ഹൃധികാശി: ഭാഗം 15

hridikashi

രചന: അൻസിയ ഷെറി (അനു)

"ഒരു ദിവസം അപ്രതീക്ഷിതമായിട്ടാണ് അവളുടെ മെസ്സേജ് എനിക്ക് വരുന്നത്... പരിചയപ്പെട്ടപ്പോഴൊന്നും ആളെ എനിക്ക് അറിയില്ലായിരുന്നു... ഒരുപാട് ദിവസം കഴിഞ്ഞപ്പോൾ ഒന്ന് നേരിൽ കാണാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോൾ ആദ്യമൊന്നും സമ്മതിച്ചില്ലെങ്കിലും ഒരിക്കൽ സമ്മതിച്ചു.... അന്നെനിക്ക് ഉണ്ടായ സന്തോഷം... ചാറ്റിങ്ങിലൂടെ മാത്രം പരിചയപ്പെട്ട കൂട്ടുകാരിയെ നേരിൽ കാണാൻ പോകുവാണെന്ന് ഓർത്തപ്പോൾ....! പക്ഷെ അവൾ വന്നില്ല...ഒരുപാട് നോക്കി.. ആൾ ആരാണെന്ന് പോലും അറിയാത്ത ഒരൂഹം പോലും ഇല്ലാത്ത ഞാൻ എങ്ങനെ അവളെ കണ്ടു പിടിക്കാനാ....! അന്ന് ഒരുപാട് സങ്കടത്തോടെ ആയിരുന്നു വീട്ടിലെത്തിയത്... എന്നെ അവളെങ്ങാനും ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാൻ വേണ്ടി പിറ്റേന്നും ഞാൻ എല്ലാ ഇടത്തും നോക്കി നടക്കുമ്പോഴാണ് നീയും ഹൃധുവും എന്റെ മുന്നിൽ വന്നു പെട്ടത്.... അന്തം വിട്ടു കൊണ്ടുള്ള അവളുടെ നിൽപ്പും ആ കണ്ണുകളിലെ പരവേശവും കണ്ടപ്പോൾ അവളാണോ അതെന്ന് പോലും ഞാൻ ചിന്തിച്ചു പോയിരുന്നു.... പക്ഷെ സംശയം തോന്നിയില്ല... അപ്പോഴൊന്നും അവൾ ഒരു സംശയവും തോന്നിപ്പിച്ചില്ല എന്ന് പറയാം... അങ്ങനെ കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് ക്യാന്റീനിൽ വെച്ച് നിന്നെയും ഹൃധുവിനേയും കാണുന്നത്....

നീ അവളെ അവിടെ വെച്ച് പേര് വിളിച്ചപ്പോൾ തന്നെ അവൾ നിന്നെ കൂട്ടി പുറത്തേക്ക് ഓടിയപ്പോൾ എനിക്ക് ചെറിയൊരു സംശയം തോന്നിയിരുന്നു..... അതൊന്ന് ഉറപ്പിക്കാൻ വേണ്ടി ആയിരുന്നു ഒരിക്കൽ ലൈബ്രറിയിൽ ഒറ്റക്കിരിക്കുന്ന അവളുടെ അടുത്തേക്ക് ചെന്ന്... എന്നെ കണ്ട് ഞെട്ടലോടെ നിൽക്കുന്ന അവളുടെ കയ്യിൽ പിടിച്ചതും അവൾ വിറക്കുന്നത് കണ്ടിരുന്നു.... എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു കൊണ്ട് അവൾ ദൃതിയിൽ പോയപ്പോൾ തന്നെ എന്റെ സംശയം ഉറപ്പായിരുന്നു.... എങ്കിലും തെളിവൊന്നും ഇല്ലാതെ ഉറപ്പിക്കാൻ പറ്റില്ലല്ലോ....! അങ്ങനെ ആണ് ഇങ്ങോട്ട് വരുമ്പോൾ ട്രെയിനിൽ വെച്ച് അവളെ വീണ്ടും കണ്ടത്.... എന്നെ കണ്ടപ്പോൾ ആദ്യം കണ്ടിരുന്ന അതേ വിറയൽ അവളിൽ ഞാൻ അപ്പോഴും കണ്ടിരുന്നു..... പക്ഷെ അധികമൊന്നും ചോദിച്ചില്ല... അതിന്റെ ശേഷമാണ് നമ്മൾ അവളുടെ വീട്ടിലേക്ക് ചെന്നത്.... സത്യം പറഞ്ഞാൽ നിന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് അവളെന്ന് അപ്പോഴാ ഞാൻ അറിയുന്നത് തന്നെ... കോളേജിൽ നിന്നും കണ്ടപ്പോൾ വെറും ക്ലാസ്സ്‌മേറ്റ്സ് മാത്രമാണെന്നാ വിചാരിച്ചിരുന്നത്.... അവിടുന്ന് എന്നെ കണ്ടപ്പോൾ അവൾ ഞെട്ടിയിരുന്നു.... അവൾ മുകളിലേക്ക് പോയ തക്കത്തിൻ നോക്കിയാണ് അവളുടെ അനിയന്റെ കയ്യിലുണ്ടായിരുന്ന അവളുടെ ഫോൺ വാങ്ങി നോക്കിയത്....

