ഹൃധികാശി: ഭാഗം 11

hridikashi

രചന: അൻസിയ ഷെറി (അനു)

  ഡ്രസ്സ്‌ മാറി മാളുവിന്റെ കൂടെ താഴേക്ക് ചെന്നപ്പോൾ അമ്മയും അമ്മായിയും ഒക്കെ എന്നെ സംശയത്തോടെ നോക്കുന്നുണ്ടായിരുന്നു... മാളുവിന്റെ വീട്ടുകാർ ഉള്ളത് കൊണ്ടാകാം അമ്മ ഒന്ന് തുറിച്ചു നോക്കുക മാത്രം ചെയ്തു.... "ഹൃധു മോൾ സുന്ദരി ആയല്ലോ...😍" മീരാന്റി എന്റെ കവിളിൽ തലോടിക്കൊണ്ട് പറഞ്ഞതും ഞാൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു.... "കാശി എവിടെ ദേവാ...." പെട്ടെന്ന് രാജീവങ്കിൾ ചോദിച്ചത് കേട്ട് ഞാൻ നോക്കിയത് അവർക്കടുത്ത് തന്നെ ഇരിക്കുന്ന ആ അമേരിക്കക്കാരനെ ആണ്.... "കാശി അല്ലെ ഇവിടെ ഇരിക്കുന്നെ...പിന്നെന്തിനാ എവിടെ ചോദിക്കുന്നെ...🤔" മെല്ലെ ചോദിച്ചത് ആണെങ്കിലും എന്റെ അടുത്ത് നിന്നിരുന്ന മൃദുലേട്ടത്തി അത് കേട്ടിരുന്നു....! "കാശി അതിന് വന്നില്ലല്ലോ... ഇത് ലോകേഷ് ആണ്...കാശീടെ അനിയൻ..." മൃദുലേട്ടത്തി അത് പറഞ്ഞതും മുറ്റത്തൊരു ബൈക്കിന്റെ ശബ്ദം കേട്ടതും ഒരുമിച്ചായിരുന്നു.... ഞാൻ ഞെട്ടിപ്പോയിരുന്നു... അപ്പോ ഇതല്ലേ കാശി?? ഇന്നലെ മാളു പറഞ്ഞതായിരുന്നല്ലോ... "ഹാ... ദാ കാശി വന്നല്ലോ..." ദേവേട്ടൻ പറഞ്ഞത് കേട്ടതും എനിക്കാകെ വിറയൽ വന്ന പോലെ തോന്നി... ഈശ്വരാ ഇതെന്തിനാ ഇപ്പൊ.... ഹൃദയമിടിപ്പ് വേഗത്തിൽ മിടിക്കുന്നതിനോടൊപ്പം നെറ്റിയിൽ വിയർപ്പും പൊടിഞ്ഞു..... ഇനി എന്റെ കാശിയേട്ടൻ ആയിരിക്കുമോ അത്?? മനസ്സിലാ ചോദ്യം വന്നതും അകത്തേക്ക് ആൾ കയറി വന്നതും ഒരുമിച്ചായിരുന്നു.... ദൈവമേ കാശിയേട്ടൻ....!😳

