ഹൃദയം ❣️: ഭാഗം 21

hridayam

രചന: അനാർക്കലി

 "നന്ദു.. മോളെ... അപ്പുവിനെ കണ്ടോ.... " "ഇല്ലല്ലോ അപ്പച്ചി... കാർത്തിയേട്ടന്റെ കൂടെ ഉണ്ടാകും... " "ആഹ് ഞാൻ നോക്കട്ടെ... പിന്നെ നിന്നെ അമ്മ വിളിച്ചിരുന്നു കേട്ടോ... അങ്ങോട്ട് ചെല്ല്... " "ശരി... " നന്ദ അച്ഛമ്മയുടെ റൂമിലേക്ക് പോയതും അവിടെ അവൾക്ക് പരിചിതമല്ലാത്ത കുറെ മുഖങ്ങൾ കണ്ടു... അവരെല്ലാം നന്ദുവിനെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു.. അവളും അവർക്കേല്ലാം പുഞ്ചിരിച്ചു കൊടുത്തു. എന്നിട്ട് അച്ഛമ്മക്കരികിൽ പോയി നിന്നു. "എന്തിനാ അച്ഛമ്മേ വിളിച്ചേ..." "നിന്നെ ഇവർക്കെല്ലാം പരിചയപെടുത്താന... ഇവരെല്ലാം എന്റെ കൂട്ടുക്കാരാ... " അവൾ അവരെല്ലാം ഒന്ന് നോക്കി... "എന്താ മോളുടെ പേര്..." അതിൽ ഒരു സ്ത്രീ അവളോട് ചോദിച്ചതും അവൾ അവളെ അവർക്ക് പരിചയപെടുത്തി കൊടുത്തു.. "നന്ദ... " "മോൾക്ക് വിശേഷം ഒന്നും ആയില്ലേ... " അത് കേട്ട് അവളെ ഒന്ന് ഞെട്ടി... പക്ഷെ അവൾക്ക് മാത്രമല്ലായിരുന്നു ആ ഞെട്ടൽ ഉണ്ടായിരുന്നത്. അച്ഛമ്മയുടെ അടുത്തേക്ക് വരാൻ നിൽക്കുന്ന ഹരിയും ഇത് കേട്ട് ഞെട്ടിയിരുന്നു. എന്നാൽ അവരാരും അവനെ കണ്ടിട്ടില്ലായിരുന്നു.. നന്ദ അവർക്ക് മുന്നിൽ ഒന്ന് ഇളിച്ചുകൊണ്ട് ഇല്ലെന്ന് തലയാട്ടി..

"അതെന്താ മോളെ ഇപ്പോൾ തന്നെ വേണ്ടെന്ന് വെച്ചതാണോ...." അതിലെ ഒരാൾ അങ്ങനെ ചോദിച്ചതും നന്ദ അതിന് ഉത്തരം കൊടുക്കുന്നതിനു മുൻപ് തന്നെ വേറൊരാൾ പറഞ്ഞു കഴിഞ്ഞിരുന്നു. "അത് അങ്ങനെ തന്നെയാണ് ശാരദേ... ഇപ്പോത്തെ കുട്ട്യോൾക്കൊന്നും ഇപ്പൊത്തന്നെ കുട്ട്യോൾ വേണ്ടെന്ന് വെച്ച് നടക്കും എന്നിട്ട്... കുട്ട്യോൾ വേണം എന്ന് തോന്നുമ്പോഴാണെലോ കുട്ട്യോൾ ഉണ്ടാവും ഇല്ല... എന്നിട്ട് ഡോക്ടർ നെ കണ്ടും അമ്പലത്തിൽ വഴിപാട് കഴിച്ചും ഒക്കെ ആണ് കുട്ട്യോൾ ഉണ്ടാവാ... നമ്മുടെ തെക്കേലെ ശാന്തെടെ മരുമകൾക്ക് അങ്ങനെ അല്ലെ ഉണ്ടായേ.... " അവരെ സംസാരം കേട്ട് നന്ദക്ക് ആകെ ചൊറിഞ്ഞു വരുന്നുണ്ടായിരുന്നു. പക്ഷെ അവളുടെ ഉള്ളിലെ ദേഷ്യം അവൾ പുറത്തേക്ക് കാണിക്കാതെ കയ്യും ചുരുട്ടി നിന്ന് ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിരിയിച്ചു നിന്നു.. നന്ദയുടെ ഭവങ്ങളെല്ലാം കണ്ട് ഹരിക്ക് ചിരിച്ചു വരുന്നുണ്ടായിരുന്നു. ഇനിയും അവൾ അവിടെ നിന്നാൽ അവരെ എന്തെങ്കിലും ചെയ്യും എന്ന് ഉറപ്പായതും അവളെ വിളിക്കാൻ വേണ്ടി അകത്തേക്ക് കയറാൻ പോയതും.. 'ഞാൻ പോയി വിളിച്ചാൽ അവർ എന്നെയും അവിടെ പിടിച്ചു നിർത്തും അത് വേണ്ട... ഇപ്പോൾ എന്താ ചെയ്യാ... '

