ഹൃധികാശി: ഭാഗം 22

hridikashi

രചന: അൻസിയ ഷെറി (അനു)

🎶അരികിൽ പതിയെ ഇടനെഞ്ചിൽ ആരോ മൂളും രാഗം.. മിഴികൾ മൊഴിയും മധുരം കിനിയും.. നീ എന്നിൽ ഈണം.. മഴയേ... എൻ കനവിൽ...🎶 ഹൃധുവിന്റെ കൈകൾ ഗൗതമിന്റെ ഷോൾഡറിൽ പതിഞ്ഞതും അവനവളുടെ അരയിൽ പിടിച്ചു കൊണ്ട് പാടിനൊത്ത് ചുവട് വെച്ചു..... പെട്ടെന്ന് പാട്ട് നിന്നതും എല്ലാവരും നിശബ്ദമായി... ഹൃധുവും ഗൗതമും ഒന്നും മനസ്സിലാകാതെ പരസ്പരം നോക്കിയതും പെട്ടെന്നായിരുന്നു ആരുടെയോ ചവിട്ടേറ്റ് ഗൗതം സ്റ്റേജിൽ നിന്നും താഴേക്ക് വീണത്..... എല്ലാവരും കണ്ണ് മിഴിച്ചു കൊണ്ട് സ്റ്റേജിലേക്ക് നോക്കിയതും ഹൃധുവിന്റെ കണ്ണുകളും പിറകിലോട്ട് ചലിച്ചു.... അവിടെ വലിഞ്ഞു മുറുകിയ മുഖവുമായി നിൽക്കുന്ന കാശിയെ കണ്ട് അവൾ ശ്വാസം പോലും വിടാനാകാതെ നിശ്ചലമായി നിന്നു... "എന്റെ പെണ്ണിന്റെ ദേഹത്ത് തൊടാൻ നീയാരാടാ...ഹേ... ഇവളെന്റെ പെണ്ണാ... ഈ കാശിയുടെ പെണ്ണ്...മറ്റൊരുത്തൻ കളിയായി ആണെങ്കിലും ഇവളെ തൊടുന്നത് എനിക്കിഷ്ടമല്ല.. ഇവളിലെന്നും അവകാശം എനിക്ക് മാത്രമാ...ഹൃധിക എന്നും ഈ കാശിനാഥൻ മാത്രം സ്വന്തമാ..അവരുടെ ഒരു ഡാൻസും കോപ്പും... നിനക്കെന്താടി എന്നെ വിളിച്ചാൽ.. ഇനി മേലാൽ ഞാനല്ലാതെ മറ്റു വല്ലവന്മാരുമായി ഡാൻസ് കളിച്ചാൽ... കളിക്കോടീ...😡"

