ഹൃദയം ❣️: ഭാഗം 35 || അവസാനിച്ചു

hridayam

രചന: അനാർക്കലി

അങ്ങനെ ശ്രുതിയുടെ വിവാഹം ഒരു മാസത്തിനുള്ളിൽ നടത്താൻ തീരുമാനിച്ചു.. അതിനുള്ള തിരക്കായിരുന്നു പിന്നീടുള്ള ദിവസങ്ങളിൽ... ശ്രുതിക്കുള്ള വിവാഹ വസ്ത്രം എടുക്കാൻ കിച്ചുവും അമ്മയും അച്ഛനും പോയിരുന്നു.. അവനായിരുന്നു അവളുടെ ഡ്രെസ്സ് എടുത്തത്... അങ്ങനെ വിവാഹ തലേന്ന് നന്ദുവിന്റെ വീട്ടിൽ നിന്നും അച്ചുവും ഗീതുവും വന്നിട്ടുണ്ടായിരുന്നു... ഗീതുവിനെ നന്ദുവിന്റെ കൂടെ ആക്കി അച്ചു കിച്ചുവിന്റെ അടുത്തേക്ക് പോയി... കാർത്തിയും മാളുവും കല്യാണം പ്രമാണിച്ചു നാട്ടിൽ എത്തിയിട്ടുണ്ടായിരുന്നു...നന്ദുവും ഗീതുവും മാളുവും ചേർന്ന് ശ്രുതിയെ ഒരുക്കിയത്... വിവാഹ തലേന്ന് ആയതുക്കൊണ്ട് തന്നെ കുറച്ചു ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു.. എന്നാലും അവർ ഫോട്ടോ ഒക്കെ എടുത്തു പൊളിച്ചിരുന്നു... അന്ന് രാത്രി നന്ദുവും കുഞ്ഞും ശ്രുതിക്കോപ്പായിരുന്നു കിടന്നത്.. കൂടെ മാളുവും ഗീതുവും ഉണ്ടായിരുന്നു... ഹരിയും കാർത്തിയും ആരവും ഒരുമിച്ച് മറ്റൊരു റൂമിൽ ആയിരുന്നു.. അച്ചുവിനെ കിച്ചു അവിടെ നിന്നും വീട്ടിരുന്നില്ല...

അതുക്കൊണ്ട് അവൻ അവിടെ ആയിരുന്നു... ___________ രാവിലെ ശ്രുതിയെ നേരത്തെ എണീപ്പിച്ചു കണ്ണാടിക്കു മുന്നിൽ പിടിച്ചിരുത്തി മേക്കപ്പ് ചെയ്യുകയാണ് ഗീതുവും മാളുവും... നന്ദു മോനെ കുളിപ്പിച്ച് പാൽ കൊടുക്കായിരുന്നു... അങ്ങനെ ശ്രുതിയെ ഒരുക്കി എല്ലാവരും ഒരുങ്ങി വീട്ടിൽ നിന്നും ഇറങ്ങാൻ സമയം ആയതും അവരെല്ലാം ഇറങ്ങി... അമ്പലത്തിൽ എത്തി ഒന്നു തൊഴുതതിനു ശേഷമാണ് അവർ കതിര്മണ്ഡപത്തിലേക്ക് പോയത്.. കിച്ചുവും വീട്ടുകാരും നേരത്തെ തന്നെ എത്തിയിരുന്നു... ശ്രുതിയെ കിച്ചുവിനരികിലായി ഇരുത്തി നന്ദു ഹരിക്കടുത്തേക്ക് നിന്നു... കുഞ്ഞിനെ സീതയായിരുന്നു എടുത്തിരുന്നത്... മുഹൂർത്തമായതും അഗ്നി സാക്ഷിയായി കിച്ചു ശ്രുതിയുടെ കഴുത്തിൽ താലി ചാർത്തി.. സീമന്ത രേഖയിൽ ഒരു നുള്ള് കുങ്കുമവും ചാർത്തി... മുതിർന്നവരുടെ അനുഗ്രഹം വാങ്ങി അവർ നേരെ വെഡിങ് ഹാളിലേക്ക് പുറപ്പെട്ടു..അവിടെ വെച്ചു റിസപ്ഷൻ ഒക്കെ കഴിഞ്ഞു അവളെ കിച്ചുവിന് കൂടെ പറഞ്ഞയക്കാൻ സമയമായതും ശ്രുതി എല്ലാവരെയും കെട്ടിപ്പിടിച്ചു കരഞ്ഞു...

