ഹൃദയം ❣️: ഭാഗം 16

hridayam

രചന: അനാർക്കലി

അവൾ നന്ദയെ നന്നായി പുച്ഛിച്ചുക്കൊണ്ട് സീതയുടെ അടുത്തേക്ക് പോയി... നന്ദയുടെ കണ്ണിൽ നിന്നും കണ്ണുനീർ വരാൻ വെമ്പി നിൽക്കുന്നുണ്ടായിരുന്നു.അവൾ കണ്ണൊക്കെ തുടച്ചു റൂമിലേക്ക് പോയി..റൂമിൽ എത്തിയപ്പോൾ ഹരി കുളികഴിഞ്ഞു തല തുവർത്തായിരുന്നു. നന്ദ അവനെ നോക്കാതെ അവൾ ബുക്കും എടുത്തു പോകാൻ നിക്കേ... "നിനക്ക് എന്തെങ്കിലും ആഗ്രഹമുണ്ടെങ്കിൽ എന്നോടാണ് ആദ്യം നീ പറയേണ്ടത്... അല്ലാതെ ബാക്കിയുള്ളവരോടല്ല... " അവൻ പറയുന്നത് നന്ദുവിന് മനസിലാവുന്നുണ്ടായിരുന്നില്ല. അവൾ നെറ്റിച്ചുളിച്ചു അവനെ നോക്കി.. "മനസിലായില്ല.. എന്താ ഉദ്ദേശിച്ചത്... " "നിനക്ക് കലോത്സവത്തിന് പങ്കെടുക്കണമെങ്കിൽ എന്നോടാണ് ആദ്യം പറയേണ്ടത്.. അല്ലാതെ മറ്റുള്ളവരോടല്ല... " "അതിന് ഞാൻ ആരോടും പറഞ്ഞിട്ടില്ല... അമ്മ ഇങ്ങോട്ട് ചോദിച്ചതാ പങ്കെടുക്കുന്നില്ലേ എന്ന്... ഞാൻ പറഞ്ഞതാ എനിക്ക് താൽപ്പര്യം ഇല്ലെന്ന്.. പിന്നെ അമ്മ നിർബന്ധിച്ചപ്പോൾ... സമ്മതിച്ചു എന്ന് മാത്രം... "

"അമ്മ മാത്രമേ നിന്നോട് ഈ കാര്യം സംസാരിച്ചിട്ടുള്ളൂ... വേറെ ആരും പറഞ്ഞില്ലേ... " അവൻ അവളെ ഒന്ന് പുച്ഛത്തോടെ നോക്കിക്കൊണ്ട് ചോദിച്ചു... "അല്ല എന്നോട് ആദ്യം പറഞ്ഞത് കിച്ചവേട്ടനാണ്... പക്ഷെ ഞാൻ അപ്പോഴും ഏട്ടനോട് താല്പര്യമില്ല എന്ന് തന്നെയാണ് പറഞ്ഞത്... " "നിന്റെ താല്പ്പര്യകുറവിന് കാരണം ഞാനാവുമല്ലേ... " "ഞാൻ അങ്ങനെ പറഞ്ഞിട്ടില്ലല്ലോ... " "പിന്നെന്തിനാ നീ കിച്ചുവിനോട് എന്നോട് പറഞ്ഞു സമ്മതിപ്പിക്കാൻ വേണ്ടി ഏല്പിച്ചത്.... " "ഞാനാരെയും പറഞ്ഞു ഏല്പിച്ചിട്ടൊന്നുല്ല്യ... നിങ്ങൾക്കുള്ള സ്വഭാവമാണ് ഇല്ലാത്ത കാര്യം പറഞ്ഞു എന്നോട് ചൂടാവാൻ... എന്നെ ഒന്ന് വെറുതെ വിടുമോ... " അവൾ അതും പറഞ്ഞു പോകാൻ നിന്നതും അവൻ അവളെ കയ്യിൽപിടിച്ചു അവിടെ നിർത്തിച്ചു.. "നീ ഇതിന് മറുപടി പറഞ്ഞിട്ട് പോയാൽമതി..." "എന്റെ കൃഷ്ണാ... എന്നെ അങ്ങ് കൊല്ല്... നിങ്ങൾക്ക് ഇപ്പോൾ എന്താ അറിയേണ്ടേ... ഞാൻ കിച്ചുവേട്ടനോട് പറഞ്ഞു എനിക്ക് മോഹിനിയാട്ടം കളിക്കാൻ താൽപ്പര്യം ഉണ്ട് അതുകൊണ്ട് ഹരി സർ നോട്‌ പറഞ്ഞു സമ്മതിപ്പിക്കണം അല്ലെ..."

