ഹൃധികാശി: ഭാഗം 23

hridikashi

രചന: അൻസിയ ഷെറി (അനു)

പിറ്റേന്ന് കോളേജിലെത്തിയപ്പോൾ എല്ലാവരുടേയും നോട്ടം തന്നിലാണെന്ന് കണ്ട് ഹൃധുവിന്റെ ഉള്ളിൽ എന്തെന്നില്ലാത്ത ഭയം നിറഞ്ഞു... ചിലർ അത്ഭുതത്തോടെ നോക്കുന്നു.. മറ്റു ചിലർ അസൂയയോടെ...പരിഹാസത്തോടെ... അങ്ങനെയങ്ങനെ ഓരോ മുഖങ്ങളിലും പല പല ഭാവങ്ങൾ... അവൾ പേടിയോടെ മാളുവിന്റെ കൈകളിൽ പിടി മുറുക്കി.... അവിടെ എങ്ങും കാശിയില്ലാത്തത് അവൾക്ക് സത്യത്തിൽ ഒരാശ്വാസമായി തോന്നിയിരുന്നു.... തന്നെ നോക്കി നില്കുന്നവരെ ശ്രദ്ധിക്കാതെ അവൾ ദൃതിയിൽ മാളുവിന്റെ കയ്യും പിടിച്ച് ക്ലാസ്സിലേക്ക് നടന്നു... അവിടേയും അത് തന്നെ ആയിരുന്നു അവസ്ഥ.... ചിലർ ഗൗതമിൻ അങ്ങനെ സംഭവിക്കാൻ കാരണം ഞാൻ ആണെന്ന് പറഞ്ഞപ്പോൾ കുറ്റബോധം തോന്നി... അവനെയൊന്ന് കാണണം എന്ന് തോന്നി... അവനെ ഞാൻ അപ്പോൾ കളിക്കാൻ വിളിച്ചായില്ലായിരുന്നെങ്കിൽ ഒന്നും പറ്റില്ലായിരുന്നു... അവൻ എന്തായിരിക്കും പറ്റിയിട്ടുണ്ടാകുക എന്നറിയാത്തത് കൊണ്ട് സങ്കടം തോന്നി.... "ഇവളെപ്പോലെ ഒരുവളെ ഒക്കെ ആ ഏട്ടൻ എങ്ങനെ പ്രേമിക്കാൻ തോന്നി ആവോ..

രണ്ടും കൂടെ ഒരുമിച്ചു വെച്ചാൽ കാക്കയും കൊക്കും പോലെ..." തൊട്ടു മുന്നിലെ ബെഞ്ചിലിരുന്ന ശ്രേയ അതും പറഞ്ഞ് ചിരിക്കുന്നത് കണ്ടപ്പോൾ ഹൃദയത്തിൽ ആരോ കത്തി കുത്തിയത് പോലെ.... ഇനി എല്ലാവരും ഇതും പറഞ്ഞായിരിക്കും കുറച്ചു ദിവസം നടക്കുന്നത്..🙂 അവളുടെ സംസാരം കേട്ട് ദേഷ്യത്തോടെ മറുപടി പറയാൻ തുടങ്ങിയ മാളുവിനെ ഞാൻ തടഞ്ഞു... ശേഷം ഒന്ന് കണ്ണടച്ച് കൊണ്ട് പുഞ്ചിരിച്ചു കാണിച്ചു..... അവളൊന്ന് അയഞ്ഞെന്ന് കണ്ടതും മെല്ലെ ഡെസ്കിൽ തല വെച്ചു കിടന്നു.... ഓരോന്ന് ഓർത്തപ്പോൾ കണ്ണുകൾ നിറയുമെന്ന് തോന്നി... വേഗം എഴുനേറ്റ് കൊണ്ട് കണ്ണ് തുടച്ചതും അജ്മൽ സാർ ക്ലാസ്സിലേക്ക് വന്നതും ഒരുമിച്ചായിടുന്നു... അറ്റൻഡ്സ് എടുത്തു കൊണ്ട് സർ പുറത്തേക്ക് പോകാൻ നേരം എന്നെയൊന്ന് നോക്കി.... "ഹൃധികാ.. എന്റെ കൂടെയൊന്ന് വാ..." കേട്ടതും ഞാൻ ഞെട്ടി... എല്ലാവരും എന്നെ തന്നെ നോക്കുന്നത് കണ്ടപ്പോൾ സാറും ഇനി കളിയാക്കാനോ വഴക്ക് പറയാനോ ആണ് വിളിച്ചതെന്ന് കരുതി.... പുറത്തേക്ക് എത്തിയതും സാറെന്നെയൊന്ന് നോക്കി... "ഞാൻ അറിഞ്ഞു ഇന്നലെ നടന്ന കാര്യങ്ങളൊക്കെ...." "അ... അത്.. പി.. പിന്നെ.. ഞാ.. ഞാൻ.." വാക്കുകൾ തൊണ്ടയിൽ കുടുങ്ങി കണ്ണുകൾ കലങ്ങി... വേഗം തല താഴ്ത്തി..

