ഹൃധികാശി: ഭാഗം 46

hridikashi

രചന: അൻസിയ ഷെറി (അനു)

 ജ്യൂസുമുണ്ടാക്കി ഹാളിലേക്ക് ചെന്നതും കാശിയേട്ടനും അമ്മയും കൂടെ എന്തൊക്കെയോ സംസാരിച്ചിരിക്കുന്നുണ്ട്.. അടുത്തേക്ക് ചെന്ന് ഏട്ടൻ നേരെ ജ്യൂസ് നീട്ടിയതും ആളൊരു ചിരിയോടെ അത് വാങ്ങി.. "ഇവിടത്തെ ബാക്കി ഉള്ളവരൊക്കെ എവിടെ അമ്മേ?" "ആകാശും അഞ്ചുവും കൂടെ ഹോസ്പിറ്റലിൽ പോയതാ.. കിച്ചുവും അച്ചു മോളും ക്ലാസ്സിനും..മിത്ര അടുത്തുള്ള വീട്ടിലേക്ക് അടിച്ച ഡ്രസ്സ്‌ കൊടുക്കാൻ പോയതാ.. പറഞ്ഞു തീർന്നില്ല ദാ വരുന്നു.." അകത്തേക്ക് കയറിവന്ന അമ്മായിയെ നോക്കി കാശിയേട്ടൻ ഒന്ന് ചിരിച്ചു... "അമ്മേ ഞാൻ ഹൃധുവിനെ ഒന്ന് പുറത്ത് കൊണ്ട് പൊക്കോട്ടെ.. അതിനാ വന്നത്.." "അതിനെന്താ മോനെ.. ഹൃധൂ പോയി ഡ്രസ്സ്‌ മാറ്റിയിട്ട് വാ.." ഞെട്ടലോടെ ഞാൻ ഏട്ടനെ നോക്കിക്കൊണ്ട് വേഗം മുകളിലേക്ക് ചെന്നു.. എന്തിനായിരിക്കും ഇപ്പൊ പുറത്ത് പോകുന്നത്.? ചിന്തയോടെ വേഷം മാറി താഴേക്ക് വന്നതും ഇരുന്നിടത്ത് നിന്നും എഴുനേറ്റ് അമ്മയോടും അമ്മായിയോടും പറഞ്ഞു കൊണ്ട് ഏട്ടൻ പുറത്തേക്കിറങ്ങി.. പിറകെ ഞാനും.. കാറിൽ കയറിയതും ഒന്നൂടെ പോകുവാണെന്ന് അവരോട് പറഞ്ഞു കൊണ്ട് ഏട്ടനെ നോക്കി.. ആളെന്നെ തന്നെ നോക്കി ഇരിക്കുവാണെന്ന് കണ്ടതും ഞെട്ടലോടെ കണ്ണുകൾ പിൻ വലിച്ചു.. ❣️❣️❣️❣️

രണ്ട് പേർക്കുമിടയിൽ മൗനം തന്നെയായിരുന്നു.. എന്തൊക്കെയോ ചോദിക്കണം എന്നുണ്ടെങ്കിലും പേടി കാരണം ഹൃധു അതിന് മുതിർന്നില്ല... "ഹൃധൂ..."പെട്ടെന്ന് കാർ നിർത്തിക്കൊണ്ട് കാശി വിളിച്ചതും ഞെട്ടലോടെ അവൾ അവനെ നോക്കി. ശേഷം പുറത്തേക്കും.. "ഏട്ടനെന്തിനാ ഇവിടെ കാർ നിർത്തിയേക്കുന്നെ" "നിനക്കെന്നോട് ദേഷ്യമുണ്ടോ?അവളുടെ ചോദ്യത്തിൻ ഉത്തരം നൽകാതെ അവൻ മറുചോദ്യം ചോദിച്ചതും ഹൃധു കണ്ണ് മിഴിച്ചു... "എനിക്കെന്തിനാ ഏട്ടനോട് ദേഷ്യം.." "അതെനിക്കെങ്ങനെ അറിയാനാ.. നീ എന്നോട് ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ടപ്പോ തോന്നി..എന്തോ ദേഷ്യമുള്ളത് പോലെ.." "അ. അത് ദേഷ്യമുണ്ടായിട്ടല്ല.." "പിന്നെന്താ?" "എനിക്കും അറിയില്ല എന്താന്ന്.. എപ്പോ ഏട്ടനെ കണ്ടാലും വെറുതെ ഹൃദയമിടിപ്പ് കൂടിക്കൊണ്ടേ ഇരിക്കും.. കയ്യിനും കാലിനും ഒക്കെ ഭയങ്കര വിറയൽ ആയിരിക്കും..എന്തൊക്കെയോ പറയണം എന്നുണ്ടെങ്കിലും ഒന്നും പുറത്തേക്ക് വരില്ല.." നെഞ്ചിൽ കൈ വെച്ച് തന്നെ നോക്കി ദയനീയമായി പറയുന്നവളെ ചിരിയോടെ കാശി നോക്കി... "അതെന്ത് കൊണ്ടാണെന്ന് അറിയോ?" "ച്ചും.. ഇല്ല"ചുമൽ കൂച്ചിക്കൊണ്ട് അവൾ പറഞ്ഞു.. "എനിക്കറിയാം.. നിനക്കെ എന്നോടുള്ള പ്രേമം കൂടിട്ടാ ഇങ്ങനൊക്കെ" "അപ്പൊ കാശിയേട്ടൻ എന്നെ കാണുമ്പോ അങ്ങനെ ഒന്നുല്ലല്ലോ.. അതിനർത്ഥം ന്നോട് ഇഷ്ടല്ലെന്നാണോ"

