ഹൃദയം ❣️: ഭാഗം 30

hridayam

രചന: അനാർക്കലി

അവളുടെ വീട്ടിൽ എത്തി അവർ രണ്ടുപേരും അകത്തേക്ക് കയറാൻ നിൽക്കുമ്പോഴായിരുന്നു അകത്തുനിന്ന് ദിയയുടെയും അവളുടെ ചേട്ടന്റെയും സംസാരം ഇവർ കേട്ടത്.... "ദിയ നിന്നോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ എനിക്ക് അവളെ ഇഷ്ടമല്ല എന്നുള്ളത്..." "അറിയാം ഏട്ടാ... ഏട്ടൻ ഇപ്പൊ അവളെ ഒന്ന് വിളിച്ചാൽ മാത്രം മതി... വേറെയൊന്നും ചെയ്യേണ്ട..." "പറ്റില്ല... നിന്റെ കുട്ടിക്കളിക്ക് ഒപ്പം നിൽക്കാൻ എനിക്ക് കഴിയില്ല.... കരണം ഞാൻ അവളെ സ്നേഹിക്കുന്നില്ല.... " "ഏട്ടാ... പ്ലീസ്.... ഒന്ന് വിളിച്ചാൽ മാത്രം മതി... ഞാൻ അവൾക്ക് വാക്ക് കൊടുത്തതാ.. അത് അനുസരിച്ചു അവൾ ആ നന്ദക്ക് അബോർഷനുള്ള മെഡിസിൻ അടക്കം കൊടുത്തു... അതും ഏട്ടൻ വേണ്ടി... പ്ലീസ് ഒന്ന് വിളി... എന്നിട്ട് ഏട്ടൻ അവളെ ഇഷ്ടമില്ലെന്ന് പറഞ്ഞോ..." ദിയന്റെ വാക്കുകൾ കേട്ടതും അരുൺ അവളെ മുഖം നോക്കി ആഞ്ഞടിച്ചു... "നിന്നോട് ആരാടി പറഞ്ഞെ ഇങ്ങനെയൊക്കെ ചെയ്യാൻ.... എന്റെ പേരും പറഞ്ഞു...

ഇതിന്റെയൊക്കെ പാപം നീ എവിടെ കൊണ്ടുപോയി കളയും.... മതിയാക്ക് ദിയ... ആ ഹരിയെ കിട്ടാൻ വേണ്ടിയല്ലേ നീ ഇതൊക്കെ ചെയ്യുന്നേ... അതിന് വേണ്ടിയല്ലേ നീ ആ പാവം ശ്രുതിയെ പോലും കരുവാക്കിയത്... അവനെ നിനക്ക് ഒരിക്കലും കിട്ടാൻ പോകുന്നില്ല.... ഞാൻ അതിന് സമ്മതിക്കില്ല.. ഞാൻ ഇന്ന് തന്നെ അവരെ കണ്ട് കാര്യം പറയാൻ പോക... " അവൻ അതും പറഞ്ഞു തിരിഞ്ഞതും വാതിൽക്കെ ഹരിയും കിച്ചുവും കയ്യും കെട്ടി നിൽക്കുന്നത് കണ്ടതും രണ്ടുപേരും ഒന്ന് പേടിച്ചു... കിച്ചു ഇതെല്ലാം വീഡിയോ എടുത്തിട്ടുണ്ടായിരുന്നു...അവർ രണ്ടുപേരും അവർക്കടുത്തേക്ക് വന്നു... ഹരി നേരെ പോയി ദിയക്ക് രണ്ട് പൊട്ടിച്ചു... "നിന്നോട് ഞാൻ ഒരുപാട് തവണ പറഞ്ഞക്കാര്യമാണ് എനിക്ക് നിന്നെ ഇഷ്ടമല്ലെന്ന്... എന്നിട്ടും എന്തിനാടി എന്റെ ജീവിതത്തിലേക്ക് വലിഞ്ഞുകയറി വരുന്നേ... അതും പോരാഞ്ഞിട്ട് എന്റെ കുഞ്ഞിനെ അവൾ കൊല്ലാൻ നോക്കിയേക്കുന്നു.... " അവൻ അവളുടെ മുടിക്കുത്തിൽ പിടിച്ചു കവിളിൽ ആഞ്ഞടിച്ചു... അവളുടെ ചുണ്ട് പൊട്ടി ചോര വരുന്നുണ്ടായിരുന്നു...അപ്പോഴേക്കും അരുൺ അവനെ പിടിച്ചു മാറ്റിയിരുന്നു..