. "അയ്യോ.. താൻ അതിന് കരയുന്നെ എന്തിനാ... ഞാൻ വഴക്കൊന്നും പറഞ്ഞില്ലല്ലോ..." ഞാൻ മെല്ലെ തല ഉയർത്തി നോക്കിയതും പുഞ്ചിരിയോടെ നിൽക്കുന്ന സാറിനെയാണ് കണ്ടത്.... "താൻ എന്തിനാ കരയുന്നെ.. കാശി നല്ലവനാ.. അവനെ എനിക്കറിയാം... അവനെപ്പോലെ ഒരു നല്ല സ്റ്റുഡന്റിനെ ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല.. സത്യമാ പറയുന്നത്... തനിക്ക് കിട്ടിയ ഭാഗ്യമാ അവൻ... കൈ വിടരുത്.. കളിയാക്കുന്നവർ കളിയാക്കട്ടെടോ.. അവനെന്നും തനിക്ക് കൂട്ടുണ്ടാകും..." അത്രയും പറഞ്ഞ് കണ്ണ് ചിമ്മിക്കാണിച്ച് സാർ പോയതും ഞാൻ കണ്ണും മിഴിച്ചു നിന്നു... ക്ലാസ്സിൽ ഗൗരവക്കാരനായ സാറാണ് ഇന്നെന്നോട് ഇതൊക്കെ പറയുന്നത്.... തിരികെ ക്ലാസ്സിലേക്ക് കയറിയപ്പോൾ മാളുവിനോട് എല്ലാം പറഞ്ഞു കൊടുത്തു... അവളും എന്നെപ്പോലെ കിളി പാറിയ മട്ടേ ഇരിക്കുവാണ്... ________ ബ്രേക്ക്‌ ടൈമിൻ കാന്റീനിലൊന്ന് പോയി തിരികെ ക്ലാസ്സിലേക്ക് നടക്കുമ്പോഴാണ് കുറച്ചു പേര് എനിക്ക് മുന്നിൽ വന്നു നിന്നത്... തല ഉയർത്തി നോക്കിയതും ഞാൻ ഞെട്ടിപ്പോയി...

മിക്ക കോളേജിലും ഒരു വില്ലൻ ഉണ്ടാകാറില്ലേ... ഇവിടെയും അത് പോലെ ഒരുവൻ ഉണ്ടായിരുന്നു.... ജിതിൻ... എല്ലാ മോശം സ്വഭാവങ്ങളും ഉള്ളവൻ... കുറച്ചു നാളായി എന്തോ പ്രശ്നത്തിന്റെ പേരിൽ സസ്പെൻഷനിൽ ആയിരുന്നു... തിരികെ എത്തിയത് അറിഞ്ഞില്ലായിരുന്നു.. എന്റെ മുന്നിൽ വന്നു നിൽക്കുന്നത് എന്തിനാണെന്ന് അറിയില്ലെങ്കിലും ഉള്ളിലെന്തോ ഭയം നിറഞ്ഞു... കാണാത്ത ഭാവത്തിൽ നടക്കാൻ തുടങ്ങിയതും അവൻ വീണ്ടും മുന്നിൽ കയറി നിന്നു.... മാളുവിനെ കൂട്ടാതെ ക്യാന്റീനിൽ വരാൻ തോന്നിയ നിമിഷത്തെ ഞാൻ ശപിച്ചു.... "മാ..മാർ..എ..എനിക്ക് പോ..പോണം..." "പോ... പൊക്കോ..." എന്നെ കളിയാക്കികൊണ്ടാണ് അവൻ പറഞ്ഞതെന്ന് മനസ്സിലായെങ്കിലും അവിടെ നിന്ന് എങ്ങനെ എങ്കിലും രക്ഷപ്പെടണം എന്നുള്ളത് കൊണ്ട് അവൻ മാറി നിന്നു തന്നപ്പോൾ തന്നെ മുന്നോട്ട് നടന്നു... പക്ഷെ അപ്പോഴേക്കും അവനെന്റെ കയ്യിൽ പിടിച്ചിരുന്നു... ഞെട്ടലോടെ കൈ പിൻ വലിക്കാൻ നോക്കിയെങ്കിലും സാധിച്ചില്ല... കണ്ണുകൾ നിറഞ്ഞൊഴുകി... ബെൽ അടിച്ചത് കൊണ്ട് അവിടെ ഞങ്ങളല്ലാതെ ആരുമില്ലതാനും... "അങ്ങനെയങ്ങ് പോയാലോ മോളേ... കാണാൻ ചന്തമൊന്നും അത്രക്ക് ഇല്ലെങ്കിലും ആൾ കൊള്ളാം... ഉഗ്രൻ പീസാ അല്ലേടാ...

