ഹൃധികാശി: ഭാഗം 33

hridikashi

രചന: അൻസിയ ഷെറി (അനു)

അവർക്കരികിൽ നിന്നും എഴുനേറ്റ് പോയ ലോകേഷ് നേരെ പുറത്തേക്കാണ് ഇറങ്ങി ചെന്നത്... "ശെ...ഒരു ഫ്ലോയിലങ് പറഞ് പോയതായിരുന്നു...അവർക്കെന്തെങ്കിലും സംശയം ഉണ്ടായോ ആവോ.. എന്നാലും ഞാൻ..." സ്വയം പറഞ്ഞ് കൊണ്ട് ഇറങ്ങി ചെന്ന അവൻ കണ്ടത് മുറ്റത്ത് കൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന മാളുവിനെയാണ്... നേരെ അവൾക്കരികിലേക്ക് വെച്ച് പിടിച്ചു... "നീയെന്താടി കോഴികളെ പോലെ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുന്നേ..." അവന്റെ ചോദ്യം കേട്ടതും മാളു പിറകിലേക്ക് തിരിഞ്ഞു നോക്കി... ലോകേഷിനെ കണ്ടതും അവളൊന്ന് കണ്ണുകൾ കുറുക്കി.. എന്നിട്ട് പറഞ്ഞു... "ഞാനീ പ്രകൃതി ഭംഗി ആസ്വദിക്കുവാണ്.. അതൊന്നും നിന്നെപ്പോലെ കണ്ട പെമ്പിള്ളേരുടെ വായിലും നോക്കി നടക്കുന്നവരോട് പറഞ്ഞാൽ മനസ്സിലാകില്ല.. മനസ്സിലാകണം എങ്കിലേ ഇടക്കൊക്കെ ഭൂമിയിലേക്ക് ഒന്ന് ഇറങ്ങി ചെല്ലണം..😏" "ഹേ.. ഞാൻ നിൽക്കുന്നത് ഭൂമിയിൽ തന്നെയാണല്ലോ.. ഇനി ഇത് തുറന്ന് ഇറങ്ങാനാണോ..?" "ഓഹ്.. ഭൂമി അല്ല പ്രകൃതി.. ലോകത്തെ അറിയണം എന്ന്... നിന്നെപ്പോലുള്ള കോഴികളോടൊന്നും പറഞ്ഞാൽ മനസ്സിലാകില്ല..." അതും പറഞ്ഞവൾ മുന്നോട്ട് നടന്നതും പെട്ടെന്നവൻ അവൾക്ക് മുന്നിൽ കയറി നിന്നു... "യൂ.. കാൾ മീ കോഴി...."

അതേയെന്ന നിലക്കവൾ തലയാട്ടിയതും ലോകേഷ് കണ്ണ് കൂർപിച്ചവളെ നോക്കി... "കോഴി നിന്റെ മറ്റവനാടി ഗുണ്ടുമുളകെ.." "ഇത്രയും സ്ലിം ആയി നിൽക്കുന്ന എന്നെ ഗുണ്ടുമുളകെന്ന് വിളിക്കാൻ നിനക്കെന്നെ ധൈര്യം തോന്നിയെടാ കിളവാ.." "നീ പോടീ കിളവി..." "കിളവിന്നോ.. നിന്നെ ഞാൻ..." അവനെ പിറകിലേക്ക് അവൾ തള്ളിയതും ബാക്കും കുത്തി അവൻ നിലത്തേക്ക് വീണു... അത് കണ്ട് പുച്ഛിച്ചു ചിരിച്ചു കൊണ്ടവൾ അവനെ മറികടന്നു പോകാൻ തുടങ്ങിയതും അവൻ അവളുടെ കാലിൽ പിടിച്ചു വലിച്ചു.... ആ വലിയിൽ അവൾ അവന്റെ കുറച്ച് മുന്നിലായി മലർന്നടിച്ചു വീണു.... അത് കണ്ടതും പെട്ടെന്നവൻ ചാടി എഴുനേറ്റു അവളെ എഴുനേൽപ്പിച്ചു... "അയ്യോ മാളു.. എന്ത് പറ്റി..." അവളുടെ മുഖം വേദന കൊണ്ട് ചുളുങ്ങിയിരുന്നു...അവന്നപ്പോഴാണ് അവളെ മുഴുവനായും ശ്രദ്ധിച്ചത്... നെറ്റി മുറിഞ്ഞിട്ടുണ്ട്..നെറ്റി ചെറുതായി മുറിഞ്ഞിട്ടുണ്ട്... "മാളൂ.. ഞാൻ ഇങ്ങനെ വീഴുമെന്ന് വിചാരിച്ചില്ലെടി.. സോറി..." അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് അവൻ വെപ്രാളത്തോടെ പറഞ്ഞു...