ബ്ലാക്ക് ഷർട്ടും അതേ കരയുള്ള മുണ്ടുമാണ് ആളുടെ വേഷം... നെറ്റിയിൽ ചന്ദന കുറിയുണ്ട്... ഒരു കൈ കൊണ്ട് മുണ്ടിന്റെ അറ്റം പിടിച്ചു കൊണ്ട് അകത്തേക്ക് കയറി വന്ന എന്റെ കാശിയേട്ടനെ കണ്ടപ്പോൾ കൈകൾ ഇട്ടിരുന്ന വസ്ത്രത്തിൽ മുറുകി.... ഇതായിരുന്നോ മാളുവിന്റെ മാമന്റെ മകൻ... അപ്പോ അവളെന്നെ പറ്റിച്ചത് ആയിരുന്നോ.. കോളേജിൽ വെച്ച് കണ്ടപ്പോഴും അറിയില്ലെന്ന് ആണല്ലോ പറഞ്ഞത്.... അവൾക്കെല്ലാം അറിയാമായിരുന്നോ.... ഞാൻ ഞെട്ടലോടെ മാളുവിനെ നോക്കിയതും അവളെന്നെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു.... --------------❣️ മാളുവിൽ നിന്നും നോട്ടം മാറ്റിക്കൊണ്ട് ഹൃധു കാശിയെ നോക്കിയതും അവനും അവളെ നോക്കിയതും ഒരുമിച്ചായിരുന്നു.... മുഖത്തൊരു ഞെട്ടലോടെ അവൻ അവളെ തന്നെ നോക്കിയതും ഹൃധു വേഗം തല താഴ്ത്തി.... "മോനെന്താ ഇവരുടെ കൂടെ വരാഞ്ഞേ...??" ഹൃധുവിന്റെ അമ്മയുടെ ചോദ്യം കേട്ടാണ് അവൻ അവളിൽ നിന്നും നോട്ടം മാറ്റിയത്.... "ഞാനൊരു ഫ്രണ്ടിനെ കാണാൻ പോയതായിരുന്നു ആന്റി.. അതാ... നിങ്ങൾക്കൊക്കെ സുഖമല്ലേ..." ചിരിയോടെ തന്റെ വീട്ടുകാരോട് സംസാരിക്കുന്ന കാശിയെ അവൾ അന്തം വിട്ടു നോക്കി.... "ആന്തിക്ക് കാചിയേട്ടനോട് ലബ് ആണല്ലേ..." പെട്ടെന്ന് അങ്ങനെയൊരു ശബ്ദം കേട്ടതും ഞെട്ടലോടെ അവൾ തല താഴ്ത്തി നോക്കിയപ്പോൾ അവളെ നോക്കി വാ പൊത്തിച്ചിരിക്കുന്ന ആദുട്ടനെ ആണ് കണ്ടത്....

"അയ്യേ... എനിക്ക് ലൗ ഒന്നും ഇല്ല... ആദുട്ടൻ വെറുതെ തോന്നുന്നതാ..." എന്നും പറഞ്ഞ് അവനെ എടുത്തു കൊണ്ട് അവൾ കളിപ്പിക്കാൻ തുടങ്ങി..... "എന്നാൽ നമുക്കിനി ഊണ് കഴിക്കാം.. നേരം ഉച്ചയായില്ലേ...." °°°°°°°°❣️ അമ്മ പറഞ്ഞത് കേട്ട് ഞാൻ ആദുട്ടനെ നിലത്തിറക്കി.... "ഹൃധൂ എല്ലാം റെഡി അല്ലെ....." അമ്മയുടെ ചോദ്യം കേട്ടതും ഞാൻ അതേ എന്ന് തലയാട്ടിക്കൊണ്ട് ഇടുപ്പിലേക്ക് ഇട്ടിരുന്ന ഡ്രസ്സ്‌ കുത്തിയിട്ടു... ശേഷമാണ് ചെയ്ത കാര്യം ഓർത്തത്.... സ്വയം തലക്കടിച്ചു കൊണ്ട് നോക്കിയപ്പോൾ കാശിയേട്ടൻ മാത്രമേ അത് കണ്ടിട്ടുള്ളു.... വീട്ടിൽ സാധാ ചെയ്യുന്ന ഓർമ്മയിൽ ചെയ്തതായിരുന്നു.... കാശിയേട്ടന്റെ നോട്ടം വല്ലാതെ എന്നെ തളർത്തുന്നുണ്ട്... അത് കൊണ്ട് തന്നെ വേഗം അടുക്കളയിലേക്ക് ചെന്നു.....! _____ ഓണം ആയത് കൊണ്ട് തന്നെ എല്ലാവരും നിലത്തായിരുന്നു കഴിക്കാൻ ഇരുന്നത്.... സാമ്പാർ, അച്ചാർ, പപ്പടം,പുളിശ്ശേരി, അടപ്പപ്രഥമൻ... അങ്ങനെ ഒരുപാട് ഉണ്ടായിരുന്നു.... എല്ലാവരും ഇരുന്നിട്ടും ഇരിക്കാതെ വിളമ്പാൻ നിന്ന എന്നെ മാളുവാണ് അവളുടെ അടുത്ത് പിടിച്ചിരുത്തിയത്.... അമ്മയേയും അമ്മായിയേയും കാശിയേട്ടനും ഇരുത്തുന്നത് കണ്ടു.... എന്റെ നേരെ ആയിട്ടാണ് കാശിയേട്ടൻ ഇരുന്നിരുന്നത്.... അത് കൊണ്ട് ഫുഡ്‌ നന്നായി കഴിക്കാനും കഴിയുന്നില്ലായിരുന്നു....

