ഹൃദയം ❣️: ഭാഗം 7

hridayam

രചന: അനാർക്കലി

 പിറ്റേന്ന് രാവിലെ പതിവിലും നേരം വൈകിയാണ് നന്ദ എണീറ്റത്. താഴേക്ക് പോവാനും ആരുടെ മുഖത്തക്ക് നോക്കാനും അവൾക്ക് കഴിഞ്ഞില്ല.. ആരും കൂടെ ഇല്ലാതെ കിടന്ന ഉറക്കം വരാത്ത താൻ ഇന്നലെ ഒറ്റക്ക് കിടന്നു എന്ന് ആലോചിച്ച് നന്ദക്ക് വിശ്വാസം വന്നില്ല അപ്പോളാണ് നന്ദ ടെ ഫോൺ അടിക്കുന്നത് കേട്ടത്. ഗീതു ആണെന്ന് കണ്ടതും അവൾ ഫോൺ എടുക്കാതെ കുളിക്കാൻ കേറി.... കുളി കഴിഞ്ഞു വന്നു അവൾ താഴേക്ക് പോയി....... "എന്തിനാ മോനെ നീ വിഷമിക്കുന്നെ " "എല്ലാം പെട്ടന്നായിരുന്നു ന്ന് അമ്മക്ക് തോന്നുണ്ടോ " "എല്ലാം നന്ദ മോളുടെ നല്ലതിനല്ലേ.... അംബികടെ കൊച്ചു മോനാ ഹരി... ഒരു കുറവും ഉണ്ടാവില്ല മോൾക്ക് അവിടെ.. പിന്നെ നമുക്ക് അറിയാതെ ആള് ഒന്നും അല്ലല്ലോ.. അച്ചു ന്റെ ഫ്രണ്ട് അല്ലെ അവൻ.... എന്ത് കൊണ്ടും നന്ദു ന്റെ ഭാഗ്യ അവൻ " സ്റ്റെപ് ഇറങ്ങി വരുമ്പോ തന്നെ അച്ഛന്റെയും മുത്തശ്ശിടേം സംസാരം കേട്ടു കൊണ്ടാ നന്ദ വന്നേ.... അത് കേട്ടതും മുഖത്തു ഒരു മങ്ങിയ ചിരി വരുത്തി അവൾ അടുക്കളയിലേക്ക് പോയി.. "നന്ദു പിണക്കത്തിലാ തോന്നുന്നു അമ്മേ.. " "എത്ര നേരം അവൾ നമ്മളോട് പിണങ്ങി ഇരിക്കും.... അതൊക്കെ ശെരിയാവൊഡാ " 🌼🌼🌼🌼🌼🌼🌼🌼🌼🌼

ഞാൻ അടുക്കലേക്ക് വന്നപ്പോ അമ്മ പണിയിലായിരുന്നു.... "നീ ഇന്ന് അമ്പലത്തിൽ പോയില്ലേ മോളെ " "ഇല്ല " "അതെന്തു പറ്റി.... ഇങ്ങനൊരു പതിവ് ഇല്ലാലോ " "പതിവ് ഇല്ലാതെ കാര്യങ്ങളല്ലേ അമ്മേ ഇവിടെ നടക്കുന്നെ " "മോൾ എന്താ ഇങ്ങനൊക്കെ പറയുന്നേ " അത് കേട്ടു കൊണ്ട അച്ഛമ്മ വന്നത്... ഞാൻ പിന്നെ ഒന്നും മിണ്ടാനും പോയില്ല. "അച്ചു എവിടെ " "അവൻ ആരെയോ കാണാൻ പുറത്ത് പോയേക്കുവാ അമ്മേ " "നീ ഇങ് വാ നന്ദൂട്ടി .... നിന്നോട് എനിക്ക് സംസാരിക്കാൻ ഉണ്ട് " "എന്താ അച്ഛമ്മേ " "നീ വാന്നെ.... " അച്ഛമ്മയും ഞാനും നടന്ന്‌ കുളത്തിന്റെ പടവിലെത്തി... "നന്ദൂട്ടി.... " "മം " "മോൾക്ക് ഞങ്ങളോട് ദേഷ്യം ഉണ്ടോ " "അച്ഛമ്മേ..അത് പിന്നെ എന്നോട് ഒന്നും ചോദിക്കാതെ ഇത്ര പെട്ടന്ന്..... " "എനിക്കറിയ മോൾടെ മനസ്സ്..... ഞാൻ നിന്റെ അച്ചാച്ചനെ ആദ്യായിട്ട് കാണുന്നത് കഴുത്തിൽ താലി കേട്ടുമ്പോഴാ ..... " "അതൊക്കെ അച്ഛമ്മേ " "എനിക്കറിയാ മോളെ അന്നത്തെ കാലം അല്ല ഇന്ന് എന്ന്..... " "......"

