ഹൃദയം ❣️: ഭാഗം 23

hridayam

രചന: അനാർക്കലി

രാവിലെ എണീറ്റപ്പോൾ ഹരി നന്ദയെ കണ്ടില്ല.. അവൻ ഒന്ന് ഫ്രഷായി താഴേക്ക് പോകാൻ നിൽക്കുമ്പോഴായിരുന്നു അവന്റെ ഫോൺ റിങ് ചെയ്തത്.. അച്ചുവാണെന്ന് കണ്ടതും അവൻ ഒന്ന് ചിരിച്ചുക്കൊണ്ട് കാൾ അറ്റൻഡ് ചെയ്തു.. "ഹലോ അപ്പു ... നീ.. ബിസി ആണോ... " "ആണല്ലോ... എന്താടാ വിളിച്ചേ..." "അത് പിന്നെ അപ്പു... എനിക്ക് നിന്നോട് urgent matter സംസാരിക്കാൻ ഉണ്ട്.. നീ എപ്പോഴാ ഫ്രീ ആകാ... " "ഞാൻ ഇന്ന് ഫ്രീ അല്ലടാ... നമുക്ക് നാളെ സംസാരിക്കാം... ഓക്കേ ടാ... ഞാൻ പിന്നെ വിളിക്കാം... " അതും പറഞ്ഞു ഹരി ഫോൺ വെച്ചു.. "ഈ കാര്യം നീയല്ല അച്ചു എന്നോട് പറയേണ്ടത്... അവനാണ് കിച്ചു.... അവൻ വന്ന് പറയട്ടെ.... " ഹരി എല്ലാം മനസ്സിൽ ഉറപ്പിച്ചു താഴേക്ക് പോയി.. ഹാളിൽ കാർത്തിയും ആരവും ശ്രുതിയും മാളുവും എല്ലാം ഇരുന്നു ചിരിച്ചു കളിച്ചു സംസാരിക്കുന്നത് ഹരി കണ്ടു. എന്നാൽ നന്ദുവിനെ അവൻ അവിടൊന്നും കണ്ടില്ല... അവിടെ എല്ലായിടത്തും അവന്റെ കണ്ണുകൾ അവളെ തേടിക്കൊണ്ടിരുന്നു..

"ആരെയാ ഏട്ടാ ഇങ്ങനെ നോക്കുന്നെ.... " ആരവ് അവനെ നോക്കി കള്ളചിരിയോടെ പറഞ്ഞതും അവൻ ഒന്ന് ഇളിച്ചുകൊണ്ട് ഇല്ലെന്ന് തലയാട്ടി.. എന്നിട്ട് അവർക്കരികിൽ ചെന്നിരുന്നു.. എന്നാലും അവന്റെ കണ്ണുകൾ അവളെ പരതിക്കൊണ്ടിരുന്നു.. "ടാ കണ്ണാ... നീ നന്ദുനെ ഇവിടെ എവിടേലും കണ്ടോ.... " "ഇല്ലല്ലോ കാർത്തി... ഞാൻ ഏടത്തിയെ ഇന്ന് കണ്ടിട്ടേ ഇല്ല... എവിടെ പോയാണാവോ അല്ലെ..ശ്രീക്കുട്ടി നീ കണ്ടോ... " "ഞാനെന്താ അവളുടെ പിന്നാലെ ആണോ നടക്കുന്നെ അവൾ എവിടെ പോയി എന്ത് ചെയ്യുന്നു എന്നൊക്കെ നോക്കാൻ... " "മാളു പിന്നെ അവളെ കണ്ടിട്ടില്ല.. ഞങ്ങൾ ഒരുമിച്ചാണല്ലോ റൂമിൽനിന്ന് ഇറങ്ങിയത്... ഇനിപ്പോ ആരോടാ കണ്ണാ ഒന്ന് ചോദിക്കാ... " "ആരോടാ... " അവരെല്ലാം കൂടെ ഹരിയെ ഇട്ട് തങ്ങുന്നത്ക്കൊണ്ട് അവൻ അവരെല്ലാം നന്നായി തുറിച്ചു നോക്കുന്നുണ്ട്.. ആരവ് ആരോടാ എന്ന് ചോദിച്ചു ഹരിയെ നോക്കി ചിരിച്ചുക്കൊണ്ട് അവന്റെ അടുത്തേക്ക് നീങ്ങിയിരുന്നു...