അവൾ അവനെ നോക്കി പല്ലുകടിച്ചുകൊണ്ട് ചോദിച്ചതും അവൻ തലയാട്ടി... "എന്നാ കേട്ടോ... ഞാനങ്ങനെ പറഞ്ഞിട്ടില്ല... കിച്ചുവേട്ടൻ എന്നെ വിളിച്ചു ഇങ്ങോട്ട് പറഞ്ഞതാണ് ഞാൻ പങ്കെടുക്കണം എന്ന്... എനിക്ക് സമ്മതമല്ല എന്ന് പറഞ്ഞപ്പോൾ ഹരി സർ നോട്‌ കിച്ചുവേട്ടൻ പറഞ്ഞോളാം എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു വേണ്ടെന്ന്.... ഞാൻ തന്നെ സർ നോട്‌ പറയാം എന്ന് പറഞ്ഞതാ... അപ്പോഴേക്കും കിച്ചുവേട്ടൻ വന്ന് സർ നോട്‌ പറയും എന്ന് ഞാൻ വിചാരിച്ചില്ല... " അവൾ അതും പറഞ്ഞു അവന്റെ കയ്യും തട്ടിത്തെറിപ്പിച്ചു ബുക്കും എടുത്തു റൂമിൽ നിന്നും ഇറങ്ങി പോയി. അവളുടെ സംസാരവും.. ആക്ഷൻസും അവൻ ചിരിച്ചു വരുന്നുണ്ടായിരുന്നു.. അവൻ അവളുടെ ആഹ് പോക്ക് ചുണ്ടിൽ ചെറു പുഞ്ചിരി വിരിയിച്ചു നോക്കി നിന്നു... 🌼🌼🌼🌼🌼🌼🌼🌼 "അപ്പു... നീ അവളെ പങ്കെടുപ്പിക്കില്ലാന്ന് ഉറപ്പിച്ചോ... " രാത്രി ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുമ്പോഴായിരുന്നു സീത നന്ദുവിനെ നോക്കി അപ്പുവിനോട് ചോദിച്ചത്....