"നിന്റെ പിറന്നാൾ അല്ലെ വരുന്നേ എന്ന് പറഞ്ഞു ഞാനാ നിന്റെ ജാതകം നോക്കിപ്പിക്കാൻ പറഞ്ഞത്..... ജ്യോൽസ്യൻ പറഞ്ഞു മോൾക്ക് 21 വയസ്സ് വരെ കല്യാണത്തിന് പറ്റിയ സമയം ഒള്ളു ന്ന് ......അപ്പോഴാ അംബിക ഇങ്ങനൊരു കാര്യം പറഞ്ഞു ഞങ്ങളെ അടുത്തു വരുന്നത്. നിങ്ങൾ ഒരേ കോളേജ് ആയ കാരണം മുന്നേ കണ്ടിട്ട് ഉണ്ടാവും അതോണ്ടാ പിന്നെ പെണ്ണ് കാണൽ ഒന്നും ഇല്ലാതെ നിശ്ചയം തീരുമാനിച്ചേ.. മോൾക്ക് ഒരു പിറന്നാൾ സമ്മാനം ആവോലോ ...അത് മാത്രല്ല അപ്പുനെ നമുക്കെല്ലാവർക്കും മുന്നേ അറിയാലോ ... നല്ല പയ്യനാ.. മോളെ വിഷമിപ്പിക്കില്ല... നമ്മളെക്കാൾ വല്യ തറവാട്ടുകാരാ... മോളെ രാജകുമാരിയെ പോലെ നോക്കും അവർ... അപ്പൊ ഈ സങ്കടം ഒക്കെ മാറും.. " അത് കേട്ടപ്പോഴേക്കും എന്റെ കണ്ണൊക്കെ നിറഞ്ഞു... ഇവർക്ക് അറീല്ലല്ലോ സർ നു എന്നെ അല്ല വേറെ ഒരു പെൺകുട്ടിനെ ഇഷ്ടാന്ന്... എങ്ങനെ ഈശ്വര ഇവരോട് അത് പറയാ "മോൾ എന്തിനാ കരയുന്നെ....

കണ്ണോക്കെ തുടച് നല്ല കുട്ടി ആയിട്ട് വേണം ഇനി വീട്ടിലേക്ക് വരാൻ " "മം " കല്യാണം മുടക്കാൻ പറ്റില്ല ന്ന് ഏകദേശം മനസ്സിലായി... എന്നാലും സർ നെ കണ്ട് പറയണം ഞൻ ഒഴിഞ്ഞു തരാൻ ഒരുക്കമാണെന്ന്.. സ്നേഹിക്കുന്നോർ ഒരുമിക്കട്ടെ.... കുറെ നേരം അങ്ങനെ കുള പടവിൽ ഇരുന്നു..... 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 രാവിലെ കണ്ണ് തുറന്നതും ആകെ തല ഒക്കെ വേദനിക്കുന്ന പോലെ തോന്നി കണ്ണ് ഒന്ന് തുറന്ന് അടച്ചു. പെട്ടന്ന് ഇന്നലത്തെ സംഭവം ഒക്കെ മനസ്സിലേക്ക് വന്നതും ചാടി എണീറ്റു.... ഈശ്വരാ രാവിലെ തന്നെ ആ ശവം ആണല്ലോ മനസ്സിൽ ഇന്നത്തെ ദിവസം മൊത്തം പോയി..... എഴുന്നേറ്റ് ഫ്രഷ് ആയി ഞാൻ താഴേക്ക് പോയി എല്ലാരും എന്റെ കല്യണം ചർച്ചയിലാ... അതിനു മാത്രം എന്താ ഇത്ര പറയാൻ... ഞാൻ പതുകെ ചായ എടുത്തു ഉമ്മറത്തേക്ക് പോയി...... ഇതുവരെ ഉണ്ടായതൊക്കെ ആലോചിച് അവിടെ ഇരുന്നു 🌼🌼🌼🌼🌼🌼🌼🌼🌼🌼 ഒരാഴ്ച മുൻപ് വീട്ടിൽ ഇപ്പോ ആരും എന്റെ കല്യാണം കാര്യം സംസാരിക്കാറില്ല.... ഞൻ വിചാരിച്ചു എനിക്ക് താല്പര്യം ഇല്ലാത്ത കാരണം അത് ഒഴിവാക്കി ഉണ്ടാവും എന്ന്. അത് കാരണം ഞാൻ ഇപ്പൊ ഭയങ്കര ഹാപ്പി യാ .......

