ഹൃധികാശി: ഭാഗം 43

hridikashi

രചന: അൻസിയ ഷെറി (അനു)

മുറ്റത്തായി ഉയർത്തി കെട്ടിയ പന്തൽ കണ്ടവളുടെ കണ്ണുകൾ മിഴിഞ്ഞു വന്നു.അതേ മിഴിച്ചിലോടെ തിരിഞ്ഞ് നോക്കിയതും തിരിച്ചറിയാൻ കഴിയാത്ത മുഖഭാവവുമായി അവളെ നോക്കി നിൽക്കുന്ന ആകാശിനെയാണ് കണ്ടത്. "ആകാശേട്ടാ" "വാ ഹൃധു"പറഞ്ഞു കൊണ്ട് അവളുടെ കൈ പിടിച്ചവൻ മുന്നോട്ട് നടന്നതും ഹൃധു ഒന്നും മനസ്സിലാകാതെ അവനെ തന്നെ നോക്കി പിറകെ നടന്നു. പന്തലിനുള്ളിലേക്ക് കയറിയതും മുറ്റത്ത് തന്നെ നിൽക്കുന്ന തന്റെ വീട്ടുകാരേയും മാളുവിനേയുംയും ലോകേഷിനേയും വേറെ ചിലരെയുമൊക്കെ കണ്ട് അവൾ സംശയത്തോടെ അവരെയെല്ലാം മാറി മാറി നോക്കി. കാശി അവരിൽ ഇല്ലെന്ന് കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു. "ഹൃധൂ വാ. നിനക്ക് കാശിയേട്ടനെ കാണണ്ടേ" അവൾക്കരികിലേക്ക് വന്ന് മാളു കയ്യിൽ പിടിച്ച് പറഞ്ഞതും ഹൃധു അവളെ നിറഞ്ഞ കണ്ണോടെ നോക്കി. "മാളൂ. ന്റെ കാശിയേട്ടൻ🥺" "വരാനുള്ളത് വഴിയിൽ വെച്ച് തങ്ങില്ല എന്നല്ലേ. കാശിയേട്ടന്റെ വിധി ഇതാവും" പറഞ്ഞു കൊണ്ട് മാളു അവളേയും കൂട്ടി അകത്തേക്ക് നടന്നതും ഹൃധു അവളെ ദേശിച്ചു നോക്കി. "നിനക്കെങ്ങനെ മാളു ഇങ്ങനെ സംസാരിക്കാൻ കഴിയുന്നു"

ദേഷ്യത്തിൽ അവളിൽ നിന്നും അയച്ചു കൊണ്ട് അവൾ ഹാളിലേക്ക് കയറിയതും തലയിലെക്കെന്തോ വന്ന് വീണതും ഒരുമിച്ചായിരുന്നു. ഞെട്ടലോടെ തല ഉയർത്തി നോക്കിയതും തനിക്ക് മുന്നിൽ കുറച്ചകലെയായി ചിരിയോടെ കയ്യും കെട്ടി നിൽക്കുന്ന കാശിയെ കണ്ട് ഞെട്ടിപ്പോയി.നിറഞ്ഞ കണ്ണുകളിൽ അത്ഭുതം നിറഞ്ഞു. അവനെ കണ്ടവൾക്ക് എന്ത് ചെയ്യണം എന്നറിയില്ലായിരുന്നു. പെട്ടെന്ന് എന്തോ ഓർത്ത പോലെ ഹൃധു അവനരികിലേക്ക് പാഞ്ഞു ചെന്നു. ആ മുഖം കൈകുമ്പിളിലെടുത്ത് കൊണ്ട് മുഖമാകെ ചുംബനങ്ങൾ കൊണ്ട് മൂടി.അവനതെല്ലാം സ്വീകരിച്ചു കൊണ്ട് ചിരിയോടെ കണ്ണടച്ച് നിന്നു. പെട്ടെന്നവൾ അവനിൽ നിന്നും അകന്നു മാറിക്കൊണ്ട് ഇറുകെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. അവളുടെ ശരീരം വിറക്കുന്നുണ്ടായിരുന്നു. അത് കണ്ടവന്റെ ഹൃദയവുമൊന്ന് പിടഞ്ഞു. ചുണ്ടിലെ ചിരി മാഞ്ഞു. ചിരിയോടെ തങ്ങളെ നോക്കി നിൽക്കുന്ന മാളുവിനേയും ലോകേഷിനേയും കണ്ണുരുട്ടി നോക്കി. മുന്നിൽ നടക്കുന്നത് സത്യമാണോ മിഥ്യയാണോ എന്നവൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല. അവളവനിൽ നിന്നും പെട്ടെന്ന് അകന്ന് മാറിക്കൊണ്ട് മുഖമാകെ മിഴികൾ പായിച്ചു. ശേഷം ഇരുകൈകളും എടുത്ത് തിരിച്ചും മറിച്ചും നോക്കി.