എങ്ങാനും എന്നെ നോക്കിയാൽ എന്റെ തീറ്റ കണ്ട് എന്തെങ്കിലും കരുതിയാലോ.... അത് കൊണ്ട് തന്നെ പരമാവധി മെല്ലെയാണ് കഴിച്ചത്..... ഫുഡ്‌ കഴിക്കൽ കഴിഞ്ഞ് അവരെല്ലാവരും ഹാളിൽ സംസാരിക്കാൻ ഇരുന്നതും ഞാൻ ആദുട്ടനെയും കിച്ചുവിനേയും കൂട്ടി പുറത്തേക്ക് നടന്നു..... ദേവേട്ടൻ അതിനിടക്ക് എപ്പോഴോ ഊഞ്ഞാൽ കെട്ടിയിരുന്നു.... അതിൽ കിച്ചുവിനേയും ആദുട്ടനേയും ഇരുത്തിക്കൊണ്ട് ആട്ടിക്കൊടുത്തു..... ഭയങ്കര വെയിൽ ഉണ്ടായിരുന്നത് കൊണ്ട് തന്നെ വേഗം തളർന്നു.... മരത്തിന്റെ ചുവട്ടിലേക്ക് നിന്നു കൊണ്ട് കിതച്ചു..... പെട്ടെന്ന് മുന്നോട്ട് ഒരു ഗ്ലാസ്‌ വെള്ളം നീണ്ടു വന്നതും തല ചെരിച്ചു നോക്കിയപ്പോൾ കാശിയേട്ടനായിരുന്നു....! "ദാ വെള്ളം കുടിച്ചോ...കുറേ ആട്ടി ക്ഷീണിച്ചതല്ലേ... ദാഹം കാണും..." കളിയാക്കിയ ചിരിയോടെ ഏട്ടൻ പറഞ്ഞപ്പോൾ ഒരു എതിർപ്പ് പോലുമില്ലാതെ വിറയലോടെ ആ ഗ്ലാസ്‌ വാങ്ങി വെള്ളം കുടിച്ചു.... കയ്യൊക്കെ വിറക്കുന്നത് കൊണ്ടാകാം വെള്ളം ഡ്രസ്സിലേക്കും വീണിരുന്നു..... "ഈശ്വരാ... ഒരു വെള്ളം പോലും നേരാ വണ്ണം കുടിക്കാൻ തനിക്ക് അറിയില്ലേ..." ചോദ്യം കേട്ടിട്ടും ഞാനൊന്നും മിണ്ടിയില്ല... അല്ലെങ്കിലും എന്ത് പറയാനാണ്... ആളുടെ മുന്നിലെത്തുമ്പോഴേ ആകെപ്പാടെ ഒരു വെപ്രാളമാ....! "മ്... ഇനി നിന്ന് ചമ്മണ്ട...