അവൻ അതും ആലോചിച്ചു ഒന്ന് തിരിഞ്ഞതും ആരവ് അതിലൂടെ പോകുന്നത് അവൻ കണ്ടു.. അവൻ അപ്പോൾത്തന്നെ ആരവിനെ വിളിച്ചു. "കണ്ണാ... ടാ... ഇവിടെ വന്നേ... " "എന്താ ഏട്ടാ.. എന്താ കാര്യം.. ഏട്ടൻ എന്താ ഇവിടെ ഒളിച്ചുനിക്കുന്നെ.. " ആരവ് അകത്തേക്ക് നോക്കിയതും അവിടെ നനന്ദുവിനെ കണ്ടതും അവൻ ഹരിയെ നോക്കി ഒന്ന് ആക്കി ചിരിച്ചു.. "ഓഹ്.. അപ്പൊ ഏടത്തിയെ ഒളിഞ്ഞു നോക്കാണല്ലേ... കള്ളാ... " "പിന്നെ എനിക്കെന്തിനാ അവളെ ഒളിഞ്ഞു നോക്കേണ്ടേ കാര്യം.. നേരിട്ട് നോക്കിക്കൂടെ... " "പിന്നെ എന്തിനാ ഏട്ടൻ ഇവിടെ ഇങ്ങനെ നിൽക്കുന്നെ... " "എന്റെ പൊന്നു കണ്ണാ.. നീ എനിക്കൊരു ഹെല്പ് ചെയ്യോ... " "എന്താണെന്ന് പറ.. എന്നിട്ട് നോക്കാം.. " "അതെ... ആ ഇരിക്കുന്ന സ്ത്രീജനങ്ങൾക്കിടയിൽ നിന്റെ ഏടത്തി പെട്ടിരിക്കാണ്.. അത്കൊണ്ട് നീ ഒന്ന് അവളെ രക്ഷിക്കണം... " "ഞാൻ എന്ത് ചെയ്യാനാ.. " "നീ ഒന്ന് അവളോട് ഞാൻ വിളിക്കുന്നുണ്ടെന്ന് പറഞ്ഞാൽ മതി.. ഓക്കേ ഞാൻ റൂമിൽ കാണും... " "ഏട്ടൻ തന്നെ വിളിച്ചൂടെ...എന്തിനാ എന്നെ ഏല്പിക്കുന്നെ.. " "അതെ ഞാൻ അങ്ങോട്ട് പോയി അവളെ വിളിച്ചാലെ ഞാനും അവിടെ പെടും... അതുകൊണ്ടു പൊന്നു മോൻ പോയി ഒന്ന് വിളിക്ക്... "

