ഹൃദയം ❣️: ഭാഗം 19

hridayam

രചന: അനാർക്കലി

വയനാട്ടിലെ ഒരു കോളേജിൽ ആയിരുന്നു ഗേൾസിനുള്ള സ്റ്റേ... അതിനപ്പുറത്തുള്ള സ്കൂളിലായിരുന്നു ബോയ്സിന്നുള്ളതും.. അവിടെ എത്തിയതും അവർ താമസിക്കാനുള്ള സ്ഥലത്തേക്ക് പോയി. അടുത്ത ദിവസമായിരുന്നു അവർക്കുള്ള പ്രോഗ്രാം...അവിടെ എത്താൻ താമസിച്ചത്ക്കൊണ്ട് തന്നെ അവർ എത്തിയപ്പാടെ ഉറങ്ങിയിരുന്നു. എന്നാൽ നന്ദുവിനും ഹരിക്കും ഉറക്കം വരുന്നുണ്ടായിരുന്നില്ല.. ഹരി അടുത്തില്ലാഞ്ഞിട്ട് നന്ദക്കും നന്ദ അടുത്തില്ലാഞ്ഞിട്ട് ഹരിക്കും ഉറക്കം വന്നില്ല... കുറേനേരം അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു കിടന്നിട്ടും നന്ദക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല..അവളെ പതിയെ എണീറ്റിരുന്നു.. ഹരി അടുത്തുണ്ടായപ്പോൾ ഉണ്ടായിരുന്ന നിമിഷങ്ങൾ എല്ലാം അവളെ ഓർത്തെടുത്തു.. അവളെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിരിഞ്ഞു.. ഹരിയുടെ അവസ്ഥയും ഇത് തന്നെ ആയിരുന്നു.നന്ദ ഇല്ലാഞ്ഞിട്ട് അവനു ഉറക്കം ഒന്നും വരുന്നുണ്ടായിരുന്നില്ല.. അവൻ എണീറ്റു പുറത്തേക്കിറങ്ങി.. നിലാവും നോക്കി നിന്നു.. അവന്റെ മനസ്സിൽ മുഴുവൻ അവളായിരുന്നു. താൻ അടുത്തുവരുമ്പോൾ അവളിൽ ഉണ്ടാകുന്ന മാറ്റങ്ങളും...

അവളോട് ചൂടാകുമ്പോൾ ഉണ്ടാകുന്ന അവളെ ഭാവങ്ങളെല്ലാം അവന്റെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിരിയിച്ചു... ഹരിയെ കാണാഞ്ഞിട്ട് കിച്ചു അവിടെല്ലാം നോക്കി പുറത്തേക്കിറങ്ങിയപ്പോഴായിരുന്നു അവൻ നിലാവും നോക്കി നിൽക്കുന്നത് കണ്ടത്.. കിച്ചു ഹരിക്കടുത്തേക്ക് പോകും തോറും ഹരിയുടെ മുഖത്തെ മാറ്റങ്ങൾ അവനറിയുന്നുണ്ടായിരുന്നു. "എന്താടാ നീ ഇവിടെ വന്ന് നിൽക്കുന്നെ... ഉറങ്ങുന്നില്ലേ... " കിച്ചുവിന്റെ ശബ്ദം കേട്ടാണ് ഹരി ഓർമകളിൽ നിന്നും മുക്തനായത്. അവൻ കിച്ചുവിനെ നോക്കി ഒന്ന് ചിരിച്ചു... "എന്താടാ അപ്പു... നീ നിന്ന് ചിരിക്കൂന്നേ... " "ഒന്നുല്ലടാ... ഞാൻ കിടന്ന് ഉറക്കം വരാത്തപ്പോൾ ഒന്ന് ഇറങ്ങിയതാ... നീ എന്താ ഉറങ്ങിയില്ലേ.... " "എന്റെ ഉറക്കം ഒക്കെ പോയിട്ട് നാളുകളായി... " "എന്താ.. കിച്ചു... " "ഒന്നുല്ലടാ.. ഞാൻ നിന്നെ അവിടെ കാണാഞ്ഞപ്പോൾ ഇങ്ങോട്ട് വന്നു നോക്കിയതാ.... " "ഹ്മ്മ്... ഞാൻ വെറുതെ .. ഇങ്ങനെ.. പുറത്തു നോക്കി നിക്കായിരുന്നു... " "നിനക്ക് നന്ദുവിനെ നന്നായി മിസ്സ്‌ ചെയ്യുന്നുണ്ടല്ലേ.... "