"സ്സ്...." എരിവ് വലിച്ചു കൊണ്ടവൾ അവന്റെ കൈ തട്ടി മാറ്റി ദേഷ്യത്തോടെ നോക്കി... സംശയത്തോടെ അവൻ കയ്യിലേക്ക് നോക്കിയതും കയ്യിന്റെ ഒരു സൈഡിൽ മുറിവായിട്ടുണ്ട്.... "ഇവിടേം മുറിവായിരുന്നോ... സോറി..." "എല്ലാം ചെയ്ത് വെച്ചിട്ടാ അവന്റെ ഒരു സോറി.. പോഡാ.. ആഹ്..അമ്മേ നിക്ക് വയ്യേ.. ആരേലും ഒന്ന് വിളിച്ചോണ്ട് വാടാ കിളവാ.. ആഹ്..." അവനെ വഴക്ക് പറയുന്നതിനൊപ്പം വേദന കൊണ്ട് അവൾ കരയുന്നുമുണ്ടായിരുന്നു... വേദന കൊണ്ട് പിടയുന്നവളെ കണ്ടതും അവൻ മറുത്തൊന്നും ചിന്തിക്കാതെ അവളെ പൊക്കിയെടുത്ത് കൊണ്ട് ദൃതിയിൽ കാറിനടുത്തേക്ക് നടന്നു...അവന്റെ പ്രവർത്തിയിൽ ഞെട്ടിക്കൊണ്ട് മാളു അവനിൽ നിന്നും കുതറി മാറാൻ ശ്രമിച്ചെങ്കിലും വേദന കൊണ്ട് അവൾ പിന്നെ അതിന് തുനിഞ്ഞില്ല... കാറിന്റെ അടുത്തെത്തിയതും അവളെ കയ്യിൽ പിടിച്ചത് കൊണ്ട് ഡോർ തുറക്കാൻ പറ്റുന്നില്ല.... "മാളൂ... കാറിന്റെ ഡോർ ഒന്ന് തുറക്ക്.. വേഗം..." "താനെന്നെ എവിടെ കൊണ്ട് പോകുവാടാ... എനിക്ക് അകത്തേക്ക് പോണം...മനുഷ്യൻ ഇവിടെ വേദന കൊണ്ട് പിടയുവാ.." "മിണ്ടാതെ ഡോർ തുറക്കടി മുളകെ...വിശദീകരണങ്ങളൊക്കെ പിന്നെ.." ദേഷ്യത്തിൽ അവൻ പറഞ്ഞതും അവൾ ഒന്ന് ചുണ്ട് കോട്ടിക്കൊണ്ട് ഡോർ തുറന്നു കൊടുത്തു...

അവനവളെ കാറിലേക്ക് മെല്ലെ ഇരുത്തിക്കൊണ്ട് ഡോർ അടച്ചു... "ഞാനിപ്പോ വരാം... ഇറങ്ങിപ്പോകരുത്.." പറഞ്ഞു കൊണ്ടവൻ മറുപടിക്ക് കാക്കാതെ അകത്തേക്ക് ഓടി.... "കാശിയേട്ടാ... കാ..കാറിന്റെ കീ എവിടെ..." ഹാളിൽ ഇരിക്കുന്നവന്റെ അരികിലേക്ക് പാഞ്ഞു ചെന്നു കൊണ്ട് ലോകേഷ് ചോദിച്ചു.... "മുറിയിലാണ്.. നിനക്കെന്തിനാടാ ഇപ്പൊ കീ.. എവിടെപ്പോവാനാ..." അവന്റെ മറുപടിക്ക് ഉത്തരം നൽകാതെ അവൻ മുകളിലേക്ക് പാഞ്ഞു... മുറിയിലെ ടേബിളിൻ മുകളിൽ ഇരിക്കുന്ന കീ യും ദൃതിയിൽ താഴേക്ക് തന്നെ പാഞ്ഞു... പോകുന്നതിനിടയിൽ മുന്നിലൂടെ നടന്നു പോകുന്ന ഹൃധുവിനെ പോലും അവൻ ശ്രദ്ധിച്ചില്ല.... അവളെ തട്ടി മാറ്റിക്കൊണ്ട് അവൻ പോയതും എങ്ങനെയൊക്കെയോ ബാലൻസ് ചെയ്ത് നിന്ന് കൊണ്ട് അവൾ അവന്റെ പിറകെ ഓടി.... ❤❤❤❤ "ഡോ...ഡോക്ടർ...മാളുവിന് കുഴപ്പമൊന്നുമില്ലല്ലോ.." കയ്യിലും കാലിലും തലക്കും കെട്ടുമായി ബെഡ്‌ഡിൽ കിടക്കുന്ന മാളുവിനെ നോക്കി അവൻ ഡോക്ടർക്ക് നേരെ തിരിഞ്ഞു... "പേടിക്കാൻ ഒന്നുമില്ല.. ഇതെന്ത് പറ്റിയതാ.." "ആക്സിഡന്റ്..." "അത് മനസ്സിലായി... എങ്ങനെയാ ഇത് സംഭവിച്ചേ എന്നാ ചോദിച്ചേ..." "അത് പിന്നെ...." അവൻ മാളുവിൻ നേരെ നോട്ടം പായിച്ചതും അവളുടെ തുറിച്ചു നോട്ടം കണ്ട് പെട്ടെന്ന് തന്നെ അവളിൽ നോട്ടം മാറ്റി ഡോക്ടറെ നോക്കി..

