ഹൃധികാശി: ഭാഗം 25

hridikashi

രചന: അൻസിയ ഷെറി (അനു)

അവന്റെ വാക്കുകൾ കേട്ടതും ഹൃധു ഞെട്ടലോടെ അവനെ നോക്കി..മിഴികൾ നിറഞ്ഞു തൂവി.. ഓർമ്മകൾ രണ്ട് വർഷം മുമ്പുള്ള ആ ദിവസത്തിലേക്ക് പോയി... കാശിയുടേയും ഓർമ്മകൾ അവൾക്കൊപ്പം അതേ ദിവസത്തിലേക്ക് പോയി... _________ "ന്റെ ഈശ്വരാ.. എന്തൊരു മഴയാ ഇത്.. എങ്ങനെയാ ഇനിയിപ്പോ വീട്ടിലേക്ക് പോകുന്നത്... വല്ല വണ്ടിയും വിളിച്ച് വന്നാൽ മതിയായിരുന്നു.. ഇതിപ്പോ ബൈക്ക് ഇവിടെ ഇട്ടിട്ട് പോകാനും കഴിയാത്ത അവസ്ഥയായി..." തലയിലെ വെള്ളം കുടഞ്ഞു കൊണ്ടിരിക്കെ അജു പറഞ്ഞത് കേട്ട് ഞാൻ അവനെ തല ഉയർത്തി നോക്കി... നിർത്താതെ പെയ്യുന്ന മഴയിലേക്ക് ദേഷ്യത്തിൽ നോക്കി നിൽക്കുകയാണവൻ... "നീയെന്തിനാടാ അതിന് മഴയെ കുറ്റം പറയുന്നത്.. നീ ഇപ്പോ പുറത്തേക്ക് പോകും എന്നുള്ളതൊന്നും അവൾക്ക് അറിയില്ലല്ലോ.. അവളവളുടെ കാമുകനുമായി പ്രണയിച്ചു കൊണ്ടിരിക്കുവല്ലെ...അതിനെ വെറുതെ ശല്യപ്പെടുത്തണ്ട..." എന്റെ സംസാരം കേട്ടതും അവൻ കലിപ്പിൽ എന്നെ നോക്കി പല്ലിറുമ്പി.. അത് കണ്ടതും ഒന്ന് ഇളിച്ചു കാണിച്ചിട്ട് വേഗം ഞാൻ മഴയിലേക്ക് നോക്കി നിന്നു... പെട്ടെന്നാണ് എന്റെ കണ്ണുകൾ തൊട്ടടുത്ത ബസ് സ്റ്റോപ്പിലേക്ക് നീണ്ടത്.. ❤

