ഹൃദയം ❣️: ഭാഗം 27

hridayam

രചന: അനാർക്കലി

വിവാഹം അടുത്തതും ഹരിയും നന്ദയും കൂടെ അവളുടെ വീട്ടിലേക്ക് പോയി... അവിടെ വിവാഹത്തിനുള്ള തിരക്കായിരുന്നു.. നന്ദയും ഹരിയും തന്നെ ആയിരുന്നു എല്ലാ കാര്യങ്ങൾക്കും മുന്നിൽ ഉണ്ടായിരുന്നത്... അത് കൊണ്ട് പകൽ അവർ പരസ്പരം കാണുന്നത് കുറവായിരുന്നു... രാത്രിയിലായിരുന്നു അവർ കണ്ടിരുന്നത്.. നന്ദുസേ... ഹ്മ്മ്.. ഒന്നുല്ലാ... നീ ഉറങ്ങിയോ... ഇല്ല... ഹരിയേട്ടൻ ഉറങ്ങിയോ... ഇല്ല.... നമുക്ക് ഒന്ന് പുറത്തേക്ക് പോയാലോ... ഈ രാത്രിയിലോ... രാത്രിയിൽ പോകുമ്പോഴാ ഒരു രസം... നീ ഇത് വരെ പോയിട്ടില്ലല്ലോ... ഹ്മ്മ്‌ഹ്... എന്നാ വാ... എണീക്ക്... ഞാൻ അച്ചുന്റെ ബൈക്ക് എടുക്കാം... കാറിൽ പോയ മതി.. എനിക്ക് മഞ്ഞു കൊണ്ട ജലദോഷം പിടിക്കും... നീ എവിടുന്നാടി വരുന്നേ... രാത്രി റൈഡിൻ നല്ലത് ബൈക്ക് ആണ്.. ഇനിപ്പോ നിനക്ക് ജലദോഷം വരുവണേൽ വരട്ടെ... നമുക്ക് മരുന്ന് കുടിച്ചു മാറ്റാം.. വാ... എന്നാലും... ഒരു എന്നാലും ഇല്ല.... നീ വന്നേ... അവൻ അവളെയും എണീപ്പിച്ചു ഡ്രസ്സ്‌ മാറി അച്ചുവിന്റെ അടുത്ത് പോയി ബൈക്കിന്റെ കീയും വാങ്ങി താഴെക്കിറങ്ങി...

എന്നിട്ട് അവന്റെ ബുള്ളറ്റും എടുത്തു സ്റ്റാർട്ട്‌ ചെയ്ത് നന്ദയെയും പിന്നിൽ കയറ്റി അവർ എങ്ങോട്ടെന്നില്ലാതെ ആഹ് രാത്രിയിൽ വണ്ടി ഓടിച്ചുക്കൊണ്ടിരുന്നു.. തണുത്ത കാറ്റ് അവരെ രണ്ടുപേരെയും തട്ടിക്കളിച്ചുകൊണ്ട് വീശുന്നുണ്ടായിരുന്നു.. നന്നായി തണുപ്പ് തോന്നിയതും നന്ദ ഹരിയെ ഇറുക്കെ കെട്ടിപ്പിടിച്ചു അവന്റെ പുറത്തു തലവെച്ചു കിടന്നു... അവൻ അവളെ നോക്കി പുഞ്ചിരി തൂകി... നന്ദു.. നമുക്ക് ഒരു ചായ കുടിച്ചാലോ... ഹ്മ്മ്... അവൾ ഒന്ന് മൂളി വീണ്ടും അവനെ ഇറുക്കെ പിടിച്ചു.. ഹരി അടുത്തുള്ള ഒരു തട്ടുക്കടയിൽ വണ്ടി നിർത്തി.. എന്നിട്ട് നന്ദുവിനെയും കൂട്ടി അങ്ങോട്ടേക്ക് ചെന്നു... ചേട്ടാ രണ്ട് ചായ... ഹരി ചായ പറഞ്ഞു നന്ദയെ നോക്കിയപ്പോൾ അവൾ അവിടെ ചുറ്റുക്കൊണ്ടിരിക്കുന്ന ദോശയും ചമ്മന്തിയും കണ്ട് വെള്ളമിറക്കുകയായിരുന്നു.. നിനക്ക് വേണോ.... വാങ്ങിത്തരോ.... പിന്നില്ലാതെ... ചേട്ടാ രണ്ട് ദോശയും ചമ്മന്തിയും... അത് കേട്ടതും നന്ദു ചിരിയോടെ നോക്കി.. നല്ല ചൂട് പറക്കുന്ന ദോശയും ചമ്മന്തിയും കൂട്ടി അവൾ കഴിക്കാൻ തുടങ്ങി.. അവളുടെ കഴിപ്പ് കണ്ട് അവൻ അവളിൽ നിന്ന് കണ്ണെടുക്കാതെ തന്നെ നോക്കിയിരുന്നു...

