ഹൃധികാശി: ഭാഗം 31

hridikashi

രചന: അൻസിയ ഷെറി (അനു)

"ദാ ജൂ..ജൂസ്..." അവന്റെ നോട്ടം താങ്ങാൻ കഴിയാതെ ഹൃധു ട്രേ നേരെ നീട്ടി പറഞ്ഞു... "ടേബിളിൽ കൊണ്ട് വെച്ചേക്ക്...ഞാനൊരു പണിയിലാ.." അതും പറഞ്ഞ് അവൻ കട്ടിലിനരികിൽ ചെന്ന് എന്തോ തിരയാൻ തുടങ്ങിയതും ഹൃധു അവനെ ഒന്ന് നോക്കിക്കൊണ്ട് അകത്തേക്ക് കയറി... "ഹാവൂ... അന്നത്തെ സംഭവമെല്ലാം ഏട്ടൻ മറന്നെന്ന് തോന്നുന്നു.." ആത്മാഗതത്തോടെ ട്രേ ടേബിളിൽ വെച്ച് തിരിഞ്ഞതും തൊട്ട് മുന്നിൽ കയ്യും കെട്ടി നിൽക്കുന്ന കാശിയെ കണ്ട് അവൾ ഞെട്ടലോടെ നെഞ്ചിൽ കൈ വെച്ചു കൊണ്ട് ടേബിളിൽ ചാരി നിന്നു... അവന്റെ ഓരോ ചുവടും അവളിലേക്ക് നീങ്ങുന്നതിനനുസരിച്ച് അവൾ പിറകോട്ട് നീങ്ങാൻ ശ്രമിച്ചെങ്കിലും ടേബിളുണ്ടായത് കൊണ്ട് സാധിച്ചില്ല... അവന്റെ ഓരോ നോട്ടവും തന്റെ നെഞ്ചിലേക്ക് ആണ് പതിഞ്ഞു വീഴുന്നതെന്ന് അവൾക്ക് തോന്നി... ഉള്ളിൽ ഭയമുണ്ടെങ്കിലും അത് പുറമേ പ്രകടിപ്പിക്കാതിരിക്കാൻ അവൾ ശ്രമിച്ചു... "നി... നിങ്ങളെങ്ങോട്ടാ ഈ ക.. കയറി.. കയറി... പോ... പോ.. പൊക്കേ.."

എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു കൊണ്ടവൾ അവൻ നേരെ കയ്യുയർത്തി തടഞ്ഞതും അവനാ കയ്യിൽ പിടിച്ചു കൊണ്ട് അവളെ തന്നിലേക്ക് വലിച്ചതും ഒരുമിച്ചായിരുന്നു...! ഹൃധു ഞെട്ടലോടെ തല ഉയർത്തി അവനെ നോക്കിയതും അവനവളുടെ അരയിൽ പിടിച്ച് കൊണ്ട് തന്നിലേക്ക് ഒന്ന് കൂടെ ചേർത്തു നിർത്തി... അവന്റെ കൈകൾ അരയിൽ പതിഞ്ഞപ്പോൾ പിടച്ചിലോടെ അവൾ അവന്റെ കണ്ണിലേക്ക് നോക്കിയപ്പോൾ അവിടെ തെളിഞ്ഞു നിൽക്കുന്ന രോഷം കണ്ട് അവൾ പെട്ടെന്ന് മിഴികൾ മാറ്റിക്കൊണ്ട് അവനിൽ നിന്നും കുതറി മാറാൻ ശ്രമിച്ചു... "അടങ്ങി നിൽക്കെടി.... അവിടെ.." ഗൗരവത്തോടെ പറഞ്ഞു കൊണ്ടവൻ ഒരു കൈ കൊണ്ട് അവളുടെ ഇടുപ്പിൽ പിടിച്ച് മറു കൈകൊണ്ട് മുഖം അവൻ നേരെ തിരിച്ചു... "എവിടെപ്പോയി നിന്റെ ധൈര്യം.. എന്തൊക്കെയാടി നീ എന്നോട് പോകുമ്പോ പറഞ്ഞത്... ഞാനതൊന്നും മറന്നിട്ടില്ലെന്നാണോ നീ കരുതിയെ..മനുഷ്യനെ ടെൻഷൻ അടിപ്പിച്ചിട്ട് അവൾ ഒരു പോക്കാ.. എന്നിട്ട് വന്നപ്പോഴോ അവളുടെ ഒരു ജാഡ..."

