ഹൃധികാശി: ഭാഗം 42

hridikashi

രചന: അൻസിയ ഷെറി (അനു)

"ഇതാണ് വീട്‌" മുന്നിൽ കാണുന്ന പഴയൊരു തറവാട് കാണിച്ചു കൊണ്ട് മഹി പറഞ്ഞു. "എന്റെ ഫ്രണ്ടിന്റെ തറവാട് ആയിരുന്നു. അവരിവിടുന്ന് താമസം മാറിയപ്പോൾ ഇത് വിറ്റു. ഇത് മതിയെന്നുണ്ടെങ്കിൽ ഞാൻ വാങ്ങാം." "നി.. നിനക്കിത് വാങ്ങാൻ പണം?" "അതിനെ കുറിച്ചോർത്ത് ഏട്ടത്തി പേടിക്കണ്ട.വീട്‌ ഇത് മതിയോ എന്ന് പറ" "ഇത് തന്നെ ധാരാളമാ. ഞങ്ങൾക്ക് വേണ്ടി ഇങ്ങനെയൊക്കെ ചെയ്യുന്നതിന് നിന്നോട് എങ്ങനെയാ നന്ദി പറയേണ്ടതെന്ന് എനിക്ക് അറിയില്ല മഹി" "ഹേയ്. കരയല്ലേ ഏട്ടത്തി. ഇതൊക്കെ എന്റെ ഒരു കടമയായി കണ്ടാൽ മതി.എന്റെ ഒരു ഫ്രണ്ടിന്റെ വീട്‌ ഇവിടെ തൊട്ടടുത്തുണ്ട്. ഇന്ന് നിങ്ങൾക്കവിടെ താമസിക്കാം. നാളെയാകുമ്പോഴേക്കും ഇത് ഞാൻ റെഡിയാക്കാം" മറുപടിയായി അവർക്കൊന്നും പറയാനില്ലായിരുന്നു.നന്ദി പറഞ്ഞാൽ തീരില്ല അവനോട്. പറഞ്ഞ പോലെ മഹിയുടെ ഫ്രണ്ടിന്റെ വീട്ടിൽ അന്നവർ താങ്ങി. പിറ്റേന്ന് മഹി തന്നെ വന്ന് അവരെ പുതിയ വീട്ടിലേക്ക് കൊണ്ടു പോയി. പിന്നീടവരുടെ താമസം അവിടെയായിരുന്നു. മഹി ഇടയ്ക്കിടെ അവരെ കാണാനായി വരാറുണ്ട്. വരുമാനത്തിനായി ഒരു തയ്യൽ മിഷീനും അവൻ വാങ്ങിക്കൊടുത്തു. അതിനിടയിലാണ് ഒരു ദിവസം അവരാ വാർത്ത അറിഞ്ഞത്.

ഒരു ആക്സിഡന്റിൽ മഹി മരിച്ചത്.അതവർക്ക് വല്ലാത്തൊരു ഷോക്കായിരുന്നു. ഒന്ന് പോയി കാണാൻ തോന്നിയെങ്കിലും അവനെ ആ അവസ്ഥയിൽ കണ്ടാൽ സഹിക്കാൻ കഴിയില്ലെന്ന് തോന്നിയപ്പോൾ ആ ശ്രമം ഉപേക്ഷിച്ചു. അവന്റെ മരണത്തിന്റെ കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് അടുത്തുള്ള അവന്റെ സുഹൃത്ത് പറഞ്ഞ് കേട്ടത്. മഹിയുടെ വീട്ടുകാർക്ക് ഒരു ബാധ്യത ആയപ്പോൾ മിത്രയെ അവർ വീട്ടിൽ നിന്നും പുറത്താക്കി എന്ന്. സ്വന്തം വീട്ടിലേക്ക് പോകാൻ താല്പര്യമില്ലാത്തത് കൊണ്ട് തന്നെ മുന്നിൽ മരണം എന്നല്ലാതെ മറ്റൊരു മാർഗം ഇല്ലായിരുന്നു. എന്തോ ഭാഗ്യം കൊണ്ട് ദൈവം അവരെ കാത്തതാണ്. വർഷങ്ങൾക്ക് ശേഷം അവർക്ക് വേണ്ടിയാണ് രാധിക പിന്നെ സ്വന്തം നാട്ടിലേക്ക് കാൽ കുത്തിയത്. അവിടെ നിന്നും മിത്രയേയും നാൽ വയസ്സുള്ള മകൾ അച്ചുവിനെയും തങ്ങളുടെ കൂടെ കൂട്ടി. പിന്നീടിത്രയും കാലം അവരെല്ലാം ഒരുമിച്ചാണ് ജീവിച്ചത്. ---- "നീയെങ്ങനെയാ ഇതറിഞ്ഞത്?" കാശിയുടെ ചോദിച്ചതിന് അവളൊന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു. "ഹൃധു പറഞ്ഞു. കാശിയേട്ടനോടുള്ള പ്രണയം ഒഴികെ എന്നോട് അവൾ പറയാത്തതായി ഒന്നുമില്ല." അത് കേട്ടവനൊന്ന് ചിരിച്ചു കൊണ്ട് കടലിലേക്ക് നോക്കി.