"ന്റെ ഈശോയേ.. എന്തൊരു മഴയാ ഇത്..ഇനിയെങ്ങനെ ക്ലാസ്സിൽ പോവും.. ഇവർക്കിന്ന് സ്കൂൾ ഇല്ലെന്ന് വല്ലതും പറഞ്ഞൂടായിരുന്നോ.. എങ്കിൽ വീട്ടിൽ പുതച്ചു കിടക്കായിരുന്നു..." പിറു പിറുത്തുകൊണ്ട് നിൽക്കുന്ന സാറയെ കണ്ട് എനിക്ക് ചിരി വന്നു... പെണ്ണിന് ഈ മഴയുള്ള ദിവസം തന്നെ ക്ലാസ്സിൽ വരാൻ ഭയങ്കര മടിയാണ്... അത് ഞങ്ങൾക്കും ക്ലാസ്സിലെ ഭൂരിഭാഗം കുട്ടികൾക്കും ടീച്ചർക്കും വരെ അറിയാം.. മഴക്ക് ഒരു കുറവും ഇല്ലെന്ന് കണ്ടതും പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല... ഇറങ്ങാൻ നേരം കുട എടുത്തോന്ന് അമ്മ പറഞ്ഞത് കൊണ്ട് അതുണ്ട് കയ്യിൽ... അത് കൊണ്ട് തന്നെ ബാഗിൽ നിന്നും കുട എടുത്ത് നിവർത്തി... "നീ വരുന്നുണ്ടോ സാറാ.. ബെല്ലിപ്പോ അടിക്കും.. മഴ തോരുന്ന ഒരു ലക്ഷണവും ഇല്ല..നമുക്ക് വേഗം ക്ലാസ്സിലേക്ക് ചെല്ലാം.." "അയ്യേ.. എന്നെക്കൊണ്ടൊന്നും വയ്യ.. യൂണിഫോം നനയും.. പിന്നെ നനഞ്ഞതും ഇട്ട് ക്ലാസ്സിലിരുന്നാ ബ്ലാ.. ബ്ലാ.. ഞാൻ വീട്ടിൽ പോകാ.." അവളോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് അറിയാവുന്നത് കൊണ്ട് തന്നെ ഞാൻ കുടയും പിടിച്ച് മുന്നോട്ട് നടന്നു... നടന്ന് അധികമായില്ല.. പെട്ടെന്നാണ് ആരോ ഒരാൾ എന്റെ അടുത്തേക്ക് ഓടി വന്ന് ചേർന്ന് നിന്നത്... ഞെട്ടലോടെ ഞാൻ ഒന്ന് പിന്നോട്ട് വീഴാൻ പോയെങ്കിലും അയാളുടെ കൈകളെന്നെ പിടിച്ചിരുന്നു..

. "ആ... ആരാ... നിങ്ങളെന്തിനാ എന്റെ അടുത്ത് വന്ന് നില്കുന്നെ..." മൂക്ക് വരെ ടവ്വൽ കൊണ്ട് മൂടിക്കെട്ടിയ ആളെ കണ്ടപ്പോൾ ഞാൻ ഭയന്നിരുന്നു... വല്ല കൊള്ളക്കാരും ആണെങ്കിലോ..😨 "പ്ലീസ്... താൻ കിടന്ന് ഒച്ച വെക്കല്ലേ.. ആൾക്കാർ തെറ്റിദ്ധരിക്കും.. ഞാൻ തന്നെ ഉപദ്രവിക്കാൻ ഒന്നും വന്നതല്ല... എനിക്ക് ദേ ആ കടയിലേക്ക് എത്തണം...പ്ലീസ് താൻ ഏതായാലും ആ വഴിക്കല്ലേ പോകുന്നത്... മഴയായത് കൊണ്ടാ... വേറെ ആരെയും ഞാൻ കണ്ടില്ല... പ്ലീസെടോ..." അതിന് മറുപടിയൊന്നും പറയാതെ ഞാൻ കുട പിടിച്ച് അയാൾക്കരികിലേക്കും കുറച്ച് നീക്കിക്കൊണ്ട് മുന്നോട്ട് നടക്കാൻ തുടങ്ങി.... _____ അവളെ കണ്ടതും പതിവില്ലാതെ എന്റെ ഹൃദയം മിടിക്കുന്നത് ഞാൻ മനസ്സിലാക്കി... ആരാണവൾ...ആ ഉണ്ടക്കണ്ണുകളെന്നെ വല്ലാതെ ആകർഷിക്കുന്നുണ്ടായിരുന്നു... അവൾ നിന്റേതാണെന്ന് ഉള്ളം വിളിച്ചു പറയുന്നത് പോലെ തോന്നിയതും ഞാൻ ഓടിച്ചെന്ന് അവളുടെ കുടക്കീഴിലേക്ക് കയറി... ഭയത്തിലും ഞെട്ടലിലും അവളുടെ മുഖത്ത് വിരിയുന്ന ഭാവങ്ങൾ ഞാൻ കണ്ണിമ വെട്ടാതെ നോക്കി... ഞാൻ പറഞ്ഞ കടക്കരികെ എത്തി അവൾ പോയപ്പോഴാണ് ശെരിക്കും ബോധം വന്നത്...മുഖത്ത് കെട്ടിയിരുന്ന ടവ്വൽ വേഗം അഴിച്ചു മാറ്റി...