പല്ലിറുമ്പിക്കൊണ്ട് അവൻ പറഞ്ഞതൊന്നും കേൾക്കാതെ അവൾ പിടഞ്ഞു മാറാൻ ശ്രമിച്ചതും അവൻ പെട്ടെന്നവളെ ചേർത്ത് പിടിച്ചു കൊണ്ട് ചുമരോട് ചേർത്തു.. ശേഷം കൈകൾ അവൾക്കിരുവശവും വെച്ചു കൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി... അവളവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു.... "എന്താ..🤨" അവളുടെ നോട്ടം കണ്ട് അവൻ ചോദിച്ചതും ഒന്നുമില്ലെന്ന നിലക്ക് അവൾ ചുമൽ കൂച്ചി... "നീ പണ്ടത്തെ പോലെയല്ലല്ലോ ഇപ്പൊ.. എന്നെക്കണ്ടാ ഇപ്പൊ തീരെ പേടിയില്ലല്ലേ.." "അതിന് പേടിക്കാൻ നിങ്ങളാരാ..പ്രേതമൊന്നുമല്ലല്ലോ.." ചുണ്ട് ഒരു വശത്തേക്ക് കോട്ടിക്കൊണ്ട് അവൾ പറഞ്ഞതും അവൻ കൂർപ്പിച്ചവളെ നോക്കി...അത് കണ്ടതും അവളവനെയും കൂർപ്പിച്ചു നോക്കി... "ഈശ്വരാ എനിക്ക് കണ്ട്രോൾ തരണേ..😟" സ്വയം പറഞ്ഞു കൊണ്ടവൻ അവളെ നോക്കി... "എന്ത്..?" അവൾ സംശയത്തോടെ അവനെ നോക്കി... "എനിക്ക് കണ്ട്രോൾ തരണേ എന്ന് ദൈവത്തോട് പറഞ്ഞത്.. നിന്നെ ഇങ്ങനെ കാണുമ്പോ കടിച്ചു തിന്നാൻ തോന്നുവാണ്.."

അവന്റെ മറുപടി കേട്ടതും ഹൃധു കണ്ണും മിഴിച്ച് അവനെ നോക്കി.. അവളുടെ ഹൃദയമിടിപ്പ് കൂടിക്കൊണ്ടേ ഇരുന്നു... പെട്ടെന്നവനെ തള്ളി മാറ്റിക്കൊണ്ടവൾ പുറത്തേക്ക് പോകാൻ ശ്രമിച്ചതും കാശി അവളുടെ കയ്യിൽ പിടിച്ചു വലിച്ചു... ആ പിടിയിൽ രണ്ട് പേരും കൂടെ നേരെ കട്ടിലിലേക്ക് വീണു.. കാശി താഴെയും അവൻ മുകളിൽ ഹൃധുവും.. ആദ്യമൊന്ന് ഞെട്ടിയെങ്കിലും പിന്നെ അവന്റെ മുകളിൽ നിന്നും എഴുനേറ്റു മാറി... മാറിയില്ല... അതിന് മുന്നെ അവളേയും പിടിച്ചു കൊണ്ടവൻ ബെഡ്‌ഡിലേക്ക് മറിഞ്ഞു കൊണ്ട് ഒന്ന് തിരിഞ്ഞു... ഇപ്പൊ ഹൃധു മുകളിലും അവൾക്ക് മുകളിൽ കാശിയുമാണ്.... ❣️❣️❣️❣️ എന്നെ തന്നെ പേടിയോടെ നോക്കി നിൽക്കുന്ന അവളുടെ ആ കണ്ണുകൾ കാണുമ്പോ എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ പറ്റാത്തത് പോലെ.... പക്ഷെ എങ്കിലും എങ്ങനെയൊക്കെയോ കണ്ട്രോൾ ചെയ്തു നിന്നു.... "നിനക്കിപ്പോ ജാഡയിടണ്ടേ..?🤨"ഒരു പിരികം പൊക്കിക്കൊണ്ട് ഞാൻ ചോദിച്ചതും പെണ്ണ് നിന്ന് വിയർക്കാ... ഹൃദയമിടിപ്പും വല്ലാണ്ട് കൂടിയിട്ടുണ്ട്....