ഷർട്ടിലെ ബട്ടണ്സ് അഴിക്കാനാവൾ തുടങ്ങിയതും അവനവളുടെ കൈകളിൽ പെട്ടെന്ന് പിടിച്ചു. "കാശിയേട്ടനെന്തെങ്കിലും പറ്റിയോ?" ചുണ്ട് പിളർത്തി ചോദിക്കുന്നവളെ കണ്ടവൻ വാത്സല്യം തോന്നി. ഇല്ലെന്ന നിലക്ക് അവൻ തലയാട്ടിയതും അവളവനെ ഇറുകെ പുണർന്നു. "ഞാ.. ഞാൻ പേടിച്ചു പോയി.. ആ.. ആകാശേട്ടൻ അ.. അങ്ങനെയൊക്കെ വന്ന് പറഞ്ഞപ്പോ.. കാ.. കാശിയേട്ടൻ ന്നെ തനിച്ചാക്കി പോയോ പേടിച്ചു" വിതുമ്പി കരയുന്നവളെ തന്നിൽ നിന്നും അടർത്തി മാറ്റിക്കൊണ്ടവൻ കവിളിലൂടെ ഒഴുകുന്ന കണ്ണീർ അവന്റെ കൈകളാൽ തുടച്ചു മാറ്റി.ശേഷം അവളുടെ മുഖം തന്റെ കൈകുമ്പിളിൽ എടുത്തു കൊണ്ട് ആ നെറ്റിയിൽ ചുംബിച്ചു. "അങ്ങനെ നിന്നെ തനിച്ചാക്കി പോകാൻ നിന്റെ കാശിയേട്ടൻ കഴിയുമോ ഹൃച്ചൂസേ" ആർദ്രമായിരുന്നു അവന്റെ സ്വരം.ഹൃധു അവന്റെ കണ്ണുകളിലേക്ക് ഇമവെട്ടാതെ നോക്കി. "അ.. അപ്പൊ ആകാശേട്ടൻ പറഞ്ഞതൊക്കെ എന്താ?" കണ്ണീരോടെ അവൾ ചോദിച്ചതും പിറകിൽ നിന്നും ഒരു കൂട്ടച്ചിരി കേട്ടവൾ ഞെട്ടലോടെ തിരിഞ്ഞു നോക്കി.