"എനിക്കറിയാം ഞങൾ ചെയ്തത് തെറ്റാണെന്നു..ഇവൾക്ക് വേണ്ടി കൂടെ നിന്നതാ.. തെറ്റുപറ്റി പോയി.... " "ഇനി മേലാൽ എന്റെയും എന്റെ പെങ്ങളുടെയും ജീവിതത്തിൽ ഏട്ടനും അനിയത്തിയും ഇടപെട്ടാൽ... കൊന്നുകളയും... " അത്രയും പറഞ്ഞു ഹരി അവിടെ നിന്നും പോയി പിന്നാലെ കിച്ചുവും അവരെ രണ്ടുപേരെയും ഒന്ന് കലിപ്പിൽ നോക്കി അവൻ പിറകെ പോയി... ___________ "ഹരിയേട്ടൻ എവിടെ നന്ദു.... " "അറിയില്ല... കാറും എടുത്തു എങ്ങോട്ടോ പോയതാ... എന്നോടൊന്നും പറഞ്ഞില്ല.. " "ഏട്ടൻ എന്നോട് ദേഷ്യമാവും അല്ലെ.... " "അതൊക്കെ നിന്റെ തോന്നലാ... നീയായിട്ടു ചെയ്തതല്ലോ ശ്രീക്കുട്ടി... പിന്നെ എന്താ..." "നന്ദു നിനക്ക് എങ്ങനെ എന്നോട് ക്ഷമിക്കാൻ കഴിഞ്ഞേ... ഞാൻ നിന്നെ എത്രത്തോളം ദ്രോഹിച്ചിട്ടുണ്ട്... നിന്നെയും ഏട്ടനെയും തമ്മിൽ പിരിക്കാൻ എന്തൊക്കെ ചെയ്തു... എന്നിട്ടും.. " "പക്ഷെ അതൊന്നും നടന്നില്ലല്ലോ ശ്രീക്കുട്ടി... അതൊക്കെ നിന്റെ തമാശ ആയിട്ടേ ഞാൻ കണ്ടിട്ടുള്ളു... " നന്ദു അവളെ നോക്കി ചിരിച്ചു പറഞ്ഞതും ശ്രുതി അവളെ കെട്ടിപ്പിടിച്ചു... ഇത് കണ്ടുക്കൊണ്ടാണ് അച്ഛമ്മയും ആരവും വന്നത്.. "എന്താപ്പോ ഇവിടെ നടക്കുന്നെ...

നീ ഏടത്തിയെ സ്നേഹിക്കാണോ അതോ കഴുത്തു ഞെരിച്ചു കൊല്ലാണോ.. " "കണ്ണാ... എന്തൊക്കെയാടാ പറയുന്നേ... " അച്ഛമ്മയുടെയും ആരവിന്റെയും സംസാരം കേട്ടാണ് അവർ രണ്ടുപേരും പരസ്പരം അകന്ന് നിന്നത്.... "എന്റെ അച്ഛമ്മേ... ഞാൻ വെറുതെ ഒരു തമാശ പറഞ്ഞതല്ലേ... അല്ല ശ്രീക്കുട്ടി നീ ഏടത്തിയുടെ അടുത്തേക്ക് വരാത്ത ആളാണല്ലോ ഇപ്പൊ എന്തുപറ്റി... " "അതേയ്... ഇവൾ ഇവിടുത്തെ മരുമകൾ ആവുന്നതിനു മുൻപ് തന്നെ ഞങൾ കൂട്ടുക്കാരായതാ... പിന്നെ ഞങ്ങൾക്കിടയിൽ ചെറിയ പിണക്കം വന്നപ്പോൾ മിണ്ടാതെ നടന്നു ഇപ്പൊ അത് മാറിയപ്പോ മിണ്ടി... " "ഓഹോ... " "ആഹാ... " "നന്നായി മോളെ... ഇപ്പോഴെങ്കിലും നിങ്ങളെ പിണക്കം ഒക്കെ മാറിയല്ലോ... ഇനി നല്ല കുട്ടികളായി നടക്കണം കേട്ടല്ലോ... " അതിന് രണ്ടുപേരും ചിരിച്ചു തലയാട്ടി അച്ഛമ്മയെ നോക്കി... അപ്പോഴായിരുന്നു ഹരിയും കിച്ചുവും അങ്ങോട്ടേക്ക് വന്നത്... അവർ ഹാളിൽ വന്നതും അവിടെയുള്ള എല്ലാവരും ഹാളിൽ കൂടിയിരുന്നു... "എങ്ങോട്ടാ അപ്പു നീ രാവിലെ തന്നെ പോയത്... " "അതൊക്കെ പറയാം... ആദ്യം എനിക്ക് ഒരു ചോദ്യത്തിനുള്ള ഉത്തരം ശ്രുതിയിൽ നിന്നും കിട്ടണം... "