"ആഹ്... ഏട്ടൻ കണ്ടോ ഏടത്തിയെ.... " "ഇല്ലായിരിക്കും... അല്ലെങ്കിൽ അവന്റെ മുഖം ഇങ്ങനെ ഇരിക്കില്ലല്ലോ... " അവരെല്ലാം കൂടെ അവന്റെ ഇട്ട് ആക്കാൻ തുടങ്ങിയതും അവൻ ആരവിന്റെ പുറം നോക്കി ഒന്ന് കൊടുത്തു അവിടെ നിന്നും എണീറ്റ് അടുക്കളയിലോട്ട് പോയി.. അവിടെ സീതയും ചെറിയമ്മയും അപ്പച്ചിയും മാത്രമേ ഉണ്ടായിരുന്നുള്ളു.. അവന്റെ നന്ദയെ നോക്കി.. പക്ഷെ അവളെ അവിടെയും കണ്ടില്ല.. "അമ്മേ... " അവൻ സീതയെ വിളിച്ചു അവർക്കരികിലേക്ക് ചെന്നു.. "ആഹ് നിനക്ക് ചായ കിട്ടിയിട്ടുണ്ടാകില്ലല്ലേ... നന്ദ മോൾ എന്നോട് പറഞ്ഞതാ ചായ നിനക്ക് കൊണ്ടുവന്നു തരാൻ... ഞാൻ പിന്നെ അത് മറന്നു... ഇപ്പൊ താരാട്ടാ... " "അവൾ എവിടെ അമ്മേ... " "മോൾ.. അമ്മയുടെ ഒപ്പം അമ്പലത്തിൽ പോയതാ... " "അത് എന്തെ എന്നോട് പറയാതിരുന്നേ... " "എന്റെ അപ്പു നീ ഉറങ്ങായിരുന്നില്ലേ... അപ്പൊ നിന്നെ ശല്യപെടുത്തേണ്ടേ എന്ന് വിചാരിച്ചിട്ടുണ്ടാകും.. താ ചായ.. " അവന് ചായകൊടുത്തൂക്കൊണ്ട് അവർ പറഞ്ഞതും അവന് അവരെ നോക്കി ഒന്ന് ഇളിച്ചുകൊണ്ട് ഹാളിലേക്ക് പോയി..

അവിടെ മറ്റവരെ കണ്ടതും അവൻ അവരെ മൈൻഡ് ചെയ്യാതെ സിറ്റ് ഔട്ടിലേക്ക് പോയി... അവിടെ ഇരിക്കുന്ന ന്യൂസ്‌ പേപ്പർ വായിക്കാനായി അവന് എടുത്തതും അവന് മുന്നിലായി നടന്നു വരുന്ന നന്ദയെയും അച്ഛമ്മയെയും കണ്ടതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.എന്നാൽ അവൾ തന്നോട് പറയാതെ പോയതിലുള്ള പരിഭവം അവൻ അവളോട് കാണിച്ചു.. അച്ഛമ്മയും അവളും അകത്തേക്ക് എത്തിയപ്പോൾ തന്നെ അവന് അവളെ മൈൻഡ് ചെയ്യാതെ അച്ഛമ്മയുടെ കൈകൾ പിടിച്ചു.. "എന്തിനാ അച്ഛമ്മേ വയ്യാത്തിടത്ത് ഒറ്റക്ക് പോയെ... എന്നെ വിളിക്കായിരുന്നില്ലേ... ഞാൻ കാർ എടുത്തു ആക്കി തരില്ലേ.. " "ഞാൻ ഒറ്റക്കൊന്നുമല്ലല്ലോ അപ്പു പോയെ.. നന്ദു മോളും ഉണ്ടായിരുന്നല്ലോ... " "ഇനി എവിടേക്ക് പോവുന്നുണ്ടേലും എന്നെ വിളിച്ചാൽ മതി... വേറെ ആരെയും വിളിക്കേണ്ടാ... " ഹരി അവളെ ഉദ്ദേശിച്ചു പറഞ്ഞതും നന്ദു അവനെ ഒന്ന് നോക്കി.. പക്ഷെ അങ്ങനെ ഒരാൾ അവിടെയുള്ളതായി തന്നെ അവന് ഭാവിച്ചില്ല...

