ഹൃദയം ❣️: ഭാഗം 28

hridayam

രചന: അനാർക്കലി

 കല്യാണതലേന്ന് നന്ദുവും ഹരിയും നല്ല തിരക്കിലായിരുന്നു... വീട്ടിൽ വരുന്നവരെയെല്ലാം അവരായിരുന്നു സ്വീകരിച്ചത്... എല്ലാവർക്കും അറിയേണ്ടതും അവർക്ക് വിശേഷം ഒന്നുമായില്ലേ എന്നും... അത് കേഴുക്കുമ്പോൾ രണ്ടുപേരും ഒന്ന് ചിരിച്ചുകാണിക്കും... അങ്ങനെ കല്യാണദിവസം വന്നത്തെത്തി.. അച്ചുവിനെ ഹരിയും കിച്ചുവും ആയിരുന്നു ഒരുക്കിയത്.. അതിന് ശേഷമാണ് ഹരി ഒരുങ്ങാൻ പോയത്.. ഹരി സെലക്ട്‌ ചെയ്ത സാരിയണിഞ്ഞു നന്ദ പതിവിലും സുന്ദരിയായി ഒരുങ്ങി.. അവൾ ഒരുങ്ങിയതിന് ശേഷമായിരുന്നു ഹരി റൂമിലേക്ക് വന്നത്.. അവളെ തന്നെ നോക്കി അവൻ കുറച്ചുനേരം വാതിൽക്കെ നിന്നു.. അവൾ ഒന്ന് തിരിഞ്ഞപ്പോൾ തന്നെ തന്നെ നോക്കി നിൽക്കുന്ന ഹരിയെ കണ്ടു... അവനെ നോക്കി അവൾ ഒന്ന് ചിരിച്ചു... "എന്താ ഇങ്ങനെ നോക്കുന്നെ.... കൊള്ളില്ലേ... " അവൾ അവളെ ആകെമൊത്തം ഒന്ന് നോക്കിയതിനു ശേഷം അവനെ നോക്കി... "ആരുപറഞ്ഞു കൊള്ളില്ലെന്ന്... എന്റെ നന്ദു എന്തണിഞ്ഞാലും സുന്ദരിയല്ലേ.. പിന്നെ ഞാൻ സെലക്ട്‌ ചെയ്തത് ആയതോണ്ട് കുറച്ചു കൂടുതൽ സുന്ദരിയായിട്ടുണ്ട്... "

അവൻ അവളുടെ അടുത്തേക്ക് വന്നുക്കൊണ്ട് അവളുടെ കവിളിൽ പിടിച്ചു പറഞ്ഞതും അവൾ നാണത്താൽ മുഖം താഴുത്തി... അവൻ അവളുടെ മുഖം അവന്റെ വിരലാൽ ഉയർത്തി തനിക്ക് അഭിമുഖമായി നിർത്തി.. അവന്റെ മുഖം അവളുടെ മുഖത്തോട് അടുപ്പിച്ചു അവൻ അവളുടെ അധരങ്ങൾ കവർന്നു... അവളുടെ കൈകൾ അവന്റെ ടിഷർട്ടിൽ പിടിമുറുക്കി... ഏറനേരത്തെ ചുംബനത്തിന് ശേഷം അവർ രണ്ടുപേരും അകന്നു... അവൻ അവളുടെ മുഖത്തേക്ക് നോക്കി... "എന്താടി ഉണ്ടക്കണ്ണി എന്നെ ഇങ്ങനെ നോക്കുന്നെ... " "ഈ നേരത്ത് എന്തിനാ കിസ്സടിച്ചേ.... " "അത് ശരി അപ്പൊ അതിന് ഇന്ന സമയം എന്നൊക്കെ ഉണ്ടോ... " "ഹരിയേട്ടാ... " "എന്താ...." "പോയി കുളി... സമയം ആയി... " അവൾ അവനെ തള്ളി ബാത്‌റൂമിലേക്ക് ആക്കി കൊണ്ട് പറഞ്ഞു.. എന്നാൽ അവൻ തിരിഞ്ഞു അവളുടെ കവിളിൽ ഒരു ചുംബനം കൊടുത്തുക്കൊണ്ട് കുളിക്കാൻ കയറി.. അവൾ കവിളിൽ കയ്യ് വെച്ചുകൊണ്ട് ചിരിച്ചു ബാക്കി പണി തുടർന്നു.. __________