രാവിലെ തന്നെ അച്ഛനും അമ്മയും ഒരുങ്ങി ഇറങ്ങുന്നതാ കണ്ടത്... "ഇതെവിടെക്കാ അമ്മ " "ഞങ്ങളൊന്ന് തറവാട്ടിൽ പോവ്വാ കുറച്ചു കാര്യങ്ങളുണ്ട് " "നിങ്ങൾ ക്ലാസ്സ്‌ കഴിഞ് അങ്ങോട്ട് പോരെ... ഫുഡ് ഒക്കെ ടേബിളിൽ എടുത്തു വെച്ചിട്ടുണ്ട്.. " "അവിടക്ക് എന്തിനാ ഇത്ര നേരത്തെ.... ഒപ്പം പോയ പോരെ " "അതൊക്കെ ഉണ്ട് 8 മണിക്ക് അവിടെ എത്താൻ പറഞ്ഞതാ " "അമ്മ ഇതെന്തൊക്കെയാ ഈൗ പറയണേ അച്ഛാ... " "ഞങ്ങൾ പോയി... നീ കോളേജിലേക്ക് പോവാൻ നോക്ക് ... പിന്നെ.. ശ്രീക്കുട്ടി ആരവും പോയി... " ഞാനും പോയി ഫ്രഷ് ആയി വന്നു ഫുഡ് എടുത്തു കഴിച്ച് കോളേജിലേക്ക് വിട്ടു. ഉച്ചക്ക് ഫുഡ് കഴിച് ശ്രീക്കുട്ടി നെ തപ്പി ഇറങ്ങിയതാ ഞാൻ... വൈകീട്ട് നേരത്തെ ഇറങ്ങാൻ പറയാൻ..... കുറെ നോക്കിയപ്പോ ദേ നിക്കുന്നു അവളും ദിയയും... ദിയ എന്തിനാ ഏത് നേരവും അവളുടെ പിന്നാലെ നടക്കുന്നെ... പിന്നെ വേറേം കുറെ കുട്ടികൾ ഉണ്ട് എന്താണാവോ പ്രശനം....... അവിടെ അടുത്ത് എത്തിയപ്പോ മനസ്സിലായത് ഞമ്മളെ ഉണ്ടക്കണ്ണി അവിടെ നിക്കുന്നു.... അവരുടെ അടുത്തേക്ക് പോവ്വാൻ നിന്ന ഞാൻ അവളുടെ വാക്കുകൾ കേട്ട് ഞെട്ടി...

