ഹൃധികാശി: ഭാഗം 21

hridikashi

രചന: അൻസിയ ഷെറി (അനു)

കാശിയേട്ടനിലേക്കെന്റെ മിഴികളെത്തിയതും ആളുടെ മുഖത്ത് വിരിഞ്ഞ ഭാവമെന്തെന്ന് മനസ്സിലായില്ല... പതിയെ ഞാൻ മാളുവിനെ നോക്കിയതും അവൾ കാശിയേട്ടനെ കണ്ണ് കൊണ്ട് കാണിക്കുവാണ്.... ഞാൻ രണ്ടും കല്പിച്ച് കാശിയേട്ടനെ തന്നെ ചൂണ്ടി... ചുറ്റും ആർപ്പ് വിളിയോടൊപ്പം കാശിയേട്ടൻ എന്റെ അടുത്തേക്ക് വന്നതും ഉള്ളിലെ ഭയം പുറമേ കാണിക്കാതെ ഒരു ചേട്ടൻ തന്ന റോസ് ഏട്ടൻ നേരെ നീട്ടിക്കൊണ്ട് മുന്നിൽ മുട്ട് കുത്തി ഇരുന്നു... "കുറേ നാളായി മനസ്സിൽ കൊണ്ട് നടക്കുവായിരുന്നു... എങ്ങനെ പറയണമെന്ന് അറിയില്ലായിരുന്നു... പക്ഷെ ഇനിയും പറയാതിരിക്കാൻ വയ്യ.. ഐ ലൗ യൂ കാശിയേട്ടാ..." അത്രയും പറഞ്ഞു കൊണ്ട് ഏട്ടന്റെ മുഖത്തേക്ക് നോക്കിയതും എന്റെ കയ്യിൽ നിന്നും ആ റോസ് ഏട്ടൻ മെല്ലെ കയ്യിലേക്ക് വാങ്ങി... എന്നിട്ട് എന്നെ നോക്കിയൊന്ന് പുഞ്ചിരിച്ചു... "നിന്നെപ്പോലൊരുവളെ എന്തിന്റെ പേരിലാ ഞാൻ സ്നേഹിക്കേണ്ടത്... പണമുണ്ടോ നിനക്ക്... അത് പോട്ടേ... കാണാൻ ഭംഗിയുണ്ടോ... ഇതൊരുമാതിരി ഈർക്കിളിയെയും കരിയേയും പോലെ ഇരിക്കുന്ന നിന്നെ എന്തിന്റെ പേരിലാ ഞാൻ സ്നേഹിക്കേണ്ടത്....നമ്മൾ രണ്ട് പേരും കൂടെ നിന്നാൽ തന്നെ ആളുകൾ പറയുന്നത് എന്തൊക്ക ആയിരിക്കും.. അപ്പോ പറഞ്ഞു വന്നത്.. എനിക്ക് തന്നെ ഇഷ്ടമല്ല..."

എന്റെ മുഖത്തേക്ക് പൂവിന്റെ ഇതളുകൾ വലിച്ചെറിഞ്ഞു കൊണ്ട് പരിഹാസത്തോടെ ഇറങ്ങിപ്പോകുന്ന ഏട്ടനെ ചലനമില്ലാതെ ഞാൻ നോക്കി നിന്നു... കണ്ണുകൾ നിറഞ്ഞൊഴുകി.. ചുറ്റുമുള്ളവയെല്ലാം മങ്ങലോടെയായിരുന്നു കണ്ടത്.. നിറയെ പരിഹാസങ്ങൾ...! പതിയെ മുന്നിലുള്ള മുഴുവൻ കാഴ്ചയും മങ്ങിയതും ഞാൻ നിലത്തേക്ക് വീണിരുന്നു.... ________ "ഇല്ലാ......" അതും പറഞ്ഞ് ഞാൻ കണ്ണ് തുറന്നു കൊണ്ട് ബെഡ്‌ഡിൽ നിന്നും ചാടി എഴുനേറ്റു.... ഫാൻ ഫുൾ സ്പീഡിൽ കറങ്ങുന്നുണ്ടെങ്കിലും ഞാൻ വിയർത്തിരുന്നു.... കണ്ണുകൾ ഇട തടവില്ലാതെ ഒഴുകുന്നുണ്ടായിരുന്നു.... അടുത്തായിരിക്കുന്ന മാളുവിനെ നോക്കിയൊന്ന് ഞാൻ ചിരിച്ചു.... "നിനക്കും സന്തോഷമായി കാണുമല്ലോ.. സർപ്രൈസ് എന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ലായിരുന്നു..🙂" അത് പറഞ്ഞു കൊണ്ട് കണ്ണീര് തുടക്കുന്നവളെ മാളു മിഴിച്ചു നോക്കി.... "നീ എന്തൊക്കെയാടീ പറയുന്നേ.. സർപ്രൈസോ? ആര് സർപ്രൈസ് തന്ന കാര്യമാ നീ ഈ പറയുന്നേ.. എനിക്കൊന്നും മനസ്സിലാകുന്നില്ലേ..🙄" കണ്ണ് മിഴിച്ചുള്ള അവളുടെ സംസാരം കേട്ട് ഹൃധു ഞെട്ടലോടെ ചുറ്റും നോക്കി.... "ഇത് നമ്മുടെ ഹോസ്റ്റൽ അല്ലേ...?" "ആ... ആണ്..." "സമയം എത്രയാ..." "പുലർച്ചെ 6 മണി..." "ഇന്നത്തെ ദിവസം ഏതാ..." "തിങ്കൾ.. നിനക്കെന്താടി ഉറക്കത്തിൽ വല്ല ബാധയും കേറിയോ..😬"

