ഹൃധികാശി: ഭാഗം 41

hridikashi

രചന: അൻസിയ ഷെറി (അനു)

ദിവസങ്ങളങ്ങനെ ആരെയും കാത്തു നിൽക്കാതെ കടന്നു പോയി.. അഞ്ചുവിപ്പോ സത്യത്തോട് പൊരുത്തപ്പെട്ട് വരുന്നുണ്ട്.അത് കൊണ്ട് തന്നെ കുറച്ചൊക്കെ മാറ്റമുണ്ട്.. ഇടക്കിടെ സംസാരിക്കാറുണ്ട്.. ആകാശേട്ടൻ അവളോട് ഇഷ്ടമുണ്ടോ എന്ന് ചില സമയങ്ങളിൽ എനിക്ക് തോന്നാറുണ്ട്.. അതൊന്ന് ചോദിച്ചറിയണം... മാളുവിനേയും കാശിയേട്ടനെയുമൊക്കെ ഒത്തിരി മിസ്സ്‌ ചെയ്യുന്നുണ്ട്.. ഒരുപാട് ആയിരുന്നു അവരെ കണ്ടിട്ട്.. പിന്നെ ആകെയുള്ള ആശ്വാസം ഫോൺ വിളിയാണ്... വൈകുന്നേരം ഹാളിലിരുന്ന് ചായ കുടിക്കുമ്പോഴാണ് ഫോൺ അടിച്ചത്.. എടുത്തു നോക്കിയതും മാളു ആണെന്ന് കണ്ടപ്പോൾ വേഗം അറ്റൻഡ് ചെയ്തു.. "എടി പെട്ടെന്ന് നമ്മുടെ കോളേജ് ഗ്രൂപ്പ് എടുത്തു നോക്കിയേ.." എന്താ ഏതാന്ന് ചോദിക്കുന്നതിനു മുന്നേ അതും പറഞ്ഞവൾ കാൾ കട്ട് ചെയ്‍തതും ഇത്തിരി ടെൻഷനോടെ തന്നെയാണ് വാട്സാപ്പ് ഓപ്പൺ ചെയ്തത്... ഒരുപാട് മെസ്സേജ് ഗ്രൂപ്പിൽ കണ്ടതും ദൃതിയിൽ എടുത്തു നോക്കി.. എല്ലാവരും എന്തോ കാര്യം സംസാരിക്കുവാണ്.. മുകളിലേക്ക് സ്ക്രോൾ ചെയ്തപ്പോഴാണ് കാര്യം മനസ്സിലായത്... പ്രിയ ടീച്ചറുടെ കല്യാണമാണ്.. അവസാന ദിവസം എല്ലാവരോടും വരാൻ ടീച്ചർ പറഞ്ഞതാണ്.. ഞാനാണേൽ അക്കാര്യം തന്നെ മറന്നു പോയിരുന്നു.. വരുന്ന ഞായറാഴ്ച ആണ് കല്യാണം.. അതിന് പോകുന്നതിനെ കുറിച്ചുള്ള പ്ലാനിങ്ങിൽ ആണ് എല്ലാതും... ഞാൻ വേഗം മാളുവിന് വിളിച്ചു.. "എന്തായെടി.. നോക്കിയോ..."