ഇവള് ഇങ്ങനെ ഉള്ള പെണ്ണാണോ ഈശ്വര... ഇതാണോ അപ്പൊ അവളുടെ മനസ്സിൽ ഇരുപ്പ്.... എന്റെ പെങ്ങളെ വെല്ലുവിളിച്ചിരിക്കുന്നു... അതോടെ അവളോട് അത് വരെ തോന്നിയ ഇഷ്ട്ടം ഒക്കെ മാറി ദേഷ്യം വെറുപ്പും ആയി...... പതിവ് പോലെ വൈകീട്ട് തറവാട്ടിൽ വന്നു കേറിയപ്പോ തന്നെ എല്ലാരുടേം മുഖത്തു ഭയങ്കര സന്തോഷം... ഞാനും ശ്രീക്കുട്ടി ഒന്നും മനസ്സിലാവാതെ പരസപരം നോക്കി.... " എന്താണ് ദേവി കുട്ടി " "അപ്പു നമുക്ക് നാളെ ഒരിടം വരെ പോകണം.. " "എവിടെക്കാ അച്ഛമ്മേ... " "നിനക്ക് ഒന്ന് പെണ്ണ് കാണാൻ " "😳 " " നീ കണ്ണൊന്നും പുറത്തക്ക് എടുക്കണ്ട ഞങ്ങൾ തീരുമാനിച്ചു " "അച്ഛാ....... ചിറ്റപ്പാ.... " "🙄🙉" "നീ അവരെ വിളിക്കണ്ട.... ഞാനാ തീരുമാനിച്ചേ.. നീ കണ്ടിട്ടുണ്ടാവും എന്നാലും ഇതൊക്കെ ഒരു ചടങ്ങല്ലേ... നല്ല കുട്ടി ആഹ്ടാ ഞങ്ങളൊക്കെ കണ്ടു... നല്ല പൊരുത്തവും ഉണ്ട്... " അത് കേട്ടതും ശ്രീക്കുട്ടി ചവിട്ടി തുള്ളി അകത്തേക്ക് പോയി "ഈ പെണ്ണിന് ഇതെന്തു പറ്റി കൃഷ്ണ " "എനിക്കൊന്നും അറിയില്ല.. "

"അതൊക്കെ പോട്ടെ... അപ്പു എന്താ നിന്റെ തീരുമാനം... " "അച്ഛമ്മേ കുറച്ചു കൂടെ കഴിഞ്ഞിട്ട് പോരെ " "അവന്റെ ആഗ്രഹം അതാണെങ്കിൽ അങ്ങനെ ആലോജിച്ചൂടെ അമ്മേ "-- ചിറ്റപ്പൻ ചിറ്റപ്പൻ മുത്താണ് "വയസ്സാം കാലത്ത് പേരക്കുട്ടിടെ കല്യാണം കാണണം എന്ന് ഞാൻ ആഗ്രഹിച്ചു പോയി... അത് തെറ്റാണെന്ന് തോന്നുന്നു....ഇനി ഞാൻ ഒന്നും പറയുന്നില്ല " അച്ഛമ്മ സെന്റി ആയി.... എല്ലാരുടേം നെഞ്ചിൽ കൊള്ളുന്ന സ്ഥലത്ത് കൊണ്ട് ന്ന് മുഖം എല്ലാരുടേം കണ്ടപ്പോ തന്നെ എനിക്ക് മനസ്സിലായി അമ്മ ദേ എന്നെ കൊല്ലാൻ ഉള്ള ദേഷ്യത്തിൽ നില്കുന്നു... അല്ലെങ്കിലും മൂപ്പത്തി അമ്മായിയമ്മേടെ സൈഡ് ആണ്.... അച്ഛമ്മ രണ്ടും കല്പിച്ച.... ഒന്നും പറയാൻ പറ്റില്ല ഞാൻ തിരിഞ്ഞു നടക്കാൻ തുടങ്ങിയതും അച്ഛമ്മ തലകറങ്ങി വീണതും ഒരുമിച്ചായിരുന്നു..... "അമ്മേ..... " "അച്ഛമ്മേ എണീക്ക് " "അപ്പു ഡോക്ടർ നെ വിളിക്ക് " "ആ അച്ഛാ " ഡോക്ടർ നെ വിളിച്ചു .. ഡോക്ടർ എത്തി പരിശോദിച്ചു പ്രഷർ കുറഞ്ഞതാ ടെൻഷൻ ഒന്നും കൊടുക്കരുത് ന്ന് പറഞ്ഞു കുറച്ചു ടാബ്‌ലെറ്സ് തന്നു മൂപ്പർ പോയി.... അതോടെ എല്ലാരുടേം നോട്ടം എന്നിലായി.... സംഭവം എനിക്ക് മനസ്സിലായി..... അല്ലെങ്കിലും ഞാൻ ഇനി ആരെയാ കാത്തു നില്കുന്നെ... ആ പൂതന യെ....