"ങേ..! അപ്പോ ഫ്രഷേഴ്‌സ് ഡേ കഴിഞ്ഞില്ലേ...😳" അവളുടെ ചോദ്യത്തിൻ ഉത്തരം നൽകാതെ ഹൃധു മറു ചോദ്യം ഉന്നയിച്ചതും മാളു തലക്ക് കൈ കൊടുത്തു.... "സത്യം പറ.. എന്താ നിന്റെ പ്രോബ്ലം... നീ വല്ല സ്വപ്നവും കണ്ടോ..." അതേ എന്ന നിലക്ക് അവൾ തലയാട്ടിയതും മാളു നീട്ടിയൊന്ന് ശ്വാസം വലിച്ചു.... "എന്താ കണ്ടേ... വല്ല പ്രേതത്തേയും ആണോ..?" "അല്ല..." എന്നും പറഞ്ഞ് ഹൃധു താൻ കണ്ടതെല്ലാം പറഞ്ഞു കൊടുത്തു.... എല്ലാം കേട്ട് മാളു മുകളിലേക്ക് ഒന്ന് നോക്കിക്കൊണ്ട് ഹൃധുവിനെ നോക്കി പല്ലിറുമ്പി... "അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ...നീ ഇടക്കിടെ കുതിരവട്ടത്ത് പോകാറില്ലേ..." "പ്പഹ്.... വേണ്ടാത്തത് പറഞ്ഞാലുണ്ടല്ലോ.." "പിന്നെ ഞാൻ എന്ത് പറയണം...നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട്.. എന്ത് കാര്യവും പോസിറ്റീവ് ആയി കാണാൻ.. എവിടേയും എന്തിലും നെഗറ്റീവ് കണ്ട് കണ്ട് ഇപ്പോ സ്വപ്നത്തിൽ പോലും അതായി.. കാശി ഏട്ടൻ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത കാര്യങ്ങളാ നീ സ്വപ്നം കണ്ടേ.." "അത് നിനക്കെങ്ങനെ അറിയാം.. കാശിയേട്ടൻ അങ്ങനെ ചിന്തിക്കില്ലെന്ന്..." "അ... അതൊക്കെ.. എനിക്കറിയാം... ഒന്നുമില്ലെങ്കിലും കാ.. കാശിയേട്ടൻ എന്റെ കസിൻ അല്ലേ..." "എന്നാലും...എന്തെങ്കിലും സൂചന ആണെങ്കിലോ ഈ സ്വപ്നം..."

