ഹൃധികാശി: ഭാഗം 45

hridikashi

രചന: അൻസിയ ഷെറി (അനു)

 "നിങ്ങളെല്ലാവരും എന്താ ഒരുമിച്ച് പുറത്തേക്ക് വന്നിരിക്കുന്നേ" "നിങ്ങടെ ഓട്ടം കണ്ട് വന്നതാ"പറഞ്ഞത് ആകാശായിരുന്നു. അതിനൊന്ന് ഇളിച്ചു കൊടുത്തു കൊണ്ടവൾ എല്ലാവരേയും മാറി മാറി നോക്കി. "എന്നാ ഞങ്ങളിറങ്ങട്ടെ. സമയം ഒരുപാടായില്ലേ" ഹൃധുവിന്റെ അമ്മ കാശിയുടെ അച്ഛനെ നോക്കി ചോദിച്ചു. "ഞാനും പറയാൻ വരുവായിരുന്നു.കുട്ടികളുടെ ജാതകം ഒന്ന് നോക്കണം. ശേഷം പറയുന്ന മുഹൂർത്തത്തിൽ കല്യാണം നടത്താം" പറഞ്ഞു കൊണ്ട് സുഭദ്ര അവർക്കരികിലേക്ക് വന്നു. "എല്ലാം തീരുമാനിച്ച് വിളിക്കാം ഞങ്ങൾ. എന്തൊക്കെ ആയാലും ഹൃധു മോളെ തന്നെ ഞങ്ങൾക്ക് മതി" പറഞ്ഞു കൊണ്ട് കാശിയുടെ അച്ഛൻ ജയൻ അവളുടെ തലയിൽ തലോടി. ---- "മാളൂ.. എനിക്കൊരു കാര്യം ചോദിക്കാനുണ്ട്" "ഇന്നലെ ഇവിടെ തന്നെ ആയിരുന്നില്ലേ ഉണ്ടായിരുന്നത്. എന്നിട്ട് ചോദിക്കാത്തെ എന്തായിരുന്നു" "ഇന്നലെ.. എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കണ്ട. ഇന്നലെ അമ്മാതിരി പരിപാടി കാണിച്ചോണ്ടിരിക്കുമ്പോ വന്ന് ചോദിക്കാൻ പറ്റുമോ?" "ഹി. ഹി. അത് ശെരിയാ.. നീ പറ" "അത് പിന്നെ കാശിയേട്ടന്റെ അമ്മക്ക് ന്ത്‌ പറ്റിയതാ" "അതൊന്നും നിന്നോട് പറഞ്ഞിട്ടില്ലേ" "കാശിയേട്ടൻ ആറ് വയസ്സുള്ളപ്പോഴാ ഏട്ടന്റെ അമ്മ മരിക്കുന്നത്..

ലോകേഷിന്റെ ജനനത്തോടെ.ഏട്ടൻ അമ്മയെന്ന് വെച്ചാൽ ജീവനായിരുന്നു. അമ്മായിയുടെ മരണം വല്ലാതെ തളർത്തിയിരുന്നു ഏട്ടനെ. കുറച്ച് വർഷം പുറത്തേക്കൊന്നും ഇറങ്ങിയില്ലായിരുന്നു. അത് കൊണ്ട് തന്നെ ക്ലാസ്സിലെല്ലാം പിന്നോട്ട് ആയി.ലോകേഷ് നമ്മുടെ ഒരു വയസ്സിൻ മൂത്തതാണ്. പക്ഷെ സ്ഥാനം വെച്ച് നോക്കുന്നത് കൊണ്ടാണ് നിന്നെ ഏട്ടത്തി എന്ന് വിളിക്കുന്നത്.അവനെ ചെറുപ്പം തൊട്ടേ നോക്കിയിരുന്നത് അങ്കിളിന്റെ പെങ്ങൾ സുഭദ്ര ആന്റിയായിരുന്നു" "മനസ്സിലായി" ** "ഹൃധൂ..." "മ്മ്മ്" "നമുക്ക് പെട്ടെന്നങ് കെട്ടിയാലോ" "ങേ" "എനിക്ക് നിന്നെ വല്ലാതെ മിസ് ചെയ്യുന്നെടി.കാണാതിരിക്കാൻ തോന്നുന്നില്ല" "എന്നിട്ടല്ലേ ഇത്രയും ദിവസം ന്നോട് മിണ്ടാതിരുന്നേ"പരിഭവത്തോടെയുള്ള പെണ്ണിന്റെ സ്വരം കേട്ടതും അറിയാതെ ചിരിച്ചു പോയി. "സോറി.." "കൊണ്ട് പോയി പുഴുങ്ങ്" "ടൈം ഇല്ല" "അതിന് ഞാൻ എന്ത് വേണമെടാ?" "ഡീ.. ഡീ.. എന്താ വിളിച്ചെ. ഡാ ന്നോ.. ഈശ്വരാ എങ്ങനെ ഇരുന്ന പെണ്ണാ ഇത്. ഇപ്പോ ഡാ വരെ വിളിക്കുന്നു. എല്ലാ പേടിയും പോയോ" "പിന്നല്ല.എനിക്ക് നല്ല പവർ അല്ലേ..😎" "ഉം.അതെനിക്കറിയാം. അത് കൊണ്ടല്ലേ മാളുവിനെ ഒന്നടിച്ചപ്പോഴേക്കും കൈ തളർന്നത്" "അത് പിന്നെ എല്ലാ ശക്തിയും ഉപയോഗിച്ചത് കൊണ്ടാ.

