ഹൃധികാശി: ഭാഗം 49

hridikashi

രചന: അൻസിയ ഷെറി (അനു)

താഴേക്ക് ഇറങ്ങി ചെന്നതും ഹാളിൽ ആരും ഉണ്ടായിരുന്നില്ല.. അടുക്കളയിൽ നിന്നും ശബ്ദം കേട്ടതും നേരെ അങ്ങോട്ട് ചെന്നു.. തിരക്കിട്ടെന്തോ പണി ചെയ്യുന്ന അപ്പച്ചിയേയും സ്ലാബിൽ കയറി ഇരിക്കുന്ന മാളുവിനേയും ആണ് കണ്ടത്.. "ആഹാ പുതുപെണ്ണ് എത്തിയല്ലോ.. എങ്ങനെ ഉണ്ടായിരുന്നു ഇന്നലത്തെ രാത്രി?" "മിണ്ടാണ്ടിരിക്കെടി.. വായിൽ തോന്നിയത് വിളിച്ച് പറഞ്ഞോളും" അവളുടെ കൈകിട്ട് ഒരു അടി കൊടുത്ത് കൊണ്ട് അപ്പച്ചി പറഞ്ഞതും ഞാൻ അവളെ നോക്കി കളിയാക്കി... "മോൾ ഇവൾ പറഞ്ഞതൊന്നും കാര്യമാക്കണ്ടാട്ടോ.. ബുദ്ധി ഇല്ലെന്നേ" "അതെനിക്ക് പണ്ടേ അറിയാ അപ്പച്ചി" "പോ.. രണ്ടും എന്നോട് മിണ്ടണ്ട" സ്ലാബിൽ നിന്നിറങ്ങി ചവിട്ടിത്തുള്ളി അകത്തേക്ക് കയറിപ്പോയതും ചിരിയോടെ ഞാൻ അപ്പച്ചിയെ നോക്കി... "മോളിപ്പോ തന്നെ എഴുനേൽക്കേണ്ടേയിരുന്നില്ല.. നല്ല ക്ഷീണം ഇല്ലായിരുന്നോ" "അതൊന്നും കുഴപ്പല്ല അപ്പച്ചി.." "എന്തായാലും ചായ കുടിച്ചോ.. ദാ" എന്റെ കയ്യിലേക്ക് കപ്പ്‌ വെച്ചു തന്ന് കൊണ്ട് അപ്പച്ചി പറഞ്ഞു... "ബാക്കി ഉള്ളവരൊക്കെ എവിടെ? അപ്പച്ചി കുടിച്ചോ" "ഞാൻ കുടിച്ചു മോളേ...ലോകേഷ് എഴുന്നേറ്റിട്ടില്ല.. പിന്നെ ഏട്ടൻ പുറത്ത് നിൽപ്പുണ്ട്" "ചായ കുടിച്ചതാണോ?" "അല്ല.." "എന്നാ അങ്കിളിനുള്ളത് ഞാൻ കൊണ്ട് കൊടുക്കാം" "അത് വേണ്ട മോളേ.. അവരെല്ലാം ഇവിടെ വന്ന് എടുത്ത് കുടിക്കാറാ പതിവ്...കുറച്ച് കഴിഞ്ഞാൽ ഇങ്ങോട്ട് വരും."

