ഹൃദയം ❣️: ഭാഗം 29

hridayam

രചന: അനാർക്കലി

"നല്ല ആലോചന ആണേൽ നടത്താം... അല്ലേടാ കിച്ചു.... " ഹരി അവനോട് ചോദിച്ചതും അവൻ അതേയെന്ന് മൂളി... പക്ഷെ അവർക്ക് പിറകിൽ നിന്നും എന്തോ വീണുടയുന്ന ശബ്ദം കേട്ടതും അവരെല്ലാം അങ്ങോട്ടേക് നോക്കി.... അവർക്ക് പിറകിൽ ദേഷ്യത്തോടെ നിൽക്കുന്ന ശ്രുതിയെ കണ്ടതും ഹരി അവളുടെ അടുത്തേക്ക് ചെന്നു... "എന്താ ശ്രീക്കുട്ടി... " "ആരോട് ചോദിച്ചിട്ടാ നിങ്ങൾ എന്റെ കല്യാണം ഉറപ്പിക്കുന്നേ.... എനിക്ക് ഇപ്പോൾ തന്നെ ഒരു കല്യാണം വേണ്ട...." "അതിന് ഇപ്പോളൊന്നും ഉണ്ടാവില്ല മോളെ.. നമുക്ക് ഒന്ന് ഉറപ്പിച്ചിടാം... മോളെ പഠിത്തം കഴിഞ്ഞു കല്യാണം നടത്താം... അല്ലേടാ അപ്പു... " "ആഹ് അച്ഛാ... " "പറ്റില്ല.... എനിക്ക് ഈ കല്യാണത്തിന് സമ്മതമല്ല... എന്റെ സമ്മതമില്ലാതെ ഈ കല്യാണം നടന്നാൽ എന്റെ ശവത്തിൽ ആയിരിക്കും അയാൾ താലികെട്ട... " അത്രയും പറഞ്ഞു അവൾ എല്ലാവരെയും ഒന്ന് തുറിച്ചു നോക്കി റൂമിലേക്ക് പോയി... നന്ദക്ക് അവളുടെ ദേഷ്യത്തിന്റെ കാര്യം മനസിലായിരുന്നു...

ഹരിയോട് അതിനെ പറ്റി സംസാരിക്കാൻ അവൾ തീരുമാനിച്ചു... എന്നാൽ അപ്പോഴേക്കും ഹരിയും കിച്ചുവും കൂടെ പുറത്തേക്ക് പോയിരുന്നു... അവൻ വന്നിട്ട് പറയാമെന്നു അവൾ തീരുമാനിച്ചു.. __________ "ശ്രുതി നീ കരയല്ലേ... ഞാൻ പറഞ്ഞിട്ടുള്ളതല്ലേ എന്റെ ഏട്ടൻ നിനക്കുള്ളതാണെന്ന്... " "ദിയ... എനിക്ക് ഇപ്പൊ തന്നെ അരുണേട്ടനെ കാണണം.. ഞാൻ വിളിച്ചിട്ട് ഏട്ടൻ ഫോണെടുക്കുന്നില്ല... നീ ഒന്ന് പറ... " "ഞാൻ പറയാം ശ്രുതി... പക്ഷെ നിന്റെ വീട്ടുക്കാർ ഇപ്പൊ ഈ തീരുമാനം എടുത്തതിനു പിന്നിൽ നന്ദയാണെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്... ആദ്യം അവൾക്ക് നമ്മൾ ഒരു പണിക്കൊടുക്കേണ്ടേ... " "എന്ത് ചെയ്യാനാ... " "ഞാൻ പറഞ്ഞുതരാം... നീ വേഗം ഗാന്ധി പാർക്കിലേക്ക് വാ... ഞാനവിടെ ഉണ്ടാകും... അവിടുന്ന് പറഞ്ഞുതരാം... " "അരുണേട്ടൻ ഉണ്ടാവോ.... " "അരുണേട്ടനോട് ഞാൻ പറഞ്ഞോളാം ശ്രുതി... ആദ്യം അവളുടെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കട്ടെ... നീ വേഗം വരാൻ നോക്ക്... "