ആ ജിതിൻ ഞാൻ ഇത് പോലെ ഒന്ന് കൊടുത്തിട്ട് അന്ന് തളർന്നിട്ടില്ലായിരുന്നല്ലോ"പറഞ്ഞു കഴിഞ്ഞപ്പോഴാണ് ബോധം വന്നത്. "ഏത് ജിതിൻ?" "ഹേയ് ഏതുമില്ല" "പറയെടി" സ്വരം കടുത്തതും കോളേജിൽ വെച്ച് ആ ജിതിനുമായി നടന്നതെല്ലാം പറഞ്ഞു കൊടുത്തു. "എന്നിട്ടിതൊന്നും നീ എന്തേ ഇത് വരെ എന്നോട് ഇത് പറയാഞ്ഞെ" "ഒന്നുല്ല" "ദേ ഒറ്റവീക്ക് അങ്ങ് വെച്ച് തരും.. പിന്നെ അവനിട്ട് ഒന്ന് കൊടുത്തോണ്ട് മാത്രം മിണ്ടാതെ നിൽക്കുന്നു.." "ഈ.. പിന്നെ ന്തൊക്കെ ണ്ട്" "ഹൃധൂ.. നിക്കൊരു പാട്ട് പാടിത്തന്നെ" "ഞാനോ?" "അല്ല ഞാൻ.. പാടടി.. നീ പാടുമെന്നുള്ളത് മാത്രമേ എനിക്കറിയൂ.. ഇത് വരെ പാട്ട് കേട്ടിട്ടില്ല.." "അത് വേണ്ട കാശിയേട്ടാ.. പിന്നെ പാടിത്തരാം.." "എന്നോട് മിണ്ടണ്ട.. നീ പോ" പറഞ്ഞു കൊണ്ട് ആൾ കോൾ കട്ടാക്കിയതും ആദ്യമൊന്ന് ശങ്കിച്ചെങ്കിലും പിന്നെ ചിരിയോടെ ഫോൺ മാറ്റിവെച്ചു കൊണ്ട് ബെഡ്‌ഡിലേക്ക് കിടന്നു... ഞാനാകെ മാറിപ്പോയി.. ആദ്യമൊക്കെ ആരോടായാലും മറുത്തൊന്നും പറയാതിരിക്കുന്ന ഞാൻ ഇന്ന് കാശിയേട്ടനോട് എന്തൊക്കെയാ പറയുന്നത്... ** "ജാതകം തമ്മിൽ പത്തിൽ എട്ട് പൊരുത്തമുണ്ട്..അടുത്ത മാസം നല്ലൊരു മുഹൂർത്തം ഉണ്ടെന്നാണ് പറഞ്ഞത്.." വൈകീട്ട് ചായയും കുടിച്ച് മിച്ചർ വായിലിട്ട് കൊറിച്ചോണ്ട് ഹാളിലേക്ക് വന്നതും കേട്ടത് ഇതാണ്...

