ഹൃധികാശി: ഭാഗം 47

hridikashi

രചന: അൻസിയ ഷെറി (അനു)

"ഹൃധൂ..ഡീ.. ഹൃധൂ.. എഴുനേറ്റേ.." "ഒരഞ്ചു മിനിറ്റ് അമ്മാ" "എടി പെണ്ണേ.. ഇന്ന് നിന്റെ കല്യാണമാ.. എന്നിട്ട് കിടന്നുറങ്ങുവാണോ" അത് കേട്ടതും ഞാൻ പെട്ടെന്ന് ചാടി എഴുനേറ്റ് അമ്മയെ നോക്കി ഇളിച്ചു കാണിച്ചു... ഇന്നലെ അമ്മേടേം കിച്ചുന്റേം കൂടെയായിരുന്നു കിടന്നുറങ്ങിയത്.. ഉറങ്ങാൻ തന്നെ രണ്ട് മണി ആയിരുന്നു..അതാവാം ഇപ്പോഴും ഉറക്കം കെടാത്തത്.. ബെഡ്‌ഡിൽ നിന്നും എഴുനേറ്റ് നേരെ എന്റെ റൂമിലേക്ക് ചെന്നു... മൂടിപ്പുതച്ച് കിടന്നുറങ്ങുന്ന മാളുവിനെ വിളിച്ചുണർത്തിക്കൊണ്ട് ഒരു ടോപ്പും എടുത്ത് ബാത്‌റൂമിലേക്ക് കയറി... ഫ്രഷായി ഇറങ്ങിയതും ബെഡ്‌ഡിൽ തലയും ചൊറിഞ്ഞോണ്ട് ഉറക്കം തൂങ്ങുന്നവളെ ബാത്‌റൂമിലേക്ക് തള്ളി പറഞ്ഞയച്ചു കൊണ്ട് തലയിൽ നിന്ന് തോർത്തഴിച്ചു... ശേഷം കണ്ണാടിക്ക് മുന്നിൽ ചെന്ന് കൊണ്ട് മുടി ഇല്ലിയെടുത്ത് വാർന്നു.. നെറ്റിയിൽ ഒരു കുഞ് പൊട്ടും ഇട്ട് തിരിഞ്ഞതും മാളു ബാത്‌റൂമിൽ നിന്നിറങ്ങി വന്നതും ഒരുമിച്ചായിരുന്നു.. "നീ കുളിച്ചില്ലേ" "ഹീ.. ഇല്ല..ഭയങ്കര തണുപ്പ്.. അപ്പൊ കാലും കയ്യും ഒന്ന് നനച്ച് പോന്നു😁"

"അപ്പൊ പിന്നെ ഞാനും തണുപ്പത്ത് തന്നെയല്ലേ കുളിച്ചേ" "ഞാൻ കുളിക്കണ്ടാ പറഞ്ഞില്ലല്ലോ" എന്നെ പുച്ഛിച്ച് തള്ളിമാറ്റിക്കൊണ്ട് കണ്ണാടിക്ക് മുന്നിലേക്ക് അവൾ കയറി നിന്നതും സ്വയം നെറ്റിക്കൊന്നടിച്ചു കൊണ്ട് ഞാൻ മുറിയിൽ നിന്നും ഇറങ്ങി.. താഴേക്ക് ചെന്നതും സോഫയിൽ ഇരുന്ന് ചായ കുടിക്കുന്ന ആദിയെ കണ്ടു.. എന്റെ നിർബന്ധത്തിന് വഴങ്ങി ഇന്നലെ തന്നെ വന്നതാണ് അവൻ.. "ഹേയ് ഹൃധൂ ഗുഡ് മോർണിംഗ്.." "മോർണിംഗ്" "സ്വന്തം കല്യാണം ആയിട്ട് എട്ട് മണിക്കാണോ എഴുനേറ്റ് വരുന്നേ" "ഉറക്കം വന്നാ പിന്നെ കല്യാണം ഒന്നും ഓർമ്മയിൽ ഉണ്ടാവൂല"ഇളിച്ചു കൊണ്ട് അവനുള്ള മറുപടിയും കൊടുത്ത് അടുക്കളയിലേക്ക് ചെന്നു... ** "ഇനിയീ താലിയങ്ങ് കെട്ടിക്കോളൂ" പൂജാരി നീട്ടിയ താലി വാങ്ങിക്കൊണ്ട് കാശി ഹൃധുവിനെ നോക്കിയതും തല താഴ്ത്തി ഇരിക്കുന്നത് കണ്ട് ഒരു ചിരിയോടെ അവളുടെ കഴുത്തിലേക്ക് അവൻ അത് ഇട്ടു.. പിറകിലതിന്റെ അറ്റം ഭദ്രമായി കെട്ടി. ശേഷം നീട്ടിയ സിന്ദൂരചെപ്പിൽ നിന്നും ഒരു നുള്ള് സിന്ദൂരം അവളുടെ സീമന്ത രേഖയിൽ ചാർത്തുമ്പോൾ അവളുടെ കണ്ണുകൾ അടഞ്ഞിരുന്നു... സിന്ദൂരം ചാർത്തിയ ശേഷം അവളുടെ നെറ്റിയിലൊന്ന് ചുംബിച്ചു കൊണ്ട് അവൻ അകന്നു മാറിയതും ഹൃധു തല ഉയർത്തി അവനെ നോക്കി...

അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു... ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഇങ്ങനെയൊന്ന്.. അതും സ്വപ്നം കണ്ട ആളുടെ കൂടെ... കാശിയുടെ കൈകൾ അവളിൽ മുറുകിയതും അവളവനെ നോക്കി ചിരിച്ചു... ❣️❣️❣️❣️ "എന്തോന്നാടി ഇത്.. ഇപ്പോഴും ഈ തീറ്റ മാറിയിട്ടില്ലേ"ഹൃധുവിന്റെ ഇലയിലേക്ക് നോക്കി കാശി ചോദിച്ചു... "അത് പിന്നെ..ഇന്ന് അധികം കഴിക്കാൻ പറ്റില്ലല്ലോ..എല്ലാവരും നമ്മളെ ആയിരിക്കും ശ്രദ്ധിക്കുന്നത്.. അത് കൊണ്ടാ.." "അവരെന്താ നിന്നെ എടുത്ത് വിഴുങ്ങോ?നീ തിന്നാൽ നിനക്കാ നല്ലത്..അല്ലാതെ അവർക്കല്ല" എന്നിട്ടും അത് കേൾക്കാത്ത പോലെ ഇരുന്ന് കഴിക്കുന്നവളെ കണ്ട് അവൻ ദേഷ്യം വന്നെങ്കിലും അത് പുറമേ പ്രകടിപ്പിക്കാതെ കഴിക്കാൻ തുടങ്ങി... "രണ്ട് പേരും ഒന്ന് പരസ്പരം വാരിക്കൊടുത്തേ"ഇടക്ക് കയറി വന്നു കൊണ്ട് പെട്ടെന്ന് ക്യാമറമാൻ പറഞ്ഞതും ഹൃധുവൊന്ന് ഞെട്ടി... കാശി അവൾക്ക് നേരെ ഒരു ഉരുള ചോർ നീട്ടിയതും ചുറ്റും ഒന്ന് നോക്കിക്കൊണ്ട് അവൾ അത് വാങ്ങിക്കഴിച്ചു... ശേഷം അവളും അത് പോലെ ചോർ കൊടുത്തു... "എനിക്കൊക്കെ എന്നാണാവോ ഇത് പോലെ ഒരു ദിവസം ഉണ്ടാവുക" കാശിയുടെ അടുത്തിരുന്ന ലോകേഷ് പറഞ്ഞതും അവന്റെ അടുത്തിരുന്ന് കഴിക്കുകയായിരുന്ന മാളു അവനെ നോക്കി..