"ഹ്മ്മ്... ഞാൻ പോകാം... " "നീ കണ്ണനല്ലടാ പൊന്നപ്പൻ ആണ് പൊന്നപ്പൻ... " അതും പറഞ്ഞു ഹരി അവനെ കെട്ടിപ്പിടിച്ചു കവിളിൽ ഉമ്മ വെച്ചു.. "അയ്യേ... ഞാൻ ഏടത്തി ഒന്നും അല്ല ഇങ്ങനെ ഉമ്മ വെക്കാൻ... എന്റെ ഏടത്തി എങ്ങനെ സഹിക്കുന്നോ ആവോ.. നിങ്ങളെ..." "പോടാ ചെക്കാ... നീ അവളെ വിളി... ഞാൻ റൂമിൽ ഉണ്ടാകും.. " അതും പറഞ്ഞു ഹരി അവന്റെ റൂമിലേക്ക് പോയി. ആരവ് അവളെ വിളിക്കാനായി അച്ഛമ്മയുടെ റൂമിലേക്കും.. "ഏടത്തി... ഏടത്തിയെ ഏട്ടൻ വിളിക്കുന്നുണ്ട്... " "നന്ദ മോളെ നീ പൊയ്ക്കോ.. അപ്പുമോൻ വിളിക്കുന്നതല്ലേ.. " "ഹാ അച്ഛമ്മേ... " അവൾ അവിടെയുള്ള എല്ലാ സ്ത്രീജനങ്ങൾക്കും ഒന്ന് ഇളിച്ചുകൊടുത്തു വേഗം അവിടുന്ന് പോന്നു... "പിന്നെ ഏട്ടൻ റൂമിലാണുട്ടോ... അങ്ങോട്ടേക്ക് ചെല്ലാൻ പറഞ്ഞു.. " അവൻ ഒന്ന് ചിരിച്ചുകൊണ്ട് പുറത്തേക്ക് പോയി. അവളിപ്പോൾ എന്തിനാ അവൻ വിളിച്ചേ എന്ന് ആലോചിച്ചു അങ്ങോട്ടേക്ക് പോയി.. വാതിൽക്കെ എത്തിയതും അവളെ ഒരു കൈ വന്നു പിടിച്ചു റൂമിലേക്കിട്ടു.

അവൾ ഞെട്ടിക്കൊണ്ട് അതാരാണെന്ന് നോക്കി.. ഹരിയെ കണ്ടതും അവൾക്ക് ആശ്വാസമായി. "സർ ആയിരുന്നോ... ഞാൻ.. ഞാൻ പേടിച്ചു.... " അവൾ അവന്റെ മുഖത്തേക്ക് നോക്കി. വശ്യമായി അവളെ തന്നെ നോക്കി ചിരിക്കുന്ന അവനെ കണ്ടതും അവൾക്ക് എന്തോ പോലെയായി... "എന്തിനാ... എന്നെ ഇങ്ങനെ നോക്കുന്നെ... " "അവർ പറഞ്ഞതൊക്കെ നീയും കേട്ടില്ലേ നന്ദു.. " "ആര്.... എ.. എന്ത്.. പറഞ്ഞെന്ന്... " "ഓഹ് എന്റെ മോളുസേ.... നിനക്ക് വിശേഷം ഒന്നും ആയില്ലേ എന്ന്... നമുക്ക് ഒന്ന് ഉണ്ടാക്കി കൊടുക്കാന്നേ.... എന്താ നിന്റെ അഭിപ്രായം... ഏഹ്... " അവൻ അവളുടെ മുഖത്തിലൂടെവിരലോടിച്ചുകൊണ്ട് പറഞ്ഞു..അവൾക്ക് ഇക്കിളിയാകുന്നുണ്ടായിരുന്നു.. അവൾ അവനെ മറികടന്നു പോകാൻ നിന്നതും അവൻ അവളുടെ സാരിയുടെ മുൻതാണിയിൽ പിടിച്ചു തന്നിലേക്ക് വലിച്ചു ചേർത്തു. ഒരു പാവക്കണക്കെ അവൾ അവനോട് ചേർന്ന് നിന്നു...

"എന്താണ് ഭാര്യേ... ഒന്നും മിണ്ടാതെ പോകുന്നെ... നമുക്ക് ഇതിൽ ഒരു തീർപ്പ് വരുത്തേണ്ടേ.... " "അത് പിന്നെ... എന്നെ... അവിടെ അന്വേഷിക്കുന്നുണ്ടാകും... ഞാൻ പോട്ടെ... " "പോവാം... പക്ഷെ അതിനു മുൻപ് എനിക്കെ... ഒരു സമ്മാനം തരണം... " "സമ്മാനോ... എന്ത്... ഞാൻ എന്ത് തരാനാ..." "ഇത് നിനക്ക് മാത്രമേ തരാൻ കഴിയുള്ളു... " അവൻ അവളുടെ ചുണ്ടിൽ തലോടിക്കൊണ്ട് പറഞ്ഞതും അവളുടെ ഉള്ളിൽ അന്ന് സംഭവിച്ചതെല്ലാം ഓർമ വന്നു.. അവൾ പെട്ടെന്ന് തന്നെ അവനെ നോക്കി വേണ്ടെന്ന് പറഞ്ഞതും അതൊന്നും കേഴ്ക്കാതെ അവന്റെ മുഖം അവളുടെ മുഖത്തേക്ക് അടുപ്പിച്ചു. അവളുടെ ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു... വിറക്കൊള്ളുന്ന അവളുടെ ചെഞ്ചുണ്ടിൽ അവൻ ഒന്ന് അമർത്തി ചുംബിച്ചു. അവൾ ഒന്ന് പ്രതികരക്കാൻ കഴിയാതെ ആ നിൽപ്പ് തന്നെ തുടർന്നു... അവൻ മെല്ലെ അവളെ ഒന്ന് നോക്കിയതും അവളുടെ നിൽപ്പ് കണ്ട് അവന്റെ ചുണ്ടിൽ ചെറു പുഞ്ചിരി വിരിഞ്ഞു. അവളുടെ ചുണ്ടുകളെ നുണയാൻ അവൻ അതിയായി മോഹിച്ചു വീണ്ടും അവളിലേക്ക് അടുത്തതും.. "നന്ദു..... ഇവിടെ വന്നേ മോളെ..."

