ഹൃധികാശി: ഭാഗം 14

hridikashi

രചന: അൻസിയ ഷെറി (അനു)

"ആരാ ഇവൾ... എന്തിനാ നീ ഇങ്ങോട്ട് വന്നത്... ഇനിയും ദ്രോഹിക്കാൻ ആണോ..അതോ വല്ല പണത്തിനും വേണ്ടി ആണോ... ഇവിടെ ഒന്നും ഇരിപ്പില്ല.. ഉണ്ടായിരുന്ന ആകെ ഒരു സമ്പാദ്യം ഈ വീട്‌ മാത്രമായിരുന്നു... അതും നീ കൊണ്ട് പോയി വിറ്റു.... ഇനിയും എന്താ വേണ്ടത് നിനക്ക്..." പിറ്റേന്ന് ആകാശേട്ടൻ നേരെയുള്ള അമ്മായിയുടെ സംസാരം കേട്ട് കൊണ്ടാണ് ഞാൻ ഹാളിലേക്ക് ചെന്നത്.. "ഇത് അഞ്ജലി..ഒരു പ്രത്യേക സാഹചര്യത്തിൽ എനിക്കിവളെ കല്യാണം കഴിക്കേണ്ടി വന്നു...അമ്മ എന്നോട് ക്ഷമിക്കണം... ഞാൻ ചെയ്ത തെറ്റുകളെല്ലാം എത്രത്തോളം ഉള്ളതായിരുന്നു എന്ന് എനിക്ക് ഇപ്പോഴറിയാം...നിങ്ങൾക്ക് സംരക്ഷണം നൽകേണ്ടിയിരുന്ന ഞാൻ തന്നെ നിങ്ങളെ ദ്രോഹിച്ചത് ഓർക്കുമ്പോ എന്നോട് തന്നെ ദേഷ്യം തോന്നുന്നുണ്ട്... പൊറുക്കാൻ കഴിയുന്ന തെറ്റുകളല്ല അതൊന്നും... പക്ഷെ ഇപ്പോ ഞാനാ ആകാശല്ല...എല്ലാവരും എന്നോട് ക്ഷമിക്കണം..." അമ്മായിയുടെ കൈകൾ പിടിച്ചു തല താഴ്ത്തി കരയുന്ന ആകാശേട്ടനെ നോക്കിയതല്ലാതെ അമ്മായി ഒന്നും പറഞ്ഞില്ല.. ഇനി ഇങ്ങോട്ട് തിരികെ വരുമ്പോൾ ഏട്ടനോട്‌ കുറേ പറയണമെന്നും ചോദിക്കണം എന്നും കരുതിയാതായിരുന്നു... പക്ഷെ ഇപ്പോഴൊന്നും പറയാൻ തോന്നുന്നില്ല...

സ്വന്തം തെറ്റിൽ കുറ്റബോധം തോന്നി മാപ്പ് ചോദിക്കുന്ന ഒരാളെ അതിന്റെ പേരിൽ വീണ്ടും കുറ്റപ്പെടുത്തിയിട്ട് എന്തിനാ... എന്നാലും ചെയ്ത തെറ്റിന്റെ ആഴം മനസ്സിലാക്കാൻ ഈ മൗനം നല്ലത് തന്നെയാണ്... ഒരു ചെറിയ ശിക്ഷ പോലെ....! ❣️❣️❣️❣️❣️ "മാളൂ....." ഹൃധുവിന്റെ വീട്ടിൽ നിന്നും മാളുവിന്റെ വീട്ടിലേക്ക് എത്തിയ കാശി അകത്തേക്ക് പോകാൻ നിൽക്കുന്ന മാളുവിനെ പിറകിൽ നിന്നും വിളിച്ചു.... "ഈശ്വരാ പെട്ട്....." ആത്മഗതത്തോടെ തിരിഞ്ഞു കൊണ്ട് അവൾ കാശിയെ നോക്കി ഇളിച്ചു കാണിച്ചപ്പോഴേക്കും അവൻ അവളുടെ കൈ പിടിച്ചു കൊണ്ട് പുറത്തേക്ക് തന്നെ ചെന്നു.... അന്തം വിട്ടു നിൽക്കുന്ന വീട്ടുകാരെ നോക്കി ഇളിച്ചു കാണിച്ചിട്ടവൾ കാശിയുടെ കൂടെ കാറിൽ കയറി.... "നിങ്ങളെങ്ങോട്ടാ കാശി പോകുന്നേ...." ദേവിന്റെ ചോദ്യം കേട്ടതും അവനൊന്ന് നെറ്റിയിൽ കൈ വെച്ചു കൊണ്ട് പറഞ്ഞു.... "മാളുവിൻ കോളേജിൽ പോകുന്നതിന് എന്തൊക്കെയോ വാങ്ങാൻ ഉണ്ടെന്ന് പറഞ്ഞിരുന്നു.... അത് മേടിക്കാനാ..ഞങ്ങൾ പോയിട്ട് വരാം...." മറ്റൊരു ചോദ്യം വരുന്നതിന് മുന്നേ അവൻ കാറിൽ കയറി.... വണ്ടി സ്റ്റാർട്ട് ചെയ്തു കൊണ്ട് അവൻ നേരെ ബീച്ചിലേക്ക് ആയിരുന്നു വിട്ടത്.... "വാ ഇറങ്ങ്....." "ഇവിടെ എവിടെയാ കട...🧐" മാളു "കടയോ..??🙄"