"ഒലക്ക... ഹോസ്റ്റലിൽ നിൽക്കുന്ന നീ രാവിലെ കോളേജിൽ പോകാതെ നിക്കുമ്പോ വീട്ടിൽ നിന്ന് അമ്മേടെ മുറിയിലേക്ക് വിളിച്ചു പോകാൻ പറയുന്നതും ഞായറാഴ്ച ക്ലാസ്സിന് പോകുന്നതും ഒക്കെ ശെരിക്ക് നടക്കുന്നതാണല്ലേ.." (ദൈവമേ എനിക്ക് കണ്ട്രോൾ തരണേ..😬_മാളു കാ ആത്മ) മാളു ഉറഞ്ഞു തുള്ളുവായിരുന്നു.... "ങേ.. അങ്ങനെ എങ്കിൽ കാശിയേട്ടൻ നമ്മുടെ ക്ലാസ്സിൽ വന്ന് വിളിച്ച് എന്നോട് പറഞ്ഞതൊക്കെ...." "അതൊക്കെ നടന്നത് തന്നെയാ.. കഴിഞ്ഞ വെള്ളിയാഴ്ച... അത് കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞു ഇന്ന്... മിനിഞ്ഞാന്ന് ഷോപ്പിംഗിന് പോയത് വല്ലോം ഓർമ്മ ഉണ്ടാവോ മഹതിക്ക്..😏" പുച്ഛത്തോടെ അവൾ പറഞ്ഞതും ഒന്ന് ഇളിച്ചു കാണിച്ചിട്ട് നെഞ്ചിൽ കൈ വെച്ചു ഹൃധു... "അല്ല കാശിയേട്ടൻ അന്നെന്നോട് പറഞ്ഞത് നാളെ കോളേജിലേക്ക് വരണം.. എന്നാണല്ലോ.. അതെന്താ..🤔" "എടി... പോത്തേ.. വെള്ളി കഴിഞ്ഞാൽ സാധാരണ നമ്മൾ സ്റ്റുഡന്റസ് തിങ്കൾ അല്ലെ നാളെയായി പറയാർ...ബുദ്ധി മുഴുവൻ പോയല്ലോ ഇതിന്റെ.." എല്ലാം സ്വപ്നം മാത്രമാണെന്ന് മനസ്സിലായപ്പോൾ ആശ്വാസം തോന്നിയെങ്കിലും ഇനി കാശിയേട്ടൻ തന്നെ അപമാനിക്കുവോ എന്നോർത്ത് ഉള്ളിലൊരു ഭയം ഉണ്ടായിരുന്നു അവൾക്ക്... എന്തൊക്കെയോ ഓർത്തു കൊണ്ട് ഉള്ളിലൊരു തീരുമാനം എടുത്തു അവൾ....

"മാളു... നീ ആരുടെ ഒപ്പമാ കോളേജിലേക്ക് പോകുന്നേ..." "നിന്റെ കൂടെ...അല്ലാതെ ആരുടെ കൂടെ പോകാൻ...🙄" "ഞാൻ ഇന്ന് ഇല്ലെന്ന് നിന്നോട് പറഞ്ഞതല്ലേ..." "നിന്നെ വരുത്തിക്കും എന്ന് കാശിയേട്ടനും പറഞ്ഞതല്ലേ..." "അത്...." പറഞ്ഞു തീരുന്നതിനു മുന്നേ ഡോറിൽ മുട്ട് കേട്ടതും മാളു പോയി വാതിൽ തുറന്നു.... _____ സീനിയറിലെ ഒരു ചേച്ചി ആയിരുന്നു അത്... ഇന്ന് നിർബന്ധമായും കോളേജിൽ വരണം...ഇല്ലെങ്കിൽ നാളെ ഗ്രൗണ്ടിൽ വെച്ചാവും പണി തരിക എന്നും പറഞ്ഞ് അവർ പോയതും മാളു എന്നെ നോക്കി ചിരിച്ചു.... "അപ്പോ ഇന്ന് വരുന്നോ... നാളെ വരുന്നോ...??" "ഇന്ന് വരാം...സീനിയേഴ്സ് ആയിപ്പോയി.. അല്ലേൽ..." "അല്ലേലെന്ത്.. നീ ഒരു ചുക്കും ചെയ്യില്ല..." വാ പൊത്തിചിരിച്ചു കൊണ്ട് പറയുന്ന മാളുവിനെ ചെറഞ്ഞൊന്ന് നോക്കിക്കൊണ്ട് ഞാൻ ഡ്രെസ്സും എടുത്ത് ബാത്‌റൂമിലേക്ക് കയറി.... 🦋 കോളേജിന്റെ ഗേറ്റിന് മുന്നിൽ തന്നെ വെണ്ടയ്ക്കാക്ഷരത്തിൽ ഫ്രഷേഴ്‌സ് ഡേ എന്നെഴുതി വെച്ചിരിക്കുന്നത് കണ്ടപ്പോൾ നെഞ്ചിലൂടെ ഒരു കൊള്ളിയാൻ മിന്നി... ആ സ്വപ്നം വീണ്ടും ഉള്ളിൽ വന്നു നിറയുന്ന പോലെ.... കാശിയേട്ടൻ ഇരിക്കാറുള്ള മരത്തിൻ ചുവട്ടിൽ ഇന്നാരുമില്ല... പരിപാടിയുടെ തിരക്കിലാകും... അത് കൊണ്ട് തന്നെ അവിടെ ഇരിക്കാൻ ഒരു മോഹം...!