"നമുക്ക് നിന്റെ അച്ഛനോട് പറയാട്ടാ.. നിന്റെ കല്യാണം പെട്ടെന്ന് നടത്തിത്തരാൻ." "സത്യാണോ?" "ആന്നെ.. ഏതേലും പെൺകുട്ടിയേ കണ്ട് വെച്ചിട്ടുണ്ടോ?" "ഉണ്ട്.." "ആഹാ അപ്പൊ എളുപ്പമായല്ലോ.. ആരാ ആൾ?"ചോദിച്ചു കൊണ്ടവൾ ഇലയിലേക്ക് തലയിട്ട് കഴിക്കാൻ തുടങ്ങി... "നീ.." "നീയോ? അതേത് കുട്ടി?" "ഓഹ്.. എടി പോത്തെ.. നീ ഉദേശിച്ചത് പേരല്ല.. നിന്നെയാ... അതായത് ദേവിക എന്ന നീ😬" പറഞ്ഞു കൊണ്ടവൻ എഴുനേറ്റു പോയതും മാളു കണ്ണ് മിഴിച്ചിരുന്നു.. ബോധം വന്നതും സ്വയം തലക്കിട്ട് ഒന്ന് കൊടുത്ത് കൊണ്ട് പപ്പടം ചോറിലിട്ട് കുഴച്ചു തിന്നു.. ലോകേഷ് കുടിക്കാതെ പോയ അവന്റെ പായസം കൂടെ കുടിച്ചു കൊണ്ട് അവൾ എഴുനേറ്റു.. (എല്ലാവർക്കും ഫുഡ്‌ ഉണ്ട്ട്ടോ.. കഴിച്ചോളൂ😌) ----- ഇറങ്ങാൻ നേരം അത്രയും നേരം പിടിച്ചു വെച്ച സങ്കടം അമ്മയെ കണ്ടതും പുറത്തേക്ക് പൊട്ടി വന്നു... അമ്മയെ ഇറുകെ കെട്ടിപ്പിടിച്ചു കൊണ്ട് പൊട്ടിക്കരഞ്ഞപ്പോൾ അമ്മയും കരയുന്നുണ്ടായിരുന്നു.. ഇനി ഈ വീട്ടിൽ ഞാൻ ഒരു അഥിതി മാത്രം.. ഓർക്കുമ്പോൾ തന്നെ ഉള്ളം വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു.. ആഗ്രഹിച്ചത് സ്വന്തമായെങ്കിലും ഇനി പഴയ പോലെയുള്ള ജീവിതമല്ല എന്റേതെന്ന് ഓർക്കുമ്പോൾ കണ്ണുകൾ വീണ്ടും വീണ്ടും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു... അഞ്ചുവിനേയും അമ്മായിയേയും അച്ചുവിനേയും ആകാശേട്ടനേയുമെല്ലാം കെട്ടിപ്പിടിച്ച് അവസാനം കിച്ചുവിന്റെ അടുത്തേക്ക് ഞാൻ ചെന്നു...