വേണോ... വേണ്ടാ... നീ കഴിച്ചോ... എന്നാ ഒരു രണ്ടെണ്ണം കൂടെ ഓർഡർ ചെയ്യോ... അവൾ കൊഞ്ചിക്കൊണ്ട് പറയുന്നത് കേട്ട് അവൻ തലയാട്ടി ചിരിച്ചു രണ്ട് ദോശ കൂടെ ഓർഡർ ചെയ്തു.. അവൾ അത് കിട്ടിയതും അതിൽ നിന്നും ഒരു പീസ് എടുത്തു അവന്റെ വായിൽ വെച്ചുകൊടുത്തു.. അവൻ അവളെ നോക്കി ചിരിച്ചുകൊണ്ട് വാ തുറന്നു കഴിച്ചു... അങ്ങനെ ദോശയും ചമ്മന്തിയും കഴിച്ചു അവർ അവിടെ നിന്നും യാത്ര തുടർന്നു.. കുറച്ചു കഴിഞ്ഞപ്പോൾ നന്ദു ഉറക്കം തൂങ്ങാൻ തുടങ്ങിയതും അവൻ വീട്ടിലേക്ക് തിരിച്ചു.. വീട്ടിൽ എത്തിയപ്പോൾ തന്നെ അവൾ കിടന്നുറങ്ങിയിരുന്നു..അവനും പിന്നെ അവളെ ഉണർത്താതെ അവൾക്ക് അടുത്തായി കിടന്നു... ___________ കല്യാണത്തിനുള്ള ഡ്രസ്സ്‌ എടുക്കാൻ വേണ്ടി അവരെല്ലാം കൂടെ ടെസ്റ്റൈൽസിലേക്ക് പോയി.. ഗീതുവും വീട്ടുക്കാരും ഉണ്ടായിരുന്നു.. ആദ്യം തന്നെ ഗീതുവിൻ സാരിയെടുക്കാൻ വേണ്ടി അവരെല്ലാം സാരി സെക്ഷനിലേക്ക് പോയി.. ഒപ്പം അച്ചുവും ഹരിയും ഉണ്ടായിരുന്നു... ഗീതുവിനുള്ള സാരി സെലക്ട്‌ ചെയ്തത് അച്ചു ആയിരുന്നു.

ഒരു മെറൂൺ കളരിൽ ഉള്ള കാഞ്ചിപുരം സാരിയായിരുന്നു അവൻ സെലക്ട്‌ ചെയ്തത്.. നന്ദുവിനും ഹരി തന്നെ ആയിരുന്നു സെലക്ട്‌ ചെയ്തത്.. നല്ല ബേബി പിങ്ക് കളരിൽ ഉള്ള ഒരു സാരിയായിരുന്നു അവൻ സെലക്ട്‌ ചെയ്തത്.. അതിന് ശേഷം അവർ അച്ചുവിന് ഡ്രസ്സ്‌ എടുക്കാൻ ജെന്റ്‌സ് സെക്ഷനിലേക്ക് പോയി. ഗോൾഡൻ കളർ ഷർട്ടും വൈറ്റ് മുണ്ടും ആയിരുന്നു അവൻ എടുത്തത്.. ഹരി ഒരു ഗ്രീൻ കളർ ഷർട്ട്‌ ആയിരുന്നു എടുത്തത്... ഷോപ്പിംഗ് ഒക്കെ കഴിഞ്ഞു അവർ വീട്ടിലേക്ക് പോയി.. വീട്ടിൽ എത്തി അവൾ അച്ഛമ്മക്ക് വിളിച്ചു കാര്യങ്ങൾ എല്ലാം അന്വേഷിച്ചു ഇവിടുത്തെ വിശേഷങ്ങൾ എല്ലാം പറഞ്ഞു.. __________ നീ എന്ത് ചെയ്യാം എന്നാ ശ്രുതി പറയുന്നേ... നീ പറയെല്ലാതെ എന്തെങ്കിലും ചെയ്യുന്നുണ്ടോ... അവർ ഇപ്പൊ കൂടുതൽ അടുത്തു... അന്ന് കാർത്തിയേട്ടന്റെ റിസപ്ഷൻ നമ്മൾ ഒരുക്കിയത് നല്ല പണിയായിരുന്നു...

നീ അല്ലെ അത് മുടക്കിയത്... പറ... എന്നിട്ട് നീ ഇപ്പൊ എന്നേ വഴക്ക് പറയുന്നോ.... അത് അവരെ ഒന്നിപ്പിക്കേ ചെയ്യുള്ളു.... അവരെ തമ്മിൽ അകറ്റണം എങ്കിൽ അവളെ കൊല്ലണം... അല്ലാതെ അവൾ എന്റെ ഹരിയേട്ടനെ വിട്ടു പോകില്ല.... ദിയാ.... നീ എന്തൊക്കെയാ പറയുന്നേ... കൊല്ലാനോ... അതൊന്നും വേണ്ടാ... അവളെ പിരിക്കാനുള്ള വഴി ഞാൻ നോക്കാം... നീ സമാദാനപെട്... ശ്രുതി അതും പറഞ്ഞു ഫോൺ വെച്ചു... ദിയന്റെ അവസ്ഥയെ കുറിച്ച് അവൾ ഓർത്തു.. അവളിൽ ഹരിയോടുള്ള സ്നേഹം വളർത്തിയതിൽ ഒരു പങ്ക് തനിക്കുണ്ടെന്ന് അവൾക്കറിയാം... എനിക്കറിയാം ദിയ നിനക്ക് അപ്പുവേട്ടനെ എത്രത്തോളം ഇഷ്ടമാണെന്ന്... പക്ഷെ നന്ദ ഈ വീട്ടിലെ എല്ലാവരുടെയും മനം കവർന്നു.. എന്തിന് ഏട്ടന്റെ പോലും... ഇനി അവരെ പിരിക്കാം എന്നുള്ളത് എളുപ്പമല്ല... എന്നാലും അവരെ തമ്മിൽ ഞാൻ അകറ്റും.. ഇത് ഞാൻ എന്റെ ദിയക്ക് കൊടുത്ത വാക്കാ.. അത് എന്ത് വിലകൊടുത്തും ഞാൻ സാധിച്ചിരിക്കും... അവൾ ഓരോന്നു മനസ്സിൽ ഉറപ്പിച്ചു അച്ചമ്മയുടെ അടുത്തേക്ക് പോയി... ___________

രാത്രി ഹരി റൂമിലേക്ക് വരുമ്പോൾ നന്ദ കണ്ണാടിക്ക് മുന്നിൽ മുടി ചീകുക ആയിരുന്നു.. അവനെ കണ്ടതും അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അവൻ അവളെ പിന്നിൽ പോയി കെട്ടിപ്പിടിച്ചു തോളിൽ തലവെച്ചു... എന്താ മോനുസേ... ഒന്നുല്ലാ... ഹ്മ്മ്... അവൾ വീണ്ടും അവളുടെ ജോലി തുടർന്നതും അവൻ അവളുടെ കഴുത്തിലെ മുടി മുന്നിലേക്ക് ഇട്ട് അവളുടെ നഗ്നമായ കഴുത്തിൽ ഒന്ന് ചുംബിച്ചു.. അവൾ ഒന്ന് പുളഞ്ഞുക്കൊണ്ട് അവനെ നോക്കി... എന്നാൽ അവന്റെ അധരങ്ങൾ അവളുടെ കഴുത്തിലൂടെ ഓടി നടന്നു... ഒപ്പം അവന്റെ ദന്തങ്ങളും... സ്സ്... വേദനിച്ചോ.... ഹ്മ്മ്... അവൾ ആണെന്ന് തലയാട്ടി... അവൻ ഒന്ന് ചിരിച്ചുകൊണ്ട് അവളെ തിരിച്ചു നിർത്തി.. എന്നാ വേദനമാറാൻ ഞാൻ ഒരു മരുന്ന് തരട്ടെ... എന്ത് മരുന്ന്... അതൊക്കെയുണ്ട്... അവൻ ഒരു കള്ളചിരിയോടെ അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചു അവളുടെ ചുവന്ന അധരങ്ങൾ കവർന്നെടുത്തു... ആദ്യം അവളൊന്നു ഞെട്ടിയെങ്കിലും പതിയെ അവൾ അതിൽ ലയിച്ചു... ശ്വാസം എടുക്കാൻ ബുന്ദിമുട്ട് തോന്നിയതും അവൻ അവളിൽ നിന്നും അകന്ന് അവളെ പോക്കിയെടുത്തു ബെഡിൽ കിടത്തി... എന്നിട്ട് അവളുടെ വിരിനെറ്റിയെ ഒന്ന് ചുംബിച്ചു അവളെയും കെട്ടിപ്പിടിച്ചു കിടന്നു... കിടക്കുമ്പോൾ രണ്ടുപേരുടെയും ചുണ്ടിൽ ഒരു ചിരിയുണ്ടായിരുന്നു......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story