അവന്റെ അലർച്ച കേട്ട് ഭയന്നു കൊണ്ട് ഹൃധു പെട്ടെന്ന് ഇല്ലെന്ന് തലയാട്ടിയതും നിലത്തേക്ക് വീണതും ഒരുമിച്ചായിരുന്നു...! _____ "ഹൃധിക എന്നും ഈ കാശിനാഥൻ മാത്രം സ്വന്തമാ..." വീണ്ടും വീണ്ടും അത് തന്നെ മനസ്സിലേക്ക് കടന്നു വന്നതും ഞാൻ ഞെട്ടലോടെ ചാടി എഴുനേറ്റു.... ചുറ്റും നോക്കിയതും എനിക്ക് മുന്നിൽ താടക്ക് കയ്യും കൊടുത്ത് ഇരിക്കുന്ന മാളുവിനേയും പിന്നെ ഏട്ടന്റെ ഫ്രണ്ട്സിനേയും ആണ് കണ്ടത്.... "നീ എഴുന്നേറ്റോ..." മാളു എന്നെ നോക്കി ചോദിച്ചതും ഞാൻ അതേ എന്ന നിലക്ക് തലയാട്ടി.... നടന്നതെല്ലാം അപ്പോഴേക്കും എന്റെ മനസ്സ് ഉൾകൊണ്ടിരുന്നു....അത് കൊണ്ട് തന്നെ ആദ്യത്തെ ഞെട്ടൽ മാറി തിരിച്ചറിയാൻ കഴിയാത്ത ഒരു വികാരമായിരുന്നു ഉള്ളിൽ.... കാശിയേട്ടൻ എവിടേ എന്ന നിലക്ക് ചുറ്റും നോക്കിയതും അവരിലൊരു ചേട്ടൻ പറഞ്ഞു.... "അവനിവിടെ ഇല്ല..." "എവിടെപ്പോയി.." എന്റെ ആ ചോദ്യം കേട്ടതും എല്ലാം കൂടെ എന്നെ കണ്ണ് മിഴിച്ചു നോക്കി.... "നിനക്കെന്താടി ഒന്ന് തല കറങ്ങി വീണപ്പോഴേക്കും വെളിവൊക്കെ പോയോ...അങ്ങേര് എന്തൊക്കെയാ അവിടെ വെച്ച് പറഞ്ഞതെന്ന് ഓർമ്മയുണ്ടല്ലോ... നീ അവനുമായി ഡാൻസ് കളിച്ചത് ഏട്ടൻ പിടിച്ചില്ല...." "അതിനിപ്പോ എന്താ..??"

"എന്താന്നോ... കുന്തം...എടി പോത്തേ.. അങ്ങേര് നിന്നെ സൂപ്പാക്കും എന്ന്.. അമ്മാതിരി കലിപ്പ് ആയിരുന്നു..." "അതേ...ഞങ്ങൾ പോലും ആദ്യമായിട്ടാ ഇങ്ങനെ അവനെ കാണുന്നെ..." അന്ന് ലൈബ്രറിയിൽ വെച്ച് കണ്ട ആ ഏട്ടൻ പറഞ്ഞതും ഉള്ളിൽ ചെറുതായൊന്ന് ഭയം ഉണ്ടായി... "അ... അല്ല... ഗൗതം...എവിടേ..." "നിനക്കെന്താടി അവനെവിടെ എന്ന് അറിഞ്ഞേ പറ്റൂ..." പെട്ടെന്ന് അങ്ങനെയൊരു അലർച്ച കേട്ടതും ഞങ്ങളെല്ലാം ഞെട്ടലോടെ വാതിൽക്കലേക്ക് നോക്കി... ദൈവമേ കാശിയേട്ടൻ...😳 അപ്പോഴാ ഞാൻ ഹോസ്പിറ്റലിൽ ആണ് ഉള്ളെന്ന് പോലും മനസ്സിലായത്... ഏട്ടനെ കണ്ടതും അവിടെ ഇരുന്നിരുന്നതെല്ലാം എഴുനേറ്റ് പോയതും എന്റെ കണ്ണ് മിഴിഞ്ഞു... മാളുവിനെ നോക്കിയതും അവൾ ഓൾ ദ ബെസ്റ്റ് എന്നും പറഞ്ഞ് ഇളിച്ചു കൊണ്ട് ഒറ്റ പോക്കാ... ദ്രോഹി..!😤 ഹൃദയമിടിപ്പിന്റെ ശബ്ദം പുറത്തേക്ക് വരുമോ എന്ന് പോലും ഞാൻ ഭയന്നു.. അമ്മാതിരി മിടിപ്പായിരുന്നു.... ഡോർ ചാരിക്കൊണ്ട് എന്റെ അടുത്തേക്ക് ഏട്ടൻ വരുന്നത് കണ്ടതും ഞാൻ പെട്ടെന്ന് കണ്ണടച്ച് കിടന്നു.... ഈശ്വരാ ഇങ്ങേരിത് എന്തിനുള്ള പുറപ്പാടാ..😩 °°°°°°°°°°°❤️ കണ്ണും അടച്ച് കിടക്കുന്ന അവളെ കണ്ടപ്പോ സത്യം പറഞ്ഞാ ചിരി വന്നു പോയി..ഉറങ്ങിയെന്ന് കരുതിക്കോട്ടേ എന്ന് വിചാരിച്ചാവും....