തന്നെ പരിജയപ്പെട്ടില്ലല്ലോ... അത് കൊണ്ട് ഒന്ന് മിണ്ടാൻ വന്നതാ... കോളേജിൽ വെച്ച് മാളുവിന്റെ കൂടെ ഇടക്ക് കണ്ടായിരുന്നു... അനി വേ... അയാം കാശിനാഥൻ..." എന്റെ നേരെ കൈ നീട്ടിക്കൊണ്ട് ഏട്ടൻ പറഞ്ഞത് കേട്ട് നിന്നിടത്ത് നിന്ന് ഒന്ന് ചലിച്ചത് പോലുമില്ല... തല താഴ്ത്തി നിന്നു.... നെഞ്ച് പെരുമ്പറ കൊട്ടുവാണ്... പ്രതികരിക്കാൻ പറ്റുന്നില്ല..... "താനെന്താടോ ഒന്നും മിണ്ടാത്തത്...എന്നോടൊന്നും മിണ്ടില്ലേ.. പേര് പറയെടോ...?" കൈ പിറകിലേക്ക് തന്നെ പിൻ വലിക്കുന്നതിനോടൊപ്പം ആൾ വീണ്ടും ചോദിച്ചു..... "ഞാ... ഞാൻ... ഹൃ.. ഹൃധിക...." എങ്ങനെയോ പറഞ്ഞൊപ്പിച്ചു കൊണ്ട് തല താഴ്ത്തിയതും പെട്ടെന്ന് ഒരു ശബ്ദം കേട്ടതും ഒരുമിച്ചായിരുന്നു....! "ഹോയ് ഗയ്‌സ്....." തല ഉയർത്തി നോക്കിയതും കാശിയേട്ടൻ ആണെന്ന് വിചാരിച്ചിരുന്ന ആ അമേരിക്കക്കാരൻ.... "ഹായ്... ഹൃധു എന്നാണല്ലേ പേര്... എനിക്കറിയാം... അനി വേ... അയാം ലോകേഷ്... ലോകേഷ് നാഥ്‌...." എന്റെ നേരെ കൈ നീട്ടിക്കൊണ്ട് ചിരിയോടെ അവൻ പറഞ്ഞതും ഞാനും തിരിച്ച് കൈ കൊടുത്തു..... ശേഷമാണ് ബോധം വന്നത്... തല ചെരിച്ചു കാശിയേട്ടനെ നോക്കിയപ്പോൾ ഞങ്ങളുടെ കയ്യിലേക്ക് തന്നെയാണ് നോട്ടം എന്ന് കണ്ടതും വേഗം കൈ മാറ്റി.... "സത്യത്തിൽ ഇന്നലെ ഞാൻ എന്തോ ദേഷ്യത്തിൽ ആയിരുന്നു...

