ഹൃധികാശി: ഭാഗം 29

hridikashi

രചന: അൻസിയ ഷെറി (അനു)

"രാഷ്ട്രീയത്തിൽ അത്യാവശ്യം പിടിപാടുള്ള ഒരാളാണ് എന്റെ അച്ഛൻ...അയാൾക്കെന്നും വലുത് അഭിമാനവും പണവും മാത്രമാണ്... ക്ലാസ്സിന് പോകുമ്പോൾ പോലും ഇത്ര സമയത്തിനുള്ളിൽ വീട്ടിൽ എത്തണം.. ഇല്ലെങ്കിൽ കനത്ത ശിക്ഷ ആയിരിക്കും ലഭിക്കുന്നത്... ഒരു ചെക്കനോട് സംസാരിക്കാൻ പാടില്ല.. എന്നോട് ആരെങ്കിലും പ്രണയം തുറന്ന് പറയുന്നത് പോലും എനിക്ക് പേടിയായിരുന്നു.. കാരണം എന്നെ സ്നേഹിച്ചെന്നതിന്റെ പേരിൽ അവരുടെ ജീവൻ പോലും അയാൾ എടുക്കും.. എന്നിട്ട് ഒരു തെളിവുമില്ലാതെ അത് മായ്ച്ചു കളയുകയും ചെയ്യും... നിനക്കറിയോ... ഇത് വരെ എന്നെ സ്നേഹത്തോടെ ഒന്ന് മോളേ എന്ന് വിളിച്ചിട്ട് കൂടെയില്ല... ഞാനെന്തെങ്കിലും തെറ്റ് ചെയ്താൽ അതിന് കൂടുതലും അനുഭവിക്കുന്നത് എന്റെ അമ്മ തന്നെയായിരിക്കും... അത് കൊണ്ട് ഞാൻ ഒന്നിനും മുതിരാറില്ല.. ക്ലാസ്സിന് പോകുമ്പോ പോലും തലയുയർത്തി നടക്കാറില്ല.... സ്വന്തം മകളാണെന്നുള്ള പരിഗണനയോ ഭാര്യയായാണെന്നുള്ള പരിഗണനയോ ഇത് വരെ ഞങ്ങൾക്ക് ലഭിച്ചിട്ടില്ല..

അയാളോട് എന്നും എനിക്ക് വെറുപ്പാണ്.. എനിക്ക് മുന്നിലിട്ട് എന്റെ അമ്മയെ ഉപദ്രവിക്കുമ്പോൾ പോലും എതിർക്കാൻ എനിക്ക് ഭയമായിരുന്നു... അങ്ങനെ ഇരിക്കെയാണ് ഒരിക്കെ അപ്രതീക്ഷിതമായി ആകാശേട്ടനെ ഞാൻ കണ്ട് മുട്ടുന്നത്... അച്ഛന്റെ സുഹൃത്തിനെ കൊണ്ട് വരാൻ ആണെന്നും പറഞ്ഞ് കൊണ്ട് പോയതായിരുന്നു എന്നെ... അതിനെന്തിനാ എന്നെക്കൊണ്ട് പോകുന്നതെന്ന് ചിന്തിച്ചെങ്കിലും അവിടെ എത്തിയപ്പോഴാണ് കാര്യം മനസ്സിലായത്... 🍁🍁🍁🍁🍁 "എന്തിനായിരിക്കും മോളേ നിന്നെ അയാൾ കൂടെക്കൊണ്ട് പോകുന്നത്..എനിക്ക് പേടിയാകുന്നു...ഇത് വരെ ഇങ്ങനെയൊന്നും ഉണ്ടായിട്ടില്ലല്ലോ.." "എനിക്കും അറിയില്ല അമ്മേ... പക്ഷെ പോയല്ലേ തീരൂ... അമ്മ പേടിക്കേണ്ട..എനിക്കൊന്നും സംഭവിക്കില്ല..." അമ്മയെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞെങ്കിലും അവൾക്കും ഉള്ളിൽ ഒരു പേടിയുണ്ടായിരുന്നു... അവർക്ക് മുന്നിൽ അത് തുറന്നു കാട്ടിയില്ലെന്ന് മാത്രം.. "അഞ്ജലി.. ഡീ... അഞ്ജലി..ഒന്ന് ഇറങ്ങുന്നുണ്ടോ നീ..." പുറത്ത് നിന്നും ഉച്ചത്തിലുള്ള ശബ്ദം കേട്ടതും അവൾ ഉള്ളിലെ ഭയം പുറമേ കാണിക്കാതെ അമ്മയോട് യാത്രയും പറഞ്ഞ് പുറത്തേക്ക് ചെന്നു.... "ഈശ്വരാ... ന്റെ കുഞ്ഞിന് ഒരാപത്തും വരാതെ കാക്കണേ.."