ഞാൻ വലത്തേ കൈ അവളുടെ നെഞ്ചിൻ മുകളിലായി പെണ്ണ് കണ്ണും മിഴിച്ച് എന്നെ നോക്കി.... "നിന്റെ ഹൃദയം ഇപ്പൊ തന്നെ മിടിച്ച് പൊട്ടുവല്ലോ പെണ്ണേ..😉" ഞെട്ടലോടെ അവളെന്നെ തള്ളി മാറ്റിയത്തും ഞാൻ ബെഡ്‌ഡിലേക്ക് മറിഞ്ഞു വീണു... ആ തക്കം നോക്കിയവൾ എഴുനേറ്റ് പോകാൻ ശ്രമിച്ചതും പെട്ടെന്നെഴുനേറ്റ് കൊണ്ട് അവളെ വലിച്ച് ഞാനെന്റെ മടിയിലേക്ക് ഇരുത്തി കൈ രണ്ടും കൊണ്ട് വയറിലൂടെ ലോക്ക് ചെയ്തു... "ഇനി നീയെങ്ങനെ പോകും.. എനിക്കൊന്ന് കാണാണമല്ലോ അത്..." ഞാൻ പറഞ്ഞത് കേട്ടതും അവൾ ഒന്നും മിണ്ടാതെ പെട്ടെന്ന് തല താഴ്ത്തി... പെട്ടെന്നിതെന്തു പറ്റി..🙄 "എന്ത് പറ്റി ഹൃച്ചൂസേ...?" എന്റെ ചോദ്യം കേട്ടിട്ടും പെണ്ണൊന്നും മിണ്ടുന്നില്ല... അത് കണ്ടതും അവളെ മാറ്റിയിരുത്തി ഞാൻ എഴുനേൽക്കാൻ ശ്രമിച്ചതും അവൾ പെട്ടെന്നെന്റെ കയ്യിൽ പിടിച്ചു... ഞാൻ ഒന്നും മിണ്ടാതെ ആ കൈ തട്ടി മാറ്റാൻ ശ്രമിച്ചതും അവൾ എന്നെ പിടിച്ച് ബെഡ്‌ഡിലേക്ക് ഇരുത്തി... "ഞാനൊരു കാര്യം ചോദിച്ചാൽ ഏട്ടൻ സത്യം പറയോ..?" "നീ കാര്യം ചോദിക്ക്.. എന്നിട്ട് പറയാം..പക്ഷെ, എന്നെ ദേഷ്യം പിടിപ്പിക്കുന്ന വല്ലതും ആകരുത്..." "അ...അത് പിന്നെ... ഏട്ടൻ ഈ ചെയ്യുന്നതൊക്കെ മനസ്സറിഞ്ഞു കൊണ്ട് തന്നെയാണോ..?😔"