മാളുവിനെ എങ്ങനെയൊക്കെയോ സോപ്പിട്ടു കൊണ്ട് ആ മരത്തിന്റെ ചുവട്ടിൽ ചെന്നിരുന്നു.. അതും കാശിയേട്ടൻ ഇരിക്കാറുള്ള ഇരിപ്പിടത്തിൽ തന്നെ....! എന്തോ ഒരു എനർജി ഉണ്ടാകുന്നത് പോലെ എനിക്ക് തോന്നി...കാശിയേട്ടന്റെ സാമീപ്യവും അരികിൽ ഉള്ളത് പോലെ.... അധിക നേരം അവിടെ ഇരിക്കുന്നത് നന്നല്ലാത്തത് കൊണ്ട് മനസ്സില്ലാ മനസ്സോടെ എങ്കിലും അവിടെ നിന്നും എഴുന്നേറ്റു.... °°°°°°°°°°°❤ സ്റ്റേജിൽ മൈക്ക് ശെരി ആക്കിക്കൊണ്ടിരിക്കുന്ന കാശിയേട്ടനെ കാൺകെ ഉള്ളിൽ വീണ്ടും ഭയം നിറഞ്ഞു.... തന്നെ അപമാനിക്കുവോ... പരിപാടി തുടങ്ങിയിട്ടും കാശിയേട്ടൻ ഞങ്ങളെ കണ്ടില്ല... സ്വപ്നത്തിൽ കണ്ട പോലെ തന്നെ ഓരോരുത്തരായി വന്ന് പോകുന്നത് കണ്ട് ചെന്നിയിൽ വിയർപ്പ് പൊടിഞ്ഞു.... മാളു എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും ഒന്നും ചെവിയിൽ കേൾക്കുന്നുണ്ടായിരുന്നില്ല... അവൾക്കുള്ള പണിയും വന്നു... നൃത്തം ചെയ്യാൻ...അതും ഒരു മുറൈ വന്ത് പാർതായ.... എങ്ങനെയൊക്കെയോ കളിച്ചു തീർക്കുന്ന അവളെ കണ്ട് ചിരിച്ചു പോയി... പക്ഷെ ആ ചിരിക്ക് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല.... അവളുടെ കഴിഞ്ഞ ഉടനേ എന്നെ തന്നെ വിളിച്ചു.... നെഞ്ചിലൊരു ആന്തലോടെ സ്റ്റേജിലേക്ക് കയറിയപ്പോൾ സ്വപ്നത്തിൽ കണ്ട അതേ ടാസ്ക്ക്.... ഇല്ല....