"അടുത്ത മാസമോ?😨" ഒരു അലർച്ചയോടെ ആയിരുന്നു അത് ചോദിച്ചത്.. "ഡീ.. പെണ്ണേ നിന്ന് അലറാതെ..അടുത്ത മാസം പതിനഞ്ചിന് നല്ലൊരു മുഹൂർത്തം ഉണ്ടത്രേ..കാശി മോന്റെ അച്ഛൻ ഇപ്പൊ വിളിച്ചു പറഞ്ഞതാ.." പറഞ്ഞു കൊണ്ടമ്മ അമ്മായിയോട് സംസാരിക്കാൻ തുടങ്ങിയതും ഞാൻ ഉയർന്ന ഹൃദയമിടിപ്പോടെ മുകളിലേക്ക് ഓടിക്കയറി.. മുറിയിലെത്തി ഫോണെടുത്ത് മാളു എന്ന് സേവ് ചെയ്ത് വെച്ചത്തിലേക്ക് അടിച്ചതും പെട്ടെന്ന് തന്നെ അവൾ അറ്റൻഡ് ചെയ്തു... "എടി.. നീയറിഞ്ഞോ?അടുത്ത മാസം പതിനഞ്ചിന് ഞങ്ങടെ കല്യാണം നടത്താൻ പറ്റുമെന്ന്" "ഓഹ്.. ഞാനറിഞ്ഞതാ.. ഇവിടെ അറിഞ്ഞിട്ടല്ലേ അവിടെ അറിഞ്ഞത്.." "അതും ശെരിയാ.. ഞാൻ മറന്നോയി.. എനിക്ക് പേടിയാകുന്നെടി.. അധിക ദിവസമൊന്നും ഇല്ലല്ലോ.. ഈ മാസം തന്നെ പകുതി ആയി" "Dont worry girl.. ഈ മാളു ഇവിടെ ഉള്ളപ്പോൾ എന്റെ ഹൃധുക്കുട്ടി ഭയപ്പെടേണ്ട കാര്യമില്ല.." "വെച്ചിട്ട് പോടീ പുല്ലേ"പറഞ്ഞു കൊണ്ട് കാൾ കട്ട് ചെയ്ത് ഞാൻ ബെഡിലേക്കിരുന്നു.. മനുഷ്യൻ ടെൻഷൻ അടിച്ച് നിൽക്കുമ്പോഴാ അവളുടെ ഒരു പ്രഹസനം... പെട്ടെന്നെന്തോ ഓർത്ത പോലെ കാശിയേട്ടന്റെ നമ്പർ എടുത്ത് ഡയൽ ചെയ്തു..ചെയ്തതിന് ശേഷമാണ് വേണ്ടായിരുന്നു എന്ന് തോന്നിയത്.. കട്ട് ചെയ്യാൻ തുടങ്ങിയപ്പോഴേക്കും മറുപുറത്ത് കാൾ അറ്റൻഡ് ചെയ്തിരുന്നു... "ഹൃച്ചൂസേ..ഞാൻ നിനക്ക് വിളിക്കാൻ നിൽക്കുവായിരുന്നു.. നീയറിഞ്ഞില്ലേ നമ്മുടെ കല്യാണം.."

"ആഹ്.." "നിനക്കെന്നിട്ട് സന്തോഷമൊന്നും ഇല്ലെന്ന് തോന്നുന്നല്ലോ..അടുത്ത മാസമാ.. എത്രയും പെട്ടെന്ന് നിന്നെ കെട്ടിക്കൊണ്ട് വരുവാൻ കൊതിയാകുവാടി.." ഈശ്വരാ.. ഇങ്ങേരെന്റെ ടെൻഷൻ കൂട്ടുകയാണല്ലോ.. "മ്മ്... ന്നിട്ട്.." "ങേ.. നിനക്കെന്താടി പറ്റിയെ.." കല്യാണം പെട്ടന്നായത് തന്നെ എന്ന് പറയാൻ തോന്നിയെങ്കിലും മിണ്ടിയില്ല... "കല്യാണം നീണ്ടു പോയത് കൊണ്ടാണോ ഏട്ടത്തി സങ്കടം.. സാരല്ല.. ഒരു മാസം അല്ലേ പെട്ടെന്ന് പോയിക്കിട്ടിക്കോളും" മറുപുറത്ത് നിന്നും പെട്ടെന്ന് ലോകേഷിന്റെ ശബ്ദം കേട്ട് ഞാൻ ഒറ്റ ആട്ടായിരുന്നു.. അപ്പൊ തന്നെ ഫോൺ കട്ട് ആയതും ഞാൻ ഒന്ന് ദീർഘ നിശ്വസിച്ചു കൊണ്ട് ഫോൺ ബെഡ്‌ഡിലേക്ക് ഇട്ടു... പെട്ടെന്ന് കല്യാണം ആകും എന്ന് പ്രതീക്ഷിച്ചിരുന്നില്ല.. അതിന്റെ ഒരു പേടി.. ഈ വീട്‌ വിട്ട് ഇനി പോകേണ്ടി വരുമല്ലോ എന്നൊക്കെ ഓർക്കുമ്പോ.. ---- എക്‌സാമിന്റെ റിസൾട്ട് വന്നതും വിചാരിച്ച പോലെ തന്നെ മാർക്ക്‌ കുറവായിരുന്നു.. സങ്കടമൊന്നും തോന്നിയില്ല.. ഇത് പ്രതീക്ഷിച്ചതായിരുന്നു.. ആദ്യത്തെ എക്സാമല്ലേ... അതിൽ തന്നെ കിട്ടണം എന്നില്ലല്ലോ... അമ്മക്കായിരുന്നു എന്നേക്കാൾ സങ്കടം.. ഒരു വിധം എങ്ങനെയൊക്കെയോ ആശ്വസിപ്പിച്ചു... രാവിലെ മുറ്റമടിച്ചു വാരിക്കഴിഞ്ഞതിന് ശേഷം അകത്തേക്ക് കയറാൻ നിൽക്കുമ്പോഴാണ് പെട്ടെന്നൊരു കാർ വന്ന് മുന്നിൽ നിന്നത്.. സംശയത്തോടെ നോക്കിയതും കാറിൽ നിന്നും ഇറങ്ങിയ കാശിയേട്ടനെ കണ്ട് ഞെട്ടിപ്പോയി.. ഇങ്ങേരെന്തിനാ ഇപ്പൊ വന്നേ?

