ഹൃധികാശി: ഭാഗം 40

hridikashi

രചന: അൻസിയ ഷെറി (അനു)

"ഹേയ് അതിനെന്തിനാ നീ പേടിക്കുന്നേ.അമ്മക്കെല്ലാം അറിയാം."ഒരു കൂസലും ഇല്ലാതെ കാശി പറഞ്ഞതും ഹൃധു കണ്ണ് മിഴിച്ച് അവനെ നോക്കി. "എ...എന്ത് അറിയാമെന്നാ കാശിയേട്ടൻ പറയുന്നേ." "നമ്മൾ തമ്മിലുള്ള ബന്ധം." "എന്ത്.നമ്മൾ തമ്മിൽ ഇഷ്ടത്തിലാണെന്നുള്ള കാര്യം അമ്മക്ക് അറിയാമെന്നോ..അമ്മ എങ്ങനെയാ അറിഞ്ഞേ.?😰" "ഞാൻ പറഞ്ഞതാ." ഹൃധു ഒരു ഞെട്ടലോടെയായിരുന്നു അത് കേട്ടത്. അവൾ ഒന്നും മനസ്സിലാകാതെ അവനെ തന്നെ നോക്കി. "ആകാശിന്റെ കല്യാണത്തിന് വന്നപ്പോഴാ ഞാൻ നിന്റെ അമ്മയോട് നമ്മൾ തമ്മിൽ ഇഷ്ടത്തിലാണെന്നുള്ള കാര്യം പറഞ്ഞത്. എന്നെയും മകനായി കാണുന്നത് കൊണ്ട് തന്നെയായിരിക്കാം എതിർപ്പൊന്നും പറഞ്ഞില്ല.നീ ഈ കാര്യം അമ്മയോട് പറയാത്തത്തിൽ സങ്കടമുണ്ടെന്ന് പറഞ്ഞിരുന്നു.സത്യത്തിൽ നിന്റെ അമ്മ ഒരു പാവാട്ടോ ഹൃധു.ഒരു വഴക്ക് എങ്കിലും ഞാൻ പ്രതീക്ഷിച്ചിരുന്നു.പക്ഷെ എന്നെ നോക്കി ചിരിക്കുക മാത്രമേ ചെയ്തുള്ളു.നിന്നെ പൊന്ന് പോലെ നോക്കണം എന്നും പറഞ്ഞു.അമ്മയോട് ചോദിച്ചിട്ട് തന്നെയാ ഞാൻ ഇപ്പൊ ഇങ്ങോട്ട് വന്നത് തന്നെ." പറഞ്ഞു നിർത്തുമ്പോൾ അവന്റെ കണ്ണുകൾ ചെറുതായി നിറഞ്ഞിരുന്നു. ഹൃധുവിനെന്തോ കുറ്റബോധം തോന്നി.