അവൾ ഒന്ന് ഞെട്ടിക്കൊണ്ട് ഹരിയെ അവളിൽ നിന്നും അകറ്റി അവനെ ഒന്ന് നോക്കുക പോലും ചെയ്യാതെ വേഗം അവിടെ നിന്നും ഓടി... അവളുടെ പോക്ക് കണ്ട് അവൻ ഒന്ന് ചിരിച്ചുകൊണ്ട് അവളുടെ പിന്നാലെ താഴേക്ക് പോയി... താഴെ കാർത്തിയും ആരവും കൂടെ ഓരോന്നു പറഞ്ഞു നിൽക്കുമ്പോഴായിരുന്നു പേടിച്ചുക്കൊണ്ട് വരുന്ന നന്ദയെ അവർ കണ്ടത്. അവൾക്ക് പിന്നാലെ ഒരു കള്ളച്ചിരിയുമായി വരുന്ന ഹരിയെ കണ്ടതും അവർക്ക് കാര്യം കത്തി.. അവർ രണ്ടുപേരും ഹരിയെ ഒന്ന് ആക്കി മൂളാൻ തുടങ്ങി... "കാർത്തി.. നിനക്കറിയോ... ഇവിടെ ഒരാൾക്ക് കല്യാണം വേണ്ടെന്ന് പറഞ്ഞു നടക്കായിരുന്നു.. ഇപ്പൊ കണ്ടോ ഏത് നേരവും ഏടത്തിയുടെ പിന്നാലെ ആണ്.. " "എന്ത് ചെയ്യാനാ കണ്ണാ... ഇപ്പൊ നമ്മളെ ഒന്നും വേണ്ടെന്നേ... ഭാര്യയെ മാത്രം മതിയല്ലോ.... " "ഞാൻ കണ്ണിക്കണ്ട പെണ്ണുങ്ങളെ പിന്നാലെ ഒന്നുമല്ലലോ നടക്കുന്നെ എന്റെ ഭാര്യയുടെ പിന്നാലെ അല്ലെ... " "ഹ്മ്മ്... എന്താടാ നന്ദു ഇങ്ങനെ പോയെ... നീ അവളെ വല്ലതും ചെയ്തോ..." "എന്തെങ്കിലും ചെയ്തു കാണും... എനിക്കപ്പഴേ തോന്നിയതാ ഏടത്തിയെ വിളിക്കാൻ പറഞ്ഞപ്പോൾ എന്തെങ്കിലും ഒപ്പിക്കാനാവും എന്ന്... "

