ഹൃധികാശി: ഭാഗം 10

hridikashi

രചന: അൻസിയ ഷെറി (അനു)

 മാളുവിനോടും ദേവേട്ടനോടും ഓരോന്ന് സംസാരിച്ചു കൊണ്ട് ഹാളിൽ ഇരിക്കുമ്പോഴായിരുന്നു പുറത്ത് കാറിന്റെ ശബ്ദം കേട്ടത്... "അവര് വന്നെന്ന് തോന്നുന്നു..." ദേവേട്ടൻ പുറത്തേക്ക് ചെന്ന് നോക്കിയതും അങ്കിളും ആന്റിയും ഏട്ടത്തിയുമെല്ലാം എത്തിയിരുന്നു... ഹാ ഇവരെ പരിചയപ്പെടുത്തിയില്ലല്ലോ.. മാളുവിന്റെ അച്ഛൻ രാജീവ് അങ്കിൾ.. ആന്റി മീര... പിന്നെ ദേവേട്ടന്റെ ഭാര്യ മൃദുല... ഒരു കുട്ടി.. ഞങ്ങടെ ചക്കര ആദുട്ടൻ..😘 രാത്രി ഫുഡും കഴിച്ചാണ് അവരെല്ലാവരും പിന്നെ പോയത്.. നേരം കുറേ ആയത് കൊണ്ട് തന്നെ നാളെ പോകാം എന്ന് പറഞ്ഞെങ്കിലും ഓണത്തിന് വരാം എന്ന് പറഞ്ഞ് അവർ പോയി... അവരുടെ വീട്‌ കുറച്ചപ്പുറത്ത് തന്നെയാണ്... _______ പിറ്റേന്ന് രാവിലെ എന്തൊക്കെയോ ബഹളം കേട്ടു കൊണ്ടാണ് ഞാൻ എഴുന്നേറ്റത്... ചാടി എഴുനേറ്റ് സമയം നോക്കിയതും പത്ത് കഴിഞ്ഞിരിക്കുന്നു... ഈശ്വരാ.. ഇത്രയും നേരം ഞാൻ ഉറങ്ങുവായിരുന്നു... സാധാരണ ആറ് മണിക്കൊക്കെ എഴുനേൽക്കുന്ന ഞാനാ.... ബാത്‌റൂമിൽ കയറി ഒന്ന് മുഖം കഴുകിക്കൊണ്ട് താഴെ ചെന്നു നോക്കിയതും ഇഡ്ഡലി ഇരുന്ന് തട്ടുന്ന മാളുവിനെയാണ് കണ്ടത്.... "ഡീ......" എന്റെ വിളി കേട്ടതും തിരിഞ്ഞു കൊണ്ട് അവളെന്നെ നോക്കി ഇളിച്ചു കാണിച്ചു.... ശെരിക്കും ബാസന്തിയേ പോലെ..😂

"ഡീ പെണ്ണെ പോയി കുളിക്കെടി.. നേരം പത്തിനാ അവളുടെ എഴുനേറ്റ് വരവ്..." അങ്ങോട്ട് അമ്മ വന്നു പറഞ്ഞതും ഞാൻ ഒന്ന് ഇളിച്ചു കാണിച്ചിട്ട് വേഗം മുറിയിലേക്ക് തന്നെ പോന്നു... ഫ്രഷ് ആയി താഴെ എത്തിയപ്പോഴേക്കും അവളുടെ ഫുഡ്‌ കഴിക്കൽ കഴിഞ്ഞിരുന്നു.... കൈ കഴുകി ചെയറിട്ട് കഴിക്കാൻ തുടങ്ങിയതും മാളു അപ്പുറത്ത് വന്നിരുന്നു... ഞാൻ എന്താ എന്ന നിലക്ക് അവളെ നോക്കി പുരികം പൊക്കിയതും എനിക്കൊന്ന് ഇളിച്ചു തന്നിട്ട് ടേബിളിൽ നിന്നും എന്തോ എടുത്തു കൊണ്ട് അവൾ പുറത്തേക്ക് ഓടിയതും ഒരുമിച്ചായിരുന്നു.... എന്താ നടന്നതെന്ന് മനസ്സിലാകാൻ എന്റെ പാത്രത്തിലെ മിസ്സിങ്ങായ രണ്ട് ഇഡ്ഡലി മതിയായിരുന്നു... _______ "നീയെന്താ ഇപ്പൊ ഇങ്ങോട്ട് വന്നേ..??" പുറത്ത് മാളുവിന്റെ കൂടെ നിൽക്കുന്ന നേരം ഞാൻ ചോദിച്ചത് കേട്ട് അവളെന്നെ പുരികം പൊക്കി നോക്കി.... "അതെന്താ എനിക്ക് വന്നൂടെ..??🤨" "അത് കൊണ്ടല്ലെടി... നിങ്ങൾ ഇനി ഓണത്തിന് വരുവൊള്ളൂന്ന് പറഞ്ഞില്ലെ.. അതാ ചോദിച്ചത്..." "ഓഹ് അങ്ങനെ... അത് ഞാൻ മാത്രമേ വന്നുള്ളൂ....ദേവേട്ടൻ എന്നെ ഇവിടെ ആക്കിത്തന്നിട്ട് പോയി... നിന്നെ എനിക്ക് തീരെ വിശ്വാസം ഇല്ലാത്തത് കൊണ്ടാ രാവിലെ തന്നെ ഇങ്ങോട്ട് പോന്നത്... അപ്പോ കൊച്ച് സുഖമായി ഉറങ്ങുവായിരുന്നു..."