അവന്റെ വാക്കുകളെല്ലാം കേട്ട് അവൾ തല താഴ്ത്തി നിൽക്കുവായിരുന്നു. "ഹൃധൂ..."കാശി അവളുടെ തോളിൽ പിടിച്ചപ്പോഴാണ് അവൾ തല ഉയർത്തി നോക്കിയത്..അവൻ തന്റെ തൊട്ടടുത്ത് എത്തിയിരുന്നു എന്ന് അപ്പോഴാണ് അവൾക്ക് മനസ്സിലായത്.! "നീ സങ്കടപ്പെടണ്ട. അമ്മ പാവാടി. ഒന്നും പറയില്ല."ചിരിയോടെ അവൻ പറയുമ്പോൾ തന്നേക്കാൾ കൂടുതൽ തന്റെ അമ്മയെ മനസ്സിലാക്കിയത് അവനാണോ എന്ന് പോലും അവൾക്ക് തോന്നി.! "അല്ല. കാശിയേട്ടനെന്തിനാ ഇങ്ങോട്ട് വന്നേ. അതും ഇത്രയും ദൂരം. കൂടെ ആരുമില്ലേ."പെട്ടെന്ന് എന്തോ ഓർത്ത പോലെ ഹൃധു അവനോട് ചോദിച്ചു.. "ഇന്നലെ നീ എന്നെ ടെൻഷൻ ആക്കിയിട്ട് കാൾ കട്ട് ആക്കിപ്പോയതല്ലേ. അത് കൊണ്ട് ഒരു സമാധാനം ഇല്ലായിരുന്നു. അതാ രാവിലെ തന്നെ ഇങ് പോന്നത്." അത് കേട്ടതും പെട്ടെന്നവളുടെ മുഖം മങ്ങി. കാശി അവളുടെ തോളിൽ പിടിച്ചു കൊണ്ട് ബെഡ്‌ഡിലേക്ക് ഇരുത്തി.തൊട്ടടുത്ത് അവനും ഇരുന്നു. "ഇനി പറ. എന്താ ഹൃച്ചൂസേ പ്രശ്നം. നിന്റെ മുഖം തന്നെ ആകി വാടിയിട്ടുണ്ടല്ലോ.നിന്റെ കാശിയേട്ടനോട് പറയില്ലേ നീ." അവന്റെ ചോദ്യം കേട്ടതും അടക്കി വെച്ചിരുന്ന സങ്കടമെല്ലാം പൊട്ടിക്കരച്ചിലായി അവളിൽ നിന്നും പുറത്തേക്ക് ഒഴുകി.

ആദ്യമൊന്ന് പകച്ചെങ്കിലും പിന്നീട് അവൻ അവളെ തന്നോട് ചേർത്ത് കൊണ്ട് തലയിൽ തലോടി. അഞ്ചുവിനെ കുറിച്ചുള്ള കാര്യങ്ങളെല്ലാം അവനോട്‌ പറയുമ്പോഴും അവൾ കരയുകയായിരുന്നു.എല്ലാം കേട്ടു കഴിഞ്ഞതും കാശി നിശബ്ദമായി. അവന്റെ മിഴികൾ നിറഞ്ഞൊഴുകി. കണ്ണീരവളുടെ നെറ്റിയിലേക്ക് വീണപ്പോഴാണ് ഹൃധു സംശയത്തോടെ തല ഉയർത്തി അവനെ നോക്കിയത്. നിറഞ്ഞിരിക്കുന്ന അവന്റെ കണ്ണുകൾ കണ്ടതും അവൾ ഞെട്ടലോടെ അവനിൽ നിന്നും അകന്നു മാറി. "കാശിയേട്ടാ..." അവളുടെ വിളി കേട്ടതും അവൾക്ക് നേരെ തിരിഞ്ഞു കൊണ്ട് അവൻ പെട്ടെന്നവളെ ഇറുകെ കെട്ടിപ്പിടിച്ചതും ഒരുമിച്ചായിരുന്നു. ഹൃധു ഞെട്ടിക്കൊണ്ട് അവനെ അകറ്റി മാറ്റാൻ തുനിഞ്ഞതും അവന്റെ കരച്ചിൽ കേട്ട് ഉയർത്തിയ കൈകൾ താണു. "ന്റെ..ന്റെ അമ്മയും ഇല്ലെടി ഈ ലോകത്ത്. അഞ്ചുവിന്റെ അമ്മയെ കുറിച്ച് പറയുമ്പോ എനിക്ക് എന്റെ അമ്മയെയാ ഓർമ്മ വരുന്നത്.. അവസാനമായി കത്തിയെരിയുന്ന ആ ചിതയുടെ ചിത്രം ഇന്നുമെന്റെ മനസ്സിലുണ്ട്. അമ്മയില്ലെങ്കിലുള്ള വേദന എനിക്കറിയാടി. അപ്പോ അഞ്ചുവിന്റെ അവസ്ഥ ഓർക്കാൻ കൂടി കഴിയില്ലല്ലോ." അവന്റെ വാക്കുകളെല്ലാം ഒരു ഞെട്ടലോടെയായിരുന്നു ഹൃധു കേട്ടത്.കാശിയുടെ അമ്മ ജീവനോടെ ഇല്ലെന്നുള്ള കാര്യം അവൾക്കൊരു പുതിയ അറിവായിരുന്നു.

