ഹൃദയം ❣️: ഭാഗം 6

hridayam

രചന: അനാർക്കലി

മോതിരത്തിൽ കൊത്തിവെച്ച പേര് കണ്ടു ഞാൻ ഞെട്ടി പണ്ടാരടങ്ങി. 'ഹരി ' ഇതേത് ഹരി ദൈവമേ. ഞാൻ ഞെട്ടി തല പൊക്കി നോക്കിയതും ദേ നികുന്നു ശ്രുതി ന്റെ മുന്നിൽ... ഇനി ഇത് ഇവള്ടെ ഏട്ടൻ ഹരി സർ ആണോ ..... എന്താണ് ഈശ്വര ഇതൊക്കെ.... ഞാൻ തല ഉയർത്തി അടുത്തു നിൽക്കുന്ന ആളെ നോക്കിയതും ഞാൻ ഒരു നിമിഷം എല്ലാം മറന്ന് നിന്ന് പോയി.... ഇയാളെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ.... ഞാൻ വായും പൊളിച്ചു അയാളെ നോക്കി നിന്നപ്പോ അർജുൻ സർ ഉണ്ട് അപ്പുക്കുട്ടാന്ന് .... വിളിച്ചു വരുന്നു ........ അത് കേട്ടതും എന്റെ ഉള്ള കിളി കൂടി കൂടും കുടുക്കയും എടുത്തു പോയി ഇനി അടുത്ത കാലത്തെങ്ങാൻ തിരിച്ചു വരുന്നോ ആവോ.... അയ്യോ ഇങ്ങനെ അല്ല കഥ ന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കൂ.... ഇതിപ്പോ വില്ലൻ നായികയെ വന്നു കെട്ടി കൊണ്ട് പോവുന്നു.... 🌼🌼🌼🌼🌼🌼🌼🌼 ഇനി കഥ ഞാൻ ബാക്കി പറയാ.... അല്ലെങ്കിൽ ആ പെണ്ണ് പിടിച്ചു എന്നെ വില്ലൻ ആക്കും.... ഞാൻ ഹരി കൃഷ്ണൻ ..... ചന്ദ്രമംഗലം തറവാട്ടിലെ മാധവ മേനോന്റെയും അംബിക ദേവിയുടെയും മൂത്ത പേരക്കുട്ടി.... എന്റെ മുത്തശ്ശൻ ചെറുപ്പത്തിലേ മരിച്ചു... ഇവർക്ക് 3 മക്കളാ...

മൂത്തയാൾ എന്റെ അച്ഛൻ വിശ്വനാഥൻ മേനോൻ..താഴെ ഒരു അനിയൻ പിന്നെ ഒരു അനിയത്തി... ചിറ്റപ്പനു ചെറിയ മക്കളാ..... അപ്പച്ചിക്ക് ഒറ്റ മോനാണ്.. കാർത്തി. എല്ലാം കൊണ്ടും ഞനാണ് വീട്ടിലെ വല്യ പൗത്രൻ... ബാക്കി ഉള്ളവരെ വഴിയേ പരിചയപ്പെടാം ഇനി എന്റെ ഫാമിലി... അച്ഛൻ വിശ്വനാഥൻ മേനോൻ അമ്മ സീത മേനോൻ ഇവർക്കും മുത്തശ്ശൻറെ പോലെ മൂന്ന് മക്കളാ ... മൂത്തത് ഞാൻ ഞാൻ ഇപ്പൊ കോളേജ് ളെ ഫിസിക്സ്‌ ലെക്ചർ ആണ്... എനിക്ക് ഒരു അനിയൻ ആരവ് കൃഷ്ണ ഞാൻ പഠിപ്പിക്കുന്ന കോളേജിൽ തന്നെ പിജി സ്റ്റുഡന്റ് ആണ് പിന്നെ എന്റെ ശ്രീക്കുട്ടി എന്നാ ഞങ്ങടെ ഒരേഒരു അനിയത്തി ശ്രുതി കൃഷ്ണ... എന്റെ സ്റ്റുഡന്റ് കൂടി ആണ്... ഈ അച്ചു എന്ന് പറയുന്ന അശോകനും കിച്ചു എന്ന് പറയുന്ന അർജുന്നും എന്റെ കട്ട ഫ്രണ്ട്സാ ... ഞാനും അച്ചും കോളേജ് ളു ഫിസിക്സ്‌ ആയിരുന്നു ബട്ട്‌ കിച്ചു അന്ന് മുതലേ ഏതോ ഒരു പ്രേമം തലക്ക് പിടിച്ചു മലയാളം എടുത്ത് പോയി.... ഇനി അതാണ്‌ ഏറ്റവും രസം...