അവളെക്കാൾ നല്ലത് എന്തായാലും അച്ഛമ്മ കണ്ട് പിടിച്ചത് ആവും..... "അച്ഛമ്മേ ..... എന്തിനാ വെറുതെ ഇങ്ങനെ ടെൻഷൻ ആവുന്നേ " "......" "എനിക്ക് കല്യാണത്തിന് സമ്മതാ " "എന്നാ നമുക്ക് നാളെ തന്നെ കുട്ടിനെ കാണാൻ പോകാം.. " "അച്ചോടാ ഇത് വരെ വയ്യാതെ കിടന്ന ആളാ ഇതെന്ന് പറയോ... അച്ഛമ്മ ഇപ്പൊ റസ്റ്റ്‌ എടക്കു... പിന്നെ അച്ഛമ്മയും അമ്മയും കണ്ട് പിടിച്ച കുട്ടി അല്ലെ എനിക്ക് കാണണ്ട നല്ലതാവും " "എന്നാലും " "ഒരു എന്നാലും ഇല്ല " "എന്നാ അങ്ങനെ ആയിക്കോട്ടെ.... നമുക്ക് ബാക്കി കാര്യങ്ങൾ തീരുമാനിക്കാം....വിശ്വാ.... " "ആയിക്കോട്ടെ അമ്മേ... " അതോടെ വീട് മൊത്തം ഹാപ്പി... ശ്രീക്കുട്ടി ഇതിലൊന്നും പെടാതെ മാറി നിക്കുന്നു.... എന്താണാവോ പെണ്ണിന് പറ്റ്യേ... ചിലപ്പോ എന്നെ ആലോചിച്ചാവും.. ഇതിനൊക്കെ ഉള്ളത് കാർത്തിക്ക് ഞാൻ കൊടുക്കുന്നുണ്ട്... അവൻ ഒരുത്തിയെ ഇഷ്ടപ്പെട്ടു കല്ല്യാണം കഴിക്കാൻ മുട്ടി നിക്കുന്ന കാരണ എന്നെ അവനെക്കാൾ മുന്നേ കെട്ടിക്കാൻ ഇവർ കിടന്ന് പെടാ പാട് കൂടുന്നെ.. പിന്നെ കാര്യങ്ങളൊക്കെ ഭയങ്കര സ്പീഡ് ആയിരുന്നു നിശ്ചയം വരെ തീരുമാനിച്ചു....അതിനിടയിൽ അച്ചു വിളിച്ചു അവന്റെ പെങ്ങളുടെ കല്യാണം ഉറപ്പിച്ചു എന്ന് പറഞ്ഞു.....

അത് വേറെ ഒരു രസം ഞങ്ങൾ നല്ല ഫ്രണ്ട്സ് ഒക്കെ ആണെങ്കിലും അവന്റെ പെങ്ങളെ ഞാൻ ഇതുവരെ കണ്ടിട്ടില്ല എന്റെ പെങ്ങളെ അവനും കണ്ടിട്ടില്ല... കാരണം കിച്ചു ഒറ്റ മോൻ ആയതോണ്ട് ഞങ്ങടെ കൂതാട്ടം ഒക്കെ അവന്റെ വീട്ടില..... ഞങ്ങടെ രണ്ടാൾടേം വീട്ടിലേക്ക് അതികം വരാറില്ല... ഞൻ അച്ചുന്റെ വീട്ടിൽ പോയിട്ടുണ്ടെങ്കിലും പെങ്ങളെ ഒന്നും കണ്ടിട്ടില്ല.... അങ്ങനെ ദിവസങ്ങൾ കടന്ന് പോയി... പക്ഷെ വീണ്ടും ആ കണ്ണുകൾ എന്റെ സ്വപ്നത്തിൽ വരാൻ തുടങ്ങി...... അങ്ങനെ ഇരിക്കെയാണ് അവളേം കിച്ചനേം ഒരുമിച്ച് കാണാൻ തുടങ്ങിയെ.... അപ്പോഴൊക്കെ അതൊന്നും എന്നെ ബാധിക്കുന്ന പ്രശ്നം അല്ലെന്ന് പറഞ്ഞു പഠിപ്പിച്ചു... പിന്നെ മനഃപൂർവം അതൊക്കെ മറന്നു. ഓണത്തിന് ഗ്രൗണ്ടിലേക്ക് പോകാൻ നിൽക്കുമ്പോഴായിരുന്നു ദിയയും ശ്രീക്കുട്ടിയും വരുന്നത് കണ്ടത്.. ഞാൻ ശ്രീക്കുട്ടിയെ നോക്കി ഒന്ന് ചിരിച്ചു. അവൾ എന്റെ അടുത്ത് വന്നു. "ഏട്ടാ.. ദേ ഇവൾക്ക് ഏട്ടന്റെ കൂടെ നിന്ന് സെൽഫി എടുക്കണം എന്ന്...