"പോട്ടെടാ"പറഞ്ഞു നിർത്തിയതും അവനെന്നെ പെട്ടെന്ന് ഇറുകെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു... "ഏച്ചി പോണ്ട.. കാശിയേട്ടാ ഏച്ചിനെ കൊണ്ട് പോകണ്ട" വലിയ ചെക്കനായെങ്കിലും അവൻ ഞാനും എനിക്കവനും ജീവനാണ്... "കിച്ചുട്ടാ എന്താ കാണിക്കുന്നേ" അമ്മ അവനെ എന്നിൽ നിന്നും അകറ്റാൻ ശ്രമിച്ചെങ്കിലും അവനെന്നെ അട്ട പറ്റിയ പോലെ കെട്ടിപ്പിടിച്ച് കരഞ്ഞു... എനിക്കും എന്തോ അവന്റെ കരച്ചിൽ കാണുമ്പോൾ സങ്കടം കൂടി വരികയായിരുന്നു... ഞാനവനെ എന്നിൽ നിന്നും ബലമായി അടർത്തി മാറ്റിക്കൊണ്ട് കവിളിലൂടെ ഒഴുകിയ കണ്ണീർ തുടച്ചു കൊടുത്തു... "അയ്യേ നീയെന്താ ചെറിയ കുട്ടികളെ പോലെ കരയുന്നേ.. ഞാൻ ഇങ്ങോട്ട് തന്നെ വരില്ലേ..കരയാതെ" അപ്പോഴേക്കും കാശിയേട്ടൻ വന്നവനെ ചേർത്ത് പിടിച്ചിരുന്നു... "ന്റെ ഏച്ചിയെ പൊന്ന് പോലെ നോക്കിക്കോണേ" ഏട്ടനോടായി പറഞ്ഞു കൊണ്ടവൻ എന്റെ കൈകളിൽ ഏട്ടന്റെ കൈ വെച്ച് തരുമ്പോൾ ആളുടെ കൈകൾ അവന്റെ വാക്കുകൾക്ക് മറുപടിയായി എന്റെ കയ്യിൽ മുറുകുന്നുണ്ടായിരുന്നു.. കൂടുതൽ സമയം അവിടെ നില്ക്കാതെ എന്നെ ചേർത്ത് പിടിച്ച് കാറിലേക്ക് ഇരുത്തി അവരോടെല്ലാം യാത്രയും പറഞ്ഞ് ഏട്ടനും കാറിലേക്ക് കയറിയിരുന്നു.. ലോകേഷായിരുന്നു കാർ ഓടിച്ചിരുന്നത്..

അവന്റെ അടുത്തുള്ള സീറ്റിൽ മാളുവായിരുന്നു..കാശിയേട്ടനും ഞാനും പിറകിലും... വീട്ടിൽ നിന്നും ഒരുപാട് പോന്നിട്ടും എന്റെ മിഴികൾ തോർന്നിരുന്നില്ല.. എന്തോ കരയിച്ച് അവരെക്കൂടെ ബുദ്ധിമുട്ടിക്കേണ്ടെന്ന് തോന്നിയതും പുറത്തെ കാഴ്ചകളിലേക്ക് നോട്ടം പായിച്ചു കൊണ്ട് ഞാൻ ഇരുന്നു... ഇനി ഞാൻ വേറൊരു വീട്ടിലേക്ക്..അവിടെയാണ് ഇനി താമസിക്കേണ്ടത്.. വല്ലപ്പോഴും സ്വന്തം വീട്ടിൽ വന്നെങ്കിൽ ആയി... ഓരോന്ന് ഓർത്ത്‌ മിഴികൾ നിറച്ചോണ്ടിരിക്കുമ്പോഴാണ് തോളിൽ ഒരു കൈ പതിഞ്ഞത്.. ഞെട്ടലോടെ മിഴികൾ തുടച്ച് കൊണ്ട് തല ചെരിച്ച് നോക്കിയതും എന്നെ നോക്കിയിരിക്കുന്ന കാശിയേട്ടനെ കണ്ട് ഒന്ന് ചിരിച്ചു കൊണ്ട് എന്തെന്ന നിലക്ക് പിരികം പൊക്കി.. പെട്ടെന്ന് എനിക്കരികിലേക്ക് നീങ്ങി ഇരുന്ന് കൊണ്ട് ഏട്ടൻ എന്നെ ഇറുകെ കെട്ടിപ്പിടിച്ചതും ഞാൻ ഞെട്ടലോടെ ഇരുന്നു.. "സങ്കടമുണ്ടെങ്കിൽ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞോ ഹൃധു... സങ്കടം തീരുന്ന വരെ കരഞ്ഞോ.. ഉള്ളിലിട്ടത് കടിച്ചമർത്തരുത്" പറഞ്ഞു കൊണ്ട് എന്നെ ആ നെഞ്ചോട് ചേർത്തതും അത്രയും നേരം അടക്കി നിർത്തിയ സങ്കടമെല്ലാം ഞാനാ നെഞ്ചിൽ കരഞ്ഞു തീർത്തു... ആ നെഞ്ചോട് ചേർന്നിരിക്കുമ്പോൾ എല്ലാം മറന്ന് പോകുന്ന പോലെ..കുറച്ചൊന്ന് സങ്കടം മാറിയതും ഞാൻ ഏട്ടനിൽ നിന്നും അകന്നു മാറിയിരുന്നു..