അല്ല ഞാനെന്തിനാ ഇപ്പോ ഇങ്ങോട്ട് വന്നത്..അജു ഇപ്പൊ അവിടെ എന്നെയും തപ്പിക്കൊണ്ട് ഇരിക്കുന്നുണ്ടാകും... വേഗം ഫോൺ എടുത്ത് അവൻ വിളിച്ചു... അപ്പുറം കാളെടുത്തതും അവനെന്തൊക്കെയോ വായിൽ വിളിച്ച് പറയുന്നുണ്ട്... അവസാനം ഞാൻ അവനോട് ഇങ്ങോട്ട് ബൈക്ക് എടുത്ത് വരാൻ പറഞ്ഞു കൊണ്ട് വേഗം ഫോൺ കട്ട് ചെയ്തു... പെട്ടെന്ന് തന്നെ അവൻ ബൈക്കുമായി എന്റെ മുന്നിൽ എത്തി...ദേഷ്യത്തോടെ എന്നെ നോക്കിയിട്ട് തലയിലെ വെള്ളം കുടയുന്നവനെ കണ്ട് ഞാൻ ഇളിച്ചു കാണിച്ചു... "ഇന്നാരെ ആണാവോ കണി കണ്ടത്.. മനുഷ്യനെ മുഴുവനായിട്ട് നനച്ചപ്പോ സമാധാനമായല്ലോ നിനക്ക്.. ഇനി ഇവിടെ നിന്നിട്ട് വല്ല കാര്യമൊന്നുല്ല... നനഞ്ഞു കുളിച്ച്... വരുന്നുണ്ടേൽ വാ.. ഞാൻ എന്തായാലും വീട്ടിൽ പോവാ...😬" അവനെ ഇനിയും ചൂട് പിടിപ്പിക്കേണ്ടെന്ന് കരുതി ഞാൻ വേഗം പിറകിൽ കയറിയിരുന്നു... കുറച്ചു മുന്നോട്ട് എത്തിയതും ഞാൻ വെറുതെ ചുറ്റുമൊന്ന് നോക്കി... സ്കൂളിന്റെ ഗേറ്റിനരികെ ആരോടോ എന്തോ പറഞ്ഞ് ചിരിക്കുന്ന അവളെ കണ്ടതും എന്റെ ഹൃദയം വീണ്ടും മിടിക്കാൻ തുടങ്ങി... "ഡാ... വണ്ടി നിർത്ത്... എടാ നിർത്താൻ..." അജു വിന്റെ തോളിൽ തട്ടിക്കൊണ്ട് ഞാൻ പറഞ്ഞതും അവൻ പെട്ടെന്ന് ഞെട്ടിക്കൊണ്ട് വണ്ടി ബ്രെക്ക് പിടിച്ചു...

ഒന്ന് മുന്നിലേക്ക് ആഞ്ഞെങ്കിലും അവനെ പിടിച്ചത് കൊണ്ട് വീണില്ല... കുടയിലാണ് നിൽക്കുന്നതെങ്കിലും അവൾ പകുതിയും കുടക്ക് പുറത്താണ്... ഇത് വരെ ജീവിതത്തിൽ ആരോടും തോന്നാത്ത ഒരു അനുഭവം.! എന്താണിതിനെ പറയാ..പ്രണയം എന്നോ? പക്ഷെ..,ഒരാളെ കണ്ട ഉടനെ തന്നെ ഒറ്റ നോട്ടത്തിൽ നമുക്ക് പ്രണയം തോന്നുമോ..? അവളെ തന്നെ നോക്കിക്കൊണ്ട് ഇരിക്കുമ്പോഴാണ് പെട്ടെന്ന് അവളുടെ മിഴികൾ എന്നിൽ പതിഞ്ഞത്... ആ നോട്ടം ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയത് പോലെ തോന്നിയപ്പോ.. ചിരിച്ചു കൊണ്ടിരുന്നവളുടെ ചിരി പെട്ടെന്ന് മങ്ങുന്നതും അവളെന്നെ സംശയത്തോടെ നോക്കുന്നതും കണ്ടു... പെട്ടെന്ന് അവളിൽ നിന്ന് നോട്ടം മാറ്റിക്കൊണ്ട് ഞാൻ അജു വിനെ നോക്കി... ഈശ്വരാ അപ്പോഴാ എനിക്ക് ബോധം വന്നത്.... അല്ലേൽ തന്നെ കലിപ്പിൽ നിന്നിരുന്ന ചെക്കനാ.. ഇതിപ്പോ ഇതും കൂടെ ആയപ്പോ തൃപ്തി ആയി.... നനഞ്ഞ കോഴിയെ പോലെ എന്നെ നോക്കുന്ന അവനെ കണ്ടപ്പോ ചിരി വന്നെങ്കിലും കടിച്ചമർത്തി... "പ്ലീസ്... അജുട്ടാ...വീട്ടിൽ എത്തിയിട്ട് നീ എന്താ വെച്ചാ ആയിക്കോ...