അവനും നന്ദയെ നോക്കി അവർക്ക് മറുപടി കൊടുത്തു. "Yes... അവൾ കളിക്കില്ല... ഞാൻ ഉറപ്പിച്ചതാ... " "എന്നാ പിന്നെ ശ്രീക്കുട്ടിയും പങ്കെടുക്കേണ്ട.." ശ്രുതി ഞെട്ടിക്കൊണ്ട് സീതയെ നോക്കി.. ഹരിയുടെ ഭാവവും അത് തന്നെ ആയിരുന്നു.. "ഇവൾ പങ്കെടുക്കിന്നല്ല എന്ന് വെച്ച് ഞാൻ എന്തിനാ പങ്കെടുക്കാതിരിക്കുന്നെ...ഞാൻ കളിക്കും..." "അതെ അമ്മേ.. നന്ദ ഇല്ലെന്ന് വെച്ച് എന്തിനാ ശ്രീക്കുട്ടിയും കളിക്കേണ്ടെന്ന് അമ്മ പറയുന്നേ... " "രണ്ടുപേരും ഒരുമിച്ച് പങ്കെടുന്നുണ്ടെങ്കിൽ മാത്രം പങ്കെടുക്കാം.. അല്ലാതെ ഒരാളെ മാറ്റിനിർത്തിക്കൊണ്ട് ഒരാൾ മാത്രം പങ്കെടുക്കാൻ പറ്റില്ല... അതിന് ഞാൻ സമ്മതിക്കില്ല... " "ശ്രീക്കുട്ടിക്ക് താൽപ്പര്യമുണ്ട് പങ്കെടുക്കാൻ അതുകൊണ്ട് അവൾ പങ്കെടുക്കും.... " "നീ നിന്റെ ഭാര്യയുടെ കാര്യം നോക്കിയാൽ മതി... എന്റെ മോളുടെ കാര്യം നോക്കാൻ അവളുടെ അച്ഛനും അമ്മയും ഉണ്ട്... ഞങൾ തീരുമാനിക്കും അവൾ പങ്കെടുക്കണോ വേണ്ടയോ എന്ന്... ഇതിൽ ഒരു അപ്പീൽ ഇല്ല... കഴിച്ചു കഴിഞ്ഞവർ എണീറ്റു പോവാൻ നോക്ക്... "

അതും പറഞ്ഞു സീത അടുക്കളയിലേക്ക് പോയി. ശ്രുതി നന്ദയെ തുറിച്ചു നോക്കിക്കൊണ്ട് കൈ കഴുകി റൂമിലേക്ക് കയറിപ്പോയി... ആരവും വിശ്വനും അച്ഛമ്മയും സീതയുടെ ഒപ്പമായിരുന്നു. അവരും അത് തന്നെ പറഞ്ഞു എണീറ്റു.. ഹരി നന്ദയെ ഒന്ന് നോക്കി.. അവൾ അവനെ നോക്കാതെ പ്ലേറ്റും എടുത്തു അടുക്കളയിലേക്ക് പോയി.. "ഇതിപ്പോൾ വല്ലാത്ത അവസ്ഥ ആയല്ലോ ദൈവമേ... " അവൻ കൈ കഴുകി ശ്രുതിയുടെ റൂമിലേക്ക് പോയി.. നന്ദ അടുക്കളയിൽ എത്തി അമ്മയെ നോക്കി.. "എന്തിനാ അമ്മേ അങ്ങനെ പറഞ്ഞെ... എനിക്ക് താൽപ്പര്യമില്ലെന്ന് ഞാൻ പറഞ്ഞതല്ലേ... " "നീ അങ്ങനെ പറഞ്ഞാലും നിന്റെ മനസിന്റെ ഉള്ളിൽ അങ്ങനെ ഒരു ആഗ്രഹമുള്ളത് എനിക്കറിയാം.. കാരണം ഞാനും നിന്നെ പോലെയായിരുന്നു. കല്യാണം കഴിഞ്ഞതിനു ശേഷം എല്ലാം നിർത്തിവെച്ചിരുന്നു. പിന്നെ എനിക്ക് തന്നെ എന്നോട് കുറ്റബോധം തോന്നി... കാരണം ഇപ്പോൾ ഞാൻ ഏറ്റവും കൂടുതൽ വിഷമിക്കുന്നത് എന്റെ നൃത്തം നിർത്തിയതുക്കൊണ്ടാണ്...