നന്ദയുടെയും ഹരിയുടെയും വിവാഹം നടന്ന അമ്പലത്തിൽ വെച്ചു തന്നെയാണ് അച്ചുവിന്റെയും ഗീതുവിന്റെയും കല്യാണം.. വീട്ടിൽ നിന്നും ഇറങ്ങാനുള്ള സമയം ആയതും അവരെല്ലാം ഇറങ്ങി.. ഹരിയും നന്ദുവും കിച്ചുവും അചുവും ആയിരുന്നു ഒരു കാറിൽ.. ബാക്കിയുള്ളവർ അടുത്ത കറിലായി വരുന്നുണ്ടായിരുന്നു.. കിച്ചു ആയിരുന്നു ഡ്രൈവിംഗ്.. കോ ഡ്രൈവർ സീറ്റിൽ അച്ചുവും.. ബാക്കിലായിരുന്നു നന്ദുവും ഹരിയും... അതുകൊണ്ട് തന്നെ ഇടക്കിടക്ക് ഹരിയുടെ ചില കുസൃതിതരങ്ങൾ നന്ദയ്ക്ക് സഹിക്കേണ്ടി വന്നിരുന്നു... ഇതെല്ലാം മുന്നിൽ ഇരുന്നു അച്ചുവും കിച്ചുവും കാണുന്നുണ്ടായിരുന്നു.. അവർ ഹരിയെ നന്നായി കളിയാക്കാനും തുടങ്ങി.. നന്ദുവിന് ആകെ ചടക്കുന്നുണ്ടായിരുന്നു. എന്നാൽ ഹരിക്ക് അതൊന്നും ഏറ്റിട്ടുണ്ടായിരുന്നില്ല... അങ്ങനെ അമ്പലത്തിൽ എത്തിയതും അവരെല്ലാം ഒന്ന് തൊഴുതു മണ്ഡപത്തിലേക്ക് പോയി.. ഗീതുവും വീട്ടുകാരും എത്തിയിരുന്നു.നന്ദു ഗീതുവിന്റെ അടുത്തേക്ക് പോയി. "നന്ദു നീ വന്നോ...."

"വന്നല്ലോ.... എന്താടി നിനക്ക് ടെൻഷൻ ഉണ്ടോ.. " "ഹ്മ്മ്.. ചെറുതായിട്ട്... " "ഇതിപ്പോ നല്ല കഥ നിങ്ങൾ ഒരു കൊല്ലമായി പ്രേമിക്കുന്നതല്ലേ... എന്നിട്ടാണോ... " "അതൊക്കെ ശരിയാണ്... പക്ഷെ ഇപ്പൊ എന്തോ ഒരു പേടി... " "എന്റെ നാത്തൂൻ പേടിക്കേണ്ടട്ടോ... എന്റെ ഏട്ടൻ ഒരു പാവമാ... ഒന്നും ചെയ്യില്ല.... " ഒരു കള്ള ചിരിയിലൂടെ അവൾ അത് പറഞ്ഞു ചിരിച്ചതും ഗീതു അവളുടെ കാലിന് തന്നെ ഒരു ചവിട്ടു കൊടുത്തു... "ആാാഹ്... വേദനിച്ചുട്ടോ... " അവൾ കാല് ഉഴിഞുക്കൊണ്ട് പറഞ്ഞതും ഗീതു ഒന്ന് ചിരിച്ചു.. അപ്പോഴേക്കും മുഹൂർത്തതിന് സമയമായതും അവളെ കൊണ്ടുപോകാൻ പറഞ്ഞു... നന്ദയ്ക്ക് ഒപ്പം ഗീതു കതിര്മണ്ഡപത്തിലേക്ക് പോയി.. മണ്ഡപത്തിൽ ഗീതുവിനെയും കാത്ത് അക്ഷമനായി ഇരിക്കുന്ന അച്ചുവിനെ നോക്കി ഹരിയും കിച്ചുവും കളിയാക്കി ചിരിക്കുന്നുണ്ട്... അവരെ നോക്കി അച്ചു കണ്ണുരുട്ടി നോക്കി കാണിക്കുന്നുണ്ട്.. എന്നാലും അവർക്ക് അതൊന്നും ഏറ്റില്ല.. അപ്പോഴേക്കും നന്ദുവിന്റെ കൂടെ വരുന്ന ഗീതുവിലേക്ക് അച്ചുവിന്റെ കണ്ണുകൾ പാഞ്ഞു...