ഇപ്പൊ നാണം കെടുത്തരുത്..." അതിന് മറുപടിയായി അവനെന്നെ നോക്കി പല്ല് കടിച്ചിട്ട് ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു.. മെല്ലെയൊന്ന് തല ചെരിച്ചു കൊണ്ട് അവളെ നോക്കിയതും അവിടെ അവൾ ഇല്ലായിരുന്നു... ആകെ ഒരു നിരാശ വന്ന് മൂടിയത് പോലെയായിരുന്നു ആ നിമിഷം...! --- പഴയ ഓർമ്മകളിൽ നിന്നും തിരികെ വന്നതും രണ്ട് പേരും പരസ്പരം നോക്കി... അവനോടെന്ത് പറയണം എന്ന് അവൾക്കറിയില്ലായിരുന്നു... കണ്ണുകൾ നിറഞ്ഞൊഴുകി... അന്ന് തന്നെയാരോ നോക്കിയത് അവൾ കണ്ടിരുന്നു... പക്ഷെ മഴയിൽ മുഖം വ്യക്തമല്ലാത്തത് കൊണ്ട് തന്നെ കാശിയായിരുന്നു അതെന്ന് അവൾ അറിഞ്ഞിരുന്നില്ല... പെട്ടെന്ന് കാശി അവളുടെ മുഖം തന്റെ കൈകളിൽ കോരിയെടുത്ത് കൊണ്ട് അവളുടെ കണ്ണുകളിലേക്ക് നോക്കി... തന്നെ മിഴിവെട്ടാതെ നോക്കി നിൽക്കുന്ന അവന്റെ ആ കണ്ണുകളിൽ തന്നോടുള്ള സ്നേഹം അലയടിക്കുന്നതവൾ അറിഞ്ഞു.... "ഹൃധൂസെ.. നിനക്കറിയോ.. അന്ന് നിന്നെ കണ്ടതിൻ ശേഷം പിറ്റേന്നും അവിടെ വന്നിരുന്നു...കണ്ടു... ഒരുപാട് തവണ... നീ അറിയാതെ...നിന്റെ കൂടെ മാളുവിനെ കണ്ടതും അവളോട് നിന്നെക്കുറിച്ച് ചോദിച്ചു.. ആദ്യമൊക്കെ കാശിയേട്ടനെന്താ അവളോട് എന്നുള്ള ചോദ്യത്തിൻ എന്ത് മറുപടി കൊടുക്കണം എന്നെനിക്കറിയില്ലായിരുന്നു...