ദിയ ഫോൺ വെച്ചതും ശ്രുതി ഓരോന്നു ആലോചിച്ചു അവൾ പറഞ്ഞത് പോലെ ഗാന്ധി പാർക്കിലേക്ക് പോകാൻ ഒരുങ്ങി... __________ "എന്താ കാര്യം... എന്ത് പ്ലാനാ നീ പറയാൻ പോകുന്നെ... " "ഒക്കെ പറയാം... " ദിയ അവളുടെ ബാഗിൽ നിന്നും ഒരു മെഡിസിൻ എടുത്തു ശ്രുതിക്ക് കൊടുത്തു.. "ഇത് എന്താ ദിയ.. " "ഇത് അബോർഷൻ ഉള്ള മെഡിസിൻ ആണ്... നീ ഇത് നന്ദക്ക് കൊടുക്കണം... " "ഞാൻ... ഞാനെങ്ങനെ... അതൊക്കെ തെറ്റാണ് ദിയ.... അവൾ ചെയ്തതിന് എന്തിനാ ഒരു തെറ്റും ചെയ്യാത്ത ആ പാവം കുഞ്ഞിനെ കൊല്ലുന്നേ... ഞാൻ ഇത് ചെയ്യില്ല... ഒന്നില്ലേലും എന്റെ ഏട്ടന്റെ കുഞ്ഞല്ലേ.... " "നീ ഇത്രപെട്ടെന്ന് കാലുമാറിയോ... കൊള്ളാം.... നീ ഒക്കെ മറന്നോ ശ്രുതി... അവൾ വന്നേ പിന്നെ നിനക്ക് നിന്റെ വീട്ടിൽ ഒരു സ്ഥാനം ഉണ്ടോ... നിന്റെ ഏട്ടൻ നിന്നെ പഴയതുപോലെ സ്നേഹിക്കുന്നുണ്ടോ.... ഇല്ലല്ലോ... ഇപ്പോൾ നീ സ്നേഹിക്കുന്ന എന്റെ ഏട്ടനെയും നിന്നെയും തമ്മിൽ പിരിക്കാൻ നോക്കാ അവൾ... എന്നിട്ടും നിനക്ക് അവളോട് സ്നേഹം.... "

"എനിക്ക് അവളോട് ഒരു സ്നേഹവുമില്ല.... എന്റെ ഏട്ടന്റെ കുഞ്ഞിനെ കൊല്ലാൻ ഞാൻ കൂട്ടുനിക്കില്ല എന്നാ പറഞ്ഞത്... " "ആഹ് കുഞ്ഞു അവരുടെ ജീവിതത്തിൽ നിന്നു പോയാലെ നിന്റെ ഏട്ടൻ അവളെ ഉപേക്ഷിക്കൂ... എന്നാലേ എനിക്ക് നിന്റെ ഏട്ടന്റെ ജീവിതത്തിലേക്ക് വരാൻ കഴിയു... ഇനി എനിക്ക് എന്റെ ഹരിയേട്ടനെ കിട്ടിയില്ലെങ്കിൽ നിനക്ക് അരുണേട്ടനേയും കിട്ടില്ല ശ്രുതി.... " ശ്രുതി ഞെട്ടിക്കൊണ്ട് ദിയയെ നോക്കി... അവൾ ശ്രുതിയെ നോക്കി പുച്ഛിക്കുകയായിരുന്നു.... "ഞാൻ.... ഞാൻ എന്താ ചെയ്യേണ്ടേ... " "നീ ഈ മരുന്ന് പൊടിച്ചു അവളുടെ ഭക്ഷണത്തിൽ ചേർത്താൽ മതി... കേട്ടല്ലോ... പിന്നെ നീയാണ് ഇത് ചെയ്തത് എന്ന് ആരുമറിയരുത്... ഇതിന്റെ കവർ നീ അവളുടെ റൂമിൽ കൊണ്ടുപോയി ഇടുകയും വേണം എന്നാലേ നമ്മുടെ പ്ലാൻ succuss ആവുകയുള്ളു... " അവൾ അതിനെല്ലാം തലയാട്ടി കേട്ടു... എന്നിട്ട് അവിടെ നിന്നും വീട്ടിലേക്ക് പോന്നു... എന്നാലും അവളുടെ ഉള്ളിൽ ഒരു പേടിയുണ്ടായിരുന്നു... ഇതോടെ നന്ദു അവരുടെ ജീവിതത്തിൽ നിന്നും ഇറങ്ങിപോകുമല്ലോ എന്ന് ആലോചിച്ചപ്പോൾ അവൾക്ക് സമാദാനമായി... __________