ഒപ്പം ഹരിയുടെ കണ്ണുകൾ നന്ദുവിലേക്കും... ഗീതുവിനെ അച്ചുവിന്റെ അരികിലിരുത്തി നന്ദു ഹരിക്കരികിലേക്ക് ചേർന്ന് നിന്നു... അവൻ അവളുടെ ഇടുപ്പിലൂടെ കയ്യിട്ടു ഒന്നുകൂടെ അവനിലേക്ക് ചേർത്തു നിറുത്തി.. "നമുക്ക് ഒന്നുകൂടെ കല്യാണം കഴിച്ചാലോ നന്ദു.... " അവളുടെ ചെവിക്കരികിൽ പോയി അവൻ മെല്ലെ പറഞ്ഞതും അവൾ അവനെ ഒന്ന് നോക്കി... "അന്ന് എനിക്ക് സത്യത്തിൽ നിന്റെ സൗന്ദര്യം ആസ്വദിക്കാനൊന്നും കഴിഞ്ഞില്ല... അതാ... " "അങ്ങനെ ഇപ്പോൾ മോൻ എന്റെ സൗന്ദര്യം ആസ്വദിക്കണ്ടേ... " അവന്റെ തടിയിൽ നുള്ളിക്കൊണ്ട് അവൾ പറഞ്ഞതും ഹരി അവളുടെ ഇടുപ്പിൽ ഒന്ന് നുള്ളി... അവൾ ഒന്ന് പുളഞ്ഞുകൊണ്ട് അവനെ തുറിച്ചു നോക്കി... "അടങ്ങിയിരി ഹരിയേട്ടാ... ആളുകൾ ശ്രദ്ധിക്കുന്നുണ്ട്... ദേ കിച്ചുവെട്ടൻ നോക്കുന്നു... " അവൾ കിച്ചുവിനെ നോക്കി പറഞ്ഞതും ഹരി അവളുടെ ഇടുപ്പിൽ നിന്നും കയ്യെടുത്തു എന്നിട്ട് അവളെ ഒന്ന് നോക്കി... "പോരെ.. " അവൾ ഒന്ന് ചിരിച്ചുകൊണ്ട് തലയാട്ടി...

അപ്പോഴേക്കും തിരുമേനി താലിയെടുത്തു അച്ചുവിന്റെ കയ്യിൽ കൊടുത്തു കെട്ടാൻ പറഞ്ഞു.. ഗീതുവിന്റെ കഴുത്തിൽ താലികെട്ടി സിന്ദൂരവും തൊട്ട് പരസ്പരം മാലയും അണിയിച്ചു അവർ എണീറ്റു... ബാക്കിയുള്ളവർ അവർക്ക് ചുറ്റും നിന്നു പൂക്കൾ കൊണ്ട് വാർഷിക്കുന്നുണ്ടായിരുന്നു.. മുതിർന്നവരുടെ അനുഗ്രഹം വാങ്ങി അവർ അവിടെ നിന്നും ഓഡിറ്ററിയത്തിലേക്ക് പുറപ്പെട്ടു.. ___________ ഹരിയുടെ വീട്ടിൽ നിന്നും എല്ലാവരും വന്നിരുന്നു.. ശ്രുതിയ്ക്ക് താൽപ്പര്യം ഇല്ലായിരുന്നു എന്നാൽ അച്ഛമ്മയുടെ നിർബന്ധ പ്രകാരം അവളും അവരുടെ കൂടെ വന്നിരുന്നു... അവരെയെല്ലാം നന്ദു തന്നെയായിരുന്നു സ്വീകരിച്ചത്... അച്ഛമ്മയെ അവൾ നല്ലൊരിടത്തു കൊണ്ടുവന്നിരുതി... അച്ഛമ്മയെ കണ്ടതും അച്ചുവും ഗീതുവും വന്ന് അനുഗ്രഹം വാങ്ങി..അച്ഛമ്മക്ക് കൂട്ടായി നന്ദയുടെ മുത്തശ്ശി ഉണ്ടായിരുന്നു... ശ്രുതി മാത്രം എല്ലാവരിൽ നിന്നും ഒഴിഞ്ഞു മാറുന്നത് കണ്ട് നന്ദു അവളുടെ അടുത്തേക്ക് പോയി... "എന്താ ശ്രീക്കുട്ടി നീ ഇവിടെ ഒറ്റക്കിരിക്കുന്നെ...