എന്തായാലും എവിടെ വരെ പോകും എന്നറിയണമല്ലോ...അത് കൊണ്ട് തന്നെ ഞാൻ അവളെ അടുത്ത് ചെല്ലാതെ അവിടവിടെയായി ചുറ്റി നടന്നു... ഇടക്കിടെ അവൾ കണ്ണ് തുറന്ന് നോക്കുന്നത് ഇടം കണ്ണിട്ട് കണ്ടെങ്കിലും കുറച്ചു നേരം ഒന്നും മിണ്ടിയില്ല.... അവസാനം ഞാൻ ഒന്ന് തിരിഞ്ഞു നോക്കിയതും അവൾ പെട്ടെന്ന് കണ്ണടച്ചതും ഒരുമിച്ചായിരുന്നു.... പതിയെ അവൾക്കരികിലേക്ക് ചെന്നു കൊണ്ട് ആ മുഖത്തേക്ക് നോക്കി... പേടിച്ചിട്ടാണെന്ന് തോന്നുന്നു... നെറ്റിയിലൂടെ വിയർപ്പ് ഒഴുകുന്നുണ്ട്... അതെല്ലാം ഞാൻ കൗതുകത്തോടെ നോക്കി... അവളെ തന്നെ നോക്കി നിൽകുമ്പോൾ എന്തോ കണ്ണെടുക്കാൻ തോന്നുന്നില്ല... അത്രയും അവളിലേക്ക് എന്നെ അടുപ്പിക്കുന്നുണ്ട്..❤ ഹൃധു പെട്ടെന്ന് കണ്ണ് തുറന്ന് നോക്കിയതും അവളെ തന്നെ നോക്കിയിരിക്കുന്ന കാശിയെ കണ്ട് കിടന്നിടത്ത് നിന്നും ചാടി എഴുനേറ്റു.... പെട്ടെന്നായത് കൊണ്ട് തന്നെ അവളുടേയും അവന്റേയും നെറ്റികൾ തമ്മിൽ കൂട്ടിമുട്ടി... "ഔച്ച്...." രണ്ട് പേരും ഒരുമിച്ച് അലറിക്കൊണ്ട് നെറ്റി തിരുമ്മി.... ഹൃധുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു... കാരണം തലയുടെ വേദന കൂടാതെ ഇപ്പോ ഇതും കൂടെ ആയപ്പോൾ വേദന കൂടുതലായി.... കാശി നെറ്റിയൊന്ന് ഉഴിഞ്ഞു കൊണ്ട് ഹൃധുവിനെ നോക്കിയപ്പോൾ നിറഞ്ഞ കണ്ണുകളോടെ നെറ്റി ഉഴിയുന്ന ഹൃധുവിനെയാണ് കണ്ടത്.... എന്താ പറ്റിയെടാ.. നല്ല വണ്ണം വേദനയുണ്ടോ... ഞാൻ കണ്ടില്ലായിരുന്നുട്ടോ.. സോറി ഡാ... "