രാത്രി ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോഴായിരുന്നു ഹരി വീട്ടിലോട്ട് വന്നത്..നന്ദ നേരത്തെ ഭക്ഷണം കഴിച്ചത് കൊണ്ട് അവൾ റൂമിലായിരുന്നു.. അവൻ അവർക്കൊപ്പം ഇരുന്നു ഭക്ഷണം കഴിച്ചു.. അവന്റെ നോട്ടം മുഴുവനും ശ്രുതിയെ ആയിരുന്നു.. അവൾ ആരെയും നോക്കാതെ മുഖം വീർപ്പിച്ചു കഴിക്കായിരുന്നു... പിന്നെ അവനും അവളെ നോക്കാൻ നിന്നില്ല... കഴിച്ചു കഴിഞ്ഞതും അവൻ നന്ദക്കരികിലേക്ക് പോയി.. ഹരി റൂമിൽ എത്തിയപ്പോൾ ബുക്കും വായിച്ചിരിക്കയിരുന്നു അവൾ... അവൻ വന്നോതൊന്നും അവൾ അറിഞ്ഞിരുന്നില്ല.. അവൽക്കരികിൽ പോയി അവളുടെ മടിയിൽ തലയും വെച്ചു കിടന്നു അവളുടെ വയറിൽ ഒരു ചുംബനവും അവൻ നൽകി.. അപ്പോഴായിരുന്നു അവൾ അറിഞ്ഞത്.. അവനെ നോക്കി അവളൊന്നു പുഞ്ചിരിച്ചു.. "നിന്റെ പിണക്കം ഒക്കെ മാറിയോ... " "അതിന് അവൾ ഇല്ലെന്ന് തലയാട്ടി... " "ഓഹോ... എന്നാ ഞാൻ മാറ്റി തരാം.... " "ഹരിയേട്ടാ.... എനിക്ക് സീരിയസ് ആയി കുറച്ചു സംസാരിക്കാൻ ഉണ്ട്.."

"നിന്റെ വീട്ടിൽ പോകണം എന്നല്ലേ... ഞാൻ കാലത്ത് പറഞ്ഞതല്ലേ പറ്റില്ലെന്ന്.. " "ഇത് അതല്ല... ശ്രീക്കുട്ടിയെ പറ്റിയാണ്... " "ശ്രീക്കുട്ടിയെ കുറിച്ചോ... " "അതെ... അവൾക്ക് ഈ കല്യാണത്തിന് സമ്മതമല്ലെങ്കിൽ അവളെ നിർബന്ധിക്കരുത്... കാരണം അവൾക്ക് വേറെയൊരു പയ്യനെ ഇഷ്ടമാണ്... " "അത് എങ്ങനെ നിനക്കറിയാം... നീ കണ്ടിട്ടണ്ടോ അവനെ.. ആരാ അവൻ.... " "ദിയന്റെ ചേട്ടൻ... പേര് എനിക്കറിഞ്ഞൂടാ... അവർക്ക് തമ്മിൽ ഒരുപാട് ഇഷ്ടാ അതങ്ങ് നടത്തിക്കൂടെ ഹരിയേട്ടാ.... പെങ്ങളെ ഒരു ഇഷ്ടത്തിനും എതിര് നിലക്കാത്ത ഏട്ടന്മാരല്ലേ... അവളെ ഇഷ്ടം അതാണേൽ അത് നടത്തിക്കൊടുക്കേണ്ടത് നിങ്ങളെ കടമ അല്ലെ... " "വേണ്ട നന്ദു ഈ കാര്യത്തിൽ ഞാൻ അവളെ ഇഷ്ടം നടത്തില്ല... " "അത് എന്താ.... ഹരിയേട്ടാ പരസ്പരം ഇഷ്ടപ്പെടുന്നവർ ആണ് വിവാഹം കഴിക്കേണ്ടത്... എന്നാലേ ആ ബന്ധത്തിന് ഒരു ഉറപ്പ് ഉണ്ടാകു... ഇല്ലെങ്കിൽ അത് എപ്പോ വീണെങ്കിലും മുറിഞ്ഞു പോകും... വേറെയൊരു കാര്യത്തിനുമല്ല avalude സമ്മതിവും ഇഷ്ടവും നോക്കേണ്ടത് ഈ കാര്യത്തിനാ...

