ഹൃധികാശി: ഭാഗം 38

hridikashi

രചന: അൻസിയ ഷെറി (അനു)

വീട്ടിലെത്തിയതും അഞ്ചുവിനെ ഒഴികെ ബാക്കി എല്ലാവരേയും കണ്ടു.. അവിടെ മുഴുവൻ അവളെ തിരഞ്ഞെങ്കിലും കണ്ടില്ല... "അമ്മേ.. അഞ്ചു എവിടെ...?" "അവൾ ഇവിടെ ഉണ്ടായിരുന്നല്ലോ..പെട്ടെന്ന് എവിടെപ്പോയി...ഹാ.. അവൾക്ക് ഒരു കാൾ വന്നിരുന്നു...അപ്പൊ പോയതാകും..." ഞാൻ നേരെ മുകളിലേക്ക് ചെന്ന് അവരുടെ മുറിയിൽ നോക്കി.. പക്ഷെ അവളെ അവിടെ കാണാനില്ല... പിന്നെവിടെപ്പോയി..? പെട്ടെന്ന് ടെറസിന്റെ കാര്യം ഓർമ്മ വന്നതും അവിടേക്ക് ചെന്ന് നോക്കി.. പ്രതീക്ഷിച്ച പോലെ അവിടെ തന്നെയുണ്ട്... അവിടെ ഇട്ടിരിക്കുന്ന ഒരു ചെയറിലിരുന്ന് എന്തോ ചിന്തിച്ചോണ്ടിരിക്കുവാണ്... "ഡീ....." പെട്ടെന്നെന്റെ വിളി കേട്ടതും അവൾ ഞെട്ടിക്കൊണ്ട് തല ചെരിച്ചു നോക്കിയപ്പോഴാണ് എന്നെ കണ്ടത്... അപ്പോഴാണ് ഞാൻ ഒരു കാര്യം ശ്രദ്ധിച്ചത്... അവളുടെ മുഖത്തെ ടെൻഷൻ...! "ആഹ്.. ഹൃധു നീ വന്നോ..?" എന്നെ കണ്ട് ഇരുന്നിടത്ത് നിന്നും എഴുനേറ്റ് അരികിലേക്ക് വന്നു...മുഖത്തെ ഭാവം മറക്കാൻ അവൾ പാടുപെടുന്നുണ്ടായിരുന്നു.. "എന്താടി നിനക്ക്..."എന്റെ ചോദ്യം കേട്ടതും അവൾ ആദ്യമൊന്ന് പതറിയില്ലെങ്കിൽ പിന്നെ എന്നെ നോക്കി ചിരിച്ചു കൊണ്ട് ചോദിച്ചു.... "എനിക്കെന്ത്..?" "നിന്റെ ഇരുപ്പ് കണ്ടപ്പോഴേ എനിക്ക് മനസ്സിലായതാ എന്തോ ഉണ്ടെന്ന്..ആകെ ടെൻഷൻ അടിച്ചിട്ട്... എന്താ പ്രശ്നം...നിന്റെ വീട്ടിൽ വല്ലതും അറിഞ്ഞോ..?" പെട്ടെന്ന് വായിൽ വന്നത് ആ ചോദ്യമായിരുന്നു..