വാ ഏട്ടാ ഒരു സെൽഫി എടുക്കാം... " ഞാൻ ദിയയെ ഒന്ന് രൂക്ഷമായി നോക്കി ശ്രീക്കുട്ടിയെ നോക്കി.. "നിങ്ങൾക്ക് വേണേൽ നിങ്ങൾ സെൽഫി എടുത്തോ.. അതിനെന്തിനാ എന്നെ വിളിക്കുന്നെ.. പിന്നെ എന്റെ ഒപ്പം നിന്ന് സെൽഫി എടുക്കാം എന്ന് ആര് വ്യാമോഹിക്കേണ്ട... " "പ്ലീസ് ഏട്ടാ.. " "നോ ശ്രീക്കുട്ടി.. നീ പോവാൻ നോക്ക്.. " അവരെ രണ്ടുപേരെയും അവിടുന്ന് പറഞ്ഞയച്ചു ഗ്രൗണ്ടിലേക്ക് പോകാൻ വേണ്ടി തിരിഞ്ഞപ്പോഴായിരുന്നു ആ ഉണ്ടക്കണ്ണിയെ കണ്ടത്.. അവൾ സാരിയൊക്കെ ഉടുത്ത കാണാൻ നല്ല ചേലായിരുന്നു.. ഒരു നിമിഷം ഞാൻ അവളെത്തന്നെ നോക്കിനിന്നു.. പെട്ടെന്നായിരുന്നു കിച്ചു അവളെ അടുത്തേക്ക് ചെന്നത്. അവനോട് അവൾ കൊഞ്ചികുഴയുന്നത് കണ്ടപ്പോ തന്നെ എനിക്ക് എരിഞ്ഞ കയറാൻ തുടങ്ങി.. ഞാൻ അവിടുന്ന് നേരെ ഗ്രൗണ്ടിലേക്ക് പോയി.. അവിടെ ഉറിയടി ഒക്കെ നോക്കി നിൽക്കുമ്പോഴായിരുന്നു അവൾ എന്റെ ഓപ്പോസിറ്റ് നിൽക്കുന്നത് കണ്ടത്.. അവളെ കണ്ടപ്പോ തന്നെ ദേഷ്യം വരാൻ തുടങ്ങി. ഞാൻ അവിടുന്ന് പോരാൻ നിൽക്കുമ്പോഴായിരുന്നു ദിയ എന്നെ നോക്കി നിൽക്കുന്നത് കണ്ടത്..

ഞാൻ അവളെ അടുത്തേക്ക് ചെന്നു.. നിനക്ക് സെൽഫി വേണമെന്നല്ലേ പറഞ്ഞെ വാ... നമുക്ക് ഒരു സെൽഫി എടുക്കാം... ഞാൻ പറഞ്ഞത് കേട്ടപ്പോ തന്നെ അവൾ കണ്ണ് തിളങ്ങുന്നത് ഞാൻ കണ്ടു.. അവൾ സന്തോഷത്തോടെ എന്റെ ഒപ്പം വന്നു നിന്ന്. ഞാൻ ഫോൺ എടുത്തു ഫോട്ടോ എടുക്കാൻ വേണ്ടി കയ്യ് കൊണ്ട് പോകുമ്പോഴായിരുന്നു ക്യാമെറയിൽ ഞാൻ അവളെ കണ്ടത്.ഞങ്ങളെ തന്നെ നോക്കി നിൽക്കുന്ന ആ ഉണ്ടക്കണ്ണിയെ.. ഞാൻ ഒന്ന് പുച്ഛിച്ചു ഫോട്ടോ എടുത്തു. എന്നിട്ട് ദിയയെ നോക്കി ഒന്ന് ചിരിച്ചു.. പരിപാടി ഒക്കെ കഴിഞ്ഞ് ഞാൻ കിച്ചുവിനെ തപ്പി ഇറങ്ങിയപ്പോ ആണ് അവനും അവളും കൂടെ സംസാരിക്കുന്നത് കണ്ടത്. പിന്നെ രണ്ടുപേരും കൂടെ ഒരുമിച്ചു നിന്ന് സെൽഫി എടുക്കുന്നത് കൂടെ കണ്ടപ്പോ എന്തോ മനസിന് ഒരു വിഷമം തോന്നി... എന്നാൽ അവൾ അന്ന് പറഞ്ഞ ഡയലോഗ് കേഴുക്കുമ്പോ അവളോടുള്ള ഇഷ്ടം പോയി.. പകരം ദേഷ്യം വന്നു.... കോളേജിൽ നിന്നും ഇറങ്ങി ഞാനും കിച്ചുവും പോകുമ്പോഴായിരുന്നു അച്ചു വിളിക്കുന്നത്.. ഞാൻ വണ്ടിയിൽ സൈഡ് ആക്കി ഒരു കടയിൽ കയറി അപ്പോഴേക്കും കിച്ചുവും അച്ചുവും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.