കാശി "ഹാ കട തന്നെ...ഏട്ടൻ അല്ലേ പറഞ്ഞത് എന്തൊക്കെയോ മേടിക്കാൻ ഉണ്ടെന്ന്... അതിനിവിടെ കടയൊന്നും ഇല്ലല്ലോ... ഉള്ളത് കടലയുടേയും ഐസ് ക്രീമിന്റെയും അല്ലേ..." "ഓഹ്... ഇതിന് ബുദ്ധി ഇല്ലെന്ന കാര്യം ഞാൻ മറന്നു പോയി..." "ഹാ.. എനിക്കിത് തന്നെ വേണം..ഏട്ടനെ വിശ്വസിച്ച് കൂടെ വന്ന എനിക്കിത് തന്നെ വേണം..." അതും പറഞ്ഞ് മാളു മൂക്ക് വലിച്ചു കൊണ്ട് ചീറ്റിക്കാൻ തുടങ്ങിയതും കാശി അവളെ കണ്ണും മിഴിച്ചു നോക്കി..... "നീ എന്തൊക്കെയാ പറയുന്നേ..??" "ഏട്ടൻ മനസ്സിലാവില്ല.... ക്ഷീണിച്ചു തളർന്ന് കിടക്കാൻ വേണ്ടി പോകാൻ നിന്ന എന്നെ ഏട്ടൻ വിളിച്ചു കൊണ്ട് വന്നപ്പോൾ ഒരു എതിർപ്പും ഇല്ലാതെ എന്തിന് എവിടേക്ക് ആണെന്ന് ഒന്ന് ചോദിക്കുക പോലും ചെയ്യാതെ കൂടെ വന്ന എന്നെ ബുദ്ധി ഇല്ലാത്തവൾ എന്ന് വിളിച്ച അത് കേട്ട എനിക്ക് ഇത് തന്നെ വേണം..." ഈശ്വരാ...അപ്പോ ബോധം പോയത് തന്നെയാ(_കാശി ആത്മ) "എന്റെ പൊന്ന് മാളൂസെ... ഞാൻ ഒന്നും പറഞ്ഞില്ല... നീ വാ.. ഞാൻ ഐസ്ക്രീം മേടിച്ചു തരാം.." "ഓകെ.. വാ... രണ്ടെണ്ണം വേണം.. ഒന്ന് വാനിലയും ഒന്ന് ചോക്ലേറ്റും..."

"ഓഹ്.. നടക്ക്.. മേടിച്ചു തരാം..." പല്ലിറുമ്പിക്കൊണ്ട് കാശി അവൾക്ക് രണ്ട് ഐസ്ക്രീം മേടിച്ചു കൊടുത്തു... രണ്ട് കയ്യിലും പിടിച്ചു കൊണ്ട് മാറി മാറി കഴിക്കുന്ന മാളുവിനെ കണ്ട് അവൻ തലയിൽ കൈ വെച്ചു.... ആവശ്യം എന്റെ ആയിപ്പോയി... അല്ലേൽ ഞാൻ ഇതിനെ ചവിട്ടിക്കൂട്ടി കടലിൽ ഇട്ടേനെ...😬(_കാശി ആത്മ) "അപ്പോ പോകാം അല്ലേ...." രണ്ടും കഴിച്ചു കഴിഞ്ഞതിൻ ശേഷം അതും പറഞ്ഞ് തിരിഞ്ഞു പോകാൻ തുടങ്ങിയ മാളുവിനെ നോക്കി അവൻ പല്ലിറുമ്പി... "നിനക്ക് ഐസ്ക്രീം മേടിച്ചു തരാൻ വേണ്ടിയല്ല ഞാൻ ഇങ്ങോട്ട് വന്നത്.. എന്റെ ആവശ്യത്തിനാ..." അത് കേട്ടതും മാളു അവനെ നോക്കി ഇളിച്ചു കാണിച്ചു....! "ചോറി...എന്തിനാ എന്നെ ഇങ്ങോട്ട് കൊണ്ട് വന്നേ...." "ഹൃധു നിന്റെ ഫ്രണ്ട് ആണെന്ന് നീ എന്തേ എന്നോട് പറയാതെ ഇരുന്നിരുന്നത്..??" "അ... അത് പിന്നെ... കാശിയേട്ടൻ എങ്ങനെയാ അവളെ അറിയാ... അതാദ്യം പറ...." അത് കേട്ടതും ഒന്ന് ചിന്തിച്ചു കൊണ്ടവൻ ഹൃധുവുമായി പരിചയപ്പെട്ടത് മുതലുള്ള കാര്യങ്ങൾ പറഞ്ഞു കൊടുത്തു....!......  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story