ഹൃധികാശി: ഭാഗം 20

hridikashi

രചന: അൻസിയ ഷെറി (അനു)

ക്ലാസ്സിലെത്തിയപ്പോഴാണ് ഞാൻ ഓട്ടം നിർത്തിയത്... കിതപ്പോടെ ചുറ്റും നോക്കിയതും എല്ലാവരും എന്നെ തന്നെ നോക്കി നിൽക്കുവാണ്... അത് കാര്യമാക്കാതെ നേരെ എന്റെ സീറ്റിലേക്ക് ചെന്നിരുന്നു... മാളുവിനെ നോക്കിയതേ ഇല്ല... അവളുടെ അടുത്ത് നിന്നും കുറച്ച് വിട്ടാ ഇരുന്നത്..... "ഹൃധൂസെ...." സോപ്പിങ്ങും കൊണ്ടവൾ അടുത്തേക്ക് നീങ്ങി ഇരുന്ന് കൊണ്ട് കയ്യിൽ തോണ്ടിയതും ഞാൻ അവളെ നോക്കാതെ തന്നെ കുറച്ച് വിട്ടിരുന്നു.... "ഹൃധൂസെ... ഒന്ന് മിണ്ടെടി... പ്ലീസ്.." ഞാൻ നീങ്ങുന്നതിന് അനുസരിച്ച് അവളും അടുത്തേക്ക് നീങ്ങിക്കൊണ്ട് തോണ്ടാൻ തുടങ്ങിയതും ഞാൻ പെട്ടെന്ന് അവൾക്ക് നേരെ തിരിഞ്ഞു.... "ഒന്ന് മിണ്ടാതെ പോകുവോ..." പെട്ടെന്ന് ഞാൻ ദേഷ്യത്തോടെ ചോദിച്ചപ്പോൾ അവളുടെ മുഖം വാടുന്നത് കണ്ടു...പക്ഷെ എന്നിട്ടും ഞാൻ എന്റെ ദേഷ്യം കുറച്ചില്ല...അവളെ നോക്കാതെ മറ്റെങ്ങോ നോക്കിയിരുന്നു.... അത്രക്കും സങ്കടം ഉണ്ടായിരുന്നു എനിക്ക്... അവൾക്കറിയാം എന്റെ മനസ്സ്.. എന്നിട്ടും എന്നെ ഒറ്റക്കിട്ട് പോയില്ലേ.... അവളെ അനക്കമൊന്നും കേൾക്കാഞ്ഞത് കണ്ടപ്പോൾ ഞാൻ തല ചെരിച്ചു നോക്കി.... ഡെസ്കിൽ തല വെച്ചു കൊണ്ട് ഇരുന്ന് കരയാണ്.... അല്ലേലും എന്റെ മനസ്സലിയിക്കാൻ അവളുടെ ഈ കരച്ചിൽ തന്നെ ധാരാളം....

"മാളു....ഡീ...നീ എന്നെ അവിടെ വിട്ടു പോന്നപ്പോ എത്ര സങ്കടം എനിക്കുണ്ടായെന്ന് അറിയോ...ഇഷ്ടം ഞാൻ പറഞ്ഞിട്ടൊന്നും ഇല്ലല്ലോ... ഏട്ടൻ ഇങ്ങോട്ട് അത് ഇല്ലതാനും.. പിന്നെ എന്തിനാടാ വെറുതെ ഓരോ കോപ്രായങ്ങൾ...." പറഞ്ഞു കഴിഞ്ഞപ്പോഴേക്കും എന്റെ തൊണ്ട ഇടറിയിരുന്നു... വേഗം തിരിഞ്ഞിരുന്നതും അവൾ പെട്ടെന്ന് പിറകിലൂടെ എന്നെ കെട്ടിപ്പിടിച്ചു.... "ഇനി ഞാൻ ഒന്നും ചെയ്യില്ല... പോരേ..." "ഓകെ..." _______ അപ്പോഴാണ് ക്ലാസ്സിലേക്ക് കുറച്ച് പേര് കടന്ന് വന്നത്... കണ്ടപ്പോൾ തന്നെ മനസ്സിലായി.. സീനിയേഴ്സ് ആണെന്ന്... ഈശ്വരാ.. പെട്ടെന്ന് എന്റെ ചിന്തയിലൂടെ മിന്നി മാഞ്ഞത് ഫ്രഷേഴ്‌സ് ഡേ ആയിരുന്നു.... ഞാൻ മാളുവിനെ നോക്കിയതും അവളും കണ്ണ് തള്ളി നിൽക്കുവാ.... "ഹലോ ഗയ്‌സ്... ഞങ്ങളെ മനസ്സിലായിട്ടുണ്ടാകും എന്ന് കരുതുന്നു...ഡിഗ്രി ഫൈനൽ ഇയർ ആണ്.. അതായത് നിങ്ങളുടെ സീനിയേഴ്സ്... ഞങ്ങളിപ്പോ വന്നത് മറ്റൊന്നിനും അല്ല... നിങ്ങളുടെ ഫ്രഷേഴ്‌സ് ഡേയുടെ കാര്യം പറയാനാ.. എല്ലാ വർഷവും തുടക്കത്തിൽ തന്നെ നടത്തുന്നതാണ്... പക്ഷെ ഈ ഒരു ഇയർ ഒരു മാറ്റം ആയിക്കോട്ടെ കരുതി... അപ്പോ പറഞ്ഞു വന്നത്.. Monday ആണ് ഫ്രഷേഴ്‌സ് ഡേ... ആരും മുങ്ങാൻ നിൽക്കേണ്ട.. പിറ്റേന്ന് ഞങ്ങൾ പിടിക്കും....