. "അത് പിന്നെ... ചെറിയൊരു പ്രശ്നം.. ഞങ്ങൾ രണ്ട് പേരും കൂടെ ഒന്ന് ചെറുതായി വഴക്കിട്ടു.. അതിനിടയിൽ വീണു പോയതാ.." ഇളിച്ചു കൊണ്ടവൻ പറഞ്ഞതും ഡോക്ടർ അവനെയും തല ചെരിച്ച് നോക്കിക്കൊണ്ട് തലയാട്ടി പുറത്തേക്ക് പോയി.... -----❣️ "ന്നാലും ഈ മക്കളിത് എങ്ങോട്ട് പോയി ഈശ്വരാ..." നെഞ്ചിൽ കൈ വെച്ചു കൊണ്ട് ഹൃധുവിന്റെ അമ്മായി പുറത്തേക്ക് നോക്കി പറഞ്ഞു... "നീ ഒന്ന് വിളിച്ച് നോക്ക് മോളേ..." "അമ്മേ.. മാളു ഫോൺ എടുത്തിട്ടില്ല.." "കാശി മോനെ... ലോകേഷ് മോന്റെ കയ്യിൽ ഫോൺ ഉണ്ടാകില്ലേ..." "ഉണ്ടാന്റി... ഞാൻ വിളിച്ചിരുന്നു.. പക്ഷെ എടുക്കുന്നില്ല അവൻ..." സമയം നീങ്ങിക്കൊണ്ടിരിക്കുന്നതിന് അനുസരിച്ച് എല്ലാവരിലും വെപ്രാളം കൂടി... പറയാതെ പോയതാണ്... അതും വെപ്രാളം പിടിച്ചു കൊണ്ട്... എന്തെങ്കിലും പറ്റിയോ എന്ന് പോലും അറിയില്ല.. വരട്ടെ.. രണ്ടും ശെരിയാക്കിത്തരാം.. മനസ്സിൽ പറഞ്ഞു കൊണ്ട് കാശി വീണ്ടും ഫോണെടുത്ത് അടിക്കാൻ തുടങ്ങി.. പെട്ടെന്ന് ഗേറ്റ് കടന്ന് കാർ അകത്തേക്ക് പ്രവേശിച്ചതും കാൾ കട്ട് ചെയ്തു കൊണ്ട് കാശി ഇരുന്നിടത്ത് നിന്നും ചാടി എഴുനേറ്റു.... ഡ്രൈവർ സീറ്റിൽ നിന്നും ലോകേഷ് ഇറങ്ങിക്കൊണ്ട് അവരെ നോക്കി ചിരിച്ചതും കാശി അവൻ നേരെ പാഞ്ഞു വന്നതും ഒരുമിച്ചായിരുന്നു...