ആ കാശിയൊക്കെ അത് കണ്ടിട്ടാകും പ്രേമിച്ചേ...നമുക്കും അങ്ങനെ പ്രേമിക്കാൻ അവൾ തരുമായിരിക്കും...അല്ലേ..." അടുത്ത് നിൽക്കുന്ന കൂട്ടുകാരോടായി അവൻ ചോദിച്ചു കൊണ്ട് പറയുന്നത് കേട്ടതും ഉള്ളിൽ മൂടികിടന്നിരുന്ന എന്റെ രോഷം പുറത്തേക്ക് വന്നു.... അവൻ പിടിച്ച കൈ ബലത്തിൽ പിടിച്ചു മാറ്റി അവന്റെ വലത്തേ കവിളിലേക്ക് ഞാൻ ആഞ്ഞടിച്ചു.... ഞെട്ടലോടെ കവിളിൽ കൈ വെച്ചു കൊണ്ട് ജിതിൻ അവളെ നോക്കിയതും ആ കണ്ണുകളിൽ തീ കത്തി ജ്വലിക്കുന്ന പോലെ അവൻ തോന്നി... ഒരടി പിറകോട്ട് അവൻ ചലിച്ചു.... "ഇത്രയും നേരം ഞാൻ പ്രതികരിക്കാതെ ഇരുന്നത് എന്റെ മാന്യത... എന്ന് വെച്ച് അത് മുതലെടുക്കാനാണ് നിന്റെ ഉദ്ദേശം എങ്കിൽ ഇനിയും കിട്ടും നിനക്ക്...പാവമായ ഹൃധികയെ മാത്രമേ നീ കണ്ടിട്ടുള്ളു.. ഇപ്പോ കണ്ടവളെ ഇനിയും കാണേണ്ടെങ്കിൽ അടങ്ങി ഇരിക്കുന്നതാ നല്ലത്...പെണ്ണ് വെറും ശരീരം മാത്രമല്ല... അവളുടെ ഉള്ളിൽ കത്തി ജ്വലിക്കുന്ന ഒരു അഗ്നിയുണ്ട്... അത് പുറത്തെടുക്കാതെ ഇരിക്കുന്നതാ നിങ്ങൾക്കൊക്കെ നല്ലത്...🔥"

