ഹൃധികാശി: ഭാഗം 17

hridikashi

രചന: അൻസിയ ഷെറി (അനു)

"🎶ഞാനാ ലുട്ടാപ്പി.. കുട്ടിച്ചാത്തൻ ലുട്ടാപ്പി... കടുവകളും കിടുവകളും.. എന്നെക്കണ്ടാൽ പേടിക്കും..🎶" പെട്ടെന്ന് ആ പാട്ട് കേട്ടതും മാളു പറയുന്നതിൽ മുഴുകി കടലിലേക്ക് നോക്കി ഇരിക്കുവായിരുന്ന കാശി ഞെട്ടി...! തല ചെരിച്ചു നോക്കിയതും ഫോണും കയ്യിൽ പിടിച്ച് ഇളിച്ചു നിൽക്കുന്ന മാളുവിനെ അവൻ കണ്ണ് മിഴിച്ചു നോക്കി.... "നിനക്കിതല്ലാതെ വേറൊരു പാട്ടും ഇല്ലേ റിങ്ടോൺ ആക്കാൻ...🤥" "അത് പിന്നെ....കഥയിലോ ലുട്ടാപ്പിയെ ആരും പേടിക്കുന്നില്ല...അപ്പോ പിന്നെ പാട്ടില്ലെങ്കിലും പേടിച്ചോട്ടെ... നമുക്ക് ഇങ്ങനെ ഒക്കെ വെച്ചിട്ടല്ലേ അവനെ famous ആക്കാൻ പറ്റു..😌" കാശി അവളെ അടി മുടി ഒന്ന് നോക്കിക്കൊണ്ട് പല്ലിറുമ്പി.... "എന്തായാലും ഫോൺ എടുക്ക്... ഈ സമയത്ത് തന്നെ വിളിച്ച ആ ദ്രോഹിയെ എനിക്കൊന്ന് കാണണം...😬" കാശി മാളു പെട്ടെന്ന് ഇളിച്ചു കൊണ്ട് മൊബൈൽ പൊക്കികാണിച്ചതും സ്‌ക്രീനിൽ കാണുന്ന ഹൃധു എന്ന് സേവ് ചെയ്ത നമ്പർ കണ്ട് കാശി പെട്ടെന്ന് ഞെട്ടിക്കൊണ്ട് തല താഴ്ത്തി... "ദാ ഇതാണ് ആ ദ്രോഹി.. എന്തേലും പറയാൻ ഉണ്ടോ..." മാളു "ഇല്ല... നീ ഫോൺ എടുത്ത് കാര്യം തിരക്കിക്കോ..😁" "എന്നാ ഓകെ... ഒരു മിനിറ്റ്..." എന്നും പറഞ്ഞ് അവിടെ നിന്നും എഴുനേൽക്കാൻ തുടങ്ങിയ മാളു വിന്റെ കയ്യിൽ കാശി പെട്ടെന്ന് പിടിച്ചു....

"നീ എങ്ങോട്ട് പോകുവാ... ഇവിടെ ഇരുന്ന് സംസാരിക്ക്..." "അത് വേണോ... ഇവിടെ ഇരുന്ന് സംസാരിച്ചാൽ ഏട്ടന്റെ കിളി മുഴുവൻ പാറി പോകും..." "സാരമില്ല...കിളിയെ കണ്ടിട്ട് കുറേ കാലമായി... നീ എടുക്ക്...." കാൾ അറ്റൻഡ് ചെയ്തു കൊണ്ട് മാളു ഫോൺ മുഖം തിരിച്ചു കൊണ്ട് കാശിയുടെ മുന്നിലേക്ക് നീട്ടുന്നത് കണ്ട് അവൻ നെറ്റി ചുളിച്ചു കൊണ്ട് ഫോണിലേക്ക് നോക്കി.... "പ്പഹ്...തെണ്ടി...നിനക്കെന്താടി ഫോൺ വിളിച്ചാൽ എടുത്തൂടെടി കഴുതേ..😬 നിന്റെ കെട്ട്യോന്റെ പെണ്ണുമ്പിള്ള വല്ലോം ചത്ത് കിടക്കുന്നുണ്ടോ..." മറു തലക്കൽ നിന്നും കേൾക്കുന്ന ഹൃധുവിന്റെ സംസാരം കേട്ട് പറഞ്ഞ പോലെ കാശിയുടെ കിളി പാറിപ്പോയി.... അവൻ കണ്ണ് മിഴിച്ചു കൊണ്ട് മാളുവിനെ നോക്കിയപ്പോൾ ഇളിച്ചു നില്കുന്നതാണ് കണ്ടത്.... "ഹലോ.. ഹലോയ്... ഇത് മാളുവല്ല കാശിയാ....." മറു പുറത്തു നിന്നുള്ളതിന് ഒരു അവസാനമില്ലെന്ന് കണ്ടപ്പോ സഹികെട്ടവൻ പറഞ്ഞു നിർത്തിയതും കാൾ കട്ടായതും ഒരുമിച്ചായിരുന്നു....! നെറ്റിയൊന്ന് തടവിക്കൊണ്ട് അവൻ മാളുവിനെ നോക്കിയപ്പോൾ വാ പൊത്തി ചിരിക്കുന്നതാണ് കണ്ടത്.... "കുരിപ്പ്... നിനക്കിത് നേരത്തെ പറഞ്ഞൂടായിരുന്നോ.. എന്നാലും ഇവളിത്ര danger ആണെന്ന് കരുതിയില്ല... ഹോ..." "പാവമാണെന്ന് നമ്മൾ വിചാരിക്കുന്നവരുടെ ഉള്ളമൊക്കെയും കടുവ യെ പോലെ ആയിരിക്കും..😌