"ഇന്നൊരു ചേഞ്ച്‌ ആയിക്കോട്ടെ.. ഞാൻ കൊണ്ട് കൊടുക്കാം" മറുപടിക്ക് കാക്കാതെ വേഗം കയ്യിലുണ്ടായിരുന്ന ചായക്കപ്പ് സ്ലാബിൽ വെച്ച് മറ്റൊരു ഗ്ലാസ്‌ എടുത്തു.. ശേഷം അകത്തേക്ക് നടന്നു... കോലായിലെ തിണ്ടിലിരുന്ന് പത്രം വായിക്കുന്ന അങ്കിളിനെ കണ്ടതും അടുത്തേക്ക് ചെന്നു... "അങ്കിൾ.." "ആഹ്.. മോളോ.. എന്തേ?"തിരിഞ്ഞെന്നെ നോക്കി ചിരിയോടെ ചോദിച്ചു... "ദാ ചായ" "അയ്യോ മോളെന്തിനാ കൊണ്ട് വന്നേ.. വേണ്ടവർ അവിടെ വന്ന് എടുത്ത് കുടിക്കാറാ പതിവ്" "അത് കുഴപ്പല്ല..ഞാൻ കൊണ്ട് വന്നത് അങ്കിളിൻ ഇഷ്ടായില്ലേ ഇനി" ചുണ്ട് കൂർപ്പിച്ച് കണ്ണ് നിറച്ച് അവൾ ചോദിച്ചതും കയ്യിലിരുന്ന പാത്രം മടക്കി വെച്ചു കൊണ്ട് ജയൻ അവളെ നോക്കി... "ഇനി അതും പറഞ്ഞ് കരയണ്ട..ഇങ് തന്നേക്ക്.. ഞാൻ വെറുതെ ചോദിച്ചെന്നേ ഉള്ളു" അത് കേട്ടതും ചിരിയോടെ അവളത് അയാൾക്ക് നേരെ നീട്ടി... "മോൾ ഭയങ്കര പാവമാണെന്നാണല്ലോ കാശി എന്നോട് പറഞ്ഞത്.. പക്ഷെ എനിക്കങ്ങനെ തോന്നിയില്ല" "പാവമായിരുന്നു.. ഇപ്പോ മാറി.. എല്ലാരും കൂടെ മാറ്റി എടുത്തു എന്ന് വേണം പറയാൻ.. അല്ല അങ്കിളിൻ എന്നെ നേരത്തെ അറിയായിരുന്നോ?" "മ്മ്.. കാശി പറഞ്ഞിരുന്നു.. ഞങ്ങളോടെല്ലാം.. പക്ഷെ കണ്ടത് അന്ന് നിങ്ങടെ എൻഗേജ്മെന്റിനാണെന്ന് മാത്രം..

അവൻ തിരഞ്ഞെടുത്ത ആളെ തന്നെ മോളായി കാണാൻ മനസ്സ് തോന്നണേ എന്ന് പ്രാർത്ഥിച്ചിരുന്നു" "എന്നിട്ടിപ്പോ തോന്നിയോ?" "പിന്നല്ല.. എന്റെ മോന്റെ സെലക്ഷൻ തെറ്റിയിട്ടില്ല.. മോളേ കണ്ടപ്പോ തന്നെ എനിക്കിഷ്ടായി.." അവളുടെ കവിളിൽ തലോടിക്കൊണ്ട് അയാൾ പറഞ്ഞതും അവളൊന്ന് പുഞ്ചിരിച്ചു.. "ചൂടാറുന്നതിന് മുന്നേ ചായ കുടിക്ക് അങ്കിളേ" "അങ്കിൾ വേണ്ട മോളേ.. അച്ഛാന്ന് മതി.. ഇനി എന്നെ അങ്ങനെ വിളിച്ചാ മതി" അയാളത് പറഞ്ഞതും ഹൃധുവിന്റെ കണ്ണുകൾ നിറഞ്ഞു... "എന്ത് പറ്റി മോളേ.. എന്തിനാ കരഞ്ഞേ..അങ്ങനെ വിളിക്കാൻ ഇഷ്ടമില്ലേൽ അങ്കിളെന്ന് തന്നെ വിളിച്ചോ" ആധിയോടെ അയാൾ പറഞ്ഞതും അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി.. "അ..അത് കൊണ്ടല്ല...ഇത് വരെ ആയിട്ട് ഇങ്ങനെയൊരു വിളി വിളിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടില്ല..ഇപ്പൊ അങ്കി.. അല്ല അച്ഛൻ എന്നോട് വിളിക്കാൻ പറഞ്ഞപ്പോൾ ഞാനെന്റെ അച്ഛനെ ഓർത്തു പോയി..ആ.. ആ സ്നേഹം.. എ.. എനിക്കിത് വരെ ലഭിച്ചിട്ടില്ല" പൊട്ടിക്കരയുന്നവളെ കണ്ടതും അയാൾക്ക് അവളോട് വാത്സല്യം തോന്നി..കൈകളുയർത്തി അവളുടെ തലയിൽ തലോടി ആശ്വസിപ്പിച്ചു... "പഴയതൊന്നും ഓർത്ത്‌ കരയണ്ട.. ഇപ്പൊ ഞാനില്ലേ മോൾക്ക് അച്ഛനായി..