മുകളിലേക്ക് നോക്കി പ്രാർത്ഥിച്ചു കൊണ്ടവർ അകന്നു പോകുന്ന വണ്ടിയിലേക്ക് നോക്കി നെടുവീർപ്പിട്ടു.... ___ "ഇറങ് അഞ്ചു മോളേ...." സ്റ്റേഷനിൽ എത്തിയതും എന്റെ സൈഡിലുള്ള ഡോർ തുറന്ന് കൊണ്ട് അച്ഛൻ പറഞ്ഞതും ഞാൻ ഞെട്ടിപ്പോയി.... ഞാൻ ആ മുഖത്തേക്ക് നോക്കിയതും ഇത് വരെ ഞാൻ കാണാത്ത ഒരു ഭാവമായിരുന്നു ആ മുഖത്ത്.... സ്നേഹം..!! എനിക്കൊന്നും വിശ്വസിക്കാൻ പറ്റുന്നില്ലായിരുന്നു... ഇത്രയും നേരം വരെ എന്നോട് ഒന്ന് മുഖം കനപ്പിച്ചതല്ലാതെ സംസാരിക്കാത്ത ആൾ പെട്ടെന്ന് ഒരു നിമിഷം ഇങ്ങനെയൊക്കെ പെരുമാറണം എങ്കിൽ എന്തെങ്കിലും ഒന്ന് ഉണ്ടാകാതിരിക്കില്ല.... ഈ സ്നേഹത്തിന് പിറകിൽ എന്തോ ഒരു ചതിയുണ്ട്..!! അല്ലാതെ ഒരിക്കലും ഇയാൾ എന്നെ സ്നേഹിക്കില്ല... പിന്നെയും പിന്നെയും മോളേ എന്നുള്ള വിളി കേൾക്കാൻ കഴിയാതെ ഞാൻ കാറിൽ നിന്നും ഇറങ്ങി.... മനസ്സിൽ നിന്നുള്ളതല്ല ആ വിളി എന്നറിയാവുന്നത് കൊണ്ട് തന്നെ കേൾക്കാൻ താല്പര്യം ഉണ്ടായിരുന്നില്ല... അങ്ങനെ കുറച്ച് കഴിഞ്ഞതും പറഞ്ഞ പോലെ അച്ഛന്റെ സുഹൃത്ത് വന്നു... കൂടെ മകൻ എന്ന് തോന്നിക്കുന്ന ഒരു ചെക്കനും ഉണ്ടായിരുന്നു... എന്നെ നോക്കി അവൻ ഒന്ന് ചിരിച്ചതും ഞാൻ വേഗം മുഖം തിരിച്ചു...

"രാഘവാ...ഇതാണോ നിന്റെ മകൾ...സുന്ദരി ആണല്ലോ... എന്റെ മകൻ നല്ല മാച്ച് ആകും.." എന്നെ നോക്കി അയാൾ പറഞ്ഞതും ഞാൻ ഒന്ന് ഞെട്ടിപ്പോയി...അച്ഛനെന്ന് പറയുന്ന ആളെ നോക്കിയതും എന്നെ നോക്കാതെ അയാളെ നോക്കി ചിരിക്കുകയാണ്... അപ്പൊ ഇതാണല്ലേ ഇത്രയും നേരം ഉണ്ടായിരുന്ന സ്നേഹത്തിന് പിറകിലെ കാരണം..!! "നിങ്ങൾ വരുന്നുണ്ടെന്ന് അറിഞ്ഞപ്പോ എന്റെ കൂടെ വരാൻ വാശി പിടിച്ചതാ ഇവൾ... മോനെ കാണണം എന്നും പറഞ്ഞ്.. എന്താ ചെയ്യാ..." "ആണോ....മോളെ എനിക്ക് ഇഷ്ടമായി.. എന്താ ഭാര്യ വരാഞ്ഞേ.." "അവളേയും ഞാൻ വിളിച്ചതാണെന്നേ.. പക്ഷെ, വയ്യ അവൾക്ക്.. അപ്പൊ ഞാനും അധികം നിർബന്ധിച്ചില്ല..." എത്ര വേഗമാണ് ഇയാൾ ഓരോ കള്ളങ്ങൾ കണ്ട് പിടിക്കുന്നതെന്ന് ഞാൻ അത്ഭുതത്തോടെ ഓർത്തു..!! "എന്നാ രാഘവാ.. നമുക്ക് മുമ്പിൽ നടക്കാം.. പിള്ളേർ രണ്ടും പിറകിൽ വരട്ടെ... എന്തെങ്കിലും ഒക്കെ പറയാനും ചോദിക്കാനും ഉണ്ടാകുമല്ലോ..." അത് കേട്ടതും ഞാൻ ഞെട്ടലോടെ ആ ചെക്കനെ നോക്കിയപ്പോൾ അവൻ എന്നെ തന്നെ നോക്കി നിൽക്കുവായിരുന്നു...