"അത് നിന്നെ ഞങ്ങൾ ഒന്ന് പറ്റിച്ചതല്ലേ ഹൃധുവേ"കണ്ണിറുക്കിക്കൊണ്ട് മാളു പറഞ്ഞതും അവളൊന്നും മനസ്സിലാകാതെ കാശിയെ നോക്കി. അവനവളെ നോക്കിയൊന്ന് കണ്ണ് ചിമ്മിക്കൊണ്ട് ചേർത്ത് പിടിച്ചു. "എനിക്കൊന്നും പറ്റിയിട്ടില്ലെടി. എല്ലാം ദേ ഈ കുരിപ്പുകളുടെ പണിയാ" ലോകേഷിനേയും മാളുവിനേയും ചൂണ്ടി അവൻ പറഞ്ഞതും അവളുടെ മിഴികൾ ഇളിച്ചു കൊണ്ട് നിൽക്കുന്ന അവരിലേക്ക് നീണ്ടു. "നിന്നെ ഒന്ന് വട്ട് കളിപ്പിക്കാൻ വേണ്ടി ഇത് രണ്ടും കൂടെ ചെയ്ത് കൂട്ടിയതാ. ഞാൻ പോലും ഇപ്പോഴാ കാര്യം അറിയുന്നേ" "എനിക്കൊന്നും മനസ്സിലായില്ല. എന്തൊക്കെയാ നിങ്ങളീ പറയുന്നേ? കാശിയേട്ടൻ എന്തിനാ എന്നെ ബ്ലോക്ക് ആക്കിയേ? മെസ്സേജ് അയച്ചിട്ടും കാൾ ചെയ്തിട്ടും എടുക്കുന്നില്ല. ആകെപ്പാടെ ഭ്രാന്ത് പിടിച്ച് നിൽകുമ്പോഴാ ആകാശേട്ടൻ വന്ന് ഏട്ടൻ " ബാക്കി പറയാതെ കിതച്ചു കൊണ്ടവൾ നിർത്തിയതും കാശി പല്ലിറുമ്പിക്കൊണ്ട് മാളുവിനേയും ലോകേഷിനേയും നോക്കി. "എന്താടാ നിങ്ങൾ രണ്ടും കൂടെ കാട്ടിക്കൂട്ടിയത്. ഇവളെന്തൊക്കെയാ ഈ പറയുന്നത്"അതിന് മറുപടിയായി രണ്ട് പേരും ഒന്ന് ഇളിച്ച് കാട്ടിയതും കാശി അവരെ നോക്കി കണ്ണുരുട്ടി. അത് കണ്ടതും രണ്ട് പേരുടേയും ചിരി മാഞ്ഞു.

"അത് പിന്നെ ഏട്ടത്തിയെ ഒന്ന് കളിപ്പിക്കാൻ വേണ്ടി ചെയ്തതാ.ഏട്ടനിപ്പോ തിരക്കിലായത് കൊണ്ട് ഹൃധുവിന് മെസ്സേജ് അയക്കാറില്ലല്ലോ. അത് കൊണ്ട് തന്നെ അത് മുതലാക്കി ഇന്ന് ഞാൻ ഏട്ടന്റെ ഫോൺ എടുത്ത് happy എന്നും പറഞ്ഞ് സ്റ്റാറ്റസ് വെച്ചു. അതപ്പോൾ തന്നെ കണ്ട ഏട്ടത്തി മെസ്സേജ് അയച്ചു. അത് റീഡ് ചെയ്തു കൊണ്ട് ഞാൻ ഏട്ടന്റേതിൽ നിന്നും ഏട്ടത്തിയെ ബ്ലോക്ക് ചെയ്തു. ശേഷം ആകാശേട്ടനോട് വിളിച്ച് ഞങ്ങടെ പ്ലാനെല്ലാം പറഞ്ഞു.ആളാദ്യം സമ്മതിച്ചില്ലെങ്കിലും കെഞ്ചി ചോദിച്ചപ്പോൾ സമ്മതിച്ചു.