ഹൃദയം ❣️: ഭാഗം 25

hridayam

രചന: അനാർക്കലി

പിറ്റേന്ന് അതിരാവിലെ തന്നെ അവർ എണീറ്റ് റെഡി ആയി വീട്ടിലെ എല്ലാവരോടും യാത്ര പറഞ്ഞു...എന്നാൽ ശ്രുതി അവരുടെ അടുത്തേക്ക് വന്നിരുന്നില്ല... അത് നന്ദയുടെ ഉള്ളിൽ വിഷമം ഉണ്ടാക്കി... എന്നാലും എല്ലാവരോടും ചിരിച്ചുകൊടുത്ത് അവർ ഷിംലയിലേക്ക് യാത്ര തിരിച്ചു.... എയർപോർട്ടിൽ എത്തി ബോർഡിങ്‌ കഴിഞ്ഞു അവർ ഫ്ലൈറ്റിൽ കയറി.. വിൻഡോസീറ്റ് ആയിരുന്നു നന്ദക്ക് കിട്ടിയത്.തൊട്ടടുത്ത് ഹരിയും ഉണ്ട്... അവർക്ക് ഓപ്പോസിറ്റ് ആയിട്ടുള്ള സീറ്റിൽ ആയിരുന്നു കാർത്തിയും മാളുവും ഇരുന്നിരുന്നത്.. ഫ്ലൈറ്റ് ടേക്ക് ഓഫ്‌ ചെയ്തതും അവൾക്ക് പേടിയാകാൻ തുടങ്ങിയിരുന്നു... അവൾ ഹരിയുടെ കയ്യിൽ മുറുക്കെ പിടിച്ചു കണ്ണുകളടച്ചിരുന്നു.. അവളുടെ ഭാവങ്ങൾ കണ്ട് ഹരി പതിയെ ചിരിത്തൂകി അവളുടെ കൈകൾ എടുത്തു തന്റെ അധരത്തോട് അടുപ്പിച്ചു ഒന്ന് മുത്തി.. അവൾ അവനെ ഒന്ന് നോക്കി... അവൻ അവളെ ചേർത്തുപിടിച്ചു അവളുടെ നെറുകയിൽ മുത്തി..

അപ്പോഴേക്കും ഫ്ലൈറ്റ് പൊങ്ങി കഴിഞ്ഞിരുന്നു.... നീണ്ട രണ്ട് മണിക്കൂർ യാത്രക്ക് ശേഷം അവർ അവിടെ എത്തി.. എയർപോർട്ടിൽ നിന്നും 20 മിനിറ്റ് ഉണ്ടായിരുന്നു അവർക്ക് താമസിക്കാനുള്ള റിസോർട്ടിലേക്ക്.. Royal Fort എന്ന റിസോർട്ടിലായിരുന്നു അവർക്ക് താമസ സൗകര്യം ഏർപ്പാട് ആക്കിയത്.. റിസോർട്ടിൽ എത്തിയതും അവർക്ക് താമസിക്കാനുള്ള റൂമിൽ കയറി.. honeymoon cotage ആയിരുന്നു.. റോസ് പൂക്കൾ കൊണ്ട് ബെഡ് ആകെ അലങ്കരിച്ചിരുന്നു. അത് കണ്ട് നന്ദ ആകെ ഞെട്ടി നിന്നു പോയി.. ഹരി അവൾക്ക് പിന്നിൽ ചെന്ന് അവളെ കെട്ടിപ്പിടിച്ചു അവളുടെ തോളിൽ തല വെച്ചു.. "എന്താ ഭാര്യേ... ഇങ്ങനെ നോക്കുന്നെ... " "അത്.. പിന്നെ... ഇതൊക്കെ എന്താ... " "നമ്മുടെ ഹണിമൂൺ അല്ലെ... അപ്പൊ കുറച്ചു ഡെക്കറേഷൻ ഒക്കെ വേണ്ടേ ... നിനക്ക് ഇഷ്ടായില്ലേ... " അവൻ അവളുടെ മുഖം അവൻ നേരെ തിരിച്ചുകൊണ്ട് ചോദിച്ചു.. അവൾ അവനെ തന്നെ കണ്ണും തുറിച്ചു നോക്കി നിന്നു..