ഒരുവിധം സമാദാനപ്പെടുത്തി അവളെ കിച്ചുവിന്റെ കൂടെ പറഞ്ഞയക്കുമ്പോഴും അവരുടെ ഒക്കെ കണ്ണുകളിൽ നീർതുള്ളികൾ തളം കെട്ടി നിൽക്കുന്നുണ്ടായിരുന്നു... പരുപാടി ഒക്കെ കഴിഞ്ഞു വീട്ടിൽ എത്തിയപ്പോഴേക്കും രാത്രിയായിരുന്നു... ഭക്ഷണമൊക്കെ കഴിച്ചു കുഞ്ഞിനേയും ഉറക്കി നന്ദ ഒന്ന് ഫ്രഷാകാൻ പോയി... അവൾ കുളിച്ചു കഴിഞ്ഞു ബാത്റൂമിൽ നിന്നും വരുമ്പോഴായിരുന്നു ഹരി റൂമിലേക്ക് കയറി വന്നത്.. മുടിയിലെ ഈറൻ തോർത്തി നിൽക്കുന്ന നന്ദയെ കണ്ടതും അവന്റെ ഉള്ളിലൂടെ പേരറിയാത്ത വികാരങ്ങൾ ഓടി നടന്നു... പതിയെ അവൻ നന്ദക്കരികിലേക്ക് പോയി അവളുടെ ഇടുപ്പിലൂടെ കയ്യിട്ടു അവനിലേക്ക് ചേർത്തു നിറുത്തി അവളുടെ നഗ്നമായ പിൻകഴുത്തിൽ ചുംബിച്ചു... അവൾ ഒന്ന് പുളഞ്ഞുക്കൊണ്ട് അവനെ നോക്കിയതും അവൻ അവളെ നോക്കി ഒന്ന് ചിരിച്ചു...

അപ്പോഴേക്കും അവന്റെ അധരങ്ങൾ കഴുത്തിൽ ഓടിനടക്കുന്നതിന് അനുസരിച്ചു അവളുടെ ഇടുപ്പിലുള്ള അവന്റെ പിടുത്തവും മുറുകി കൊണ്ടിരുന്നു... "ഹരിയേട്ടാ.... " അവൾ പതിയെ അവനെ വിളിച്ചതും അവൻ അവളെ തനിക്ക് നേരെ തിരിച്ചുനിറുത്തി..അവന്റെ കണ്ണുകളിലെ പ്രണയം അവൾക്ക് താങ്ങാൻ കഴിഞ്ഞിരുന്നില്ല... അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു... തന്റെ നെഞ്ചിൽ ചാഞ്ഞുകിടക്കുന്ന നന്ദുവിന്റെ മുഖം അവൻ പതിയെ ഒന്ന് പൊന്തിച്ചു... അവന്റെ കണ്ണുകൾ അവളുടെ ചെഞ്ചുണ്ടിൽ ചെന്നു പതിച്ചതും അവന്റെ അധരങ്ങൾ അവയെ ലക്ഷ്യമാക്കി നീങ്ങി... പതിയെ അവൻ ആ അധരങ്ങളെ നുണഞ്ഞുക്കൊണ്ടിരുന്നു... അവളും അതിൽ ലയിച്ചിരുന്നു... രണ്ടുപേർക്കും ശ്വാസം എടുക്കാൻ ബുന്ധിമുട്ട് തോന്നിയതും പരസ്പരം അകന്നു.. അവൻ അവളെ തന്റെ ഇരുകയ്യാലേ കോരി എടുത്തു ബെഡിലേക്ക് കിടത്തി.. അവൾക്ക് മുന്നിൽ കൈകുത്തി നിന്നു അവൻ അവളുടെ മുഖമാകെ അധരങ്ങളാൽ ചുംബിച്ചു.... "ഒരു വട്ടം കൂടെ സ്വന്തമാക്കിക്കോട്ടെ ഞാൻ എന്റെ നന്ദുട്ടിയെ.... "

