ഹൃധികാശി: ഭാഗം 36

hridikashi

രചന: അൻസിയ ഷെറി (അനു)

"ഇതെന്താടി ഒരു ഉറുമ്പിൻ കൊടുക്കാനുള്ള ചോർ മാത്രം എടുത്തിരിക്കുന്നെ..?" കഴിച്ചോണ്ടിരിക്കുമ്പോഴാണ് അങ്ങനെയൊരു ശബ്ദം കേട്ട് ഹൃധു തല ചെരിച്ചു നോക്കിയത്... തന്റെ തൊട്ടടുത്തിരിക്കുന്ന കാശിയെ കണ്ടതും അവൾ കണ്ണ് മിഴിച്ചു... "ഞാ.. ഞാൻ.. ഇത്രയേ കഴിക്കാറുള്ളു.." പറഞ്ഞൊപ്പിച്ചു കൊണ്ടവൾ വേഗം കഴിക്കുന്നതിലേക്ക് ശ്രദ്ധ തിരിച്ചു... "വെറുതെയല്ല.. ഇങ്ങനെ ചുള്ളിക്കമ്പ് പോലിരിക്കുന്നെ... എന്തെങ്കിലും ഒന്ന് കഴിച്ചാൽ അല്ലേ ദേഹത്ത് ഇരിക്കൂ...ചേട്ടാ.. ചേട്ടോയ്..." പറഞ്ഞു കൊണ്ടവസാനം അവൻ ചോർ വിളമ്പുന്നയാളെ വിളിച്ചതും അവൾ ഞെട്ടിക്കൊണ്ട് കാശിയെ നോക്കി... "ഇവൾക്ക് കുറച്ച് ചോർ..." "എ... എനിക്കൊ.. ഞാനതിന് വേണമെന്ന് പറഞ്ഞില്ലല്ലോ.." "മിണ്ടാതെ അവരിട്ട് തരുന്നത് കൂടെ കഴിച്ചോ..വാശി പിടിച്ചു ഇരിക്കാണേൽ എന്റെ സ്വഭാവം നീയറിയും... ഇതെന്താപ്പോ നീ കഴിക്കുന്നത്... ഒരു ഉറുമ്പ് പോലും വേണേൽ ഇതിനേക്കാൾ കഴിക്കും.." അപ്പോഴേക്കും ഹൃധുവിന്റെ ഇലയിലേക്ക് ചോറിട്ടു കൊടുത്തിരുന്നു... "എനിക്ക് വേണ്ടാഞ്ഞിട്ടാ കാശിയേട്ടാ... ഞാൻ ഇത്രയൊന്നും കഴിക്കാറില്ല.." അവനെ നോക്കി ദയനീയമായി അവൾ പറഞ്ഞു... "അതാണ് പ്രശ്നം... ആ ഒരു തുള്ളി മാത്രം കഴിച്ച് കഴിച്ച് നിനക്ക് ശീലമായി.. അപ്പൊ ഒന്നും ദേഹത്ത് പിടിക്കുന്നില്ല..."