"പിന്നെ അവളുടെ അച്ഛൻ ആരാണെന്ന് അവൾക്കും എനിക്കും അറിയില്ല.അവളുടെ അമ്മ പറഞ്ഞ കഥയിൽ നിന്നും മാത്രമാണ് അച്ഛനെ കുറിച്ച് എന്തെങ്കിലും അറിഞ്ഞത്. പേരോ ഫോട്ടോയോ ഒന്നുമവൾ ഇത് വരെ ചോദിച്ചിട്ടില്ല. അങ്ങനെ ഒരാളെ കുറിച്ച് അറിയാൻ താല്പര്യം ഇല്ലെന്നാണ് അവൾ പറഞ്ഞത്." "അവളുടെ അച്ഛനിപ്പോ ജീവനോടെ ഉണ്ടോ?" "അറിയില്ല" "പോകാം "കുറച്ചു നേരത്തെ നിശബ്ദതക്ക് ശേഷം കാശി പറഞ്ഞതും തലയാട്ടിക്കൊണ്ട് മാളു എഴുനേറ്റു. ഒപ്പം കാശിയും. ❣️❣️❣️❣️ മൂന്ന് വർഷത്തിന് ശേഷം. "ശ്ശെ.. ഈ കാശിയേട്ടനെന്താ വിളിച്ചിട്ട് എടുക്കാത്തെ. മെസ്സേജ് അയച്ചിട്ട് റിപ്ലൈയും ഇല്ല" പിറു പിറുത്തു കൊണ്ട് ഹൃധു മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി. ആ പിന്നെ അവളിപ്പോ ഡിഗ്രി കഴിഞ്ഞുട്ടോ.ഇപ്പൊ psc എക്സാം എഴുതി ഇരിക്കുവാണ്. കാശിക്ക് സ്വന്തമായൊരു കമ്പനി നടത്താൻ ആഗ്രഹമുണ്ടായിരുന്നു. അവന്റെ കഠിന ശ്രമം കൊണ്ടാകാം ഇന്നത് സഫലമായി. അതിന്റെ MD യും അവൻ തന്നെയാണ്. "എന്താ ഹൃധൂ കുറച്ച് ദിവസമായല്ലോ ആകെ ഒരു മൂഡ് ഓഫ്.എന്ത് പറ്റി?" മുറിയിലേക്ക് കയറി വന്ന് കൊണ്ട് ആകാശ് ചോദിച്ചതും അവളവനെ നോക്കിയൊന്ന് ചിരിക്കാൻ ശ്രമിച്ചു. അവരുടെ കാര്യം പറയാൻ മറന്നു.