മാളുവും ലോകേഷും ഇതെല്ലാം അറിഞ്ഞോണ്ടാണോ എന്നറിയില്ല.. ബാക്കിലേക്ക് തിരിഞ്ഞു നോക്കുന്നേ ഇല്ലായിരുന്നു... ----- "ദാ മോളേ.. ഇത് വാങ്ങി വലത് കാൽ വെച്ച് അകത്തേക്ക് കയറി വാ" ചിരിയോടെ ഹൃധുവിന് നേരെ വിളക്ക് നീട്ടിക്കൊണ്ട് സുഭദ്ര പറഞ്ഞതും കാശിയെ ഒന്ന് നോക്കിയതിൻ ശേഷം വിളക്ക് വാങ്ങിക്കൊണ്ടവൾ വലത് കാൽ വെച്ച് അകത്തേക്ക് കയറി... പൂജാ മുറിയിൽ കയറി വിളക്ക് വെച്ചു കൊണ്ടവൾ കണ്ണടച്ച് നിന്ന് പ്രാർത്ഥിച്ചു.. തൊട്ടടുത്ത് കാശിയുടെ സാന്നിധ്യം അറിഞ്ഞതും കണ്ണ് തുറന്ന് അവനെ നോക്കിയൊന്ന് പുഞ്ചിരിച്ചു... ❣️❣️❣️❣️ "അപ്പൊ ഓൾ ദ ബെസ്റ്റ് ഏട്ടത്തിയമ്മേ" മുറിയിലേക്ക് അവളെ തള്ളിക്കൊണ്ട് മാളു പറഞ്ഞതും തിരിഞ്ഞവളെ നോക്കി പല്ലിറുമ്പിയപ്പോഴേക്കും അവൾ ഡോർ അടച്ചിരുന്നു... മാളുവിനെ പ്രാകിക്കൊണ്ട് തിരിഞ്ഞതും ബെഡ്‌ഡിൽ തന്നെയും നോക്കി ഇരിക്കുന്ന കാശിയെയാണ് കണ്ടത്.. ഹൃദയമിടിപ്പ് ഉയർന്നതും എന്ത് ചെയ്യണം എന്നറിയാതെ കൈ സാരിയിൽ മുറുകെ പിടിച്ചു... "നീ എന്താ അവിടെ തന്നെ നില്കുന്നെ.. ഇവിടെ വാ" അവളുടെ നിൽപ്പ് കണ്ട് കാശി പറഞ്ഞതും ഹൃധു മടിച്ചു കൊണ്ട് അവന്റെ മുന്നിൽ ചെന്നു നിന്നു.. പെട്ടെന്നവൻ അവളെ പിടിച്ച് തന്റെ അരികിലേക്ക് ഇരുത്തിയതും ഹൃധു ഞെട്ടിക്കൊണ്ട് അവനെ നോക്കി..