അവൾക്ക് ഇഷ്ടമുള്ള ആളെ കണ്ടുപിടിച്ചു അവളുടെ കൈകൾ ആഹ് കയ്യിൽ ഏല്പിക്കണം... ഹരിയേട്ടൻ ചെയ്യില്ലേ.... " അവൻ ഒന്നും മിണ്ടാത്തെ അവിടെ നിന്നും എണീറ്റു പുറത്തേക്കിറങ്ങിയതും തനിക്ക് മുന്നിൽ നിൽക്കുന്ന ആളെ കണ്ട് അവൻ ഒന്ന് നെറ്റി ചുളിച്ചു... __________ നന്ദക്ക് ഭക്ഷണം കൊടുക്കുമ്പോൾ അതിൽ ആ മരുന്ന് കലർത്താമെന്ന് ആദ്യം ശ്രുതി വിചാരിച്ചെങ്കിലും അതിന് അവൾക്ക് സാധിച്ചില്ല... ഇനിയെന്ത് ചെയ്യും എന്ന് ആലോചിച്ചു നിൽക്കുമ്പോഴായിരുന്നു സീത അവൾക്കുള്ള പാൽ തിളപ്പിക്കുന്നത് കണ്ടെത്.. "ഇത് ആർക്കുള്ളതാ അമ്മേ.... " "നന്ദ മോൾക്കാ... " "എന്നാ ഞാൻ കൊണ്ടുക്കൊടുക്കാം.... " "അത് എന്തിനാ.. ഞാൻ കൊടുത്തോളാം... " "അമ്മേ പ്ലീസ്... എനിക്ക് ഇത് വരെ നന്ദുനെ ഒന്ന് കെയർ ചെയ്യാൻ കഴിഞ്ഞിട്ടില്ല... അത്കൊണ്ട് ഞാൻ തന്നെ കൊണ്ടുകൊടുത്തോളാം.. " സീതയുടെ കയ്യിൽ നിന്നും ഗ്ലാസ്‌ വാങ്ങി അവൾ അവളുടെ റൂമിലേക്ക് ചെന്നു ദിയ തന്ന മരുന്ന് അതിലേക്ക് പൊടിച്ചു ചേർത്തു നന്നായി ഇളക്കി നന്ദുവിന്റെ റൂമിലേക്ക് പോയി...

വാതിൽക്കെ എത്തിയതും അകത്തു ഹരിയും നന്ദയും സംസാരിക്കുന്നത് അവൾ കേട്ടു.... തനിക്ക് വേണ്ടി ഏട്ടനോട് സംസാരിക്കുന്ന നന്ദയെ ഏറ നേരം അവൾ നോക്കി... അവൾക്ക് കുറ്റബോധം തോന്നി...അവളുടെ കണ്ണിൽ നിന്നും രണ്ടുത്തുള്ളി കണ്ണുനീർ പുറത്തേക്ക് ചാടി... അപ്പോഴായിരുന്നു ഹരി പുറത്തേക്ക് വന്നതും അവളെ കണ്ടതും... "നീ... നീയെന്താ ഇവിടെ... " "ഞാ... ഞാൻ.. ഞാൻ നന്ദക്ക് പാൽ കൊടുക്കാൻ വന്നതാ... " "എന്നാ ഇങ് താ ഞാൻ കൊടുത്തോളാം... " "വേണ്ട ഏട്ടാ... ഇത് കൊടുക്കേണ്ട... " "അതെന്താ... ഇത് നീ അവൾക്ക് കൊടുക്കാൻ കൊണ്ടുവന്നതല്ലേ... പിന്നെയെന്താ കൊടുത്താൽ... " അവൻ അതും പറഞ്ഞു നന്ദയ്ക്ക് കൊടുക്കാനായി റൂമിലേക്ക് കടന്നു... ശ്രുതി അവൻ പിന്നിൽ നിന്നും വേണ്ടെന്ന് കുറെ പറയുന്നുണ്ട്... അവൻ അതൊന്നും കേഴ്ക്കാതെ അവളുടെ വായിൽ വെച്ചതും ശ്രുതി ആ പാൽ ഗ്ലാസ്‌ നിലത്തേക്ക് എറിഞ്ഞു പൊട്ടിച്ചു... "അതിൽ അബോർഷനുള്ള മെഡിസിൻ ചേർത്തിട്ടുണ്ട്.... "