ഓകെ അപ്പോ എല്ലാവർക്കും നല്ലൊരു ഫ്രഷേഴ്‌സ് ഡേ നേരുന്നു..." അന്ന് ഒരിക്കെ ലൈബ്രറിയിൽ വെച്ച് കാശിയേട്ടനെ ചോദിച്ച ആ ചേട്ടൻ ആയിരുന്നു അത്...എല്ലാവരോടും ആയി പറഞ്ഞു കൊണ്ട് അവർ പോയതും ക്ലാസ്സ്‌ മുഴുവൻ അതിന്റെ ചർച്ച ആയി... എനിക്കാണേൽ രണ്ട് ദിവസം കഴിഞ്ഞ് നടക്കാൻ പോകുന്നതിൻ ഇപ്പോഴേ ടെൻഷൻ.. മാളുവിൻ പിന്നെ അങ്ങനെ ഒന്നും ഇല്ലാത്തത് കൊണ്ട് പറഞ്ഞിട്ട് കാര്യമില്ല... "എടി മാളു...ഞാൻ തിങ്കളാഴ്ച വരില്ലട്ടോ... കാശിയേട്ടന്റെ മുന്നിൽ വെച്ച് നാണം കെടാൻ എനിക്ക് വയ്യ..." "എന്തോന്ന്.. എന്താ പറഞ്ഞേ... അന്ന് വന്നില്ലെങ്കിൽ പിറ്റേന്ന് നിന്നെ പിടിക്കും മോളേ..." "എന്നാലും കുഴപ്പമില്ല.. അന്ന് കാശിയേട്ടൻ ഉണ്ടാകില്ലല്ലോ... മറ്റേത് ഉണ്ടാകില്ലേ..." "ഞാൻ ഏട്ടനോട് പറയും..." "പറഞ്ഞാൽ നിന്നെ ഞാൻ കൊല്ലും..." കൈ കൊണ്ട് ആക്ഷൻ കാണിച്ചു കൊണ്ട് ഞാൻ പറഞ്ഞതും അവൾ കൈ കൂപ്പി ഒന്നും പറയില്ലെന്ന് കാണിച്ചു.... പിന്നെ ക്ലാസ്സിൽ സാർ വന്നതും അതൊക്കെ വിട്ട് പഠിപ്പിക്കുന്നതിലേക്ക് ശ്രദ്ധ തിരിച്ചു.... °°°°°°°°°°°°°❤ നാളെ ആണ് ഫ്രഷേഴ്സ് ഡേ... ക്ലാസ്സ്‌ മുഴുവൻ അതിന്റെ ചർച്ചയിലാണ്...പലരും നാളെ വരില്ലെന്നും പറഞ്ഞോണ്ട് ഇരിക്കുന്നുണ്ട്... ഞാൻ പിന്നെ നേരത്തെ തീരുമാനിച്ചത് കൊണ്ട് ഒന്നും മിണ്ടാതെ ഇരുന്നു....