"ആഹ്.. നോക്കി..." "നമുക്ക് പോണ്ടേ..." "ഹാ...എങ്ങനെയാ പോകാ.." "ഞാൻ കാശിയേട്ടന്റെ കൂടെ വരാം.. നീ ആകാശിനെ കൂട്ടി വായോ.. നിനക്ക് എളുപ്പമല്ലേ അവിടുന്ന്.." "അതും ശെരിയാ.. ഇവിടെ തന്നെ ആണല്ലോ ടീച്ചറെ വീട്‌.. ഞാൻ ചോദിച്ചു നോക്കാം.. അഞ്ചുവിനെ ഒറ്റക്കാക്കി വരുമോ ആവോ.." "ഹാ... എങ്ങനെയെങ്കിലും സമ്മതിപ്പിക്ക്.." ------ ഇന്നാണ് ടീച്ചറേ കല്യാണം.. ആകാശേട്ടനോട് ചോദിച്ചപ്പോൾ തന്നെ വരാമെന്ന് സമ്മതിച്ചു... അഞ്ചു ഇപ്പൊ കുറച്ചൊക്കെ റിക്കവർ ആയത് കൊണ്ട് പുറത്തേക്കിറങ്ങി എല്ലാവരോടും സംസാരിക്കാറുണ്ട്... സാരി ആയിരുന്നു ഞാൻ ഉടുത്തിരുന്നത്.. വല്ലപ്പോഴേ ഇത് ഉടുക്കാറുള്ളു.. ഇഷ്ടമുണ്ടായിട്ടല്ല.. മാളു നിർബന്ധിച്ചപ്പോൾ ഇട്ടതാണ്.. "പോകാം..." പുറത്തേക്ക് വന്ന് കൊണ്ട് ഞാൻ പറഞ്ഞതും തലയാട്ടിക്കൊണ്ട് ഏട്ടൻ പോയി കാറിൽ കയറി.. എല്ലാവരോടും യാത്ര പറഞ്ഞു കൊണ്ട് ഞാനും കാറിൽ കയറി.. ആദിയുടെ കാറാണ്.. അവനിപ്പോ ഇടയ്ക്കിടെ ഇങ്ങോട്ട് വരാർ ഉണ്ട്..അവനുമായി നല്ല കമ്പനിയായി ഞാനിപ്പോ... ഞങ്ങടെ അവസ്ഥ മനസ്സിലാക്കി അവൻ തന്നെയാണ് ഈ കാർ ഏട്ടൻ കൊടുത്തത്.. വേണ്ടെന്ന് ഒരുപാട് പറഞ്ഞിട്ടും അവൻ കേട്ടില്ല.. പിന്നെ ഏട്ടനും അധികം പറയാൻ പോയില്ല...

വീട്ടിൽ വെച്ച് തന്നെയാണ് കല്യാണം..ഗ്രൂപ്പിൽ മാപ്പ് ഇട്ടത് കൊണ്ട് അധികം ചുറ്റേണ്ടി വന്നില്ല.ടീച്ചറുടെ വീട്ടിലെത്തിയപ്പോൾ തന്നെ പുറത്ത് എന്നെയും കാത്ത് നിൽക്കുന്ന മാളുവിനെ കണ്ടു...ഒപ്പം കാശിയേട്ടനും ഉണ്ട്... ഞങ്ങൾ രണ്ട് പേരും നേരെ അവർക്കരികിലേക്ക് ചെന്നു... എന്നെ നോക്കി കൈ കൊണ്ട് മാളു സൂപ്പർ എന്ന് കാണിച്ചതും ഞാൻ നോക്കിയത് കാശിയേട്ടനെയാ.. അങ്ങേര് എന്റെ മുഖത്തേക്ക് പോലും നോക്കുന്നില്ല.. ഇതെന്ത് പറ്റി..? "ഹായ് അളിയാ..എന്തൊക്കെ പാട്.. സുഖമല്ലേ.." ഞാനെന്ന വ്യക്തിയെ ശ്രദ്ധിക്കാതെ ആകാശേട്ടനെ കെട്ടിപ്പിടിച്ചു കൊണ്ട് ഏട്ടൻ പറയുന്നത് കേട്ട് ദേഷ്യത്തിൽ മാളുവിനേയും വലിച്ചു കൊണ്ട് അകത്തേക്ക് നടന്നു... അങ്ങേരെ കാണിക്കാൻ വേണ്ടിയാ ഇമ്മാതിരി കോലം കെട്ടിയത് തന്നെ.. എന്നിട്ട് എന്നെ ശ്രദ്ധിക്കുന്നുണ്ടോ.. ഇല്ലേയില്ല..😤 ദേഷ്യം മുഴുവൻ മാളുവിന്റെ കയ്യിലാണ് തീർത്തതെന്ന് മനസ്സിലായത് അവളുടെ കരച്ചിൽ കേട്ടപ്പോഴാണ്... "ഓഹ്.. സോറി.." എന്നും പറഞ്ഞ് അവളിൽ നിന്നും ഞാൻ കൈ അയച്ചതും അവളെന്നെ കണ്ണുരുട്ടി നോക്കുവാ.. "ഞാൻ എന്ത് ചെയ്തിട്ടാടി തെണ്ടി എന്റെ കൈ ചുവപ്പിച്ചേ.. നിന്നെ കാശിയേട്ടൻ മൈൻഡ് ആക്കാത്തതിന് എന്റെ മേൽ ദേഷ്യം തീർത്തിട്ട് എന്താ കാര്യം.."