"എന്നെ വിശ്വാസമില്ലാഞ്ഞിട്ടോ?? അതിന് ഞാനെന്ത്‌ ചെയ്തു??" ഞാൻ സംശയത്തോടെ ചോദിച്ചതിന് മറുപടി ആയി ഒരു തുറിച്ചു നോട്ടം ആയിരുന്നു എനിക്ക് ലഭിച്ചത്..... "നീയെന്താ ചെയ്യാത്തത്... ഇന്നലെ നടന്നതൊക്കെ ഭവതി മറന്നോ... രാവിലെ തന്നെ നീ ജോലിക്ക് പോകുന്നുണ്ടെങ്കിൽ തടയാനാ ഞാൻ വന്നത്...😤" അവൾ പറഞ്ഞപ്പോഴാണ് സത്യത്തിൽ ഓർമ്മ വന്നത് പോലും... ഇന്നലെ രാത്രി കിടക്കാൻ നേരം എന്തോ കാശിയേട്ടൻ ആയിരുന്നു മനസ്സ് മുഴുവൻ... കുറച്ചു നേരം ഫോണിൽ ആളുടെ ഫോട്ടോയും നോക്കി കിടപ്പായിരുന്നു.... അപ്പൊ എല്ലാം മറന്നു പോയിരുന്നു.... "അതൊക്കെ വിട്... നീ ഇനി ഇപ്പോൾ തന്നെ പോകോ...??" "അതെന്താ നിനക്ക് ഞാൻ ഇവിടെ നില്കുന്നത് കുഴപ്പണ്ടോ.. 😤🤨" പെണ്ണ് വീണ്ടും കലിപ്പ്...! "എന്റെ പൊന്ന് മാളൂസേ... ഞാൻ വെറുതെ ചോദിച്ചെന്നേ.... നീ എപ്പോ പോയാലും എനിക്ക് കുഴപ്പമില്ല.... "അങ്ങനെ പറ... ഞാൻ ഉച്ച ആകുമ്പോഴേക്കും പോകും...അപ്പൊ കാശിയേട്ടനെ വിളിക്കണം...." "കാശിയേട്ടനോ... ഏത് കാശിയേട്ടൻ..😳" അവൾ പറഞ്ഞത് കേട്ട് ഞാൻ ഞെട്ടിപ്പോയിരുന്നു.... "ഹോ സോറി... ഞാൻ പറഞ്ഞീലല്ലോ.. എന്റെ മാമന്റെ മോനാ.. കാശിയേട്ടൻ.. ആൾ അമേരിക്കയിൽ ആയിരുന്നു പഠിച്ചത്... ഇന്നലെ ഉച്ചക്കാ ഇവിടെ എത്തിയത്... നേരെ വന്നതോ ഇവിടെ ഞങ്ങടെ വീട്ടിലേക്കും... ഇന്നലെ വീട്ടിലെത്തിയപ്പോൾ സത്യത്തിൽ ഞെട്ടിയതായിരുന്നു...." "ഓഹ്... കാശിയേട്ടൻ എന്ന് പറഞ്ഞപ്പോ ഞാൻ വിചാരിച്ചു മറ്റേ ആൾ ആണോ എന്ന്..??"