"നിന്റെ ഉണ്ടക്കണ്ണും വെച്ച് എന്നെ ഇങ്ങനെ തുറിച്ചു നോക്കാതെ മുഖത്തു കുറച്ചു നാണം ഒക്കെ ഫിറ്റ്‌ ചെയ്യന്റെ നന്ദു.... " അവൾ അവന്റെ കാലിൽ ഒറ്റ ചവിട്ടുകൊടുത്തു ബാഗിൽ നിന്നും ഡ്രസ്സ്‌ എടുത്തു ഫ്രഷാവാൻ പോയി... അവൾ പോകുന്നതും നോക്കി അവൻ ഒരു പുഞ്ചിരിയോടെ അവന്റെ കാലും ഉഴിഞ്ഞു ബെഡിൽ പോയിരുന്നു.. 'ഞാൻ ഒന്നും അറിയാതെ നിന്നെ ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ട് നന്ദു.. ഇനിയൊരിക്കലും മനഃപൂർവം പോയിട്ടു അറിയാതെ പോലും നിന്നെ വിഷമിപ്പിക്കില്ല... ഈ യാത്രയിലൂടെ ഞാൻ ആരാണെന്നും എന്റെ സ്നേഹം എന്താണെന്നും നീ മനസിലാക്കും നന്ദ... ' അവൻ മനസ്സിൽ ഓരോന്ന് ഉറപ്പിച്ചതിന് ശേഷം ബാൽക്കണി തുറന്നു പുറത്തേക്ക് പോയി.. അവിടെ നിന്നും ഷിംലയുടെ പ്രകൃതി ഭംഗി അവൻ ആസ്വദിച്ചു നിന്നു.. പെട്ടെന്നായിരുന്നു രണ്ട് കൈകൾ അവന്റെ വയറിനു മുകളിലൂടെ വന്ന് ചുറ്റിപ്പിടിച്ചത്... അത് ആരാണെന്ന് അവൻ മനസ്സിലാവാൻ അധികം സമയം ഒന്നും വേണ്ടാത്തത്കൊണ്ട് തന്നെ അവൻ അവളെ കയ്യിൽ പിടിച്ചു അവൻ മുന്നിൽ നിർത്തി. എന്നിട്ട് അവന്റെ രണ്ടു കൈകൾ കൊണ്ട് അവളെ ലോക്ക് ചെയ്തു...

അവളുടെ മുഖത്തു പറ്റിപ്പിടിച്ചിരിക്കുന്ന വെള്ളത്തുളികളും അവളുടെ ചെഞ്ചുണ്ടും ആയിരുന്നു അവന്റെ കണ്ണുകളിൽ.. അവന്റെ നോട്ടം താങ്ങാൻ വയ്യാതെ അവൾ അവിടെ നിന്നും മാറാൻ തുടങ്ങിയതും അവൻ അവളെ അവിടെ തന്നെ പിടിച്ചു നിറുത്തി... അവന്റെ മുഖം അവളുടെ മുഖത്തേക്ക് അടുത്ത് വന്നു... അവന്റെ അധരങ്ങൾ അവളുടെ വിറക്കുന്ന അധരങ്ങളെ ഒന്ന് ചുംബിച്ചു. അവൾ ഒന്ന് ഉയർന്നു പൊങ്ങി.. അവൻ അവളെ ഒന്ന് നോക്കി പുഞ്ചിരിച്ചതിന് ശേഷം അകന്നു പോകാൻ നിന്നതും അവൾ അവനെ അവളിലേക്ക് വലിച്ചടുപ്പിച്ചു അവന്റെ അധരത്തോട് അവളുടെ അധരങ്ങൾ ചേർത്തു അവ നുണയാൻ തുടങ്ങി... പെട്ടെന്നുള്ള ശ്രമം ആയതുകൊണ്ട് തന്നെ അവൻ ഒന്ന് പകച്ചിരുന്നു.. പതിയെ അവൻ അവളുടെ ഇടുപ്പിലൂടെ കയ്യ് കൊണ്ടുപോയി അവളെ ഒന്നുടെ അവനിലേക്ക് ചേർത്തു നിർത്തി...അവളുടെ കൈകൾ അവളുടെ മുടിയിൽ കോർത്തു... അവർ പരസ്പരം ആവേശത്തോടെ അധരങ്ങൾ നുണഞ്ഞുകൊണ്ടിരുന്നു...

