ഹൃധികാശി: ഭാഗം 34

hridikashi

രചന: അൻസിയ ഷെറി (അനു)

"കാ... കാശിയേട്ടാ.. അമ്മ...." "അതിനെന്താ..?" "അതിനെന്താന്നോ..?😲അമ്മയെങ്ങാനും നമ്മളെ കണ്ടാൽ..." "കണ്ടാലെന്താ നമ്മുടെ കല്യാണം പെട്ടെന്ന് നടന്ന് കിട്ടും..." കുസൃതി ചിരിയോടെ അവൻ പറഞ്ഞതും അവളവനെ പെട്ടെന്ന് പിറകിലേക്ക് തള്ളി... തൊട്ടടുത്തുണ്ടായിരുന്ന പാത്രം അവന്റെ കാൽ തട്ടി നിലത്തേക്ക് വീണു... "തീരുമാനമായി..." തലക്ക് കൈ കൊടുത്തു കൊണ്ട് ഹൃധു അവനെ നോക്കിയതും ഡോറിൽ മുട്ട് കേട്ടതും ഒരുമിച്ചായിരുന്നു.... "ഹൃധു... നീ ഇതിനകത്തുണ്ടോ.. വാതിൽ തുറന്നേ....എന്തിനാ പൂട്ടിയിട്ടേ..." "ഈശ്വരാ... ഇനിയെന്ത് ചെയ്യും.. നമ്മളെ എങ്ങാനും ഒരുമിച്ച് കണ്ടാൽ..." "കണ്ടാൽ എന്താ... ഞാൻ പറഞ്ഞില്ലെ.. അപ്പൊ പെട്ടെന്ന് നമ്മുടെ കല്യാണം കഴിഞ്ഞോളും..." "ദേ.. കാശിയേട്ടാ... എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കല്ലേ.. മനുഷ്യൻ ഇവിടെ ടെൻഷൻ അടിച്ച് നിൽകുമ്പോഴാ അങ്ങേര്ടെ ഒരു കല്യാണം..." "സോറി... സോറി.. ഞാനിപ്പോ എന്താ വേണ്ടേ..." "എനിക്കെങ്ങനെ അറിയാനാ.. എന്തെങ്കിലും ഒന്ന് ചെയ്യ്.." പെട്ടെന്ന് ഡോറിലുള്ള കൊട്ട് നിന്നതും രണ്ട് പേരും പരസ്പരം നോക്കി... "അമ്മ പോയോ...?" "ആവോ..." കൈ മലർത്തിക്കൊണ്ട് കാശി മെല്ലെ ഡോർ തുറന്നു കൊണ്ട് പുറത്തേക്ക് തലയിട്ടു നോക്കി...

കൈ രണ്ടും മാറിൽ കെട്ടി നിൽക്കുന്ന ആകാശിനെ കണ്ടതും അവൻ ഒന്ന് ചിരിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി ഡോർ അടക്കാൻ തുനിഞ്ഞു... "അകത്തുള്ള ആളെ കൂട്ടുന്നില്ലേ ഒപ്പം..?" പിരികം ഉയർത്തിക്കൊണ്ടുള്ള അവന്റെ ചോദ്യം കേട്ടതും കാശി ഞെട്ടിക്കൊണ്ട് തിരിഞ്ഞു നോക്കി... "ഹൃധൂ... ഇറങ്ങിപോര്... അമ്മായി പോയി..." അകത്തേക്ക് നോക്കി ആകാശ് വിളിച്ചു പറഞ്ഞതും തല താഴ്ത്തിക്കൊണ്ട് ഹൃധു പുറത്തേക്ക് ഇറങ്ങി വന്നു...പിന്നെ തല ഉയർത്തി ആകാശിനെ നോക്കി... അവൻ കൈ കെട്ടി രണ്ട് പേരെയും മാറി മാറി നോക്കുവായിരുന്നു.... "എന്താ നിങ്ങടെ ഉദ്ദേശം...?" പുരികം പൊക്കിക്കൊണ്ട് അവൻ ചോദിച്ചതും എന്തെന്ന നിലക്ക് രണ്ടാളും അവനെ നോക്കി... "ഞാൻ ഒന്നും അറിഞ്ഞിട്ടില്ലെന്ന് കരുതണ്ട..ഹൃധുവിന്റെ പേര് പറയുമ്പോഴേക്കും നിനക്ക് ദേഷ്യം വരുന്നത് ഞാൻ കണ്ടതാ...അത് കൊണ്ട് തന്നെയാ എപ്പോഴും അവളെ കുറിച്ച് ഞാൻ പറഞ്ഞതും..." അവന്റെ മറുപടി കേട്ടതും ഹൃധു ഇടം കണ്ണിട്ട് കാശിയെ ഒന്ന് നോക്കി... "ഇതൊക്കെ വീട്ടിൽ അറിഞ്ഞാൽ എന്താ ഉണ്ടാകുവാ എന്ന് അറിയോ രണ്ടിനും.." "ഞങ്ങടെ കല്യാണം പെട്ടെന്ന് നടത്തിത്തരും..ല്ലേ..😁" ഹൃധുവിനെ നോക്കി ചോദിച്ചു കൊണ്ട് കാശി ഇളിച്ചതും അവളവനെ കണ്ണുരുട്ടി നോക്കി...