എനി വേ.. ബാക്കി കഥ കേൾക്കണ്ടേ..." "വേണ്ട... മൂഡ് ഫുൾ പോയി...😬 ഇനി പിന്നെ ആവാം.. നേരം കുറേയായി..." അതും പറഞ്ഞ് കാശി എഴുന്നേറ്റതും മാളുവും പിറകെ എഴുനേറ്റു.... _______ "ശെ... ഞാൻ എന്തൊക്കെയാ ഇപ്പോ പറഞ്ഞേ.. യ്യോ.. കാശിയേട്ടൻ എന്ത് കരുതി കാണും..എന്ത് കരുതാൻ. കരുതിയാലും എനിക്കെന്താ..... എന്നാലും...എന്ത് കരുതിക്കാണും..." റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു കൊണ്ട് നഖം കടിച്ച് ആലോചിക്കുവാണ് ഹൃധു...മനസ്സ് മുഴുവൻ പെണ്ണിന്റെ കാശിയേട്ടൻ എന്ത് വിചാരിച്ചു കാണും എന്ന ചിന്ത മാത്രമാണ്...😌 അപ്പോഴാണ് ചാരി വെച്ചിരുന്ന ഡോർ പതിയെ തുറന്നു കൊണ്ട് കിച്ചുവും അച്ചുവും അങ്ങോട്ട് കയറി വന്നത്... ഹൃധുവിനെ കാണാത്തത് കൊണ്ട് അങ്ങോട്ട് കയറി വന്നതായിരുന്നു രണ്ടും... അവര് വന്നതൊന്നുമറിയാതെ ഹൃധു അപ്പോഴും ചിന്തയിലായിരുന്നു... കിച്ചു-ഈ ചേച്ചിക്ക് ഇതെന്തു പറ്റി..പതിവില്ലാത്തത് ആണല്ലോ.. അച്ചു-കടിച്ചു കടിച്ച് ആ നഖം പറിച്ചു കളയുമെന്നാ തോന്നുന്നേ... കിച്ചു-നമ്മൾ വന്നതൊന്നും കണ്ടിട്ടില്ലല്ലോ.. ഇനി വല്ല തേപ്പും കിട്ടിയോ... അച്ചു-ഹേയ് അങ്ങനെ വരാൻ വഴിയില്ല.. ചേച്ചി അത്തരക്കാരി നഹീ... രണ്ടും കൂടെ ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് ഹൃധു പെട്ടെന്ന് ഡോറിന് നേരെ തിരിഞ്ഞത്....

ഉള്ളിലേക്ക് ഒളിഞ്ഞു നോക്കുന്ന രണ്ടിനേയും കണ്ടതും അവൾ പെട്ടെന്ന് ഒരു ഞെട്ടലോടെ സ്ഥല കാല ബോധത്തിലേക്ക് വന്നു... "നിങ്ങൾ രണ്ട് പേരുമെന്താ ഇവിടെ...?" ഗൗരവ ഭാവത്തോടെ അവൾ ചോദിച്ചതും രണ്ട് പേരും അവിടെ നിന്നും ഒറ്റ ഓട്ടമായിരുന്നു താഴേക്ക്...! °°°°°°°°°°°°°°°❤ ഇന്നാണ് ഹൃധു തിരികെ ഹോസ്റ്റലിലേക്ക് തന്നെ പോകുന്നത്...ആകാശിനെ എന്നും കാണാറുണ്ടെങ്കിലും അധികം സംസാരിക്കാറില്ലായിരുന്നു അവൾ... അവൻ സംസാരിക്കാൻ ആയി വന്നാലും വേഗം ഒഴിഞ്ഞു മാറാറാണ് പതിവ്... ബാക്കി ഉള്ളവരും അങ്ങനെ തന്നെയാണ്...കിച്ചു വിനും അച്ചുവിനും അവനെ ആദ്യമേ ഭയമായിരുന്നതിനാൽ അവനെ കണ്ടാൽ തന്നെ അവിടെ നിന്നും ഓടുമായിരുന്നു....! എന്നാൽ അഞ്ജലിയോട് എല്ലാവരും നല്ല കൂട്ട് ആയിരുന്നു... ആദ്യമുണ്ടായിരുന്ന അപരിചിത bhഭാവം പതിയെ പതിയെ അവളിൽ നിന്നും മാഞ്ഞു പോയിരുന്നു... തന്റെ കാര്യങ്ങളൊന്നും ചോദിച്ച് ആരും ബുദ്ധിമുട്ടിക്കാത്തത് അഞ്ജലിക്കൊരു അത്ഭുതമായിരുന്നു.... അഞ്ജലിയുടേയും ആകാശിന്റേയും താലികെട്ട് അമ്പലനടയിൽ വെച്ചു വേണം എന്നുള്ള മിത്രയുടെ നിർദ്ദേശത്തിൽ അഞ്ജലി പിന്നീട് ഹൃധുവിന്റെ കൂടെയായിരുന്നു കിടന്നത്.... അത് അവർക്ക് രണ്ട് പേർക്കും ഇടയിൽ ഒന്ന് കൂടെ അടുപ്പം കൂട്ടി.... ബാഗ് എല്ലാം പാക്ക് ചെയ്ത് എല്ലാം ഉണ്ടെന്ന് ഉറപ്പ് വരുത്തി നിൽകുമ്പോഴാണ് പിറകിൽ ഒരു കാലടി ശബ്ദം ഹൃധു കേട്ടത്.. തിരിഞ്ഞു നോക്കിയതും മുന്നിൽ നിൽക്കുന്ന ആകാശിനെയാണ് കണ്ടത്....! ...  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story