.പരസ്പരം ശ്വാസം കിട്ടാതെ ആയപ്പോൾ അവർ മെല്ലെ അധരങ്ങളെ വേർപ്പെടുത്തി... അവൾക്ക് അവന്റെ മുഖത്തേക്ക് നോക്കാൻ ചമ്മലായിരുന്നു... അവൻ ഒന്ന് ചിരിച്ചുകൊണ്ട് അവളുടെ മുഖം അവൻ നേരെ ഉയർത്തി... "മോൾക്ക് നാണം വന്നോ... കുറച്ചു നേരം മുൻപ് വരെ ഇങ്ങനെ ഒന്നും അല്ലായിരുന്നല്ലോ ഇപ്പൊ എന്ത് പറ്റി.. " അവൾ ഒന്ന് ചിരിച്ചുകൊണ്ട് അവനെ തള്ളിമാറ്റി റൂമിലേക്ക് ഓടി... അവൻ അവൾക്ക് പിന്നാലെ ഓടി അവളെ പിടിച്ചു.. അപ്പോഴായിരുന്നു റൂമിന്റെ കാളിങ് ബെൽ അടിച്ചത്.. "അതേയ് എന്നെ വിട്ടേ.... ഞാൻ പോയി ഡോർ തുറക്കട്ടെ... " "വേണ്ട... നമുക്ക് ഇങ്ങനെ നിൽക്കാം... " "ഹരിയേട്ടാ കളിക്കല്ലേ... പോയെ പോയി ഫ്രഷാവ്... ദേ ടവൽ പോയി കുളി... " "നോ നന്ദു.... " "ടാ അപ്പു ഡോർ തുറക്കട.... " "കാർത്തിയേട്ടൻ ആണ്... ഞാൻ പോയി തുറക്കട്ടെ... എന്നെ വിട്.... " "എന്നാ ശരി വിടാം... ബട്ട് നീ എനിക്ക് ദേ ഇവിടെ ഒരു kiss തരണം... " അവൻ അവന്റെ കവിളിൽ തൊട്ട്ക്കൊണ്ട് പറഞ്ഞതും അവൾ ഒന്ന് ചിരിച്ചുകൊണ്ട് അവന്റെ കവിളിൽ മുത്തി...

എന്നിട്ട് അവനെ പിടിച്ചു ബാത്‌റൂമിലേക്ക് ആക്കി പോയി ഡോർ തുറന്നു... മുന്നിൽ നിൽക്കുന്ന കാർത്തിയെയും മാളുവിനെയും നോക്കി ഒന്ന് ചിരിച്ചു... "എന്താണ് മോളെ ഡോർ തുറക്കാൻ ഒരു താമസം... നിന്റെ കെട്ടിയോൻ എവിടെ... " "കുളിക്കാ.... " "ഓഹോ.... എന്നാ അവൻ കുളിക്കട്ടെ നമുക്ക് ഫുഡ് കഴിക്കണ്ടേ... നീ വാ... " "അത് പിന്നെ ഹരിയേട്ടൻ.... " "ടാ അപ്പു ഞങൾ താഴെ റെസ്റ്റോറന്റിൽ ഉണ്ടാകും നീ അങ്ങോട്ട് പോരെ... നന്ദുവും ഞങ്ങളുടെ കൂടെ ഉണ്ട്ട്ടാ.... " "ആഹ് കാർത്തി...നിങ്ങൾ പൊയ്ക്കോ.... ഞാൻ വന്നോളാം.... " അങ്ങനെ നന്ദു അവർക്കൊപ്പം പോയി താഴെ അവനെയും വെയിറ്റ് ചെയ്തിരുന്നു... കുറച്ചു കഴിഞ്ഞു അവൻ വന്നതും അവർ ഫുഡ് ഓർഡർ ചെയ്തു കഴിച്ചു... ആഹ് ദിവസം അവർ അങ്ങനെ പുറത്തേക്ക് പോയിരുന്നില്ല... യാത്ര ക്ഷീണം കാരണം എല്ലാവരും ഉറങ്ങയിരുന്നു... പിന്നെ റിസോർട്ട് ഒക്കെ ഒന്ന് കണ്ട് ഫുടൊക്കെ കഴിച്ചു അന്നത്തെ ദിവസം അവർ തള്ളി നീക്കി...