എന്റെ അവസ്ഥ നിനക്കുണ്ടാകരുത്.. " സീത അതും പറഞ്ഞു പോയതും നന്ദയും അതിനെ കുറിച്ച് ആലോചിച്ചു... അവൾക്കും അമ്മ പറഞ്ഞത് ശരിയാണെന്നു തോന്നി.. 🌼🌼🌼🌼🌼🌼🌼🌼 ഹരി ശ്രുതിയുടെ റൂമിൽ എത്തിയപ്പോൾ അവൾ ബെഡിൽ കമിഴ്ന്നു കിടക്കുന്നതാ അവൻ കണ്ടത്... അവൻ അകത്തേക്ക് കയറി അവളെ വിളിച്ചു.. "ശ്രീക്കുട്ടി.. നീ എന്താ ഇങ്ങനെ കിടക്കുന്നെ... എണീറ്റെ.. " അവൻ അവളെ പിടിച്ചെണീപ്പിച്ചു.. അവളെ കണ്ണുകൾ ആകെ കരഞ്ഞു കലങ്ങിയിരുന്നു. "എന്തിനാ ഏട്ടന്റെ കാന്താരി കരയുന്നെ... അമ്മ പറഞ്ഞതുകേട്ടാണോ... അത് അമ്മ വെറുതെ പറയുന്നതല്ലേ... " "അല്ല ഏട്ടാ... അവൾ വന്നതിൽ പിന്നെ അമ്മയ്ക്ക് എന്നെ ഇഷ്ടമല്ല.. എന്റെ കാര്യങ്ങൾ ഒന്നും നോക്കാർ കൂടെ ഇല്ല... എല്ലാത്തിനും നന്ദു മോളാ.. അവളെ ഇഷ്ടങ്ങളാ.. എന്റെ ഇഷ്ടങ്ങൾ ഒന്നും... " അവൾ അത്രയും പറഞ്ഞു കരഞ്ഞുക്കൊണ്ട് അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.. അവൻ അവളെ പൊതിഞ്ഞു പിടിച്ചു...

"അതൊക്കെ മോളെ തോന്നലാ... അമ്മയ്ക്ക് അങ്ങനെ ഒരു വേർതിരിവ് ഒന്നുമില്ല... പിന്നെ ഇപ്പോൾ പറഞ്ഞ കാര്യം അത് എന്നെ ചൂടാക്കാൻ പറഞ്ഞതാ.. അത് ഞാൻ മാറ്റിത്തരാം... നീ കലോത്സവത്തിന് പങ്കെടുക്കും... ഇത് നിന്റെ വല്യേട്ടൻ തരുന്ന വാക്കാ... " "സത്യാണോ ഏട്ടാ... എനിക്ക് പങ്കെടുക്കാൻ പറ്റോ... " "ഉറപ്പായും... " അവൻ അവളെ നോക്കി ചിരിച്ചു. അവൾ സന്തോഷം കൊണ്ട് അവനെ കെട്ടിപ്പിടിച്ചു അവന്റെ കവിളിൽ മുത്തി.. 🌼🌼🌼🌼🌼🌼🌼🌼 "അമ്മേ... ഞാൻ അകത്തേക്ക് വരട്ടെ.. " "വാടാ... നീ എന്താ അവിടെത്തന്നെ നിന്നത്.." "ഒന്നുല്ല്യ... അച്ഛൻ എവിടെ അമ്മേ... " "അച്ഛൻ ഏതോ ഒരു കാൾ വന്ന് പുറത്തേക്ക് പോയതാ... നീ എന്താ വന്ന കാര്യം പറയടാ.." "അത് പിന്നെ... അമ്മ നേരത്തെ പറഞ്ഞക്കാര്യത്തിൽ ഒരു മാറ്റാവുമില്ലേ... " "ഏത് കാര്യത്തിൽ... " സീത അറിയാത്ത പോലെ അവനോട് ചോദിച്ചു... "അത്... ശ്രീക്കുട്ടിയെ കലോത്സവത്തിന് പങ്കെടുപ്പിക്കുന്ന കാര്യത്തിൽ... വല്ല മാറ്റവും ഉണ്ടോ എന്ന്... " "അതോ... അതിൽ ഒരു മാറ്റവുമില്ല... "