അത് അവൾക്ക് വിഷമമായിരുന്നു... അവൾ അവനെ ഒന്ന് തുറിച്ചു നോക്കി അകത്തേക്ക് പോയി... "എന്തിനാടാ... എന്റെ മോളെ പറ്റി ഇങ്ങനെ പറയുന്നേ... അവൾക്ക് വിഷമമായി കാണും.." "കുറച്ചു വിഷമിക്കട്ടെ... എന്നോട് പറയാതെ പോയതല്ലേ... " "നിനക്ക് നിന്റെ അച്ചാച്ചന്റെ സ്വഭാവാ... എന്റെ മോൾ കുറെ സഹിക്കേണ്ടി വരും നിന്നെ... " അവന്റെ കവിളിൽ നുള്ളിക്കൊണ്ട് അവർ അങ്ങനെ പറഞ്ഞതും അവന് ഒന്ന് ചിരിച്ചുകൊണ്ട് അവരെയും കൂട്ടി അകത്തേക്ക് പോയി.. പിന്നീടങ്ങോട്ട് ഹരി നന്ദുവിനെ കാണുന്നുണ്ടെങ്കിലും അവളെ മൈൻഡ് ചെയ്യാതെ നടന്നു.. അങ്ങനെ ഒരാൾ ആ വീട്ടിൽ ഇല്ലാത്ത പോലെയായിരുന്നു അവന്റെ പെരുമാറ്റം... അത് അവളിൽ വല്ലാതെ നോവാക്കി മാറ്റിയിരുന്നു... പക്ഷെ അവന് അത് കണ്ട് ചിരികടിച്ചു പിടിച്ചു നിൽക്കായിരുന്നു... അങ്ങനെ വൈകുന്നേരം അവരെല്ലാം ഒരുമിച്ചു പുറത്തുപോകാം എന്ന് തീരുമാനിച്ചു.. "അപ്പു നമുക്ക് വൈകുന്നേരം എല്ലാവർക്കും കൂടെ ഔട്ടിങ്ങിന് പോയാലോ..." "പോകാം കാർത്തിയേട്ടാ... വീട്ടിൽ ഇരുന്നു ബോറടിക്കുന്നു.. " "എന്നാപ്പിന്നെ നമുക്ക് പോയേക്കാം... എല്ലാവരും ചെന്ന് റെഡിയാവ്.. " "അപ്പു.. ഞങൾ ഇല്ലെടാ.. നിങ്ങൾ കുട്ടികൾ പോയ മതി... "

