ഹൃധികാശി: ഭാഗം 27

hridikashi

രചന: അൻസിയ ഷെറി (അനു)

ബെല്ലടിച്ചിട്ടും ഹൃധുവിനെ കാണാഞ്ഞിട്ട് തിരഞ്ഞ് ലൈബ്രറിയിലേക്ക് ചെന്നതായിരുന്നു മാളു... നിലത്ത് ചിതറിക്കിടക്കുന്ന ബുക്കെല്ലാം എടുത്ത് അലമാരയിലേക്ക് വെക്കുന്ന കാശിയേയും ഹൃധുവിനേയും കണ്ട് അവൾ വാ പൊളിച്ചു പോയി.. എല്ലാം കഴിഞ്ഞ് രണ്ട് പേരും നേരെ നോക്കിയപ്പോഴാണ് തങ്ങളെ നോക്കി നിൽക്കുന്ന മാളുവിനെ കണ്ടത്.... എന്തെങ്കിലും ചോദ്യം വരും മുന്നേ ഹൃധുവിന്റെ തലക്കിട്ടൊരു കൊട്ട് കൊടുത്തു കൊണ്ട് കാശി അവിടെ നിന്നും പോയി... "എന്താടി ഇവിടെ നടന്നെ..." മാളുവിന്റെ ചോദ്യം കേട്ടതും അവളൊന്ന് ഇളിച്ചു കാണിച്ചു.... "അത് അലമാര വീണതാടി... അത് കണ്ട് വന്ന ലൈബ്രറി ചേട്ടൻ ഞങ്ങളോട് ഇത് നേരെയാക്കി വെച്ചിട്ട് പോയാൽ മതിയെന്ന് പറഞ്ഞു... അത്രയുള്ളു..😁" "അലമാര എങ്ങനെയാ വീണത്...?" അവളുടെ ചോദ്യത്തിന് ഒന്ന് നീട്ടി ശ്വാസം വലിച്ചു വിട്ടു കൊണ്ട് ഹൃധു നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു... "അപ്പൊ രണ്ടും കൂടി ചുളുവിൽ റൊമാൻസിക്കാൻ നിന്നതായിരുന്നല്ലേ..." അവളെ അടിമുടി നോക്കിക്കൊണ്ട് മാളു പറഞ്ഞതും ഹൃധു അവളുടെ കയ്യിനിട്ട് ഒരു തട്ട് കൊടുത്തു... "പോടീ...." ____ അന്ന് പിന്നെ കാശിയേട്ടനെ കണ്ടതേയില്ല... സത്യത്തിൽ എനിക്ക് പറ്റിയ മാറ്റം കണ്ട് ഞാൻ അത്ഭുതപ്പെട്ടു പോയിരുന്നു...

കാശിയേട്ടനോട്‌ നേരെ ചൊവ്വേ സംസാരിക്കാൻ പേടിയുള്ള ഞാൻ ഏട്ടന്റെ ഒപ്പത്തിനൊപ്പം നിന്ന് സംസാരിച്ചത് എങ്ങനെയെന്ന് എനിക്ക് പോലും അറിയില്ല.. എന്തായാലും ഈ മാറ്റത്തിൽ ഞാൻ ഒത്തിരി സന്തോഷിക്കുന്നുണ്ട്...ഒരു തവണ എങ്കിലും ഏട്ടന്റെ മുന്നിൽ പതറാതെ ഞാൻ നിന്നല്ലോ... ഇനിയും അങ്ങനെ തന്നെ നിക്കാൻ കഴിയണേ ഈശ്വരാ... ക്ലാസ്സ്‌ കഴിഞ്ഞതും നേരെ ഹോസ്റ്റലിലേക്ക് വെച്ച് പിടിച്ചു... കോളേജിൽ ലീവ് പറഞ്ഞിട്ട് നാട്ടിലേക്ക് പോകണം... അമ്മ ഇന്നലെ കൂടെ വിളിച്ചതേയുള്ളു... എന്തായാലും നാളെ ചോദിക്കാം.... ❤ പിറ്റേന്ന് ക്ലാസ്സിലിരിക്കുമ്പോഴാണ് പ്യൂൺ ചേട്ടൻ വന്ന് എന്റെ പേര് വിളിച്ചത്.... എനിക്കൊരു വിസിറ്റർ ഉണ്ടെന്ന് അറിഞ്ഞതും ഞാൻ ഞെട്ടിപ്പോയി... അതാരായിരിക്കും ഇപ്പൊ...എന്നെ തിരക്കി ഇങ്ങോട്ട് വരാൻ... എന്നും ചിന്തിച്ച് പുറത്തേക്കിറങ്ങി ഞാൻ പ്യൂൺ ചേട്ടനൊപ്പം നടന്നു.... കാശിയേട്ടന്റെ ക്ലാസിന്റെ മുന്നിലൂടെ വേണം പറഞ്ഞ ഇടത്തേക്ക് നടക്കാൻ... ഏട്ടന്റെ ക്ലാസ്സിന്റെ മുന്നിലെത്തിയതും വെറുതെയൊന്ന് തല അകത്തേക്കിട്ട് നോക്കി... പെട്ടെന്ന് തന്നെ ഏട്ടനെ കണ്ടതും ഏട്ടൻ എന്നെക്കണ്ടതും ഒരുമിച്ചായിരുന്നു... ഞെട്ടലോടെ എന്നെ നോക്കി പിരികം പൊക്കിയതും ഞാൻ ഒന്നുമില്ലെന്ന് ചുമൽ കൂച്ചിയിട്ട് വേഗം മുന്നോട്ട് നടന്നു....