ഒന്ന് ഇളിച്ചു കൊടുത്തു കൊണ്ട് അവളുടെ കയ്യും പിടിച്ച് നടന്നു.. പുതിയ മോഡൽ രീതിയിലുള്ള വലിയൊരു വീടായിരുന്നു അത്..ടീച്ചറിത്രയും വലിയൊരു വീട്ടിലെ ആളാണെന്ന് അറിയില്ലായിരുന്നു.. എങ്ങോട്ട് പോകും എന്നറിയാതെ നിന്നതും മാളു എന്റെ കയ്യും പിടിച്ച് പെട്ടെന്ന് സ്റ്റെയറിന്റെ അരികിലേക്ക് നടന്നു. സ്റ്റെയർ കയറി മുകളിലെത്തിയതും അവിടെ ഒരു മുറിക്ക് അരികിൽ നിൽക്കുന്ന കോളേജിലെ കുട്ടികളെ കണ്ട് അങ്ങോട്ട് നടന്നു. "ടീച്ചറെവിടെയാ" ആ ചോദ്യത്തിന് അടുത്തുള്ള മുറിയിലേക്ക് വിരൽ ചൂണ്ടിയതും ഞങ്ങൾ അതിനകത്തേക്ക് കയറി. കണ്ണാടിക്ക് മുന്നിൽ ഇരിക്കുന്ന ടീച്ചറും ടീച്ചറുടെ മുഖത്ത് എന്തൊക്കെയോ വാരിത്തേക്കുന്ന ബ്യൂടീഷനേയും കണ്ട് ഞാനും മാളുവും പരസ്പരം നോക്കി. മുഖത്തുള്ള പരിപാടി കഴിഞ്ഞ് ടീച്ചർ എഴുനേറ്റ് തിരിഞ്ഞതും കണ്ടത് ഞങ്ങളെയാണ്. "ആഹാ.. ഹൃധുവും മാളുവും എപ്പോ എത്തി" "കുറച്ചു സമയം ആയി" "ഫുഡ്‌ കഴിച്ചാരുന്നോ?" "ഇല്ല" "ഇല്ലേ.. എന്നാ പോയി കഴിച്ചോ" "ഞങ്ങൾ കഴിച്ചോളാം ടീച്ചറേ. ആദ്യം ഇത് പിടി.ഞങ്ങടെ വക. ഹാപ്പി മാരേഡ് ലൈഫ്" കയ്യിലിരുന്ന ഗിഫ്റ്റ് ബോക്സ്‌ ടീച്ചർക്ക് നേരെ നീട്ടിക്കൊണ്ട് ഞാൻ പറഞ്ഞതും ചിരിയോടെ അത് വാങ്ങി. മാളുവും അത് പോലെ തന്നെ.

മുറിയിൽ നിന്നും പുറത്തേക്കിറങ്ങിയതും ഏതോ ഒരു ആന്റി വന്ന് ഫുഡ്‌ കഴിച്ചോ എന്ന് ചോദിച്ചു. ഇല്ലാ എന്ന് പറഞ്ഞതും ഇനി ആരെ കാത്ത് നിൽക്കുവാ എന്നും പറഞ്ഞ് ഒറ്റപ്പോക്കായിരുന്നു. ഞാൻ വായും പൊളിച്ച് മാളുവിനെ നോക്കിയതും അവൾ എന്റെ കയ്യും പിടിച്ച് താഴേക്ക് നടന്നു. ഫുഡ്‌ കഴിക്കുന്ന ഇടത്തേക്ക് ചെന്നപ്പോൾ സത്യം പറഞ്ഞാ എന്റെ കണ്ണ് തള്ളിപ്പോയി. കഴിക്കാനുള്ള ദൃതിയിൽ ആരൊക്കെയോ ഉന്തി തള്ളി പോകുന്നു. അതിനിടയിൽ പിറകിൽ നിന്നാരോ ഉന്തിയപ്പോൾ ഞാനും മാളുവും മുന്നിലെത്തി. രണ്ട് സീറ്റ് കണ്ടതും അവളെന്റെ കയ്യും പിടിച്ച് ഒറ്റ ഓട്ടം ആയിരുന്നു. എന്റെ അടുത്തുള്ള സീറ്റിൽ ആരുമുണ്ടായിരുന്നില്ല.നന്നായി വിശന്നത് കൊണ്ട് തന്നെ ആസ്വദിച്ചു കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് പെട്ടെന്നാരോ എന്റെ അരികിൽ വന്നിരുന്നത്. തലയൊന്ന് ചെരിച്ചു നോക്കിയതും അടുത്തുള്ള ചെയറിലിരിക്കുന്ന കാശിയേട്ടന്റെ കണ്ട് ഫുഡ്‌ അറിയാതെ തരിപ്പിൽ പോയി. അപ്പോ തന്നെ വെള്ളമെടുത്ത് കാശിയേട്ടൻ എനിക്ക് നേരെ നീട്ടിയതും വേഗം അത് വാങ്ങി കുടിച്ചു കൊണ്ട് തല താഴ്ത്തി കഴിക്കാൻ തുടങ്ങി. "ആർത്തി മൂത്ത് കഴിച്ചിട്ടാ ഇങ്ങനെ തരിപ്പിൽ പോകുന്നത്."