"അത് എന്താ അച്ഛമ്മേ നിങ്ങളും കൂടെവാ.. അപ്പോഴല്ലേ ഒരു രസം ഉണ്ടാകു... " "ഇല്ലെടാ... നിങ്ങൾ പോയ മതി.. " അച്ഛമ്മക്കൊപ്പം വിശ്വനും ഏറ്റുപറഞ്ഞതോടെ അവർ പിന്നെ അതിനെ എതിർക്കാൻ പോയില്ല... "എന്നാ ഞാനും വരുന്നില്ല.... " "അത് എന്താ നന്ദു നീ ഇല്ലാത്തെ... " "അത് പിന്നെ കാർത്തിയേട്ടാ... എനിക്ക് എന്തോ സുഖമില്ല... അതോണ്ടാ.. നിങ്ങൾ പൊയ്ക്കോളൂ... " നന്ദു ഹരിയെ നോക്കി പറഞ്ഞതും അവന് മനസിലായിരുന്നു അവൾ വരാത്തത് താൻ അവളെ മൈൻഡ് ചെയ്യാത്തത് കൊണ്ടാണെന്നു.. "ഏടത്തി വാ... ഇല്ലെങ്കിൽ ഒരു രസവും ഉണ്ടാകില്ല... " "വരാത്തവർ വരേണ്ട കണ്ണാ... നീ എന്തിനാ ഇങ്ങനെ നിർബന്ധിക്കുന്നെ... നിങ്ങൾ പോയി ഒരുങ്ങ്.. നമുക്ക് പോകാം... " അതും പറഞ്ഞു ഹരി എണീറ്റു റൂമിലേക്ക് പോയി.. അവന്റെ പെരുമാറ്റം കണ്ട് അവൾക്ക് നല്ല ദേഷ്യവും സങ്കടവും വരുന്നുണ്ടായിരുന്നു.. അവൾ അവന് പിന്നാലെ റൂമിലേക്ക് പോയി.. ബാക്കിയുള്ളവർ റെഡിയാവാനും..

റൂമിൽ എത്തിയതും തനിക്ക് പിന്നാലെ വരുന്ന നന്ദയെ കണ്ട് ഹരിയുടെ ചുണ്ടിൽ ഒരു കള്ളച്ചിരി വിരിഞ്ഞിരുന്നു.. എന്നാൽ അത് അവൻ പുറത്തേക്ക് കാണിച്ചില്ല... അവൾ റൂമിലെത്തിയതും അവിടെ നിന്ന് ഒരുങ്ങുന്ന ഹരിയോട് അവളെ എന്താ മൈൻഡ് ചെയ്യാത്തെ എന്ന് ചോദിക്കണം എന്നുണ്ടെങ്കിലും അവൾക്ക് അവനോട് മിണ്ടാൻ പേടി തോന്നിരുന്നു... അവൾ അവിടെ നിന്നും അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു കളിക്കുന്നതും അവളുടെ മുഖത്തു വിരിയുന്ന ഭാവങ്ങളും കണ്ട് അവൻ അവളെ തന്നെ നോക്കി നിൽക്കായിരുന്നു.. അവനോട് എന്തെങ്കിലും പറഞ്ഞെ തീരു എന്ന് ഉറപ്പിച്ചുകൊണ്ട് അവൾ സംസാരിക്കാൻ ഒരുങ്ങി.. "അതേയ്.. എനിക്കെ... ഒരു കാര്യം ചോദിക്കാൻ ഉണ്ട്... " അവൾ അവനോട് പറഞ്ഞതും അവൻ അവൾക്ക് നേരെ തിരിഞ്ഞു അവളുടെ അടുത്തേക്ക് നടന്നു അടുത്തെത്തിയതും അവളെ മറികടന്നു കണ്ണാടിക്ക് മുന്നിൽ പോയി നിന്നു.. അവന്റെ കാട്ടിക്കൂട്ടൽ കണ്ട് അവൾക്ക് ദേഷ്യം അരിച്ചു വരുന്നുണ്ടായിരുന്നു.. അവൾ രണ്ടും കല്പ്പിച്ചു അവന്റെ അടുത്തേക്ക് പോയി അവനെ അവൾക്ക് മുന്നിലായി തിരിച്ചു നിറുത്തി.. "ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ എന്നല്ലേ ചോദിച്ചിട്ടുള്ളു...