വന്നേ നമുക്ക് അവരുടെ അടുത്തേക്ക് പോകാം... " അവളുടെ കയ്യിൽ പിടിച്ചു നന്ദ കൊണ്ടുപോകാൻ നോക്കിയതും അവൾ നന്ദയുടെ കൈ തട്ടി മാറ്റി.... "ആരെ കാണിക്കാന നീയിപ്പോൾ എന്നോട് ഇങ്ങനെ ഒക്കെ പെരുമാറുന്നെ... എന്റെ ഏട്ടനെ കാണിക്കാനാണോ... " "ശ്രീക്കുട്ടി നീ എന്തിനാ ഇങ്ങനെ ഒക്കെ പറയുന്നേ.... " "നന്ദ എനിക്ക് നിന്നോട് ഒന്നും സംസാരിക്കാനില്ല... നീയുമായി എനിക്കൊരു ബന്ധവുമില്ല... എന്റെ ഏട്ടനെ വശീകരിച്ചെടുത്ത ഒരു പീറ പെണ്ണ് മാത്രം ആണ് നീ... എന്റെ ഏടത്തിയായി മാറാനൊന്നും നീ നോക്കണ്ട... അതിന് ഞാൻ ഒരാൾക്കേ അനുവാദം നൽകിയിട്ടുള്ളു അതെന്റെ ദിയക്ക... അവൾക്ക് മാത്രം... മര്യാദക്ക് എന്റെ മുന്നിൽ നിന്ന് പൊയ്ക്കോ.... " നന്ദയോട് കയ്യുയർത്തി ശ്രുതി അത്രയും പറഞ്ഞു അവൾ അവിടെ ഇരുന്നു... നന്ദ അവളെ ഒന്ന് നോക്കി അവിടെ നിന്നും പോയി.. അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ വരുന്നുണ്ടായിരുന്നു... "എന്താ ശ്രീക്കുട്ടി നീ എന്നെ മനസിലാക്കാത്തെ... നീ എന്നെ നിന്റെ ഏടത്തിയായി കണ്ടില്ലെങ്കിലും പണ്ടത്തെ പോലെ ഒരു കൂട്ടുകാരിയായി കണ്ടുകൂടെ... " അവൾ ഒരു മറവിൽ നിന്നും കണ്ണെല്ലാം തുടച്ചു മനസ്സിൽ പറഞ്ഞുക്കൊണ്ടിരുന്നു...

നന്ദയെ അന്വേഷിച്ചു വന്ന ഹരി കാണുന്നത് കണ്ണുകൾ തുടക്കുന്ന അവളെയാണ്... "എന്താ നന്ദു.. നിനെക്കെന്താ പറ്റിയെ... നീ എന്തിനാ കരയുന്നെ... " "ഒന്നുല്ല്യ ഹരിയേട്ടാ.. ഞാൻ ഈ വഴി വന്നപ്പോൾ എന്റെ കണ്ണിൽ എന്തോ കരട് വീണു... അതാ... " "നോക്കട്ടെ... " അവൻ അവളുടെ മുഖം അവൻ നേരെയാക്കി... അവളുടെ കണ്ണിൽ നോക്കിയപ്പോൾ അവൻ മനസിലായിരുന്നു എന്തോ ഒരു വിഷമം അവളെ അലട്ടുന്നുണ്ട് എന്ന്... എന്നാൽ ഈ സമയത്ത് അവൾ അത് പറയില്ലെന്നും അവൻ അറിയാമായിരുന്നു... അവളുടെ കണ്ണുകളിൽ ഒന്ന് ഊതി കൊടുത്തു പതിയെ അവളുടെ കൈകളിൽ അവന്റെ കൈകൾ കോർത്തു അവർ ഹാളിലേക്ക് പോയി... ___________ അങ്ങനെ ഫങ്ക്ഷന് എല്ലാം കഴിഞ്ഞു അവർ വീട്ടിലേക്ക് തിരിച്ചു... വന്നതുപോലെ തന്നെ ഹരിയും കിച്ചുവും നന്ദുവും അച്ചുവും ഗീതുവുമായിരുന്നു ഒരു കാറിൽ... ഹരിയും കിച്ചുവും മുന്നിലും.. ബാക്കിയുള്ളവർ ബാക്കിലുമായിരുന്നു..