"ആര് പറഞ്ഞു... ഞങ്ങൾ കല്യാണത്തിൻ സമ്മതിച്ചാൽ അല്ലേ കല്യാണം നടക്കൂ...ഇനി ബാക്കി ഉള്ളവർ സമ്മതിച്ചാലും എന്റെ പെങ്ങളേ നിനക്ക് തരാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ലെങ്കിലോ...?" അത് കേട്ടതും കാശി പെട്ടന്നവനെ കെട്ടിപ്പിടിച്ചു... "അളിയാ.. ചതിക്കരുത്.. അറിവില്ലായ്മ കൊണ്ട് ചിലപ്പോ പലതും പറഞ്ഞിട്ടുണ്ടാകും.. കുറ്റം പറഞ്ഞിട്ടുണ്ടാകും... ഒന്നുമില്ലെങ്കിലും നീ എന്റെ ഒരുപാട് മൂത്തതല്ലേ.. എന്നിട്ടും എനിക്ക് ചേട്ടാ വിളിക്കാൻ തോന്നിയില്ല... അതും അറിവില്ലായ്മ കൊണ്ടാ.. അത് കൊണ്ട് ഈ അനിയനോട് പൊറുത്തു തന്ന് ഹൃധുവിനെ എനിക്ക് തന്നെ തരണേ.. എനിക്കറിയാം നീ എതിർക്കില്ലെന്ന്.. കാരണം നിന്റെ മനസ്സ് പിഞ്ചു മനസ്സാ..." ആകാശ് അവന്റെ സംസാരം കേട്ട് കണ്ണും മിഴിച്ചു നിൽക്കുവായിരുന്നു... അവൻ ഹൃധുവിനെ നോക്കിയപ്പോ അവളെന്തോ ഓർത്ത്‌ കരയുവാണ്.... --------❤ കാലങ്ങൾക്ക് ശേഷം ആകാശേട്ടനിൽ നിന്നും എന്റെ പെങ്ങളെന്ന വാക്ക് കേട്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു... ഏട്ടന്റെ ഓരോ വാക്കിലും പ്രവർത്തിയിലും എനിക്കെന്റെ പഴയ ആകാശേട്ടനെ തിരിച്ചു കിട്ടിയത് പോലെ... എന്തോ ഓർത്തെന്ന ഞാൻ പോലെ ഞാൻ തല ഉയർത്തി നോക്കിയതും ഏട്ടൻ എന്നെ നോക്കി എന്തെന്ന നിലക്ക് പിരികം പൊക്കി...