അകത്തെത്തിയതും എന്നെ കാണാൻ വന്ന ആളെ കണ്ട് ഞാൻ ഞെട്ടിപ്പോയി.... ആകാശേട്ടൻ.... എന്നെക്കണ്ടതും ഒരു പുഞ്ചിരിയോടെ അടുത്തേക്ക് വന്നു.... "നിങ്ങളെന്താ ഇവിടെ..?" ഞാൻ സംശയത്തോടെ ചോദിച്ചു... "അമ്മായി വിളിച്ചു പറഞ്ഞിട്ടുണ്ടാകും എന്നറിയാം... രണ്ട് ദിവസം കൂടെയുള്ളു കല്യാണത്തിൻ...നീ ചിലപ്പോ വരുവൊള്ളൂന്ന് അമ്മായി പറഞ്ഞു... എന്നോട് ഇപ്പോഴും ദേഷ്യമായത് കൊണ്ടാണോ വരാത്തത്...?" ദയനീയമായി എന്നെ നോക്കി ഏട്ടൻ ചോദിച്ചതും ഞാൻ പറഞ്ഞു... "ഞാൻ പറഞ്ഞ കാര്യം എന്തായി..." "അതെല്ലാം റെഡിയാണ്..ആധാരം ഞാൻ അമ്മായീടെ കയ്യിൽ കൊടുത്തിട്ടുണ്ട്... പ്ലീസ് ഹൃധു മോളേ... ഇനിയും എന്നോട് ഇങ്ങനെ പെരുമാറല്ലേ... ചെയ്തത് മുഴുവൻ തെറ്റായിരുന്നെന്ന് അറിയാം... പക്ഷെ ഇന്നതോർക്കുമ്പോ എനിക്ക് കുറ്റബോധം ഉണ്ട്... ഇനിയെങ്കിലും എന്നോട് ഒന്ന് ക്ഷമിക്കണം... എനിക്ക് എന്റെ പഴയ ഹൃധു വായിട്ട് നിന്നെ വേണം... പ്ലീസ് എന്റെ കൂടെ നാട്ടിലേക്ക് വരണം..." എന്റെ കയ്യിൽ പിടിച്ചു അപേക്ഷയോടെ ഏട്ടൻ ചോദിച്ചത് കേട്ടതും ഞാൻ ഒന്നും മിണ്ടിയില്ല... ഏട്ടനോട്‌ എന്നോ പൊറുത്തതാണ്.. പക്ഷെ എങ്കിലും പഴയ പോലെ പെരുമാറണമെങ്കിൽ ചില കാര്യങ്ങൾ അറിയേണ്ടതുണ്ട്.... ഒന്ന് ദീർഘ നിശ്വസിച്ചു കൊണ്ട് ഞാൻ ഏട്ടനെ നോക്കി...