"എന്താടാ മോനെ... " സീതയും വിശ്വനും എല്ലാം അവനോട് ചോദിക്കുമ്പോഴും അവന്റെ കണ്ണുകൾ ശ്രുതിയിലായിരുന്നു... "ശ്രുതി.... അച്ഛൻ പറഞ്ഞ വിവാഹത്തിന് നിനക്ക് സമ്മതമാണോ..." "ഏട്ടാ.. എനിക്ക്.... " "ആണോ അല്ലയോ എന്ന് മാത്രം പറഞ്ഞാൽ മതി... " "അല്ല... " "കാരണം... " അവൻ വീണ്ടും അവളോട് ചോദിച്ചപ്പോൾ ശ്രുതി നന്ദയെ ഒന്ന് നോക്കി അവൾ പറയാൻ വേണ്ടി തലയാട്ടിയതും ശ്രുതി എല്ലാവരെയും നോക്കി കാര്യം പറഞ്ഞു.. "എനിക്ക്... എനിക്ക് ഒരാളെ ഇഷ്ടമാണ്... " "നീ സ്നേഹിക്കുന്ന ആൾ ഇതാണോ ഒന്ന് നോക്കിട്ട് പറ.. " എന്നും പറഞ്ഞു ഹരി കിച്ചുവിന്റെ ഫോൺ ശ്രുതിക്ക് കൊടുത്തു.. അതിലുള്ള വീഡിയോ കണ്ട് അവൾ ഞെട്ടി... അവർ പറയുന്നതെല്ലാം കേട്ട് അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു... അവളുടെ കയ്യിൽ നിന്നും ഫോൺ നിലത്തേക്ക് വീണു.. ഒപ്പം അവളും... നന്ദക്കും ബാക്കിയുള്ളവർക്കും കാര്യം എന്താണെന്ന് മനസിലായില്ല... അവർ ഹരിയോട് കാര്യം തിരക്കി...

"എന്താടാ അപ്പു... എന്താണ്... " "ഇവൾ സ്നേഹിക്കുന്ന ആൾക്ക് ഇവളെ ഇഷ്ടമല്ല... ആ ആൾക്ക് വേണ്ടി ഇവൾ എന്റെ കുഞ്ഞിനെ... " "ഹരിയേട്ടാ.... " നന്ദ ഇടയിൽ കേറി പറഞ്ഞതും ഹരി അവളെ ഒന്ന് നോക്കി.. നന്ദ അവനോട് വേണ്ടെന്ന് തലയാട്ടി... "ഇനി പറ ശ്രീക്കുട്ടി നീ ഈ നിൽക്കുന്ന നന്ദയെക്കാളും വിശ്വസിച്ചു നിന്റെ ഏട്ടന് വേണ്ടി കണ്ടെത്തിയ പെൺകുട്ടി അല്ലെ... അവളുടെ സ്വാർത്ഥതക്ക് വേണ്ടി നിന്നെ കരുവാക്കിയത്.....അവൾ നിന്റെ ഒരു നല്ല സുഹൃത്തായിരുന്നെങ്കിൽ നിന്നെ ചതിക്കില്ലായിരുന്നു... ഇനിയെങ്കിലും ആളുകളെ മനസിലാക്കാൻ ശ്രമിക്ക്... " ഹരി അവളെ നോക്കി പറഞ്ഞതും അവൾ ഹരിയെ കെട്ടിപ്പിടിച്ചു കുറെ കരഞ്ഞു... "അറിയില്ലായിരുന്നു ഏട്ടാ... അവൾ... അവളെന്നെ ചതിക്കായിരുന്നു എന്ന്... അവളെ ഞാൻ അത്രയും വിശ്വസിച്ചു.. എന്റെ കൂടെപ്പിറപ്പു പോലെ കണ്ടു... എന്നിട്ടും അവൾ... അവൾക്ക് വേണ്ടി ഞാൻ എന്റെ ഏട്ടന്റെ ജീവിതം വരെ നശിപ്പിക്കാൻ ശ്രമിച്ചു... നന്ദയെയും അർജുൻ സർനെയും പറ്റി ഇല്ലാത്തത് വരെ ഏട്ടനോട് പറഞ്ഞു... എനിക്കറിയാം ഏട്ടൻ എന്നോട് ക്ഷമിക്കാൻ കഴിയില്ലെന്ന്... അത്രയും തെറ്റുകൾ ഞാൻ ഏട്ടനോടും നന്ദയോടും ചെയ്തിട്ടുണ്ട്... "