അതിൽ ഞാനുമായി ചാറ്റ് ചെയ്തിരുന്നതെല്ലാം കണ്ടപ്പോൾ അതേ തെളിവോടെ കൂടെയാണ് അവളുടെ മുമ്പിലേക്ക് പോയത്.... പക്ഷെ അപ്പോഴും അതൊക്കെ കണ്ടിട്ടും അവൾ സത്യം സമ്മതിച്ചില്ല...ഒന്ന് മിണ്ടിയത് കൂടെയില്ല... അതെന്തിനാണെന്നാ എനിക്ക് മനസ്സിലാകാത്തത്....." കടലിലേക്ക് നോക്കി വിഷമത്തോടെ പറയുന്ന കാശിയെ മാളു താടക്ക് കൈ കൊടുത്തു കൊണ്ട് നോക്കി..... "അതിന് ഏട്ടൻ എന്തിനാ വിഷമം.. വെറും ഫ്രണ്ട് മാത്രമല്ലെ.. അല്ലാതെ കാമുകി ഒന്നും അല്ലല്ലോ...." അവളുടെ ചോദ്യം കേട്ടതും കാശി പെട്ടെന്ന് ഞെട്ടലോടെ അവളെ നോക്കി.... "നീ.. നീ.. നീ എന്തൊക്കെയാ മാ...മാളു.. പറയുന്നേ.. ഹൃധു എന്റെ വെ..വെറുമൊരു ഫ്രണ്ട് മാത്രമാ.. അ.. അല്ലാതെ വേറെ ഒന്നുമില്ല..." "കാശിയേട്ടന്റെ വിഷമം കണ്ടപ്പോൾ സംശയം തോന്നിയത് കൊണ്ട് ചോദിച്ചെന്നേയുള്ളു..." "പിന്നെ വിഷമം തോന്നാതെ ഇരിക്കുമോ... ചാറ്റിങ് ചെയ്യുമ്പോ നല്ലോണം സംസാരിക്കുന്ന ആൾ നേരിൽ കണ്ടപ്പോൾ ഒന്ന് മൈൻഡ് പോലും ചെയ്യാതെ പോകുമ്പോൾ വിഷമം വരില്ലേ.." "ഓഹ്.. അങ്ങനെ ആയിരുന്നോ...ഞാൻ തെറ്റിദ്ധരിച്ചതാ...😁" "നീ തെറ്റിദ്ധരിക്കും.. എനിക്കറിയാം... അത് പോട്ടേ.. നീ നേരത്തെ ചോദിച്ച ചോദ്യത്തിന് ഉത്തരം തന്നില്ല...." "എന്ത്..??"

"ഹൃധു നിന്റെ ഫ്രണ്ട് ആയിരുന്നെന്ന കാര്യം എന്നോടെന്താ പറയാതെ ഇരുന്നിരുന്നത്..??" "അ... അതോ... അത് പിന്നെ...നിങ്ങൾ തമ്മിൽ നേരത്തെ പരിജയം ഉണ്ടെന്ന കാര്യം എനിക്കറിയില്ലായിരുന്നല്ലോ....പിന്നെ എങ്ങനെ പറയാനാ.." "അപ്പോ അവൾ നിന്നോട് ഞാനുമായി ചാറ്റ് ഉള്ളതൊന്നും പറഞ്ഞില്ലായിരുന്നല്ലോ...🤔" "ഇല്ല...ഏട്ടനെ കാണുമ്പോൾ അവൾക്കുണ്ടാകുന്ന പരവേഷം വെച്ച് ഊഹിച്ചത് ആയിരുന്നു..." "അവളെന്തിനാ എന്നെ കാണുമ്പോ അറിയാത്ത ഭാവം നടിക്കുന്നതെന്നാ എനിക്ക് മനസ്സിലാവാത്തത്..." "അതെന്ത്‌ കൊണ്ടാണെന്ന് എനിക്കറിയാം..." മാളു പെട്ടെന്ന് ചാടിക്കയറി പറഞ്ഞതും കാശി അവളെ ആകാംഷയോടെ നോക്കി....! "അവൾക്കെപ്പോഴുമുള്ള സ്വഭാവമാണ്.. എന്നെക്കാണാൻ ഭംഗിയില്ല... ആർക്കും എന്നെ ഇഷ്ടമാവില്ല... എല്ലാരും എന്നെ വെറുക്കും... അങ്ങനെ തുടങ്ങി ഓരോന്ന് പറഞ്ഞു നടക്കൽ.... എന്റെ ഒരു ഊഹം വെച്ച് നോക്കുവാണെങ്കിൽ ആ ഒരു കാരണം കൊണ്ടായിരിക്കും അവൾ കാശിയേട്ടനോട് നേരിൽ കാണേണ്ടെന്ന് പറഞ്ഞത്... കണ്ടാൽ ഏട്ടൻ വെറുക്കും എന്ന് കരുതിയിട്ടുണ്ടാകും...." അതും പറഞ്ഞ് മാളു കാശിയെ നോക്കിയതും അവനെന്തോ ചിന്തിക്കുവായിരുന്നു.... "ഈ ഒരു കാരണം കൊണ്ടാണോ അവൾ ഇങ്ങനെ ഒക്കെ ചെയ്യുന്നത്...??"