അതിനവൾ തലയാട്ടിയതും ഞാൻ ഞെട്ടലോടെ അവളെ നോക്കി... "ആദി വിളിച്ചിരുന്നു.. ഞാൻ ഇവിടെയാണ് ഉള്ളതെന്ന് അച്ഛൻ എങ്ങനെയോ അറിഞ്ഞത്രെ... ഇനി എപ്പോ ഇങ്ങോട്ട് വരും എന്നറിയില്ല... വേറെ എവിടേക്കെങ്കിലും..." "വേറെ എവിടേക്കും പോകണ്ട... ഇവിടെ തന്നെ നിൽക്കും...!" പെട്ടെന്ന് ഞാൻ പറഞ്ഞത് കേട്ട് അവൾ ഞെട്ടലോടെ എന്നെ നോക്കി... "ഹൃധു.... നീ എന്താ പറയുന്നേ..അച്ഛനറിഞ്ഞതാണ് ഞാൻ ഇവിടെയുള്ള കാര്യം...അപ്പൊ എന്തായാലും ഇങ്ങോട്ട് വരും... പിന്നെ നിനക്കറിയാലോ..എന്താ അയാൾ ചെയ്യുകാ എന്ന് പോലും പറയാൻ കഴിയില്ല..." "നീ ഇപ്പൊ ആകാശേട്ടന്റെ ഭർത്താവാണ്..!! നിന്നിൽ നിന്റെ അച്ഛനെ പോലെ തന്നെ അവകാശം ഏട്ടനുമുണ്ട്... ചിലപ്പോ നിന്റെ അച്ഛനേക്കാൾ കൂടുതൽ...ഇനിയും അയാൾക്ക് മുന്നിൽ നിന്നും നീ ഒളിച്ചോടിയാലും നിന്നെ കണ്ട് പിടിക്കും..എത്ര കാലം എന്ന് വെച്ചാണ് ഒളിച്ചു നടക്കുന്നത്... അയാളിവിടെ വരികയാണെങ്കിൽ നീ ഭയക്കണ്ട.. നിന്നെ ഇവിടുന്നാരും കൊണ്ട് പോകില്ല.. ആ ഒരു ഉറപ്പ് ഞാൻ തരാം..." മറുപടിക്ക് കാക്കാതെ ഞാൻ വേഗം അവിടെ നിന്നും അകത്തേക്ക് നടന്നു.... മുറിയിലെത്തിയതും ഡ്രെസ്സും എടുത്ത് ബാത്‌റൂമിലേക്ക് കയറി.. കുളി കഴിഞ്ഞിറങ്ങിയതും ബാഗിൽ നിന്നും ഫോൺ എടുത്ത് മാളുവിൻ വിളിച്ചു...

"ഹലോ.. ഡീ..നീ വീട്ടിലെത്തിയോ..?" "ആഹ്.. ഹൃധു.. നീയോ..?" "എത്തിയെടി.. കുറച്ച് നേരായി.. എന്നാ ഞാൻ വെക്കട്ടെ.. പിന്നെ വിളിക്കാം.." കാൾ കട്ട് ചെയ്ത് കൊണ്ട് ഇൻസ്റ്റാ ഓപ്പൺ ചെയ്തു... കാശിയേട്ടനുമായി ബന്ധപ്പെടാൻ പറ്റിയ ഏക ആശ്രയം.. ഏട്ടന്റെ അക്കൗണ്ട് എടുത്ത് മെസ്സേജ് അയച്ചു... ഓൺലൈനിൽ ഉണ്ടായിട്ടും റിപ്ലെ ഒന്നും തന്നീല... കുറേ നേരം കാത്ത് നിന്ന്.. അവസാനം ദേഷ്യം വന്നപ്പോ ബാക്ക് അടിച്ച് വാട്സ്ആപ്പ് പോയി തുറന്നു.... തുറന്നതും പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്നും ഹായ് എന്ന്... ഞാനത് മൈൻഡ് ചെയ്യാതെ ഗ്രൂപ്പിലെല്ലാം വന്ന മെസ്സേജ് നോക്കാൻ തുടങ്ങി... അപ്പോഴാണ് ആരോ കാൾ ചെയ്തത്.. വാട്സ്ആപ്പിൽ തന്നെ... അറിയാത്ത നമ്പർ ആയത് കൊണ്ട് കട്ട് ചെയ്തു... ശേഷം നെറ്റ് ഓഫ്‌ ആകാൻ നിക്കുമ്പോഴാണ് നേരത്തെ അയച്ച മെസ്സേജ് എന്റെ ശ്രദ്ധയിൽ പെട്ടത്... നേരത്തെ വിളിച്ച നമ്പർ തന്നെ... അത് നോക്കി നില്കുമ്പോ പെട്ടെന്ന് വീണ്ടും കാൾ വന്നതും ഞാൻ ഞെട്ടിക്കൊണ്ട് കട്ടാക്കി... ഈശ്വരാ.. ആരായിരിക്കും ഇത്.. വല്ല ഞരമ്പ് രോഗിയും ആയിരിക്കോ.. ഓർത്തോണ്ട് നില്കുമ്പോ പെട്ടെന്ന് ആ നമ്പറിൽ നിന്നും വീണ്ടും മെസ്സേജ് വന്നതും തുറന്നു നോക്കി... ""ഇത് ഞാനാടി പൊട്ടി.. കാശി.. കാൾ എടുക്ക്...