ഈശ്വരാ ഇതിപ്പോ വല്ലാത്ത കഷ്ടം ആയിപ്പോയല്ലോ... അച്ഛനെ എതിർത്ത് സംസാരിക്കാനും കഴിയില്ല... ഓരോന്ന് ചിന്തിച്ചു കൊണ്ടിരിക്കുമ്പോഴേക്കും അവർ രണ്ടും മുന്നിൽ നടന്നിരുന്നു.. ആ ചെക്കൻ എന്റെ അടുത്ത് വന്ന് നിന്നതും ഞാൻ ഞെട്ടലോടെ അകന്നു നിന്നു... "എന്നെക്കാണാൻ വേണ്ടിയാണല്ലേ താൻ വന്നത്..." അവന്റെ ചോദ്യം കേട്ടതും ഞാൻ ഒന്നും മിണ്ടിയില്ല.. ഭയമായിരുന്നു.. അച്ഛന്റെ ബാക്കിയാണ് ഇവരും എങ്കിൽ..!! "അത് കൊണ്ടല്ല താൻ വന്നതെന്ന് എനിക്ക് അറിയാം.. അച്ഛൻ നിർബന്ധിച്ചിട്ടുണ്ടാകും അല്ലേ..." പെട്ടെന്നവൻ അങ്ങനെ പറഞ്ഞതും ഞാൻ ഞെട്ടലോടെ അവനെ നോക്കിയപ്പോൾ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചവൻ... "എനിക്കറിയാം തന്റെ അച്ഛനെക്കുറിച്ച് മുഴുവനും.. പണത്തിനും അഭിമാനത്തിനും മുൻ തൂക്കം കൊടുക്കുന്നയാൾ..സ്വന്തം മകളെയോ ഭാര്യയേയൊ സ്നേഹിക്കാത്തയാൾ... ഇന്നിപ്പോ നീ ഇവിടെ എത്തിയത് തന്നെ അയാളുടെ നിർബന്ധത്തിന് വഴങ്ങി ആയിരിക്കും... ഞങ്ങളോട് പറഞ്ഞത് മുഴുവൻ കള്ളമാണെന്ന് അറിയാം.. താൻ പേടിക്കണ്ട...ഞാൻ അത് പോലെയല്ല.. കാരണം എന്റെ അച്ഛനും നിന്റെ അച്ഛനെ പോലെ തന്നെയാണ്... രണ്ട് പേർക്കും പണമാണ് വലുത്.. അത് കൊണ്ട് തന്നെയാണ് ഈ കല്യാണം വരെ തീരുമാനിച്ചത്...

" ഞാൻ സംശയത്തോടെ അവനെ നോക്കിയതും ഒന്ന് നെടു വീർപ്പിട്ടു കൊണ്ട് അവൻ പറഞ്ഞു... "നമ്മൾ രണ്ട് പേരും തമ്മിലുള്ള കല്യാണം കഴിഞ്ഞാൽ ഒരു കുടുംബം ആകുമല്ലോ.. എന്റെ അച്ഛൻ നിങ്ങളുടെ സ്വത്തിലും നിന്റെ അച്ഛൻ ഞങ്ങളുമാണ് സ്വത്തിലുമാണ് കണ്ണ്.. അത് കൊണ്ട് തന്നെ കല്യാണത്തിന് ശേഷം സ്വത്ത് കൈക്കലാക്കണം.. അതാണ് രണ്ട് പേരുടേയും ഉദ്ദേശം.. പക്ഷെ, രണ്ട് പേർക്കും പരസ്പരം അറിയില്ല... ഉള്ളിലുള്ളതൊന്നും..." എല്ലാം പറഞ്ഞവൻ നിർത്തിയതും ഞാനുമൊന്ന് നെടുവീർപ്പിട്ടു... എന്നെപ്പോലെ തന്നെയാണ് ഇവനും എന്നറിഞ്ഞപ്പോൾ എന്തോ പോലെ..!! "ഇതെല്ലാം എന്റെ അച്ഛൻ ആരോടെക്കെയോ പറഞ്ഞ് കേട്ടതാണ്... അത് വെച്ച് ഞാൻ ഒന്ന് ഊഹിച്ചതാണ് നിന്റെ അച്ഛനും അങ്ങനെ ആയിരിക്കും എന്ന്.. പിന്നെ താൻ പേടിക്കണ്ട..എനിക്ക് നിന്നെ കല്യാണം കഴിക്കാൻ താല്പര്യമൊന്നുമില്ല..ഞാൻ തന്നെ അങ്ങനെ കണ്ടിട്ടും ഇല്ല... തനിക്കും അങ്ങനെയാണെന്ന് തന്റെ പെരുമാറ്റത്തിൽ നിന്നും എനിക്ക് മനസ്സിലായി... എനിവേ.. നമുക്ക് നല്ല ഫ്രണ്ട്സ് ആയി ഇരിക്കാം.. ശേഷം എങ്ങനെ എങ്കിലും ഈ കല്യാണം മുടക്കണം..." എനിക്ക് നേരെ കൈ നീട്ടി അവൻ പറഞ്ഞതും മറുത്തൊന്നും ചിന്തിക്കാനില്ലായിരുന്നു എനിക്ക്... ചിരിച്ചു കൊണ്ട് തിരികെ കൈ കൊടുത്തു...