ചുണ്ട് കൂർപ്പിച്ചു കൊണ്ട് വിതുമ്പാൻ തുടങ്ങുന്നവളെ കണ്ട് കാശി സ്വയം നെറ്റിക്കൊന്ന് അടിച്ചു.. ശേഷം അവളെ നോക്കി പല്ല് കടിച്ചു.. "നിക്കറിയാ കാശിയേട്ടൻ ന്നേ ഇഷ്ടല്ലാന്ന്" "ഇനി നീ മോങ്ങിയാൽ കല്യാണത്തിന് മുന്നേ നിന്റെ.." പറഞ്ഞു നിർത്തിക്കൊണ്ട് അവളുടെ അധരത്തിൽ അവൻ വിരലമർത്തിയതും ഹൃധു ഞെട്ടലോടെ അവന്റെ കൈ തട്ടി മാറ്റിക്കൊണ്ട് ഇരു കണ്ണുകളും തുടച്ചു.. ശേഷം അവനെ നോക്കി ഇളിച്ചു കാണിച്ചു... "ദേ ഇപ്പോ നോക്ക്... ഞാൻ ചിരിച്ചിട്ടല്ലേ നില്കുന്നെ.. അപ്പൊ ഇനിയൊന്നും ചെയ്യൂല്ലല്ലോ" നിഷ്കളകമായി ചോദിക്കുന്നവളെ ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ തന്നെ നോക്കിക്കൊണ്ട് തലയാട്ടിയ ശേഷം അവൻ കാർ സ്റ്റാർട്ട്‌ ചെയ്തു... "അല്ല നമ്മളെങ്ങോട്ടാ പോകുന്നേ" കുറച്ചു കഴിഞ്ഞതും ഹൃധു സംശയത്തോടെ പുറത്തേക്കും ശേഷം അവനേയും നോക്കി ചോദിച്ചു... "പോകുമ്പോ അറിയാം" "ഓഹ്"ചുണ്ട് കോട്ടിക്കൊണ്ടവൾ അവനിൽ നിന്നും മുഖം തിരിച്ച് പുറത്തേക്ക് നോക്കിയിരുന്നു.. ❣️❣️❣️❣️ "വാ.. ഇറങ്ങ്" ഒരു ഷോപ്പിൻ മുന്നിൽ കാർ നിർത്തിക്കൊണ്ട് കാശി പറഞ്ഞതും ഹൃധു അവനെ സംശയത്തോടെ നോക്കി.. "ഇവിടെ എന്താ?" "നിന്നെ വിൽക്കാൻ കൊണ്ട് വന്നതാ.." അവന്റെ മറുപടി കേട്ടതും മുഖം വീർപ്പിച്ചു കൊണ്ട് ഹൃധു കാറിൽ നിന്നും ഇറങ്ങി..