ഞാൻ കടയിൽ നിന്നും വന്നപ്പോൾ കിച്ചു ഫോൺ എനിക്ക് തന്നു. പിന്നെ അവനോടും ഒന്ന് സംസാരിച്ചു കിച്ചിവിനെ അവന്റെ വീട്ടിൽ ഇറക്കി ഞാൻ തറവാട്ടിലേക്ക് പോയി.. അങ്ങനെ ഓണം വെക്കേഷന് കോളേജ് പൂട്ടിയ സന്തോഷത്തിനു വീട്ടിൽ വന്നു കേറിയ എന്നോട് ആദ്യം പറഞ്ഞത് ഇവർ നാളെ നിശ്ചയം ആണെന്ന.... അതോടെ വീണ്ടും അവൾ മനസ്സിലേക്ക് വരാൻ തുടങ്ങി....അവളെ ആലോചിക്കും എനിക്കിപ്പോ ദേഷ്യം വരുവാണ്.. അങ്ങനെ കുറച്ചു നേരം ഒറ്റക് ഇരിക്കാൻ വേണ്ടി വന്നപ്പോളാ കിച്ചും അച്ചും തലങ്ങും വിലങ്ങും വിളി തുടങ്യെ ഞാൻ കാൾ എടുക്കാൻ തന്നെ പോയില്ല... പിറ്റേന്ന് ഞങ്ങളെ വണ്ടി പോയി നിന്ന വീട് കണ്ട് ആകെ ഞെട്ടി ഇറങ്ങിയപ്പോ ദേ വരുന്നു അച്ചു... പിന്നാലെ ഒരു ചോദ്യവും 'ഞെട്ടിയിലെ അളിയാ 'എന്ന്... കോപ്പനെ ഒന്ന് അങ്ങട്ട് കൊടുക്കാൻ ആണ് തോന്നിയെ... എന്നാലും ആള് അവന്റെ പെങ്ങൾ ആണെന്നുള്ള ഒരാശ്വാസം ഉണ്ടായിരുന്നു.... അങ്ങനെ പെണ്ണിനെ വിളിച്ചപ്പോ വരുന്ന ആളെ കണ്ട് ഞാൻ പകച്ചു പണ്ടാരണ്ടങ്ങി..... എന്തോന്നാ ഈ കാണുന്നെ.... ഞാൻ ഒരിക്കലും കാണരുത് ആഗ്രഹിച്ച ആള് മുന്നിൽ വന്നു നില്കുന്നു...... അതും എന്റെ പെണ്ണാവാൻ ഒരുങ്ങി.....