ഹരിയെ കെട്ടിപ്പിടിച്ചുക്കൊണ്ട് അവൾ ചെയ്ത ഓരോ കാര്യങ്ങൾ പറഞ്ഞതും ഹരി അവളെ അവനിൽ നിന്നും അടർത്തി മാറ്റി... "ഞാൻ നിന്നോട് ക്ഷമിക്കാം പക്ഷെ നീ അച്ഛൻ പറഞ്ഞ വിവാഹത്തിന് സമ്മതമറിയിക്കണം... പറ്റുമോ... " "ഏട്ടാ... " അവൾ നിസ്സഹായത്തോടെ അവനെ നോക്കിയതും.... കിച്ചു അവർക്കിടയിൽ കേറി സംസാരിച്ചു.. "അപ്പു... എനിക്ക്... എനിക്ക് എല്ലാവരോടുമായി ഒരു കാര്യം പറയാനുണ്ട്.." എല്ലാവരും കിച്ചുവിനെ നോക്കി.. അപ്പോഴും ഹരിയുടെ മുഖത്തു ഒരു പുഞ്ചിരിയുണ്ടായിരുന്നു... അവൻ വിചാരിച്ചപോലെ കിച്ചു പറഞ്ഞതും എല്ലാവരുക്കൂടെ കിച്ചുവിന് എന്താ പറയാനുള്ളതെന്ന് കേഴുക്കാൻ കാത്തിരുന്നു... "ഒരുപാട് നാളായി മനസ്സിൽ കൊണ്ടുനടക്കുന്ന കാര്യമാണ്.. ഇനിയും അത് പറഞ്ഞില്ലേൽ ശരിയാവില്ല... " "എന്താ കിച്ചു... നിനക്കെന്താ പറയാനുള്ളെ..." "അച്ഛാ.. എനിക്ക്.... എനിക്ക് ശ്രുതിയെ ഒരുപാടിഷ്ടാ... കുറെ നാളായി തുടങ്ങീട്ട്... പക്ഷെ അതെങ്ങനെ അപ്പുവിനോട് പറയണം എന്ന് എനിക്കറിയില്ലായിരുന്നു...