കോളേജ് വരുന്നതിന്റെ മുന്നേ കിച്ചനു ഒരു കുട്ടി നെ ഭയങ്കര ഇഷ്ടാ അതാരാ ന്ന് ഞങ്ങളോട് ആരോടും പറഞ്ഞിട്ടില്ല പിന്നെ ഉള്ള അച്ചൂന് അവന്റെ പെങ്ങളെ കൂട്ടുകാരിയെ ഇഷ്ടാ... ചുരുക്കി പറഞ്ഞ ഞാൻ മാത്ര ഇങ്ങനെ സിംഗിൾ ലൈഫ് ആസ്വദിച്ചു നടന്നിരുന്നത്.... അതാണ്‌ ഇപ്പൊ ന്റെ മുത്തശ്ശി കാരണം നശിപ്പിച്ചത്... അതും ഒരു പിശാഷിനെ പിടിച്ചു തലയിലാക്കി... 🌼🌼🌼🌼🌼🌼🌼🌼 (മൂന്ന് മാസങ്ങക്ക് മുൻപ് ) "അപ്പു ഇറങ്ങാറായില്ലേടാ... ശ്രീകൂട്ടി കാത്തു നിക്കുന്നു " "ഹരി ഏട്ടാ " "ദാ വരുന്നടി "....പിന്നെ അമ്മേ എന്നെ കൃഷ്ണ വിളിച്ച മതീ... അപ്പുന്നു വിളിക്കലേ ന്ന് എത്ര വട്ടം പറയുന്നു " "ദേ ചെക്കാ കളിക്കാതെ കോളേജ് പോവ്വാൻ നോക്ക് " വേറെ ഒന്നും അല്ല പെങ്ങൾ കോളേജ് പോവ്വാണോ റെഡി ആയി കിടന്ന് വിളിക്കാ... ആ ആരവ് കൊണ്ടാവാതെ പോയിട്ട് ഉണ്ടാവും "അപ്പു.... നേരത്തെ വന്നേക്കണം മുത്തശ്ശി തറവാട്ടിലേക്ക് ചെല്ലാൻ പറഞ്ഞിട്ടുണ്ട്... ക്ലാസ്സ്‌ കഴിഞ്ഞ ശ്രീക്കുട്ടി ആരവ് ന്റെ കൂടെ തറവാട്ടില്ക്ക് വന്നോളും " "ആ അമ്മേ " അന്ന് പ്രേമം തലക്ക് പിടിച് മലയാളം എടുത്ത കിച്ചു ഇന്ന് ആ കോളേജ് ലു തന്നെ മലയാളം ലെക്ചർ ആയി വർക് ചെയുണ്ട്...