"ഏയ്... എനിക്കോ... ഇല്ലല്ലോ... നിനക്ക് തോന്നിയതാവും.... " "എന്നാ തോന്നിയതാവും... " "ആഹ് ആവും... " ഹരി വേഗം അവനിൽ നിന്നും മുഖം തിരിച്ചു.. പക്ഷെ കിച്ചുവിന് മനസ്സിലായിരുന്നു അവൻ നന്ദുവിനെ നന്നായി മിസ്സ്‌ ചെയ്യുന്നുണ്ടെന്ന്... "അപ്പു എനിക്ക് നിന്നോട് കുറച്ചു സീരിയസായി സംസാരിക്കാനുണ്ട്... " "എന്താടാ... " "പറയാം... പക്ഷെ എനിക്ക് തോന്നുന്നു ഇത് അതിന് പറ്റിയ സിറ്റുവേഷൻ അല്ലെന്ന്... എനിക്ക് നന്നായി ഉറക്കം വരുന്നുണ്ട്.... " "ബെസ്റ്റ്... പോയി ഉറങ്ങടാ... " "നീ വരുന്നില്ലേ... " "ഇല്ല ഞാൻ കുറച്ചു കഴിഞ്ഞു വരാം... നീ ചെല്ല്... " "ഓക്കേ... " അവൻ അതും പറഞ്ഞു അകത്തേക്ക് പോയി... ഹരി അവൻ എന്താകും പറയാനുള്ളത് എന്ന് വിചാരിച്ചു കുറച്ചു നേരം നിന്നു. അതിന് ശേഷം അവനും പോയി കിടന്നു... _________ രാവിലെ നേരത്തെ തന്നെ അവരെല്ലാം എണീറ്റിരുന്നു... ശ്രുതിക്ക് രാവിലെ ആയിരുന്നു പ്രോഗ്രാം.. അതുക്കൊണ്ട് തന്നെ അവളെ നേരത്തെ തന്നെ മേക്കപ്പ് ചെയ്യാൻ തുടങ്ങിയിരുന്നു. നന്ദക്ക് വൈകുന്നേരം ആയിരുന്നു. അതുക്കൊണ്ട് ഉച്ചക്ക് ശേഷം മേക്കപ്പ് ചെയതൽ മതിയായിരുന്നു. അവളെ ശ്രുതിയെ ഹെല്പ് ചെയ്യാൻ വേണ്ടി ശ്രുതിക്കൊപ്പം തന്നെ ഉണ്ടായിരുന്നു എന്നാൽ ശ്രുതിക്ക് വലിയ താൽപ്പര്യം ഉണ്ടായിരുന്നില്ല...

എന്നാലും നന്ദ അവളെ സഹായിച്ചുകൊണ്ടിരുന്നിരുന്നു.. അങ്ങനെ ശ്രുതിയുടെ പ്രോഗ്രാമിനുള്ള സമയം ആയതും അവളെ കൂട്ടി നന്ദയും ടീച്ചേഴ്സും സ്റ്റേജിലേക്ക് പോയി.. എന്നാൽ അവളെ പ്രോഗ്രാം തുടങ്ങാൻ വൈകിയത്ക്കൊണ്ട് തന്നെ നന്ദക്ക് അധികനേരം അവളെ അടുത്ത് നിൽക്കാനായില്ല... നന്ദു.... നിന്റെ പ്രോഗ്രാമിനുള്ള സമയം ആവാറായി... വന്നേ... ഹരി വന്ന് അവളെ വിളിച്ചപ്പോഴായിരുന്നു നന്ദ സമയം നോക്കിയത്... അത് പിന്നെ... ശ്രീക്കുട്ടിയ്ക്ക് കയറാനുള്ള സമയം ആയി.. അത് കഴിഞ്ഞു വന്ന് മേക്കപ്പ് ചെയ്താൽ പോരെ... "നിന്നെ വെയിറ്റ് ചെയ്താണ് അവർ അവിടെ നിൽക്കുന്നത്... നിനക്ക് മേക്കപ്പ് ചെയ്തതിനു ശേഷം ബാക്കിയുള്ളവർക്ക് ചെയ്യണം വന്നേ.... " "നന്ദ ഹരി സർ പറയുന്നത് ശരിയാണ്... നീ പൊയ്ക്കോളൂ.. ഞങൾ ഉണ്ടല്ലോ ശ്രുതിക്ക് കൂട്ടായി... " ടീച്ചേർസ് കൂടെ പറഞ്ഞതും നന്ദ ശ്രുതിയെ ഒന്ന് നോക്കി.. അവളിൽ പിന്നെ ഒരു ഭവമാറ്റവും ഇല്ലായിരുന്നു.. നന്ദു ഹരിക്കടുത്തേക്ക് പോയി.. "ഏട്ടാ... കുറച്ചു നേരം എന്റെ ഒപ്പം ഇരിക്കുമോ... "