"പ്ലീസ്.. കാശിയേട്ടാ... എനിക്ക് വേണ്ട..." "ദേ.. ഹൃധു.. എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത്... നിനക്ക് ഇനിയും ഒരുപാട് കാലം ജീവിക്കണം എന്നില്ലേ..ഇനി ഒരു ജോലി ചെയ്യുമ്പോഴൊക്കെ ക്ഷീണമില്ലാതെ ചെയ്യണ്ടേ.. അതിനിത് കഴിച്ചേ പറ്റു..." "എനിക്ക്... വേ....." "ഇവിടെ ആൾക്കാര് നില്കുന്നത് നീ കാണുന്നില്ലേ.. നീ കഴിച്ചില്ലാ എന്നുണ്ടെങ്കിൽ ഞാൻ വാരി തരും... അത് കണ്ട് നിന്റെ വീട്ടിൽ എല്ലാവരും അറിഞ്ഞാൽ പിന്നെ ഫുൾ പ്രശ്നം ആകും.. ഞാൻ വാരി തരാം..." അത് കേട്ടതും വേണ്ടെന്ന നിലക്ക് കൈ ഉയർത്തിക്കൊണ്ട് അവൾ വേഗം ഫുഡ്‌ കഴിക്കാൻ തുടങ്ങി... അവളുടെ കഴിയുന്ന വരെ അവനും കൂടെ തന്നെ ഇരുന്നു... എന്നും ഒരുപോലെ കഴിച്ച് ശീലമായത് കൊണ്ട് അതിൽ കൂടുതൽ കഴിക്കാൻ പറ്റാത്തതാണ്..ഇനി ഇത് പോലെ എന്നും കഴിക്കുകയാണെങ്കിൽ അതും ശീലമായിക്കോളും.. ചിരിയോടെ അവനോർത്തു.. ______ ഇറങ്ങാൻ നേരം അഞ്ചുവിന് ആരോടും യാത്ര പറയാനൊന്നും ഇല്ലാത്തത് കൊണ്ട് കരച്ചിലും പിഴിച്ചിലും ഒന്നും ഉണ്ടായിരുന്നില്ല... തിരക്കുണ്ടെന്ന് പറഞ്ഞ് അമ്പലത്തിൽ നിന്നും ഇറങ്ങിയ ഉടനേ തന്നെ ആദി പോയിരുന്നു.... വീട്ടിലെത്തിയതും ഹൃധുവിന്റെ അമ്മായി നിലവിളക്ക് അഞ്ചുവിന്റെ കയ്യിൽ കൊടുത്തു കൊണ്ട് അകത്തേക്ക് കയറാൻ പറഞ്ഞു... അത് വാങ്ങി വലത് കാൽ വെച്ച് അകത്തേക്ക് കയറിക്കൊണ്ടവൾ പൂജാ മുറിയിലേക്ക് നടന്നു... ---------------

"ദാ.. മോളേ പാൽ..." ഹൃധുവിനോട് സംസാരിച്ചു നിൽക്കുവായിരുന്ന അഞ്ചുവിനരികിലേക്ക് വന്ന് കൊണ്ട് പാൽ ഗ്ലാസ്‌ കയ്യിൽ വെച്ച് അമ്മായി പറഞ്ഞു... അവളൊന്ന് ഞെട്ടിക്കൊണ്ട് അത് വാങ്ങിയിട്ട് ഹൃധുവിനെ നോക്കി... "ആകാശിന്റെ മുറി ഏതാണെന്ന് മോൾക്ക് അറിയുന്നതല്ലെ.. നേരം വൈകിക്കാതെ അങ്ങ് ചെന്നോ.. അവൻ കാത്തിരിക്കുന്നുണ്ടാകും.." അതിനൊന്ന് തലയാട്ടിക്കൊണ്ടവൾ അടുക്കളയിൽ നിന്നും അകത്തേക്ക് നടന്നതും ഹൃധുവും അവൾക്ക് പിറകേ വെച്ച് പിടിച്ചു... "ആൾ ദ ബെസ്റ്റ് ഏട്ടത്തിയേ.." വായിൽ കൈ വെച്ചു ചിരിച്ചു കൊണ്ട് അവൾ പറഞ്ഞതും അഞ്ചു അവളെ കണ്ണുരുട്ടി നോക്കിക്കൊണ്ട് മുന്നോട്ട് നടന്നു... "അയ്യോ... പിണങ്ങിപ്പോകുവാണോ.. അതോ ഫസ്റ്റ് നൈറ്റ്‌ ആഘോഷിക്കാനുള്ള ദൃതി കൊണ്ടാണോ മിണ്ടാത്തെ.." അഞ്ചുവൊന്ന് നിന്ന് കൊണ്ട് സൈഡിലിരുന്ന വേസ്റ്റ് ബക്കറ്റ് എടുത്ത് അവളുടെ തലയിലൂടെ കമഴ്ത്തിയിട്ട് മുകളിലേക്ക് നടന്നു... "അയ്യോ ചേച്ചിയെ ആരാ ഈ പാത്രത്തിൽ കമിഴ്ത്തിയെ.." സൈഡിൽ നിന്നും അച്ചുവിന്റെ ശബ്ദം കേട്ടതും അവൾ പല്ലിറുമ്പിക്കൊണ്ട് ബക്കെറ്റെടുത്ത് നിലത്ത് വെച്ചു... ഭാഗ്യത്തിന് അതിൽ ഒന്ന് രണ്ട് കടലാസ് മാത്രമേ ഉണ്ടായിരുന്നുള്ളു... "നിനക്ക് പഠിക്കാൻ ഒന്നുമില്ലെടി..." വിഷയം മാറ്റാൻ വേണ്ടി അവളെ നോക്കി ഹൃധു ചോദിച്ചു... "ഓഹ് തുടങ്ങി... കുറച്ചു ദിവസം ഈ ചോദ്യം കേൾക്കാത്തത് കൊണ്ട് ആശ്വസിച്ച് ഇരിക്കുവായിരുന്നു.. അപ്പൊ ദേ വീണ്ടും..കിച്ചുട്ടൻ പഠിക്കുന്നില്ലല്ലൊ..