ഫുഡ്‌ നേരാ വണ്ണം കഴിക്കാത്ത എന്നോടാ അങ്ങേരുടെ ചോദ്യം. തല ഉയർത്തി നോക്കിയപ്പോഴാണ് എന്നെ കളിയാക്കിയതാണെന്ന് മനസ്സിലായത്. കണ്ണുരുട്ടിയൊന്ന് കാണിച്ചിട്ട് ഞാൻ പിന്നെ അങ്ങോട്ട് നോക്കിയതേ ഇല്ല. ഫുഡ്‌ കഴിച്ചതിൻ ടീച്ചറുടെ കൂടെ ഞങ്ങളെല്ലാവരും ഫോട്ടോ എടുത്തു. ---- "എടി..നമുക്ക് ഈ വീടൊക്കെ ഒന്ന് ചുറ്റിയടിച്ച് കണ്ടിട്ട് പോയാൽ പോരേ.." മുറ്റത്തെ ചെയറിൽ താടക്ക് കയ്യും കൊടുത്തിരിക്കുന്ന ഹൃധുവിനെ നോക്കി മാളു പറഞ്ഞതും ഓകെ എന്ന് തലയാട്ടിക്കൊണ്ട് ഹൃധു എഴുനേറ്റു. അകത്തേക്ക് കയറിക്കൊണ്ട് താഴെയുള്ള ഭാഗങ്ങളെല്ലാം നോക്കിയതിന് ശേഷം പിന്നെ മുകളിലേക്ക് രണ്ട് പേരും കൂടെ കയറി. അവിടെയുള്ള മുറികളെല്ലാം ചുറ്റിയടിച്ച് അവസാനം ടെറസിലേക്കുള്ള വഴിയിലൂടെ നടക്കുമ്പോഴാണ് പെട്ടെന്ന് ആരോ അതിനടുത്തുള്ള മുറിയിലേക്ക് ഹൃധുവിനെ വലിച്ചത്. മാളു അവൾക്ക് മുന്നിൽ ആയത് കൊണ്ട് തന്നെ അവളൊന്നും അറിഞ്ഞിരുന്നില്ല. പകച്ചു കൊണ്ട് ഹൃധു മുന്നോട്ട് നോക്കിയതും തന്റെ മുന്നിൽ നിൽക്കുന്ന കാശിയെ കണ്ട് ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ചു. "ഞാൻ പേടിച്ചു പോയി. അല്ല കാശിയേട്ടൻ എന്തിനാ എന്നെ ഇങ്ങോട്ട് വലിച്ചേ" "നിന്നെ കാണാൻ വേണ്ടി" "ഓഹ്.വന്നപ്പോ തന്നെ കണ്ടതാണല്ലോ.. എന്നിട്ട് അപ്പോ ശ്രദ്ധിക്കാതെ ഇപ്പോഴാണോ ശ്രദ്ധിക്കുന്നെ😏"ഒരു വശത്തേക്ക് ചുണ്ട് കോട്ടിയവളുടെ ചുണ്ടിലവൻ പെട്ടെന്ന് വിരലമർത്തിയതും ഹൃധു പിടച്ചിലോടെ അവനെ നോക്കി.