"അല്ല തന്റെ പേരെന്താ... അത് ചോദിക്കാൻ വിട്ടു പോയി..." "അഞ്ജലി...." "ഞാൻ ആദവ്.. ആദി എന്ന് വിളിച്ചോ.. തന്നെ ഞാൻ അഞ്ചു എന്ന് വിളിക്കാം.." അതിന് തലയാട്ടിക്കൊണ്ട് മുന്നോട്ട് നടന്നതും പെട്ടെന്നാണ് മുന്നിലുണ്ടായിരുന്ന കല്ലിൽ തട്ടി ഞാൻ നിലത്തേക്ക് വീണത്... വീണില്ല അപ്പോഴേക്കും ആരോ എന്നെ പിടിച്ചിരുന്നു... ഞെട്ടലോടെ തല ഉയർത്തി നോക്കിയതും ഒരു ചെറുപ്പക്കാരനെയാണ് കണ്ടത്... അവൻ എന്നെ നേരെ നിർത്തിയതും പെട്ടെന്നാണ് ആദി അവനെ കെട്ടിപ്പിടിച്ചത്.. ഞാൻ ഒന്നും മനസ്സിലാകാതെ രണ്ട് പേരെയും മാറി മാറി നോക്കി... "അക്കു....." "ആദി...." രണ്ട് പേരും പരസ്പരം ഇറുകെ പുണർന്നു കൊണ്ട് പറയുന്നത് കേട്ടപ്പോൾ മനസ്സിലായി മുന്നേ പരിചയം ഉള്ള ആളാണെന്ന്... "അഞ്ചു... ഇതെന്റെ കൂടെ പഠിച്ച സുഹൃത്ത്.. ആകാശ്... എന്റെ മാത്രം അക്കു... പിന്നെ അക്കു.. ഇത് അഞ്ജലി.. അച്ഛന്റെ സുഹൃത്തിന്റെ മകൾ..." അവൻ എന്നെ നോക്കി ചിരിച്ചതും ഞാനും ഒന്ന് ചിരിച്ചു കൊടുത്തു... പിന്നീട് അവര് എന്നിൽ നിന്നും വിട്ടകന്നു കൊണ്ട് എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു.. ഞാനതിന് ശ്രദ്ധ കൊടുത്തില്ല.. കുറച്ച് കഴിഞ്ഞ് ആദി വന്ന് പോകാം എന്ന് പറഞ്ഞതും ഞാൻ അവന്റെ പിറകെ നടന്നു... ❤❤❤❤

"അവര് തമ്മിൽ സംസാരിച്ചത് എന്താ എന്ന് നീ ശ്രദ്ധിച്ചിരുന്നില്ലേ..." "ഇല്ല... എന്തോ പേഴ്സണൽ മാറ്റർ ആണെന്ന് മനസ്സിലായിരുന്നു... എനിക്കറിയാത്ത ഒരാളുടെ കാര്യങ്ങൾ ഞാൻ എന്തിന് അറിയണം എന്ന് ചിന്തിച്ചു പോയി..." "മ്... പിന്നെ എന്ത് സംഭവിച്ചു..." "അച്ഛനും സുഹൃത്തും കൂടെ ഞങ്ങടെ കല്യാണം തീരുമാനിച്ചു... ഞാനും ആദവും അത് മുടക്കാനുള്ള ഒരുപാട് വഴികൾ ആലോചിച്ചു... അങ്ങനെയിരിക്കെ കല്യാണത്തിന് ഒരാഴ്ച മുമ്പാണ് ആദി ആ പ്ലാനുമായി എന്റെ അടുത്തേക്ക് വന്നത്..." "എന്ത് പ്ലാൻ..??" "പറയാം.." 🍁🍁🍁🍁 കല്യാണം മുടക്കാൻ ഇനി എന്ത് ചെയ്യും എന്നോർത്ത് ഇരിക്കുമ്പോഴാണ് അച്ഛൻ വന്ന് ആദി വന്നിട്ടുണ്ട് എന്ന് പറഞ്ഞത്... ഇടക്കിടെ ഇങ്ങനെ മുടക്കാനുള്ള വഴി കണ്ട് പിടിക്കാനായി ഞങ്ങൾ തമ്മിൽ കണ്ട് മുട്ടാറുള്ളത് കൊണ്ട് എല്ലാവരും കരുതിയിരിക്കുന്നത് ഞാനും അവനും തമ്മിൽ ഇഷ്ടത്തിൽ ആണെന്നാണ്.. അത് ഞങ്ങളായിട്ട് മാറ്റാനും പോയില്ല.. ഡ്രസ്സ്‌ മാറ്റി താഴേക്ക് ചെന്നപ്പോൾ കണ്ടു എന്നെയും കാത്തിരിക്കുന്ന അവനെ... പതിവിൻ വിപരീതം ആയി അവന്റെ മുഖത്തെന്തോ വെപ്രാളം ഉള്ളത് പോലെ എനിക്ക് തോന്നി... പക്ഷെ ഞാനത് കാര്യമാക്കിയില്ല... അവന്റെ കൂടെ ഇറങ്ങി കാറിൽ കയറി... അവൻ നേരെ പോയത് ഒരു കൂൾബാറിലേക്ക് ആയിരുന്നു.... രണ്ട് ജ്യൂസ് ഓർഡർ ചെയ്തു കൊണ്ട് അവൻ എന്നെ നോക്കി... "ഇന്നെന്തു പറ്റി നിനക്ക്....?" ഞാൻ ചോദിച്ചു... "പറയാം...." "മുടക്കാനുള്ള ഐഡിയ വല്ലതും കിട്ടിയോ..?"