അച്ചു പാവം ദൂരെ ഒരു ഹൈ സ്കൂൾ ഫിസിക്സ്‌ അധ്യാപകൻ ആണ്... അങ്ങനെ അന്ന് ക്ലാസും കഴിഞ്ഞ് കിച്ചുനെ വീട്ടിലും ആക്കി ഞൻ തറവാട്ടിൽ പോയി ആരവും ശ്രീക്കുട്ടിയും പിന്നെ വന്നോളും.. ഞാൻ വന്നപ്പോഴേ കണ്ടത് മുത്തശ്ശി ഭയങ്കര ഗൗരവത്തിൽ ഉമ്മറത്തു ഇരിക്കണ്ട് "എന്താണ് ദേവികുട്ടി ഒരു ഗൗരവം... " "പോടാ ചെക്കാ... നീ എന്നെ സോപ്പ് ഇട്ട് പതപ്പിക്ക ഒന്നും വിചാരിക്കണ്ട " "അതെന്താ ദേവി കുട്ടി " "നീ അല്ലേടാ ഈ തറവാട്ടിലെ മൂത്ത പേരക്കുട്ടി " "അതേലോ " "അപ്പൊ നിന്റെ കല്യാണം കൂടണം ന്ന് ഇക്ക് ആഗ്രഹം ഉണ്ടാവൂലെ " "അതില്ലല്ലോ ദേവി കുട്ട്യേ, സമയമായില്ല ഞമ്മക്ക് പറ്റിയ കുട്ട്യേ കണ്ട ഞാൻ പറയണ്ട ട്ടോ " "അതിനു നിന്നോട് പറ്റുന്നോ ന്ന് അല്ല അമ്മ ചോദിച്ചത് കെട്ടണം ന്നാ പറഞ്ഞത് " "അച്ചേ " "വേണ്ട നീ എന്നെ വിളിക്കണ്ട... നിന്റെ അമ്മക്ക് ഒരു കുട്ടിനെ കണ്ട് നല്ല ഇഷ്ടായി ന്ന് പറഞ്ഞു അതങ്ങട്ട് പോയി കാണാ " "അതാരാടാ വിശ്വാ ആ കുട്ടി " " അത് അമ്മേ ഇവന്റെ കോളജ് ളെ തന്നെ ഉള്ള കുട്ട്യാ.... കഴിഞ്ഞ കൊല്ലം ശ്രീ കുട്ടീടെ കൂടെ മോഹിനിയാട്ടം കളിച്ച കുട്ടിയ " അതേതാ ആ അവതാരം ദൈവമേ നമുക്ക് പാര ആവോ "ആഹ് കുട്ടി നന്നായി കളിച്ചു... അപ്പുവിന് വേണ്ടി ആലോചിച്ചക്കാം എന്ന് പറഞ്ഞു എന്റെ പിന്നാലെ നടക്ക അന്ന് മുതൽ... അത് ഒന്ന് നോക്കിയാലോ അമ്മേ " "അങ്ങനെ തന്നെ ആയിക്കോട്ടെ... ശ്രീക്കുട്ടി വന്ന ചോദിക്കാം "

"എന്താണ് മുത്തശ്ശി ശ്രീക്കുട്ടി ന്നൊക്കെ ഒരു പറയുന്നത് കേട്ടു. " "ആ മോളു വന്നോ.. ഇവർ ഒരു കാര്യം പറയായിരുന്നു നിന്റെ കൂടെ കഴ്ഞ്ഞ കൊല്ലം മോഹിനിയാട്ടം കളിച്ച കുട്ടി ഇല്ലേ അത് എവടെ ഉള്ളതാ " "എന്തിനാ മുത്തശ്ശി.... എനിക്കറിയില്ല അവളെ കുറിച് കൂടുതലൊന്നും " "അതിനെന്താ മുത്തശ്ശി നമുക്ക് കണ്ട് പിടിക്കാലോ... അതിനല്ലേ ഈൗ ആരവ് ഇവിടെ " തെണ്ടി ആരവ് ഞമ്മക്ക് പാര വെച്ചു... ആ ടോപ്പിക്ക് അന്ന് അവിടെ വിട്ടു... ശ്രീകുട്ടി ആവുന്ന വിധം കല്യണം മുടക്കാൻ നോക്കുന്നുണ്ട്.... അവളെങ്കിലും ഉണ്ടല്ലോ എന്നെ മനസ്സിലാക്കാൻ..... ഇപ്പൊ നിങ്ങൾ വിചാരിക്കണ്ടാവും എന്താ കല്യാണത്തിന് ഇത്രക്ക് എതിർക്കുന്നത് ന്ന്.... സംഭവം വേറെ ഒന്നുല്ല എനിക്ക് കുറച്ചു കോൺസെപ്റ്സ് ഒക്കെ ഉണ്ട് ലൈഫ് നെ പറ്റിയും കെട്ടാൻ പോവുന്ന കുട്ടിനെ പറ്റിയും .... ജോബ് ഒന്നൂടെ സെക്യൂർ ആവണം.... പിന്നെ എനിക്ക് പറ്റുന്ന കുട്ടിനെ ഞാൻ തന്നെ കണ്ടുപിടികൂലെ... പിന്നെ ലവ് മാര്യേജ് തന്നെയാ എപ്പോളും നല്ലത്.. ഞമ്മളെ മനസ്സിലാകുന്ന ഒരാളെ കിട്ടുമല്ലോ. 🌼🌼🌼🌼🌼🌼🌼🌼 പെട്ടന്ന് എന്തോ ഓർമ വന്ന പോൽ ഞാൻ തല ഉയർത്തി കിച്ചു നെ നോക്കി അവൻ ആകെ വിഷമിച്ചു നിക്കായിരുന്നു എന്റെ നോട്ടം കണ്ടപ്പോ മുഖത്ത് ഒരു ചിരി വരുത്തി...