നിന്നിടത്ത് നിന്ന് ഒന്ന് ചലിക്കാൻ പോലും കഴിയാത്ത ജിതിനേയും കൂട്ടരേയും മാറി മാറി നോക്കി പറഞ്ഞു കൊണ്ട് അവൾ പുറത്തേക്ക് നടന്നു.... °°°°°°°°°°°°❤ ക്ലാസ്സിലേക്ക് എത്തിയപ്പോൾ തന്നെ കണ്ടു എന്നെ തിരഞ് വരുന്ന മാളുവിനെ.... "നീ എവിടെ പോയി കിടക്കുവായിരുന്നു ഹൃധു... എത്ര തിരഞ്ഞെന്ന് അറിയോ ഞാൻ...എന്തിനാ പറയാതെ പോയേ..." എന്നും പറഞ്ഞ് അവൾ ദേഷ്യപ്പെട്ടതും ഞാൻ നടന്നതെല്ലാം പറഞ്ഞു കൊടുത്തു... എല്ലാം കേട്ട് അവളെന്നെ അത്ഭുതത്തോടെ നോക്കിയെങ്കിലും ഞാൻ അത് കാര്യമാക്കാതെ എന്റെ സീറ്റിൽ ചെന്നിരുന്നു.... "ഹൃ.. ഹൃധു.. നീ... നീ അവനെ അടിച്ചെന്നോ.. സ.. സത്യാണോ പറയുന്നെ...😍" അവൾ അത്ഭുതത്തോടെ ഓരോന്ന് ചോദിക്കുന്നതിൻ മറുപടിയായി ഞാൻ ഒന്ന് മൂളികൊടുക്കുക മാത്രം ചെയ്തു... എന്തോ മനസ്സാകെ കലങ്ങി മറിയുവായിരുന്നു.... ജിതിൻ പറഞ്ഞ ഓരോ വാക്കുകളും ഉള്ളിൽ കിടന്ന് ചുട്ടു പൊള്ളുന്ന പോലെ... ആ പിരീഡ് ഉള്ള ടീച്ചർ ക്ലാസ്സിൽ വന്നതും എങ്ങനെയൊക്കെയോ ക്ലാസ്സിൽ ശ്രദ്ധിക്കാൻ ശ്രമിച്ചു...പക്ഷെ സാധിക്കുന്നുണ്ടായിരുന്നില്ല... വീണ്ടും വീണ്ടും അതേ ചിന്തകൾ തന്നെ ഓർമ്മയിലേക്ക് വരുന്നു... ഒപ്പം തല വേദനിക്കുന്നുണ്ടായിരുന്നു...ഒന്ന് കിടക്കണമെന്ന് തോന്നി...

അത് കൊണ്ട് തന്നെ എഴുനേറ്റ് നിന്ന് ടീച്ചറോട് ചോദിച്ചു....മുഖത്തെ ക്ഷീണം കണ്ടിട്ടാകും ലൈബ്രറിയിൽ പോയി കിടന്നോ എന്ന് പറഞ്ഞു... കേട്ടതും വേഗം തന്നെ ലൈബ്രറിയിലേക്ക് വെച്ചു പിടിച്ചു... ക്ലാസ്സ്‌ ടൈം ആയത് കൊണ്ട് തന്നെ അധികമാരും ലൈബ്രറിയിൽ ഉണ്ടായിരുന്നില്ല... അകത്തേക്ക് കയറി നേരെ ഒരു മൂലക്കൽ ചെന്നിരുന്നു കൊണ്ട് ഡെസ്കിൽ തല വെച്ചു കിടന്നു കൊണ്ട് കണ്ണടച്ചു... കുറച്ചു നേരം ഉറങ്ങിയാൽ വേദനക്കൊരു ശമനം കിട്ടിയേക്കും... ❤ എന്തോ ആവശ്യത്തിനായി ലൈബ്രറിയിലേക്ക് ചെന്നതായിരുന്നു കാശി... ലൈബ്രറിയിൽ ഇരിക്കുന്ന സുമേഷിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവൻ ബുക്ക്‌ ഇരിക്കുന്നയിടത്തേക്ക് നടന്നു... ഓരോ നിരയിലും നോക്കിയെങ്കിലും പ്രതീക്ഷിച്ച ബുക്ക് മാത്രം കിട്ടിയില്ല... ചുറ്റുമൊന്ന് കണ്ണോടിച്ചതും കുറച്ച് അകലെയുള്ള ഒരു ഡെസ്കിൽ ഇരിക്കുന്ന ആ ബുക്കിലേക്ക് അവന്റെ മിഴികൾ പാഞ്ഞു.... അപ്പോഴാണ് അതേ ഡെസ്കിൽ തല വെച്ചു കിടക്കുന്നയാളെയും അവൻ കാണുന്നത്.. ഒറ്റ നോട്ടത്തിൽ തന്നെ ഹൃധുവാണ് അതെന്ന് മനസ്സിലായതും അവന്റെ കണ്ണുകൾ വിടർന്നു... ഹൃദയം ക്രമാതീതമായി മിടിച്ചു... അവൾക്കരികിലേക്ക് അവന്റെ ചുവടുകൾ വേഗത്തിൽ ചലിച്ചു....