"കിട്ടി..!" "എന്ത്..?" അപ്പോഴേക്കും ഞങ്ങൾക്ക് മുന്നിൽ ഓർഡർ ചെയ്ത ജ്യൂസ് എത്തിയിരുന്നു... അത് ഒരിറക്ക് കുടിച്ചു കൊണ്ട് ഞാൻ അവനെ നോക്കി.... "നിനക്കറിയില്ലേ... ആകാശിനെ.." "ആകാശ്...!! എവിടെയോ കേട്ടപോലെ.. ആഹ് അന്ന് ആദ്യമായി നമ്മൾ കണ്ട് മുട്ടിയപ്പോൾ അവിടെ വെച്ച് കണ്ട നിന്റെ കൂട്ടുകാരൻ അല്ലേ..." "യെസ്... അവൻ തന്നെ..." "അവനെന്താ..? അവൻ ആണോ ഐഡിയ പറഞ്ഞു തന്നത്..." "ഹേയ് അല്ല... ഞാൻ തന്നെ കണ്ട് പിടിച്ചതാ..." "നീ കാര്യം പറ...." "പ്രത്യേകിച്ച് ഒന്നുമില്ല... നിങ്ങൾ രണ്ടാളും കൂടെ ഒളിച്ചോടണം..." "എന്ത്...?😳" അവൻ പറഞ്ഞത് കേട്ടതും ഇരുന്നിടത്ത് നിന്നും എഴുനേറ്റു കൊണ്ട് ഞാൻ ഉച്ചത്തിൽ ചോദിച്ചു.... ആദി ചുറ്റും ഒന്ന് നോക്കിക്കൊണ്ട് എന്നെ നോക്കി.. "നീ ഒച്ചവെക്കാതെ അവിടെ ഇരിക്ക് അഞ്ചു..ആളുകൾ ശ്രദ്ധിക്കുന്നുണ്ട്.." അവൻ പറഞ്ഞത് കേട്ടതും ഞാൻ ചുറ്റും ഒന്ന് നോക്കി.. എല്ലാവരുടേയും ശ്രദ്ധ എന്നിലാണ്... ഞാൻ വേഗം ചെയറിലേക്ക് ഇരുന്നു... "ലുക്ക്‌... അഞ്ചു... ഞാൻ പറയുന്നത് നീ ശ്രദ്ധയോടെ കേൾക്കണം.. നിനക്കറിയാവുന്നതല്ലേ.. നമ്മുടെ രണ്ട് പേരുടേയും അച്ഛന്മാരുടെ സ്വഭാവം..അത് വെച്ച് നോക്കുമ്പോ നമ്മൾ ഈ കല്യാണം മുടക്കാൻ എത്ര ശ്രമിച്ചാലും സാധിക്കില്ല..