ദൈവമേ ഇനി അവൻ സ്നേഹിക്കുന്നത് ഇവളെ ആണോ ... ആണെങ്കിൽ ഞാൻ അവനോട് ചെയ്യുന്നത് ചതി അല്ലെ... ഇവൾ എന്താ ആളെ ചതിക്കുകയാണോ.?????? അച്ചു എല്ലാം അറിഞ്ഞു ഇതിനു കൂട്ടു നിയ്ക്കോ.... മനസ്സ് ആകെ കൈവിട്ടു പോവുന്നു ദൈവമേ... " അളിയോ.... മതി സ്വപ്നം കണ്ടത്... വാ ഭക്ഷണം കഴിക്കാൻ " "ഡാ എനിക്കൊരു കാര്യം ചോദിക്കാനുണ്ട് " "അതൊക്കെ ഞമ്മക്ക് ചോദിക്കാം... നീ വന്നേ, കിച്ചുനെ കൂട്ടിക്കോ " അവൻ അതും പറഞ്ഞു പോയി.. അപ്പോഴേക്കും കിച്ചു എന്റെ അടുത്ത എത്തിയിരുന്നു "എന്ത് പറ്റിയട " "ഒന്നുല്ല മോനെ... എനി വേ കാൺഗ്രട്സ് അളിയാ " "നീ എന്തേലും എന്നിൽന്ന് ഒളിക്കുന്നുണ്ടോ " അത് കേട്ടതും അവനൊന്നു ഞെട്ടി.... " ഏയ്യ് ഇല്ല.....നീ എന്താ അങ്ങനെ ചോദിച്ചേ " "ഒന്നുല്ല നീ വാ " 🌼🌼🌼🌼🌼🌼🌼🌼 ഈശ്വരാ..... എന്താ ഇവിടെ ഇപ്പൊ ഉണ്ടായേ?? സർ നു ദിയനെ ഇഷ്ടല്ലേ... പിന്നെ എന്തിനാ ഇങ്ങനെ ഒരു നാടകം... ചതിയാനാണോ ഇയാൾ... ദേ ശ്രുതി എന്നെ നോക്കി പേടിപ്പിക്കുന്നു...