അതുപോലെ ശ്രുതിക്ക് അവൾക്കെന്നെ ഇഷ്ടമാണോ എന്നും അറിയില്ലായിരുന്നു... അങ്ങനെയിരിക്കുമ്പോഴായിരുന്നു ഞാൻ നന്ദുവിനെ പരിചയപെടുന്നത്.. നന്ദു അച്ചുവിന്റെ പെങ്ങളാണെന്ന് എനിക്ക് നേരെത്തെ അറിയാമായിരുന്നു.. അവളോട് കൂട്ടുകൂടി അവളുടെ സഹായത്തോടെ ശ്രുതിയോട് എന്റെ ഇഷ്ടം പറയാമെന്ന് വിചാരിച്ചതായിരുന്നു പക്ഷെ അതിന് എനിക്ക് അവസരം ലഭിച്ചില്ല... അപ്പോഴായിരുന്നു നന്ദയുടെയും ഹരിയുടെയും നിശ്ചയം നടന്നത്... അന്ന് ശ്രുതിനെ കണ്ട് സംസാരിക്കാൻ തന്നെ ഞാൻ തീരുമാനിച്ചിരുന്നു.. അങ്ങനെ അവളുടെ അടുത്ത് പോയി ഞാനെന്റെ ഇഷ്ടം പറഞ്ഞതും അവൾക്ക് എന്നെ ഇഷ്ടമില്ലെന്ന് പറഞ്ഞു... അതെന്നെ ഒരുപാട് തളർത്തി... നമ്മൾ ഇഷ്ടപ്പെടുന്നവർ നമ്മളെ ഇഷ്ടപ്പെടണം എന്ന് നമുക്ക് വാശിപ്പിടിക്കാൻ പാടില്ലല്ലോ... പക്ഷെ ഇപ്പോൾ ഈ സാഹചര്യത്തിൽ ആരൊക്കെ കൈ വിട്ടാലും ഞാൻ ഉണ്ടാകും അവൾക്ക് താങ്ങും തണലുമായി എന്നും...

എനിക്ക് തന്നുടെ അപ്പു നിന്റെ പെങ്ങളെ പൊന്നു പോലെ നോക്കിക്കോളാം.. " കിച്ചു അത്രയും പറഞ്ഞു ഹരിയുടെ കയ്യിൽ പിടിച്ചതും അവൻ കിച്ചുവിന്റെ കൈ തട്ടിമാറ്റി... "നിനക്ക് എന്നോട് ഇപ്പോഴാണോടാ പറയാൻ തോന്നിയെ...കാമുകന്മാരായ കുറച്ചൊക്കെ ധൈര്യം വേണമെടാ... നീ അച്ചുവിനോട് കാർത്തിയുടെ റിസപ്ഷനിൽ വെച്ച് പറഞ്ഞെതെല്ലാം ഞാൻ കേട്ടതാ... പക്ഷെ എനിക്ക് അത് നിന്റെ നാവിൽ നിന്ന് തന്നെ കേഴുക്കണമായിരുന്നു.. അതിനാ ഞാനിപ്പോൾ ഇവിടെ ഇങ്ങനെ ഒരു സീൻ ക്രീയേറ്റ് ചെയ്തത്... എന്റെ പെങ്ങളെ ഞാൻ നിനക്ക് തരാൻ എന്നോ തീരുമാനിച്ചതാ.. പക്ഷെ നിനക്ക് ഒരു കുട്ടിയെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ എനിക്ക് നല്ല വിഷമം ഉണ്ടായിരുന്നു.. ഇപ്പൊ അതൊക്കെ മാറി... ശ്രീക്കുട്ടി നിനക്കുള്ളതാ... അല്ലെ അച്ഛാ... " "അല്ലാതെ പിന്നെ.... നിന്റെ കയ്യിൽ എന്റെ മകളെ ഏല്പിക്കുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളു... നിന്നെ പോലൊരു മകനെ കിട്ടാന് നിന്റെ അച്ഛനും അമ്മയും പുണ്യം ചെയ്തിട്ടുണ്ടാകും..." കിച്ചുവിന് സന്തോഷായി... എന്നാൽ അവൻ ശ്രുതിയെ ഒന്ന് നോക്കി... അവൾ തലത്താഴുതി നിൽക്കായിരുന്നു... നന്ദു അവളുടെ തോളിൽ ഒന്ന് തോട്ടു...