അവർക്ക് ഈ കല്യാണം എങ്ങനെയെങ്കിലും നടക്കണം.. അതിന് അവർ ആരെ വേണമെങ്കിലും കൊല്ലാനും ശ്രമിക്കും..അത് കൊണ്ട് തന്നെ ഞാൻ ആലോചിച്ചിട്ട് ഒരു വഴി മാത്രമേയുള്ളു... ഞാൻ നിന്നോട് പറഞ്ഞില്ലെ.. ആകാശിനെ കുറിച്ച്... അവനിപ്പോ നല്ല പയ്യനാണ്.. അങ്ങനെ പറയാൻ കാരണം കുറച്ച് കാലം മുമ്പ് വരെ അവൻ ഒരുപാട് തെറ്റുകൾ ചെയ്തു കൂട്ടിയിട്ടുണ്ട്.. പക്ഷെ, അതെല്ലാം ഓർത്ത് അവനിപ്പോ കുറ്റബോധം ഉണ്ട്.. എനിക്ക് അവനെക്കുറിച്ച് നന്നായി അറിയാവുന്നതാണ്.. അവൻ ചെയ്ത ആ തെറ്റുകൾ ഓർത്ത് ഇപ്പൊ കുറ്റബോധത്തിൽ ഇരിക്കുവാണ്.. ഞാനിപ്പോ പറഞ്ഞു വന്നത്.. നീ അവനെ കല്യാണം കഴിക്കണം എന്നല്ല... അവൻ നിനക്ക് എന്നും നല്ലൊരു സുഹൃത്ത് ആയിരിക്കണം.. അത് പോലെ തന്നെ നീ അവനും... എനിക്ക് വയനാട്ടിൽ ഒരു ഫ്രണ്ട് ഉണ്ട്.. അവന്റെ അടുത്തേക്ക് നിങ്ങൾ പോകണം.. അവിടെ നിങ്ങൾക്ക് കുറച്ച് കാലം കഴിയാം.. നമ്മുടെ ഈ പ്രശ്നങ്ങൾ ഒക്കെ തീരുന്നത് വരെ...ഞാൻ ആകാശിനെ കൊണ്ട് സമ്മതിപ്പിച്ചിട്ടുണ്ട്.. നിങ്ങൾക്ക് രണ്ട് പേർക്കും ഒരിക്കലും കല്യാണം കഴിക്കേണ്ടി വരില്ല..

സുഹൃത്തുക്കളായിരിക്കും നിങ്ങളെന്നും.. അല്ലെങ്കിൽ സഹോദരി സഹോദരൻമാർ... ഞാൻ ഇവിടെ ഇവര് എന്ത് ചെയ്യുന്നു എന്ന് നിരീക്ഷിക്കും..ഇടക്കിടെ നിങ്ങളെ കാണാനും വരും... ഈ ഒരു വഴി അല്ലാതെ വേറൊന്നും ഇനിയില്ല...എങ്ങനെയെങ്കിലും ഈ കല്യാണം മുടക്കണം.. അതിനിതൊന്ന് മാത്രമേ ഉള്ളു.. നമ്മുടെ കല്യാണം നടന്നാൽ നിനക്കെന്റെ വീട്ടിൽ എന്നും വേദന ആയിരിക്കും... നിന്നെ ഉപദ്രവിച്ച് പണം തട്ടി എടുക്കാനാ എന്റെ അച്ഛന്റെ ഉദ്ദേശം.. നിന്റെ അച്ഛനെ നിന്നെ സ്നേഹിക്കുന്നില്ല എന്നത് അവർക്കറിയില്ലല്ലോ... ഇനി നിന്റെ തീരുമാനം.. എന്തെങ്കിലും ഒന്ന് പറയ്... ആകാശ് കാരണം നിനക്കൊരു ഉപദ്രവവും ഉണ്ടാകില്ല... എന്റെ കൂട്ടുകാരനായത് കൊണ്ട് പറയുന്നത്.. അവൻ കുറച്ചു കാലം തെറ്റായ രീതിയിൽ ആയിരുന്നു നടന്നത്.. പക്ഷെ ഇന്നതിൽ കുറ്റബോധം ഉണ്ട്.. മനുഷ്യനല്ലേ..തെറ്റുകൾ ആർക്കും സംഭവിക്കാം..!! നീ ഒന്ന് അവന്റെ കൂടെ പോയാൽ മതി... ഇവിടെ എല്ലാവരും ഒളിച്ചോടിയത് ആണെന്ന് കരുതിക്കോളും.. അവനെ അറിയാത്തത് കൊണ്ട് ആളെ പെട്ടെന്ന് പിടി കിട്ടത്തും ഇല്ല..." എന്തോ അതൊക്കെ ഓർത്തപ്പോൾ ഞാനും സമ്മതിച്ചു... "ആകാശേട്ടന്റെ പഴയ കാലം എന്താണെന്ന് എനിക്ക് അന്ന് അറിയില്ലായിരുന്നു..