അവൾ അതിനു ഒന്ന് പുഞ്ചിരിച്ചതും അവൻ അവളിലേക്ക് ചേർന്ന്... ഒരുവട്ടം കൂടെ അവർ രണ്ടുപേരും പരസ്പരം അവരെതന്നെ പങ്കുവെച്ചു... ____________ ശ്രുതിയുടെയും കിച്ചുവിന്റെയും വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ രണ്ടുമാസം കഴിഞ്ഞു.. അദർവിന് ഇപ്പോൾ ഏഴുമാസം പ്രായമായി... അവൻ ഇപ്പോൾ ഇരിക്കുന്നാ പ്രായമാണ്... ഗീതുവും മാളുവും പ്രെഗ്നന്റ് ആണ്.. അവർക്ക് ഇപ്പോൾ രണ്ടുമാസം ആവാറായി.. ശ്രുതിയെയും കിച്ചുവിനെയും നന്ദുവിന്റെ വീട്ടിലേക്ക് വിരുന്നിനു വിളിച്ചിരിക്കാണ് അച്ചു.. അതുകൊണ്ട് തന്നെ നന്ദുവും ഹരിയും അവിടെ ഉണ്ട്... ശ്രുതിയും കിച്ചുവും എത്തിയതും അവരെല്ലാം ഭക്ഷണം കഴിക്കാനായി ഇരുന്നു.. നന്ദുവിന്റെ മടിയിൽ ഇരുന്നു ഭക്ഷണം എല്ലാ കൈ ഇതിപ്പിടിക്കാൻ നോക്കുകയാണ് അദർവ് ....അത്കൊണ്ട് തന്നെ അവൾക്ക് ഭക്ഷണം കഴിക്കാൻ കഴിഞ്ഞില്ല... ഹരിയുടെ കഴിക്കൽ കഴിഞ്ഞതും അവനെ ഹരി വാങ്ങി.. കിച്ചുവും അച്ചുവും കൂടെ അവനെ കളിപ്പിക്കാൻ തുടങ്ങി... നന്ദു കഴിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അവൾക്ക് ഓമിറ്റിംഗ് വന്നത്...

അവൾ പെട്ടെന്ന് തന്നെ ഭക്ഷണം മതിയാക്കി ബേസ് ന്റെ അടുത്തേക്ക് ഓടി..... "എന്താ മോളെ എന്ത് പറ്റി... " "അറിയില്ല അമ്മേ... എനിക്കെന്തോ ആ ഫുഡ് ഇഷ്ടപ്പെട്ടില്ല.... " "ഇത് അതിന് നിനക്ക് ഇഷ്ടപെട്ടത് അല്ലെ... പിന്നെ എന്താ... " "എന്റെ വീണെ... നമ്മുടെ വീട്ടിലേക്ക് വീണ്ടും ഒരു അഥിതി വരാൻ പോകുന്നു എന്ന്.... " മുത്തശ്ശി അങ്ങനെ പറഞ്ഞതും നന്ദു ഞെട്ടിക്കൊണ്ട് ഹരിയെ നോക്കി.. അവന്റെയും അവസ്ഥ അതുതന്നെയായിരുന്നു.... അപ്പോഴേക്കും വീണ സന്തോഷത്തോടെ അവളുടെ അടുത്തേക്ക് എത്തിയിരുന്നു... "നന്ദു...കൺഗ്രേറ്റസ് ... " ശ്രുതിയും ഗീതുവും കൂടെ അവളുടെ ഇടവും വലവും നിന്നു അവളോട് പറഞ്ഞു... ഇതേ സമയം ഹരിയുടെ ഷോക്ക് വീട്ടിട്ടുണ്ടായിരുന്നില്ല... അവന്റെ ആ ഇരുപ്പ് കണ്ട് അച്ചുവും കിച്ചുവും കളിയാക്കാൻ തുടങ്ങി... "എടാ അപ്പു നിനക്ക് ഇതുതന്നെയാണോ പണി... ഇങ്ങനെ പോയാൽ എന്റെ പെങ്ങളെ നീ ഫ്രീ ആക്കില്ലല്ലോ.... " "എനിക്ക് തോന്നുന്നത് ഇവർക്കിനി സ്വന്തമായി ഒരു ഡെകെയർ തുടങ്ങാം എന്നാ.... "