നിങ്ങൾ എന്തിനാ എന്നോട് ഇങ്ങനെ ബീഹെവ് ചെയ്യുന്നേ... ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ.. " "ഞാൻ അതിന് ഇതിന് മുന്പും നിന്നോട് ഇങ്ങനെ ബീഹെവ് ചെയ്തിട്ടില്ലേ പിന്നെ എന്താ നിനക്ക് അപ്പോഴൊന്നും ഇല്ലാത്ത ഒരു ദേഷ്യവും സങ്കടവും... " അവൻ അവളോട് അത് പറഞ്ഞതും അവൾ അവൻ പറഞ്ഞത് ആലോചിച്ചു.. 'ശെരിയാണല്ലോ... സർ എന്നോട് ഇതിന് മുന്പും ഇങ്ങനെ പെരുമാറിയിട്ടുണ്ട്.. അപ്പോഴൊന്നും ഇല്ലാത്ത സങ്കടവും ദേഷ്യവും എനിക്കെന്താ ഇപ്പൊ... ' "ഹലോ... നിനക്ക് ഒന്നും പറയാനില്ലേ... " അവൻ അവൾക്ക് മുന്നിലായി വിരൽ ഞൊടിച്ചതും അവൾ ഞെട്ടി അവനെ നോക്കി... "അത് പിന്നെ... " "അത് പിന്നെ... പറ നന്ദ.... " അവൻ അവളുടെ ഇടിപ്പിലൂടെ കയ്യിട്ടു തന്നിലേക്ക് അടുപ്പിച്ചു അവളോട് ചോദിച്ചതും അവൾ ഒന്നും പറയാതെ അവനെ തന്നെ നോക്കി നിന്നു... "ഞാൻ പറയട്ടെ അതിന് എന്താ കാരണം എന്ന്... " അവൻ അവളുടെ മുഖത്തിലൂടെ വിരൽ ഓടിച്ചുകൊണ്ട് ചോദിച്ചതും അവളൊന്നു പുളഞ്ഞുക്കൊണ്ട് അവന്റെ പിടിയിൽ നിന്നും പോകാൻ നോക്കി... "കാരണം.... you love me a lot... 💓" അവളുടെ കാതിലായി അവൻ ആർദ്രമായി മൊഴിഞ്ഞതും അവൾ ഞെട്ടിക്കൊണ്ട് അവനെ നോക്കി...

അവളെ തന്നെ നോക്കി ഒരു വശ്യമായി പുഞ്ചിരിക്കുന്ന ഹരിയെ കണ്ടതും അവൾ അവന്റെ കയ്യിൽ പിടിച്ചു... "ഞാൻ... ഞാൻ.. പോകട്ടെ... " "എങ്ങോട്ടാ നന്ദു.. ഇവിടെ നിൽക്ക്.. ഞാൻ ഒന്ന് കണ്ടോട്ടെ.. " "സർ... പ്ലീസ്... " "നന്ദു നീ എന്നെ ഇനിമുതൽ സർ എന്ന് വിളിക്കേണ്ട... അത് വിളിക്കുമ്പോൾ നമ്മൾ തമ്മിൽ എന്തോ അകൽച്ചയുള്ള പോലെ... നീ ഇനി മുതൽ എന്നെ ഹരിയേട്ടാ എന്ന് വിളിച്ചാൽ മതി.. " അവൾക്ക് അവനെ നോക്കാൻ കഴിയാതെ തലത്താഴുതി നിന്നു... അവൻ അവളുടെ തടിയിൽ പിടിച്ചു അവനു നേരെയാക്കി.. "ഒന്ന് വിളിക്ക് നന്ദു... ഞാൻ കേഴുക്കട്ടെ... " അവൻ പതിഞ്ഞ സ്വരത്തിൽ അവളോടായി പറഞ്ഞതും അവളുടെ കവിളുകൾ നാണത്താൽ ചുവന്നു.. അവൾ അവനെ തള്ളി മാറ്റി ഓടി ഡോർ തുറന്നതും... "അതേയ് വേഗം പോയി ഒരുങ്... നമുക്ക് പോകണ്ടേ... അവരൊക്കെ വെയിറ്റ് ചെയ്യുന്നുണ്ടാകും.. " "അതിന് ഞാൻ വരുന്നില്ലല്ലോ... " "നിനക്ക് വരാൻ നല്ല താൽപ്പര്യം ഉണ്ടെന്ന് എനിക്കറിയാം.. ഞാൻ നിന്നോട് നേരത്തെ അങ്ങനെ പെരുമാറിയിട്ടല്ലേ നീ വരുന്നില്ലെന്ന് പറഞ്ഞത്... "