എന്നിട്ടും എനിക്ക് അദ്ദേഹത്തെ ഭയമുണ്ടായിരുന്നില്ല.. കാരണം, അദ്ദേഹത്തേക്കാൾ വിഷമുള്ള ജന്തുവിനെ ഞാൻ എന്റെ വീട്ടിൽ കണ്ടതാണ്.. പിന്നെ പറഞ്ഞ പ്ലാനോട് കൂടെ കല്യാണത്തിന്റെ രണ്ട് ദിവസം മുന്നേ ഞങ്ങൾ വയനാട്ടിലേക്ക് പോന്നു... എന്റെ അമ്മയോട് ഞാൻ പറഞ്ഞിരുന്നു.. അന്നെന്നെ ചേർത്ത് പിടിച്ച് കരയുക മാത്രമാണ് ചെയ്തത്.. അമ്മക്ക് ഞാൻ എങ്ങനെ എങ്കിലും അവിടെ നിന്ന് രക്ഷപ്പെടണം.. അതിന് ഈ വഴി തെളിഞ്ഞപ്പോൾ അമ്മ തന്നെയാണ് പോകാൻ പറഞ്ഞതും... എനിക്കറിയില്ല ഹൃധു... എന്റെ അമ്മയുടെ അവസ്ഥ ഇപ്പോൾ എന്താണെന്ന്.. അയാളെ എതിർക്കാൻ എനിക്ക് ഇപ്പോഴും ഭയമാണ്... എന്റെ അമ്മയെ അയാൾ എന്ത് ചെയ്തിട്ടുണ്ടാകും എന്ന് എനിക്കറിയില്ല... അന്ന് അമ്മയെ കൂടെ കൊണ്ട് പോകാൻ തുനിഞ്ഞതാ..പക്ഷെ, അമ്മ സമ്മതിച്ചില്ല... ഒരിക്കൽ ആദി വിളിച്ചു പറഞ്ഞു... ഞങ്ങൾ വയനാട്ടിൽ ഉള്ളത് എങ്ങനെയോ വീട്ടുകാർ അറിഞ്ഞു എന്ന്.. അപ്പൊ ആകാശേട്ടൻ ആണ് ഏട്ടന്റെ വീട്ടിൽ കൊണ്ട് പോകാം എന്ന് പറഞ്ഞത്.. എല്ലാവരുടെയും മുമ്പിൽ ഞങ്ങൾ ഭാര്യാഭർത്താക്കന്മാർ ആയത് കൊണ്ട് ഇവിടെയും അത് തിരുത്തേണ്ട എന്ന് ആദി പറഞ്ഞു... അത് കൊണ്ട് തന്നെ ഇത് ഞങ്ങടെ കല്യാണം വരെ എത്തും എന്ന് തീരെ പ്രതീക്ഷിച്ചില്ലായിരുന്നു...

" അത്രയും പറഞ്ഞു നിർത്തിക്കൊണ്ട് അവൾ തല താഴ്ത്തിയപ്പോൾ ഞാൻ ഒന്ന് നെടുവീർപ്പിട്ടു കൊണ്ട് അവളുടെ താട പിടിച്ചുയർത്തി... കരഞ്ഞവളുടെ മുഖം ചുവന്നിരുന്നു... "ഞാനൊരു കാര്യം ചോദിക്കട്ടെ..?" "മ്...." "നിനക്ക് ആകാശേട്ടനെ ഇഷ്ടമല്ലേ..?" എന്റെ ചോദ്യം കേട്ടതും അവൾ ഞെട്ടിക്കൊണ്ട് എന്നെ നോക്കി.. പിന്നെ പിടച്ചിലോടെ മിഴികൾ മാറ്റി... ഞാനൊരു ചിരിയോടെ അവളുടെ തോളിൽ കൈ വെച്ചു.... "അല്ലെന്ന് പറഞ്ഞാലും എനിക്കറിയാം അഞ്ചു നിനക്ക് ആകാശേട്ടനെ ഇഷ്ടമാണെന്ന്...അത് നിന്റെ കണ്ണുകളിൽ നിന്ന് തന്നെ എനിക്ക് മനസ്സിലാകുന്നുണ്ട്...ഏട്ടനും നിന്നെ ഇഷ്ടമാണെന്ന് ഏട്ടന്റെ പ്രവർത്തികളിൽ നിന്ന് മനസ്സിലാകുന്നുണ്ട്..." "ഒരിക്കലുമില്ല ഹൃധു... ഏട്ടൻ എന്നെ പെങ്ങളായാണ് കാണുന്നത്... അതെന്നോട് ഒരിക്കൽ നേരിട്ട് പറഞ്ഞതും ആണ്... പിന്നെ എന്നെ കെയർ ചെയ്യുന്നത്.. അന്ന് ഇവിടെ വന്ന ദിവസം തന്നെ എനിക്ക് പിരീഡ്സ് ആയപ്പോൾ എനിക്ക് അങ്ങനെ ഒക്കെ ഹെല്പ് ചെയ്ത് തന്നത് ആദി എന്നെ നന്നായി നോക്കണം എന്ന് പറഞ്ഞത് കൊണ്ട് മാത്രമാണ്... അത് പോലെ തന്നെ ഏട്ടൻ എന്നെ പെങ്ങൾ ആയി കാണുന്നത് കൊണ്ടും...നിങ്ങൾ പറഞ്ഞു വെച്ചു നോക്കുമ്പോ ആ പഴയ ആകാശിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഇന്നത്തെ ആകാശേട്ടൻ..!!