"ഞാൻ ഇന്ന് ലീവ് ചോദിച്ചിട്ട് വരാൻ നിൽക്കുവായിരുന്നു... ഇപ്പോ ഏട്ടൻ വന്നത് കൊണ്ട് നേരിട്ട് പോയി ചോദിക്കാം..." അതിന് മറുപടിയായി തലയാട്ടിയതും ഞാൻ പുറത്തേക്ക് നടന്നു....പിറകെ ഏട്ടനും... അപ്പോഴേക്കും ബ്രേക്ക് ടൈം ആയിരുന്നു... കാശിയേട്ടന്റെ ക്ലാസ്സിന്റെ ഭാഗത്ത് എത്തിയതും അവിടെ ഇവിടെയായി ഒരുപാട് കുട്ടികൾ ഉണ്ടായിരുന്നു.... ഏട്ടനെ അതിനിടയിൽ ഒരുപാട് തിരഞ്ഞു...പക്ഷെ കണ്ടില്ല... അജുവേട്ടനെ കണ്ടതും ഒന്ന് ചിരിച്ചു കാണിച്ചു...ഏട്ടന്റെ അടുത്തെങ്ങാനും ആളുണ്ടോ എന്ന് നോക്കി... പക്ഷെ പിന്നെയും നിരാശ ആയിരുന്നു ഫലം... "നീ ആരെയാ ഇങ്ങനെ നോക്കുന്നെ.?" പെട്ടെന്ന് ആകാശേട്ടന്റെ ചോദ്യം കേട്ടതും ഞാൻ ഞെട്ടലോടെ ഏട്ടനെ നോക്കി ചുമലിൽ കൂച്ചിയിട്ട് മുന്നോട്ട് നോക്കി നടന്നു.... ലീവ് കിട്ടിയതും ക്ലാസ്സിൽ ചെന്ന് മാളുവിനോട് പറഞ്ഞ് ബാഗും എടുത്ത് ഇറങ്ങി... ഒപ്പം കല്യാണത്തിന് വരാനും അവളോട് പറഞ്ഞു... കാശിയേട്ടൻ ഇരിക്കാറുള്ള സ്ഥലത്ത് എത്തിയപ്പോഴാണ് പെട്ടെന്ന് എവിടുന്നോ ഓടിക്കിതച്ചു കൊണ്ട് വരുന്ന ആളെ കണ്ടത്... ഞാൻ പെട്ടെന്ന് ആകാശേട്ടനോട് മുന്നോട്ട് നടക്കാൻ പറഞ്ഞു കൊണ്ട് അവിടെ നിന്നു.... എന്റെ അടുത്തെത്തിയതും ഏട്ടൻ കിതച്ചു കൊണ്ട് നടന്ന് പോകുന്ന ആകാശേട്ടനെയും എന്നെയും മാറി മാറി നോക്കി..

. "അവനാരാ...?" നെറ്റിചുളിച്ചു കൊണ്ട് ഏട്ടൻ ചോദിച്ചത് കേട്ടപ്പോൾ എനിക്ക് ചിരി വന്നു... ആളാകെ വെപ്രാളം പിടിച്ചാണ് നിൽപ്പ്...🤭 ഏട്ടനെ ഒന്ന് കളിപ്പിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു... "ആര്..?" ഒന്നുമറിയാത്ത പോലെ ഞാൻ ചോദിച്ചതും എന്നെ നോക്കി കണ്ണുരുട്ടി... "ആ പോയവൻ ആരാന്ന്..? നീ എന്താ അവന്റെ കൂടെ...?" "ഓഹ്.. അത്.. അത് ആകാശേട്ടൻ... എന്റെ മുറച്ചെക്കൻ ആണ്..." കുറച്ചു നാണം മുഖത്ത് വരുത്തിക്കൊണ്ട് ഞാൻ പറഞ്ഞതും ഏട്ടൻ എന്നെ പല്ലിറുമ്പി നോക്കി... "അതിന് നീയെന്തിനാ നാണിക്കുന്നത്..😬" "അത് പിന്നെ... മുറച്ചെക്കൻ അല്ലേ.. നാണം ഇല്ലാണ്ടിരിക്കോ..🙈" ആൾടെ മുഖം ഇരുണ്ടു... "അവനെന്തിനാ ഇവിടെ വന്നത്..?" ചോദ്യത്തിൽ ഇച്ചിരി ദേഷ്യം ഇല്ലാതില്ല... "എന്നെ കൊണ്ട് പോകാൻ വന്നതാ.." "എന്തിന്..?😳" "കല്യാണത്തിന്.." "ആ..ആരുടെ ക...കല്യാണത്തിന്..." വെപ്രാളത്തോടെയുള്ള ചോദ്യം കേട്ടപ്പോൾ അവിടെ കിടന്ന് പൊട്ടിച്ചിരിക്കാൻ തോന്നി... "ശോ... ഏട്ടനോട് പറയാൻ മറന്നതാ.. രണ്ട് ദിവസം കഴിഞ്ഞാൽ കല്യാണമാ.. എന്റെയും ആകാശേട്ടന്റെയും...ഞാൻ മാളുവിനോട് പറഞ്ഞിട്ടുണ്ട്.. അവളേയും കൂട്ടി ഏട്ടൻ വരണം.. മറക്കരുതേ... എങ്കിൽ ഞാൻ പോട്ടേ... ഇപ്പോ തന്നെ വൈകി..." അത്രയും പറഞ്ഞ് മറുപടിക്ക് കാക്കാതെ ഞാൻ വേഗം പുറത്തേക്ക് ഓടി...