അവൾ അവനെ നോക്കി ഒന്ന് ചമ്മിയ ചിരി ചിരിച്ചു.. എന്നിട്ട് ഡോർ അടച്ചു വേഗം പോയി ഒരുങ്ങാൻ പോയി... അവളെ തന്നെ നോക്കി അവൻ ഒന്ന് ചിരിച്ചു.... എല്ലാവരും ഒരുങ്ങിയിറങ്ങിയതും അവർ യാത്ര തിരിച്ചു... കാർത്തിയും മാളുവും ആരവും ഒരു കാറിലായിരുന്നു. ശ്രുതി ഹരിക്കൊപ്പമേ വരുള്ളു എന്ന് പറഞ്ഞതുക്കൊണ്ട് അവൾ അവരെ കൂടെ ആയിരുന്നു... അവൾ ബാക്ക് സീറ്റിൽ അവരെ തന്നെ നോക്കിയിരുന്നു പല്ല് ഞെരിക്കായിരുന്നു. കാരണം നന്ദയുടെ കൈകൾ ഹരിയുടെ കൈകളുമായി കോർത്തുപിടിച്ചായിരുന്നു ഇരുന്നിരുന്നത്... ഒപ്പം രണ്ടുപേരുടെ ചുണ്ടിലും ഒരു ചിരിയും ഉണ്ടായിരുന്നു.. അവർ നേരെ പോയത് ബീച്ചിലേക്കായിരുന്നു... അവിടെ എത്തിയതും കാർത്തിയും മാളുവും പരസ്പരം കൈകൾ കോർത്തു പിടിച്ചു ആ മണൽ പരപ്പിലൂടെ നടന്നു.. ഹരിയും നന്ദുവും പരസ്പരം ഒന്ന് നോക്കി കൈകൾ പിടിച്ചു നടക്കാൻ നിന്നതും അവർക്കിടയിൽ ശ്രുതി കയറി ഹരിയുടെ കയ്യിൽ പിടിച്ചു നടക്കാൻ തുടങ്ങി...

ഹരിക്കെന്തോ അവളോട് ചെറുതായി ദേഷ്യം തോന്നി.. എന്നാൽ നന്ദു അവനെ നോക്കി ഒന്ന് ചിരിച്ചു നടക്കാൻ തുടങ്ങി അവൾക്കൊപ്പം ആരവും ഉണ്ടായിരുന്നു... ശ്രുതിയും ഹരിയുമായിരുന്നു ഏറ്റവും പിന്നിൽ... "ശ്രീക്കുട്ടി നിനക്ക് ഐസ് ക്രീം വേണോ.. " "ആ ഏട്ടൻ വാങ്ങിതാരോ... " "പിന്നെന്താ ഏട്ടൻ വാങ്ങി തരുമല്ലോ.... ടാ കണ്ണാ.... " നന്ദുവും ആരവും പരസ്പരം ഓരോ തമാശയൊക്കെ പറഞ്ഞു പോകുമ്പോഴായിരുന്നു ഹരിയുടെ വിളി.. അവൻ ഒന്ന് തിരിഞ്ഞു നോക്കി.. "എന്താ ഏട്ടാ... " "ശ്രീക്കുട്ടിക്ക് ഐസ് ക്രീം വേണെന്ന്... നീ പോയി വാങ്ങിക്ക്.. താ ക്യാഷ്... എല്ലാവർക്കും വാങ്ങിക്കോ... " അവൻ ആരവിന് നേരെ ക്യാഷ് നീട്ടി പറഞ്ഞതും അവൻ ഹരിയെയും നന്ദുവിനെയും പിന്നെ ശ്രുതിയെയും ഒന്ന് നോക്കി ചിരിച്ചുകൊണ്ട് ശ്രുതിയെയും കൂട്ടി ഐസ് ക്രീം വാങ്ങാൻ പോയി... ഹരി നന്ദയെ നോക്കി ചിരിച്ചുകൊണ്ട് അവളുടെ അടുത്തേക്ക് പോയി.. "എന്താടി ഉണ്ടക്കണ്ണി നീ ഇങ്ങനെ നോക്കുന്നെ..." അവൾ ഒന്നുമില്ലെന്ന് തലയാട്ടി.. അവൻ അവളുടെ കൈകളിൽ അവന്റെ കൈകൾ കോർത്തു പിടിച്ചു നടക്കാൻ തുടങ്ങി.. ഏറെനേരം ബീച്ചിൽ ചിലവഴിച്ചു ഒരു സിനിമയും കണ്ടിട്ടായിരുന്നു അവർ വീട്ടിലേക്ക് പോയത്...