"അല്ല... ഒരു കാരണം മാത്രം ആണ് ഇത്... ഏട്ടൻ ഇനി ഈ കാര്യത്തിൽ കുഴപ്പം ഇല്ലെങ്കിലും അവൾ ഈ അകൽച്ച കാണിക്കും.. കാരണം കൂടുതൽ അടുത്താൽ അവൾ കാരണം അവർക്കൊക്കെ പ്രശ്നം ആകുമെന്നാണ് വിചാരിച്ചിരിക്കുന്നത്...അത് കൊണ്ട് തന്നെ ആരുമായും അവൾ അധികം കൂട്ടില്ല... എന്തിന് ഞാൻ പോലും അങ്ങോട്ട് പോയി മിണ്ടിപ്പിച്ചതാ..." "എന്ത് പ്രശ്നം ഉണ്ടാകുമെന്നാ പറയുന്നേ.. എനിക്കൊന്നും മനസ്സിലാകുന്നില്ല... കാര്യം തെളിച്ചു പറ...??" "ഞാൻ പറയാം എല്ലാം..അവളെ കുറിച്ച് ഏട്ടനും അറിയണം...." (ഇനി കുറച്ച് പാസ്റ്റ് ആണേ...) _________ രാധികക്ക്(ഹൃധുവിന്റെ അമ്മ) പതിനാർ വയസ്സുള്ള സമയത്തായിരുന്നു അവരുടെ കല്യാണം... അയൽവീട്ടിലുള്ളൊരാൾ അവരുടെ കുടുംബത്തിൽ നിന്നും കൊണ്ട് വന്നതായിരുന്നു.... അവരോടുള്ള വിശ്വാസം കൊണ്ട് തന്നെ ആരും കല്യാണം കഴിക്കാൻ പോകുന്ന ആളെ കുറിച്ച് തിരക്കിയില്ല.... എന്തിൻ പെണ്ണിന് ഇഷ്ടമാണോ എന്ന് പോലും തിരക്കിയില്ല....! ചെറുപ്പം മുതലേ അടുക്കളയിൽ തന്നെ ആയിരുന്നു അവൾ... വീട്ടിലെ മുതിർന്ന കുട്ടി അവളായത് കൊണ്ട് തന്നെ താഴെ ഉള്ളവരെയും നോക്കേണ്ടത് രാധിക തന്നെയായിരുന്നു.... ക്ലാസ്സിന് പോകുന്നതിന് മുന്നേ വീട്ടിലെ ജോലികളെല്ലാം തീർക്കണം... ക്ലാസ്സ്‌ കഴിഞ്ഞു വന്നാലും അത് പോലെ തന്നെ....