ഞാൻ ഒന്നുമില്ലെന്ന് ചുമൽ കൂച്ചിക്കൊണ്ട് ചിരിച്ചു.... "അല്ല... അപ്പോ ആന്റി എവിടെ.. ആന്റിടെ ശബ്ദം ഞങ്ങൾ കേട്ടല്ലോ.." പെട്ടെന്ന് ഏട്ടനിൽ നിന്നും അകന്നു മാറിക്കൊണ്ട് കാശിയേട്ടൻ ചോദിച്ചു... "അമ്മായിയെ ഞാൻ ഇവിടുന്ന് പറഞ്ഞയച്ചതാ..എനിക്ക് പകരം അമ്മായി ആണ് ഇത് കണ്ടിരുന്നെങ്കിൽ എല്ലാം തീർന്നിരുന്നേനെ..." ❤❤❤❤❤❤❤❤❤❤❤❤❤❤❤ "എന്ത് വിധിയിത്... വല്ലാത്ത ചതിയിത്..." ഫോണിലിട്ട പാട്ട് കേട്ടതും മാളു തല ചെരിച്ചു കൊണ്ട് ലോകേഷിനെ നോക്കി പല്ലിറുമ്പി... അത് കണ്ടതും അവൻ ഒന്ന് ഇളിച്ചു കൊണ്ട് ഫോൺ ടേബിളിൽ വെച്ചു കൊണ്ട് അവളെ നോക്കി.... ""മാളൂ....."" അവളൊന്നും മിണ്ടാതെ മുഖം തിരിച്ചു കിടന്നു....ഹോസ്പിറ്റലിൽ നിന്ന് വന്നതിന് ശേഷം ഇത് വരെ ആയിട്ട് അവനോട് മാത്രം അവളൊന്നും മിണ്ടിയിട്ടില്ല.... ""മാളൂ....."" വീണ്ടും അവന്റെ ശബ്ദം കേട്ടതും അവൾ കൈകൊണ്ട് തന്റെ ഇരു ചെവികളും പൊത്തിപ്പിടിച്ചു.... "ഡീ... നിന്നെയാ വിളിക്കുന്നത് ഗുണ്ടുമുളകേ..." ഉച്ചത്തിൽ അവൻ പറഞ്ഞതും അവൾ പല്ല് കടിച്ചു...ശേഷം അവനെ നോക്കി... "എന്താ തനിക്ക് വേണ്ടത്... ഒരു സമാധാനം തരുവോ..?😡" "ഞാനാണോ നിന്റെ സമാധാനം കളയുന്നത്..?" "അതേ.. അത് കൊണ്ടാണല്ലോ ഞാനിപ്പോ ഈ കിടപ്പ് കിടക്കുന്നത്... കൊല്ലാതെ വിട്ടത് ഭാഗ്യം..."

അവനിൽ നിന്നും മുഖം തിരിച്ചു കൊണ്ടവൾ പറഞ്ഞു... അത് കേട്ടതും ദേഷ്യത്തോടെ അവനവളുടെ നെറ്റിയിൽ അമർത്തി... ""ആഹ്... അമ്മേ... പോടാ പട്ടീ..."" ഉച്ചത്തിൽ അലറിക്കൊണ്ടവൾ അവന്റെ കൈ തട്ടി മാറ്റി... ശേഷം തന്റെ കൈകൾ നെറ്റിയിൽ ചേർത്തു... വേദന കൊണ്ട് കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു... അവന്നപ്പോഴാണ് ചെയ്ത കാര്യം ഓർമ്മ വന്നത്... അവളെ നോക്കി ഒന്ന് ഇളിച്ച് കൊടുത്തതും അവൾ പല്ല് കടിച്ചു... ""സോറി...."" തല താഴ്ത്തിക്കൊണ്ടായിരുന്നു അവനത് പറഞ്ഞത്... "എല്ലാം ചെയ്ത് വെച്ചിട്ടാ അവന്റെ ഒരു കോറി..." മുഖം വെട്ടിച്ചു കൊണ്ടവൾ അവനെ പുച്ഛിച്ചു... "നിന്റെ ഈ കോപ്രായം കാണുമ്പോഴാണ് എനിക്ക് ദേഷ്യം വരുന്നത്... പാവമല്ലേ വിചാരിച്ച് സോറി പറഞ്ഞപ്പോ..." "നീ ചെയ്തത് തെറ്റ്... എന്നെ തള്ളിയിട്ടതിന് സോറി പറയേണ്ടത് നിന്റെ കടമയാണ്..." "നീ ആര് ബാഹുബലിയോ.." "അല്ലെടാ ദേവസേന..." "വയ്യെങ്കിലെന്താ നാക്കിന് ഒരു കുഴപ്പവും ഇല്ലല്ലോ..." "എന്റെ നാക്ക്.. എന്റെ ഇഷ്ടം... ഞാൻ എന്തും പറയും.." "അയിന്..?" മാളു അടുത്ത് കിടന്ന തലയിണ എടുത്ത് അവന്റെ നേരെ ഒറ്റ ഏറായിരുന്നു.... അവൻ അത് തിരിച്ചും എറിഞ്ഞു... "നിർത്ത്....." വാതിലിനടുത്ത് നിന്നും ഉച്ചത്തിൽ ശബ്ദം കേട്ടതും രണ്ട് പേരും അങ്ങോട്ട്‌ നോക്കി...