ഞെട്ടലിൽ നിന്നും മുക്തമായപ്പോൾ അവൾ കാശിയുടെ പുറകിൽ മെല്ലെ തഴുകി കൊടുത്തു. "സാരല്ല കാശിയേട്ടാ.ഏട്ടന്റെ അമ്മയുടേയും അഞ്ചുവിന്റെ അമ്മയുടേയും ശരീരം മാത്രമേ ഇവിടെ നിന്നും പോയിട്ടുള്ളൂ.ആത്മാവ് ഇന്നും നമ്മുടെ കൂടെ തന്നെയുണ്ട്.പിന്നെ എന്റെ അമ്മ ഏട്ടന്റെ കൂടെ അമ്മയല്ലേ. ഏട്ടനപ്പോ ഒരു അമ്മയുടെ സ്നേഹം എന്റമ്മ തരും." കാശി അവളിൽ നിന്നും അകന്നു മാറിക്കൊണ്ട് അവളെ നോക്കിയതും ഹൃധു കണ്ണടച്ച് കാണിച്ച് പുഞ്ചിരിച്ചു കൊണ്ട് അവന്റെ കണ്ണുകൾ തുടച്ചു കൊടുത്തു.അത് കണ്ടതും അവൻ അവളെ ഇറുകെയൊന്ന് കെട്ടിപ്പിടിച്ച് കവിളിൽ ചുംബിച്ചു കൊണ്ട് അകന്നു മാറി. ഞെട്ടലിൽ നിന്നും പുറത്തേക്ക് വന്നപ്പോഴേക്കും കാശി ഡോറിനരികിൽ എത്തിയിരുന്നു. "ഇനിയും ഇവിടെ നിന്നാൽ ചിലപ്പോ എന്റെ കണ്ട്രോൾ പോകും. പോയി വേഷം മാറ്റെടി." പറഞ്ഞു കൊണ്ടവൻ പുറത്തേക്കിറങ്ങി പോയതും സ്വയം തലക്കിട്ടൊരു കൊട്ട് കൊടുത്തു കൊണ്ട് ഹൃധു ബെഡ്‌ഡിൽ നിന്നും എഴുനേറ്റു. ---- ഫ്രഷ് ആയി താഴേക്ക് ഇറങ്ങുന്നതിൻ മുന്നേ ആദ്യമൊന്ന് അഞ്ചുവിന്റെ മുറിയിലേക്ക് ചെന്നു.ഡോർ തുറന്ന് അകത്തേക്ക് കയറിയതും ബെഡ്‌ഡിൽ എങ്ങോട്ടോ മിഴികളും നട്ട് ഇരിക്കുന്നവളെ കണ്ടപ്പോൾ ഉള്ളൊന്ന് പിടഞ്ഞു.