അവൻ അതിനൊന്നു ഇളിച്ചുകൊടുത്തു അവിടെ നിന്നും മെല്ലെ മുങ്ങി... ഇല്ലെങ്കിൽ അവനെ ഇട്ട് അവന്മാർ വരും എന്ന് അവൻ നന്നായി അറിയാമായിരുന്നു... നന്ദ പിന്നെ ഹരിയുടെ അടുത്തേക്ക് തന്നെ വന്നില്ല... അവനെ കാണുമ്പോൾ ഒക്കെ വഴി മാറി പോകും. ഹരിക്കും അവളെ ഒന്ന് ശരിക്ക് കാണാൻ പറ്റിയിരുന്നില്ല.. കല്യാണതലേന്ന് ആയതുക്കൊണ്ട് തന്നെ അവർക്ക് രണ്ടുപേർക്കും നല്ല തിരക്കായിരുന്നു.. രാത്രി അത്യാവശ്യം ആളുകൾ വന്നു തുടങ്ങിയിരുന്നു.. അവരെല്ലാം സ്വീകരിക്കലും അവിടെ ഓടി നടക്കലും തന്നെ ആയിരുന്നു ഹരിയുടെയും നന്ദയുടെയും പരിപാടി.. ഹരിക്ക് കൂട്ടായി ആരവും കിച്ചുവും ഉണ്ടായിരുന്നു.. കാണുന്നവർക്കൊക്കെ നന്ദയോടും ഹരിയോടും ഒരു കര്യമാത്രമേ ചോദിക്കാൻ ഉണ്ടായിരുന്നുള്ളു.. "വിശേഷം ഒന്നുമായില്ലേ... " ഇത് കേട്ടാൽ നന്ദയുടെ ഉള്ളിലൂടെ നേരെത്തെ റൂമിൽ സംഭവിച്ചതാണ് ഓർമ വരുക.. അത്കൊണ്ട് തന്നെ അവൾ ആഹ് ചോദ്യങ്ങളിൽ നിന്നും പറ്റാവുന്ന വിധം ഒഴിഞ്ഞു മാറി നിന്നിരുന്നു...

രാത്രി ഒരുപാട് നേരം വൈകിയാണ് പരിപാടി ഒക്കെ കഴിഞ്ഞത്. അവൾക്ക് റൂമിലേക്ക് പോകാൻ പേടിയായിരുന്നു...അവൾ പോകണോ പോകേണ്ടെന്ന് ആലോചിച്ചു നിൽക്കായിരുന്നു.. "മോളെ നന്ദു... നീ ഉറങ്ങാൻ പോയില്ലേ... " അച്ഛമ്മയുടെ വിളിയാണ് അവളെ ആലോചനകളിൽ നിന്നും കൊണ്ടുവന്നത്.. "എന്താ... എന്താ അച്ഛമ്മേ... " "നീ ഉറങ്ങാറിയില്ല നന്ദു.. വേഗം പോയി ഉറങ്ങാൻ നോക്ക് നാളെ നേരത്തെ എണീക്കേണ്ടതല്ലേ... " "അത് പിന്നെ.. ഞാനിന്ന് അച്ഛമ്മയുടെ കൂടെയ കിടക്കുന്നത്.. " "അത് എന്താ... മോളെ " "ഞാൻ അച്ഛമ്മക്കൊപ്പം കിടക്കുന്നത് അച്ഛമ്മയ്ക്കിഷ്ടമല്ലേ.. " "എനിക്കൊരു കുഴപ്പവുമില്ല...മോൾ വാ... " അവൾ അച്ഛമ്മക്കൊപ്പം പോയി.. 'ഹാവു... ഇപ്പോഴാ ഒരു സമാദാനമായത്... സമദാനിക്കാൻ വരട്ടെ നന്ദു.. ഇനി എങ്ങാനും സർ നിന്നെ അന്വേഷിച് ഇങ്ങോട്ട് വന്നാൽ അച്ഛമ്മ നിന്നെ സർ ക്കൊപ്പം പറഞ്ഞയക്കില്ലേ... ' 'അയക്കോ... ' 'അയക്കും... ' 'അപ്പൊ എന്താ ചെയ്യാ... ' 'വേഗം മൂടി പുതച്ചു കിടന്നോ.. അപ്പൊ നീ ഉറങ്ങി എന്ന് പറഞ്ഞു നിന്നെ ഇവിടെ തന്നെ കിടത്തും... ' 'എന്നാ വേഗം ഉറങ്ങാം... ' നന്ദയും അവളുടെ മനസ്സും തമ്മിലുള്ള സംസാരം കഴിഞ്ഞതും മനസ്സ് പറഞ്ഞത് പോലെ അവൾ വേഗം പുതപ്പെടുത്തു പുതച്ചു കണ്ണടച്ച് കിടന്നു..