ഏട്ടത്തി അവിടെ നിന്നും ഇങ്ങോട്ട് പോന്നപ്പോൾ തന്നെ ഞാൻ ഏട്ടനോടും ബാക്കി എല്ലാവരോടും ഏട്ടൻ ആക്സിഡന്റ് ആയി തട്ടിപ്പോയത് കേട്ട് ഹൃധു ഇങ്ങോട്ട് വരുന്നുണ്ടെന്നുള്ള കാര്യം പറഞ്ഞു.ഇതെല്ലാം ഞങ്ങൾ മൂന്ന് പേർക്കും മാത്രമേ അറിയൂ" കാശിയുടെ മുഖം ചുവന്നത് കണ്ട് മാളുവും ലോകേഷും ഉമിനീരിറക്കി. "എല്ലാത്തിന്റെയും മാസ്റ്റർ ബ്രയിൻ ഇവളുടേതാ. ഞാൻ പറഞ്ഞത് പോലെ ചെയ്തെന്നേ ഉള്ളു" മാളുവിനെ ചൂണ്ടി ലോകേഷ് പറഞ്ഞതും അവളവനെ നോക്കി പല്ലിറുമ്പി. "തെണ്ടി. ഒറ്റുന്നോടാ. നിനക്ക് ഞാൻ തരാട്ടോ" "മാളൂ " പെട്ടെന്ന് ഹൃധുവിന്റെ അലർച്ച കേട്ടതും ഞെട്ടിക്കൊണ്ട് മാളു അവളെ നോക്കി. "എന്താ ഹൃധൂ"

"ഇവിടെ വാ"കൈ മാടിക്കൊണ്ട് അവൾ വിളിച്ചതും മാളുവിനൊഴികെ ആർക്കും കാര്യം മനസ്സിലായില്ല. ഉമിനീരിറക്കി ഇഴഞ്ഞിഴഞ് മാളു ഹൃധുവിന്റെ അരികിലെത്തിയതും ഹൃധു അവളുടെ കവിളിലേക്ക് ഒറ്റ അടിയായിരുന്നു. "ഔഫ്.. പല്ല് പോയോ ആവോ" ചെരിഞ്ഞു പോയ മുഖം തിരിച്ചു കൊണ്ട് കവിളിൽ കൈ വെച്ച് അവൾ സ്വയം പറഞ്ഞു. ഹൃധുവിന്റെ പ്രവർത്തി കണ്ട് കാശിയടക്കം എല്ലാവരും കണ്ണും തള്ളി നിൽക്കുവായിരുന്നു. അവളിൽ നിന്നും ഇങ്ങനെയൊന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. "ഇനി ഇങ്ങനെ ചെയ്യോ?" ഹൃധുവിന്റെ ദേഷ്യത്തോടെയുള്ള ചോദ്യം കേട്ടതും മാളു പെട്ടെന്ന് ഇല്ലെന്ന് തലയാട്ടി. ഹൃധുവിന്റെ നോട്ടം ലോകേഷിലെത്തിയതും ഞെട്ടിക്കൊണ്ട് കവിളിൽ കൈ വെച്ച് അവൻ ഇല്ലെന്ന നിലക്ക് തലയാട്ടി. "ഹൃധൂ..നീ" കാശി അത്ഭുതം വിടാതെ അവളെ നോക്കി ചോദിച്ചു. "പിന്നെ ഞാൻ എന്ത് വേണം കാശിയേട്ടാ.ഇവര് ചെയ്തു കൂട്ടിയത് എന്താണെന്ന് നിങ്ങളും കണ്ടതല്ലേ. വേറെ എന്താണേലും ഞാൻ സഹിക്കുമായിരുന്നു.പക്ഷെ ഇത്.ഇത് കേട്ടപ്പോ മുതൽ തളർന്നു പോകാതിരിക്കാൻ ഞാൻ എങ്ങനെയാ ശ്രമിച്ചതെന്ന് എനിക്കേ അറിയൂ.