പെട്ടെന്ന് ബാക്ക് ഡോർ തുറന്ന് കൊണ്ട് മാളു പുറത്തേക്ക് ഇറങ്ങിയതും അവൻ ഞെട്ടിപ്പോയി.... "മാ... മാളൂ... എന്താ പറ്റിയെ..." പേടിയോടെ അവൾക്കരികിലേക്ക് പാഞ്ഞു വന്ന് ഹൃധു ചോദിച്ചതും പിറകെ ബാക്കിയുള്ളവരും വന്നു... "എന്താടാ പറ്റിയെ.. രണ്ട് പേരും എവിടെപ്പോയി കിടക്കുവായിരുന്നു..ഒന്ന് പറഞ്ഞിട്ട് പൊക്കൂടായിരുന്നോ.. മനുഷ്യൻ ടെൻഷൻ അടിച്ചു ഒരു വിധമായി.." ലോകേഷിനെ നോക്കി കാശി പറഞ്ഞതും അവൻ ഒന്ന് ഇളിച്ചു കൊണ്ട് തല താഴ്ത്തി... "അവന്റെ ഒരു ഇളി... മോന്തക്കിട്ട് ഒന്ന് തരും ഞാൻ...😬" പറഞ്ഞു കൊണ്ടവൻ മാളുവിനരികിലേക്ക് ചെന്നു... "എന്താ മാളൂ ഇത്.. എന്താടി പറ്റിയെ.." അവന്റെ ചോദ്യം കേട്ടതും അവൾ ലോകേഷിനെ നോക്കി...അവളുടെ നോട്ടം പോകുന്നിടത്തേക്ക് കാശിയുടെ നോട്ടം പോയതും സംശയത്തോടെ അവന്റെ കണ്ണുകൾ കുറുകി... ____❣️ "ഒരു പോറൽ പറ്റാതെ നോക്കിക്കോളാം എന്ന് അങ്കിളിൻ വാക്ക് കൊടുത്തിട്ടാ ഇത്രയും നേരത്തെ നമ്മുടെ കൂടെ പറഞ്ഞയച്ചത്.. ആ ആൾ കിടക്കുന്ന കിടപ്പ് കണ്ടോ..." തലയിലൊരു കെട്ടും കയ്യിലൊരു കെട്ടും കാലിന്റെ മുട്ടിലൊരു കെട്ടും കാൽ പാദത്തിന് മുകളിലൊരു കെട്ടുമായി കിടക്കുന്നവളെ നോക്കി പറഞ്ഞു കൊണ്ട് കാശി ലോകേഷിനെ നോക്കി പല്ലിറുമ്പി...

അതിനവൻ എപ്പോഴത്തെയും ഒരു ഇളി ഇളിച്ചു കൊടുത്തു... "നിന്നോട് ഞാൻ പറഞ്ഞതാ... ഇനി കിണിച്ചാൽ അനിയൻ ആണോ എന്നൊന്നും നോക്കാതെ ഒന്നങ്ങോട്ട് തരും എന്ന്... എല്ലാം വരുത്തി വെച്ചിട്ട് അവൻ നിന്ന് കിണിക്കുവാ..." മാളുവിനേയും ലോകേഷിനേയും മാറി മാറി നോക്കി അവൻ പറഞ്ഞു... "അറിഞ്ഞു കൊണ്ടല്ലല്ലോ മോനേ.. വിട്ടേക്ക്... പാവം ലോകേഷ് മോൻ... അതിനെ ഇനിയും വഴക്ക് പറയല്ലേ...." ലോകേഷിന്റെ തലയിൽ തലോടിക്കൊണ്ട് ഹൃധുവിന്റെ അമ്മ പറഞ്ഞതും അവൻ ചുണ്ട് പിളർത്തി കുഞ്ഞ് കുട്ടികളെ പോലെ അവനെ നോക്കി... അത് കണ്ട് കാശിക്ക് ചിരി വന്നെങ്കിലും അവൻ പുറമേ പ്രകടിപ്പിച്ചില്ല... "പോത്ത് പോലെ വളർന്നു... രണ്ടിനും ബുദ്ധിയും വെച്ചു... എന്നിട്ടല്ലേ രണ്ടും കൂടെ ആൾക്കാരെ കാണിക്കാൻ വേണ്ടി നിന്ന് വഴക്കിട്ടെ..." "പോട്ടേ കാശി... ഇനിയിപ്പോ കഴിയാൻ ഉള്ളത് കഴിഞ്ഞില്ലേ.. ഒന്നും പറ്റിയില്ലല്ലോ എന്നോർത്ത് സന്തോഷിക്കാം.. ഞാൻ പ്ലസ് റ്റൂ പഠിക്കുന്ന സമയത്ത് പോലും ഹൃധുവുമായി തല്ലുണ്ടാക്കി നടന്നിരുന്നതാ.." അവന്റെ തോളിൽ തട്ടി ആകാശ് പറഞ്ഞതും കാശി ഒരു നിമിഷം നിശബ്ദമായി..ലോകേഷ് അവനെ അത്ഭുതത്തോടെ നോക്കി നിൽക്കുവായിരുന്നു... പെട്ടെന്ന് ആകാശിന് നേരെ ഒന്ന് പുഞ്ചിരിച്ചു കൊണ്ടവൻ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി... ❣️❣️❣️❣️