എന്നാൽ ഉറക്കം വന്നില്ല .... കണ്ണുകളടച്ചാൽ ഹരിയുടെ മുഖം മാത്രമേ അവൾക്ക് കാണാനുണ്ടായിരുന്നുള്ളൂ... പക്ഷെ അത് അവളിൽ ഒരു പുഞ്ചിരി വിരിയിച്ചിരുന്നു. അവൾ അവനെയും സ്വപ്നം കണ്ട് ഉറങ്ങി.. ഹരി റൂമിൽ ചെന്നപ്പോൾ നന്ദയെ കാണാനുണ്ടായിരുന്നില്ല.. അവൻ അവളെ അവിടെല്ലാം തിരഞ്ഞു.. എന്നിട്ടും കാണാതായപ്പോൾ അവൻ താഴെക്ക് ചെന്നു നോക്കി.. "എന്താ മോനെ നീ ഉറങ്ങിയില്ലേ.. " "അമ്മേ.. അമ്മ നന്ദുനെ കണ്ടോ.. " "അവൾ അമ്മക്കൊപ്പം പോകുന്നത് കണ്ടു.." "ഹാ... അമ്മ ഉറങ്ങുന്നില്ലേ... " "ഞാൻ പോവായിരുന്നു അപ്പോഴാ നിന്നെ കണ്ടത്.. എന്നാൽ ഇവിടെ അതികം കിടന്ന് ചുറ്റിതിരിയാതെ പൊന്നു മോൻ വേഗം പോയി ഉറങ്ങാൻ നോക്ക്.. " അവൻ അതിനൊന്നും ഇളിച്ചുകൊണ്ട് തലയാട്ടി അച്ഛമ്മയുടെ റൂമിലേക്ക് പോയി..വാതിൽ ചാരി വെച്ചിട്ടേ ഉണ്ടായിരുന്നുള്ളു.. അത് പതിയെ തുറന്ന് തല അകത്തേക്കിട്ട് നോക്കി. അവിടെ നന്ദു പുതച്ചു മൂടി കിടക്കുന്നത് കണ്ട് അവനൊന്നു ചിരിച്ചു.

എന്നിട്ട് വാതിലടച്ചു മേലേക്ക് പോയി.. അവനെ പേടിച്ചിട്ടാ അവൾ ഇന്ന് അച്ഛമ്മക്കൊപ്പം കിടന്നത് എന്ന് അവൻ മനസിലായിരുന്നു. അത്കൊണ്ടാണ് അവൻ അവളെ വിളിക്കാഞ്ഞേ.. ഏതായാലും നന്ദു ഇല്ലാത്തത് കൊണ്ട് അവൻ കാർത്തിക്കൊപ്പമാണ് കിടന്നത്. എന്നാൽ കണ്ണടച്ചാൽ നന്ദയുടെ മുഖം മാത്രമായിരുന്നു അവന്റെ മുന്നിൽ... അവൻ പതിയെ ഒന്ന് ചിരിച്ചു അവളെയും സ്വപ്നം കണ്ട് കിടന്നുറങ്ങി.. _________ രാവിലെ എല്ലാവരും നേരെത്തെ എണീറ്റിരുന്നു.. 10 നും 10:15 നും ഇടയിലായിരുന്നു മുഹൂർത്തം. പെണ്ണിന്റെ വീട്ടിൽ വെച്ചിട്ടായിരുന്നു താലിക്കെട്ട്.. അത്കൊണ്ട് നേരത്തെ തന്നെ ഇറങ്ങണമായിരുന്നു.. നന്ദു കുളിക്കാനായി അവളുടെ റൂമിലേക്ക് പോയിരുന്നു. കുളികഴിഞ്ഞു വന്ന് കണ്ണാടിയുടെ മുന്നിൽ നിന്നുക്കൊണ്ട് ഒരുങ്ങുകയായിരുന്നു.. ഒരു റെഡ് ശരിയായിരുന്നു അവളുടെ വേഷം അത് ഫ്ലീറ്റ് ചെയ്യാതെ പരാതിയായിരുന്നു ഇട്ടിരുന്നത്. അവൾ ഒരുങ്ങുന്ന സമയത്താണ് ഹരി അങ്ങോട്ട് കയറി വന്നത്.. അവളെ കണ്ട് ഒരു നിമിഷം അവൻ അവളെ തന്നെ നോക്കി നിന്നു... പതിയെ അവളെടുത്തേക്ക് പോയി. നന്ദു അവളുടെ മുടിയെല്ലാം അഴിച്ചിട്ടു കെട്ടാനായി നിന്നതും...