"ശ്രീക്കുട്ടി എന്താ നിന്റെ തീരുമാനം... " ഹരി അങ്ങനെ ചോദിച്ചതും അവൾ കിച്ചുവിനെ നോക്കി കരഞ്ഞുക്കൊണ്ട് റൂമിലേക്ക് പോയി... അത് കിച്ചുവിനെ വല്ലാതെ വേദനിപ്പിച്ചു... ഇപ്പോഴും അവൾക്ക് തന്നെ ഇഷ്ടമില്ലെന്ന് അവൻ തോന്നി... അവനു പോകാൻ നിന്നപ്പോൾ ഹരി അവന്റെ കയ്യും പിടിച്ചു ശ്രുതിയുടെ റൂമിലേക്ക് പോയി കൂടെ നന്ദുവും... "ശ്രീക്കുട്ടി....നിന്റെ തീരുമാനം പറഞ്ഞില്ല.... " "ഏട്ടാ... ഞാൻ...ഞാൻ അർജുൻ സർന് ചേരുന്ന പെണ്ണല്ല... അറിയാതെയും അറിഞ്ഞിട്ടും ഞാൻ സർനെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്...ആഹ് ഞാൻ എങ്ങനെ സർ ന്റെ ജീവിതത്തിലേക്ക് ചെല്ലാ..." "ഞാൻ നിന്നെയാണ് സ്നേഹിച്ചത്... നീ എന്നെ വേദനിപ്പിച്ചു എന്ന് ഞാൻ പറഞ്ഞോ... നീ തന്ന വേദന ഒക്കെ ഒരു സുഖമുള്ള വേദനയാണ് ശ്രുതി.... ഈ ജന്മത്തിൽ എനിക്കൊരു പെണ്ണുണ്ടെങ്കിൽ അത് നീയാണെന്ന് ഞാൻ പണ്ടേ തീരുമാനിച്ചതാ... അതിൽ ഒരു മാറ്റവുമില്ല... " അവൻ അതും പറഞ്ഞു റൂമിൽ നിന്നും പോയി അവൾക്ക് എന്താണ് പറയാനുള്ളത് എന്ന് പോലും കേഴുക്കാതെ... ശ്രുതി ഹരിനെയും നന്ദുവിനെയും ഒന്ന് നോക്കി.. അവർ രണ്ടുപേരും അവൾക്ക് അടുത്ത് ഇരു സൈഡിലായി ഇരുന്നു..

"ഏട്ടൻ പറഞ്ഞാൽ ശ്രീക്കുട്ടി കേഴ്‌കില്ലേ..." "ഹ്മ്മ്... " "എനിക്ക് നന്നായി അറിയാം അവനെ... നിന്നെ ഇന്നും ഇന്നലെയും സ്നേഹിക്കാൻ തുടങ്ങിയതല്ല അവൻ... വര്ഷങ്ങളായി... എന്നിട്ടും അവൻ നിന്നെ ഒന്ന് ശല്യപെടുത്തുക പോലും ചെയ്തിട്ടില്ല... നിനക്ക് ഇഷ്ടമില്ലെന്ന് പറഞ്ഞപ്പോഴും നിനക്ക് ഇഷ്ടമില്ലെങ്കിൽ പിന്നെ വേണ്ടെന്ന് വെച്ചതാ... അപ്പോഴും നീയല്ലാതെ വേറൊരു പെണ്ണ് അവന്റെ ജീവിതത്തിൽ ഉണ്ടാവില്ലെന്ന് അവൻ തീരുമാനിച്ചു... എന്റെ മോൾക്ക് അവനെക്കാൾ നല്ലൊരു പയ്യനെ വേറെ കിട്ടില്ല.... " "പക്ഷെ ഏട്ടാ.... അരുണേട്ടനെ എനിക്ക് പെട്ടെന്നൊന്നും മറക്കാൻ കഴിയില്ല... അയാൾ എന്നെ സ്നേഹിച്ചിട്ടില്ലെങ്കിലും ഞാൻ എന്റെ ജീവനേക്കാൾ ഏറെ അയാളെ സ്നേഹിച്ചതാ... പെട്ടെന്നു എറിഞ്ഞു കളയാൻ പറ്റില്ല എനിക്ക്...... " "നീ അയാളെയും ഓർത്തു നിന്റെ ജീവിതം നശിപ്പിക്കാൻ പോകണോ ശ്രീക്കുട്ടി.... " "ഒരിക്കലുമില്ല... അതിന് അർത്ഥം ഞാൻ ആ ദിയക്ക് മുന്നിൽ തോറ്റുപ്പോയി എന്നല്ലേ... എനിക്ക് അവളുടെ മുന്നിൽ ജയിക്കണം... ഞാൻ.... പക്ഷെ എനിക്ക് അയാളെ മറക്കാൻ കുറച്ചു സമയം വേണം..... " "നീ സമയം എടുത്തോ... നിന്റെ കല്യാണം ഞാൻ കിച്ചുവായി നടത്താൻ പോകുവാ..