ശേഷം കയ്യിലിരുന്ന പാൽ ഗ്ലാസ് അവൻ നേരെ നീട്ടി... "പാലോ? ഓഹ് ഞാൻ മറന്നു..ഇങ്ങനെ ഒരു ചടങ്ങ് ഉണ്ടായിരുന്നല്ലോ അല്ലേ.. പതിവ് തെറ്റിക്കണ്ട.." പറഞ്ഞു കൊണ്ടവൻ അത് വാങ്ങി ചുണ്ടോട് ചേർക്കാൻ തുനിഞ്ഞതും എന്തോ ഓർത്ത പോലെ അവളെ നോക്കി... ഹൃധു സംശയത്തോടെ അവനെ നോക്കിയതും അവനത് അവൾക്ക് നേരെ നീട്ടി... "ഒരു വെറൈറ്റിക്ക് വേണ്ടി ഭാര്യ കുടിക്കട്ടെ ആദ്യം" "അയ്യോ.. കാശിയേട്ടാ നിക്ക് വേണ്ട.. ഏട്ടൻ കുടിച്ചോ" "വേണ്ടാന്നോ? വെറുതെയല്ല അന്ന് മാളുവിനെ അടിച്ചപ്പോഴേക്കും കൈ തളർന്നത്.. ആരോഗ്യം വേണ്ടേ.."കളിയാക്കി അവൻ പറഞ്ഞു നിർത്തിയതും ഹൃധു പെട്ടെന്ന് ദേഷ്യത്തോടെ അവനെ നോക്കിക്കൊണ്ട് ഗ്ലാസ്‌ വാങ്ങി ഒറ്റയടിക്ക് മുഴുവൻ കുടിച്ചു... ശേഷം ചുണ്ട് തുടച്ചു കൊണ്ട് ഗ്ലാസ്‌ അവന്റെ കയ്യിലേക്ക് വെച്ചു കൊടുത്തു കൊണ്ട് ചുണ്ട് കൂർപ്പിച്ചെഴുനേറ്റ് ബാത്‌റൂമിലേക്ക് ഓടി... ❣️❣️❣️❣️ "ഛെ.. ഞാനെന്താ കാണിച്ചേ.. ഏട്ടൻ എന്ത് വിചാരിച്ചു കാണും... അപ്പോഴത്തെ ദേഷ്യത്തിൽ മുഴുവനങ് കുടിച്ച് പോയതായിരുന്നു..ശെ...ന്നാലും ഹൃധുവേ നീയെന്ത് പണിയാ കാണിച്ചേ" കണ്ണാടിയിൽ കാണുന്ന തന്റെ പ്രതിബിംബത്തിലേക്ക് നോക്കി പിറു പിറുത്തു കൊണ്ടിരിക്കുമ്പോഴാണ് ഡോറിൽ കൊട്ട് കേട്ടത്...

"വേഗം കുളിച്ചിറങ്ങിക്കെ.. എനിക്ക് കയറണം.." കാശിയുടെ ശബ്ദം കേട്ടതും കണ്ണാടിയിൽ നോക്കി ഒന്ന് നെടുവീർപ്പിട്ടു കൊണ്ട് വേഗം കുളിച്ച് ടർക്കിയും ചുറ്റിക്കൊണ്ട് ഡോർ തുറന്നു.. ഡോർ തുറക്കുന്ന ശബ്ദം കേട്ടതും ബാത്‌റൂമിന് മുന്നിൽ തന്നെ നിൽക്കുകയായിരുന്ന കാശി തിരിഞ്ഞു നോക്കി.. ഒരു ടർക്കിയും ചുറ്റി ബാത്‌റൂമിനുള്ളിൽ നില്കുന്നവളെ കണ്ടതും അവനൊന്ന് ഞെട്ടി.. അവളെ അടിമുടിയാകെ അവനൊന്ന് നോക്കിയതും അവന്റെ നോട്ടം കണ്ടോ എന്തോ ഹൃധു സ്വയമൊന്ന് സംശയത്തോടെ നോക്കി.. പെട്ടെന്ന് തന്നെ ഞെട്ടിക്കൊണ്ട് കാശിയെ നോക്കിയതിന് ശേഷം ഡോർ വലിച്ചടച്ചു... "ഛെ.. സത്യത്തിൽ ഇന്നെന്റെ ബോധം മുഴുവൻ പോയോ " ചിന്തയോടെ തലക്കിട്ട് കൊട്ട് കൊടുത്തതും വീണ്ടും ഡോറിൽ കൊട്ട് കേട്ടു... "നിനക്ക് ഡ്രെസ്സ് വേണ്ടേ..