അത് കൊണ്ടാണ് കേട്ടോ തന്നോട് മുഖം തിരിച്ചത്.... അല്ലാതെ എനിക്കെന്തിനാ ദേഷ്യം...." അങ്ങനെ എന്തൊക്കെയോ അവൻ പറയാൻ തുടങ്ങിയതും അവിടെ നിന്നും ഓടിപ്പോയാലോ എന്ന് വരെ ഞാൻ ചിന്തിച്ചു... ഒന്നാമത് കാശിയേട്ടൻ അടുത്തുള്ളത് കൊണ്ട് തന്നെ ഭയങ്കര വിറയലാണ്... ഒന്ന് തല ഉയർത്താൻ പോലും കഴിയില്ല.... അതിനിടയിലാണ് ഇവന്റെ സംസാരം.. മാളു പറഞ്ഞത് ശെരിയാ...വല്ലാത്തൊരു ഐറ്റം തന്നെയാ അവൻ...കാശിയേട്ടന്റെ അടുത്ത് കൂടെ പോയിട്ടില്ല അനിയൻ... അപ്പോഴാണ് എവിടെ നിന്നോ ദൈവദൂതനെ പോലെ ദേവേട്ടൻ വന്നത്.... എന്നെ മാളു വിളിക്കുന്നുണ്ടെന്ന് പറഞ്ഞതും വേഗം അകത്തേക്ക് ഓടി..... മുറിയിൽ ചെന്ന് ഡോർ അടച്ച് കിതച്ചു കൊണ്ട് നോക്കിയതും ബെഡ്‌ഡിൽ ഇരിക്കുന്ന മാളുവിനെ ആണ് കണ്ടത്..... വേഗം മുഖം തിരിച്ചു കൊണ്ട് ഡോർ തുറന്ന് കൊണ്ട് നടക്കാൻ തുടങ്ങിയതും അവളെന്റെ കയ്യിൽ പിടിച്ചിരുന്നു......! "മാളൂ.....കൈ വിട്........" "ഹൃധു... ഞാനൊന്ന് പറയട്ടെടി...." "നിനക്ക് എന്ത് പറയാനാ.. പറഞ്ഞ് തുലക്ക്...😡" കൈ ശക്തിയിൽ വലിച്ചു കൊണ്ട് ഞാൻ ദേഷ്യപ്പെട്ടതും അവളെന്നെ നോക്കി തല താഴ്ത്തി.... "നീ നിനക്ക് കാശിയേട്ടനെ ഇഷ്ടമുള്ള കാര്യം എന്റെ അടുത്ത് നിന്നും ഒളിപ്പിച്ചു വെച്ചില്ലേ...

അപ്പോ ഞാനും ഒന്ന് പറ്റിച്ചതാ...." "ഹെന്ത്‌...😳" ഞെട്ടലോടെ ഞാൻ അവളെ നോക്കിയതും എന്നെ തട്ടിമാറ്റിക്കൊണ്ട് അവൾ ഓടിയിരുന്നു.... പിറകെ ഓടിയ ഞാൻ സ്റ്റെപ്പിന്റെ അവിടെ എത്തിയതും മുകളിലേക്ക് കയറി വരുന്ന കാശിയേട്ടനെ കണ്ട് പെട്ടെന്ന് നിന്നു.... എന്നെ ഞെട്ടിപ്പിച്ചത് ഏട്ടന്റെ കയ്യിലുള്ള എന്റെ ഫോണായിരുന്നു....! ദൈവമേ അതെങ്ങനെ ഏട്ടന്റെ കയ്യിൽ എത്തി..... മുന്നോട്ട് നടന്നു വന്ന കാശിയേട്ടന്റെ എന്റെ അടുത്തെത്തിയതും ഫോണിലേക്ക് ഒന്ന് നോക്കിക്കൊണ്ട് ശേഷം എന്റെ മുഖത്തേക്കും നോക്കി..... "നീയാണല്ലേ ഹൃധിക.... എന്നെ വട്ട് കളിപ്പിച്ചത്...." ഗൗരവത്തോടെയുള്ള ചോദ്യം കേട്ടതും എന്റെ കൈ കാലുകൾ വിറക്കാൻ തുടങ്ങി.... അവിടെ നിന്നും തിരിഞ്ഞു നടക്കാൻ ആയി തുടങ്ങിയതും കാശിയേട്ടൻ എന്റെ കയ്യിൽ പിടിച്ചതും ഒരുമിച്ചായിരുന്നു...... "എന്തിനാ ഹൃധു... ഇനിയും ഒരു ഒളിച്ചോട്ടം...ദാ ഞാൻ നിന്നെ കണ്ടു പിടിക്കുമെന്ന് പറഞ്ഞിരുന്നു... അതിപ്പോ നടക്കുകയും ചെയ്തു... ഇനിയും വേണോ...." എന്റെ നേരെയുള്ള ചോദ്യങ്ങൾ കേട്ടതും ഞാൻ വേഗം ആ കൈ എടുത്തു മാറ്റിക്കൊണ്ട് മുറിയിലേക്ക് ഓടിക്കയറിക്കൊണ്ട് നിന്ന് കിതച്ചു..........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story