സ്വപ്നത്തിൽ ആണെങ്കിലും ഒരു പരീക്ഷണത്തിൻ ഞാനില്ല... കണ്ണൊന്ന് അമർത്തി തുറന്നു കൊണ്ട് ഞാൻ മുന്നോട്ട് നോക്കി.... ❣️ ശേഷം മെല്ലെ അവൾ തല ചെരിച്ചു കൊണ്ട് കാശിയെ നോക്കി... അവൻ അവളെ തന്നെ നോക്കി നിൽക്കുവായിരുന്നു... അത് കണ്ടതും ഹൃധു വേഗം തല തിരിച്ചു കൊണ്ട് മുന്നോട്ട് നോക്കി.... "ദൈവമേ... ഇതിപ്പോ ആരെ വിളിക്കും..." എന്ന് ഓർത്തുകൊണ്ട് നിൽകുമ്പോഴാണ് എന്റെ ക്ലാസ്സിലെ ഗൗതമിനെ ഓർമ്മ വന്നത്... മാളു കഴിഞ്ഞാൽ എന്നോട് കുറച്ചെങ്കിലും കൂട്ടുള്ളത് അവൻ മാത്രമാണ്.... "ഗൗതം......" അവൻ നേരെ വിരൽ ചൂണ്ടിക്കൊണ്ട് ഞാൻ വിളിച്ചതും അവൻ ഞെട്ടലോടെ എഴുന്നേൽക്കുന്നത് കണ്ടു.... "ആഹ്...ഗൗതം... നിന്നെയാണ് പ്രൊപ്പോസ് ചെയ്യാൻ ഇവൾ തീരുമാനിച്ചിരിക്കുന്നത്.. സ്റ്റേജിലേക്ക് കയറി വരൂ..." അവൻ സ്റ്റേജിലേക്ക് വന്നതും ഞാൻ അവനെയൊന്ന് നോക്കി... ചതിക്കല്ലേടാ എന്ന നിലക്ക്... അവൻ ഇരു കണ്ണുകളും അടച്ചു കാണിച്ചതും ഞാൻ അവൻ മുന്നിൽ മുട്ട് കുത്തിയിരുന്നു... "ഗൗ.. ഗൗതം... നിന്നോട് ഇത് എങ്ങനെ പറയണമെന്ന് എനിക്കറിയില്ല... പക്ഷെ പറഞ്ഞില്ലെങ്കിൽ ഞാൻ എന്നോട് തന്നെ ചെയ്യുന്ന ചതി ആയിരിക്കും ഇത്... എനി.. എനിക്ക്... നിന്നെ... ഇഷ്ടമാണ്... ഐ ലൗ യൂ ഗൗതം..." അത്രയും എങ്ങനെയോ പറഞ്ഞൊപ്പിച്ചു കൊണ്ട് ഞാൻ അവനെ നോക്കി...

കുറച്ചു നേരം ഒന്നും മിണ്ടിയില്ല... രണ്ടും കല്പിച്ച് എഴുനേൽക്കാൻ തുടങ്ങിയതും അവൻ പെട്ടെന്ന് എന്റെ കയ്യിൽ പിടിച്ചു..... "ഹൃധു... എനിക്ക് നിന്നെയും ഇഷ്ടമാണ്..." അത്രയും പറഞ്ഞതും ചുറ്റും കയ്യടി നിറഞ്ഞു... ഞാൻ ആശ്വാസത്തോടെ എഴുനേറ്റു നിന്നു.... "ഓകെ.. അപ്പോ പ്രൊപോസൽ അക്‌സെപ്റ്റ് ചെയ്തതിനാൽ നമുക്ക് ഇതിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കാം... ഡാൻസിങ്ങ്..." ഞാൻ ഗൗതമിന്റെ അടുത്തേക്ക് കുറച്ച് നീങ്ങി ഇരുന്ന് കൊണ്ട് ചെവിയിൽ ചോദിച്ചു.... "നിനക്ക് ഡാൻസ് വല്ലോം അറിയോടാ...എനിക്കറിയില്ല..." "എനിക്കും അറിയില്ലെടി.. നീ എന്നെ വിളിക്കും എന്ന് അറിഞ്ഞിരുന്നെങ്കിൽ പ്രാക്ടീസ് ചെയ്താൽ മതിയാരുന്നു...." "ഓഹ്... അപ്പോ ഞാനും അറിഞ്ഞില്ലല്ലോ..ഇവർ എന്നെക്കൊണ്ട് ഇങ്ങനെ ഒക്കെ ചെയ്യിപ്പിക്കും എന്ന്..." "അപ്പോ നമുക്ക് ഇവരുടെ ഡാൻസ് കാണാം..." അതും പറഞ്ഞു കൊണ്ട് ആ ചേട്ടൻ അവിടെ നിന്നും കുറച്ച് പിറകോട്ട് നിന്നതും ഞാനും ഗൗതമും മാത്രമായി സ്റ്റേജിൽ.... ചുറ്റും ശാന്തത മാത്രം... ഞങ്ങൾക്ക് രണ്ട് പേർക്കും മുകളിൽ മാത്രം ഒരു ലൈറ്റ് വന്നു നിന്നതും ഞാൻ അവനെ നോക്കി.... "കുളമാക്കരുത് പ്ലീസ്..." കെഞ്ചിക്കൊണ്ട് ഞാൻ പറഞ്ഞതും ഒന്ന് ഇളിച്ചു കാണിച്ചു കൊണ്ട് അവൻ എന്റെ കയ്യിൽ പിടിച്ചു കൊണ്ട് കളിക്കാൻ തുടങ്ങി............  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story