കാശിക്ക് അവളുടെ മുഖഭാവം കണ്ട് ചിരി വരുന്നുണ്ടായിരുന്നു... "വാ"അവളുടെ കൈ തണ്ടയിൽ പിടിച്ച് പറഞ്ഞു കൊണ്ടവൻ മുന്നോട്ട് നടന്നതും ഞെട്ടലോടെ അവളവന്റെ പിറകെ നടന്നു... "നിനക്കെന്താ വേണ്ടേ?" ഷോപ്പിനകത്തേക്ക് കയറിയതും കാശി അവളെ നേരെ കൊണ്ട് പോയത് ലേഡീസ് സെക്ഷനിലേക്ക് ആയിരുന്നു.. അവന്റെ ചോദ്യം കേട്ടതും ഹൃധു കാര്യം മനസ്സിലാകാതെ അവനെ നോക്കി... "എനിക്കെന്ത്?" "നിനക്കെന്ത് ഡ്രെസ്സാ എടുക്കണ്ടേ എന്ന്?" "ഞാനതിന് ഡ്രെസ്സ് വേണം എന്ന് പറഞ്ഞില്ലല്ലോ" കണ്ണും മിഴിച്ചുള്ള അവളുടെ മറുപടി കേട്ട് അടുത്ത് നിന്നിരുന്ന സെയിൽസ് ഗേൾ ചിരിച്ചു.. അത് കണ്ടതും സ്വയം നെറ്റിക്കൊന്നടിച്ച് കാശി തന്നെ സെലക്റ്റ് ചെയ്യാൻ തുടങ്ങി.. ഡ്രെസ്സെടുത്ത് ബില്ല് പേ ചെയ്ത് രണ്ട് പേരും ഇറങ്ങി.. കാറിൽ കയറിയിട്ടും കണ്ണ് മിഴിച്ച് ഇരിക്കുന്നവളെ കണ്ട് ഒന്ന് നെടുവീർപ്പിട്ടു കൊണ്ട് അവൻ അവൾക്ക് നേരെ ചാഞ്ഞു.. ശേഷം സീറ്റ് ബെൽറ്റ് ഇട്ട് കൊണ്ട് നേരെ ഇരുന്ന് അവളുടെ മുഖത്തേക്ക് നോക്കിയതും തന്നെ നോക്കി കണ്ണ് മിഴിക്കുന്നവളെ കണ്ട് പല്ല് കടിച്ചു...

"ഉരുട്ടി ഉരുട്ടി അവസാനം ആ കൃഷ്ണമണി ഇങ്ങോട്ട് ചാടിപ്പോരേണ്ട"പറഞ്ഞു കൊണ്ടവൻ കാറെടുത്തതും ഹൃധു ഒന്ന് നെടുവീർപ്പിട്ടു കൊണ്ട് പുറത്തേക്ക് നോക്കിയിരുന്നു... രണ്ട് മൂന്നിടത്തൊക്കെ കറങ്ങി ഫുഡും കഴിച്ച് സന്ധ്യയാകാൻ നേരം തിരിച്ചവർ വീട്ടിലേക്ക് തന്നെ തിരിച്ചു.. "സത്യത്തിൽ കാശിയേട്ടൻ എന്തിനാ ഇങ്ങോട്ട് വന്നേ"കുറച്ചു നേരത്തെ മൗനത്തിൻ ശേഷം ഹൃധു ചോദിച്ചതും അവനവളെ നോക്കിയൊന്ന് കണ്ണ് ചിമ്മിക്കാണിച്ചു.. "വെറുതെ.. നിന്നെക്കൂട്ടി എവിടെയെങ്കിലും കറങ്ങാൻ പോകണം എന്ന് തോന്നി.. അത് കൊണ്ട് വന്നതാ..നീ ഹാപ്പി അല്ലേ ഇപ്പൊ.." "ഒത്തിരി ഹാപ്പിയാ...ഞാനാദ്യായിട്ടാ ജീവിതത്തിൽ ഇങ്ങനെയൊക്കെ കറങ്ങാൻ പോകുന്നേ..സ്കൂളിൽ നിന്ന് പോലും ടൂർ പോയിട്ടില്ല.. വല്ലപ്പോഴും ഒന്ന് ഡ്രെസ്സ് എടുക്കും.. അതും വീടിന്റെ അടുത്തുള്ള ഏതേലും കടയിൽ നിന്ന്..ഇന്നിങ്ങനെയൊക്കെ ഞാൻ തീരെ പ്രതീക്ഷിച്ചിരുന്നില്ല" വിടർന്ന കണ്ണുകളോടെ ചിരിച്ച് പറയുന്നവളെ കണ്ട് കാശിക്കവളോട് വാത്സല്യം തോന്നി.. ഒരു കൈ കൈകൊണ്ട് അവളുടെ കവിളിൽ അവൻ തലോടിയതും ഹൃധു കണ്ണും മിഴിച്ച് സംശയത്തോടെ അവനെ നോക്കി.. "ന്താ കാശിയേട്ടാ" "ഒന്നുല്ല" പറഞ്ഞു കൊണ്ടവൻ കണ്ണടച്ച് കാണിച്ച് ചിരിച്ചു... **

