ഹൃധികാശി: ഭാഗം 28

hridikashi

രചന: അൻസിയ ഷെറി (അനു)

വീട്ടിലെത്തിയതും അമ്മയും ബാക്കിയുള്ളവരും കൂടെ കുറച്ചു നേരം പരിഭവം പറഞ്ഞോണ്ടിരുന്നു... "ഇവിടെന്താ അമ്മേ പന്തലൊന്നും കെട്ടാത്തത്.." എന്റെ ചോദ്യം കേട്ടതും എല്ലാതും പരസ്പരം നോക്കി... "അതിന് ഇനിയും ഒരാഴ്ച ഉണ്ടല്ലോ ഏച്ചി കല്യാണത്തിന്.."കിച്ചു അത് കേട്ടതും ഞാൻ അമ്മയേയും ആകാശേട്ടനെയും മാറി മാറി നോക്കി... "അപ്പൊ അമ്മയല്ലേ കഴിഞ്ഞ ആഴ്ച വിളിച്ചപ്പോൾ പറഞ്ഞത് ഈ ആഴ്ചയാണ് കല്യാണം എന്ന്... അത് പോലെ തന്നെ ആകാശേട്ടൻ ഇന്നെന്നോട് രണ്ട് ദിവസം കൂടെയുള്ളു കല്യാണത്തിൻ എന്നും പറഞ്ഞല്ലോ..." "അത് ഞാൻ വെറുതെ പറഞ്ഞതാ...ദിവസം കുറച്ചു മുമ്പ് ആക്കിപ്പറഞ്ഞാലേ നീ എത്തുവൊള്ളു എന്നെനിക്കറിയാം... അത് കൊണ്ടാ ഞാൻ അങ്ങനെ പറഞ്ഞത്... ഇവനോടും ഞാൻ അങ്ങനെ പറഞ്ഞാൽ മതിയെന്ന് പറഞ്ഞതാ..." അമ്മക്കെന്നെ നന്നായി അറിയാം..ഏതായാലും രണ്ട് ആഴ്ച ലീവ് എടുത്തത് നന്നായി... ഞാൻ വന്നത് കൊണ്ട് തന്നെ എനിക്ക് വേണ്ടി അമ്മയും അമ്മായിയും കൂടെ അടുക്കളയിൽ എന്തൊക്കെയോ ഉണ്ടാക്കുന്നുണ്ട്... ആകാശേട്ടൻ എന്നെ ആക്കിയ ഉടനേ പുറത്തെവിടെയോ പോയി... കിച്ചു വും അച്ചുവും ടീവി കാണുന്നുണ്ട്.. അവർക്കൊപ്പം അഞ്ജുവും ഉണ്ട്.. ഞാൻ നേരെ എന്റെ മുറിയിലേക്ക് ചെന്നു...

യാത്ര ചെയ്തത് കൊണ്ടാണെന്ന് തോന്നുന്നു ഭയങ്കര ക്ഷീണം... ഡ്രെസ്സും എടുത്ത് ബാത്‌റൂമിൽ കയറി കുളിച്ചപ്പോൾ ഒരാശ്വാസം കിട്ടി... തല തുവർത്തിക്കൊണ്ട് ബാത്‌റൂമിൽ നിന്നും ഇറങ്ങിയപ്പോഴാണ് ഫോൺ അടിച്ചത്... എടുത്തു നോക്കിയതും മാളു... ഈശ്വരാ.. ഞാൻ കാശിയേട്ടനോട് എന്തൊക്കെയോ പറഞ്ഞാണല്ലോ പോന്നത്.. അത് അവൾ അറിഞ്ഞു കാണുമോ... ഒരു പേടിയോടെ ഫോൺ അറ്റൻഡ് ചെയ്തു കൊണ്ട് ചെവിയോട് ചേർത്തു... "ഹലോ..." "നീ വീട്ടിൽ എത്തിയോടി..." "ആഹ്.. എത്തിയല്ലോ..." "എന്നിട്ടെന്താ എനിക്ക് വിളിച്ച് പറയാഞ്ഞേ.." "കുറച്ചു നേരം ആയുള്ളുടീ എത്തിയിട്ട്...അമ്മയോടും അമ്മായിയോടും ഒക്കെ സംസാരിച്ച് ഇരിക്കുവായിരുന്നു...ഇപ്പൊ കുളിച്ചിങ് ഇറങ്ങിയേ ഉള്ളു.. അപ്പോഴാ നീ വിളിക്കുന്നെ.." "ഓഹ്.. അങ്ങനെ... ഞാൻ വിചാരിച്ചു അവിടെ എത്തിയപ്പോ നീ എന്നെ മറന്നെന്ന്.." "മാളൂ..." ഞാൻ അവളെ കുറച്ച് ദേഷ്യത്തിൽ വിളിച്ചതും പെണ്ണ് ചിരിക്കാ.. "ആഹ്.. നീ അത് വിട്... നീ ഇവിടുന്ന് പോകുമ്പോൾ കാശിയേട്ടനോട് എന്തൊക്കെ ആടി പറഞ്ഞത്... അങ്ങേര് ഇവിടെ ഇരുന്ന് നീ പറഞ്ഞത് ഓർത്ത്‌ കരഞ്ഞോണ്ട് ഇരിക്കുവായിരുന്നു..." അവൾ പറഞ്ഞത് കേട്ടതും ഞാൻ ഞെട്ടിപ്പോയി.. ഈശ്വരാ കരയേ.. ഞാൻ പറഞ്ഞത് അപ്പൊ ഏട്ടൻ സീരിയസ് ആയി എടുത്തോ...😨