എത്തിയപാടെ അവരെല്ലാം പോയി കിടന്നുറങ്ങിയിരുന്നു... ഹരിയുടെ നെഞ്ചിലായിട്ടായിരുന്നു നന്ദ കിടന്നുറങ്ങിയിരുന്നത്.. അവന്റെ കൈകൾ അവളെ പൊതിഞ്ഞുപിടിച്ചിട്ടുണ്ടായിരുന്നു.. __________ പിന്നീടുള്ള ദിവസങ്ങളിൽ ഹരിയും നന്ദയും നല്ല സ്നേഹത്തിൽ ആയിരുന്നു. അവൻ വെറുതെ പോലും അവളോട് ദേഷ്യപ്പെടാറില്ലായിരുന്നു.. അവന്റെ മാറ്റം അവൾക്ക് വിശ്വസിക്കാൻ പോലും പറ്റിയിരുന്നില്ല.. എന്നാൽ അത് അവൾക്ക് സന്തോഷമായിരുന്നു.. പക്ഷെ ശ്രുതിയും ദിയയും കൂടെ അവരെ പിരിക്കാനുള്ള ശ്രമങ്ങൾ തുടർന്നുക്കൊണ്ടേയിരുന്നു.. എന്നാൽ ഒന്നു പോലും വിജയം കണ്ടിരുന്നില്ല... ഓരോ ദിവസം കൂടുതോറും അവരുടെ ബന്ധം ദൃഡമായിക്കൊണ്ടിരിക്കയിരുന്നു... കോളേജിലും വീട്ടിലും അവർ സ്നേഹിച്ചു നടന്നു... എന്നാൽ ഒരുവട്ടം പോലും അവർ പരസ്പരം അവരുടെ ഇഷ്ടം മനസ് തുറന്നു പറഞ്ഞിരുന്നില്ല... അങ്ങനെയിരിക്കെ കാർത്തിയും ഹരിയോട് അവരുടെ ഹണിമൂണിനെ കുറിച്ച് പറയാൻ വന്നു..