ക്ലാസ്സിലിരുന്നാലും വീട്ടിലെ ചിന്തകൾ ആയത് കൊണ്ട് തന്നെ പഠിപ്പിലവൾക്ക് ശ്രദ്ധ കുറവായിരുന്നു..... പത്താം ക്ലാസ്സിലെ റിസൾട്ട് അറിഞ്ഞ സമയത്ത് തോറ്റപ്പോഴാണ് വീട്ടുകാർക്ക് കെട്ടിക്കാൻ ഉള്ള ദൃതി കൂടിയത്.... പതിനാറാം വയസ്സിൽ അയാളുടെ ഭാര്യയായി കയറി ചെന്നപ്പോഴും പതിനേഴാം വയസ്സിൽ ഗർഭിണിയായപ്പോഴും അയാളിൽ അവർക്ക് പ്രത്യേകിച്ചൊന്നും തോന്നിയിരുന്നില്ല.... ഹൃധുവിൻ മൂന്ന് വയസ്സുള്ള സമയത്തായിരുന്നു ഒരിക്കൽ അവൾക്ക് നേരെയുള്ള അയാളുടെ പ്രാവർത്തി കണ്ടവർ ഞെട്ടിയത്.... സ്വന്തം മകളെ കൊല്ലാൻ ശ്രമിക്കുന്നു....! അന്നാ വീട്ടിൽ നിന്നും മകളെയും കൊണ്ട് ഇറങ്ങിയ അവർക്ക് പിറ്റേന്ന് തന്നെ തിരികെ അങ്ങോട്ട് ചെല്ലേണ്ടി വന്നു... സ്വന്തം വീട്ടുകാരുടെ വാക്കുകൾക്ക് മുന്നിൽ...! വീട്ടിലെത്തിയപ്പോൾ മാപ്പ് ചോദിച്ചുള്ള ഭർത്താവിന്റെ വാക്കുകൾക്ക് മുന്നിൽ അവരുടെ മനസ്സലിഞ്ഞു.... എങ്കിലും ചെറിയൊരു സംശയം അവർക്കുള്ളിലുണ്ടായിരുന്നു..... സ്നേഹത്തോടെ സംസാരിക്കാറില്ലായിരുന്നയാൾ... ചിരിക്കാറുമില്ല... പക്ഷെ രാത്രിയായാൽ അയാളുടെ ആവശ്യങ്ങൾക്ക് കിടന്ന് കൊടുക്കണമായിരുന്നു... ഇല്ലെങ്കിൽ ദേഹോപദ്രവം കൂട്ടുമായിരുന്നു...

സ്വന്തം മകളെ ഓർത്തും സ്വന്തം വീട്ടിലേക്ക് കയറി ചെല്ലാൻ പറ്റാത്തതും ഇറങ്ങിപ്പോകാൻ മറ്റൊരിടവും ഇല്ലാത്തത് കൊണ്ടും അവരെല്ലാം സഹിച്ചു....! പിന്നീട് ഹൃധുവിൻ നാൽ വയസ്സുള്ള സമയത്തായിരുന്നു അവർ പിന്നെയും ഗർഭിണിയാകുന്നത്... ഹൃധുവിന്റെ അനിയനായി കിച്ചു ജനിക്കുമ്പോൾ അവൾക്ക് അതിയായ സന്തോഷം ആയിരുന്നു....! കിച്ചുവിൻ രണ്ട് മാസം പ്രായം ഉള്ള സമയത്ത് ആയിരുന്നു വീണ്ടുമത് നടന്നത്... നന്നായി കഴുത്ത് പോലും ഉറക്കാത്ത കിച്ചുവിനെ അയാൾ കൈകളിൽ പൊക്കി എടുത്ത് കളിക്കുന്നത് കണ്ടത്....! അലറി വിളിച്ചു കൊണ്ടവൾ തന്റെ കുഞ്ഞിനെ അയാളിൽ നിന്നും വാരിയെടുത്തു കൊണ്ട് പുറത്തേക്ക് ഓടുകയായിരുന്നു... ഹോസ്പിറ്റലിൽ എത്തിയതും ഡോക്ടർക്ക് അരികിലേക്ക് ഓടിയെത്തുമ്പോഴും അവർ കിതക്കുന്നുണ്ടായിരുന്നു.... ദൈവകൃപയാൽ കുട്ടിക്ക് ഒന്നും സംഭവിക്കാഞ്ഞത് അവർക്ക് ആശ്വാസം ആയിരുന്നു.... എങ്കിലും വളരുമ്പോൾ ചിലപ്പോ പ്രശ്നം ഉണ്ടാകാം എന്ന വാക്കുകൾ അവരെ വീണ്ടും തളർത്തി.... തിരികെ വീട്ടിലേക്ക് തളർന്ന മനസ്സോടെ കുഞ്ഞുമായി കയറുമ്പോൾ ഒന്നും മനസ്സിലാകാതെ നിൽക്കുന്ന അമ്മായിയമ്മയേയും ബാക്കി ഉള്ളവരേയും ശ്രദ്ധിക്കാതെ മുറിയിലേക്ക് കയറാൻ നിൽക്കുമ്പോഴായിരുന്നു ഹൃധുവിന്റെ കരച്ചിൽ അവരുടെ കാതിൽ തുളച്ചു കയറിയത്...... വെപ്രാളത്തോടെ മുറിയിലേക്ക് കയറി ചെന്ന അവർ കണ്ടത് തന്റെ മകളുടെ കൈകളിൽ കത്തി കൊണ്ട് വരയുന്ന അയാളെയായിരുന്നു....!.....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story