അതിൽ ഒരു എതിരഭിപ്രായമില്ല....." ഹരി അതും പറഞ്ഞു അവിടെ നിന്നും പോയി... ശ്രുതി നന്ദയെ ഒന്ന് നോക്കി... "കിച്ചുവേട്ടൻ പാവമാ... നിന്നെ ഒരുപാടിഷ്ടാ... അതെനിക്ക് ഇന്ന് മനസിലായി... നിനക്ക് സമ്മതിച്ചുടെ ശ്രീക്കുട്ടി.... " "എനിക്ക്.... ഇപ്പൊ എന്താ ചെയ്യേണ്ടത് എന്ന് അറിയില്ല നന്ദു..... മനസ്സിൽ മുഴുവൻ അയാളാ.... " "ഒക്കെ മാറും... നീയും കിച്ചുവേട്ടനും അടുത്താൽ നീ പിന്നെ അയാളെ കുറിച്ച് ഓർക്കുകയെ ഇല്ല....നീയൊന്ന് ആലോചിക്ക്... നിന്റെ അഭിപ്രായം അറിയാനാ ഇവിടെ എല്ലാവരും കാത്തിരിക്കുന്നെ... " നന്ദയുംകൂടെ അങ്ങനെ പറഞ്ഞു പോയതും ശ്രുതി കിച്ചുവിനെ പറ്റി ആലോചിച്ചു...അവന്റെ കണ്ണുകളിൽ തന്നോടുള്ള പ്രണയം അവൾ എന്നെ മനസിലാക്കിയിരുന്നു... പക്ഷെ അന്നെല്ലാം അവൾ അതിനെ പുച്ഛിച്ചു... തന്നോട് ഇഷ്ടമാണെന്ന് വന്ന് പറഞ്ഞപ്പോൾ പോലും വളരെ മോശമായി അവനോട് പെരുമാറി...അവനെയും നന്ദുവിനെയും പറ്റി പലപ്പോഴും ഇല്ലാത്തതൊക്കെ പറഞ്ഞു നടന്നു....

എന്നിട്ടും അവൻ തന്നെ സ്നേഹിക്കുന്നു എന്ന് അവൾക്ക് അത്ഭുതമായി തോന്നി... അവന്റെ സ്നേഹം അവൾ മനസിലാക്കി.... ___________ വീട്ടിൽ എത്തിയപ്പോൾ മുതൽ കിച്ചു ശ്രുതിയെയും ആലോചിച്ചു കിടക്കായിരുന്നു.. അവളെ ആദ്യം കണ്ടന്നാൾ മുതൽ മനസ്സിൽ കയറിക്കൂടിയതായിരുന്നു... ഒരു ദിവസം ഹരിയുടെ വീട്ടിൽ പോയപ്പോൾ യാദൃശ്ചികമായി കണ്ടതായിരുന്നു അവൻ അവളെ.. ഒരു പാട്ടുപാവാടയിട്ട് അച്ഛമ്മയ്‌ക്കൊപ്പം അമ്പലത്തിൽ നിന്നും വരുവായിരുന്നു അവൾ... അവളുടെ മുഖത്തു വിരിയുന്ന പുഞ്ചിരി അവന്റെ ഹൃദയത്തിൽ ചെന്നാണ് പതിച്ചത്.. അന്ന് മുതൽ അവൻ അവളെ ശ്രദ്ധിക്കാറുണ്ടായിരുന്നു... ഹരിക്കൊപ്പവും ആരവിനോപ്പവും അവൻ ഇടയ്ക്കിടെ അവളെ കാണാറുണ്ടായിരുന്നു... അവൾ പഠിക്കുന്ന കോളേജ് നോക്കി അവിടെ തന്നെ പോസ്റ്റിങ്ങ്‌ വണ്ടിയിൽ അങ്ങോട്ട് പോയതും അവളെ കാണാൻ തന്നെയായിരുന്നു..അവൾ അറിയാതെ അവളെത്തന്നെ നോക്കി നിൽക്കുമായിരുന്നു അവൻ...