എന്താ ദേവി ഇവരുടെ ഒക്കെ മനസ്സിൽ എന്നൊക്കെ ചിന്തിച്ചോണ്ട് ഇരിക്കുമ്പോ മൂന്നാല് അമ്മമാർ അടുത്തേക്ക് വന്നത് "മോളെ... " "ആ " "ഞങ്ങളെ മനസ്സിലായോ " ഞാൻ ഇല്ലന്നുള്ള മട്ടിൽ ഒന്ന് ഇളിച്ചു കൊടുത്തു.. "സാരല്ല മോൾ ഞങ്ങളെ ആദ്യായിട്ട് കാണല്ലേ... ഞാൻ ഹരീടെ അമ്മ ഇത് ചെറിയമ്മ സുമ അത് അപ്പച്ചി ലത.... ഇതൊക്കെ ഇവരുടെ മക്കളാ... " അതും പറഞ്ഞു കുറച്ചു ചെറിയ പിള്ളേരെ കാണിച്ച തന്നു ഞമ്മക്ക് കമ്പനിക്ക് ആളായി " ഞാൻ മോളെ മുന്നേ കണ്ടിട്ടുണ്ട് " "അതൊക്കെ പിന്നെ വിശദമായി പറയാ ഏട്ടത്തി... ഇപ്പൊ ഫുഡ് കഴിക്കാൻ കൊണ്ടാവാ ഹരി മോൻ കാത്തിരിക്കുന്നുണ്ടാവും" "ആഹ് ശെരിയാ ... വാ മോളെ.... മോൾ മുത്തശ്ശിനെ കണ്ടില്ലല്ലോ.... അമ്മ എവിടെ സുമേ " " അമ്മേടെ കൂട്ടുകാരി അല്ലെ ഇവളുടെ മുത്തശ്ശി... ഭയങ്കര വാർത്തനത്തിലാ രണ്ടാളും " ഇവരോട് വർത്താനം പറഞ്ഞപ്പോ ചെറിയ ഒരു ആശ്വാസം അമ്മയും അപ്പച്ചിയും ചെറിയമ്മയും പാവാ.. പിന്നെ ശ്രുതി എന്തിനാ നോക്കി പേടിപ്പിക്കുന്നെ ആവോ.....

ഇതിപ്പോ ജിസ്ജോയ് ടെ സിനിമ പോലെ തുടങ്ങ്യ ന്റെ ലൈഫ് നോളന്റെ ഫിലിം പോലെ ആയല്ലോ കൃഷ്ണാ അങ്ങനെ ഞങ്ങൾ ഫുഡ് അടിക്കാൻ പോയപ്പോക്കും സർ ഫുഡ് കഴിച്ചു എണീറ്റിക്കുന്നു.. അത് നന്നായി ഞങ്ങൾ പോയി ഫുഡ് കഴിച്ചു വന്നു മുത്തശ്ശിനേം എല്ലാരേം പരിചയപെട്ടു അച്ഛനോടൊക്കെ എന്തൊക്കെ പറഞ്ഞു അവർ പോയി ........ അവർ പോയി റൂമിൽ കേറി അതുവരെ അടക്കി വെച്ച കണ്ണീർ മൊത്തം പുറത്തക്ക് വന്നു ... എന്തിനാ ഒന്നും അറീലാ എനിക്ക് എന്നെ കാണുമ്പോ വരെ ഇപ്പൊ കരച്ചിൽ വരാ അർഹിക്കാതെ സ്വന്തമാക്കിയ പോലെ.... സർ നു എന്നെ ഇഷ്ടല്ലാതെ ഞാൻ ഒരു ഭാരം ആയ പോലെ ഒക്കെ ഒരു തോന്നൽ... മനസ്സിൽ മുഴുവൻ സർ ന്റെ ദേഷ്യത്തോടെ ഉള്ള നോട്ടം മാത്രമാ.... ഇതിനു മാത്രം എന്നെ പരീക്ഷിക്കാൻ എന്ത് തെറ്റാ ദേവി ഞൻ ചെയ്തേ.... എന്നോട് ചോദിക്കാതെ കല്യാണം വരെ ഉറപ്പിച്ചിരിക്കുന്നു..... ആലോചിക്കും തോറും വീട്ടുകാരോട് വരെ ദേഷ്യം തോന്ന ഞാൻ പിന്നെ ആരോടും ഒന്നും മിണ്ടാതെ റൂമിൽ കേറി വാതിലടച്ചു കിടന്നു.... ക്ഷീണം കാരണം വേഗം ഉറങ്ങി.... 🌼🌼🌼🌼🌼🌼🌼🌼