"ശ്രീക്കുട്ടി എനിക്ക് തീരെ സമയമില്ല... ഞാൻ ബിസി ആണ്... നീ ഒന്ന് അഡ്ജസ്റ്റ് ചെയ്യ്... " അവൻ അതും പറഞ്ഞു നന്ദയുടെ കയ്യും പിടിച്ചു അവിടെ നിന്നും പോയി. എന്നാൽ നന്ദ തിരിഞ്ഞു ശ്രുതിയെ നോക്കിയപ്പോൾ അവളുടെ കണ്ണുകളിൽ തന്നോടുള്ള പക കണ്ടു... "എന്തിനാ അവളോട് അങ്ങനെ പറഞ്ഞെ... അവൾക്ക് നന്നായി വിഷമം ആയിട്ടുണ്ടാകും... " "ഞാൻ കാര്യം പറഞ്ഞതല്ലേ... നിന്നെ അവിടെ ആക്കിയതിന് ശേഷം വേണം എനിക്ക് സ്റ്റേജ് 2 ലേക്ക് പോകാൻ... അവിടുന്ന് 3 ലേക്കും... ഇപ്പോൾ കിച്ചുവിനെ ഏല്പിച്ചു വന്നതാ... വേഗം നടക്ക്... " അവൻ നന്ദുവിന്റെ കയ്യും പിടിച്ചു സ്പീഡിൽ നടന്നു...അവളെ അവിടെ ആക്കിയതിനു ശേഷം അവൻ പോയി.. എന്നാൽ നന്ദു അവനെ തന്നെ നോക്കി നിൽക്കായിരുന്നു.. "കുട്ടി ഇങ്ങോട്ട് വന്നിരിക്കൂ... " അവളെ മേക്കപ്പ് ചെയ്യാൻ വന്ന സ്ത്രീ വിളിച്ചതും അവൾ അവരെ ഒന്ന് നോക്കി തലയാട്ടിയതിനു ശേഷം അവിടെ ചെന്നിരുന്നു. _________ "നന്ദു നിനക്ക് ടെൻഷൻ ഉണ്ടോ... " മേക്കപ്പല്ലാം കഴിഞ്ഞു ഡ്രെസ്സും ചേഞ്ച്‌ ചെയ്ത് പ്രോഗ്രാമിനായി ബാക്ക് സ്റ്റേജിൽ കാത്തിരിക്കുന്ന നന്ദക്കരികിലായി ഇരുന്നൂക്കൊണ്ട് ഹരി ചോദിച്ചതും നന്ദ ചിരിച്ചുകൊണ്ട് ഇല്ലെന്ന് തലയാട്ടി...