പിറ്റേദിവസം നേരത്തെ തന്നെ എണീറ്റു ഫ്രഷായി ഫുടൊക്കെ കഴിച്ചു ഓരോ സ്ഥലങ്ങൾ കാണാനായി അവർ റിസോർട്ടിൽ നിന്നും ഇറങ്ങി.... മഞ്ഞു മൂടികിടക്കുന്ന റോഡുകളും പർവതങ്ങളും എല്ലാം അവർ ആസ്വദിച്ചു കണ്ടു... കുറെ നേരം മഞ്ഞിൽ കളിച്ചു... അവൾക്ക് തണുക്കാൻ തുടങ്ങിയതും അവൾ അവനോട് ചേർന്ന് നിന്നു... അവന്റെ രണ്ടുകൈകളും അവളെ ചുറ്റിപ്പിടിച്ചു അവൾക്ക് ചൂട് നൽകി... അങ്ങനെ അവർ അന്നത്തെ ദിവസം അവിടെയെല്ലാം കറങ്ങി ഫുഡും കഴിച്ചായിരുന്നു റിസോർട്ടിലേക്ക് എത്തിയത്... റൂമിൽ എത്തിയതും നന്ദ ബെഡിൽ പോയി കിടന്നു... അവൻ പിന്നെ ഒന്നും പറഞ്ഞില്ല... കാരണം അവനറിയായിരുന്നു അവളാകെ ക്ഷീണിച്ചിരിക്കാണെന്ന്... അവൻ അവൾക്ക് പുതപ്പ് എടുത്തു പുതച്ചു കൊടുത്തു ഫ്രഷാവാൻ പോയി.. കുളി കഴിഞ്ഞു അവൻ വന്നതും അവളെ എണീപ്പിച്ചു... "നന്ദു.... എണീക്ക്... പോയി കുളിക്ക് " "വേണ്ട ഹരിയേട്ടാ... ഞാൻ നാളെ കുളിച്ചോളാം..." "നന്ദു എണീക്കുണ്ടോ... എനിക്ക് ദേഷ്യം വരുന്നുണ്ട്... "

അത് കേട്ടതും അവൾ എണീറ്റു... എന്നിട്ട് അവനെ ഒന്ന് നോക്കി... അവൻ ഒന്ന് കണ്ണിരുട്ടിയതും അവൾ പെട്ടെന്നു തന്നെ കുളിക്കാൻ പോയി... അവൻ ഒന്ന് ചിരിച്ചു.. എന്നിട്ട് അവർക്ക് വേണ്ടി ചൂട് ചായ ഓർഡർ ചെയ്‌തു.. അവൾ കുളി കഴിഞ്ഞു വന്നപ്പോൾ അവൻ അവൾക്ക് നേരെ ഒരു കപ്പ് ചായ നീട്ടി അവൾ അത് ചിരിച്ചുക്കൊണ്ട് വാങ്ങി കുടിച്ചു... രണ്ടുപേരും ബാൽക്കണിയിൽ പോയിരുന്നു ചായകുടിച്ചുകൊണ്ടിരുന്നു.... അവന്റെ കണ്ണുകൾ അപ്പോഴും അവളുടെ മേലായിരുന്നു... അവളുടെ ചുണ്ടുകൾ കണ്ട് അവൻ അവ നുണയാൻ തോന്നി... അവൻ അവളുടെ അടുത്തേക്ക് നീങ്ങിയിരുന്നു... അവളുടെ ഇടുപ്പിൽ അവന്റെ കൈകൾ അമർന്നു...അവൾ ഒന്ന് ഞെട്ടിക്കൊണ്ട് അവനെ നോക്കി... പതിയെ അവൻ അവളുടെ മുഖത്തോട് മുഖം അടുപ്പിച്ചു അവളുടെ അധരങ്ങളെ സ്വന്തമാക്കി... പെട്ടെന്നുള്ളതായതുക്കൊണ്ട് തന്നെ അവൾ ഒന്ന് ഉയർന്നു പൊങ്ങി... അവളുടെ കൈകൾ അവന്റെ തലമുടിയിൽ കോർത്തുപിടിച്ചിട്ടുണ്ടായിരുന്നു.. പതിയെ അവളും അതിൽ അലിഞ്ഞു....