"ആഹ് കിച്ചു നീ വന്നോ " "ആ അമ്മേ " "ന്താ മുഖം ഒക്കെ വല്ലാതിരിക്കുന്നെ " " ഒന്നുല്ല അമ്മേ.... ഭയങ്കര ക്ഷീണം, ഒന്ന് കിടക്കട്ടെ " "ഇവൻ അച്ചുന്റെ വീട്ടിൽക്ക് അല്ലെ പോയിരുന്നേ....അതിനാണോ ഇത്ര ക്ഷീണം " "എന്തേലും കഴിക്കാൻ എടുക്കട്ടേ കിച്ചു " "വേണ്ട അമ്മേ കുറച്ചു സ്വസ്ഥത തന്നാൽ മതി " "ഈ കൊച്ചിന് ഇതെന്തു പറ്റി " "മോൻക്ക് പ്രേമം തലക്ക് പിടിച്ചതാ സിന്ധു " "ഒന്ന് പോ മനുഷ്യ ചുമ്മാ ഓരോന്ന് പറയാതെ " 🌼🌼🌼🌼🌼🌼🌼🌼 അവിടുന്നു വന്നു വണ്ടി വീടിന്റെ മുന്നിൽ നിർത്തി ആരോടും ഒന്നും മിണ്ടാതെ റൂമിൽ കേറി കണ്ണിൽ കണ്ട സാധനങ്ങളെല്ലാം ദേഷ്യം തീരുന്ന വരെ എറിഞ്ഞു പൊട്ടിച്ചു.... അവൾക്ക് എന്നെ അറിയില്ല ... അവളെ തൊലി വെളുപ്പ് കൊണ്ട് എല്ലാരേം മയക്കന്ന വിചാരം..... അപ്പോള ശ്രീക്കുട്ടി റൂമിലേക്ക് കയറി വന്നത് "ഏട്ടാ....... ഇത് ഏട്ടനും കൂടെ അറിഞ്ഞോണ്ടാണോ " "എന്ത് " "ഈ കല്യാണം " " നിനക്ക് എങ്കിലും എന്നെ മനസ്സിലാവും ന്ന് വിചാരിച്ചു ശ്രീക്കുട്ടി " "എനിക്ക് ഏട്ടനെ മനസ്സിലാവും....

അവൾ വേണ്ട ഏട്ടാ നമുക്ക് .... അവളും അർജുൻ സാറും ഇഷ്ടത്തിലാ ന്ന് കോളേജ് മുഴുവൻ അറിയാ എന്നിട്ട് ഇപ്പോ സർ നെ ചതിച്ചു ഏട്ടനെ കല്യാണം കഴിക്കാൻ സമ്മതിച്ചു അവൾ... നാളെ അവൾ വേറെ ആര്ടേലും കൂടെ പോവ്വൂല ന്ന് ആര് കണ്ടു.... " അതും കൂടെ കേട്ടത്തോടെ എന്റെ ദേഷ്യം കൂടി... അപ്പൊ ശെരിക്കും അർജുൻ വര്ഷങ്ങളായി സ്നേഹിക്കുന്ന കുട്ടി ആണോ ഇവൾ.... അങ്ങനെ ആണെങ്കിൽ ഈൗ കല്യാണം ഒരിക്കലും ഞാൻ നടത്തില്ല..... "ഏട്ടാ..... ഏട്ടന് അല്ലേലും മാച്ച് ദിയ യാ അവൾ നല്ല കുട്ടിയ " " മതി ശ്രുതി... ഞൻ പറഞ്ഞതാ അവള കാര്യം എന്നോട് പറയണ്ട ന്ന് " അതും പറഞ്ഞു മുന്നിലിരുന്ന ജഗ് ഒരറ്റ ഏറായിയിരുന്നു... ശ്രുതി എന്ന് വിളി കേട്ടപ്പോ തന്നെ അവൾ അവടന്ന് മുങ്ങി അവൾക്കറിയാം ഞൻ ദേഷ്യം പിടിക്കുമ്പോ മാത്രേ അവളെ അങ്ങനെ വിളിക്കൊള്ളൂ ന്ന്.... അവളുടെ ഒരു ദിയ.... ഈ ദിയയും എന്റെ സ്റ്റുഡന്റ് ആണ്.. കുറെ കാലായി ഒലിപ്പിച്ചോണ്ട് നടക്കുന്നു എന്റെ പിന്നാലെ.. എനിക്ക് ആണെങ്കിൽ ആ സാധനത്തിനെ കണ്ണ് എടുത്ത കണ്ടു കൂടാ..... അപ്പൊ അവളുടെ ഒരു മാച്ച്... എന്നാലും ശ്രീക്കുട്ടി നോട്‌ ദേഷ്യപ്പെടണ്ടായിരുന്നു അവള് മാത്ര എന്റെ മനസ്സ് മനസ്സിലാകുന്നത്.... ഞാൻ ശ്രുതി ന്ന് വിളിച്ചാ അവൾക്ക് ഭയങ്കര സങ്കടാ പോയി സോറി പറഞ്ഞേക്കാം... 🌼🌼🌼🌼🌼🌼🌼🌼