പെട്ടെന്നാണ് ക്ലാസ്സിലേക്ക് കാശിയേട്ടൻ കയറി വന്നത്...സാർ ആ സമയം ക്ലാസ്സിൽ ഇല്ലായിരുന്നു.... "ഹൃധികാ... ഇങ്ങോട്ട് വാ...." എന്തിനാ ഇപ്പോ വന്നത് എന്നും ചിന്തിച്ചു കൊണ്ട് ഇരിക്കുമ്പോഴാണ് പെട്ടെന്ന് പുറത്ത് നിന്നെ തന്നെ കാശിയേട്ടൻ വിളിച്ചത്.... ഞെട്ടലോടെ ഞാൻ ഇരുന്നതും മാളു തലക്കിട്ട് ഒന്ന് തന്നു.... "നിന്നെ ആടി വിളിക്കുന്നെ.. ഒന്ന് പോ..." കളിയോടെ ഉള്ള അവളുടെ ആ സംസാരത്തിൽ എന്തോ കള്ളത്തരം ഒളിച്ചിരിപ്പില്ലേ.... ഉള്ളിൽ ഭയം ഉണ്ടെങ്കിലും എന്താ കാര്യം എന്നറിയണമെന്ന് ഉള്ളത് കൊണ്ട് മെല്ലെ പുറത്തേക്ക് ഇറങ്ങി.... "നീ എന്താടി ഒച്ച് വല്ലോം ആണോ..." എന്റെ നടത്തം കണ്ട് അടിമുടി നോക്കിക്കൊണ്ട് കാശിയേട്ടൻ ചോദിച്ചു... എങ്ങനെ ചോദിക്കാതെ ഇരിക്കും... ഏട്ടനെ പേടിച്ച് അത്രയും പതുക്കെ ആയിരുന്നു ഞാൻ നടന്നു വന്നത്..... "മ്ച്ചും..." തോൾ കുലുക്കിക്കൊണ്ട് ഞാൻ പറഞ്ഞു... "മ്... പിന്നെ ഞാൻ വിളിച്ചത് എന്തിനാണെന്ന് അറിയോ..." "മ്ച്ചും..." "നിനക്കെന്താടി വായേൽ നാവില്ലേ... എന്ത് ചോദിച്ചാലും അവളുടെ ഒരു മ്ച്ചും..." ഞാൻ ഉണ്ടെന്ന നിലക്ക് തലയാട്ടിയതും എന്നെ ഒരു നോട്ടം... "ഉ...ഉണ്ട്..." "ഓ... ഞാൻ വിചാരിച്ചു വല്ല കല്യാണത്തിനും പോയെന്ന്...." ഞാൻ ഒന്നും മിണ്ടിയില്ല... "നീ നാളെ വരില്ലെന്ന് കേട്ടു... ശെരിയാണോ..

." ഞാൻ ഞെട്ടലോടെ ഏട്ടനെ നോക്കിയപ്പോൾ എന്നെ തന്നെ ഉറ്റു നോക്കി നിൽക്കുന്നതാണ് കണ്ടത്.. ഈശ്വരാ മാളു പണി പറ്റിച്ചു.. ആ തെണ്ടിക്ക് ഞാൻ കൊടുക്കുന്നുണ്ട്..😬 "ഡീ... ഞാൻ ചോദിച്ചതിന് മറുപടി പറ..." "അ... അത്... വരി....." പറഞ്ഞു പൂർത്തിയാക്കുന്നതിന് മുന്നേ പെട്ടെന്ന് ഞാൻ ചുമരോട് ഒട്ടി നിന്നിരുന്നു... വേറൊന്നും അല്ല... ഏട്ടൻ എന്റെ അടുത്തേക്ക് വന്നതായിരുന്നു... എന്റെ ഇരു സൈഡിലും ആയി കൈ വെച്ചു കൊണ്ട് എന്നെ നോക്കി.... "നീ നാളെ വരും.. ഇല്ലെങ്കിൽ ഞാൻ കൊണ്ട് വരും.. നാളെ ഒറ്റ എണ്ണത്തിനേം മുടങ്ങാൻ ഞാൻ സമ്മതിക്കില്ല...." അതും പറഞ്ഞ് പെട്ടെന്ന് ഏട്ടൻ പോയതും ഞാൻ എന്റെ നെഞ്ചിൽ കൈ വെച്ചു... എന്താപ്പോ ഇവിടെ നടന്നെ.... ഹൃദയം dj ഡാൻസ് ഇപ്പോഴും കളിച്ചോണ്ട് ഇരിക്കുന്നുണ്ട്.... തിരികെ ക്ലാസ്സിലേക്ക് കയറി ചെല്ലുമ്പോ സത്യത്തിൽ എന്റെ ബോധം മുഴുവൻ പോയിരുന്നു.... പലരും എന്തൊക്കെയോ ചോദിക്കുന്നുണ്ടെകിലും ഒന്നിലും ശ്രദ്ധ കൊടുത്തില്ല... പിന്നെ മാളു ഒന്ന് തന്നപ്പോഴാ ബോധം വന്നത്.... അവൾക്കിട്ട് രണ്ടെണ്ണം കൊടുത്തു ഞാൻ... മിണ്ടാതെ ഇരുന്നിട്ടും കാര്യം ഇല്ല... അവൾ പിന്നെയും പണി തുടർന്ന് കൊണ്ടേ ഇരിക്കും... കോളേജിലേക്ക് പോകേണ്ട എന്ന് തീരുമാനിച്ചിട്ട് തന്നെയായിരുന്നു പിറ്റേന്ന് എഴുന്നേറ്റത്....താഴേക്ക് ചെന്നതും അമ്മ എന്നെ വിളിച്ചതും ഒരുമിച്ചായിരുന്നു.... അമ്മേടെ മുറിയിലേക്ക് ചെന്നതും അമ്മ പറഞ്ഞ കാര്യം കേട്ട് കണ്ണ് മിഴിച്ചു നിന്നു ഞാൻ....