തന്റെ മുടികളിൽ ആരോ പിടിച്ചതായി അവൾക്കനുഭവപ്പെട്ടു.. അവൾ കണ്ണാടിയിലൂടെ നോക്കിയതും ഹരി അവളെ തന്നെ നോക്കി നിൽക്കുന്നതായിരുന്നു അവൻ കണ്ടത്.. "ഈ മുടി ഇങ്ങനെ കിടക്കുന്നതാ ഭംഗി... " അവൻ അവളുടെ കാതുകളിലായി മെല്ലെ മൊഴിഞ്ഞു. അവൾക്ക് ഇക്കിളിയായി മെല്ലെ തല വെട്ടിച്ചു. അവൻ അവളുടെ അരയിലൂടെ കയ്യ് കൊണ്ടുപോയി അവളെ തന്നോട് ചേർത്തു ഇറുക്കെ പുണർന്നു. അവളുടെ നഗ്നമായ കഴുത്തിൽ ചുംബിക്കുകയും ചെയ്തു. അവൾ പതിയെ ഒന്ന് കണ്ണടച്ച് പോയി.. പെട്ടെന്നു തന്നെ അവൻ അവളെ വിട്ടു അവളെ കവിളിൽ രണ്ടു തട്ട് തട്ടി ടോവൽ എടുത്തു കുളിക്കാൻ പോയി. അവൾ അവനെ പോയ വഴി നോക്കി ഒന്ന് പുഞ്ചിരിച്ചു. അവൻ പറഞ്ഞതുപോലെ അവൾ മുടി പരത്തിയിട്ടു.. കുറച്ചുഭാഗം മുന്നിലേക്കും ഇട്ടു. കണ്ണുകൾ എഴുതി ഒരു കുഞ്ഞി പൊട്ടും ഇട്ട് കാതുകളിൽ കമ്മലും ഇട്ടു. കഴുത്തിൽ താലി മാത്രമേ ഉണ്ടായിരുന്നുള്ളു.. അവൾ അവളെ തന്നെ ഒന്ന് നോക്കി.. "കൊള്ളാം.. നല്ല ചന്തം ഒക്കെ ഉണ്ട് .... " "അതെ പൊന്നു മോളെ ചന്തം നോക്കൽ ഒക്കെ കഴിഞ്ഞെങ്കിൽ ഇവിടുന്ന് സ്ഥലം കളിയാക്കുന്നതാകും നല്ലത് അല്ലെങ്കിൽ എന്താ സംഭവിക്കാ എന്ന് എനിക്ക് പറയാൻ പറ്റില്ലാട്ടോ.. "

അവൾക്ക് പിറകിലായി തലയും തൂവർത്തിക്കൊണ്ട് ഹരി പറയുന്നത് കേട്ട് അവൾ അവനെ നോക്കി ഒന്ന് ഇളിച്ചു അവിടുന്ന് പെട്ടെന്ന് തന്നെ എസ്‌കേപ്പ് ആയിരുന്നു... അവൻ ഒന്ന് ചിരിച്ചുകൊണ്ട് പെട്ടെന്ന് തന്നെ ഒരുങ്ങി. അവൻ വൈറ്റ് ഷർട്ട് ആയിരുന്നു ധരിച്ചിരുന്നത്. എല്ലാവരുടെയും ഒരുക്കം കഴിഞ്ഞതും അവരെല്ലാം അവിടെ നിന്നും ഇറങ്ങി. ഹരിയും നന്ദുവും ശ്രുതിയും മാത്രമായിരുന്നു ബാക്കിയായി അവിടെ ഉണ്ടായിരുന്നത്. ശ്രുതി പെട്ടെന്ന് പോയി ഫ്രന്റ്‌ സീറ്റിൽ ഇരിക്കാൻ വേണ്ടി ഡോർ തുറന്നതും.. "ശ്രീക്കുട്ടി... നീ ബാക്കിലിരിക്ക്... ". "അതെന്താ ഏട്ടാ... ഞാനെല്ലേ എന്നും ഫ്രന്റ്റിൽ ഇരിക്കാർ... " "അതാ മോളെ ഞാനും പറഞ്ഞത്... നീ ബാക്കിലിരിക്ക് എന്ന്.. എന്നും ഫ്രന്റ്റിൽ ഇരുന്ന ഒരു സുഖം ഉണ്ടാകില്ല... നന്ദു വാ.. വന്ന് ഫ്രന്റ്റിൽ ഇരി.. " അവൻ നന്ദക്കായി ഡോർ തുറന്നു കൊടുത്തതും ശ്രുതിയുടെ മുഖം കടുന്നൽ കുത്തിയപോലെ വീർത്തിട്ടുണ്ടായിരുന്നു.. "ഞാൻ ബാക്കിൽ ഇരുന്നോളാം.. "