ദാ" ഞെട്ടിക്കൊണ്ട് ഡോർ പകുതി തുറന്ന് കൊണ്ട് അവൾ അവൻ നീട്ടിയ ഡ്രെസ്സ് വാങ്ങിക്കൊണ്ട് പെട്ടെന്ന് ഡോറടച്ചു... ഡ്രെസ്സ് ഇട്ട ശേഷം പുറത്തേക്കിറങ്ങിയതും കാശി അവളെ അടിമുടി നോക്കി.. അവന്റെ നോട്ടം കണ്ടതും ചമ്മലോടെ അവൾ തല താഴ്ത്തി... ചിരിയോടെ അവളെ ഒന്ന് നോക്കിക്കൊണ്ട് അവൻ ബാത്‌റൂമിലേക്ക് കയറിയതും നാക്ക് കടിച്ചു കൊണ്ട് ഹൃധു ബെഡ്‌ഡിൽ ചെന്നിരുന്നു... തല തൂവർത്തിക്കൊണ്ട് ബാത്‌റൂമിൽ നിന്ന് കാശി ഇറങ്ങിയതും ഹൃധു ഇരുന്നിടത്ത് നിന്നും പെട്ടെന്ന് ചാടി എഴുനേറ്റു കൊണ്ട് തല താഴ്ത്തി നിന്നു..

അവളുടെ പെട്ടെന്നുള്ള പ്രവർത്തി കണ്ട് ആദ്യമൊന്ന് സംശയിച്ചെങ്കിലും കാര്യം മനസ്സിലായപ്പോൾ കള്ളച്ചിരിയോടെ തോർത്തുമായി അവൻ അവൾക്കരികിലേക്ക് ചെന്നു... അരികിലവന്റെ സാമീപ്യം അറിഞ്ഞതും ഉമിനീരിറക്കിക്കൊണ്ട് ഹൃധു അവനെ തല ഉയർത്തി നോക്കി... "സോറി.. ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ കുടിച്ച് പോയതാ മുഴുവനും"ദയനീയമായി പറയുന്നവളെ കണ്ട് ചിരി വന്നെങ്കിലും അത് പുറമേ പ്രകടിപ്പിക്കാതെ അവനവളെ കൂർപ്പിച്ചു നോക്കി.. "ഞാൻ നിന്നോട് മുഴുവൻ കുടിക്കാൻ പറഞ്ഞില്ലല്ലോ... രണ്ട് പേർക്കും കൂടെ പകുതി വെച്ച് കുടിക്കാൻ അല്ലേ കൊണ്ട് വന്നത്" "സോറി" "എനിക്ക് നിന്റെ ചോറി ഒന്നും വേണ്ട" "പിന്നെ?" "പിന്നെ.." കള്ളച്ചിരിയോടെ അവനവളെ നോക്കിയതും അവന്റെ നോട്ടം കണ്ട് ഹൃധു കണ്ണ് മിഴിച്ചു... പെട്ടെന്നവളുടെ കയ്യിലേക്ക് തോർത്ത് കൊടുത്തു കൊണ്ടവൻ ബെഡ്‌ഡിൽ ചെന്നിരുന്നതും ഹൃധു കാര്യം മനസ്സിലാകാതെ അവനെ നോക്കി... "എന്റെ തല ഒന്ന് തുവർത്തിത്താ..എന്നാ ഞാൻ ക്ഷമിക്കാം" "എന്നെക്കൊണ്ടൊന്നും വയ്യ.. കാശിയേട്ടൻ കയ്യില്ലേ?" കണ്ണ് കൂർപ്പിച്ചു കൊണ്ടവൾ ചോദിച്ചു.. പെട്ടെന്നവളുടെ ഭാവം മാറിയത് കണ്ടതും അവൻ ചിരി പൊട്ടി........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story