ആകാശും അഞ്ചുവും ഇപ്പൊ സെറ്റായി. ഉള്ളിൽ ഇഷ്ടമുണ്ടായിട്ടും തുറന്ന് പറയാൻ അവനെന്തോ മടിയായിരുന്നു. അഞ്ചുവിന്റെ അന്നത്തെ മാറ്റം കാരണം അവന്റെ ഉള്ളിൽ ഒളിപ്പിച്ചതെല്ലാം പുറത്തേക്ക് വന്നു. ഇപ്പൊ അഞ്ചു ആറ് മാസം ഗർഭിണിയാണ്. "ഹേയ് ഒന്നുമില്ല ഏട്ടാ.എക്സാം കഴിഞ്ഞല്ലേ ഉള്ളു. അപ്പോ അതിന്റെ ഒരു ടെൻഷൻ അത്രേ ഉള്ളു." പറഞ്ഞൊപ്പിച്ചു കൊണ്ടവൾ വീണ്ടും ചിരിക്കാൻ ശ്രമിച്ചു. "അത് മാത്രേ ഉള്ളു? ഉറപ്പാണോ?" "അതേന്നെ. ഏട്ടനിപ്പോ അഞ്ജുവിനെ പോയി നോക്ക്. എനിക്കൊരു കുഴപ്പവുമില്ല" അവനെ ഉന്തി തള്ളിയവൾ പുറത്തേക്ക് പറഞ്ഞയച്ചു കൊണ്ട് ഡോറടച്ചു. ശേഷം കണ്ണാടിക്കരികിൽ വന്ന് നിന്നു. പ്രത്യേകിച്ചൊരു ഒരു മാറ്റവുമില്ല. ചെറുതായൊന്ന് തടിച്ചിരുന്നു. പക്ഷെ ഇപ്പോത്തെ ടെൻഷൻ കാരണം അതെല്ലാം പോയി. കാശിയെ കുറിച്ച് ഇപ്പോ ഒരു വിവരവുമില്ല. കുറച്ച് ദിവസമായി മെസ്സേജ് അയച്ചാലോ കാൾ ചെയ്താലോ എടുക്കാറില്ല. അതവളെ വല്ലാതെ ബാധിച്ചിരുന്നു. മാളുവിനോട് ചോദിച്ചപ്പോൾ അവൾക്കുമൊന്നുമറിയില്ല. ❣️❣️❣️❣️

കാശിയേട്ടൻ ഇനി എന്നെ മടുത്തു കാണുവോ? കണ്ണാടിയിൽ കാണുന്ന പ്രതിബിംബത്തിൽ നോക്കി ഞാൻ സ്വയം ചോദിച്ചു. "ഹേയ് അങ്ങനെ വരില്ല.ഏട്ടൻ അങ്ങനെയൊന്നും ഉണ്ടാകില്ല" "ഇനി ചെലപ്പോ ഉണ്ടായിക്കൂടാ എന്നില്ലല്ലോ? ഇപ്പോഴാണെങ്കിലോ ബോധം വെച്ചത്. എന്നെപ്പോലെ ഒരുവൾ അല്ല ഏട്ടൻ ചേർന്നതെന്ന് തോന്നിയിട്ടുണ്ടെങ്കിലോ" "അതെല്ലാം നിനക്ക് തോന്നുന്നതാ"മനസ്സും ബുദ്ധിയും തമ്മിൽ കലഹിക്കുമ്പോൾ എന്ത് ചെയ്യണം എന്നറിയാതെ ഞാൻ നിന്നു. കണ്ണുകൾ നിറഞ്ഞു കവിയുന്നുണ്ടായിരുന്നു. എന്തെങ്കിലും ഒന്നറിഞ്ഞിരുന്നെങ്കിൽ സമാധാനം ആകുമായിരുന്നു. ഫോണെടുത്ത് വാട്സാപ്പ് തുറന്നു നോക്കി. ഓരോരുത്തരുടെ സ്റ്റാറ്റസുകളായി നോക്കുമ്പോഴാണ് പെട്ടെന്ന് ജസ്റ്റ്‌ നൗ ആയി ഏട്ടന്റെ സ്റ്റാറ്റസ് കണ്ടത്. വെപ്രാളത്തോടെ എടുത്തു നോക്കിയതും Happy😍 എന്നും പറഞ്ഞ് സ്റ്റാറ്റസ് ഇട്ടത് കണ്ടപ്പോൾ എന്റെ നെറ്റി ചുളിഞ്ഞു. ഞാൻ ഇവിടെ സങ്കടപ്പെട്ട് നിൽക്കുമ്പോൾ ഏട്ടനവിടെ സന്തോഷത്തിൽ ഇരിക്കുവാണോ? കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി.

