ഹൃദയം ❣️: ഭാഗം 17

hridayam

രചന: അനാർക്കലി

"മൂന്നാം സ്ഥാനം ചെസ്സ് നമ്പർ 10 രണ്ടാം സ്ഥാനം ചെസ്സ് നമ്പർ 5 ഒന്നാം സ്ഥാനം ചെസ്സ് നമ്പർ 11" അത് കേട്ടതും നന്ദയുടെ കണ്ണുകൾ ആദ്യം തിരഞ്ഞത് ഹരിയെ ആയിരുന്നു. അവന്റെ മുഖത്തെ സന്തോഷം കണ്ടതും അവൾക്കും സന്തോഷമായിരുന്നു.. ഗീതു അവളെ വന്ന് കെട്ടിപ്പിടിച്ചു.സീതയ്ക്കും അർജുനും സന്തോഷമായിരുന്നു. എന്നാൽ നന്ദയുടെ കണ്ണുകൾ അപ്പോഴും ഹരിയിൽ തന്നെ ആയിരുന്നു. അവന്റെയും.... "എനിക്ക് സന്തോഷമായി എന്റെ രണ്ടുമക്കൾക്കും വിജയിച്ചല്ലോ.... " സീത അതും പറഞ്ഞു നന്ദയുടെ നെറ്റിയിൽ ചുംബിച്ചു. ശ്രുതിക്കായിരുന്നു രണ്ടാം സ്ഥാനം..അവർ അവളെയും കൂട്ടി ഡ്രസിങ് റൂമിലേക്ക് പോയി.. അവിടെ ശ്രുതിയുണ്ടായിരുന്നു.. അവളെ കൂടെ ദിയയും.. അവളെ കണ്ടതും സീത അവളുടെ അടുത്തേക്ക് പോയി. "ശ്രീക്കുട്ടി റിസൾട്ട്‌ വന്നു നിനക്കാ സെക്കന്റ്‌.... " "ആണോ അമ്മേ... " അവൾ സീതയെ പോയി കെട്ടിപ്പിടിച്ചു. "ആർക്കാ ആന്റി ഫസ്റ്റ്..." ദിയ ആയിരുന്നു ആഹ് ചോദ്യം ചോദിച്ചത്.. സീത അതിന് നന്ദുവിനെ നോക്കി ചിരിച്ചു. "നന്ദ മോൾക്ക ഫസ്റ്റ്... "

അത് കേട്ടതും ശ്രുതിയുടെയും ദിയയുടെയും മുഖം വാടി... അവർ നന്ദയെ ദേഷ്യത്തോടെ നോക്കി..നന്ദ അവരെ നോക്കി ഒരു ഭാവവും ഇല്ലാതെ നിൽക്കായിരുന്നു. സീത അവളെ വിളിച്ചു അവളുടെ മേക്കപ്പ് എല്ലാം കളയാൻ സഹായിച്ചു... 🌼🌼🌼🌼🌼🌼🌼🌼 "ആഹ് ഏട്ടാ.. എനിക്കാ ഫസ്റ്റ്... " "അത് എനിക്കറിയാലോ നന്ദുട്ടി... നീ കലാതിലകം അല്ലെ... " "ദേ ഏട്ടാ കളിയാക്കല്ലേ... ഞാൻ പിണങ്ങുട്ടോ... " "അയ്യോടാ... ഏട്ടന്റെ നന്ദുട്ടി പിണങ്ങിയോ... " "...." "നന്ദു... അപ്പു എന്ത് പറഞ്ഞു... " "അതിന് ഞാൻ അവൻ വിളിച്ചില്ലല്ലോ...ഏട്ടൻ വിളിച്ചതിന് ശേഷം വേണം അങ്ങോട്ട് വിളിക്കാൻ... " "ഞാൻ നിന്റെ അനിയൻ അപ്പുവിന്റെ കാര്യം അല്ല പറഞ്ഞത്... നിന്റെ കെട്ടിയോൻ ഹരികൃഷ്ണൻ എന്നാ അപ്പുവിന്റെ കാര്യമാ.... " "അത്.....പിന്നെ.... " "ഏത് പിന്നെ... പറയടി.... " "ആഹ് അമ്മേ... ഞാൻ ഇതാ വരുന്നു.... ഏട്ടാ അമ്മേ വിളിക്കുന്നുണ്ട്... ഞാൻ പിന്നെ വിളിക്കാവേ... " "നന്ദു.. നീ... ഇത്.. പറഞ്ഞിട്ട് പോടീ... " അവൾ അത് കേട്ടുവെങ്കിലും അതിന് മറുപടി കൊടുക്കാതെ ഫോൺ കട്ട്‌ ചെയ്തു... 'അപ്പുവിനെ കുറിച്ച് അറിയണമെങ്കിൽ അപ്പുവിനു വിളിച്ചാൽ പോരെ... എന്നോട് എന്തിനാ ചോയ്ക്കുന്നെ... ' അവൾ ഓരോന്ന് പിറുപിറുക്കന്ന സമയത്താണ് ഹരി അങ്ങോട്ട് കയറി വന്നത്.. പക്ഷെ അവൾ അത് കണ്ടിരുന്നില്ല... "എന്താണാവോ ഭവതി പിറുപിറുക്കുന്നത്... എന്നെ കുറിച്ചാണോ.. " അവൾ ഞെട്ടിക്കൊണ്ട് അവനെ നോക്കി... "സർ എപ്പോൾ വന്നു... " "ഞാൻ വന്നിട്ട് പത്തിരുപത്തിയഞ്ചു കൊല്ലമായി.. മോൾ കളിക്കാതെ കാര്യം പറ...." "ഞാൻ... ഞാൻ അതിന് ഒന്നും പറഞ്ഞിട്ടില്ല... ഏട്ടൻ വിളിച്ചിരുന്നു... അവനോട് ഓരോന്നു പറഞ്ഞിരിക്കയിരുന്നു.. "