"അത് എന്താ അമ്മേ... അവൾ എത്ര ആശിച്ചതാണെന്നറിയോ... എന്നിട്ട് അമ്മ അത് കണ്ടില്ലെന്ന് നടിക്കാണോ... " "നീ നിന്റെ ഭാര്യയുടെ സ്ഥാനത്തു നിന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടടാ... അവളെ ഇഷ്ടങ്ങളെ കുറിച്ച് നീ ആലോചിച്ചിട്ടുണ്ടോ... എന്നിട്ട് അവൻ പെങ്ങളെ ഇഷ്ടങ്ങളെ കുറിച്ച് പറയാൻ വന്നേക്കുന്നു... " "അതിന് അവൾക്ക് താൽപ്പര്യമില്ലല്ലോ.. പിന്നെ എന്തിനാ അമ്മ അവളെ നിർബന്ധിക്കുന്നെ... " "ഇതാ നിന്റെ കുഴപ്പം... അവൾ നിന്നോട് അങ്ങനെ പറഞ്ഞിട്ടുണ്ടെന്ന് വെച്ച് അവളുടെ ഉള്ളിൽ അതില്ലെന്നല്ല... അവൾക്കും നല്ല ആഗ്രഹമുണ്ട് കളിക്കാൻ.. പക്ഷെ അവൾ അതില്ലെന്ന് പറഞ്ഞത് നിന്നെ പേടിച്ചിട്ടാ.. നിനക്ക് അതിന് സമ്മതമെല്ലെങ്കിലോ എന്ന് പേടിചിട്ട്... ഈ കലയെ സ്നേഹിക്കുന്നവർക്ക് അത് പെട്ടെന്ന് ഒന്നും അകറ്റി നിർത്താൻ കഴിയില്ല... " അവൻ സീത പറയുന്നത് മുഴുവനും കേട്ടു നിന്നു.. അവനും തോന്നി അവൾക്കും താൽപ്പര്യമുണ്ടെന്നു പക്ഷെ വേണ്ടെന്ന് വെച്ചത് താൻ കാരണമാണെന്നും.. "സോറി അമ്മേ... ഞാൻ അത്രയൊന്നും ചിന്തിച്ചില്ല...ഏതായാലും ഈ വീട്ടിൽ നിന്ന് ഇപ്പ്രാവശ്യം കലോത്സവത്തിന് അവളും ശ്രീക്കുട്ടിയും മത്സരിക്കും...ഞാൻ ഈ കാര്യം അവരോട് പറയട്ടെ... "

സീത അവനെ നോക്കി പുഞ്ചിരിച്ചു... അവൻ വേഗം തന്നെ അവരുടെ അടുത്തേക്ക് പോയി.. ആദ്യം തന്നെ അവൻ പോയത് ശ്രുതിയുടെ അടുത്തേക്കായിരുന്നു. അവനെ കണ്ടതും അവൾ ആകാംഷയോടെ നോക്കി.. അവൻ മുഖത്തു സങ്കടം ഫിറ്റ്‌ ചെയ്ത് അവൾക്കരികിലേക്ക് പോയി.. "എന്താ ഏട്ടാ അമ്മ സമ്മതിചില്ലേ..." അവൻ ഇല്ലെന്ന് തലയാട്ടി..അത് കേട്ടതും അവളുടെ മുഖം മങ്ങി. അത് കണ്ടതും അവൻ അവളെ നോക്കി പൊട്ടിച്ചിരിച്ചു... "സമ്മതിച്ചടി കുറുമ്പി... നിന്റെ ഇഷ്ടം പോലെ നിനക്ക് കലോത്സവത്തിന് പങ്കെടുക്കാം .... " "സത്യമാണോ... " "അതേടി... " അവൾ അവനെ കെട്ടിപ്പിടിച്ചു ഉമ്മ വെച്ചു.. അപ്പോഴാണ് അവൾക്ക് നന്ദയെ കുറിച്ച് ഓർമ വന്നത്.. "അപ്പൊ അവളോ.. അവളും ഉണ്ടോ എന്റെ കൂടെ... " "ഹാ.. അവളും ഉണ്ട്... " "എന്നാ ഞാനില്ല... " "അത് എന്താ ശ്രീക്കുട്ടി നിനക്ക്.. അവളും ഉണ്ടായാൽ... " "എനിക്ക് വയ്യ അവളുടെ കൂടെ മത്സരിക്കാൻ... ഞാനില്ല.. " "ദേ നോക്ക് ശ്രീക്കുട്ടി ഞാൻ എങ്ങനെ അമ്മയെ സമ്മതിപ്പിച്ചത് എന്ന് എനിക്കെ അറിയൂ.. ഇനി നിനക്ക് സമ്മതമെല്ലെങ്കിൽ എന്റെ അടുത്തേക്ക് ഒരു കാര്യവും പറഞ്ഞു വരരുത്.. പറഞ്ഞേക്കാം.. "