അരികിലെത്തിയതും അവൾ ഇരിക്കുന്നതിന്റെ അടുത്തായി അവളുടെ മുഖം കാണുന്ന ഭാഗത്ത് അവൻ ഇരുന്നു കൊണ്ട് ഡെസ്കിൽ തലക്ക് കൈ കൊടുത്തു കൊണ്ട് അവളെ തന്നെ നോക്കി ഇരുന്നു... അത്രയും നേരം എന്തിനാണ് താനിവിടെ വന്നതെന്ന് പോലും അവൻ മറന്നു പോയിരുന്നു...അവളിൽ അത്രയും അലിഞ്ഞിരുന്നവൻ..❤ ഫാനിന്റെ കാറ്റിൽ ഇളകിയാടുന്ന അവളുടെ മുടിയിഴകളോട് എന്തെന്നില്ലാത്ത അസൂയ തോന്നിയവൻ...തന്റെ കൈകൾ കൊണ്ടവൻ മുന്നിലേക്ക് പാറി വീഴുന്ന ആ മുടിയിഴകളെ അവളുടെ ചെവിക്ക് പിറകിലേക്ക് വെച്ചു കൊടുത്തു.... അവന്റെ സ്പർശനം പതിഞ്ഞതും അവളൊന്ന് അനങ്ങി... അത് കണ്ടതും അവൻ വേഗം കൈകൾ പിറകോട്ട് വലിച്ചു.... ഡെസ്കിൽ അവൾ കിടക്കുന്ന പോലെ അവൾക്ക് നേരെയായി തല ചെരിച്ചു കിടന്നു കൊണ്ട് അവൻ അവളെ തന്നെ കണ്ണിമ വെട്ടാതെ നോക്കി.... അവളുടെ മുഖത്ത് മുഴുവനായി അവന്റെ കണ്ണുകൾ ഓടിപ്പാഞ്ഞു...കണ്ടിട്ടും കണ്ടിട്ടും മതി വരാത്ത പോലെ അവൻ അവളെ തന്നെ നോക്കിക്കിടന്നു.... ചുറ്റും ഒന്നും അവൻ ശ്രദ്ധിച്ചതേ ഇല്ലായിരുന്നു... അവളിൽ... അവളിൽ മാത്രമായിരുന്നു അവന്റെ മിഴികളും ഹൃദയവും ആ നിമിഷങ്ങളിൽ മുഴുവൻ...

. "എന്റെ പെണ്ണേ.. നിനക്കറിയില്ല എനിക്ക് നിന്നോടുള്ള പ്രണയം എത്രയാണെന്നുള്ളത്...എത്ര നീ അകറ്റിയാലും ആ ഉള്ളിൽ മുഴുവൻ ഞാൻ മാത്രമാണെന്ന് എനിക്ക് അറിയാം... നിനക്ക് എന്നിൽ നിന്നൊരു മോചനം ഉണ്ടാകില്ല പെണ്ണേ.. ഏത് ജന്മത്തിലും ഹൃധു വെന്നും ഈ കാശിക്ക് സ്വന്തമാ... നമ്മൾ രണ്ടല്ല.. ഒന്നാ.. ഹൃധുവും കാശിയും... ഹൃധികാശി❣️...ഐ ലൗ യൂ ഹൃച്ചൂസേ...I always Love With you..😘" പറഞ്ഞിട്ടും പറഞ്ഞിട്ടും മതിവരാത്ത പോലെയവൻ തോന്നി... അവളെ നോക്കി ഓരോന്ന് മൊഴിഞ്ഞു കിടക്കുന്നതിനിടെ എപ്പോഴോ അവന്റെ മിഴികളും അടഞ്ഞിരുന്നു....! ______ ഹൃധുവിനേയും കാശിയേയും ലഞ്ച് ബ്രേക്ക്‌ ആയിട്ടും കാണാത്തത് കൊണ്ട് മാളുവും കാശിയുടെ കൂട്ടുകാരും ലൈബ്രറിയിലേക്ക് ചെന്നു... നാലും ഒരുമിച്ച് എത്തിയത് കൊണ്ട് പരസ്പരം കണ്ട് ഞെട്ടിപ്പോയിരുന്നു.... "നിങ്ങളെന്താ ഇവിടെ..?" മാളുവിന്റെ ചോദ്യം കേട്ട് അർജുൻ ആയിരുന്നു മറുപടി നൽകിയത്.... "അത് കാശിയെ കാണുന്നില്ല.. അവൻ ഇവിടേക്കാ വന്നിരുന്നേ.. അല്ല നീയെന്താ ഇവിടെ...." "ഹൃധുവും ഇങ്ങോട്ട് വന്നതാ..ലഞ്ച് ടൈം ആയിട്ടും കാണാത്തത് കൊണ്ട് വന്നതാ..." "ഹാ.. എന്നാ വാ നമുക്ക് ഒരുമിച്ചു നോക്കാം..." നാൽ പേരും അകത്തേക്ക് കയറി ചെന്നു...