ഓണത്തിന് സാരിയെടുത്തു വന്നപ്പോഴും അവന്റെ കണ്ണുകളിൽ അവൾ മാത്രമായിരുന്നു... അന്ന് പതിവിലും സുന്ദരിയായി അവളെന്നെ അവൻ തോന്നിയിരുന്നു... ഹരിയുടെ നിശ്ചയത്തിന്റെ അന്ന് അവൾ അങ്ങനെ പറഞ്ഞത് അവനെ വല്ലാതെ വേദനിപ്പിച്ചിരുന്നു.. അന്ന് മുതൽ അവന്റെ ഹൃദയം കിടന്നു നീരുകയായിരുന്നു.. ഒന്നിലും അവൻ സന്തോഷമുണ്ടായിരുന്നില്ല... അവളെ കാണാതെ നടക്കാൻ ഒരുപാട് ശ്രമിച്ചു... എന്നാൽ സാഹചര്യങ്ങൾ അവനെ അവൾക്ക് മുന്നിൽ കൊണ്ടുവന്നു നിർത്തി... ഹരിയുടെ വിവാഹത്തിനു അവൻ അവൾക്ക് മുന്നിൽ നിൽക്കാൻ ആഗ്രഹിച്ചിരുന്നില്ല... പക്ഷെ അവൾ എപ്പോഴൊക്കെ മുന്നിൽ വന്നാലും അവന്റെ കണ്ണുകൾ അവളെ തന്നെ നോക്കി നിൽക്കുമായിരുന്നു... അന്ന് കലോത്സവത്തിന് നൃത്തമടിയപ്പോഴും..ചിലങ്കയിട്ട് നൃത്തം ചെയ്യുന്ന അവളിൽ തന്നെയായിരുന്നു അവന്റെ കണ്ണുകൾ... അവൾ യൂണിവേഴ്സിറ്റി കലോത്സവത്തിന് ഉണ്ടെന്ന് അറിഞ്ഞിട്ടാണ് അവൻ അതിന്റെ ചുമതല ഏറ്റുവാങ്ങിയത്...

എന്നാൽ അന്ന് അവൻ അവളുടെ നൃത്തം കാണാൻ കഴിഞ്ഞിരുന്നില്ല... ഓരോ തിരക്കിൽ പെട്ടിരുന്നു... അവളെ ഒന്ന് കാണാൻ വേണ്ടി നടന്നപ്പോഴായിരുന്നു അവൾ ഒറ്റക്ക് ആ വരാന്തയിലൂടെ നടന്നു പോകുന്നത് അവൻ കണ്ടത്... അപ്പോൾ തന്നെ അവളുടെ അടുത്തേക്ക് അവൻ പോയിരുന്നു... അന്ന് ഹരി അവളെ തന്നെ ഏല്പിക്കുമ്പോഴും ഒരിക്കലും അവളെ കൈവിടില്ലെന്ന് അവന്റെ മനസ് പറയുന്നുണ്ടായിരുന്നു.. പക്ഷെ ആ യാത്രയിൽ അറിയാതെ പോലും അവൻ അവളെ ഒന്ന് ശല്യപെടുത്താൻ പോയിരുന്നില്ല.. പക്ഷെ അവൾ നന്ദുവിന്റെയും ഹരിയുടെയും ജീവിതം തന്നെ വെച്ചു നശിപ്പിക്കാൻ നോക്കുന്നത് അരിഞ്ഞതും അവനിൽ ഒരു വേദനയുണ്ടാക്കി... എന്നാൽ അതിന് പിന്നിൽ ദിയയാണ് എന്നറിഞ്ഞതും അവൻ ദിയയോട് ദേഷ്യമായിരുന്നു.... അവന്റെ ഫോൺ റിങ് ചെയ്തപ്പോഴായിരുന്നു അവൻ ചിന്തകളിൽ നിന്നും ഉണർന്നത്.. അവൻ ഒന്ന് ഞെട്ടിക്കൊണ്ട് ഫോൺ അറ്റൻഡ് ചെയ്തു.. മരുഭാഗത്തു നിന്നും പറയുന്നത് കേട്ട് അവന്റെ ഹൃദയം ഇടിച്ചുകൊണ്ടേയിരുന്നു..........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story