"ഡീ... ഞാൻ പറയുന്നത് കേൾക്കുന്നില്ലേ.." പെട്ടെന്ന് മാളു ചോദിച്ചപ്പോഴാണ് ഞാൻ ചിന്തയിൽ നിന്നും ഉണർന്നത്... "ഹേ.. എന്താ പറഞ്ഞേ.." "ബെസ്റ്റ്.. അപ്പൊ പറഞ്ഞതൊന്നും കേട്ടില്ലേ..ഞാൻ ഇപ്പൊ വിഡിയോ കാൾ ചെയ്യാം.. നീ അതെടുക്ക്..." "അയ്യോ വേണ്ട.." "അതെന്താ..🙄" "ഞാനിപ്പോ കുളിച്ച് വന്നേ ഉള്ളുടി... " കുറച്ചു നേരം അവിടുന്ന് ശബ്ദമൊന്നും കേട്ടില്ല... "മാളു.. ഡീ..." "ആഹ്.. അതിനിപ്പോ എന്താ.. നീ കാൾ എടുക്ക്.." പറഞ്ഞു കൊണ്ട് കാൾ കട്ട് ചെയ്ത് അവളെനിക്ക് വിഡിയോ കാൾ വിളിച്ചു... കുറച്ചു നേരം ഒന്ന് നിന്നിട്ട് ഞാൻ അത് എടുത്തു... "എന്തിനാടി വിഡിയോ കാൾ വിളിക്കാൻ പറഞ്ഞേ..." ഞാൻ ചോദിച്ചു... "വെറുതെ.. ചുമ്മാ...നിന്നെ ഒന്ന് കാണാൻ.." "നിനക്ക് വട്ടായോ..?🙄" "വട്ട് നിന്റെ ചെക്കൻ..." "ആഹ്.. അങ്ങേർക്ക് പണ്ടേ വട്ടാണെന്ന് എനിക്കറിയാം.." ""ഡീ....."" ഒഴുക്കൻ മട്ടിൽ ഞാൻ പറഞ്ഞു നിർത്തിയതും പെട്ടെന്നൊരു അലർച്ച കേട്ട് ഞെട്ടലോടെ നോക്കിയ ഞാൻ മാളുവിന്റെ അടുത്തിരിക്കുന്ന കാശിയേട്ടനെ കണ്ട് കണ്ണ് മിഴിച്ചു.... ❤ കുരിപ്പ്... പറയുന്ന കേട്ടില്ലേ... എനിക്ക് വട്ടാണെന്ന്...😬