റൂമിൽ എത്തിയപ്പോ ശ്രുതി കണ്ടത് അവളുടെ ഫോൺ കിടന്ന് റിങ് ചെയുന്നതാ പോയി എടുത്ത് നോക്കിയപ്പോ ദിയ.... അവൾ മടിച്ചിട്ട് ആണെങ്കിലും ഫോൺ എടുത്തു "ശ്രുതി... ഞാൻ കേട്ടതൊക്കെ സത്യാണോ " "ആഹ് ദിയ " "നീ എന്നെ ചതിക്കുവായിരുന്നോ? ... നമ്മൾ പറഞ്ഞതല്ലേ നിന്റെ ഏട്ടൻ എനിക്കും എന്റെ ഏട്ടൻ നിനക്കും ആണെന്ന്.... എന്നിട്ട് പ്പോ നിന്റെ ഏട്ടൻ വേറെ കല്യണം കഴിക്കാൻ ലെ " "ദിയ ഞാൻ പറയുന്നത് ഒന്ന് കേൾക്കു... എനിക്കും ഏട്ടനും ഒന്നും അറിയുണ്ടായില്ല.... എൻഗേജ്മെന്റ് അല്ലെ കഴിഞ്ഞോളു കല്യാണം നമ്മുക്ക് മുടക്കാ " "ശ്രീക്കുട്ടി.......... " "ആഹ്..... ശെരി ദിയ ഏട്ടൻ എന്നെ വിളിക്കുന്നു "... "എന്താ ഏട്ടാ " "മോൾക്ക് വിഷമായോ ഞാൻ ചൂടായപ്പോ " "ഇല്ല ഏട്ടാ.... എന്നാലും അവള് ശെരിയല്ല അവൾ ദിയനോട് വെല്ലുവിളിച്ചതാ അർജുൻ സർ നെ പ്രേമിക്കും ഹരി സർ നെ കെട്ടും ന്നൊക്കെ.... ഇത് കേട്ടാൽ തന്നെ മനസ്സിലാവൂലെ അവളുടെ ലെവൽ " അതും കൂടി കേട്ടത്തോടെ എന്റെ എല്ലാം കണ്ട്രോൾ പോയി "

മോൾ പോയി കിടന്നോ അതൊന്നും ആലോചിക്കണ്ട.... എനിക്കറിയാം മോൾ ഏട്ടന്റെ നല്ലതിന് വേണ്ടിയാ ഇങ്ങനെ ഒക്കെ പറയുന്നത് ന്ന്.... ഇത് വെറും എൻഗേജ്മന്റെ അല്ലെ.... ഈ കല്യാണം നടക്കുന്നത് എനിക്കൊന്നും കാണണം " അതും പറഞ്ഞു ഹരി റൂമിലേക്ക് പോയി.. ശ്രുതി ഒന്ന് പുച്ഛിച്ചു ചിരിച് അവളുടെ റൂമിലേക്കും . 🌼🌼🌼🌼🌼🌼🌼🌼 "അമ്മേ!!!!!" ഈശ്വര എന്താ ഞാൻ വീണ്ടും വീണ്ടും ആ കണ്ണുകൾ തന്നെ ഞാൻ കാണുന്നത് അന്ന് ഞാൻ ഒരാളെ ഇടിച്ചിട്ടപ്പോൾ ആ കണ്ണിൽ കണ്ട ദേഷ്യവും ഇന്ന് ഹരി സർ ന്റെ കണ്ണിൽ കണ്ട ദേഷ്യവും ഒന്നല്ലേ... ദേവീ അതിന്റെ അർത്ഥം എന്താ??? രണ്ടും ഒരാൾ ആണോ..... ഇനി അതിനു പ്രതികാരം ചെയ്യാൻ വന്നതാണോ.... അന്ന് അത്രക്കും ദേഷ്യം ഉണ്ടായിരുന്നു.... ഇന്നും അതേ ദേഷ്യവും വെറുപ്പാ ഞൻ ആ കണ്ണിൽ കണ്ടത് ഉറക്കും പോയല്ലോ ഈശ്വരാ..... അന്ന് മുഴുവൻ ഉറക്കo വരാതെ നന്ദ തിരിഞ്ഞും മറിഞ്ഞും കിടന്നു. 🌼🌼🌼🌼🌼🌼🌼🌼