തല താഴ്ത്തിയാണ് അവളുടെ ചോദ്യം.. ഞാൻ ഒന്നും മനസ്സിലാകാതെ അവളെ തന്നെ നോക്കി.... "എന്ത് ചെയ്യുന്നത്..? നീ കാര്യം തെളിച്ചു പറ..." "അ..അ...അത്... എന്നോട്.. സ.. സത്യത്തിൽ.. ഇ.. ഇഷ്ടമുണ്ടോ...?അതോ ആരെയെങ്കിലും കാണിക്കാൻ വേണ്ടി ചെയ്യുന്നതാണോ..?ഏട്ടൻ എന്നെക്കാണുമ്പോ ഇഷ്ടമൊക്കെ തോന്നുന്നുണ്ടോ..?ഉള്ളറിഞ് തന്നെയാണോ ഏട്ടനെന്നെ സ്നേഹിക്കുന്നത്...?" അവളുടെ ചോദ്യം കേട്ടതും എനിക്ക് ദേഷ്യം വന്നു... അവളോട്‌ പറഞ്ഞതാണ് ദേഷ്യം പിടിപ്പിക്കുന്നെ ചോദിക്കരുതെന്ന്.. എങ്കിലും എങ്ങനെയൊക്കെയോ മുഷ്ടി ചുരുട്ടി കണ്ട്രോൾ ചെയ്തു പിടിച്ചു... "എല്ലാ ചോദ്യത്തിന്റെയുമായി ഒന്നാക്കി ഉത്തരം പറയാം.. എനിക്ക് നിന്നോടുള്ള ഇഷ്ടം ആത്മാർത്ഥമായിട്ട് തന്നെയാണ്.. ആരെയെങ്കിലും കാണിക്കാൻ വേണ്ടിയൊന്നുമല്ല ഞാൻ നിന്നോട് അടുത്തിടപഴകുന്നതും..പിന്നെ എനിക്ക് നിന്നെ കാണുമ്പോ ഇഷ്ടം മാത്രമേ തോന്നാറുള്ളു... അത് വെറുമൊരു ഇഷ്ടം മാത്രവുമല്ല...പ്രണയം... നിന്നെ ഇത് പോലെ തൊട്ടടുത്ത് കാണുമ്പോ എനിക്ക് ചിലപ്പോ എന്നെ നിയന്ത്രിക്കാൻ പോലും കഴിയാറില്ല... നീ വിചാരിക്കുന്ന പോലെ സൗന്ദര്യം നോക്കിയല്ല ഞാൻ നിന്നെ സ്നേഹിച്ചത്..അത് ഞാൻ നിന്നോട് ആദ്യം തന്നെ പറഞ്ഞതാണ്...

സൗന്ദര്യമൊക്കെ കാലം കഴിയുമ്പോ കൊഴിഞ്ഞു പോകും.. പക്ഷെ മനസ്സാണ് എന്നും ഒരേ പ്രായത്തിൽ തന്നെ നില്കുന്നത്... ഞാൻ ഒരുപാട് തവണ നിന്നോട് പറഞ്ഞതാണ്... എനിക്ക് നിന്നോടുള്ള ഇഷ്ടം നീ സൗന്ദര്യം കണ്ടാണെന്ന് കരുതരുതെന്ന്... ഇനിയും നീ അങ്ങനെ ചോദിച്ചാൽ എനിക്ക് എന്നെ ചിലപ്പോ നിയന്ത്രിക്കാൻ പറ്റിയെന്ന് വരില്ല... പിന്നെ നീയെന്തിനാ ഭംഗിയില്ലെന്ന് പറഞ്ഞ് നടക്കുന്നത്..നിന്നെക്കാണാൻ ഭംഗിയുണ്ടല്ലോ..ഞാൻ കണ്ടതിൽ വെച്ചേറ്റവും സുന്ദരി തന്നെയാ.. പിന്നെ പുറമേ ഉള്ളവർ പറയുന്നത് അവർക്ക് കണ്ണിന് കുഴപ്പമായിട്ടാണ്... ഉള്ളറിഞ് തന്നെയാണ് ഞാൻ നിന്നെ സ്നേഹിക്കുന്നത്... പിന്നെ മനസ്സെടുത്ത് നിന്നെ കാണിക്കാനൊന്നും എനിക്ക് കഴിയില്ലല്ലോ... അത് കൊണ്ട് തന്നെ ഇനിയും എന്നോട് ഈ ചോദ്യം ചോദിച്ചു വരരുത്... വന്നാൽ.... " പറഞ്ഞു കൊണ്ട് ഞാൻ അവളിലേക്ക് ഒന്ന് അടുത്ത് അവളുടെ വലത്തേ കവിളിൽ ഒന്ന് കടിച്ചു.... "ഇത് പോലൊന്ന് കിട്ടും..." അതും പറഞ്ഞ് ഞാൻ അകന്ന് മാറിയതും പെണ്ണ് കണ്ണും മിഴിച്ച് നിൽക്കാ.. ആകെപ്പാടെ ദേഷ്യത്തിൽ നിൽക്കുമ്പോഴല്ലേ അവളെ കടിച്ചത്... അത് കൊണ്ട് തന്നെ നല്ലോണം ചുവന്നിട്ടുണ്ട്... "എല്ലാവരും ഇഷ്ടപ്പെടാത്തത് പറഞ്ഞാൽ മോന്തക്കിട്ട് ഒന്ന് കൊടുക്കാറല്ലേ പതിവ്...