അർജുൻ.. ആരവ്.. കൃഷ്ണ.. ഇവരാണ് കാശിയുടെ ഫ്രണ്ട്സ്...ഇതിൽ അന്ന് ഹൃധു ലൈബ്രറിയിൽ വെച്ച് സംസാരിച്ചത് അർജുനോട് ആയിരുന്നു... നാൽ പേരും അവിടെയൊക്കെ തിരഞ്ഞെങ്കിലും ചുറ്റും രണ്ട് പേരെയും കാണാത്തത് കണ്ട് ഇറങ്ങാൻ നിൽകുമ്പോഴാണ് അത്രക്ക് ആരും ശ്രദ്ധിക്കാത്ത ലൈബ്രറിയുടെ ആ ഭാഗം മാളുവിൻ ഓർമ്മ വന്നത്... ഹൃധു അധികം അങ്ങോട്ടായിരുന്നു വരാർ... മാളു വേഗം അങ്ങോട്ട് ചെന്നു... പിറകെ മറ്റു മൂന്ന് പേരും... അവിടെയെത്തിയതും ഡെസ്കിൽ മുഖാ മുഖമായി തല വെച്ചു കൊണ്ട് കിടന്നുറങ്ങുന്ന രണ്ട് പേരെയും കണ്ട് നാലും ഞെട്ടിപ്പോയി... "ഇവിടെ കിടന്ന് പ്രേമിച്ച് ഉറങ്ങാൻ ആയിരുന്നോ ഇവൻ ഇങ്ങോട്ട് വന്നത്.." പല്ലിറുമ്പിക്കൊണ്ട് അർജുൻ കാശിയെ തട്ടി വിളിച്ചു....ഞെട്ടലോടെ ചാടി എഴുന്നേറ്റ കാശി മുന്നിൽ നില്കുന്നവരെ കണ്ട് ഞെട്ടലോടെ ചുറ്റും നോക്കി... പിന്നെ ഹൃധുവിലേക്കും... നടന്ന സംഭവങ്ങളൊക്കെ ഓർമ്മ വന്നതും അവൻ സ്വയം തലക്കടിച്ചു കൊണ്ട് ചിരിച്ചു.... "ഡീ.. ഹൃധു.. എഴുനേൽക്കടി പോത്തേ... ഇത് ഹോസ്റ്റൽ അല്ല...

പോത്ത് പോലെ കിടന്നുറങ്ങാൻ..." ഇപ്പോഴും എഴുനേൽക്കാതെ കിടക്കുന്ന ഹൃധുവിനെ മാളു തട്ടി വിളിച്ചു.... "അഞ്ചു മിനിറ്റ് കൂടെ മാളു... ഇന്ന് ലീവ് അല്ലെ... ഞാൻ കുറച്ചു കൂടെ കിടക്കട്ടെടി.. അല്ലേൽ കാശിയേട്ടനെ കാണാൻ ചാടി നേരത്തെ എഴുനേൽക്കുന്നതാ..." അവൾ പറയുന്നത് കേട്ടതും മാളു സ്വയം തലക്ക് കൈ കൊടുത്തു...കാശിയും ബാക്കിയുള്ളവരും കണ്ണ് മിഴിച്ചു... അവൾ പറഞ്ഞതൊക്കെ ഒന്ന് കൂടെ ഓർത്തപ്പോൾ കാശിയുടെ മുഖം വിടർന്നു.... "ഡീ.. പട്ടി.. എഴുനേൽക്കടി..അവളുടെ ഒരു ഉറക്കം..." അതും പറഞ്ഞ് മാളു അവളെ പിടിച്ചു കുലുക്കിയതും ഹൃധു ഞെട്ടലോടെ കണ്ണ് തുറന്നു... നേരെ നോക്കിയത് പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്ന കാശിയേയും.... "ഹായ് കാശിയേട്ടൻ... എന്നും സ്വപ്നത്തിൽ വന്ന് നേരിൽ പോലും അങ്ങനെ തോന്നിപ്പിക്കുവാണല്ലേ...." അതും പറഞ്ഞ് വീണ്ടും കണ്ണടച്ചതും പെട്ടെന്ന് എന്തോ ഓർത്ത പോലെ അവൾ കണ്ണ് തുറന്നു.... കാശിയേയും ബാക്കിയുള്ളവരേയും അവൾ കണ്ടതും ഞെട്ടലോടെ ഇരുന്നിടത്ത് നിന്നും ചാടി എഴുനേറ്റു.............  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story