അവൻ മുഖം തിരിച്ചു പോകാൻ നിന്നതും അവൾ അവനെ കയ്യിൽ പിടിച്ചു. "എനിക്ക് സമ്മതമാ... ഞാൻ പങ്കെടുത്തോണ്ട്... " അവൻ അവളെ നോക്കി പുഞ്ചിരിച്ചുക്കൊണ്ട് അവിടെ നിന്നും പോയി. റൂമിലെത്തിയപ്പോൾ നന്ദ ജനൽക്കരികിൽ നിന്നുക്കൊണ്ട് പുറത്തേക്ക് നോക്കി നിൽക്കായിരുന്നു. അവൻ റൂമിൽ കയറി ഡോർ അടച്ചു ലോക്കിട്ടു. ആഹ് ശബ്ദം കേട്ട് നന്ദു തിരിഞ്ഞു നോക്കി.അവൻ അവളെ തന്നെ നോക്കി നിൽക്കുന്നത് കണ്ടതും അവൾ കാര്യമെന്താണെന്ന് പുരികം പൊന്തിച്ചു ചോദിച്ചു. "നീ എന്താ ഉറങ്ങുന്നില്ലേ... " "എനിക്ക് ഉറക്കം വരുന്നില്ല... സർ കിടന്നോ.." "അത് എന്താ നിനക്ക് ഉറക്കം വരാത്തെ.. നീ എന്താ ആലോചിച്ചു നിൽക്കുന്നെ... " "ഞാൻ കിടന്നോളാം.. കുറച്ചു നേരം ഞാൻ ഇവിടെ ഒന്ന് നിന്നോട്ടെ... " "ഓക്കേ.. നിന്റെ ഇഷ്ടം... പിന്നെ നാളെ കിച്ചുവിനെ കണ്ട് പേര് കൊടുത്തേക്ക്... " "എന്തിന്.... " "കലോത്സവത്തിന്.....നീയും ശ്രുതിയുടെ കൂടെ പങ്കെടുക്കുന്നുണ്ട്.. " "എനിക്ക് താൽപ്പര്യമില്ല... ഞാൻ പങ്കെടുക്കുന്നില്ല... "

"നന്ദ ഞാൻ പറഞ്ഞിട്ടുണ്ട് .. ഞാൻ പറഞ്ഞത് നിനക്ക് അനുസരിക്കാൻ കഴിയില്ലെങ്കിൽ ഇവിടുന്ന് ഇറങ്ങിപ്പോകാം എന്ന്... " അവൻ ചൂടായതും അവൾ പേടിച്ചു സമ്മതിച്ചു. "എനിക്ക് സമ്മതിമാ... " "എന്നാ വന്ന് കിടക്കാൻ നോക്കെടി.. അവൾ നിലാവും നോക്കി നിൽക്കാ... " അവൻ കിടന്നു അലറിയതും അവൾ അനുസരണയോടെ വന്നു കിടന്നു. അവനും ലൈറ്റ് എല്ലാം ഓഫ്‌ ചെയ്ത് വന്നു കിടന്നു.. 🌼🌼🌼🌼🌼🌼🌼🌼 അങ്ങനെ രണ്ടുപേരും കലോത്സവത്തിന് പങ്കെടുക്കാൻ തീരുമാനിച്ചു. മോഹിനിയാട്ടത്തിനാണ് രണ്ടുപേരും മത്സരിക്കുന്നത്. ഫിസിക്സ്‌ ഡിപ്പാർട്മെന്റിൽ നിന്നും ശ്രുതിയും മലയാളം ഡിപ്പാർട്മെന്റിൽ നിന്നും നന്ദയും. പിന്നീടങ്ങോട്ടക്ക് പ്രാക്ടീസ് ആയിരുന്നു. നന്ദ ചിലങ്കയൊക്കെ കെട്ടി കളിക്കുന്നത് കണ്ട് ഹരി അവളെത്തന്നെ നോക്കി നിൽക്കും.. അവൾക്ക് അപ്പോൾ എന്തോ പ്രത്യേകമായ ഭംഗിയുണ്ടെന്ന് അവനും തോന്നിയിരുന്നു.. എന്നാൽ ശ്രുതിയ്ക്ക് ഇതൊന്നും പിടിക്കുന്നുണ്ടായിരുന്നില്ല.. അവൾ നന്ദ സ്റ്റേജിൽ കയറാതിരിക്കാനുള്ള വഴിയൊക്കെ ആലോചിച്ചു.