അവനാരാന്നാ അവന്റെ വിചാരം... വന്നപ്പോ മുതൽ തുടങ്ങിയതാ ഹൃധുവിന്റെ കൂടെ കളിച്ചു... പാടി... ചാടി....മിക്കവാറും ഞാൻ അവനെ തല്ലിക്കൊല്ലും... ഓഹ്... ഈശ്വരാ... ഒന്ന് കണ്ട്രോൾ തരണേ... മുടിയിൽ പിടിച്ചു വലിച്ചു കൊണ്ടവൻ താഴേക്ക് ഇറങ്ങി ചെന്നു....നേരെ പോയത് അടുക്കളയിലേക്ക്.... അവിടെ തിരക്കിട്ട് എന്തോ പണി ചെയ്യുന്ന ഹൃധുവിനെ കണ്ടതും മറുത്തൊന്നും ചിന്തിക്കാതെ അവളേയും പൊക്കിയെടുത്ത് കൊണ്ട് സ്റ്റോർ റൂമിലേക്ക് കയറി... •••••❣️ മാളുവിൻ വേണ്ടിയുള്ള കഞ്ഞി റെഡിയാക്കിക്കൊണ്ടിരിക്കുമ്പോഴാണ് പെട്ടെന്നാരോ എന്നെ പിറകിലൂടെ പൊക്കിയെടുത്ത് കൊണ്ട് സ്റ്റോർ റൂമിലേക്ക് കയറിയത്... ആദ്യമൊന്ന് ഞെട്ടിയെങ്കിലും എന്നോട് ഇങ്ങനെ പെരുമാറാൻ ധൈര്യമുള്ള ഒരേ ഒരാളെ ഉള്ളു.... എന്നെ നിലത്ത് നിർത്തിക്കൊണ്ട് സൈഡിലുള്ള സ്വിച്ച് ഇട്ടതും ഞാൻ ആളെ കയ്യും കെട്ടി നോക്കി... "എന്താടി ഇങ്ങനെ നോക്കുന്നെ..?😡" ആൾ ഭയങ്കര കലിപ്പിലാണല്ലോ..! "എന്നെ എന്തിനാ ഇങ്ങോട്ട് കൊണ്ട് വന്നേ.. നേരാ വണ്ണം നിന്ന് ജോലി ചെയ്യുവായിരുന്നില്ലേ.."

ഞാനും തിരിച്ച് ദേഷ്യത്തിൽ തന്നെ ചോദിച്ചു... "അച്ചോടാ... എനിക്ക് ദേഷ്യം വന്നു.. അപ്പൊ നിന്നെ കാണണം എന്ന് തോന്നി.. അത് കൊണ്ട് പൊക്കിയെടുത്ത് കൊണ്ട് വന്നതാ.." "അടുക്കളയിൽ നിന്നാലും എന്നെ കാണമായിരുന്നല്ലോ.. ആരെങ്കിലും ഇങ്ങോട്ട് വന്നാൽ കുടുങ്ങും.. മാറിക്കെ കാശിയേട്ടാ.. മാളു വിനുള്ള കഞ്ഞിക്ക് ചെലപ്പോ അമ്മ വരും..." അതും പറഞ്ഞ് ഏട്ടനെ തട്ടി മാറ്റി പോകാൻ നിന്നതും ആൾ പെട്ടെന്ന് എന്നെ പിടിച്ചു കൊണ്ട് ചുമരോട് ചേർത്ത് ഇരു സൈഡിലും കൈ വെച്ചു.... ഞാൻ കണ്ണും മിഴിച്ച് ആളെ നോക്കിയതും എന്നെ തന്നെ നോക്കി നില്കുന്നത് കണ്ട് ഉമിനീർ ഇറക്കിക്കൊണ്ട് ചോദിച്ചു... "എ... എന്താ... ഇങ്ങനെ നോക്കുന്നെ..?" "ആകാശെന്നോട് നീയുമായി പണ്ട് വഴക്കിട്ടതിനെ കുറിച്ച് പറഞ്ഞു.. അതെനിക്കിഷ്ടായില്ല.. ദേഷ്യം വന്നു... ആ ദേഷ്യം മാറ്റണം എനിക്ക്.... നിന്നെ ഇങ്ങനെ നോക്കി നിന്നാൽ എന്റെ ദേഷ്യം പെട്ടെന്ന് കുറയും..." ഞാൻ വാ പൊളിച്ചു കൊണ്ട് ആളെ നോക്കിയതും പുറത്ത് നിന്ന് അമ്മേടെ ശബ്ദം കേട്ടതും ഒരുമിച്ചായിരുന്നു....!.........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story