"വേണ്ട നന്ദ തമ്പുരാട്ടി ഫ്രന്റ്റിൽ തന്നെ ഇരുന്നു... ഈ അടിയൻ ബാക്കിൽ ഇരുന്നോളാം... " ശ്രുതി അതും പറഞ്ഞു ബാക്കിലെ ഡോർ ശക്തിയിൽ തുറന്നു കാറിൽ കയറിയ ശേഷം ശക്തിയിൽ തന്നെ അടക്കുകയും ചെയ്തു.. ഹരി ഇതെല്ലാം കണ്ട് ചിരിച്ചു നന്ദയോട് കയറാൻ പറഞ്ഞു അവനും കയറി വണ്ടിയെടുത്തു... യാത്രയിൽ ഉടനീളം ഹരിയുടെ കണ്ണുകൾ നന്ദയുടെ അടുത്തായിരുന്നു. ഇടക്കിടക്ക് നന്ദയുടെയും അവന്റെയും കണ്ണുകൾ തമ്മിൽ കോർക്കാറുമുണ്ടായിരുന്നു. എന്നാൽ ബാക്കിലിരുക്കുന്ന ശ്രുതിക്ക് ഇതൊന്നും കാണാനുള്ള ത്രാണി ഇല്ലാഞ്ഞിട്ട് അവൾ പുറത്തേക്കും നോക്കി ഇരുന്നു. അമ്പലത്തിൽ എത്തി താലിക്കെട്ടും കഴിഞ്ഞു അവരെല്ലാം വീട്ടിലേക്ക് തന്നെ വന്നു. കാർത്തിയുടെ ഭാര്യ മാളവികയെ നിലവിളക്കെടുത്തു തറവാട്ടിലേക്ക് കയറ്റി.. നന്ദ മാളുവിനോപ്പം തന്നെ ആയിരുന്നു പിന്നീടുള്ള സമയം മുഴുവൻ. ഹരിക്കൊന്ന് കാണാൻക്കൂടെ കിട്ടിയിരുന്നില്ല... വൈകുന്നേരം ഒരു റിസപ്ഷൻ വെച്ചിട്ടുണ്ടായിരുന്നു.

അതിന്റെ തിരക്കിലായിരുന്നു ഹരിയും കിച്ചുവും ആരവും എല്ലാം... കുറച്ചു കഴിഞ്ഞപ്പോൾ നന്ദയുടെ വീട്ടിൽ നിന്നും എല്ലാവരും വന്നിട്ടുണ്ടായിരുന്നു. അച്ചുവും ഹരിക്കൊപ്പം ചേർന്നിരുന്നു.. വൈകുന്നേരത്തെ ഫങ്ക്ഷന് വേണ്ടി നന്ദുവും ശ്രുതിയും ഒരുപോലെ ഉള്ള ദാവണി ആയിരുന്നു ഉടുത്തിരുന്നത്. ജസ്റ്റ്‌ കളറിൽ മാത്രമായിരുന്നു വ്യത്യാസം. നന്ദുവിന്റെ ഡാർക്ക്‌ ഗ്രീനും ശ്രുതിയുടെ ഡാർക്ക്‌ ബ്ലൂ ആയിരുന്നു. ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു ഫങ്ക്ഷന്. അവരെല്ലാം ഒരുങ്ങിയതിനു ശേഷം അങ്ങോട്ടേക്ക് പോയി. ഒരുപാട് ആളുകൾ ഉണ്ടായിരുന്ന കല്യാണമായിരുന്നു കാർത്തിയുടേത്.. അവരെല്ലാം സ്വീകരിക്കൽ ആയിരുന്നു നന്ദയുടെ ഡ്യൂട്ടി.. കിച്ചുവിന്റെ അച്ഛനും അമ്മയും എല്ലാം വന്നിരുന്നു.. അവർ വന്നപാടെ നന്ദുവിന്റെ അടുത്തേക്ക് പോയിരുന്നു.. "നന്ദു.. "...തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story