വേഗം ഡോർ അടച്ചു താഴേക്ക് ഇറങ്ങാൻ നിന്നപ്പോഴാണ് സ്റ്റെയർ കയറി ആകാശേട്ടൻ നടന്നു വരുന്നത് കണ്ടത്. കയ്യിലൊരു ഗ്ലാസ്സുമുണ്ട്. രണ്ട് ദിവസം കൊണ്ട് തന്നെ ആളാകെ മാറിപ്പോയിട്ടുണ്ട്. അഞ്ചുവിന്റെ ഈ മാറ്റം ഏട്ടനെ ഒരുപാട് വേദനിപ്പിക്കുന്നുണ്ട്. "നീ കാശിയെ കണ്ടില്ലേ.?"ആ ചോദ്യം കേട്ടാണ് ഞാൻ ചിന്തയിൽ നിന്നും ഉണർന്നത്. ഏട്ടനെന്റെ അരികിൽ എത്തിയിട്ടുണ്ട്. അതിനൊന്ന് തലയാട്ടിക്കൊണ്ട് മറ്റൊന്നും പറയാതെ ഞാൻ താഴേക്ക് നടന്നു. ഹാളിൽ തന്നെ കാശിയേട്ടൻ ഇരിക്കുന്നത് കണ്ടു. കൂടെ അമ്മായിയും അച്ചുവും കിച്ചുവും ഉണ്ട്. അമ്മയെ ചുറ്റും തിരഞ്ഞെങ്കിലും കണ്ടില്ല. കാശിയേട്ടനെയൊന്ന് നോക്കിക്കൊണ്ട് നേരെ അടുക്കളയിലേക്ക് ചെന്നു. വിചാരിച്ച ആൾ അവിടെ തന്നെയുണ്ട്. എന്തോ പണിയിലാണ്. ഞാൻ അമ്മയുടെ അരികിലേക്ക് ചെന്ന് പിറകിലൂടെ കെട്ടിപ്പിടിച്ചു. "എന്താ ഹൃധൂ ഇന്ന് നല്ല സ്നേഹത്തിലാണല്ലോ.എന്ത് പറ്റി?" "സോറി..അമ്മാ.."അമ്മയുടെ ചോദ്യത്തിന് മറുപടിയായി ആ കവിളിൽ ചുംബിച്ചു കൊണ്ട് പറയുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. "എന്തിന്?" "അമ്മയോട് ഞാൻ നേരത്തെ പറയണമെന്ന് കരുതിയതായിരുന്നു.പക്ഷെ അപ്പോഴൊന്നും പറ്റിയില്ല. ഈ വരവിനെങ്കിലും ഒന്ന് പറയണം എന്ന് വിചാരിച്ച് നിന്നപ്പോഴാ പ്രശ്നങ്ങളൊക്കെ ഉണ്ടായത്.

കാശിയേട്ടൻ പറഞ്ഞപ്പോഴാ അമ്മക്ക് എല്ലാം അറിയാമെന്നുള്ള കാര്യം ഞാൻ അറിഞ്ഞത്. സോറി." "അയ്യേ..അതിനാണോ എന്റെ ഹൃധൂസ് കരയുന്നെ. കാശി നല്ല മോനാ. അവനെ ആദ്യമായി കണ്ടപ്പോ തന്നെ ആഗ്രഹിച്ചിരുന്നതാ നീയും അവനും ഒന്നിച്ചിരുന്നെങ്കിൽ എന്ന്. അവൻ എന്നോട് നിന്നെ ഇഷ്ടമാണെന്ന് വന്ന് പറഞ്ഞപ്പോ മോളേ എനിക്കൊത്തിരി സന്തോഷമായി.നിന്നെ എന്നും പൊന്ന് പോലെ അവൻ നോക്കുമെന്ന് എനിക്കുറപ്പുണ്ട്.പിന്നെ നീ പറയാത്തത്തിൽ സങ്കടമൊക്കെ ഉണ്ടായിരുന്നു. ഇപ്പോഴത് മാറി." എനിക്ക് നേരെ തിരിഞ്ഞു കൊണ്ട് അമ്മ പറഞ്ഞതും ഞാൻ പെട്ടെന്ന് അമ്മയെ ഇറുകെ പുണർന്നു. "ഈ ലോകത്തിലെ ഏറ്റവും ബെസ്റ്റ് എന്റെ അമ്മ തന്നെയാ. ഐ ലൗ യൂ അമ്മാ..😘" "എന്താ അമ്മയും മകളും കൂടെ ഒരു സ്നേഹ പ്രകടനം." പെട്ടെന്ന് അമ്മായിയുടെ ശബ്ദം കേട്ടതും അമ്മയിൽ നിന്നും അകന്നു മാറിക്കൊണ്ട് ഞാൻ വാതിൽക്കലേക്ക് നോക്കി. "അതെന്താ നിക്കെന്റെ അമ്മയെ സ്നേഹിച്ചൂടെ അമ്മായിയേ." "ഓഹ്.. സ്നേഹിച്ചോ..സ്നേഹിച്ചോ.." "കുശുമ്പല്ലേ.." ന്നും പറഞ്ഞ് ആ കവിളിലും ഞാനൊരു മുത്തം കൊടുത്തു. "അല്ല കാശിയേട്ടൻ എവിടെ?" "അവൻ പോയല്ലോ." "ങേ.. പോകേ.. അതെന്താ പറയാതെ പോയത്."