അച്ചുവിന്റെയും കിച്ചുവിന്റെയും കളിയാക്കൽ കേട്ട് ഹരി ഒരു വളിഞ്ഞ ചിരി ചിരിച്ചു മോനെയും എടുത്തു നന്ദുവിന്റെ അരികിലേക്ക് പോയി... അവനെ കണ്ടതും ശ്രുതിയും ഗീതുവും അവരെ രണ്ടുപേരെയും ഒന്ന് നോക്കി ചിരിച്ചു പോയി... നന്ദുവിന്റെ മുഖം ഒരു വീർത്തുവെച്ചിട്ടുണ്ട്.. അവനെ നോക്കാതെ അവളെ കുഞ്ഞിനേയും എടുത്തു മുകളിലേക്ക് പോയി... അവനും അവൾക്ക് പിറകെ പോയി... "നന്ദു നിനക്ക് എന്നോട് ദേഷ്യമുണ്ടോ... " "ഹമ്ഹ്... " "പിന്നെന്തിനാടി ഈ മുഖം ഇങ്ങനെ വീർത്തുവെച്ചിരിക്കുന്നെ.. " "അതുപിന്നെ പെട്ടെന്നു കേട്ടപ്പോ.. എനിക്ക് എന്തോ പോലെയായി... " "അതാണോ... ഇതൊക്കെ സർവസാധാരണയല്ലേ... നീ ഇതൊന്നും വലിയ കാര്യമാക്കണ്ട... നമുക്ക് അടുത്തതിൽ പരിഹരിക്കാം..." "ദേ ഇനി എന്റെ അടുത്തേക്ക് എങ്ങാനും വന്നാലുണ്ടല്ലോ... " "നിന്റെ പറച്ചിൽ കേട്ട തോന്നും ഞാൻ ഒറ്റക്ക് ഉണ്ടാക്കിയതാണെന്ന്... നീ സമ്മദിച്ചിട്ടല്ലെടി.... " "അതുപിന്നെ ആ സമയത്ത് അങ്ങനെ.... " അവൾ കിടന്നു വിക്കിയതും ഹരി ചിരിച്ചുകൊണ്ട് അവളുടെ മുഖം തന്റെ കൈക്കുള്ളിൽ ആക്കി... "നിനക്ക് ഇപ്പോൾ ഈ കുഞ്ഞിനെ വേണ്ടേ.. വേണ്ടെങ്കിൽ നമു... " അവനെ മുഴുവൻ പറയാത്തെ അവൾ തടഞ്ഞുവെച്ചു...