കോളേജിൽ ഉണ്ടായ സംഭവങ്ങൾ ഒക്കെ മനസ്സിലേക്ക് വന്നതും എവിടുന്നൊക്കെയോ ദേഷ്യം വന്നു..... ഒരിക്കലും ഇവൾ സന്തോഷത്തോടെ ഇരിക്കരുത് എന്ന് കരുതി തന്നെയാ ഞാൻ മോതിരം ഇട്ട് കൊടുത്തത്.. 🌼🌼🌼🌼🌼🌼🌼🌼🌼🌼 "ഏട്ടാ " "എന്താടാ " ആരവിന്റെ വിളിയാണ് എന്നെ ചിന്തകളിൽ നിന്നും ഉണർത്തിയത്. "മതി ഏട്ടത്തിയെ സ്വപ്നം കണ്ടത്.... എന്തായാലും കല്യാണം ഒരു കൊല്ലം കഴിഞ്ഞേ നടത്തൂ... " "ഓഹോ.... ഞാൻ ഇപ്പൊ വിളിച്ചോണ്ട് വരാന്ന് വിചാരിച്ചതായിരുന്നു.... ഒന്ന് എണീറ്റ് പോടാ... " "ദേ അമ്മേ അച്ഛമ്മേ... ഏട്ടന് ഇപ്പോ തന്നെ ഏട്ടത്തിനെ ഇങ്ങോട്ട് കൊണ്ടുവരണം എന്ന്... " "ഡാ തെണ്ടി നീ എന്റേൽന്ന് വേടിക്കും... എണീറ്റ് പോടാ കോപ്പേ... " "എന്താടാ അപ്പു പറഞ്ഞെ " "അത് ഉണ്ടല്ലോ മുത്തശ്ശി...... " അവൻ അത് പറഞ്ഞപ്പോകും ഞാൻ അവനെ നോക്കി കണ്ണുരുട്ടി... അവൻ പിന്നെ ഒന്നും മിണ്ടാതെ ഉള്ളിലേക്ക് ഓടി "അപ്പു നിനക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടെങ്കിൽ ഞമ്മക്ക് അത് പെട്ടന്ന് നടത്ത...ഞങ്ങക്ക് ഒക്കെ അതാ ഇഷ്ട്ടം " ദേ ഈ അച്ഛമ്മ എന്തൊക്കെ പറയുന്നേ... "അച്ഛമ്മേ അത് അവൻ വെറുതെ പറയുവാ... ഞാൻ angane ഒന്നും പറഞ്ഞിട്ടില്ല...."

അച്ഛമ്മക്ക് പറയാനുള്ളത് കേഴ്‌ക്കകൂടെ ചെയ്യാതെ ഞാൻ വേഗം അവിടുന്ന് സ്ഥലം കാലിയാക്കി.. അല്ലെങ്കിൽ ഒന്നും രണ്ടും പറഞ്ഞു അവർ നാളെത്തന്നെ അവളെ ഇങ്ങോട്ട് കൊണ്ടുവരും.. പിറ്റേന്ന് മുതൽ വീട്ടിൽ ഓണത്തിന്റെ തിരക്കിൽ ആയിരുന്നു.... ഷോപ്പിങ്ങും കാര്യങ്ങളും ഒക്കെ ആയി പിന്നെ അവളെ കുറിച് ആലോചിക്കാരെ ഇല്ല... ഇടക്ക് കിച്ചുനെ വിളിച്ചപ്പോ ചെക്കൻ ആകെ വിഷമിച്ച ഫോൺ എടുക്കുന്നെ... അവനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കണം എന്ന് മനസ്സിൽ വിചാരിച്ചു....... 🌼🌼🌼🌼🌼🌼🌼🌼 അങ്ങനെ 10 ദിവസത്തെ വെക്കേഷൻ കഴിഞ്ഞു. നാളെ കോളേജ് തുറക്കാ....... ഇന്ന് തന്നെ ഹോസ്റ്റൽ പോണം.. ഞാനും ഏട്ടനും ഒപ്പം വീട്ടിലെന്നു ഇറങ്ങി.. ഗീതുനെ കൂടി കൂട്ടി. ഞങ്ങളെ ഹോസ്റ്റൽ ആക്കി മൂപ്പർ പോയി... ഹോസ്റ്റൽ എത്തി ആദ്യം ഞാൻ ആ മോതിരം ഊരി മാറ്റി... ഇത്രേം ദിവസം മുത്തശ്ശി നെ അമ്മനേം പേടിച് ഇട്ടതായിരുന്നു.... ഇത് ഇടുന്ന ഓരോ നിമിഷവും എന്റെ കയ്യ് ചുട്ടു പൊള്ളുന്ന പോലെ തോന്നുവാ... പക്ഷെ ആ മോതിരം കയ്യിൽ നിന്നും ഊരിയപ്പോ മുതൽ എനിക്കെന്തോ അസ്വസ്ഥത തോന്നാൻ തുടങ്ങി... കണ്ണിൽ നിന്നും ഞാൻ തന്നെ അറിയാതെ കണ്ണുനീർ വരാനും.... "എന്തിനാ കൃഷ്ണ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നെ... " .......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story