കാരണം, സത്യത്തിൽ എനിക്ക് നിന്നോട് തോന്നുന്നത് എന്താണെന്ന് എനിക്ക് തന്നെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല... എന്തിനാണ് എന്നും നിന്നെ കാണാനായി വരുന്നതെന്ന് പോലും ഞാൻ ചിന്തിച്ചിരുന്നില്ല... അത് കൊണ്ട് തന്നെ മാളുവിന്റെ ചോദ്യത്തിനൊന്നും എനിക്ക് അന്നൊരു മറുപടി കൊടുക്കാൻ ഇല്ലായിരുന്നു...." ഒന്ന് കിതച്ചു കൊണ്ടവൻ അവളിൽ നിന്നും കൈ അയച്ചു കൊണ്ട് ദീർഘ ശ്വാസം വിട്ടു കൊണ്ട് ദൂരേക്ക് നോക്കി നിന്നു... ഹൃധു അവനെ തന്നെ നോക്കി നില്ക്കുകയായിരുന്നു... ബാക്കി കേൾക്കാൻ അവൾ ആകാംക്ഷയോടെ അവളെ നോക്കി... അവൻ പെട്ടെന്നവളുടെ വലത് കരം തന്റെ കവിളിലേക്ക് ചേർത്ത് പിടിച്ചു...അവളൊന്ന് ഞെട്ടിയെങ്കിലും അവനെ തന്നെ നോക്കി... "ഒരു ദിവസം പതിവ് പോലെ നിന്നെ കാണാനായി എത്തിയപ്പോഴാണ് നീ ഏതോ ഒരു പയ്യനുമായി ചിരിച്ചു കൊണ്ട് സംസാരിക്കുന്നത് കണ്ടത്.. നിന്റെ കൂടെ പഠിക്കുന്നവൻ ആയിരിക്കും അതെന്ന് അറിയാമായിരുന്നിട്ട് പോലും നീ അവനോട് സംസാരിക്കുന്നത് കണ്ട് എനിക്ക് ദേഷ്യം വന്നു... വീട്ടിൽ എത്തിയിട്ടും കിടക്കുമ്പോഴും എല്ലാം ആ ഒരു ചിത്രം മാത്രമേ എന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളു...എനിക്ക് എന്തോ ഒരു വേദന തോന്നിയപ്പോഴെല്ലാം...

സ്വബോധത്തിലേക്ക് വന്നപ്പോൾ ഞാൻ എന്തിനാണ് അങ്ങനെയൊക്കെ ചിന്തിക്കുന്നതെന്ന് ഒരുപാട് ആലോചിച്ചു... അവസാനം എനിക്ക് മറുപടി കിട്ടി...!" പറഞ്ഞു കൊണ്ടവൻ അവളുടെ മുഖം തന്റെ കൈകളിൽ വാരിയെടുത്തു കൊണ്ട് ആ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു... "അതേ ഹൃച്ചൂസേ..എനിക്ക് നിന്നോട് പ്രണയമായിരുന്നു... അവസാനം ഞാൻ അത് തിരിച്ചറിഞ്ഞു...നിന്നോടുള്ള പ്രണയത്തെ..❤ ആ സമയം എനിക്ക് എന്താ ചെയ്യേണ്ടതെന്ന് ഒരെത്തും പിടിയും ഇല്ലായിരുന്നു... ഒരൊറ്റ കാഴ്ച കൊണ്ട് ഒരാൾക്ക് മറ്റൊരാളോട് പ്രണയം തോന്നുമോ എന്നത് ആദ്യം എനിക്ക് സംശയം തന്നെയായിരുന്നു... പക്ഷെ,നിന്നെ കണ്ടതിൻ ശേഷം ഞാൻ അത് മനസ്സിലാക്കി... പ്രണയമെന്നത് അങ്ങനെയാണ്.. എപ്പോഴാണ് നമുക്ക് ഒരാളോട് പ്രണയം തോന്നുന്നതെന്ന് നമുക്ക് പോലും അറിയില്ല.... മാളുവിനോട് നിന്നെക്കുറിച്ച് ചോദിക്കണമെന്ന് കരുതിയെങ്കിലും പിന്നെ വേണ്ടെന്ന് വെച്ചു... നിന്നെക്കുറിച്ച് അവളോട് എന്തെങ്കിലും ചോദിച്ചാൽ പിന്നെ അവളോട് എല്ലാം പറയേണ്ടി വരും...ഞാൻ തന്നെ പറഞ്ഞ് എന്റെ പ്രണയം നീ അറിയണമെന്നതായിരുന്നു എനിക്ക്.. ആരും ഒന്നും അറിഞ്ഞതില്ല.. പക്ഷെ നീ പ്ലസ് റ്റു കഴിഞ്ഞതിനു ശേഷം നിന്നെക്കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു... പിന്നീട് ഇവിടുന്നാണ് ഞാൻ നിന്നെ കാണുന്നത്... ഓൺലൈനിൽ കൂടെ പരിചയപ്പെട്ട എന്റെ ഹൃധു നീ ആയിരിക്കുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിട്ട് പോലും ഇല്ലായിരുന്നു...