"പിന്നെ എന്തിനാ നീ എന്റെ കയ്യിൽ വിടാതെ മുറുക്കി പിടിച്ചിരിക്കുന്നെ... " അവളെ ഒന്ന് ചമ്മി അവന്റെ കയ്യിലേക്കും നോക്കി അവന്റെ മുഖത്തേക്കും നോക്കി അവൻ നന്നായി ഒന്ന് ഇളിച്ചുകൊടുത്തു.. എന്നിട്ട് അവന്റെ കയ്യിൽ നിന്നും തന്റെ കൈ വിടുവിക്കാൻ നോക്കി എന്നാൽ ഹരി അവളെ കയ്യെടുത്തു അവന്റെ കൈക്കുള്ളിൽ പൊതിഞ്ഞുപിടിച്ചു.. എന്നാൽ ഇതൊക്കെ കണ്ട് ശ്രുതി അവർക്ക് പിന്നിൽ ഉണ്ടായിരുന്നു. അവൾക്ക് ദേഷ്യം വന്ന് അവിടെ നിന്നും നടന്നു നീങ്ങി. "എന്റെ കൂടെ ഏട്ടനിരിക്കാൻ പറ്റില്ല... അപ്പൊ ഏട്ടൻ ബിസി... എന്നിട്ട് ഇപ്പോൾ അവളെ കൂടെ ഇരിക്കുന്നു അവളെ കൈ പിടിക്കുന്നു... എന്റെ ഏട്ടൻ ഒരുപാട് മാറി... ഒരുപാട് ഒരുപാട്... ഇതിനൊക്കെ കാരണം നീയാണ് നന്ദ... നീയാണ് എന്നെയും എന്റെ ഏട്ടനെയും തമ്മിൽ അകറ്റിയത്.. അതിന് നീ അനുഭവിക്കും... നിന്നെ എന്റെ ഏട്ടന്റെ ജീവിതത്തിൽ നിന്നും എന്നെന്നേക്കുമായി ഞാൻ പറഞ്ഞയക്കും.. നോക്കിക്കോ... " അവളെ ഓരോന്ന് മനസ്സിൽ ഉറപ്പിച്ചുകൊണ്ട് ആ വരാന്തയിലൂടെ നടന്നു നീങ്ങി...

അതുക്കൊണ്ട് തന്നെ അവൾക്ക് മുന്നിൽ നടന്നു വരുന്ന ആളെ കണ്ടില്ല.. അവളെ അയാളെ പോയി ഇടിച്ചു.. അവളെ താലപ്പൊക്കി നോക്കിയപ്പോൾ തനിക്ക് മുന്നിൽ നിൽക്കുന്നത് അർജുൻ ആണെന്ന് മനസിലായി. "നീ എന്താ ശ്രുതി ഈ സമയത്ത് ഇവിടെ.... ഇവിടൊന്നും ആരുമില്ല.. വാ ഇവിടുന്ന് പോകാം... " "ഞാൻ... ഞാൻ പൊയ്ക്കോളാം... " "ഏതായാലും ഞാനും അങ്ങോട്ട് തന്നെ ആണ്.. നമുക്ക് ഒരുമിച്ച് പോകാം... " അവളെ ഒന്ന് മൂളിക്കൊണ്ട് അവൻക്കൊപ്പം നടന്നു... അവൻ ഓരോന്ന് അവളോട് ചോദിക്കുന്നുണ്ടെങ്കിലും അവളെ അതിനെല്ലാം ഒന്ന് മൂളിക്കൊടുത്തു... അവർ നേരെ പോയത് നന്ദുവിന്റെയും ഹരിയുടെയും അടുത്തേക്കായിരുന്നു. "അപ്പു... നന്ദുവിന് കയറിനുള്ള സമയമായോ..." "ഇല്ലടാ കുറച്ചു നേരം കൂടെ എടുക്കും എന്നാ പറഞ്ഞെ... അല്ല ശ്രീക്കുട്ടിയെ നിനക്കെവിടുന്ന് കിട്ടി... " അവനു പിന്നിലായി നിൽക്കുന്ന ശ്രുതിയെ നോക്കിക്കൊണ്ട് ഹരി ചോദിച്ചു... "ആഹ് അവളെ ഗ്രൗണ്ടിൽ നിന്നും കിട്ടിയതാ... "