ഹരിയുടെ കണ്ണുകൾ അപ്പോഴും നന്ദുവിലായിരുന്നു.. എന്നാൽ നന്ദു പുറത്തേക്കും നോക്കിയിരിക്കയിരുന്നു... അവളുടെ ഉള്ളിലെ സങ്കടങ്ങൾ മാറിയിട്ടുണ്ടായിരുന്നില്ല... വീട്ടിൽ എത്തി നന്ദുവും വീണയും കൂടെ ഗീതുവിനെ വിളക്ക് കൊടുത്തു അകത്തേക്ക് കയറ്റി.. വലതുകാല് വെച്ചു ഗീതു ഈശ്വരമംഗലം തറവാട്ടിലെ മരുമകളായി കയറി... എല്ലാവരും പോയി ഫ്രഷായി വന്നിരുന്നു.. കിച്ചുവും ഉണ്ടായിരുന്നു അവിടെ... രാത്രിയായതും അച്ചുവും കിച്ചുവും ഹരിയും പുറത്തിരുന്നു സംസാരിക്കായിരുന്നു... "അങ്ങനെ ഞങ്ങളെ രണ്ടുപേരുടെയും കാര്യം സെറ്റായി.. നിനക്കും വേണ്ടടാ ഒരാൾ.... " അച്ചു കിച്ചുവിനോടായി ചോദിച്ചതും ഹരിയും അവനെ നോക്കി.. അവന്റെ മറുപടിക്കായി... അവൻ ഒന്ന് ചിരിച്ചു എന്നല്ലാതെ ഒന്നും പറഞ്ഞില്ല.... "കിച്ചു... നീ എന്താ ഒന്നും മിണ്ടാത്തെ... " "ഒന്നുല്ലടാ... എനിക്കിപ്പോൾ ഒരു കല്യാണം ഒന്നും വേണ്ട അതുകൊണ്ടാ ഞാൻ... " "അതെന്താ നീ അങ്ങനെ പറയുന്നേ... ഇപ്പോൾ വേണ്ടെങ്കിൽ പിന്നെയെപ്പോഴാ... മൂക്കിൽ പഞ്ഞി വെച്ചിട്ടോ... " ഹരിയുംകൂടെ അവനോട് ചോദിച്ചപ്പോൾ അവൻ ഒന്നും മിണ്ടാതെ തലത്താഴുതി ഇരുന്നു... "നീ പ്രേമിച്ചിരുന്ന ആ കുട്ടിയെവിടെ... aവലിയ കെട്ടിക്കൂടെ നിനക്ക്... "

ഹരി വീണ്ടും ചോദിച്ചതും ഇപ്പ്രാവശ്യം അവന്റെ കണ്ണിൽ നിന്നും രണ്ടുത്തുള്ളി കണ്ണുനീർ പൊഴിഞ്ഞിരുന്നു... അവൻ അത് ആരും കാണാതെ മറച്ചുപിടിച്ചു അവിടെ നിന്നും എണീറ്റു... "ഞാൻ പോട്ടെ... അച്ഛനും അമ്മയും കാത്തിരിക്കുന്നുണ്ടാവും.... " "കിച്ചു ഭക്ഷണം കഴിച്ചിട്ട് പോകാം... ഇവിടിരി... " "വേണ്ടടാ... പിന്നീടൊരിക്കൽ ആവാം... ഞാൻ പോയി... എല്ലാവരോടും പറഞ്ഞേക്ക്... " അതും പറഞ്ഞു അവൻ അവരെ ആരെയും ഒന്ന് നോക്കാതെ അവിടെ നിന്നും ഇറങ്ങി.. എന്നാൽ ഹരിയും അച്ചുവും അവൻ പോയതും നോക്കി അങ്ങനെ ഇരുന്നു... "അവൻ എന്താടാ ഇങ്ങനെ.... നമ്മളോട് ഒന്ന് പറഞ്ഞാൽ എന്താ.... " "അവൻ പറയാൻ തോന്നുമ്പോൾ പറഞ്ഞോളും അച്ചു... അവന്റെ ചാറക്ടർ നിനക്കറിയില്ലേ.... " "എന്നാലും.... " "ഒരു എന്നാലും ഇല്ല... നീ വാ... എനിക്ക് വിശക്കുന്നു... " ഹരി അച്ചുവിനെയും കൂട്ടി അകത്തേക്ക് പോയി.. അവിടെ ഗീതുവും മുത്തശ്ശിയും ഉണ്ടായിരുന്നു.. കൂടെ അപ്പുവും... എന്നാൽ നന്ദുവിനെ അവിടെ ഒന്നും കാണുന്നുണ്ടായിരുന്നില്ല... ഹരി അവളെ അവിടെ മൊത്തം തിരഞ്ഞു.. അപ്പോഴായിരുന്നു അവന്റെ ഫോണിൽ ഒരു മെസേജ് നോട്ടിഫിക്കേഷൻ വന്നത്... നന്ദുവായിരുന്നു... അവൻ അത് എടുത്തു നോക്കി...