അന്നൊരിക്കെ ആദ്യമായി നീ എന്റെ തൊട്ട് മുന്നിൽ വന്നു നിന്നില്ലേ... മാളു കലിപ്പനാണ് ഞാൻ എന്നൊക്കെ പറഞ്ഞ അന്ന്... അന്ന് തന്നെ നിനക്ക് എന്നെക്കണ്ടപ്പോഴുള്ള ഭാവമാറ്റം ശ്രദ്ധിച്ചതാണ്... പിന്നീടുള്ള ഓരോ ദിവസങ്ങളിലും നിന്നെ കാണുമ്പോൾ എന്റെ സംശയം ക്ലിയർ ആയിരുന്നു... നിന്നെക്കുറിച്ചുള്ളത് എനിക്ക് അറിയണം എന്നുള്ളത് കൊണ്ട് തന്നെ മാളു വിനോട് ഞാൻ എല്ലാം ചോദിച്ചറിഞ്ഞു... എനിക്ക് നിന്നോടുള്ള ഇഷ്ടവും അവൾ നിന്നോട് പറയരുതെന്നുള്ളതും ഞാൻ പറഞ്ഞു... അങ്ങനെയാണ് പിന്നീടോരോ നിമിഷവും സംഭവിച്ചത്... ബാക്കിയെല്ലാം നിനക്കറിയുന്നതാണല്ലോ... എനിക്ക് ഒന്നേ പറയാനുള്ളു ഹൃധു... ഞാൻ പ്രണയിച്ചത് നിന്നെയാണ്... നിന്റെ ഭംഗിയെ അല്ല... മറ്റുള്ളവരെ നോക്കിയിട്ടല്ല നമ്മൾ നാളെ ജീവിക്കുന്നത്.. അത് കൊണ്ട് തന്നെ അവരൊക്കെ എന്തും പറഞ്ഞോട്ടെ...എനിക്ക് നിന്നെ ഇഷ്ടമാണ് ഹൃധു... പറഞ്ഞതാണെങ്കിലും ഞാൻ വീണ്ടും പറയുവാണ് ഹൃധു.. ഞാൻ നിന്നെ സ്നേഹിക്കുന്നു... നിന്റെ തീരുമാനം എന്തായാലും എനിക്ക് കുഴപ്പമില്ല... ഇപ്പോഴും പഴയ മറുപടി തന്നെയാണ് നിനക്ക് പറയാനുള്ളതെങ്കിൽ ഞാൻ ഇനി നിന്നെ ഇതും പറഞ്ഞ് ശല്യപ്പെടുത്തില്ല... " അത്രയും പറഞ്ഞു നിർത്തിക്കൊണ്ടവൻ അവളിൽ നിന്നും കുറച്ചു അകന്നു നിന്നു കൊണ്ട് അവളെ നോക്കി... മറുപടിയൊന്നും അവളിൽ നിന്നും ഇല്ലെന്ന് കണ്ടതും തിരിഞ്ഞു നടക്കാനായി അവൻ തുനിഞ്ഞു... പെട്ടെന്നവൾ അവന്റെ ഷർട്ടിൽ പിടിച്ചു മുന്നോട്ട് തിരിച്ചു കൊണ്ട് കെട്ടിപ്പിടിച്ചതും അവന്റെ കണ്ണുകൾ വിടർന്നു....! .........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story