ഒരാളുടെ ജീവൻ വെച്ചാ എല്ലാത്തിന്റെയും കളി" മാളുവിനേയും ലോകേഷിനെയും ആകാശിനെയും മാറി മാറി നോക്കി അവൾ പറഞ്ഞതും മൂന്നും വേഗം തല താഴ്ത്തി. "എല്ലാ പ്രശ്നവും തീർന്നില്ലേ? നമുക്കെന്നാൽ ചടങ്ങിലേക്ക് കടന്നാലോ?" മുന്നിലേക്ക് കയറി വന്ന പ്രായമായ ഒരാളെ കണ്ട് അവൾ സംശയത്തോടെ അയാളെ നോക്കി. "ചടങ്ങോ?" എന്തോ ഓർത്ത പോലെ ആ ഹാളൊന്നാകെ കണ്ണുകൾ പായിച്ചതും അലങ്കരിച്ചിരിക്കുന്നത് കണ്ട് അവളുടെ കണ്ണുകൾ മിഴിഞ്ഞു. "ഇതൊക്കെ എന്താ?" "അത് പിന്നെ ഇന്ന് നമ്മുടെ എൻഗേജ്മെന്റാ. അതിന് വേണ്ടിയുള്ള ഒരുക്കങ്ങളാ എല്ലാം" ഹൃധു ഞെട്ടിക്കൊണ്ട് അവനെ നോക്കി. "നമ്മുടെ എൻഗേജ്മെന്റ് നിനക്കൊരു സർപ്രൈസ് ആക്കാമെന്ന് വിചാരിച്ചതായിരുന്നു. അത് കൊണ്ട് തന്നെയാ നിന്നെ അവഗണിച്ചതും. ഇവിടെ നിനക്കൊഴികെ ബാക്കി എല്ലാവർക്കും ഇതറിയാം. നിന്റെ വീട്ടുകാർക്ക് വരെ. പക്ഷെ ആ സമയം മുതലാക്കി ഇവര് ഇങ്ങനെയൊക്കെ ചെയ്യുമെന്ന് വിചാരിച്ചില്ലായിരുന്നു"ചിരിയോടെ പറഞ്ഞു നിർത്തിയതും അവളുടെ മുഖം വീണ്ടും ചുമക്കുന്നത് കണ്ട് അവന്റെ ചിരി മാഞ്ഞു. "ഓഹ്. അപ്പൊ എന്നെ പൊട്ടിയാക്കി എല്ലാം കൂടെ നാടകം കളിച്ചതായിരുന്നല്ലേ. നടക്കട്ടെ.

ഇനി എന്താ ഞാൻ ചെയ്യണ്ടേ എന്ന് കൂടെ ഒന്ന് പറഞ്ഞു തന്നിരുന്നേൽ അത് ചെയ്യാമായിരുന്നു" "ഹൃധൂ" അവന്റെ വിളിക്ക് ഉത്തരം നൽകാതെ അവൾ ചുറ്റുമുള്ളവരിലേക്ക് കണ്ണുകൾ പായിച്ചു. ശേഷം തന്റെ മുന്നിൽ നിൽക്കുന്ന ആ പ്രായമായ മനുഷ്യനിലേക്കും. "അങ്കിൾ?" "കാശിയുടെ അച്ഛനാണ്"ചിരിയോടെ അയാൾ പറഞ്ഞതും അവളയാൾക്കൊന്ന് പുഞ്ചിരിച്ചു കൊടുത്തു. "സുഭദ്രേ. ഇവിടെ വാ" സൈഡിൽ നില്കുന്നവരെ നോക്കി അയാൾ വിളിച്ചതും അവരവർക്ക് അരികിലേക്ക് വന്നു. "ഇവളെ കൊണ്ട് പോയി മാറ്റിച്ചോ. മാളൂ നീയും പൊക്കോ" ---- "മോളേ.. വാ" എന്റെ കയ്യിൽ പിടിച്ചു കൊണ്ട് ആ ആന്റി പറഞ്ഞതും മറുത്തൊന്നും പറയാതെ ഞാൻ കൂടെ നടന്നു.