പക്ഷെ ഞാൻ നേരെ തിരിച്ചാ... ഇഷ്ടപ്പെടാത്തെതൊ അല്ലെങ്കിൽ ദേഷ്യം പിടിപ്പിക്കുന്നതോ ചെയ്താൽ ഇത് പോലെ ഒന്ന് തരും ഞാൻ...എനിക്ക് ഇഷ്ടവാ തരാൻ... അത് കൊണ്ട് വേണേൽ ദേഷ്യം പിടിപ്പിച്ചോണ്ടു...😁😁" അതും പറഞ്ഞ് എഴുന്നേറ്റതും കണ്ടത് ഞങ്ങളെ രണ്ട് പേരെയും മാറി മാറി നോക്കിക്കൊണ്ട് കണ്ണ് മിഴിച്ച് നിൽക്കുന്ന ലോകേഷിനെയാണ്... ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പുറമേ പ്രകടിപ്പിച്ചില്ല... അനിയന്റെ മുന്നിൽ ചമ്മൽ കാണിക്കാൻ പാടില്ലല്ലോ... ഞാൻ ഹൃധുവിനെ നോക്കിയതും അവളവനെ കണ്ടിട്ടില്ല... എന്റെ നേരെ തിരിഞ്ഞാണ് ഇരിപ്പ്... ഇപ്പോഴും കടിയുടെ ഷോക്കിൽ നിന്നും വിട്ടു മാറിയിട്ടില്ലെന്ന് തോന്നുന്നു... പിന്നെ ലോകേഷിലേക്ക് നോക്കിയതും ഞാനൊന്ന് ഞെട്ടി... ഒരു ടവ്വൽ അരയിലൂടെ ചുറ്റിയാണ് അവൻ നില്കുന്നത്... ദൈവമേ.! ഹൃധുവെങ്ങാനും അവനെ കണ്ടാൽ... അവനോട് തിരികെ ബാത്‌റൂമിലേക്ക് കയറിപ്പോകാനും കഴിയില്ല...

അവൾ ശബ്ദം കേൾക്കേം ചെയ്യും... ഞാൻ പെട്ടെന്ന് അവളെ എഴുനേൽപ്പിച്ച് അവളുടെ കണ്ണ് പൊത്തി... അവളെന്തെങ്കിലും ചെയ്യുന്നതിന് മുന്നേ അവളെ പൊക്കി മുഖം എന്റെ മാറിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് ഡോറിനടുത്തേക്ക് നടന്നു... ഡോർ തുറന്ന് പുറത്തെത്തിയതും അവളെ പുറത്ത് ഇറക്കി നിർത്തി... ഒന്നിന്റെ ഷോക്ക് വിട്ടു മാറിയപ്പോ തന്നെ അടുത്തത്.. "വേഗം അന്തം വിട്ട് നിൽക്കാതെ താഴേക്ക് പൊക്കോ... അതോ ഇനിയും അത് പോലെ കടി വേണം എന്നുണ്ടെങ്കിൽ തരാൻ ഞാൻ തയ്യാറാണെ...😜" അത് കേട്ടതും പെണ്ണ് കണ്ണ് രണ്ടും തള്ളി എന്നെ നോക്കിയിട്ട് പിന്നെ താഴേക്ക് ഒറ്റ ഓട്ടമായിരുന്നു... അത് കണ്ട് ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി നേരെ നോക്കിയത് എന്റെ അനിയൻ എന്ന് പറയുന്ന സാധനത്തിന്റെ മുഖത്തേക്കാ.................  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story