അവർ രണ്ടുപേരും പരിസരം മറന്നു അതിൽ ലയിച്ചിരുന്നു... നാവുകൾ തമ്മിൽ ബന്ധിച്ചു ആവേശത്തോടെ അവ നുണഞ്ഞു കൊണ്ടിരുന്നു... പതിയെ അവൻ അവളിൽ നിന്നും വേർപെട്ട് അവളെ പോക്കിയെടുത്തു റൂമിലേക്ക് കൊണ്ടുപോയി ബെഡിൽ കിടത്തി... അവൻ അവൾക്ക് മുകളിലായി കിടന്നു.. അവളുടെ വിരിനെറ്റിയെ ചുംബിച്ചു... അവന്റെ അധരങ്ങൾ അവളുടെ മുഖത്തൂടെ ഒഴിക്കിനടന്നു..അവളുടെ കണ്ണുകൾ പതിയെ അടഞ്ഞിരുന്നു... അവൻ അവളെ ഒന്ന് നോക്കി... അവളും കണ്ണുകൾ തുറന്നു അവനെ നോക്കി... "ഞാൻ സ്വന്തമാക്കിക്കോട്ടെ നന്ദു നിന്നെ... എല്ലാ അർത്ഥത്തിലും... " അവൾ ഒന്നും മിണ്ടാതെ ഒന്ന് ചിരിച്ചു... അവനും ഒന്ന് ചിരിച്ചുകൊണ്ട് അവളിലേക്ക് ഇറങ്ങി ചെന്നു... അവർ പരസപരം ഒന്നായിതീരുന്ന നിമിഷങ്ങളായിരുന്നു അവ... ആഹ് കൊടും തണുപ്പിൽ അവരുടെ ശരീങ്ങളിലെ ചൂട് പങ്കുവെച്ചുക്കൊണ്ട് ഒരു പുതപ്പിനുള്ളിൽ അവർ സ്നേഹിച്ചു.. അവൾ എന്ന പെണ്ണിനേയും അവൻ എന്ന് ആണിനെയും അവർ പരസ്പരം അറിഞ്ഞുക്കൊണ്ട് അതിൽ ലയിച്ചു.... തളർന്നു ക്കൊണ്ട് അവന്റെ നഗ്നമായ മാറിൽ തലവെച്ചു കിടക്കായിരുന്നു നന്ദ...

അവന്റെ കൈകൾ അവളെ പൊതിഞ്ഞു പിടിച്ചിട്ടുണ്ടായിരുന്നു... "ഹരിയേട്ടാ... " "ഹ്മ്മ്... " "ഹരിയേട്ടൻ എന്നെ ശരിക്കും ഇഷ്ടമാണോ.... " "അത് എന്താ നന്ദു നീ അങ്ങനെ ചോദിച്ചേ... അതിനുള്ള തെളിവല്ലേ നന്ദു നമ്മൾ ഇപ്പൊ പങ്കുവെച്ച നിമിഷങ്ങൾ... " "ഏട്ടൻ എന്നോട് വെറുപ്പായിരുന്നില്ലേ... പിന്നെ എങ്ങനെയാ... അത് മാറിയത്..... എന്നേം കിച്ചുവേട്ടനെയും.. തമ്മി..." അവൾ ബാക്കി പറയുന്നതിന് മുൻപ് തന്നെ അവൻ അവളുടെ ചുണ്ടിൽ അവന്റെ വിരലുകൾ വെച്ചു... "വേണ്ട നന്ദു.... എനിക്കറിയാം... ഒക്കെ തെറ്റിദ്ധാരണയായിരുന്നു... അങ്ങനെ ആയിരുന്നു അപ്പോഴ് ഞാൻ വിശ്വസിച്ചിരുന്നത്... പക്ഷെ എനിക്ക് ഇപ്പോൾ നന്നായി അറിയാം നീയും കിച്ചുവും തമ്മിൽ ഒന്നുമില്ലെന്ന്.... അത് മതി... നിന്റെ പേര് എന്റെകൂടെ അല്ലാതെ വേറൊരാളുടെ കൂടെ പോലും ഉച്ചരിക്കുന്നത് എനിക്ക് ഇഷ്ടമല്ല നന്ദു... " അവൾക്ക് സന്തോഷമായിരുന്നു... അവൻ അവളെ മനസിലാക്കിയതിൽ അവൾ അവന്റെ കവിളിൽ അവളുടെ അധരങ്ങൾ പതിച്ചു..