"ഞാൻ മൈൻഡ് ആക്കാത്തത് കൊണ്ട് നിനക്കപ്പൊ സങ്കടമൊക്കെ തോന്നിയല്ലേ" ചുണ്ടിലെ കൈ എടുക്കാതെ തന്നെ ചിരിയോടെ അവൻ ചോദിച്ചതും അവൾ അവന്റെ കൈ പെട്ടെന്ന് തട്ടി മാറ്റിക്കൊണ്ട് കണ്ണുരുട്ടി. "ദേ കല്യാണത്തിന് മുന്നേ ഇമ്മാതിരി പരിപാടിയൊന്നും വേണ്ട. പിന്നെ എനിക്ക് സങ്കടമൊന്നുമില്ല. നിങ്ങൾ വെറുതെ പറയുന്നതാ" പറഞ്ഞു കൊണ്ടവൾ പെട്ടെന്ന് അവനെ മറികടന്ന് പോകാൻ തുനിഞ്ഞതും കാശി അവളുടെ കൈ പിടിച്ച് വലിച്ച് കൊണ്ട് ചുമരോട് ചേർത്തു. ഒപ്പം അവൾക്ക് മുന്നിൽ ചുമരിൽ ഇരു കൈകളും കുത്തി നിന്നു. "കാ.. കാശിയേട്ടാ.എ.. എന്താ ഈ കാണിക്കുന്നേ" പിടച്ചിലോടെയുള്ള അവളുടെ ചോദ്യത്തിന് മറുപടി പറയാതെ അവൻ അവളെ തന്നെ കണ്ണിമ ചിമ്മാതെ നോക്കി നിന്നു. "ഹൃധു.. I want taste your lip" ഞെട്ടലോടെ ഹൃധു അവനെ നോക്കിയപ്പോഴേക്കും അവന്റെ ചുണ്ടുകൾ അവളുടെ മുഖത്തിന് നേരെ താഴ്ന്നു വന്നിരുന്നു. അവന്റെ വാക്കുകളിൽ തറഞ്ഞു നിൽക്കുകയായിരുന്ന അവൾക്ക് എന്ത് ചെയ്യണമെന്ന് നിശ്ചയമില്ലായിരുന്നു. കൈകാലുകൾ വിറക്കാൻ തുടങ്ങിയതും മിഴികൾ ഇറുക്കെ അടച്ചു നിന്നു. അവന്റെ അധരം അവളുടെ അധരത്തിൽ ചെറുതായൊന്ന് ഉരസിയതും അവളുടെ കൈകൾ സാരിയിൽ മുറുകി. ഒപ്പം കണ്ണുകൾ വീണ്ടും വീണ്ടും ഇറുകെ അടച്ചു.

പെട്ടെന്നവന്റെ നിശ്വാസം തന്നിൽ നിന്നും അകന്നതും മെല്ലെ കണ്ണ് തുറന്ന് നോക്കിയ ഹൃധു തനിക്ക് മുഖം തരാതെ തിരിഞ്ഞു നിൽക്കുന്നവനെയാണ്. "കാശിയേട്ടാ" അവളുടെ വിളി കേട്ടതും തിരിഞ്ഞു നോക്കിയവൻ വെപ്രാളത്തോടെ അവളെ കെട്ടിപ്പിടിച്ചു.ശേഷം കവിളിലൊന്ന് ചുംബിച്ചു കൊണ്ട് അകന്നു മാറി. "സോറി ഹൃച്ചൂസെ.. നിന്നെ ഈ കോലത്തിൽ കണ്ടപ്പോൾ എനിക്കെന്തോ പിടിച്ചു നിൽക്കാൻ പറ്റിയില്ല. അതാ ഞാൻ പെട്ടെന്ന് അങ്ങനെ പറഞ്ഞതും ചെയ്യാൻ തുനിഞ്ഞതും. അതിന് മുന്നേ ബോധോദയം വന്നത് കൊണ്ട് നന്നായി. ഇല്ലേൽ കല്യാണത്തിന് മുന്നേ എന്റെ ആദ്യ കിസ് നഷ്ടമായിരുന്നേനെ. പിന്നെ ഞാൻ നിന്നോട് അപേക്ഷിക്കുകയാണ്. മേലാൽ ഇനി ദയവ് ചെയ്ത് നമ്മുടെ കല്യാണമൊന്ന് കഴിയുന്നത് വരെ സാരി ഇടരുത്. കല്യാണത്തിന് ശേഷം ഇട്ടോ. കുഴപ്പമില്ല. അതിന് മുന്നേ എങ്ങാനും നിന്നെ ഇത് പോലെ കണ്ടാൽ പിന്നെ ചിലപ്പോ കല്യാണത്തിന് നമ്മുടെ കൊച്ച് കൂടെ ഉണ്ടാകും" വാതിൽ തുറന്നവൻ പുറത്തേക്ക് പോയതും ഹൃധു അപ്പോഴും അവൻ പറഞ്ഞതൊക്കെ കേട്ട് ഷോക്ക് അടിച്ച് നിൽക്കുവായിരുന്നു. മാളു വന്ന് കാലിനിട്ട് ഒരു ചവിട്ട് കൊടുത്തപ്പോഴാണ് സ്ഥല കാല ബോധത്തിലേക്ക് തിരികെ വന്നത്. --------