"എനിക്ക് ഈ കുഞ്ഞിനെ വേണ്ടെന്ന് ആരുപറഞ്ഞു.. ദൈവം തന്ന സമ്മാനം ആണ്... അതിനെ നമ്മൾ നിരസിക്കാൻ പാടില്ല.... ഇരു കയ്യാലെ സന്തോഷത്തോടെ സ്വീകരിക്കണം.... " അവൾ ചിരിച്ചുകൊണ്ട് പറഞ്ഞതും അവൻ അവളെ ഇറുക്കെ കെട്ടിപ്പിടിച്ചു അവളുടെ മൂർദ്ധാവിൽ ഒന്ന് ചുംബിച്ചു.. അദർവിന്റെ കരച്ചിൽ കേട്ടതും അവർ പരസ്പരം അകന്നു അവനെ നോക്കി... അവർ അകന്നു എന്ന് കണ്ടതും അവൻ അവരെ നോക്കി ചിരിക്കാൻ തുടങ്ങി... "അമ്പടാ കള്ളാ.... നീ ഞങ്ങളെ പറ്റിച്ചതാല്ലേ.... " ഹരി അങ്ങനെ ചോദിച്ചതും അവൻ അവന്റെ തൊണ്ണക്കാട്ടി നന്നായി ചിരിച്ചുകൊടുത്തു...ഹരി അവന്റെ കവിളിൽ ഉമ്മവെച്ചു നന്ദുവിനെയും കൂട്ടി താഴേക്ക് ചെന്നു... അവിടെ ശ്രുതിക്കരികിൽ എല്ലാവരും ഇരിക്കുന്നത് കണ്ട് അവർ അവരോട് കാര്യം തിരക്കി.... "ഇന്ന് രണ്ട് സന്തോഷ വാർത്തയാണ് മക്കളെ.. ശ്രീക്കുട്ടിയും അമ്മയാകാൻ പോകാ.... " വീണ അങ്ങനെ പറഞ്ഞതും നന്ദു അവൽക്കരികിലേക്ക് പോയി... ഹരിയും അവൽക്കരികിലേക്ക് പോയി അവളുടെ നെറ്റിയിൽ ഒന്ന് ചുംബിച്ചു..

എന്നിട്ട് കിച്ചുവിനരികിലേക്ക് വന്നു.... "ഇതിപ്പോ എനിക്കാണോ അതോ നിനക്കണോടാ ഒരു ഡെകെയർ നടത്തേണ്ടി വരുക... " അതുപറഞ്ഞു ഹരി അവനെ കളിയാക്കിയതും കിച്ചു ഒരു ചമ്മിയ ചിരി ചിരിച്ചു... "എന്തായാലും കൺഗ്രേറ്റസ് ടാ... " ഹരി അവനെ കെട്ടിപ്പിടിച്ചുക്കൊണ്ട് പറഞ്ഞു.. പിന്നെ അവർ കുറച്ചുനേരം അവിടെ ഇരുന്നിട്ടാണ് അവിടെ നിന്നും ചന്ദ്രമംഗലത്തേക്ക് പോയത്... ___________ അഞ്ച് മാസങ്ങൾക്ക് ശേഷം... അദർവിന്റെ ഒന്നാം പിറന്നാൾ ആഘോഷിക്കാൻ വേണ്ടി ചന്ദ്രമംഗലം തറവാട് ഒരുങ്ങി കഴിഞ്ഞിരുന്നു... തറവാട്ടിലെ എല്ലാ അംഗങ്ങളും അവിടെ എത്തിയിരുന്നു... അദർവിനെ ഒരുക്കുന്ന തിരക്കിലാണ് നന്ദു.. അവൻ ഹരി ഒരുക്കിയാലേ ഒരുങ്ങു എന്ന് വാശിപ്പിടിച്ചു നിൽക്കാണ്.. "അമ്മേടെ പൊന്നു മോൻ അല്ലെ അപ്പയ്ക്ക് അവിടെ പണി ഉള്ളത്കൊണ്ടാണ്ടല്ലേ വരാതെ.. മോനെ അമ്മ ഒരുക്കിത്തരാം... " "വേണ്ട... ന്നേ അച്ഛാ യി ഒക്കിയ മതി... നന്ദു വേണ്ട... " "വാശിപ്പിടിക്കല്ലേ വാവാച്ചി.. അമ്മയ്ക്ക് വയ്യാട്ടോ... കുഞ്ഞാവ ഉള്ളതല്ലേ... " "നന്ദു കുഞ്ഞാവയെ ഒക്കിക്കോ... എന്നെ ഒക്കാൻ വേണ്ട... " "ദേ എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ... മര്യാദക്ക് ഞാൻ പറഞ്ഞത് കേട്ടോ... " "ഇയ്യാ...." നന്ദു അവനോട് ചൂടായതും അവൻ കരയാൻ തുടങ്ങി..