അവന്റെ ഇളയതല്ലേ ഞാൻ..പിന്നെന്തിനാ ഞാൻ പഠിക്കുന്നത്..." "അയ്യോടാ... ഒരു ക്ലാസ്സ്‌ വ്യത്യാസം അല്ലെടി നിങ്ങൾ തമ്മിൽ ഉള്ളു...അവൻ പത്തിലും നീ ഒമ്പതിലും...രണ്ടാളുംകണക്കാ... ഏത് നേരവും കളി കളിന്നുള്ള വിചാരം മാത്രമേ ഉള്ളു രണ്ടിനും..." തുടങ്ങി ഹൃധു വഴക്ക് പറയാനും ഉപദേശിക്കാനും കൂടെ തുടങ്ങിയപ്പോൾ അച്ചു എനിക്കെന്തിന്റെ കേടായിരുന്നു എന്ന നിലക്ക് ചെവിയും പൊത്തി നിന്നു.. "ആരോടാ ഞാൻ ഈ പറയുന്നേ... പറഞ്ഞിട്ടും ഒരു കൂസലും ഇല്ലാതെ ചെവിയും പൊത്തി നില്കുന്നെ കണ്ടില്ലെ.. അവനും ഞാൻ കൊടുക്കുന്നുണ്ട്.. രണ്ടിനെയും ഞാൻ കൊഞ്ചിച്ചെന്ന് പറഞ്ഞ് അമ്മായിയും അമ്മയും എന്നെയാ വഴക്ക് പറയുന്നത്... ഇനി നിങ്ങടെ കളിക്ക് എന്നെ കിട്ടില്ല..." "ചേച്ചി.. എനിക്ക് ഉറക്കം വരുന്നുണ്ട്.. പോയി ഉറങ്ങട്ടെ...റ്റാ.. റ്റാ.. ബൈ ബൈ.. ഗുഡ് നൈറ്റ്‌..." അതും പറഞ്ഞു കൊണ്ട് ഓടിപ്പോകുന്നവളെ കണ്ട് അവളൊന്ന് ദീർഘനിശ്വസിച്ചു... ❣️❣️❣️❣️ ഡോർ തുറന്ന് അകത്തേക്ക് കയറുമ്പോൾ പതിവില്ലാതെ ഹൃദയമിടിപ്പ് ഉയരുന്നുണ്ടായിരുന്നു അവളുടെ... അകത്തേക്ക് കയറി ചുറ്റുമൊന്ന് നോക്കിയതും ബാത്‌റൂമിൽ നിന്നും ആകാശ് ഇറങ്ങി വന്നതും ഒരുമിച്ചായിരുന്നു... ഒരു ബാത്ത് ടവ്വലും ചുറ്റി നില്കുന്നവനെ കണ്ടതും അവൾ ഞെട്ടിപ്പോയി...