"റൂമിലോട്ട് വാ... ഞാനിവിടെ ഉണ്ട്... " അവൻ അത് വായിച്ചു ഒന്ന് ചിരിച്ചു റൂമിലേക്ക് പോയി... അവിടെ അവനെയും കാത്തു നന്ദു ബെഡിൽ ഇരിക്കയിരുന്നു... അവനെ കണ്ടതും അവൾ ഓടി പോയി അവനെ കെട്ടിപ്പിടിച്ചു.. എന്താ കാര്യം എന്നറിയാതെ അവൻ അവളെ അടർത്തി മാറ്റി നോക്കിയതും... അവളുടെ കൈകളിൽ ഉണ്ടായിരുന്ന സാദനം കണ്ട് അവൻ ഞെട്ടി.... "ശെരിക്കും... " "ഹ്മ്മ്... " "വെറുതെ... നീ എന്നെ പറ്റിക്കല്ലേ.... " "No... *you are going to be a dad.. *" അവൾ അവന്റെ കൈകൾ തന്റെ വയറിൽ വെച്ചുകൊണ്ട് പറഞ്ഞതും അവന്റെ കണ്ണുകൾ സന്തോഷം കൊണ്ട് രണ്ടുത്തുള്ളി കണ്ണുനീർ പൊഴിച്ചു അവളെ വാരിപ്പുണർന്നു... ഏറനേരം അങ്ങനെ നിന്നതും പതിയെ അവർ രണ്ടുപേരും അകന്നു... "എല്ലാവരോടും പറഞ്ഞോ.... " "ഇല്ല... എന്റെ കുഞ്ഞിൻറെ അച്ഛനെ ആദ്യം അറിയിച്ചിട്ടു ബാക്കിയുള്ളവരോട് പറയാം എന്ന് വിചാരിച്ചു.. " അവൻ അവളുടെ വയറിൽ ഒന്ന് തലോടി.. എന്നിട്ട് അവളെയും കൂട്ടി താഴേക്ക് പോയി.. ഹാളിൽ എല്ലാവരും ഭക്ഷണം കഴിക്കാനായി ഇരിക്കായിരുന്നു. പതിവിലും സന്തോഷത്തോടെയുള്ള അവരുടെ വരവ് കണ്ടതും അവിടെയുള്ളവർ എല്ലാം അവരെ സംശയത്തോടെ ഒന്ന് നോക്കി..