"അറിയില്ല. എന്തോ തിരക്കുണ്ടെന്നാ പറഞ്ഞേ. ആ ബുക്ക്‌ ഏൽപിക്കാൻ വന്നതല്ലേ.ആരുടേലും വീട്ടിൽ പോകാനുണ്ടാകും." ബുക്കോ? ഏത് ബുക്ക്‌.. അമ്മായിയോട് ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും ചോദിച്ചില്ല. ----- "കാശിയേട്ടാ.. " "എന്താ ഹൃച്ചൂസേ.." "ഏട്ടൻ എന്താ അമ്മായിയോട് പറഞ്ഞേ." "ഞാൻ എന്ത് പറയാ. " "അത്.. അമ്മായി പറഞ്ഞല്ലോ ഏട്ടൻ എന്തോ ബുക്ക്‌ തരാൻ വേണ്ടി വന്നതാണെന്ന്." "ഓഹ്. അത് അത് അമ്മായിക്കിനി സംശയം തോന്നേണ്ടെന്ന് വെച്ച് മാളുവിന്റെ ഒരു ബുക്ക്‌ നിനക്ക് തരാനുണ്ടെന്ന് പറഞ്ഞിരുന്നു. അതാകും." "ഹാ അങ്ങനെ." "ന്നിട്ട് പിന്നെന്താ.." "എന്ത്?" "നിന്നെ എനിക്ക് ഒത്തിരി മിസ് ചെയ്യുന്നെടി." "ഇന്നല്ലേ നിങ്ങളിവിടുന്ന് എന്നെ കണ്ട് പോയത്. എന്നിട്ട് മിസ് ചെയ്യേ." "നിന്നെ എനിക്ക് എപ്പോഴും കണ്ടോണ്ടിരിക്കാൻ തോന്നുവാടി. കണ്ടാലോ കടിച്ച് തിന്നാനും തോന്നും.ഐ ലൗ യൂ ഡീ.. " "അയ്യേ.. ഏട്ടനിത്ര പൈങ്കിളി ആയിരുന്നോ." വായിൽ കൈ വെച്ചു കൊണ്ട് സ്വയം പറഞ്ഞതും അത് ഏട്ടനും കേട്ടുവെന്ന് മനസ്സിലായത് അടുത്ത മറുപടി കേട്ടാണ്. "നിനക്ക് അത്തരം വികാരങ്ങളൊന്നും ഇല്ലാത്തതിൻ ഞാൻ എന്ത് ചെയ്യാനാ. നിന്നെ ഒന്ന് കെട്ടിക്കൊണ്ട് വന്നിട്ട് വേണം എനിക്ക്." "അയ്യോ.. നിർത്ത്.." ബാക്കി പറയാൻ സമ്മതിക്കാതെ കിതച്ചു കൊണ്ട് ഞാൻ പറഞ്ഞു. "നിന്നെ എന്നും കണ്ടോണ്ടിരിക്കാൻ എന്ന് പറയാൻ വന്നതാ. നീ എന്തിനാ എപ്പോഴും ഇങ്ങനെ നെഗറ്റീവ് ചിന്തിക്കുന്നേ" അയ്യേ.. ചമ്മി.. എനിക്കെന്തിന്റെ കേടായിരുന്നു........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story