അവൻ ശ്രുതിയെ നോക്കിക്കൊണ്ട് പറഞ്ഞു .. "ഹരി സാറേ... ശ്രുതിയുടെ പ്രോഗ്രാം കഴിഞ്ഞതല്ലേ... എന്നാൽ അവളെയും കൂട്ടി ഞങൾ എന്നാൽ നാട്ടിലേക്ക് പോയാലോ... ഇനി കുറച്ചു പിള്ളേരുടെ പ്രോഗ്രാം മാത്രമുള്ളു.. അവരെയും കൂട്ടി നിങ്ങൾ പിന്നെ പോന്നാൽ മതി... " "എന്നാ അങ്ങനെയല്ലേ നല്ലത്.. കിച്ചു... " "എനിക്കും അങ്ങനെ തോന്നുന്നു.. അപ്പോൾ വല്ലാതെ ബുന്ധിമുട്ടുണ്ടാകില്ല... " "ഞാൻ... ഞൻ ഏട്ടന്റെ കൂടെ വന്നോളാം... " "ശ്രീക്കുട്ടി നീ എന്തൊക്കെയാ പറയുന്നത്... എനിക്ക് ഇവിടെ നിന്നെ നോക്കാനുള്ള സമയം ഒന്നുമില്ല... നീ കളിക്കാതെ ഇവരെ കൂടെ പോകാൻ നോക്ക്... കിച്ചു എന്നാ നീയും പൊയ്ക്കോ ഇവരുടെ കൂടെ... " "നീ ഇവിടെ ഒറ്റക്കാവില്ലേ... ഞാൻ പോണോ.... " "വേണമെടാ.. നീയും കൂടെ ഉണ്ടെങ്കിൽ എനിക്ക് പേടിയില്ല... പിന്നെ ഇവിടെ ഞാൻ ഒറ്റക്കെല്ലല്ലോ... " അവൻ ഒന്ന് മൂളിക്കൊണ്ട് ശ്രുതിയെയും കൂടി അവിടെ നിന്നും പോയി. ശ്രുതിക്ക് പോകാൻ താൽപ്പര്യം ഉണ്ടായിരുന്നില്ല... എന്നാൽ ഹരി നിർബന്ധിച്ചതുക്കൊണ്ട് മാത്രമാണ് അവളെ പോയത്.. അവരെ യാത്രയാക്കിയ ശേഷം ഹരി നന്ദക്കരികിലേക്ക് വന്നു... "അവരൊക്കെ പോയോ.... എല്ലാവർക്കും ഒരുമിച്ച് പോകാമായിരുന്നു... "

"അതൊക്കെ ബുന്ധിമുട്ടാണ് നന്ദു.. എല്ലാവരുടെയും പ്രോഗ്രാം കഴിഞ്ഞു നാട്ടിൽ എത്തുമ്പോഴേക്കും സമയം ഒരുപാട് ആകും.. പിന്നെ ആ നേരത്ത് എല്ലാവരെയും അവരെ വീട്ടിലേക്ക് ആക്കണം അതൊക്കെ റിസ്ക് ആണ്... പിന്നെ അവർ ഇനി ഇവിടെ നിന്നിട്ടും വലിയ കാര്യമില്ലല്ലോ... അതുക്കൊണ്ടാ... " "എന്നാലും ശ്രീക്കുട്ടിയെ എങ്കിലും നിർത്തമായിരുന്നു... " "അവളെ നിർത്തണം എന്നൊക്കെ ഉണ്ടായിരുന്നു എന്നാൽ കാർത്തിയുടെ കല്യാണം അല്ലെ മറ്റന്നാൾ... അപ്പൊ അവളെങ്കിലും നേരത്തെ വീട്ടിൽ എത്തിക്കോട്ടെ... പിന്നെ കിച്ചു ഉണ്ടല്ലോ അവളെ കൂടെ... " അതും പറഞ്ഞു ഹരി നന്ദയെ നോക്കി പുഞ്ചിരിച്ചു. അപ്പോഴേക്കും നന്ദക്ക് കയറാനുള്ള സമയം ആയിരുന്നു.. അവളെ ഹരിയെ ഒന്ന് നോക്കിയതിനു ശേഷം എണീറ്റു... പക്ഷെ ഹരി അവളുടെ കൈകൾ പിടിച്ചു വെച്ചിട്ടുണ്ടായിരുന്നു. അവളെ എന്താണെന്നുള്ള മട്ടിൽ അവനെ നോക്കി... "All the best നന്ദൂ... " അവളെ ഒന്ന് അവനെ നോക്കി പുഞ്ചിരിച്ചതിനു ശേഷം സ്റ്റേജിലേക്ക് കയറി. ഇതിന് മുൻപ് വരെ നല്ല പേടിയുണ്ടായിരുന്ന അവൾക്ക് ഹരിയുടെ ആഹ് wishes കിട്ടിയതും പേടിയെല്ലാം അവളുടെ ഉള്ളിൽനിന്നും മഞ്ഞുപോയത് പോലെ തോന്നി...