വെപ്രാളത്തോടെ പറഞ്ഞു കൊണ്ട് അവൻ അവളുടെ നെറ്റി ഉഴിഞ്ഞു കൊടുത്തു.... പെട്ടെന്ന് എന്തോ ഓർത്ത പോലെ ഹൃധു അവനെ തള്ളി മാറ്റിക്കൊണ്ട് വെപ്രാളത്തോടെ ചാടി എഴുനേറ്റു.... പോകാനായി തുടങ്ങുന്നതിനു മുന്നേ കാശി അവളെ പിടിച്ച് അവന്റെ മടിയിലേക്ക് ഇട്ടിരുന്നു... ഹൃധുവാകെ ഷോക്കായി അവന്റെ പ്രവർത്തിയിൽ... ആദ്യമായാണ് കാശിയിൽ ഇങ്ങനെയൊരു ഭാവം അവൾ കാണുന്നത്...എപ്പോഴും ഗൗരവവും പുഞ്ചിരിയും നിറഞ്ഞിരുന്ന ആ മുഖത്ത് ഇന്ന് വേർതിരിച്ചറിയാൻ കഴിയാത്തൊരു ഭാവം കണ്ട് അവളുടെ ഹൃദയമിടിപ്പ് വേഗത ഉച്ചത്തിലായി... "ഇതിപ്പോ മിടിച്ച് പൊട്ടുവോ പെണ്ണേ..." കാതിലായി ചുടു നിശ്വാസം പതിയുന്നതോടൊപ്പം നെഞ്ചിൽ കൈ വെച്ചു കൊണ്ടുള്ള അവന്റെ ചോദ്യം കേട്ട് ആദ്യമൊന്ന് ഞെട്ടിയെങ്കിലും പെട്ടെന്ന് ആ കൈ തട്ടി മാറ്റിക്കൊണ്ട് ഞാൻ ചാടി എഴുനേറ്റു.... "കാ.. കാശിയേട്ടൻ എന്തൊക്കെയാ... ഈ.. ഈ കാണിക്കുന്നേ... ഗൗതം ഇത് പോലെ ടച് ചെയ്‌തെന്ന് പറഞ്ഞല്ലേ അവനെ നിങ്ങൾ അടിച്ചത്... എന്നിട്ട് ആ നിങ്ങൾ തന്നെ... ചെ..." അത്രയും പറഞ്ഞു കൊണ്ട് അവനെ നോക്കാതെ അവൾ പെട്ടെന്ന് വാതിൽ തുറന്നു കൊണ്ട് പുറത്തേക്ക് ഓടി.... കാശിയേട്ടൻ അങ്ങനെയുള്ള ഒരാൾ അല്ലെന്ന് അറിയാം..ഇപ്പോ അവിടെ നിന്നും എങ്ങനെ എങ്കിലും രക്ഷപ്പെടണം... അതിന് ഇതേ മാർഗം ഉണ്ടായിരുന്നുള്ളു... ഓരോന്ന് സ്വയം പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് അവിടെ ടെൻഷനോടെ നിൽക്കുന്ന മാളുവിനേയും ഏട്ടന്റെ ഫ്രണ്ട്സിനേയും കണ്ടത്....

എന്നെക്കണ്ടതും എല്ലാം കൂടെ പല്ലിളിച്ച് കാണിക്കുവാ... ഞാൻ കലിപ്പിൽ അവരെ നോക്കിക്കൊണ്ട് അടുത്തേക്ക് ചെന്നു.... "മുതിർന്നവരല്ലേ എന്ന് വിചാരിച്ച് നിങ്ങളോട് എനിക്ക് കുറച്ച് ബഹുമാനം ഉണ്ടായിരുന്നു... അത് പോകേണ്ട എന്നുണ്ടെങ്കിൽ എല്ലാം ഇവിടുന്ന് അങ്ങേരെയും കൂട്ടി വേഗം പൊക്കോ..." ഏട്ടന്റെ ഫ്രണ്ട്സിനെ മാറി മാറി നോക്കിക്കൊണ്ട് ഞാൻ ദേഷ്യത്തോടെ പറഞ്ഞതും മൂന്നും ഒറ്റ പാച്ചിലായിരുന്നു.... "നിന്നെ ഇത്ര പേടിയാണോ അവർക്ക്.." മാളുവിന്റെ ആ ചോദ്യം കേട്ടതും ഞാൻ തിരിഞ്ഞ് അവളെ ദേഷ്യത്തോടെ നോക്കി.... _____ പിന്നെ തിരികെ മുറിയിലെത്തിയപ്പോഴേക്കും അവരെല്ലാം പോയിരുന്നു..ഇവര് ഹോസ്പിറ്റലിലേക്ക് കൊണ്ട് വരും എന്ന് ഞാൻ തീരെ പ്രതീക്ഷിച്ചിരുന്നില്ല...പലപ്പോഴും ഹോസ്പിറ്റൽ കേസ് മിനിമം ഒഴിവാക്കാനാ ഞാൻ ശ്രമിക്കാർ.. പ്രത്യേകിച്ച് എന്റെ കാര്യത്തിൽ.... ഒരു ഹോസ്പിറ്റൽ കേസ് മതി ഒരുപാട് പണം നഷ്ടമാവാൻ.... കാശിയേട്ടൻ ക്യാഷ് അടച്ചിട്ടുണ്ടെന്ന് മാളു പറഞ്ഞതും ഞാൻ ഒന്ന് ഞെട്ടിയിരുന്നു.. എന്തിന്റെ പേരിലാ എന്നോട് പെട്ടെന്ന് ഇങ്ങനെയൊക്കെ പെരുമാറുന്നത്... മനസ്സിലാകുന്നില്ല.... °°°°°°°°°°°°°❤ രാത്രി കിടന്നപ്പോൾ മനസ്സാകെ നൂലില്ലാത്ത പട്ടം പോലെ പാറി കളിക്കുവായിരുന്നു.... ഇന്ന് രാവിലെ മുതൽ നടന്നതൊക്കെ ഓർക്കുമ്പോൾ...