അവൾ എത്രപറഞ്ഞിട്ടും അവൻ അവന്റെ കരച്ചിൽ നിറുത്തിയില്ല.. അത് കേട്ടുക്കൊണ്ടാണ് ഹരി റൂമിലോട്ട് വന്നത്... "എന്താടാ വാവാച്ചി... അച്ഛായി ന്റെ പൊന്നു മോൻ എന്തിനാ കരയുന്നെ... " "നന്ദു... നന്ദു... ന്നേ വക്ക് പഞ്ഞു... നന്ദു ചീത്തയാ... അച്ഛാ യി... " "ആണോടാ... എന്തിനാ നന്ദു എന്റെ കുഞ്ഞിനെ വഴക്ക് പറഞ്ഞെ... " "ഹരിയേട്ടാ ഞാൻ അവനോട് കുറെ പറഞ്ഞു അവനെ ഒരുക്കികൊടുക്കാം എന്ന് അവൻ കേഴുക്കണ്ടേ... അത് എങ്ങനെയാ അച്ഛന്റെ അല്ലെ മോൻ..". "നീ അങ്ങനെ ഞങ്ങളെ കുറ്റം പറയൊന്നും വേണ്ട... ഞങൾ ഒരുങ്ങിക്കോളാം.. നീ പൊയ്ക്കോ.. അല്ലെ വാവാച്ചി.. " "ഹാ... നന്ദു പൊക്കോ.." "ഞാൻ പോകത്തന്നെ ആണ്... നിങ്ങൾ അച്ഛനും മോനും എന്താന്ന് വെച്ച ചെയ്തോ... " ഹരിയും മോനും കൂടെ അങ്ങനെ പറഞ്ഞതും അവൾ അവരെ ഒന്ന് തുറിച്ചുനോക്കിയ ശേഷം അവിടെ നിന്നും പോയി... വൈകുന്നേരം ആയിരുന്നു ഫങ്ക്ഷന്.. നന്ദുവിന്റെ വീട്ടിൽ നിന്നും കിച്ചുവിന്റെ വീട്ടിൽ നിന്നും എല്ലാവരും വന്നിരുന്നു... ശ്രുതിക്കും ഇപ്പോൾ ആറാം മാസം ആണ്..

ഗീതുവിനും മാളുവിനും ഏഴാം മാസവും... ഫങ്ക്ഷന് തുടങ്ങാൻ സമയമായതും ഹരിയും നന്ദുവും കൂടെ അദർവും ഇറങ്ങി വന്നു... അവർ രണ്ടുപേരും കൂടെ അവന്റെ കയ്യിൽ പിടിച്ചു കേക്ക് മുറിച്ചു.. ആദ്യത്തെ പീസ് അവൻ ഹരിക്കും പിന്നെ നന്ദുവിനും കൊടുത്തു... പിന്നെ അവൻ ആരവിന്റെ അടുത്തേക്ക് ഒരു ചാട്ടമായിരുന്നു.. അവനും ആരവും നല്ല കൂട്ടാണ്... വൈകുന്നേരത്തെ ഫങ്ക്ഷന് എല്ലാം കഴിഞ്ഞാണ് എല്ലാവരും പോയത്.. നന്നായി ക്ഷീണം തോന്നിയതും നന്ദു അദർവിനെയും കൂട്ടി റൂമിലേക്ക് പോയി... ഹരിയെ ആണ് അവൻ ഏറെ ഇഷ്ടം എങ്കിലും നന്ദുവിന്റെ അടുത്തല്ലാതെ അവൻ കിടന്നുറങ്ങാറില്ല... അവനെ ഉറക്കി അവളും കിടക്കാനായി നിൽക്കുന്ന സമയത്താണ് ഹരി വന്നത്... "നീ ഉറങ്ങാൻ പോകാണോ... " "ഹ്മ്മ്... നല്ല ക്ഷീണമുണ്ട് ഹരിയേട്ടാ... " "എന്നാ കിടന്നോ... വാവാച്ചി ഉറങ്ങിയോ... " "ഹാ.. അവൻ ഇപ്പൊ കിടന്നുള്ളു... " അവൾ അതും പറഞ്ഞു ബെഡിൽ കിടന്നതും ഹരി അവളുടെ കാലുകൾ തടവി കൊടുക്കാൻ തുടങ്ങി... "ഹരിയേട്ടാ...എത്രപെട്ടന്നാലേ നമ്മുടെ ജീവിതം മാറിമഞ്ഞത്... എന്നെ ഇഷ്ടമേ ഇല്ലാതിരുന്ന ഹരിയേട്ടൻ പിന്നെ എങ്ങനെയാ എന്നെ ഇഷ്ടമായത്... " "നിനക്ക് ഞാനും നീയും ആദ്യമായി കണ്ടത് എപ്പോഴാണെന്ന് അറിയോ നന്ദു... "