" ങേ! കാശിയേട്ടനോ.. പെട്ടെന്ന് വീണ്ടുമാ നമ്പറിൽ നിന്നും കാൾ വന്നതും വേഗം അറ്റൻഡ് ചെയ്തു ചെവിയോട് ചേർത്തു... "എന്തിനാടി പുല്ലേ കട്ടാക്കിയത്.. എത്ര തവണ വിളിച്ചു.. എന്നിട്ടവൾ കട്ടാക്കി കളിക്കുവാ.." "പിന്നെ അറിയാത്ത നമ്പറിൽ നിന്നും ഒരു കാൾ വന്നാൽ ചാടിക്കയറി അറ്റൻഡ് ചെയ്യണോ.. കാശിയേട്ടൻ ആണിതെന്നുള്ളത് ഇപ്പോഴല്ലേ പറഞ്ഞത്..." അത് കേട്ടതും അവൻ കുറച്ചു നേരം ഒന്നു മിണ്ടിയില്ല... "എന്തേ ഒന്നും പറയാനില്ലേ..?" "നേരിൽ കാണുമ്പോ നിനക്ക് ഈ വായ ഇല്ലല്ലോ.." പെട്ടെന്നുള്ള അവന്റെ മറുപടി കേട്ടതും ഹൃധു മിണ്ടിയില്ല... "എന്തേ ഇപ്പോ നിനക്ക് ഒന്നും പറയാനില്ലേ.." "അത് പിന്നെ...നേരിൽ കാണുമ്പോ എനിക്കൊന്നും പറയാൻ കിട്ടില്ല.. ഇതാകുമ്പോ കാണുന്നില്ലല്ലോ.." "അപ്പൊ കണ്ടാൽ നിന്റെ നാക്ക് ഇറങ്ങിപ്പോകോ..?" "കാശിയേട്ടാ..." "എന്നാടി..😁 ഞാൻ ഇപ്പൊ വീഡിയോ കാൾ ചെയ്യും.. എടുക്ക്.. നിന്റെ നാക്ക് ഇറങ്ങിപ്പോകുന്നത് എനിക്കൊന്ന് കാണണം.." മറുപടിക്ക് കാക്കാതെ കാൾ കട്ട് ചെയ്തു കൊണ്ട് അവൻ വിഡിയോ കാൾ ചെയ്തതും ഹൃധു ഞെട്ടിക്കൊണ്ട് കാൾ കട്ടാക്കി... "എന്തിനാടി കട്ടാക്കിയേ..?" "കാശിയേട്ടൻ എന്തിനാ ഇപ്പൊ വിളിക്കുന്നെ.." "നിന്നെ കാണാൻ.. വേണ്ട.. വീഡിയോ കാൾ വിളിച്ചാൽ ശെരിയാവൂല.. നിക്കിഷ്ടല്ല.." "എങ്കിൽ ഞാൻ അതേ വിളിക്കുള്ളു.." "ഞാൻ കട്ടാക്കും..." "എന്നാ അതൊന്ന് കാണണം.." പറഞ്ഞു കൊണ്ടവൻ വീണ്ടും കാൾ ചെയ്തതും ഹൃധു അത് കട്ടാക്കിക്കൊണ്ട് നെറ്റ് ഓഫ്‌ ചെയ്‌തുവെച്ചു..........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story