ഒരുപാട് ആഗ്രഹിച്ചതായിരുന്നു കാശിയേട്ടൻ എന്നെ പ്രണയിക്കുന്നുണ്ട് എന്നൊരു വാർത്ത കേൾക്കാൻ... പക്ഷെ ഇന്നത് കേട്ടിട്ടും ഉള്ളം സന്തോഷിക്കാത്തത് എന്താണെന്ന് മനസ്സിലാകുന്നില്ല... പെട്ടെന്നുണ്ടായ കാശിയേട്ടന്റെ മാറ്റം... ഏട്ടനെ വിഡ്ഢിയാക്കിയത് കൊണ്ട് എന്നെ പരിഹസിക്കാൻ ആയിരിക്കുമോ ഇങ്ങനെയൊന്ന്...! അറിയില്ല.. എന്തൊക്കെയായാലും കാശിയേട്ടനോട് ഞാനെന്റെ പ്രണയം തുറന്ന് പറയില്ല... അത് എന്റെ ഉള്ളിൽ തന്നെ കിടക്കട്ടെ... മാളുവിനോട് പറയണം...എനിക്ക് അങ്ങനെ ഒന്നില്ലെന്ന്.... എനിക്ക് എന്റെ സ്വപ്നം പൂർത്തിയാക്കണം... ഒരുപക്ഷെ പ്രണയം...അങ്ങനെയൊന്ന് കടന്നു വന്നാൽ മതി നിമിഷ നേരം കൊണ്ട് അവയെല്ലാം തകർന്നടിയാൻ..! കാശിയേട്ടൻ ഒരിക്കലും എന്നോട് പ്രണയമുണ്ടാകില്ല... എന്തെങ്കിലും കാരണം കൊണ്ട് അപ്പോഴങ്ങനെ പറഞ്ഞതായിരിക്കും... അല്ലാതെ എന്നെപ്പോലെ ഒരുവളെ പ്രണയിക്കാൻ മാത്രം അദ്ദേഹം വിഡ്ഢിയായിരിക്കില്ല.... നാളെയിനി ക്ലാസ്സിലേക്ക് ചെല്ലുമ്പോൾ എന്താകും... കൂട്ടുകാരുടെയും മറ്റുള്ളവരുടെയും പ്രതികരണം.... ഓരോ ഓർത്തു കൊണ്ട് എങ്ങനെയൊക്കെയൊ തിരിഞ്ഞും മറിഞ്ഞും കിടന്ന് ഉറങ്ങിപ്പോയി.............  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story