എന്നെ നോക്കി ഒരു ചിരിയോടെ സൈറ്റടിച്ചു കാണിച്ച് ആൾ അരികിലേക്ക് വന്നതും ഞാൻ വേഗം ചൂൽ സൈഡിൽ നിലത്തേക്ക് ഇട്ടു കൊണ്ട് ഉയർത്തിക്കെട്ടിയ മുടി അഴിച്ചിട്ടു.. എന്ത് പറയണം എന്ന് അറിയുന്നുണ്ടായിരുന്നില്ല.. പെട്ടെന്ന് കണ്ടപ്പോൾ ആകെപ്പാടെ എന്തോ പോലെ... "അമ്മ എവിടെ?"പറഞ്ഞു കൊണ്ടാൾ പോയി ബെല്ലടിച്ചതും ഞാൻ ദൃതിയിൽ ചൂലും എടുത്ത് പിറക് വശത്തേക്ക് പാഞ്ഞു.. അടുക്കളയിൽ നിൽക്കുന്ന അമ്മയോട് കാര്യം പറഞ്ഞ് വേഗം അകത്തേക്ക് കയറിക്കൊണ്ട് പോയി ഡോർ തുറന്നു... "നീ ഇത്ര പെട്ടെന്ന് അകത്തെത്തിയോ?എന്റെ മുഖത്തേക്ക് നോക്കി ഏട്ടൻ ചോദിച്ചതും ഞാൻ വെപ്രാളത്തോടെ തലയാട്ടി.. "ആഹ് കാശി മോനോ.. അവിടെ തന്നെ നില്കാതെ അകത്തേക്ക് ഇരിക്ക് മോനേ.." അമ്മയുടെ ശബ്ദം കേട്ടതും ഏട്ടൻ എന്നിൽ നിന്നും മുഖം തിരിച്ചു കൊണ്ട് അമ്മയെ നോക്കി ചിരിച്ചു... "ഹൃധൂ..മോൻ ചായ ഉണ്ടാക്കി വാ" "അയ്യോ ചായ ഒന്നും വേണ്ട ആന്റി.. ജ്യൂസ് ഉണ്ടേൽ അത് മതി.." "ആന്റി അല്ല അമ്മ അങ്ങനെ വിളിച്ചാ മതി.. ഇനി മോനും എന്റെ മകനാകുമല്ലോ.. ഹൃധൂ.. ജ്യൂസ് ഉണ്ടാക്കിയേക്ക്" ഏട്ടന്റെ മുഖത്തേക്കെന്റെ മിഴികൾ പാഞ്ഞതും ആ കണ്ണ് നിറഞ്ഞത് കണ്ടപ്പോൾ ഉള്ളിലെന്തോ പിടച്ചിൽ.. ഒരമ്മയുടെ സ്നേഹം എന്റെ അമ്മയിലൂടെ കൊതിക്കുന്നില്ലേ ഏട്ടൻ.. അമ്മ തന്നെ ആന്റി വിളി മാറ്റാൻ പറഞ്ഞപ്പോൾ എത്ര സന്തോഷമായിക്കാണും..........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story