ഹൃധികാശി: ഭാഗം 12

hridikashi

രചന: അൻസിയ ഷെറി (അനു)

 ഞെട്ടൽ മാറുന്നുണ്ടായിരുന്നില്ല... സ്വപ്നമാണോ എന്ന് തോന്നിയതും സ്വയം നുള്ളി നോക്കി... അല്ല... കാശിയേട്ടൻ എന്നെ കണ്ടിരിക്കുന്നു.... ദൈവമേ ഇനി എന്തൊക്കെ നടക്കും.... ഡോറിൽ മുട്ട് കേട്ടാണ് പിന്നെ ബോധം വന്നത്... ഏട്ടത്തിയാണ്... മുഖത്തെ വെപ്രാളം പുറത്ത് കാണിക്കാതെ വേഗം ഡോർ തുറന്നു..... "ഞങ്ങൾ പോകുവാട്ടോ ഹൃധു... അത് പറയാനാ വന്നത്...." "അയ്യോ... ഇപ്പൊ തന്നെ പോകുകയോ.കുറച്ചൂടെ കഴിഞ്ഞിട്ട് പോകാം.. അല്ലേൽ വേണ്ട...ഇന്നിവിടെ നിന്നിട്ട് നാളെ പോകാം...." "ഹേയ് അതൊന്നും വേണ്ടടോ... ഇപ്പോ തന്നെ പോകണം... കുട്ടികളുടെ പേപ്പർ നോക്കാനുണ്ട്...വെക്കേഷൻ കഴിയുന്നതിനു മുന്നേ തീർക്കണം..." "എന്നാലും... കുറച്ചൂടെ കഴിഞ്ഞിട്ട് പോരേ...," "ഞങ്ങൾ പിന്നെ ഒരു ദിവസം വരാംന്നേ.. അന്ന് വേണേൽ ഞാൻ ഇവിടെ നിൽക്കുകയും ചെയ്യാം... ഈ തിരക്ക് ഒക്കെ ഒന്ന് കഴിയട്ടെ...." അതിന് മറുപടിയായി ഞാൻ ചിരിയോടെ തലയാട്ടിക്കൊണ്ട് ഏട്ടത്തിയുടെ കൂടെ താഴേക്ക് ചെന്നു...മാളു വിനെ പോലെ തന്നെ മൃദുലേട്ടത്തി എന്ന് തന്നെയാണ് ഞാനും വിളിക്കാർ.... താഴെ എത്തിയപ്പോൾ അവരെല്ലാവരും ഇറങ്ങാൻ ആയി നിൽക്കുവാണ്... മാളു എന്റെ അടുത്ത് വന്ന് ഷോൾഡർ കൊണ്ട് എന്നെ തട്ടിയതും ഞാൻ അവളെ കൂർപ്പിച്ചു നോക്കി..

. "അപ്പോ ഇറങ്ങാലെ... ഞങ്ങളെന്നാൽ പോട്ടേട്ടോ.. പിന്നൊരിക്കൽ വരാം..നിങ്ങളൊക്കെ അങ്ങോട്ടും വാ..." രാജീവങ്കിൾ "രണ്ട് ദിവസം കഴിഞ്ഞാൽ കോളേജിലേക്ക് തന്നെയല്ലേ നീ വരുന്നത്... ശെരിയാക്കിത്തരാം കേട്ടോ...." മാളുവിന്റെ ചെവിയിൽ പല്ലിറുമ്പിക്കൊണ്ട് പറഞ്ഞ് മുഖമുയർത്തിയതും എന്നെ നോക്കി നിൽക്കുന്ന കാശിയേട്ടനെയാണ് കണ്ടത്..... ആളുടെ നോട്ടം കണ്ട് പെട്ടെന്ന് തന്നെ ഒരു വളിച്ച ഇളി ഇളിച്ചു കാണിച്ചു.... ശേഷം ബോധം വന്നതും സ്വയം തലക്കടിച്ചു... അല്ലെങ്കിലും ചെയ്തതിനും പറഞ്ഞതിനും ശേഷമേ എന്താണാതെന്ന് എനിക്കിപ്പോ ഓർമ്മ ഉണ്ടാകൂ...🤦‍♀️ "ഹൃധു മോളാകെ മെലിഞ്ഞുട്ടോ...ഒന്നും കഴിക്കുന്നില്ലേ.." ആന്റിയുടെ ചോദ്യം കേട്ടതും അമ്മ എന്നെ ദേഷ്യത്തോടെ നോക്കി.... "ഇവളൊ... കഴിക്കേ... ഏത് നേരത്തും കുടുംബം പോറ്റണം എന്ന് പറഞ്ഞ് ഓരോ ജോലി ചെയ്തു നടക്കുവാ...അതിനിടയിൽ എവിടുന്ന് കഴിക്കാനാ... സ്വന്തം കാര്യം ഒരിക്കലും ചിന്തിക്കില്ല...." പറയുമ്പോഴേക്കും അമ്മയുടെ കണ്ണ് നിറഞ്ഞിരുന്നു... എല്ലാവരുടേയും നോട്ടം എന്നിലാണെന്ന് അറിയാവുന്നത് കൊണ്ട് തന്നെ തല താഴ്ത്തി നിന്നു.... "ആന്റി പേടിക്കണ്ട... ഹൃധുവിനെ നമുക്ക് വേഗം കെട്ടിക്കാം... അതും ഒരു കലിപ്പനെ കൊണ്ട്...