"ഓഹോ.. എന്നിട്ട് അവൻ എന്ത് പറഞ്ഞു... " "ഒന്നും പറഞ്ഞില്ല... കലോത്സവത്തിന്റെ കാര്യം പറയായിരുന്നു... " അതും പറഞ്ഞവൾ പോകാൻ നിൽക്കെ അവൻ അവളെ പിടിച്ചു വെച്ചു.. അവളുടെ ഇടിപ്പിലൂടെ കയ്യിട്ടു അവനോട് ചേർത്തു നിർത്തി.. "എന്നിട്ട് അനിയത്തി ജയിച്ച കാര്യമെല്ലാം ഏട്ടനോട് പറഞ്ഞില്ലേ... " അവൾ ഒന്ന് മൂളി.. അവനിൽ നിന്നും വേർപെടാൻ നോക്കിയെങ്കിലും അവൻ സമ്മതിച്ചില്ല.. അവളെ ഒന്നുക്കൂടെ അവനിലേക്ക് അടുപ്പിച്ചു.. അവൾ ഒന്ന് പുളഞ്ഞുക്കൊണ്ട് അവനെ നോക്കി.. "നീ എന്നോട് ചോദിച്ചില്ലല്ലോ... എങ്ങനെ ഉണ്ടായിരുന്നു എന്ന്.. " അവൻ അവളെ കാതോരം പോയി പറഞ്ഞതും അവൾ ഇക്കിളിയായി ഒന്ന് മുഖം തിരിച്ചു... അവൻ അവളുടെ മുഖം അവൻ നേരെ തിരിച്ചു. "നിനക്കറിയേണ്ടേ... " അവൻ വീണ്ടും ചോദിച്ചതും.. അവൾക്ക് അവന്റെ സാമീപ്യം സഹിക്കാൻ കഴിയാതെ അവൾ വേണ്ടെന്ന് തലയാട്ടി... അവന്റെ സാമീപ്യം അവളിൽ എന്തെക്കൊയോ മാറ്റങ്ങൾ ഉണ്ടാക്കുന്നത് പോലെ അവൾക്ക് തോന്നി... "വേണ്ട.... നിനക്കറിയേണ്ടാ... " അവൻ ഒന്ന് ഉച്ചത്തിൽ ചോദിച്ചതും അവൾ പേടിച്ചു വേണമെന്ന് തലയാട്ടി.. അത് മാത്രമല്ല അവൻ അവളുടെ ഇടുപ്പിൽ പിടിച്ചമർത്തിയിരുന്നു. അതും കൂടെ ആയതുക്കൊണ്ടാണവൾ തലയാട്ടിയത്...

"അല്ലെങ്കിൽ വേണ്ട... നീ ഇപ്പോൾ അങ്ങനെ അറിയേണ്ട.... " അതും പറഞ്ഞു അവൻ അവളെ വിട്ടു ബെഡിൽ പോയി കിടന്നു.. നന്ദു ഇപ്പോൾ എന്താ ഇവിടെ ഉണ്ടായി എന്ന് ആലോചിച്ചു നിൽക്കായിരുന്നു... "വന്ന് കിടക്കടി.. എനിക്ക് ലൈറ്റ് കണ്ണിൽ കുത്തുന്നു.. " അവൾ പിന്നെ ലൈറ്റ് ഓഫ്‌ ചെയ്ത് ബെഡിൽ പോയി കിടന്നു... 🌼🌼🌼🌼🌼🌼🌼🌼 അങ്ങനെ ദിവസങ്ങൾ കൊഴിഞ്ഞുക്കൊണ്ടിരുന്നു. ഹരിയുടെയും നന്ദുവിന്റെയും കല്യാണം കഴിഞ്ഞു 3 മാസം ആയിരുന്നു. പക്ഷെ രണ്ടുപേരിലും വലിയ മാറ്റങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.എന്നാലും അവർ പണ്ടത്തേക്കാളും കൂടുതൽ അടുക്കുന്നുണ്ടായിരുന്നു.. അവർ രണ്ടുപേരും മാത്രമുള്ള രാത്രികളിൽ അവളെ കുസൃതികാട്ടി ദേഷ്യം പിടിപ്പിക്കുന്നതിൽ അവൻ ഹരം കണ്ടെത്തിയിരുന്നു. അവളെ കാണുമ്പോൾ തന്നെ അവന്റെ ചുണ്ടിൽ ഇപ്പോൾ ഒരു പുഞ്ചിരി ഉണ്ടാകുമായിരുന്നു. എന്നാൽ അവൻ അവൾ കിച്ചുവിനോട് ചെയ്തത് ഓർക്കുമ്പോൾ വല്ലാതെ ദേഷ്യം വരും. അത് കൂട്ടാനായി ശ്രുതിയും ദിയയും ഉണ്ടായിരുന്നു.