ശ്രുതി അത് പറഞ്ഞതും ഹരിയുടെ കൈകൾ അവളുടെ മുഖത്തേക്ക് ആഞ്ഞടിച്ചു.. "ഇവൾക്ക് വേണ്ടിയല്ലടി നീ ഇത്രനേരം എന്നോട് ചിലച്ചത്... എന്നിട്ട് അവൾ നിനക്ക് തരാൻ വന്ന സമ്മാനം കണ്ടില്ലേ.... നമ്മുടെ കുഞ്ഞിനെ കൊല്ലാൻ നോക്കിയ ഇവളുടെ ഇഷ്ടങ്ങളാണോ ഞാൻ നടത്തിക്കൊടുക്കേണ്ടത്...നിനക്കെങ്ങനെ സാധിച്ചു ശ്രീക്കുട്ടി ഇത് ചെയ്യാൻ... ഒന്നില്ലെങ്കിലും നിന്റെ ഏട്ടന്റെ കുഞ്ഞല്ലേ... അതിന് കൊല്ലാൻ മാത്രം മനസ്സ് വന്നോ നിനക്ക്... പറയടി.... " അവൻ ശ്രുതിയുടെ തലമുടിയിൽ പിടിച്ചുകൊണ്ട് അലറിയതും.... വേദനക്ക് പുറമെ അവൾ ചെയ്ത തെറ്റുകാരണവും അവളുടെ കണ്ണുകൾ അനുസരണയില്ലാതെ ഒഴികിക്കൊണ്ടിരുന്നു... നന്ദക്ക് അവളെ അങ്ങനെ കാണാൻ സഹിക്കാതെ അവൾ ഹരിയുടെ കൈകളിൽ പിടുത്തമിട്ടു... "വേണ്ട ഹരിയേട്ടാ... അവൾ അറിയാതെ ചെയ്തതാവും... നമ്മുടെ കുഞ്ഞിന് ഒന്നും പറ്റിയില്ലല്ലോ..." "നിന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ല നന്ദ... ഒരു കാര്യം ഞാൻ പറഞ്ഞേക്കാം ശ്രുതി... ഇനി നീ എന്നെ ഏട്ടാ എന്നും വിളിച്ചു വന്നാൽ..... എന്റെ കുഞ്ഞിനേയും ഭാര്യയെയും വേണ്ടാത്തവരെ എനിക്കും വേണ്ടാ... ഇനിമുതൽ എനിക്ക് ഇങ്ങനെയൊരു പെങ്ങളില്ല.... "

അതും പറഞ്ഞു അവൻ അവിടെ നിന്നും താഴേക്ക് പോയി.... അവൻ പോയതും ശ്രുതി ഒരു പാവക്കണക്കെ നിലത്തേക്ക് ഊർന്നു വീണു... നന്ദ അവളെ ആശ്വസിപ്പിക്കാൻ നോക്കി.... "ശ്രീക്കുട്ടി... എണീറ്റെ... കരയല്ലേ... " "നന്ദു... ഞാൻ... എന്നോട് ക്ഷമിക്ക്... ഞാൻ നിന്നെ തെറ്റിദ്ധരിച്ചു.... എനിക്ക് നിന്നെ മനസിലാക്കാൻ കഴിഞ്ഞില്ല.... എന്റെ സ്വാർത്ഥതക്ക് വേണ്ടി ഞാൻ.... എന്റെ... ഏട്ടന്റെ... കുഞ്ഞിനെ.... " "അവൾ നന്ദയെ കെട്ടിപ്പിടിച്ചു കരഞ്ഞുകൊണ്ടേയിരുന്നു... " "സാരമില്ല ശ്രീക്കുട്ടി.... നിനക്ക് തെറ്റു പറ്റിയതല്ലേ... അതിന് നീ പശ്ചാതപിക്കുന്നുമുണ്ട്... പിന്നെ ഒരു കുഴപ്പവും ഇല്ല... കുഞ്ഞിന് ഒന്നും സംഭവിച്ചില്ലല്ലോ.... " അവൾ ശ്രുതിയെ ആശ്വസിപ്പിച്ചുകൊണ്ടേയിരുന്നു.... ഏറെനേരം ശ്രുതി നന്ദയെ കെട്ടിപ്പിടിച്ചു കരഞ്ഞു... അവളോട് എല്ലാ കാര്യവും പറഞ്ഞു....നന്ദ എല്ലാം കേട്ടിരുന്നു... കുറച്ചു കഴിഞ്ഞപ്പോഴേക്കും അവൾ ആ ബെഡിൽ കിടന്നുറങ്ങി... നന്ദ അവളെ പുതച്ചു തിരിഞ്ഞതും ഹരി അവളെ തന്നെ നോക്കി നിൽക്കായിരുന്നു.... അവൾ അവന്റെടുത്തേക്ക് പോയി...