അവളെ കണ്ടതും ഞെട്ടിയ ആകാശ് പെട്ടെന്ന് തന്നെ ബെഡ്‌ഡിലിരുന്ന ഡ്രെസ്സും എടുത്ത് ബാത്‌റൂമിലേക്ക് ഓടിക്കയറി... അത് കണ്ടതും ഒന്ന് നിശ്വസിച്ചു കൊണ്ടവൾ കയ്യിലിരുന്ന ഗ്ലാസ്‌ ടേബിളിൽ വെച്ചു... പിന്നെ റൂം മുഴുവനായും കണ്ണുകൾ പായിച്ചു... ഇവിടെ വന്നതിന്റെ ആദ്യത്തെ രണ്ട് ദിവസം ഈ മുറിയിൽ ആയിരുന്നു കിടന്നത്... അത് കൊണ്ട് തന്നെ അവൾക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല... പക്ഷെ അന്നത്തെ പോലെ ആകാശ് ഇനിയും നിലത്തായിരിക്കുമോ കിടക്കുകാ എന്നോർത്ത് അവൾ ഭയന്നിരുന്നു.... പെട്ടെന്ന് ബാത്‌റൂമിന്റെ ഡോർ തുറന്ന് ആകാശ് പുറത്തേക്ക് ഇറങ്ങിയതും ചിന്തകളിൽ നിന്നും പുറത്തേക്ക് വന്നു കൊണ്ട് അവൾ അവനെ നോക്കി... ഒരു മുണ്ടും ഷർട്ടുമാണ് വേഷം.. അവളെയൊന്ന് നോക്കിക്കൊണ്ടവൻ അലമാരക്കരികിലേക്ക് നടന്നതും ടേബിളിലിരുന്ന ഗ്ലാസെടുത്ത് കൊണ്ട് അവൾ അവനരികിലേക്ക് ചെന്നു.. ""ഏ... ഏട്ടാ...."" അഞ്ചുവിന്റെ വിളി കേട്ടതും ആകാശ് ഞെട്ടിക്കൊണ്ട് അവൾക്ക് നേരെ തിരിഞ്ഞു... "എന്തേ..?" "അത്.. പാ.. പാൽ..." അവൻ നേരെ ഗ്ലാസ്‌ നീട്ടിക്കൊണ്ട് വിറയലോടെ അവൾ പറഞ്ഞൊപ്പിച്ചു.. അവനപ്പോഴാണ് അങ്ങനെയൊരു ചടങ്ങുള്ളതിനെ കുറിച്ച് ഓർമ്മ വന്നത് തന്നെ...

അത് വാങ്ങി പകുതി കുടിച്ചിട്ട് ബാക്കി അവളുടെ കയ്യിൽ വെച്ചു കൊടുത്തു.. തല ഉയർത്തി അവനെ നോക്കിയപ്പോഴേക്കും അവൻ പായയും തലയിണയും എടുത്ത് നിലത്ത് കിടന്നിരുന്നു... അത് കണ്ടതും ഒന്ന് ദീർഘ നിശ്വസിച്ചു കൊണ്ടവൾ ഗ്ലാസിലുള്ള പാൽ ഒറ്റയടിക്ക് കുടിച്ചു കൊണ്ട് ടേബിളിരുന്ന ജഗ്ഗിൽ നിന്നും കുറച്ച് വെള്ളമെടുത്ത് അതിൽ ഒഴിച്ച് വെച്ചു.... നിലത്ത് കിടക്കുന്നവനെ നോക്കി എന്തൊക്കെയോ പറയണമെന്നുണ്ടെങ്കിലും ഉള്ളിലെ ഉയർന്ന ഹൃദയമിടിപ്പ് കാരണം അവളൊന്നും മിണ്ടാതെ ലൈറ്റ് ഓഫ് ചെയ്തു കൊണ്ട് ബെഡ്‌ഡിലേക്ക് കയറിക്കിടന്നു... ❣️❣️❣️❣️ ഇന്നാണ് ഇനി ഹോസ്റ്റലിലേക്ക് തിരിച്ചു പോകുന്നത്... കല്യാണത്തിന്റെ പിറ്റേന്ന് തന്നെ മാളുവും കാശിയേട്ടനും ലോകേഷുമെല്ലാം തിരികെ പോയിരുന്നു... ഞാൻ ഇപ്പൊ രണ്ട് ദിവസം കൂടെ കഴിഞ്ഞാണ് പോകുന്നത്... ഇനി അവിടെ ചെല്ലുമ്പോ എന്തൊക്കെ കേൾക്കുമോ ആവോ... ആകാശേട്ടനാണ് എന്നെ സ്റ്റേഷൻ വരെ ആക്കിത്തന്നത്... ഹോസ്റ്റലിലെത്തിയതും വാർഡൻ ഒന്ന് കണ്ണുരുട്ടി പേടിപ്പിച്ചെന്നല്ലാതെ ഒന്നും പറഞ്ഞില്ല.. മുറിയുടെ വാതിലിൽ മുട്ടിയതും തുറന്നു തന്ന മാളുവിനെ കണ്ട് ഞാൻ വാ പൊളിച്ചു പോയി... ചെവിയിൽ ഹെഡ്‌സെറ്റും കയ്യിൽ ഫോണും പിടിച്ച് നിന്ന് ഡാൻസ് കളിക്കുവാണ്... എന്നെ ശ്രദ്ധിക്കാതെ അവൾ തിരിഞ്ഞു കൊണ്ട് നടന്നതും ദേഷ്യം ഏതിലൂടെ ഒക്കെയാ കയറി വന്നതെന്നറിയില്ല.... ബാഗ് ടേബിളിലേക്ക് വെച്ചു കൊണ്ട് ബെഡ്‌ഡിലേക്ക് കിടക്കാനായി തുനിഞ അവളെ ബാക്കിലേക്ക് ഒറ്റ ചവിട്ടായിരുന്നു...