ഒപ്പം ദിയയും ഉണ്ട്. അങ്ങനെ അവരുടെ കലോത്സവ ദിവസം എത്തി. നന്ദയ്ക്കും ശ്രുതിയ്ക്കും മേക്കപ്പ് ചെയ്യുന്നത് സീത തന്നെ ആയിരുന്നു. അതുക്കൊണ്ട് അവർക്ക് രണ്ടുപേർക്കും ഒരു ഡ്രസിങ് റൂമായിരുന്നു. ശ്രുതിയെ മേക്കപ്പ് ചെയ്തതിന് ശേഷം നന്ദയെ മേക്കപ്പ് ചെയ്താൽ മതിയെന്ന് ശ്രുതി നിർബന്ധം പിടിച്ചു. അങ്ങനെ മതിയെന്ന് നന്ദയും പറഞ്ഞു. അതുക്കൊണ്ട് സീത ആദ്യം ശ്രീക്കുട്ടിയെ മേക്കപ്പ് ചെയ്യാനിരുത്തി...അതിനു ശേഷം നന്തയെയും. പ്രോഗ്രാമിനുള്ള സമയം ആയതും അവർക്ക് രണ്ടുപേർക്കും ടെൻഷൻ ആവാൻ തുടങ്ങി.ആദ്യം കയറേണ്ടത് ശ്രുതിയായിരുന്നു.. ഏറ്റവും ലാസ്റ്റ് കയറേണ്ടത് നന്ദുവും ആയിരുന്നു. ശ്രുതി ആദ്യം കയറേണ്ടത് കൊണ്ട് സീത അവൾക്കൊപ്പം സ്റ്റേജിന്റെ അടുത്തേക്ക് പോയിരുന്നു. നന്ദ ഒറ്റക്കായിരുന്നു ആഹ് ക്ലാസ് റൂമിൽ..അവൾക്ക് നന്നേ പേടി തോന്നിയിരുന്നു. ഗീതുവിനു വേറെ പ്രോഗ്രാം ഉള്ളതുക്കൊണ്ട് അവൾ അവിടെ ആയിരുന്നു. അപ്പോഴാണ് റൂമിന്റെ വാതിൽ തുറക്കുന്നത് കണ്ടത്. അത് ആരാണെന്ന് അവൾ എത്തി നോക്കി. അകത്തേക്ക് കയറി വരുന്നത് ഹരി ആണെന്ന് കണ്ടതും അവൾക്ക് ആശ്വാസമായി. എന്നാൽ നന്ദുവിനെ കണ്ടതും ഹരി അവളെ നോക്കി ചിരിക്കാൻ തുടങ്ങി..