അങ്ങനെ ദിവസങ്ങൾ പോകെ പോകെ യൂണിവേഴ്സിറ്റി കലോത്സവത്തിന്റെ തിരഞ്ഞെടുപ്പ് എത്തിയിരുന്നു. നന്ദുവിനും ശ്രുതിക്കും മത്സരിക്കാനുള്ള അവസരം ഉണ്ടായിരുന്നു. നന്ദു മോഹിനിയാട്ടത്തിനും ശ്രുതി ഭരതനാട്യം ആയിരുന്നു തിരഞ്ഞെടുക്കപ്പെട്ടത്. അർജുൻ ആയിരുന്നു അതിന്റെ ചുമതല.. അവൻ അതിന്റെ കാര്യങ്ങൾക്ക് വേണ്ടി ഓടി നടക്കായിരുന്നു... അപ്പോഴായിരുന്നു ഹരി അവിടെ നിന്നു ഫോൺ വിളിക്കുന്നത് അവൻ കണ്ടത്. അവൻ വേഗം ഹരിക്കടുത്തേക്ക് പോയി.. "അപ്പു നീ ഇപ്പോൾ ബിസി ആണോ... " അവൻ ഫോൺ ചെവിയിൽ നിന്നുമെടുത്തു കിച്ചുവിനെ നോക്കി... "പ്രകാശ് i will call you back... എന്താടാ കിച്ചു.. നിന്റെ പണി ഒക്കെ കഴിഞ്ഞോ... " "ഇല്ലടാ.. ഞാൻ അതും കൂടെ പറയാനാ വന്നത്... തോമസ് സർ വരുന്നില്ലത്രേ.. അന്ന് സർന്റെ മോളെ എൻഗേജ്മെന്റ് ആണെന്ന പറഞ്ഞത്... അപ്പൊ നീ പോരെ.. ഏതായാലും നന്ദുവും ശ്രുതിയും ഉണ്ടല്ലോ... " "ഞാനോ അതൊന്നും നടക്കില്ല കിച്ചു... " "അതെന്താടാ.. നീ വരും എന്റെ കൂടെ... ഇനിയും ഒരു എസ്ക്യൂസ്‌ ഇല്ല... ഓക്കേ.. "

അതിന് ഹരി ഒന്ന് മൂളികൊടുത്തു... "അല്ല നീ ഇത് മാത്രം പറയാനാണോ വന്നത്... " "അല്ല അപ്പു... എനിക്ക് നിന്നോട് വേറൊരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ട്... അത് ഇനിയും പറയാതിരുന്നാൽ ശരിയാകില്ല... എനിക്ക്.... " അപ്പോഴേക്കും ഹരിയുടെ ഫോൺ അടിച്ചതും.. അവൻ കിച്ചുവിനോട് പിന്നെ സംസാരിക്കാം എന്ന് പറഞ്ഞു ഫോൺ അറ്റൻഡ് ചെയ്തു. "ഹലോ സർ.. ആഹ് ഞാനിപ്പോൾ വരാം... കിച്ചു പ്രിൻസി വിളിക്കുന്നണ്ടടാ... ഞാൻ ഒന്ന് പോയിട്ട് വരാം.. എന്തോ urgent കാര്യമാ എന്നാ പറഞ്ഞത്... എന്നാ ശരിയാടാ... " അവൻ അതും പറഞ്ഞു അവിടെ നിന്നും പോയി.. കിച്ചു അവൻ പോകുന്നതും നോക്കി നിന്നു... "ഹരി.. നീ ഇനി ഇതെപ്പോഴാ അറിയാ... ഇനിയും ഞാൻ ഇത് നിന്നിൽ നിന്നും മറച്ചുവെക്കുന്നത് ശരിയല്ല... ഉടനെതന്നെ ഞാൻ നിന്നെ അറിയിക്കും... നിന്റെ പ്രതികരണം എന്താകുമെന്നൊന്നും എനിക്കറിയില്ല... പക്ഷെ എനിക്കിത് നിന്നോട് പറഞ്ഞെ പറ്റു.... " ......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story