ക്ലാസ്സ്‌ കഴിഞ്ഞതും മാളുവിനെക്കൊണ്ട് വിളിപ്പിച്ചതാണ് അവൾക്ക്... എന്നിട്ട് അവൾ പറയുവാ എനിക്ക് വട്ടാണെന്ന്... ഈ പെണ്ണിന് ഇപ്പൊ എന്നെകാണുമ്പോ തീരെ പേടിയില്ല... പണ്ടൊക്കെ എന്തായിരുന്നു..😨 എന്നെക്കണ്ട് ഞെട്ടി നിൽക്കുവാണ് അവൾ... "ഡീ.. നീ എന്താ..." ബാക്കി പറയുന്നതിന് മുന്നേ പെട്ടെന്ന് കാൾ കട്ടായതും ഞാൻ മാളുവിനെ നോക്കി... അവൾ എന്നെ നോക്കി ഇളിച്ചോണ്ട് ഇരിക്കുവാ... രണ്ടും കണക്കാ... ഇവളെ കൂടെ അല്ലേ അതിന്റെ നടത്തം.. എങ്കിൽ ഇങ്ങനെ ആയെങ്കിൽ അത്ഭുതം ഒന്നുല്ല... ____ "ഹാവൂ... രക്ഷപ്പെട്ടു... ഒരു നിമിഷം ഞാൻ പേടിച്ചു പോയി.. കാശിയേട്ടൻ അവിടെ ഉണ്ടാകും എന്ന് തീരെ പ്രതീക്ഷിച്ചതല്ല... " സ്വയം ആലോചിച്ചു കൊണ്ട് നെഞ്ചിൽ കൈ വെച്ച് ഞാൻ ബെഡ്‌ഡിലേക്ക് ഇരുന്നു... "അയ്യോ.. മാളുവിനോട് കല്യാണം നീട്ടിയ കാര്യം പറയാൻ മറന്നല്ലോ... ഇനിയിപ്പോ വിളിക്കാനും പറ്റില്ല.. ഏട്ടൻ അടുത്ത് കാണും... മെസ്സേജ് അയക്കാം..." അവൾക്ക് മെസ്സേജ് അയച്ച് കാര്യം പറഞ്ഞു കൊണ്ട് ഞാൻ താഴേക്ക് ചെന്നു.... അടുക്കളയിലേക്ക് ചെന്നതും അഞ്ചുവും ഉണ്ടവിടെ...

"അഞ്ചുവേ... പുറത്തേക്കൊന്ന് വാ..." അവൾക്ക് കേൾക്കാൻ പാകത്തിന് പറഞ്ഞു കൊണ്ട് ഞാൻ മെല്ലെ അടുക്കളയിലൂടെ പുറത്തേക്ക് ഇറങ്ങി... പിറകെ അവളും... "എന്താടി... എന്താ വിളിച്ചെ..." "വാ.. നമുക്ക് നടക്കാം..." ഞാൻ അവളേയും കൂട്ടി പോയത് തൊട്ടടുത്തുള്ള കുളത്തിന്റെ അടുത്തേക്ക് ആണ്... അവിടെയുള്ള പടിയിൽ ഇരുന്ന് കൊണ്ട് ഞാൻ അവളോടും ഇരിക്കാൻ പറഞ്ഞു... "ഞാൻ ഇത് വരെ നിന്നോടോ ആകാശേട്ടനോടോ ഒന്നും ചോദിച്ചിട്ടില്ല.. പക്ഷെ എനിക്ക് ഇപ്പൊ അറിയണം.. നിനക്കും ആകാശേട്ടനും തമ്മിൽ എങ്ങനെയാണ് പരിചയം? ഏട്ടന്റെ ഇന്നത്തെ മാറ്റത്തിന്റെ കാരണം എന്താണ്.? നിന്റെ വീട്ടുകാരെന്താണ് നിന്നെ തിരഞ്ഞു വരാത്തത്? നിനക്കറിയാലോ ആകാശേട്ടനെ കുറിച്ച്.. പഴയ പോലെ എനിക്ക് ഏട്ടനോട് പെരുമാറണം എന്നുണ്ടെങ്കിൽ എല്ലാം അറിഞ്ഞേ പറ്റു.. അല്ലാതെ ഒരു സമാധാനം കിട്ടില്ല.." പറഞ്ഞു നിർത്തിക്കൊണ്ട് ഞാൻ അവളെ നോക്കിയതും ചോദ്യം പ്രതീക്ഷിച്ചിരുന്ന പോലെ അവളൊന്ന് നിശ്വസിച്ചു കൊണ്ട് എന്നെ നോക്കി പറഞ്ഞു തുടങ്ങി...........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story