ഹൃധികാശി: ഭാഗം 26

hridikashi

രചന: അൻസിയ ഷെറി (അനു)

അവന്റെ കൈകൾ അവളുടെ ദേഹത്തേയും ചുറ്റി വരിഞ്ഞു....അവന്റെ ഉള്ളം സന്തോഷം കൊണ്ട് വിങ്ങുകയായിരുന്നു... ആദ്യമായാണ് ഹൃധുവിൽ നിന്നും ഇങ്ങനെയൊരു പ്രവർത്തി... അതിൽ നിന്ന് തന്നെ മനസ്സിലാക്കാം അവളുടെ മറുപടി എന്താണെന്ന്...! സന്തോഷം അടക്കാൻ കഴിയാതെ കാശി ഹൃധുവിന്റെ നെറ്റിയിൽ തന്റെ അധരങ്ങൾ ചേർത്തു... അപ്പോഴാണ് ഹൃധു ഞെട്ടലോടെ സ്വബോധത്തിലേക്ക് വന്നത്...അവൾ പെട്ടെന്ന് തന്നെ അവനിൽ നിന്നും അകന്നു മാറി.... "സോ.. സോറി... ഞാ... ഞാൻ പെട്ടെന്ന്..." പറഞ്ഞൊപ്പിച്ചു കൊണ്ട് തല താഴ്ത്തി അവൾ വേഗം അവിടെ നിന്നും തിരിഞ്ഞോടി... അവൾ പോകുന്നതും നോക്കി ചിരിയോടെ അവൻ അവിടെ നിന്നു.... "പൊട്ടി പെണ്ണ്..." ------ കാശിയുടെ മുന്നിൽ നിന്നും ഓടിച്ചെന്ന ഹൃധു നേരെ ചെന്നു പെട്ടത് മാളുവിന്റെ മുന്നിലാണ്... കൂർപ്പിച്ചുള്ള അവളുടെ നോട്ടം കണ്ടതും എല്ലാം കയ്യിന്ന് പോയെന്ന് അവൾക്ക് മനസ്സിലായി... "ഞാൻ കണ്ടു... രണ്ടും കൂടെ അവിടെ നിന്ന് കാട്ടിക്കൂട്ടിയതെല്ലാം.." അവൾ പറഞ്ഞത് കേട്ടതും ഞാൻ ചമ്മിയെന്ന് പറഞ്ഞാൽ മതിയല്ലോ... "ഞാൻ അറിയാതെ കെട്ടിപ്പിടിച്ചതാ.." "അതിന് ഞാൻ നിങ്ങൾ കെട്ടിപ്പിടിച്ചതാണ് കണ്ടെന്ന് പറഞ്ഞില്ലല്ലോ..."

ഛെ... എന്തൊരു പൊട്ടിയാണ് ഹൃധു നീ... ❤ ക്ലാസ്സിലിരിക്കുമ്പോ മുഴുവൻ നേരത്തെ നടന്ന സംഭവത്തിന്റെ ഷോക്കിൽ തന്നെയായിരുന്നു... സത്യത്തിൽ ഞാൻ അപ്പോൾ കെട്ടിപ്പിടിച്ചത് അറിഞ്ഞു കൊണ്ടായിരുന്നില്ല... കാശിയേട്ടനിൽ നിന്നും കേട്ട വാക്കുകൾ എന്നിൽ അത്രക്ക് ആഴ്ന്നിറങ്ങിയിരുന്നു... ഇനി എന്ത് വേണം എനിക്ക് കാശിയേട്ടനെ വിശ്വസിക്കാൻ... ഒരുപാട് കാലങ്ങളായി ഞാൻ പോലും അറിയാതെ എന്നെ പ്രണയിക്കുന്ന ആ മനുഷ്യനെ ഞാൻ വെറുതെ തെറ്റിദ്ധരിച്ചല്ലോ എന്നോർക്കുമ്പൊ കുറ്റബോധം തോന്നുന്നുണ്ട്... ഇനി എന്നെക്കൊണ്ട് സാധിക്കില്ല...എത്ര നാൾ മറച്ചു വെച്ചാലും ഞാൻ അറിയാതെ തന്നെ ചില നിമിഷങ്ങളിൽ കാശിയേട്ടനോടുള്ള ഇഷ്ടം അറിയാതെ പുറത്തേക്ക് വരാറുണ്ട്.. ഇനി വരുന്നിടത്ത് വെച്ച് കാണാം... എന്തായാലും ഇനിയും ഏട്ടനെ ഞാൻ അവഗണിച്ചാൽ അത് ഞാൻ എന്നോട് തന്നെ ചെയ്യുന്ന ചതിയായിരിക്കും... ഉള്ളിലൊരു തീരുമാനം എടുത്ത് കൊണ്ട് ഇരിക്കുമ്പോഴാണ് പെട്ടെന്ന് ആരോ എന്റെ പേര് വിളിച്ചത്... നേരെ നോക്കിയതും എന്നെ ദേഷ്യത്തിൽ നോക്കി നിൽക്കുന്ന സാറിനെ കണ്ടപ്പോൾ കാര്യം മനസ്സിലായി.... "ഗെറ്റ് ഔട്ട്‌ ഫ്രം മൈ ക്ലാസ്സ്‌..." കേൾക്കേണ്ടത് കേട്ടതും വേഗം പുറത്തേക്കിറങ്ങി...