"അപ്പു... നമുക്കെ ഒരു ട്രിപ്പ്‌ പോയാലോ... ഒരു ഹണിമൂൺ ട്രിപ്പ്‌.. " "നിങ്ങൾ പോയിട്ട് വാടാ... എനിക്ക് ലീവ് കിട്ടില്ല... " "ഞങൾ ഏതായാലും പോകുന്നുണ്ട്... നീ ലീവ് കിട്ടോ എന്ന് നോക്ക്... " അതും പറഞ്ഞു അവൻ പോയി.. ഹരി ഒന്ന് ആലോചിച്ചു നന്ദയുടെ അടുത്തേക്ക് പോയി.. അവൾ വസ്ത്രങ്ങളെല്ലാം മടക്കി വെക്കുകയായിരുന്നു.. അവൻ അവളെ അടുത്തേക്ക് ചെന്നു പിറകിൽ നിന്നും കെട്ടിപ്പിടിച്ചു.. "നന്ദു.." അവൻ അവളുടെ തോളിൽ തല വെച്ചു പതിയെ വിളിച്ചു.. അവൾ അതിനൊന്നും മൂളി.. "നന്ദുസേ... " "എന്താ ഹരിയേട്ടാ.... " "നമുക്കെ... ഒരു ഹണിമൂൺ പോയാലോ... " അവൾ ഞെട്ടി അവനെ നോക്കി... "ഞാ.. ഞാനൊന്നും ഇല്ല... നിങ്ങൾ ഒറ്റക്ക് പോയാൽ മതി... " "ഒറ്റക്ക് പോവാൻ ഞാനെന്താ ഹരിഹർ നഗറിലെ അപ്പുക്കുട്ടനോ... " "ഹരിഹർ നാഗറിലെ അപ്പുക്കുട്ടൻ അല്ലെങ്കിലും ചന്ദ്രമംഗലം തറവാട്ടിലെ അപ്പുക്കുട്ടൻ അല്ലെ.... " അവൾ അവനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞതും... അവൻ അവളെ തന്നിലേക്ക് വെളിച്ചെടുപ്പിച്ചു കവിളിൽ നല്ല കടി കടിച്ചു..

"ആഹ്.... വേദനിച്ചു " "അയ്യോടാ... എന്റെ നന്ദുട്ടിക്ക് വേദനിച്ചോ... " അവൾ അതിന് തലകുലുക്കി അതേയെന്ന് പറഞ്ഞു.. "ഏട്ടൻ മാറ്റിത്തരാലോ നിന്റെ വേദന.. " എന്നും പറഞ്ഞു അവൻ അവളുടെ കവിളിൽ അവൻ കടിച്ച ഭാഗത്തായി അമർത്തി ചുംബിച്ചു.. എന്നിട്ട് അവളെ നോക്കി.. അവൾ അവനെ നോക്കി നാണത്താൽ ഒന്ന് പുഞ്ചിരിച്ചു.. "എന്നാ പറ.. നമുക്ക് പോയാലോ... " "അതിന് എനിക്ക് എക്സാം ആവാറായി..ലീവ് എടുക്കാൻ ഒന്നും പറ്റില്ല... " "അതൊക്കെ ഞാൻ ശരിയാക്കി തരാം... കിച്ചു നിനക്ക് ട്യൂഷൻ എടുത്തു തന്നോളും... ഞാൻ തീരുമാനിച്ചു... നമ്മൾ കാർത്തിക്കും മാളുവിനോപ്പം പോകാണ്... " "ഹരിയേട്ടാ... " അവൾ ചിണുങ്ങിക്കൊണ്ട് അവനെ വിളിച്ചതും അവൻ അവളെ നോക്കി ചിരിച്ചു... "നോ മോളുസേ... നീ ഇനിയൊന്നും പറയേണ്ട.... " അതും പറഞ്ഞു അവൻ അവളെ പോക്കിയെടുത്തു ബെഡിൽ കൊണ്ടുപോയി കിടത്തി.. എന്നിട്ട് അവളെയും കെട്ടിപ്പിടിച്ചു കിടന്നുറങ്ങി... ഇവരുടെ സംസാരം കേഴുക്കാനായി വേറൊരാൾ കൂടെ അവിടെ ഉണ്ടായിരുന്നു... "അങ്ങനെ ഞാൻ നിങ്ങളെ ഒന്നിക്കാൻ സമ്മതിക്കില്ല.... നിങ്ങൾ ഈ യാത്ര പോയാലല്ലേ... ഞാൻ എന്ത് വിലകൊടുത്തും ഇത് മുടക്കിയിരിക്കും... " .....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story