ഒരിക്കലും കല്യാണം കഴിക്കാൻ പോവുന്ന കുട്ടീനെ കുറിച് ഞാൻ കേൾക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങളാണ് ഞാൻ ഇന്ന് കേട്ടത്... അതും സ്വന്തം പെങ്ങളുടെ നാവിൽ നിന്ന്...അന്ന് ഞാനും കേട്ടതാ അതൊക്കെ.. അവളെ ആലോജിക്കും തോറും മനസ്സിൽ ദേഷ്യവും വെറുപ്പും കൂടാ... ആ ദേഷ്യത്തിൽ അവൾ ഇട്ട് തന്ന മോതിരം വലിച്ചു ഊരി ദൂരേക്ക് എറിഞ്ഞു... അന്ന് എന്നെ വന്നു ഇടിച്ചിട്ടപ്പോൾ ആ പിടക്കുന്ന മിഴികളോട് ആദ്യമായി എനിക്ക് പ്രണയം തോന്നിയിരുന്നു.... കണ്ണ് കൊണ്ട് അവൾ ക്ഷമ ചോദിച്ചത് മനസ്സ് കൊണ്ട് ഞാൻ കേട്ടതാണ്.... അവളെ കാണാൻ വേണ്ടി ഞാൻ പലപ്പോഴും ശ്രേമിച്ചപ്പോൾ ഒക്കെ അവളെ അർജുൻ ന്റെ കൂടെ മാത്രമേ എനിക്ക് കാണാൻ കഴിഞ്ഞോളു... അന്ന് തന്നെ ഞാൻ മനസ്സിലാക്കണമായിരുന്നു... അന്ന് അതൊരു അധ്യാപക വിദ്യാർത്ഥി ബന്ധമാണെന്ന് ഞൻ തെറ്റിധരിച്ചു ..... അതും അല്ല അവൾ വെല്ലുവിളിച്ചിരിക്കുന്നു..... അതൊക്കെ ആലോചിക്കുമ്പോൾ എനിക്ക് എന്നെ തന്നെ നഷ്ടപെടുന്ന പോലെ..... ഇവളെ പോലെ തരം താഴ്ന്ന പെണ്ണിനെ ആണല്ലോ ഞൻ ഒരു നിമിഷം എങ്കിലും പ്രണയിച്ചത് എനിക്ക് എന്നോട് തന്നെ വെറുപ്പ തോന്നുവാ.... ഇവളെ ഒക്കെ ഏത് തരം പെണ്ണുങ്ങളുടെ കൂടെ കൂട്ടണ്ടത് എന്ന് എനിക്കറിയ " ഡീ നന്ദ.... നീ എന്റെ പെങ്ങൾക്ക് മുന്നിൽ നിന്ന് വെല്ലു വിളിച്ചത് അല്ലെ എന്നെ കെട്ടാം ന്ന്.....നിനക്ക് ഞാൻ കാണിച്ച് തരാടി ഇനി എന്താ നിന്റെ ജീവിതത്തിൽ നടക്കുന്നതെന്ന് .......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story