നേരെ ചെന്ന് ബെഡ്‌ഡിൽ മൂക്കും കുത്തി വീണു... "എന്താടി... എന്തിനാ എന്നെ ചവിട്ടിയെ..." ചെവിയിൽ നിന്നും ഹെഡ്‌സെറ്റ് ഊരിമാറ്റിക്കൊണ്ട് ഒന്നും അറിയാത്ത രീതിയിലുള്ള അവളുടെ ചോദ്യം കേട്ടതും പല്ല് കടിച്ചു... എന്റെ മുഖഭാവം കണ്ടിട്ടാണെന്ന് തോന്നുന്നു ഒന്ന് ഇളിച്ചു തന്ന് കൊണ്ടവൾ ഫോണും ഹെഡ്‌സെറ്റും മാറ്റി വെച്ചു കൊണ്ട് ബെഡ്‌ഡിൽ നിന്നും എഴുന്നേറ്റു... അത് കണ്ടതും ഞാൻ വേഗം ഡ്രെസ്സും എടുത്ത് ബാത്‌റൂമിലേക്ക് കയറി ഡോറടച്ചു... ഫ്രഷ് ആയി ഇറങ്ങിയതും എന്നെ കാത്തെന്ന പോലെ ഇരിക്കുന്ന അവളെ നോക്കാതെ ഞാൻ ബെഡ്‌ഡിൽ ചെന്ന് കിടന്നു... "ഹൃധൂ...." "....." "ഹൃധൂസെ...." "...." "ഡീ.. ഹൃധികാ..." "എന്താ..?" കണ്ണ് തുറന്ന് അവളെ നോക്കി ഞാൻ ദേഷ്യത്തോടെ ചോദിച്ചു... "സോറി..." "കൊണ്ടോയി നിന്റെ മറ്റവൻ കൊടുക്ക്..." "എനിക്ക് മറ്റവൻ ഇല്ല.." "അയിന്..?" അതിന് മറുപടിയായി അവളെന്നെ ഒറ്റത്തള്ളായിരുന്നു.. നേരെ നിലത്തേക്ക് ലാൻഡ് ആയി... ഒന്നും പറ്റാഞ്ഞത് ഭാഗ്യം... അവിടെ നിന്നും എഴുനേറ്റ് അവളെ നോക്കി പല്ല് കടിച്ചു കൊണ്ട് ഒറ്റത്തള്ളായിരുന്നു ബെഡ്‌ഡിലേക്ക്.............  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story