അവിടെ കലിപ്പിൽ നിൽക്കുന്ന കാശിയെ കണ്ടതും വേഗം മാളു കണ്ണടച്ച് കിടന്നു... ലോകേഷ് മെല്ലെ പുറത്തേക്ക് ഇറങ്ങിക്കൊണ്ട് കാശിയെ നോക്കാതെ താഴേക്ക് ഒറ്റ ഓട്ടം ആയിരുന്നു... ❣️❣️❣️❣️ നാളെയാണ് ആകാശിന്റെയും അഞ്ചുവിന്റെയും കല്യാണം... അത് കൊണ്ട് തന്നെ വീട്ടിൽ മുഴുവൻ എല്ലാവരും അതിന്റെ തിരക്കിലാണ്.. വീട്ടിൽ ചെറുതായിട്ടൊന്ന് പന്തൽ കെട്ടിയിട്ടുണ്ട്... മാളുവിന്റെ മുറിവ് മുഴുവനായിട്ട് മാറിയിട്ടില്ലെങ്കിലും ബേധമുണ്ട്... ആകാശിന്റെ വക തന്നെയായിരുന്നു എല്ലാവർക്കും ഡ്രസ്സ്‌...ആരെയും എടുക്കാൻ അവൻ സമ്മതിച്ചില്ല... തന്റെ പണം കൊണ്ട് എടുത്താൽ മതിയെന്ന് അവൻ തീർത്തു പറഞ്ഞു... പ്രത്യേകിച്ച് ഹൃധുവിനോട്... പഴയ ആകാശിനെ തിരിച്ചു കിട്ടിയത് കണ്ടപ്പോൾ എല്ലാവർക്കും സന്തോഷം ആയിരുന്നു... കാശിക്കും മാളുവിനും ലോകേഷിനുമെല്ലാം അവൻ എടുത്ത് കൊടുത്തിരുന്നു... വേണ്ടെന്ന് പറഞ്ഞെങ്കിലും അവന്റെ നിർബന്ധത്തിൻ വഴങ്ങി അവർക്കത് വാങ്ങേണ്ടി വന്നു... സ്റ്റോർ റൂമിൽ വെച്ച് പിടിച്ചതിന്റെ ശേഷം മുതൽ കാശിയും ആകാശും കൂടുതൽ അടുത്തു...

തന്റെ പഴയ കാര്യങ്ങൾ എല്ലാം അവൻ തന്നെ കാശിയോട് പറഞ്ഞു... ലോകേഷ് എപ്പോ മാളുവിനെ കണ്ടാലും വഴക്ക് അടിച്ച് കൊണ്ടേ ഇരിക്കും.. അവൾക്കാണെങ്കിൽ അവനെ ഇപ്പൊ കാണുന്നതേ കലിയാണ്... "മാളൂ... നാളെ വീട്ടീന്ന് എല്ലാവരും വരില്ലേ..." "വരുമെടീ... നിങ്ങൾ തന്നെ വിളിച്ചു പറഞ്ഞതല്ലേ... അപ്പൊ വരാതിരിക്കില്ല..." "മോന്റെ വീട്ടിലും കൂടെ പറയായിരുന്നു.." കാശിക്ക് നേരെ തിരിഞ്ഞു കൊണ്ട് ഹൃധുവിന്റെ അമ്മായി പറഞ്ഞു... "ഇനിയും കല്യാണം വരാൻ ഇരിക്കുന്നില്ലേ ആന്റി.. അപ്പൊ എന്തായാലും അവർക്ക് വരാതെ ഇരിക്കാൻ പറ്റില്ലല്ലോ....." ലോകേഷ് ഇടക്ക് കയറി പറഞ്ഞതും കാശിയും ഹൃധുവും അവനെ ഞെട്ടിക്കൊണ്ട് നോക്കി... "അതെന്താ മോനങ്ങനെ പറഞ്ഞേ...?" "അത് ആന്റി..ഇനി ഒരുപാട് പരിപാടികൾ ഉണ്ടാകുമല്ലോ.. അതിന് വിളിക്കാമെന്നാ.." പറഞ്ഞൊപ്പിച്ചു കൊണ്ട് കാശി ലോകേഷിനെ നോക്കി പല്ല് കടിച്ചു...........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story