"ആഹ് നമ്മുടെ എൻഗേജ്മെന്റ് ദിവസം അല്ലെ... " "അതിന് മുൻപ് നീ എന്നെ കണ്ടിട്ടെ ഇല്ല... " "അങ്ങനെ ചോദിച്ചാൽ.. ഹരിയേട്ടന്റെ മുഖം ഒന്നും ഞാൻ കണ്ടിട്ടില്ല എങ്കിലും ഈ കണ്ണുകൾ ഞാൻ കണ്ടിരുന്നു... " അത് പറയുമ്പോൾ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരിയുണ്ടായിരുന്നു.. ഒപ്പം അവന്റെയും... "എന്നെ ആ ചളിയിലേക്ക് തള്ളിയിട്ട ദിവസം അല്ലെ... അന്നേ ഞാൻ നിന്നെ നോട്ടമിട്ടതാ... നിന്റെ ഈ രണ്ട് കണ്ണുകൾ എന്നെ കൊത്തിവലിക്കുന്നുണ്ടായിരുന്നു... അതിനും ശേഷം ഞാൻ നിന്നെ ഒരുപാട് സ്ഥലത്തു വെച്ചു കണ്ടിട്ടുണ്ട്.. നീ ഒറ്റക്കുള്ളപ്പോഴും കിച്ചുവിന്റെ കൂടെയുള്ളപ്പോഴും.. നീ എന്നെ വല്ലാതെ സ്വാധീനിച്ചിരുന്നു.. എന്റെ ഉറക്കത്തിൽ പോലും നീ വന്ന് എന്നെ ശല്യപെടിത്തിയിരുന്നു... " "പിന്നെ എന്തിനാ എന്നോട് വിവാഹ ശേഷം അങ്ങനെയൊക്കെ പെരുമാറിയത്... "

"നീ അന്ന് ദിയയോടും ശ്രുതിനോടും പറഞ്ഞ ആ ഡയലോഗ് കേട്ട് എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല... പക്ഷെ നീ അങ്ങനെ ഉള്ള ഒരുവൾ അല്ലെന്ന് എന്റെ മനസ് എന്നോട് പറഞ്ഞെങ്കിലും നിന്നെയും കിച്ചുവിനെയും ഒരുമിച്ചു കാണുമ്പോഴല്ലാം എനിക്ക് അത് സത്യമാണെന്നു തോന്നിപോയിരുന്നു... അതുകൊണ്ടാ പിന്നീട് അങ്ങനെയൊക്കെ.... " അപ്പോഴേക്കും നന്ദു അവന്റെ ചുണ്ടിൽ അവളുടെ വിരൽ വെച്ചു തടഞ്ഞു.... "വേണ്ട ഹരിയേട്ടാ... അത് പറയേണ്ട... എനിക്ക് ആ ദിവസങ്ങൾ ഓർക്കുന്നത് പോലും ഇഷ്ടമല്ല..." "എനിക്കും നന്ദു.... നമുക്ക് ഇനി അതിനെ പറ്റി ആലോചിക്കെ വേണ്ട.. നമ്മുടെ മോനും ദേ ഈ വാവയും മാത്രം മതി ഇനി നമ്മുടെ ചിന്തകളിൽ പോലും...." അവൻ അവളുടെ മുഖം കയ്യിലെടുത്തു അവളുടെ നെറ്റിയിൽ ഒന്ന് ചുംബിച്ചു... അവൾ അത് ഒരു പുഞ്ചിരിയാലേ സ്വീകരിച്ചു അവന്റെ നെഞ്ചിൽ തലവെച്ചു കിടന്നു... അവസാനിച്ചു... ❣️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story