അതാവുമ്പോ ഒരു കണ്ണുരുട്ടൽ മതിയാകും അവൾ ഭക്ഷണം കഴിക്കാൻ..." മാളുവിനെ ഞാൻ പല്ലിറുമ്പി നോക്കിയതും അവളെനിക്ക് ഇളിച്ചു കാണിച്ചു തന്നു...😬 "എങ്കിൽ ഹൃധൂനെ എനിക്ക് കെട്ടിച്ച് തന്നോ... ഞാൻ കലിപ്പനാ...😌" ലോകേഷിന്റെ ഡയലോഗ് കേട്ടതും ഞാൻ നോക്കിയത് കാശിയേട്ടന്റെ മുഖത്തേക്ക് ആണ്...പക്ഷെ അവിടെ പ്രത്യേകിച്ചൊരു ഭാവ മാറ്റവും ഉണ്ടായിരുന്നില്ല..... "ആദ്യം നീ പോയി സപ്ലി എഴുത്.. കല്യാണവും കളിയാട്ടവും ചിന്തിച്ചാ അവന്റെ നടപ്പ്...." അവന്റെ ചെവിയിൽ പിടിച്ചു കൊണ്ട് രാജീവങ്കിൾ പറഞ്ഞത് കേട്ട് ഞങ്ങളെല്ലാവരും ചിരിച്ചു.... ലോകേഷ് എനിക്ക് നേരെ ഒരു ഇളി ഇളിച്ചു കാണിച്ചിട്ട് തല താഴ്ത്തി.... "എന്നാൽ ഞങ്ങൾ ഇറങ്ങുവാട്ടോ... നാളെ നാട്ടിലേക്ക് തന്നെ പോകണം... കോളേജ് തുറക്കല്ലേ... ഇവൾക്ക് ബാഗ് ഒക്കെ പാക്ക് ചെയ്യാൻ ഉണ്ടാകും...." മാളുവിനെ നോക്കി മീരാന്റി പറഞ്ഞതും ഞങ്ങൾ തലയാട്ടി... പുറത്തെത്തിയ നേരം കാറിൽ കയറുന്നതിനു മുന്നേ മാളു വന്നെന്നെ കെട്ടിപ്പിടിച്ചു കൊണ്ട് ചെവിയിൽ പറഞ്ഞു.... "കാശിയേട്ടനോട് ഞാൻ പറയട്ടെ...😁"

"പറഞ്ഞാൽ നിന്നെ ഞാൻ കൊല്ലും..😬" "രണ്ടിനും തമ്മിൽ നേരിൽ കാണാതെ ഇരിക്കാൻ പറ്റാതായിരിക്കണ് ലേ..." രാജീവങ്കിൾ എല്ലാവരും ചിരിച്ചതും ഞാനും ഒന്ന് ഇളിച്ചു കാണിച്ചു... സത്യാവസ്ഥ എനിക്കല്ലേ അറിയൂ... ഡ്രൈവിംഗ് സീറ്റിൽ കാശിയേട്ടൻ ആയിരുന്നു ഇരുന്നത്.. നോക്കരുതെന്ന് കരുതിയെങ്കിലും എന്തോ മിഴികൾ അങ്ങോട്ട് തന്നെ നീങ്ങി.... "അപ്പോ നമുക്ക് പിന്നൊരിക്കൽ കാണാം കേട്ടോ.... പോട്ടേ രാധികേ.. മിത്രേ... കിച്ചുട്ടാ അച്ചു മോളേ...ഹൃധു മോളേ...." മീരാന്റി അവരെല്ലാം കാറിൽ കയറിയതും ഡ്രൈവിംഗ് സീറ്റിലേക്ക് ഒരു വട്ടം കൂടെ നോക്കി... ആളുടെ നോട്ടം കാറിന്റെ മിററിലൂടെ തെളിയുന്ന എന്റെ പ്രതിബിംബത്തിൽ ആണെന്ന് അറിഞ്ഞതും ആകെ വെപ്രാളം ആയി.... വേഗം അവിടെ നിന്നും മാറി അമ്മയുടെ അടുത്തേക്ക് നോക്കി.. കാശിയേട്ടനെ ഒഴികെ ബാക്കി എല്ലാവരെയും നോക്കി ചിരിച്ചു.... അവർ ഗേറ്റ് കടന്ന് അകത്തേക്ക് പോകാനായി തുടങ്ങിയതും പിറകിൽ നിന്നും ഒരു ശബ്ദം കേട്ടതും ഒരുമിച്ചായിരുന്നു..... തിരിഞ്ഞു നോക്കിയതും ആകാശേട്ടനും കൂടെ ഒരു പെണ്ണും....! ........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story