" നിങ്ങൾ ഇന്ന് നല്ല സന്തോഷത്തിലാനാണല്ലോ...എന്താ കാര്യം...." അച്ചു അവരോട് കാര്യം തിരക്കിയതും രണ്ടുപേരും പരസ്പരം ഒന്ന് മുഖത്തോട് മുഖനോക്കി... എന്നിട്ട് അവർക്ക് നേരെ തിരിഞ്ഞു... "ഞങ്ങൾക്ക് മാത്രമല്ല നിങ്ങൾക്കെല്ലാവര്ക്കും സന്തോഷമുള്ള കാര്യം തന്നെയാണ്... " "എന്താടാ കാര്യം.... " "എന്റെ അച്ചു... നീ ഒരു മാമൻ ആകാൻ പോവാ.... " ഹരി അത് പറഞ്ഞു നിർത്തിയതും അവരെല്ലാം സന്തോഷത്തോടെ നന്ദക്കരുകിലേക്ക് വന്നു... "സത്യമാണോ മോളെ... " അമ്മ അവളോട് ചോദിച്ചതും അവളൊന്നു ചിരിച്ചുകൊണ്ട് മൂളിക്കൊടുത്തു..പിന്നെ അവിടെ ഒരു ആഘോഷമായിരുന്നു.. അവളെ അവിടെ കൊണ്ടിരുത്തി അവൾക്ക് ഓരോ ഭക്ഷണം കൊടുക്കാൻ തുടങ്ങി.. പലതും ഉണ്ടാക്കാനും അത് തീറ്റിക്കലുമായിരുന്നു അവരുടെ പണി... "മോനെ അപ്പു... നാളെ തന്നെ നന്ദ മോളെ ഡോക്ടർ നെ കാണിക്കണം.. " "ശരി മുത്തശ്ശി... " "നീ വീട്ടിൽ വിളിച്ചു പറഞ്ഞോ... " "ഇല്ല... ഞാൻ വിളിക്കാൻ പോക... " "എന്നാ വേഗം വിളിച്ചു പറ മോനെ... " അവൻ ഫോൺ എടുത്തു അവന്റെ വീട്ടിലേക്ക് വിളിച്ചു വിശേഷം പറഞ്ഞതും അവർക്കെല്ലാം സന്തോഷമായിരുന്നു... നാളെത്തന്നെ നന്ദുവിനെ കൂട്ടി അങ്ങോട്ട് ചെല്ലാൻ പറഞ്ഞു... ____________

അടുത്ത ദിവസം ഹരി നന്ദയെയും കൂട്ടി ഹോസ്പിറ്റലിൽ പോയി ഡോക്ടർ നെ കണ്ടു.. അവൾ ഒരു മാസം പ്രെഗ്നന്റ് ആയിരുന്നു.. എന്നിട്ട് അവർ ചന്ദ്രമംഗലം തറവാട്ടിലേക്ക് പോയി... അവിടെ എത്തി അവരെ രണ്ടുപേരെയും ആരതി ഉഴിഞ്ഞായിരുന്നു അകത്തേക്ക് കയറ്റിയത്.. നന്ദു ആദ്യം പോയത് അച്ഛമ്മകരികിലേക്ക് ആയിരുന്നു... അച്ഛമ്മ അവരെ രണ്ടുപേരെയും അനുഗ്രഹിച്ചു.. അവിടെയുള്ളവരുടെ എല്ലാം സ്നേഹപ്രകടനം കഴിഞ്ഞിട്ടായിരുന്നു ഹരിക്ക് നന്ദയെ ഒന്ന് കാണാൻ കിട്ടിയത്... എല്ലാവർക്കും സന്തോഷമായിരുന്നെങ്കിലും ശ്രുതിക്ക് മാത്രം സന്തോഷമുണ്ടായിരുന്നില്ല... അവൾ നന്ദുവിന്റെ അടുത്തേക്കേ വന്നില്ല... അങ്ങനെ മൂന്നു മാസം അവളെ ശ്രശ്രുഷിക്കലായിരുന്നു എല്ലാവരുടെയും ജോലി... അവൾ ഒന്ന് അനങ്ങാൻ പോലും ഹരി അവളെ സമ്മദിച്ചിരുന്നില്ല... ഒപ്പം ആരവും ഉണ്ടായിരുന്നു.. കോളേജ് തുറന്നതും നന്ദയ്ക്ക് പോകണം എന്നുണ്ടായിരുന്നെങ്കിലും നാല് മാസമാകാതെ അവളെ പറഞ്ഞയിക്കില്ലെന്ന് ഹരി പറഞ്ഞിരുന്നു...