കാരണം ഒരു വീട്ടിൽ ഞങ്ങൾ രണ്ട് പേരും മാത്രമായി കഴിഞ്ഞിട്ട് പോലും ഇത് വരെ എനിക്ക് നേരെ മോശമായൊന്ന് ഏട്ടൻ പെരുമാറിയിട്ട് പോലുമില്ല.. എനിക്കറിയില്ല ഹൃധു... ഇനിയെന്ത് ചെയ്യണം എന്ന്...അറിയാതെ ഇഷ്ടപ്പെട്ടു പോയി..യഥാർത്ഥത്തിൽ ഞങ്ങളുടെ കല്യാണം നടക്കുന്നതിൽ എനിക്ക് സന്തോഷിക്കാൻ കഴിയുന്നില്ല ഹൃധു..ഒരു ഭാഗത്ത് എന്റെ അമ്മ.. ആ പാവം എനിക്ക് വേണ്ടി.. ഇന്നെത്ര വേദനിക്കുന്നുണ്ടാകും എന്ന് എനിക്ക് ഊഹിക്കാൻ പോലും കഴിയുന്നില്ല ഹൃധു.. കാ.. കാരണം അത്രയും നീചനാണ് എന്റെ അച്ഛൻ എന്ന് പറയുന്നയാൾ..." എന്നെ കെട്ടിപ്പിടിച്ചു കൊണ്ട് അവൾ പൊട്ടിക്കരയുമ്പോൾ അവളെ എങ്ങനെ ആശ്വസിപ്പിക്കണം എന്ന് എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല... ആകാശേട്ടന്റെ കാര്യത്തിൽ അവളെ സമാധാനിപ്പിച്ചാലും അമ്മ...!! അമ്മയുടെ കാര്യത്തിൽ എന്ത് പറഞ്ഞ് ഞാൻ ആശ്വസിപ്പിക്കും അവളെ...!! എങ്കിലും ഉള്ളിലെ ആശങ്ക പുറമേ പ്രകടിപ്പിക്കാതെ ഞാൻ അവളെ ആശ്വസിപ്പിച്ചു... എങ്ങനെ എങ്കിലും ഈ കല്യാണം ഒന്ന് നടക്കണം... അതിന് ശേഷം..!!

അതിന് ശേഷം വേണ്ടത് എന്തെന്ന് എനിക്കറിയാം... ഇനി ആകാശേട്ടനോടും എല്ലാം ചോദിച്ചറിയണം.. ഏട്ടന്റെ മാറ്റത്തിന്റെ കാരണം എന്തെന്ന്..!! അത് പോലെ അഞ്ചുവിനോട് ഇഷ്ടമുണ്ടോ എന്നും..!! സ്വയം ഓരോന്ന് കൂട്ടിക്കിഴച്ചു കൊണ്ട് ഇരിക്കുമ്പോഴാണ് അഞ്ചു എന്നെ തട്ടി വിളിച്ചത്.... "നീ എന്താ ആലോചിക്കുന്നത്..?" "ഹേയ്... ഒന്നുമില്ല... വാ നമുക്ക് പോകണ്ടേ..." അവളുമായി വീട്ടിലേക്ക് ചെന്നതും ഞങ്ങളെ കാത്ത് പുറത്ത് തന്നെ അമ്മയും അമ്മായിയും ഉണ്ടായിരുന്നു... "നിങ്ങളിത് എവിടെപ്പോയതാ പിള്ളേരെ.. ഒന്ന് പറഞ്ഞിട്ട് പൊക്കൂടായിരുന്നോ.. നേരം എത്രയായി... പേടിച്ചു പോയി..." "സോറി അമ്മാ...." എന്നും പറഞ്ഞ് ഇളിച്ചു കൊണ്ട് അകത്തേക്ക് കയറിയതും നേരെ ചെന്നു പെട്ടത് ആകാശേട്ടന്റെ മുന്നിൽ...!! ഞാൻ അഞ്ചുവിനെ നോക്കി... പെണ്ണിന്റെ കണ്ണ് മുഴുവൻ അങ്ങേരുടെ മുഖത്ത് ആണ്... ഞാൻ ഒന്ന് തൊണ്ട അനാക്കിയപ്പോഴാണ് അവൾ കണ്ണ് മാറ്റിയത്... എന്നെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചതും ഞാൻ ആക്കിചിരിച്ചു കൊണ്ട് നടന്നു...............  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story