കർട്ടൻ പൊക്കിയതും നന്ദ എല്ലാവരെയും നോക്കി വണങ്ങിയതിനു ശേഷം അവളുടെ നൃത്തം തുടങ്ങി.. അവളുടെ കണ്ണുകൾ ആരെയോ തിരയുന്നുണ്ടായിരുന്നു... അവസാനം തന്റെ ഇണകളെ കണ്ടത്തിയ ശേഷം അവ തിളങ്ങുന്നുണ്ടായിരുന്നു. ഹരി അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അവൾക്ക് മുന്നിൽ ഉണ്ടായിരുന്നു അത് അവളിൽ ഒരു ആത്മധൈര്യം നിറച്ചു. അവളെ നന്നായി പെർഫോം ചെയ്തു. _________ നന്ദ അവളുടെ പ്രോഗ്രാം എല്ലാം കഴിഞ്ഞതിനു ശേഷം മേക്കപ്പും ഡ്രെസ്സും എല്ലാം ചേഞ്ച്‌ ചെയ്ത് ഹരിക്കടുത്തേക്ക് വന്നു. അവളെ മാത്രമായിരുന്നു ആകെ ഉള്ള പെൺകുട്ടി.. ബാക്കി എല്ലാവരുടെയും പ്രോഗ്രാം നേരത്തെ കഴിഞ്ഞതുക്കൊണ്ട് അവരെല്ലാം പോയിരുന്നു. അതുക്കൊണ്ട് തന്നെ അവളെ ഹരിക്കൊപ്പമായിരുന്നു നടന്നത്... "ഹരി സർ സ്റ്റേജ് 4 ൽ ഉള്ള മോണോആക്ട് മത്സരം തുടങ്ങാറായി... അവിടെ ഒന്ന് പോയി റിപ്പോർട്ട്‌ ചെയ്യോ... ആഹ് ഒരു പ്രോഗ്രാം കൂടെ കഴിഞ്ഞ പിന്നെ എല്ലാം തീർന്നു... " "ആഹ് ആയിക്കോട്ടെ... നന്ദു നീ ഇവിടെ തന്നെ ഇരിക്ക്ട്ടോ... ഞാനിപ്പോ വരാം... " അവളെ ഒന്ന് തലയാട്ടി.. അവൻ അവളെ നോക്കി പുഞ്ചിരിച്ചതിനു ശേഷം പോയി... എന്നാൽ അവൾക്ക് അവിടെ ഒറ്റക്ക് ഇരുന്നു ബോറടിക്കുന്നുണ്ടായിരുന്നു... പരിചയം ഉള്ള ആരും ഉണ്ടായിരുന്നില്ല... അത്ക്കൊണ്ട് തന്നെ അവളെ അവിടെ നിന്നും എണീറ്റ് അപ്പുറത്തുള്ള വരാന്തയിലേക്ക് കയറി..

അവിടെ കുറച്ചു നേരം നടന്നു ഒരു തൂണിൽ ചാരി നിന്നു... തന്റെ ജീവിതത്തിൽ ഇതുവരെ സംഭവിച്ചതെല്ലാം അവളെ ഓർത്തു... സ്റ്റേജ് 4 ൽ പോയി റിപ്പോർട്ട്‌ ചെയ്തതിന് ശേഷം ഹരി നന്ദ ഇരുന്നിടത്തേക്ക് വന്നു നോക്കിയപ്പോൾ അവിടെ അവളെ കാണാനില്ലായിരുന്നു... അവൻ അവളെ എവിടെ എന്ന് നോക്കി ക്കൊണ്ട് തലചെരിച്ചതും വരാന്തയിൽ തൂണും ചാരി നിലാവും നോക്കി നിൽക്കുന്ന നന്ദയെ കണ്ട് അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. അവൻ അവളെ നോക്കി ചിരിച്ചുകൊണ്ട് അവളെ അടുത്തേക്ക് പോയി. അവളെ പിറകിലായി അവൻ നിന്നതും പെട്ടെന്ന് അവന്റെ ഫോൺ റിങ് ചെയ്തു. ഫോൺ റിങ് ചെയ്യുന്നത് കേട്ട് നന്ദ ഞെട്ടിക്കൊണ്ട് തിരിഞ്ഞു നോക്കിയപ്പോൾ ഹരിയുടെ ദേഹത്തു തട്ടി അവളെ നിന്നു.. അവൻ അവൾക്ക് തൊട്ടടുത്തായിട്ടായിരുന്നു നിന്നിരുന്നത്. അവൻ അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ഫോൺ അറ്റൻഡ് ചെയ്തു. കിച്ചുവായിരുന്നു ഫോണിൽ. അവൾ അവിടെ നിന്നും പോകാനായി നിന്നതും ഹരി അവളെ ഇടുപ്പിലൂടെ കയ്യിട്ടു അവനിലേക്ക് ചേർത്തു നിർത്തി. "അപ്പു ഞങ്ങൾ എത്തിട്ടോ... ശ്രുതിയെ വീട്ടിൽ ആക്കിക്കൊടുത്തിട്ടുണ്ട്... " "താങ്ക്സ്.. കിച്ചു... "