പകൽ സമയം അവൾ വീട്ടുക്കാരുടെ കൂടെ അവർ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ കഴിച്ചും ബുക്കുകൾ വായിച്ചും സമയം നീക്കി... രാത്രി ഹരിയുടെ വക ഓരോ ട്യൂട്ടോറിയലും ആയിരുന്നു... അതെല്ലാം നന്ദു നന്നായി ആസ്വദിക്കുന്നുണ്ടായിരുന്നു... പതിയെ പതിയെ അവളിൽ മാറ്റങ്ങളും വന്നു തുടങ്ങി... അങ്ങനെ ഒരു ദിവസം നന്ദുവിന് ഗീതുവിന്റെ കല്യാണം കഴിഞ്ഞതിന് ശേഷം അവളോടൊപ്പം ഒന്ന് നിൽക്കാൻ കഴിയാത്തത് കൊണ്ട് അങ്ങോട്ട് പോകണം എന്ന് നല്ല ആഗ്രഹം ഉണ്ടായിരുന്നു.. അവൾ അത് ഹരിയോട് പറഞ്ഞു... "അതേയ് ഹരിയേട്ടാ ഞാൻ നാളെ എന്റെ വീട്ടിലേക്ക് പോകട്ടെ... " "പൊയ്ക്കോ... പക്ഷെ വൈകുന്നേരം വരണം... " "അത് പറ്റില്ല... ഞാൻ രണ്ടുദിവസം കഴിഞ്ഞേ വരൂ... എനിക്ക് ഗീതുവിന്റെ കൂടെ നിൽക്കണം... " "പറ്റില്ല നന്ദു.... എന്റെ കുഞ്ഞും കുഞ്ഞിന്റെ അമ്മയും എന്റെ കൂടെയാണ് വേണ്ടത്... എന്റെ വീട്ടിൽ.... " "അതിന് ഞാൻ എന്റെ വീട്ടിൽ പൊക്കോട്ടെ എന്നല്ലേ ചോദിച്ചോള്ളൂ... " "നീ എങ്ങോട്ടും പോകുന്നില്ല... വേണേൽ പോയി പോരാം... അവിടെ താമസിക്കാൻ പറ്റില്ല.... " "അങ്ങനെയാണേൽ എനിക്കിപ്പോ അങ്ങോട്ടേക്ക് പോകേണ്ട.... " "എന്നാ പോകേണ്ട.... "

"ഹരിയേട്ടൻ ചീത്തയാ.... ഞാൻ മിണ്ടില്ല.... ഇനി എന്റെയും എന്റെ കുഞ്ഞിന്റെയും അടുത്തേക്ക് വന്നു പോകരുത്... തെറ്റി... " അവൾ മുഖം വീർപ്പിച്ചു അവനെ ഒന്ന് തുറിച്ചു നോക്കിയതിനു ശേഷം താഴേക്ക് പോയി... അവളുടെ ഭാവങ്ങൾ കണ്ട് ഹരി ചിരിച്ചിട്ട് അവൾക്കൊപ്പം താഴേക്ക് ചെന്നു... അവനെ മൈൻഡ് ചെയ്യാതെ അവൾ അച്ഛമ്മക്കരികിൽ പോയിരുന്നു.... ഹാളിൽ എല്ലാവരും ഉണ്ടായിരുന്നു... ഹരി നന്ദയ്ക്ക് മുന്നിലുള്ള സീറ്റിൽ ഇരുന്നു അവളെ തന്നെ നോക്കി... എന്നാൽ അവൾ മുഖം തിരിച്ചു കളഞ്ഞു... അപ്പോഴായിരുന്നു കിച്ചു അങ്ങോട്ടേക്ക് വന്നത്.. അവൻ വന്നതും ഹരി അവനെ അവന്റെയരികിൽ ഇരുത്തി.. "മോനെ അപ്പു... ശ്രീക്കുട്ടിക്ക് ഒരു വിവാഹലോചന വന്നിട്ടുണ്ട്... എന്താ നിന്റെ അഭിപ്രായം.... " "അവളെ കെട്ടിക്കാറായോ അച്ഛാ... " "നന്ദുവിന്റെ ഒപ്പമല്ലേ അവൾ... അപ്പൊ സമയം ഒക്കെ ആയി.... " "നല്ല ആലോചന ആണേൽ നടത്താം... അല്ലേടാ കിച്ചു.... " ഹരി അവനോട് ചോദിച്ചതും അവൻ അതേയെന്ന് മൂളി... പക്ഷെ അവർക്ക് പിറകിൽ നിന്നും എന്തോ വീണുടയുന്ന ശബ്ദം കേട്ടതും അവരെല്ലാം അങ്ങോട്ടേക് നോക്കി.......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story