ഒപ്പം മാളുവുമുണ്ടായിരുന്നു. സ്റ്റെപ്പ് കയറിയുള്ള ആദ്യത്തെ മുറിയിലേക്കായിരുന്നു എന്നെക്കൊണ്ട് പോയത്. ആ മുറിയുടെ വലുപ്പം കണ്ട് ഞാൻ ഞെട്ടിപ്പോയിരുന്നു. "മോളിത് പോയി ഇട്ടിട്ട് വായോ" കയ്യിലെക്കൊരു ഗൗൺ തന്ന് ആ ആന്റി പറഞ്ഞതും ഞാൻ സംശയത്തോടെ അവരെ നോക്കി. "എൻഗേജ്മെന്റിൻ ഇതാണ് ഇടേണ്ടത്"മാളുവാൺ അത് പറഞ്ഞത്. "ഞാൻ.. ഞാൻ ഇങ്ങനത്തെ ഡ്രെസ്സൊന്നും ഇടാറില്ല ആന്റി" "കുറച്ചു നേരത്തേക്ക് അല്ലേ മോളേ. ഇട്ടിട്ടു വാ" പിന്നെന്തോ മറുത്തൊന്നും പറയാൻ തോന്നിയില്ല. അവർ കാണിച്ചു തന്ന ഡ്രസിങ് റൂമിലേക്ക് കയറി ആ ഗൗൺ എടുത്തിട്ടു. ശേഷം പുറത്തേക്ക് ഇറങ്ങിയതും മാളു പിടിച്ച് കണ്ണാടിക്ക് മുന്നിൽ ഇരുത്തി മുഖത്ത് എന്തൊക്കെയോ കാണിച്ചു കൂട്ടാൻ തുടങ്ങി.

വേണ്ടാ പറഞ്ഞിട്ടും കേട്ടില്ല.മുടിയും എന്തൊക്കെയോ കാണിച്ച് ഉയർത്തിക്കെട്ടി വെച്ചു. എല്ലാം കഴിഞ്ഞ് കണ്ണാടിയിൽ നോക്കിയപ്പോൾ എന്നെ കണ്ട് കണ്ണ് തള്ളിപ്പോയി. ഫാഷൻ ഷോക്ക് വല്ലതും ആണോ ഞാൻ പോകുന്നതെന്നായിരുന്നു അപ്പൊ ചിന്തിച്ചത്. കൂടുതൽ നേരം അവിടെ നില്കാൻ സമ്മതിക്കാതെ മാളു എന്റെ കയ്യും പിടിച്ച് പുറത്തേക്ക് ഇറങ്ങി. ആന്റി നേരത്തെ തന്നെ ഇറങ്ങിപ്പോയിരുന്നു. സ്റ്റെപ്പ് ഇറങ്ങുമ്പോഴെല്ലാം തട്ടിത്തടഞ് വീഴുമോന്ന് പോലും ഞാൻ ഭയന്നു പോയി. ❣️❣️❣️❣️ "ഏട്ടാ. ദേ നോക്ക് ഒരു മാലാഖ" ലോകേഷിനോട് സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ പെട്ടെന്നവൻ അങ്ങനെ പറഞ്ഞതും തല ചെരിച്ചവൻ നോക്കി. റെഡ് ഗൗണിൽ ഇറങ്ങി വരുന്ന ഹൃധുവിനെ കണ്ട് അവന്റെ കണ്ണുകൾ വിടർന്നു. അതിലവളെ കാണാൻ മനോഹരിയായിരുന്നു. അവളുടെ മുഖത്തേക്കവന്റെ മിഴികൾ പാഞ്ഞതും മുഖം മങ്ങി.എങ്കിലും അത് പുറമേ പ്രകടിപ്പിച്ചില്ല. കാശിക്കരികിൽ അവൾ വന്നു നിന്നതും അവൻ തല ചെരിച്ച് അവളെ നോക്കി. അതേ സമയം തന്നെ അവളും നോക്കിയതും അവനൊന്ന് കണ്ണ് ചിമ്മിച്ചിരിച്ചു. നീട്ടിയ കയ്യിലേക്ക് മോതിരമിടുമ്പോൾ അവളുടെ കൈകൾ വിറക്കുന്നതവൻ അറിഞ്ഞിരുന്നു. മോതിരം മാറ്റൽ കഴിഞ്ഞതും പെട്ടെന്നവൻ അവളുടെ കൈകളിൽ പിടിച്ചു. "ഞങ്ങളിപ്പോ വരാം" പറഞ്ഞു കൊണ്ടവൻ ഓടിയതും ഹൃധു കണ്ണ് മിഴിച്ചു. "കാശിയേട്ടാ എങ്ങോട്ടാ ഓടുന്നേ.