"മാളൂ നമുക്ക് ബീച്ചിലൊന്ന് പോയിട്ട് വീട്ടിലേക്ക് പോയാൽ പോരേ" തിരികെ അവിടെ നിന്നും ഇറങ്ങിയപ്പോൾ ഞാൻ മാളുവിനോട് ചോദിച്ചു.ന്നാൾ പറഞ്ഞു വെച്ച കഥയുടെ ബാക്കി എങ്ങനെയെങ്കിലും അറിയണം എന്നതാണ് ലക്ഷ്യം. "ആഹ്.. അതിനെന്താ പോകാലോ." അവളുടെ മറുപടി കേട്ടതും ഒന്ന് തലയാട്ടിക്കൊണ്ട് പോകുന്ന വഴിക്കുള്ള ഒരു ബീച്ചിൽ കാർ നിർത്തി.ശേഷം ഞാനും അവളും പുറത്തേക്കിറങ്ങി. "നിക്ക് ഐസ്ക്രീം മേടിച്ചു തായോ കാശിയേട്ടാ" കാര്യം നേടാൻ കഴുതക്കാലും പിടിക്കണമെന്നല്ലേ. മറുത്തൊന്നും പറയാതെ ഞാൻ രണ്ട് ഐസ്ക്രീം അവൾക്ക് മേടിച്ചു കൊടുത്തു. "അന്നത്തെ കഥയുടെ ബാക്കി അറിയാനല്ലേ ഇപ്പൊ ഇവിടെ വന്നിരിക്കുന്നെ" അവളുടെ പെട്ടെന്നുള്ള ചോദ്യത്തിൽ ആദ്യമൊന്ന് ഞെട്ടിയെങ്കിലും പിന്നെ ഞാൻ അതേയെന്ന നിലക്ക് തലയാട്ടി. "അന്ന് ഹൃധുവിന്റെ അമ്മ വീട്ടിൽ നിന്നും ഇറങ്ങിപ്പോന്ന് ബസ് സ്റ്റാൻഡിൽ ചെന്നപ്പോൾ അവിടെ വെച്ച് മഹി അങ്കിളിനെ കണ്ടതല്ലേ പറഞ്ഞത്. അതിനിടയിൽകുഞ് കരഞ്ഞത് പറഞ്ഞ് നിർത്തിയപ്പോഴാണല്ലോ നിന്റെ ഫോൺ അടിച്ചത്. ശേഷം എന്താ ഉണ്ടായേ" അവളൊന്ന് നെടുവീർപ്പിട്ടു കൊണ്ട് പറയാൻ തുടങ്ങിയതും ഞാനവളുടെ വാക്കുകൾക്കായി കാതോർത്തു. ❣️❣️❣️❣️ കുഞ്ഞിന്റെ കരച്ചിൽ കേട്ട് മഹിയും രാധികയും ഞെട്ടലോടെ പരസ്പരം നോക്കി. ശേഷം കുഞ്ഞിലേക്കും. "വിശന്ന് കരയുവാണോ?"മഹിയുടെ ചോദ്യം കേട്ടതും ദയനീയമായൊന്ന് തലയാട്ടിക്കൊണ്ട് അവർ ചുറ്റും കണ്ണുകൾ ഓടിച്ചു. കുഞ്ഞിനെങ്ങനെ ഇവിടെ നിന്ന് പാൽ കൊടുക്കും. കഴുകൻ കണ്ണുകൾ എപ്പോഴാണ് തേടി വരികയെന്ന് പറയാനും കഴിയില്ല. കുഞ്ഞിന്റെ കരച്ചിൽ കൂടി വരും തോറും ആ മാതൃഹൃദയം പിടഞ്ഞു. സ്റ്റാൻഡിലെ തിണ്ടിൽ കിടന്നുറങ്ങുന്ന ഹൃധുവിനെ മഹി പെട്ടെന്ന് എടുത്ത് തോളിലിട്ടതും അവര് അവനെ സംശയത്തോടെ നോക്കി. "ഏട്ടത്തി ഒരു സ്ഥലമുണ്ട്.പക്ഷെ ഇവിടെയല്ല കുറച്ച് ദൂരെയാണ്...".......  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story