"വേറേത് കാശിയേട്ടൻ??🤔" പെട്ടെന്ന് അവളെന്റെ നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചതും ഞാൻ ഒന്ന് പരുങ്ങി.... "അ... അത് പിന്നെ.. ന.. നമ്മുടെ കോളേജിൽ ഇല്ലേ... ഒരാൾ..." "ഹാ.. അന്ന് നിന്നെ തട്ടിയിട്ട് പോയ ആളല്ലേ..." "ആഹ്.. അതന്നെ...." "അയാളൊന്നും അല്ല...ഇവൻ അമേരിക്കക്കാരനാ... വല്ല മദാമയേയും സെറ്റാക്കിയിട്ടുണ്ടോ എന്ന് പോലും ദൈവത്തിൻ അറിയാം.. അമ്മാതിരി ഐറ്റമാ.." ഓരോന്ന് പറഞ്ഞിരുന്ന് സമയം പോയതറിഞ്ഞില്ല... ഉച്ചക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞതും പുറത്ത് ഒരു വണ്ടിയുടെ ശബ്ദം കേട്ടതും ഒരുമിച്ചായിരുന്നു.... ചെന്ന് നോക്കിയതും ഒരു കാർ.... "കാശിയേട്ടൻ വന്നെന്ന് തോന്നുന്നു..." അതും പറഞ്ഞ് മാളു കാറിന്റെ ഗ്ലാസിൽ മുട്ടിയതും അത് തുറന്നു വന്നു.... ഉള്ളിൽ കണ്ണിൽ കൂളിംഗ് ഗ്ലാസും വെച്ച് ഒരു ചെക്കൻ.... ഇവൾ പറഞ്ഞ കാശിയേട്ടൻ ഇതായിരുന്നല്ലേ.. ഒരു നിമിഷത്തിന് ഞാൻ പേടിച്ചു...! "വേഗം കേറ്......" മാളുവിനെ നോക്കി പറഞ്ഞതും അവൾ ഞെട്ടിക്കൊണ്ട് അവനെ നോക്കി.... "അതെന്താ ദൃതി...." "നിന്നോടാ കയറാനാ പറഞ്ഞത്..കൂടുതൽ ചോദ്യം വേണ്ട..." പെട്ടെന്ന് അവൻ അലറിയതും ഡോർ തുറന്ന് മാളു കയറി ഇരുന്നതും ഒരുമിച്ചായിരുന്നു... ഈശ്വരാ ഇതിനെക്കാളും ബേധം എന്റെ കാശിയേട്ടൻ തന്നെയായിരുന്നു.....

എന്നെ ഒന്ന് കനപ്പിച്ചു നോക്കിക്കൊണ്ട് അവൻ കാറെടുത്ത് പോയതും ഞാൻ വായും പൊളിച്ചു നിന്നു പോയി......! ❤❤❤❤❤❤ നാളെയാണ് ഓണം.... മാളുവും വീട്ടുകാരും രാവിലെ തന്നെ ഇങ്ങോട്ട് വരുമെന്ന് പറഞ്ഞിട്ടുണ്ട്... ഇവിടെ കൂടാമെന്നാണ് തീരുമാനിച്ചത്..... ഞങ്ങളുടെ കുടുംബക്കാരുമായി അധികം ടച്ചില്ലാത്തത് കൊണ്ട് വിളിക്കാൻ ആരുമില്ല.... മാളു വിന്റെ നാട് ഇവിടെ അല്ലാത്തത് കൊണ്ട് അവർക്കും ആരുമില്ല... ഞങ്ങളുടെ കൂടെ കൂടാൻ വേണ്ടി ആണ് അവർ അവിടെ നിന്നും ഇങ്ങോട്ട് വന്നത് തന്നെ......! (അതേയ് എനിക്ക് ഈ ഓണം ആഘോഷിക്കുന്നതിനെ കുറിച്ച് വല്യ അറിവ് ഒന്നും ഇല്ലട്ടോ.. അത് കൊണ്ട് തെറ്റുകൾ ഉണ്ടാകാം..) കാശിയേട്ടനെ കാണണമെന്ന് തോന്നുമ്പോഴെല്ലാം ഫോട്ടോ എടുത്തു കുറച്ചു നേരം നോക്കി നില്കും... പിന്നെ കണ്ണ് നിറയും എന്ന് തോന്നുമ്പോൾ മാറ്റി വെക്കും.... രാവിലെ തന്നെ ഇൻസ്റ്റയിൽ ഓണത്തിന്റെ വിഷ് ആയി സ്റ്റോറി കണ്ടിരുന്നു.... തിരിച്ച് എന്തോ ഒരു ചിന്തയിൽ ഹാപ്പി ഓണം എന്ന് അയച്ചതും അതപ്പോൾ തന്നെ സീൻ ചെയ്തു.. അപ്പോഴാണ് എനിക്ക് ബോധം വന്നത്.... സ്വയം തലക്കിട്ട് ഒരു കൊട്ട് കൊടുത്ത് നാക്ക് കടിച്ചു കൊണ്ട് ഫോണിലേക്ക് നോക്കി.... ആൾ ഓൺലൈനിൽ നിന്നും പോയെന്ന് കണ്ടതും മുഖം മങ്ങി.... എന്റെ മെസ്സേജ് കണ്ടത് കൊണ്ടായിരിക്കോ? 😐