അല്ലേൽ ഞാൻ അവിടെ നിന്ന് ചിരിച്ചു പോകും.. പുറത്ത് എത്തിയതും എന്നെ കാത്തു നിൽക്കുന്ന ആകാശേട്ടനെ കണ്ടു... ഒന്ന് നോക്കിയെന്നല്ലാതെ ഒന്നും പറഞ്ഞില്ല... അല്ലെങ്കിലും പണ്ടത്തെ എന്നെക്കുറിച്ച് ഒന്നും ചോദിക്കാൻ ഇപ്പോ ഏട്ടൻ കഴിയില്ലല്ലോ...! ഏട്ടന്റെ കൂടെ ഹോസ്റ്റലിലേക്ക് ചെന്നു...ബാഗെല്ലാം പെട്ടെന്ന് പാക്ക് ചെയ്തു ഇറങ്ങി... ഏട്ടന്റെ കൂടെ സ്റ്റേഷനിലേക്ക് ചെന്നു.... ------------- അവളെന്തിനായിരിക്കും എന്നാലും എന്റെ ക്ലാസ്സിന്റെ മുന്നിൽ വന്നത്... ഇനി എന്നെ തിരഞ് വന്നതാണോ... അല്ലെങ്കിൽ വേറെ ആരെയെങ്കിലും..? കാന്റീനിൽ ഇരുന്ന് ആലോചിച്ചു കൊണ്ടിരിക്കുമ്പോഴാണ് പെട്ടെന്ന് അജു വന്നെന്നോട് ആ കാര്യം പറഞ്ഞത്.... കേട്ടതും ഞെട്ടലോടെ ഗേറ്റിന്റെ അടുത്തേക്ക് ചെന്നപ്പോൾ അവളും വേറേതോ ഒരു ചെക്കനും കൂടെ പുറത്തേക്ക് പോകാൻ നില്കുന്നതാണ് കണ്ടത്.. ഇത് വരെ കണ്ടിട്ടില്ലാത്ത ഒരു മുഖം... എന്നെക്കണ്ടതും അവളവനോട് എന്തോ പറഞ്ഞ് കൊണ്ട് നിന്നതും ഞാൻ ഓടി അവൾക്കരിക്കിലേക്ക് ചെന്നു.... പിന്നീട് അവൾ പറഞ്ഞതൊക്കെ കേട്ടപ്പോൾ ഞാൻ ആകെ പകച്ചു പോയി... അവസാനം ഞങ്ങടെ കല്യാണത്തിന് കൂടെ വരണം എന്ന് പറഞ്ഞതും ആകെ തകർന്നു പോയി.... അവന്റെ പിറകെ വന്ന അജു മരത്തിൽ ചാരി കിടക്കുന്ന കാശിയെ കണ്ട് തട്ടി വിളിച്ചു....