എന്നിട്ട് അവനെ ചുറ്റിപ്പിടിച്ചു കിടന്നു... അവനും അവളെയും... രാവിലെ നന്ദ എണീറ്റപ്പോൾ അവൾ ഹരിയുടെ നെഞ്ചിലായിരുന്നു.. അവൾക്ക് ഇന്നലെ രാത്രി സംഭവിച്ചത് ഒക്കെ മനസിലേക്ക് വന്നതും അവളുടെ ചുണ്ടിൽ ഒരു നാണത്താലുള്ള ചിരി വിരിഞ്ഞു.. അവൾ ഹരിയെ ഒന്ന് നോക്കി അവന്റെ നെറ്റിയിൽ ഒന്ന് മുത്തി.. എന്നിട്ട് പുതപ്പും ചുറ്റി ബാത്‌റൂമിലേക്ക് പോയി.. ഹരി ഉണർന്നപ്പോൾ നന്ദയെ കാണാനില്ലായിരുന്നു... അവൾ കുളിക്കാൻ പോയിട്ടുണ്ടാവും എന്ന് അവൻ മനസിലായിരുന്നു... അവൻ ഇന്നലെ രാത്രി സംഭവിച്ചത് ഓർത്തു ചുണ്ടിൽ ചെറു പുഞ്ചിരി വിരിഞ്ഞു... അപ്പോഴേക്കും നന്ദ കുളികഴിഞ്ഞു വന്നിരുന്നു.. അവൾ അവനെ നോക്കാനെ പോയില്ല... അവൻ പതിയെ അവൾക്ക് പിന്നിൽ പോയി അവളെ കെട്ടിപ്പിടിച്ചു...അവളുടെ കഴുത്തിൽ ഒന്ന് ചുംബിച്ചു... അവൾ ഒന്ന് തലചെരിച്ചു അവനെ നോക്കി ചിരിച്ചു... അവൻ അവളെ അവൻ മുന്നിലായി തിരിച്ചു നിർത്തി... "നന്ദു... " "ഹ്മ്മ്... " "എനിക്കെ ഇന്നലെ രാത്രി ഒന്നും ആയില്ല... നമുക്ക് ഒന്നുടെ.... " അപ്പോഴേക്കും നന്ദ അവനെ ഉന്തി തള്ളി ബാത്‌റൂമിൽ കയറ്റി... "പൊന്നു മോൻ ആദ്യം പോയി കുളി... എന്നിട്ടാവാം ബാക്കി കാര്യങ്ങൾ... " "ഡീ ഒരു കിസ്സെങ്കിലും തന്നിട്ട് പോടീ.... " "കുളിച്ചു വാ... എന്നിട്ട് നോക്കാം... " അവൾ അതും പറഞ്ഞു ഡോർ അടച്ചു... എന്നിട്ട് ചിരിച്ചുകൊണ്ട് റെഡി ആയി... അന്നത്തെ ദിവസം അവർ ബാക്കിയുള്ള സ്ഥലങ്ങൾ എല്ലാം കാണാൻ പോയിരുന്നു... അപ്പോഴായിരുന്നു ഹരിക്ക് ഒരു ഫോൺ കാൾ വന്നത്.... "*എപ്പോ...... *"....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story