പിന്നെ എന്തോ മനസ്സാകെ കലങ്ങി മറിഞ്ഞ പോലെയായി... പക്ഷെ എങ്കിലും അത് പുറമേ കാണിച്ചില്ല... നല്ലൊരു ദിവസം ആയിട്ട് വെറുതെ വേണ്ട... വീട്ടിലെല്ലവർക്കും മേടിച്ച ഡ്രെസ്സ് കൊടുത്തു.... എനിക്ക് എടുത്തോ എന്ന് ചോദിച്ചതിന് തലയാട്ടുക മാത്രം ചെയ്തു.... ആകാശ് ഏട്ടനെ ഇപ്പൊ കുറേയായി കാണാനേ ഇല്ല... അതൊരു കണക്കിൻ ഞങ്ങൾക്ക് ആശ്വാസം ആണെങ്കിലും അമ്മായിയുടെ മനസ്സ് വേദനിക്കുന്നുണ്ടായിരിക്കും... ഒന്നുമില്ലെങ്കിലും സ്വന്തം മകനല്ലേ...! മാളുവിന്റെ വീട്ടുകാരെല്ലാം എത്തിയതും സ്വീകരിച്ചിരുത്തി... കൂടെ അമ്മായിയുടെ മോനായ ആ കാശിയേട്ടനും ഉണ്ടായിരുന്നു.... എന്നെ നോക്കി അവനൊന്ന് ചിരിച്ചതും ഞാൻ ഞെട്ടി... ഇന്നലെ മുഖം വീർപ്പിച്ച ആളാ..... എന്റെ ഡ്രസ്സ്‌ കണ്ട് അമ്മ പുതിയത് എവിടെ എന്ന് ചോദിച്ചപ്പോൾ ആദ്യമൊന്ന് പതറിപ്പോയിരുന്നു.... പുതിയത് തന്നെയാണ് ഇതെന്ന് പറഞ്ഞൊപ്പിക്കാൻ ഞാൻ പെട്ട പാട്...! എന്നെ കണ്ട് മാളു അടുത്തേക്ക് വന്നു കൊണ്ട് വേഗം മുകളിലേക്ക് വലിച്ചു കൊണ്ട് പോയി.... എന്റെ മുറിയിലെത്തിയതും എന്നെയും കൊണ്ട് അകത്തേക്ക് കയറി ഡോർ അടച്ചു...

"എവിടെ നിന്റെ പുതിയ ഡ്രെസ്സ്?" അവളുടെ ചോദ്യം കേട്ട് ഞാൻ പെട്ടെന്ന് ഞെട്ടി.... "പുതിയതോ.. ദാ ഞാൻ ഇട്ടിരിക്കുന്നത് കണ്ടില്ലേ.... " "കള്ളം പറയുമ്പോ കുറച്ച് നല്ലത് പറയണം കേട്ടോ... ഇവിടെ ഉള്ളവർ അതൊക്കെ വിശ്വസിക്കുമായിരിക്കും..പക്ഷെ ഈ മാളുവിനെ അങ്ങനെ കരുതണ്ട.. കഴിഞ്ഞ ഓണത്തിനും നീ ഇത് തന്നെ അല്ലേടി ഇട്ടത്..." അവളുടെ ചോദ്യത്തിൻ ഞാൻ മറുപടിയൊന്നും പറയാതെ തല താഴ്ത്തിയത് അവളൊരു കവർ എനിക്ക് നേരെ നീട്ടിയതും ഒരുമിച്ചായിരുന്നു....! "ഇതെന്താ...??" "ഡ്രസ്സ്‌... നിനക്ക് നീ മേടിച്ചിട്ട് ഉണ്ടാകില്ലെന്ന് അറിയാവുന്നത് കൊണ്ട് തന്നെ ഞാൻ നേരത്തെ മേടിച്ചു വെച്ചതാ... പോയി മാറ്റി വാ...." "മാളു... ഞാൻ...." "ദേ... വല്ല മുടന്തൻ ന്യായവും ആയി വന്നാൽ ഓണം ആണെന്നൊന്നും നോക്കില്ല.. ഇടിച്ച് മൂക്ക് പരത്തും ഞാൻ.. നല്ല ഒരു ദിവസം ആയിട്ട് വേണ്ടാത്ത പണിക്ക് നിൽക്കണോ...." ഞാൻ പെട്ടെന്ന് തന്നെ അവളുടെ കയ്യിൽ നിന്നും ആ കവർ വാങ്ങി.... അല്ലേൽ പെണ്ണ് പറഞ്ഞ പോലെ ചെയ്‌തെന്ന് വരും....!........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story