കണ്ണ് തുറന്നതും ആകെ കലങ്ങിയിരിക്കുന്ന അവന്റെ കണ്ണുകൾ കണ്ട് അജു ഞെട്ടി... "എന്താടാ.. എന്താ കാര്യം..നീയെന്തിനാ കരയുന്നെ..?" അജു ചോദിച്ചതും കാശി അവനോട് എല്ലാം പറഞ്ഞ് കൊണ്ട് കെട്ടിപ്പിടിച്ച് ഒറ്റക്കരച്ചിൽ ആയിരുന്നു.... അജു എന്തോ ആലോചിച്ച ശേഷം അവനെ തന്നിൽ നിന്നും അടർത്തി മാറ്റി ചോദിച്ചു... "നിന്നോട് മാളു എന്തെങ്കിലും പറഞ്ഞിരുന്നോ...?" "എന്ത്..?" "അവളുടെ കല്യാണത്തെ കുറിച്ച്..." "ഇല്ല...😒" കാശി ഉത്സാഹമില്ലാതെ മറ്റെങ്ങോട്ടോ നോക്കി പറഞ്ഞു... "നീ അവളോട് ചോദിച്ചു നോക്ക്...ഇനി ഹൃധു നിന്നെ പറ്റിച്ചത് വല്ലതും ആണെങ്കിലോ... എന്തോ എന്റെ മനസ്സ് അങ്ങനെ പറയുന്നു..." അത് കേട്ടതും എന്തോ ഓർത്ത്‌ കാശി പെട്ടെന്ന് മാളുവിന്റെ ക്ലാസ്സിലേക്ക് ഓടി... അവന്റെ ഓട്ടം കണ്ട് അജു തലയിൽ കൈ വെച്ചു കൊണ്ട് ചുറ്റും നോക്കി.... ___ "മാളു... മാളു.. എവിടെ..." ക്ലാസ്സിലേക്ക് ഓടിക്കയറി കിതച്ചു കൊണ്ട് ചുറ്റും നോക്കി കാശി വിളിച്ചതും ഹൃധു പോയ സങ്കടത്തിൽ ഡെസ്കിൽ തല വെച്ച് കിടക്കുവായിരുന്ന മാളു പെട്ടെന്ന് ചാടി എഴുനേറ്റു.... അവളെന്തെങ്കിലും പറയുന്നതിന് മുന്നേ കാശി പെട്ടെന്ന് അവളെ വലിച്ചു കൊണ്ട് പുറത്തേക്ക് പോയിരുന്നു.... സംഭവം എന്തെന്നറിയാതെ അവൾ കണ്ണ് മിഴിച്ച് ചുറ്റും നോക്കി അവന്റെ പിറകെ നടന്നു....

പെട്ടെന്ന് അവൻ അവളുടെ കൈ വിട്ടതും അവൾ ചുറ്റും നോക്കിയിട്ട് അവനെ നോക്കി... "എന്താ കാശിയേട്ടാ... എന്തിനാ എന്നെ പിടിച്ചോണ്ട് വന്നേ..." "ഹൃധുവിന്റെ കല്യാണം ഉറപ്പിച്ചോ..?" അവന്റെ ചോദ്യം കേട്ടതും അവൾ കണ്ണ് രണ്ടും തള്ളി അവനെ നോക്കി... "കല്യാണമോ...? 😳" "കല്യാണം തന്നെ... അവളെന്നോട് പറഞ്ഞല്ലോ..." കാശി അവളോട് എല്ലാം പറഞ്ഞതും മാളു ഒരൊറ്റച്ചിരിയായിരുന്നു.... "എന്റെ പൊന്ന് ഏട്ടാ..അവൾ നിങ്ങളെ പറ്റിച്ചതാ.. അവന്റെ കല്യാണം തന്നെയാ.. പക്ഷെ പെണ്ണ് വേറെയാണെന്ന് മാത്രം..കല്യാണത്തിന് വേണ്ടി അവളെ വിളിക്കാൻ വന്നതാ അവൻ..." എല്ലാം കേട്ടതും കാശി ആകെ ചമ്മി... അവൻ മനസ്സിൽ ഹൃധുവിനെ തെറി പറഞ്ഞു കൊണ്ട് തല ചെരിച്ചു നോക്കിയതും ചിരി അടക്കി നിൽക്കുന്ന അജുവിനെയാണ് കണ്ടത്.... "വെറുതെ നിന്റെ കണ്ണീർ മുഴുവൻ വേസ്റ്റ് ആയല്ലോ അളിയാ...🤭" അവനെ നോക്കി പല്ലിറുമ്പിക്കൊണ്ട് ഞാൻ വേഗം അവിടെ നിന്നും പോന്നു... "നിനക്കുള്ളത് ഞാൻ തരട്ടെടി കുരുട്ടെ... മനുഷ്യനെ ടെൻഷൻ അടിപ്പിച്ചിട്ടാ അവളുടെ ഒരു കല്യാണം... ഞാനങ്ങോട്ട് ഒന്ന് വരട്ടെ..😬"........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story