വീടിനകത്തേക്ക് കയറാതെ ഗേറ്റിനരികെ കാർ നിർത്തിയതും ഹൃധു സംശയത്തോടെ അവനെ നോക്കി... "കാശിയേട്ടൻ വീട്ടിലേക്ക് കയറുന്നില്ലേ" "ഇല്ല.. ഞാൻ പിന്നെ വരാം.. നീ ഇപ്പൊ പൊക്കോ.. അകത്തേക്ക് വണ്ടി കയറ്റിയാൽ പിന്നെ അമ്മ ഉള്ളിലേക്ക് കയറാതെ ഇരിക്കാൻ സമ്മതിക്കില്ല" അത് ശെരിയാണെന്ന് തോന്നിയതും തലയാട്ടിക്കൊണ്ട് ചിരിച്ച് ഡോർ തുറന്ന് കാറിൽ നിന്നും ഇറങ്ങി... "ദാ ഇതൂടെ എടുത്തോ?" ബാക്ക് സീറ്റിൽ നിന്നും കവറുകളെല്ലാം എടുത്ത് അവൾക്ക് നേരെ നീട്ടിയതും അവളത് വാങ്ങിക്കൊണ്ട് അവനെ നോക്കി... "എല്ലാവർക്കും ഉള്ളത് ഉണ്ട്.. കൊടുത്തേക്ക്" "ഓക്കെ ഏട്ടാ... എന്നാ പൊക്കോ" "മ്മ്...പോകാം.. നീ ഒന്നിങ് വന്നേ" "എന്തേ ഏട്ടാ" "ഒരു കാര്യത്തിനാ.. ഇങ് വാ" ഒന്ന് കുനിഞ്ഞു കൊണ്ട് ഹൃധു കാറിനകത്തേക്ക് തലയിട്ടതും പെട്ടെന്ന് കാശി അവൾക്കരികിലേക്ക് നീങ്ങി ഇരുന്ന് കൊണ്ട് ഇരു കവിളിലും മാറി മാറി ചുംബിച്ചു... "ഇനി പൊക്കോ"കണ്ണും മിഴിച്ച് അങ്ങനെ തന്നെ നില്കുന്നവളെ നോക്കി കണ്ണിറുക്കി പറഞ്ഞതും ഹൃധു ഞെട്ടലോടെ നേരെ നിന്നു... ----

ദിവസങ്ങൾ പെട്ടെന്ന് നീങ്ങിപ്പോകുന്ന പോലെ... ഇനി രണ്ട് ദിവസം കൂടെയുള്ളു കല്യാണത്തിന്... വീട്ടിൽ വെച്ച് തന്നെയാണ് കല്യാണം.. മുറ്റത്ത് വലിയ ഒരു പന്തൽ തന്നെ കെട്ടിയിട്ടുണ്ട്. ചെറിയൊരു കല്യാണം ആയിട്ട് മതിയെന്ന് ഞാൻ പറഞ്ഞെങ്കിലും ആകാശേട്ടൻ സമ്മതിച്ചില്ല.. ഒരുപാട് പേരെ കല്യാണത്തിന് വിളിച്ചിട്ടുണ്ട്... അഞ്ചുവിനിപ്പോ തീരെ നടക്കാൻ കഴിയില്ല..അവളുടെ വീട്ടിലേക്ക് പോകാനില്ലെങ്കിലും ഏഴാം മാസച്ചടങ്ങ് നടത്തിയിരുന്നു... മാളു രണ്ട് ദിവസം മുന്നേ തന്നെ വീട്ടിൽ ലാൻഡ് ആയിട്ടുണ്ട്.. ആൾ ഇവിടുത്തെ കല്യാണമാണ് കൂടുന്നതെന്നും പറഞ്ഞിരിക്കുവാണ്... രണ്ട് ദിവസം കൂടെ മാത്രമേ ഞാൻ ഈ വീട്ടിൽ ഉണ്ടാകുവുള്ളു എന്നോർക്കുമ്പോ വല്ലാത്തൊരു വിങ്ങലാണ്.. കാശിയേട്ടനെ അറിയാവുന്നതാണെങ്കിലും എന്തോ ഒരു ഭയം പോലെ... ഇനി ഈ വീട്ടിലെ വെറുമൊരു അഥിതിയായി മാത്രം ഞാൻ മാറില്ലേ.........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story