"ഹരിയേട്ടാ... അവളോട് ക്ഷമിക്ക്... അവൾക്ക് ഒരു തെറ്റ് പറ്റിയതാ... ഇനി ഇതാവർത്തിക്കില്ല.... " "നിനക്ക് എങ്ങനെ കഴിയുന്നു നന്ദു അവളോട് ക്ഷമിക്കാൻ.... " "കാരണം.. ഇത് അവൾ മനഃപൂർവം ചെയ്തതല്ല... അത്കൊണ്ട് തന്നെ... " "പിന്നെ... പിന്നെ ആര്... " "ദിയ.. അവൾ പറഞ്ഞിട്ടാ... അവൾക്ക് ഹരിയേട്ടനെ ഇഷ്ടാ... ഞാനും ഹരിയേട്ടനും തമ്മിൽ പിരിയാൻ വേണ്ടി ചെയ്തതാ.." "അതിന് ശ്രുതി കൂട്ടുനിന്നോ... " "ഞാൻ പറഞ്ഞില്ലേ അവൾക്ക് ദിയടെ ചേട്ടനെ ഇഷ്ടമാണെന്ന്... ഞാൻ ഹരിയേട്ടന്റെ ജീവിതത്തിൽ നിന്നും ഇറങ്ങി പോയാൽ മാത്രമേ ശ്രീക്കുട്ടിക്ക് അവളുടെ ചേട്ടനെ കൊടുക്കൂ എന്ന് പറഞ്ഞു... അത് കൊണ്ട് ചെയ്തതാ... " "ഇതൊക്കെ നീ എങ്ങനെ അറിഞ്ഞു..." "ശ്രീക്കുട്ടി പറഞ്ഞതാ.... ഹരിയേട്ടാ.. പ്ലീസ് ശ്രീക്കുട്ടിയെ അവൾക്ക് ഇഷ്ടമുള്ള ആളെക്കൊണ്ട് തന്നെ കല്യാണം കഴിപ്പിക്കണം... അവൾക്ക് അത്രയും ഇഷ്ടാ അവനെ... അത്കൊണ്ടല്ലേ അവൻ വേണ്ടി അവൾ നമ്മുടെ കുഞ്ഞിനെ പോലും.... "

അത്രയും പറഞ്ഞു നന്ദ അവളുടെ കൈകൾ വയറിനു മുകളിൽ വെച്ചതും അവനും അവളെ ഒന്ന് നോക്കി അവളെ കെട്ടിപ്പിടിച്ചു.... "നീ ഇവിടെ കിടന്നോ... ഞാൻ കണ്ണന്റെ കൂടെ കിടന്നോളാം... ചെല്ല്... കുറേനേരം ആയില്ലേ... എന്റെ വാവക്ക് ഉറക്കം വരുന്നുണ്ടാവും... " അവൻ അവളുടെ വയറിൽ ഒന്ന് തലോടി അവളെ ബെഡിൽ കിടത്തി പുതപ്പിച്ചു അവളുടെ നെറ്റിയെ ഒന്ന് ചുംബിച്ചു... പതിയെ അവളുടെ അടുത്ത് കിടക്കുന്ന ശ്രുതിയിലേക്ക് അവന്റെ കണ്ണുകൾ പാഞ്ഞതും.. അവളുടെ കവിളിൽ അവന്റെ കൈപാട് കണ്ടതും അവൻ വല്ലാതെ നൊന്തു.. അവൻ അവളുടെ അടുത്തേക്ക് ചെന്നു അവളെ തലോടി അവളുടെ നെറ്റിയെയും ചുംബിച്ചു റൂം വിട്ടിറങ്ങി.... _____________ പിറ്റേന്ന് അരുണിനെ കണ്ട് സംസാരിക്കണം എന്ന് തീരുമാനിച്ചാണ് ഹരി വീട്ടിൽ നിന്നും ഇറങ്ങിയത്... കിച്ചുവിനെ കണ്ട് കാര്യം പറഞ്ഞപ്പോൾ അവനും ഹരിയോടൊപ്പം ചെല്ലാം എന്ന് പറഞ്ഞു അവർ രണ്ടുപേരും ദിയയുടെ വീട്ടിലേക്ക് തിരിച്ചു... അവളുടെ വീട്ടിൽ എത്തി അവർ രണ്ടുപേരും അകത്തേക്ക് കയറാൻ നിൽക്കുമ്പോഴായിരുന്നു അകത്തുനിന്ന് ദിയയുടെയും അവളുടെ ചേട്ടന്റെയും സംസാരം ഇവർ കേട്ടത്.........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story