മാളുവിന്റെ കൂടെ ഇടയ്ക്കിടെ ഇത് പോലെ ഗെറ്റ് ഔട്ട്‌ അടിക്കുന്നത് കൊണ്ട് തന്നെ ഇപ്പൊ ഒരു പുത്തരി അല്ലാതായി... നേരെ ലൈബ്രറിയിലേക്ക് തന്നെ ചെന്നു... വേറെ പണിയൊന്നും ഇല്ലല്ലോ... ഒരു പുസ്തകവും എടുത്ത് ബെഞ്ചിൽ ചെന്നിരുന്ന് വായിക്കാൻ തുടങ്ങി.... കുറച്ചു കഴിഞ്ഞതും വെറുതെ തല ഉയർത്തി നോക്കിയപ്പോൾ അങ്ങോട്ട് കയറി വരുന്ന കാശിയേട്ടനെയാണ് കണ്ടത്... ഈശ്വരാ ഇങ്ങേരെന്താ ഇവിടെ...😨ഞാൻ എവിടെ ചെന്നാലും അവിടെ ഉണ്ടാകുമല്ലോ.... എന്തോ ഏട്ടനെ ഫെയ്സ് ചെയ്യാൻ മടി തോന്നി... അത് കൊണ്ട് തന്നെ വായിച്ചിരുന്ന പുസ്തകവും എടുത്ത് മെല്ലെ അവിടെ നിന്നും എഴുന്നേറ്റു... ഏറ്റവും പിറകിലായുള്ള അലമാരയുടെ അടുത്തുള്ള ബെഞ്ചിലിരിക്കാനായി ചെന്നതും അങ്ങോട്ട് തന്നെ വരുന്ന ഏട്ടനെ കണ്ടതും ഇങ്ങേര് എന്നെ കണ്ടിട്ടാണോ ഈ വരവെന്ന് ആലോചിച്ചു പോയി... ഇനിയിപ്പോ ഇവിടുന്ന് മുന്നോട്ട് പോകാനും കഴിയില്ല... ഇവിടെ ഇരിക്കാനും കഴിയില്ല... ഏട്ടനെ കാണുമ്പോൾ തന്നെ അല്ലേലും കയ്യും കാലും വിറക്കുന്നതാണ്... ഇതിപ്പോ ഇന്നത്തെ സംഭവം കൂടിയായപ്പോ... പെട്ടെന്ന് എന്തോ ഓർത്ത പോലെ ബുക്ക്‌ വെച്ച അലമാരക്ക് പിറകിൽ ചെന്നു നിന്നു... കുറച്ചു നേരം അവിടെ തന്നെ നിന്നു കൊണ്ട് മെല്ലെ പുറത്തേക്ക് തലയിട്ട് നോക്കിയതും അവിടെ കാശിയേട്ടൻ ഇല്ലെന്ന് കണ്ട് ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ച് തിരിഞ്ഞതും എന്റെ തൊട്ട് മുന്നിൽ കൈ കെട്ടി നിൽക്കുന്ന ഏട്ടനെ കണ്ട് കണ്ണ് മിഴിച്ചു നിന്നു..