കാശിയേട്ടൻ അമ്മക്ക് വിളിച്ചു എന്നെ കോളേജിലേക്ക് വിടാൻ പറഞ്ഞത്രെ... വേറെയും എന്തൊക്കെയോ പറഞ്ഞു കൊടുത്തിട്ടുണ്ട്... ഇങ്ങേർക്കിത് എന്തിന്റെ സൂക്കേടാ.... ഞാൻ വന്നാലും ഇല്ലെങ്കിലും എന്താ....😬 അമ്മ പറയുന്നത് അനുസരിക്കാതെ ഇല്ലാത്തത് കൊണ്ട് തന്നെ മനസ്സില്ലാ മനസ്സോടെ എങ്കിലും റെഡിയായി കോളേജിലേക്ക് വിട്ടു.... എന്നെ കണ്ടതും മാളു കളിയാക്കാൻ തുടങ്ങി... ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ വിട്ടു.. അല്ലാതെ എന്ത് ചെയ്യാൻ...😒 കാശിയേട്ടനോട്‌ ദേഷ്യപ്പെടണം എന്ന് കരുതിയെങ്കിലും അങ്ങേരെ മുമ്പിൽ ചെല്ലുമ്പോൾ ഞാൻ വിറക്കും എന്നുള്ളത് കൊണ്ട് തന്നെ മനസ്സിലിട്ടു ചീത്ത വിളിച്ചു.... ഏട്ടനെ അവിടെ എങ്ങും കണ്ടില്ല..അതൊരു കണക്കിൽ സമാധാനം ആയി... അല്ലേൽ അതിനേം കളിയാക്കൽ കാണേണ്ടി വന്നേനെ.... "ഹൃധൂസെ... നിനക്കിന്നൊരു സർപ്രൈസ് ഉണ്ട് കേട്ടോ...." മാളു പറഞ്ഞത് കേട്ടപ്പോൾ ഞാൻ അവളെ എന്തെന്ന നിലക്ക് നോക്കി... മറുപടിയായി അവൾ ഒന്ന് ഇളിച്ചു കാണിച്ചു.... "എനിക്കിട്ട് എന്തേലും പണി ആവും.. അതല്ലേ..." അവളെ നോക്കി പല്ലിറുമ്പിക്കൊണ്ട് ഞാൻ അവിടെ നിന്നും പോയി.... °°°°°°°°❤

പിന്നെ സ്റ്റേജിന്റെ അവിടെ വെച്ചാണ് ഏട്ടനെ കണ്ടത്....കണ്ടതും മാളു പറഞ്ഞതൊക്കെ മനസ്സിലൂടെ ഓടി... അവളും ഇങ്ങേരും കൂടെ വല്ല പണിയും ഒപ്പിച്ചിട്ട് ഉണ്ടേൽ നാണം കെടും... വല്ല കൈപക്കയും തിന്നാൻ പറഞ്ഞാൽ മതിയാരുന്നു... മുളക് ഒന്നും വേണ്ട... പരിപാടി തുടങ്ങിയതും ഓരോരുത്തരെ ആയി സ്റ്റേജിലേക്ക് വിളിക്കാൻ തുടങ്ങി... കൊറേ എണ്ണം പേടിക്കാതെ പറഞ്ഞു.. കൊറേ എണ്ണം എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു.... പോയി... അവസാനം എനിക്കുള്ള ഊഴവും എത്തി.... "ഹൃധികാ ദേവ്...." ഞാൻ മാളു വിനെ നോക്കിയപ്പോൾ സർപ്രൈസ് എന്നും പറഞ്ഞ് ചിരിക്കുവാ.. ഇനിയും പ്രൊപ്പോസിങ്ങോ ഡാൻസിങ്ങോ വല്ലോം ആണോ... എന്തായാലും ഏട്ടന്റെ കൂടെ കളിക്കില്ല..... എങ്ങനെയൊക്കെയൊ ധൈര്യം സംഭരിച്ചുകൊണ്ട് സ്റ്റേജിലേക്ക് കയറി.... ഞാൻ വിചാരിച്ച പോലെ തന്നെ... ഏതെങ്കിലും ഒരു ബോയെ സെലക്ട്‌ ചെയ്ത് ഇഷ്ടം പറയുക.. ശേഷം അയാൾ accept ചെയ്താൽ ഡാൻസ് കളിക്കുക... ഇല്ലേൽ വേറെ പണി കിട്ടും..... ദൈവമേ മിന്നിച്ചേക്കണേ..🤕 .........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story