"ഏട്ടാ" സ്റ്റാറ്റസ് എടുത്തു കൊണ്ട് ഏട്ടന്റെ നമ്പറിലേക്ക് മെസ്സേജ് അയച്ചു. ബാക്ക് അടിച്ച് നമ്പർ ഓപ്പൺ ചെയ്തതും ആളപ്പോൾ തന്നെ സീൻ ചെയ്തു. ആകാംക്ഷയോടെ റിപ്ലൈക്കായി കാത്ത് നിൽകുമ്പോഴാണ് ഏട്ടന്റെ dp കാണാതായത്. ആദ്യമൊന്ന് സംശയിച്ചു നിന്നതും പെട്ടെന്ന് കാര്യം കത്തിയപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഹൃദയമിടിപ്പ് ഉയർന്നു. ഏട്ടൻ എന്നെ ബ്ലോക്ക് ആക്കിയിരിക്കുന്നു. കണ്ണുകൾ നിറഞ് ചുറ്റുമൊന്നും കാണാതെ ആയതും നേരെ ബെഡ്‌ഡിലേക്ക് വീണ് പൊട്ടിക്കരഞ്ഞു. ആ തേങ്ങലിനിടയിൽ എപ്പോഴോ ഉറങ്ങിപ്പോയിരുന്നെന്ന് മനസ്സിലായത് ഡോറിൽ ഉറക്കെ തട്ടിക്കൊണ്ടുള്ള ആകാശേട്ടന്റെ വിളി കേട്ടാണ്. ഞെട്ടലോടെ എഴുനേറ്റ് പോയി ഡോർ തുറന്നതും വെപ്രാളത്തോടെ മുന്നിൽ നിൽക്കുന്ന ഏട്ടനെ കണ്ടപ്പോൾ എന്തിനെന്നറിയാതെ എന്റെ ഹൃദയമിടിപ്പ് വീണ്ടും ഉയർന്നു. "എ.. എന്താ ഏട്ടാ.. ന്തേലും പ്രശ്നമുണ്ടോ?" വെപ്രാളത്തോടെയാണ് ചോദിച്ചത്. "ഹൃധൂ.. നീ.. നീ വേഗം റെഡി ആയി വായോ.. ഒ.. ഒരു സ്ഥലം വരെ പോകാനുണ്ട്."നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് പോകാൻ തുനിഞ്ഞ ഏട്ടന്റെ കോളറിൽ ഞാൻ പിടിച്ചു വലിച്ചു.

"എ.എന്താ.. എന്താ കാര്യം.. അതറിയാതെ ഞാൻ ഇവിടെ നിന്നും വരില്ല.പ.. പറ.. പറയാൻ" എന്തിനെന്നില്ലാതെ എന്റെ കണ്ണുകൾ അപ്പോ വെറുതെ നിറയുന്നുണ്ടായിരുന്നു. "അ.. അത് മോളേ.. നീ എങ്ങനെ എടുക്കും എന്ന് എനിക്കറിയില്ല.. ന.. നമ്മുടെ കാ.. കാശി ക്ക്.. ഒ.. ഒരു ആക്സിഡന്റ്.. അതിലവൻ പോ.. പോയി" ചറ്റുമുള്ളതെല്ലാം മങ്ങി നിലത്തേക്ക് പതിയുന്നത് മാത്രം ഞാനറിഞ്ഞു. ---- ഇരു നില വീടിന്റെ മുന്നിൽ അവരുടെ കാർ വന്നു നിന്നതും ഡോറിൽ തല ചായ്ച്ചു ഇവിടെ അല്ലെന്ന രീതിയിൽ കിടക്കുന്ന ഹൃധുവിനെയാണ് ആകാശ് കണ്ടത്. "ഹൃധൂ.. വീടെത്തി. ഇറങ്ങുന്നില്ലേ" തോളിൽ തട്ടി അവൻ വിളിച്ചതും ഞെട്ടലോടെ അവനെയൊന്ന് നോക്കി അവൾ പുറത്തേക്ക് നോക്കി. ആദ്യം തന്നെ കണ്ടത് വീടിന് മുന്നിൽ കെട്ടിയിരിക്കുന്ന പന്തലാണ്.......  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story