"എന്തിനാടാ താങ്ക്സ്.. ഇതൊക്കെ എന്റെ ഡ്യൂട്ടി അല്ലെ... പിന്നെ ഫ്രണ്ട്സിന്റെ ഇടയിൽ നോ താങ്ക്സ് ആൻഡ് സോറി.. " "ഓഹ് ശരിയടാ.... " അവൻ കിച്ചുവിന് ഓരോ മറുപടികൊടുക്കുമ്പോഴും അവന്റെ ഒരു കൈ അവളുടെ ഇടുപ്പിലൂടെ ഓടിക്കളിക്കുന്നുണ്ടായിരുന്നു.. അത് അവളിൽ ഒരു തരാം വിറയൽ വരുത്തി... അവളെ അവനിൽ നിന്നും കുതറി മാറാൻ നോക്കുന്നുണ്ടെങ്കിലും അവൻ സമ്മദിക്കുന്നുണ്ടായിരുന്നില്ല... "നിങ്ങൾ എപ്പോഴാ അവിടെ നിന്നും ഇറങ്ങാ... പ്രോഗ്രാം എല്ലാം തീർന്നില്ലേ... " "ആഹ് കഴിഞ്ഞെടാ.. ഇനി റിസൾട്ട്‌ കൂടെ പബ്ലിഷ് ചെയ്യാനുള്ളു അത് കഴിഞ്ഞ ഞങ്ങൾ ഇറങ്ങും... " "ആഹ് എന്നാ ശരിയടാ.... നീ എത്തിയ വിളി... ഓക്കേ ബൈ.. " "ഓക്കേ ടാ.. " അവൻ അതും പറഞ്ഞു ഫോൺ വെച്ചു പോക്കറ്റിലേക്കിട്ടു. എന്നിട്ട് നന്ദയെ ഒന്നുക്കൂടെ അവനിലേക്ക് വലിച്ചടുപ്പിച്ചു..

അവളെ ഒന്ന് പുളഞ്ഞുക്കൊണ്ട് അവനിലേക്ക് ചേർന്ന് നിന്നു... "സർ വിടു... ആരെങ്കിലും കാണും..." "ആരും കണ്ടാലും എനിക്കെന്താ... ഞാൻ എന്റെ ഭാര്യയെ അല്ലെ പിടിച്ചിരിക്കുന്നെ... അല്ലാതെ വേറെ ആരെയും അല്ലല്ലോ... " ഹരി ഒരു കള്ളചിരിയോടെ അവളെ നോക്കി പറഞ്ഞതും അവളെ നാണത്താൽ തലതാഴ്ത്തി.അവളുടെ കവിളുകളിൽ വിരിയുന്ന നുണക്കുഴികൾ കണ്ടതും അവന്റെ അധരങ്ങൾ അവയെ ചുംബിച്ചു. പെട്ടെന്ന് ആയതുക്കൊണ്ട് നന്ദ ഒന്ന് പുളഞ്ഞുക്കൊണ്ട് അവനെ നോക്കി.. അവൻ അവളെ നോക്കി സൈറ്റ് അടിച്ചുകൊണ്ട് അവളുടെ കൈയും പിടിച്ചു ആഹ് വരാന്തയിലൂടെ നടന്നു. പരസ്പരം ഒന്നും പറയുന്നുണ്ടായിരുന്നില്ലെങ്കിലും മൗനം പോലും അവർക്കിടയിൽ പ്രണയിച്ചു കൊണ്ടിരുന്നു.ഹരി അവന്റെ ഉള്ളം കൈയ്യാൽ അവളുടെ ഉള്ളം കയ്യ് പിടിച്ചുക്കൊണ്ട് ഏറനേരം ആഹ് വരാന്തയിൽക്കൂടെ നടന്നു.......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story