എനിക്കിതിട്ട് ഓടാൻ കഴിയില്ല. എന്റെ കൈ വിട്ടേ" കാശി അവളിൽ നിന്നും കൈ വിട്ടു കൊണ്ട് തിരിഞ്ഞ് പെട്ടെന്നവളെ എടുത്തുയർത്തിയതും ഹൃധു കണ്ണും മിഴിച്ച് അവനെ നോക്കി. ബാക്കി എല്ലാവരും അതേ അവസ്ഥയിൽ തന്നെയായിരുന്നു. അവരെയെല്ലാം നോക്കി കണ്ണിറുക്കിക്കൊണ്ട് അവൻ അവളേയും കൂട്ടി മുകളിലേക്ക് നടന്നു. "കാ.. കാശിയേട്ടാ എന്താ ഈ കാണിക്കുന്നേ? ഇറക്കിക്കേ.. കാശിയേട്ടാ"കുതറിക്കൊണ്ട് അവൾ പറഞ്ഞതും അവനവളെ കണ്ണുരുട്ടി നോക്കി. "അടങ്ങി കിടക്കെടി അവിടെ. ഇല്ലേൽ ഞാൻ ഒറ്റ ഏറെറിയും" പേടിച്ചു കൊണ്ട് ഹൃധു പെട്ടെന്ന് വാ പോത്തി. അവനവളെയും കൊണ്ട് ഒരു മുറിയിലേക്ക് കയറിയതും നേരെ ബെഡ്‌ഡിലേക്ക് കൊണ്ട് കിടത്തി. ശേഷം തിരിഞ്ഞ് ആംഗറിൽ പോയി ഒരു ടവ്വലെടുത്ത് തിരികെ വന്നതും ഹൃധു അവനെ സംശയത്തോടെ നോക്കി. "നീയെന്തിനാ ഇതെല്ലാം വാരിത്തേച്ചേക്കുന്നെ"അവളുടെ മുഖം ടവ്വൽ കൊണ്ട് തുടച്ചവൻ ചോദിച്ചതും ഹൃധു ഞെട്ടിക്കൊണ്ട് അവന്റെ കൈ തട്ടിമാറ്റി. "കാശിയേട്ടൻ എന്താ കാണിക്കുന്നേ. മാളുവിന്റെ നിർബന്ധത്തിന് ഇട്ടതാ" "എന്നാ എനിക്കിതിഷ്ടമല്ല ഹൃധു. നിന്നെ എന്നും നീയായി കാണാൻ തന്നെയാ എനിക്കിഷ്ടം.ഇത് പോലെയുള്ള സാധങ്ങൾ വാരിത്തേച്ചാൽ വേറെ വല്ല അസുഖവും വരും. നിന്റെ നാച്ചുറൽ ഭംഗി കാണാനാ ഹൃധു എനിക്കിഷ്ടം" പറഞ്ഞു കൊണ്ടവൻ അവളുടെ മുഖം വീണ്ടും തുടച്ചതും മറുത്തൊന്നും പറയാതെ അവൾ നിന്ന് കൊടുത്തു........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story