"എന്തിനാ ചിരിക്കൂന്നേ... " "നിന്നെ കാണാൻ നല്ല രസമുണ്ട്... പെയിന്റും വണ്ടി മറിഞ്ഞ പോലെയുണ്ട്... " അവൻ അതും പറഞ്ഞു പിന്നെയും ചിരിച്ചതും അവൾക്ക് ദേഷ്യം വരാൻ തുടങ്ങി. അവൾ അവനെ നോക്കാതെ വേറെ എങ്ങോട്ടോ നോക്കി നിന്നു. ഹരി അവളെയും. തമ്മിൽ ഒന്നും സംസാരിച്ചില്ലെങ്കിലും രണ്ടുപേരുടെയും കണ്ണുകൾ തമ്മിൽ ഇടക്കിടക്ക് കോർക്കാറുണ്ടായിരുന്നു. അവൾക്ക് കയറിനുള്ള സമയമായതും അവൾക്ക് ടെൻഷൻ ആവാൻ തുടങ്ങി. ഹരിക്ക് മനസിലായിരുന്നു അവൾക്ക് നല്ല പേടിയുണ്ടെന്ന്. അതുകൊണ്ട് തന്നെ അവൻ അവളുടെ കയ്യിൽ പിടിച്ചു തന്റെ ഉള്ളം കയ്യോടെ ചേർത്ത് വെച്ചു. "All the best" അവൻ അവളുടെ കാതോരം പോയി പറഞ്ഞതും അവൾ ഒന്ന് ഇക്കിളിയായി പുളഞ്ഞു.. അപ്പോഴേക്കും സീത ശ്രുതിയെയും കൂട്ടി കൂട്ടി വന്നു. എന്നിട്ട് നന്തയെയും കൂട്ടി പോയി. അവൾ പോകുന്ന വഴി അവനെ ഒന്ന് തിരിഞ്ഞു നോക്കി അവൻ അവളെ തന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. അത് അവളിൽ ഒരു ആത്മവിശ്വാസം നൽകി.

അവൾ സ്റ്റേജിൽ കയറി നന്നായി തന്നെ കളിച്ചു. ഹരിയുടെ മുഖം മാത്രമായിരുന്നു കളിക്കുമ്പോൾ അവളുടെ മനസ്സിൽ ഉണ്ടായിരുന്നത്. അവളെ തന്നെ നോക്കി നിൽക്കുന്ന ഹരിയുടെ രണ്ട് കണ്ണുകൾ കൂടെ അവളിൽ ആത്മധൈര്യം നിറച്ചു. അവൾ സ്റ്റേജിൽ നിന്നും ഇറങ്ങിയപ്പോൾ തന്നെ അവളുടെ അടുത്തേക്ക് സീതയും ഗീതുവും അർജുനും എത്തിയിരുന്നു. അവരെല്ലാം അവളെ അഭിനന്ദിച്ചു. എന്നാൽ അവൾ നോക്കിയത് അവർക്ക് പിന്നിലായി അവളെ തന്നെ നോക്കി നിൽക്കുന്ന ഹരിയെ ആയിരുന്നു. അവൻ അവളുടെ അടുത്തേക്ക് വരാനും അവളെ അഭിനന്ദിക്കാനും നിന്നില്ല... എന്നാലും അവന്റെ കണ്ണുകളിൽ അതുണ്ടായിരുന്നു. അത് അവൾക്ക് മനസ്സിലാവുകയും ചെയ്തു. "ഇപ്പോൾ നടന്ന മോഹിനിയാട്ടം മത്സൽത്തിന്റെ ഫലം പ്രഖ്യാപിക്കുകയാണ്.." അത് കേട്ടതും എല്ലാവരും അതിനായി കാതോർത്തു... "മൂന്നാം സ്ഥാനം ചെസ്സ് നമ്പർ 10 രണ്ടാം സ്ഥാനം ചെസ്സ് നമ്പർ 5 ഒന്നാം സ്ഥാനം ചെസ്സ് നമ്പർ 11" നന്ദു എല്ലാവരെയും ഒന്ന് നോക്കി.........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story