ഹൃദയമിടിപ്പ് അതി വേഗത്തിലായി... കാരണം എന്റെ അത്രയും അടുത്താണ് ഏട്ടനിപ്പോൾ നില്കുന്നത്...! ____ ലൈബ്രറിയിലേക്ക് ചെന്നപ്പോഴാണ് പെണ്ണിനെ കണ്ടത്... ഇവൾക്ക് ക്ലാസ്സൊന്നുമില്ലേ.. എന്നെ കണ്ടതും അവൾ അങ്ങോട്ടും ഇങ്ങോട്ടും ചുറ്റിക്കളിച്ച് അവസാനം അലമാരക്ക് പിറകിൽ പോയി ഒളിക്കുന്നത് കണ്ടപ്പോൾ ചിരി വന്നു പോയി.... അവളുടെ മുന്നിൽ ചെന്ന് ഞാൻ കൈ കെട്ടി നിന്നതും പെണ്ണാകെ പേടിച്ചിട്ടുണ്ടെന്ന് മനസ്സിലായി.... കാരണം അവളുടെ ഹൃദയം മിടിക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു... കാരണം എന്റെ അത്രക്ക് തൊട്ടടുത്തായിരുന്നവൾ...! അവളെ തന്നെ നോക്കി അവിടെ നിൽക്കാൻ തോന്നുന്നുണ്ടെങ്കിലും സ്ഥലം നന്നല്ലാത്തത് കൊണ്ട് ഞാൻ ഗൗരവത്തോടെ അവളെ നോക്കി ചോദിച്ചു.... "നിനക്കെന്താടി ഇവിടെ ഒരു ഒളിച്ചു കളി.. ക്ലാസ്സൊന്നുമില്ലേ..?" എന്റെ ചോദ്യം കേട്ടതും പെണ്ണ് കണ്ണ് മിഴിച്ച് എന്നെ ഒരു നോട്ടമായിരുന്നു... "എന്നെ നോക്കിപേടിപ്പിക്കാതെ ചോദിച്ചതിന് ഉത്തരം താടി..." "അ... അത് പിന്നെ... ക്ലാ.. ക്ലാസ്സിൽ നിന്ന് പുറത്തിറക്കിയപ്പോ ഇങ്ങോട്ട് വന്നതാ.." "നീയെന്ത് കുരുത്തക്കേടാ കാണിച്ചു കൂട്ടിയത്..?🤨" പിരികം പൊക്കിക്കൊണ്ടുള്ള എന്റെ ചോദ്യം കേട്ടതും അവൾ പെട്ടെന്ന് എന്നെ ദേഷ്യത്തോടെ നോക്കി...

"ഞാൻ ഒരു കുരുത്തക്കേടും കാണിച്ചിട്ടില്ല...അങ്ങേര് വെറുതെ പുറത്താക്കിയതാ... അപ്പൊ ഇങ്ങോട്ട് വന്നു... പറയുന്ന ആൾ ഏത് നേരത്തും ഇവിടെ തന്നെയാണല്ലോ.. വല്ല കുരുത്തക്കേടും ഒപ്പിച്ച് കാണും.." ചുണ്ട് കോട്ടിക്കൊണ്ട് അവൾ പറയുന്നത് കേട്ടതും ചിരി വന്നു... പെണ്ണ് എന്റെ ഒപ്പത്തിനൊപ്പം എത്താൻ ശ്രമിക്കുന്നുണ്ട്...🤭 "ആഹാ.. അപ്പൊ എന്റെ പെണ്ണിന് ധൈര്യമൊക്കെയുണ്ടല്ലേ..." "അതിന് എനിക്ക് ധൈര്യമില്ലെന്ന് തന്നോട് ആരാ പറഞ്ഞത്..." "താനെന്നോ..?" "ആഹ്.." "ഏട്ടാന്ന് വിളിയെടി..." "ഇല്ല..." "നീ വിളിക്കൂലെ..." "ഇല്ല...." ഈശ്വരാ.. ഈ പെണ്ണ് പഴയ പോലെയല്ലല്ലോ...ഇനിയൊരറ്റ മാർഗമേയുള്ളു... ഞാൻ അവൾക്കരികിലേക്ക് ചേർന്ന് നിന്നതും അവൾ പിറകിലേക്ക് നീങ്ങാൻ എന്ന വണ്ണം ശ്രമിച്ചതും ചാരി നിന്നിരുന്ന അലമാര താഴേക്ക് വീണത് പെട്ടെന്നായിരുന്നു... ഒപ്പം അവളും നിലത്തേക്ക് വീഴാൻ നിന്നതും ഞാൻ അവളെ പിടിച്ചു... എങ്കിലും നേരെ നിന്നില്ല... അവൾക്കൊപ്പം ഞാനും നിലത്തേക്ക് വീണു....! ........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story