എന്റെ മരുമകളല്ല.. മകൾ തന്നെയാ മോൾ.. കേട്ടോ" അത് കേട്ടതും തല ഉയർത്തി അയാളെ നോക്കിക്കൊണ്ട് അവൾ മിഴികൾ തുടച്ച് പുഞ്ചിരിച്ചു... "എന്നാ ഞാൻ അകത്തേക്ക് പോട്ടേ അങ്കിൾ" "അങ്കിളല്ല.. അച്ഛൻ.." കൈ ഉയർത്തി അടിക്കുന്ന പോലെ അയാൾ കാണിച്ചതും അവൾ നാക്ക് കടിച്ചു കൊണ്ട് ചെവിയിൽ കൈ വെച്ചു... "സോറി.. പോട്ടേ.. അച്ഛാ.." "മ്മ്" അവളകത്തേക്ക് കയറിപ്പോകുന്നത് ഒരു ചിരിയോടെ നോക്കിക്കൊണ്ടയാൾ ചായക്കപ്പ് ചുണ്ടോട് ചേർത്തു... ---- അകത്തെത്തിയപ്പോൾ ഹാളിൽ ആരും ഉണ്ടായിരുന്നില്ല.. അടുക്കളയിൽ നിന്നും കാശിയേട്ടന്റെയും അപ്പച്ചീടെയും ശബ്ദം കേൾക്കുന്നുണ്ട്.. അതൊന്നും ശ്രദ്ധിക്കാതെ ഞാൻ വേഗം മുകളിലേക്ക് ഓടി.. മുറിയുടെ ഡോർ തുറന്ന് അകത്തേക്ക് കയറിയതും അത്രയും നേരം അടക്കി വെച്ച സങ്കടം എല്ലാം കണ്ണീരായി പുറത്തേക്കൊഴുകി.. ആരെങ്കിലും ശബ്ദം കേൾക്കുമോ എന്ന് ഭയന്നതും വേഗം ബാത്‌റൂമിലേക്ക് കയറി... അവിടെ ഇരുന്ന് കുറേ നേരം കരഞ്ഞു.. മനസ്സിനൊരു ആശ്വാസം തോന്നിയതും വേഗം മുഖമെല്ലാം തുടച്ച് പുറത്തേക്കിറങ്ങി.. അലമാര തുറന്ന് പൌഡർ എടുത്ത് മുഖത്ത് തേച്ചു... സാധാരണ ഇതൊന്നും വീട്ടിൽ ഉപയോഗിക്കാറില്ല.. പക്ഷെ ഇപ്പൊ ഞാൻ കരഞ്ഞത് അറിയാതിരിക്കാൻ ഇതേ വഴിയുള്ളു..

കരഞ്ഞതൊന്നും മനസ്സിലാകുന്നില്ലെന്ന് കണ്ണാടിയിൽ നോക്കി ഉറപ്പ് വരുത്തിയതിന് ശേഷം വേഗം മുറിയിൽ നിന്നും പുറത്തേക്കിറങ്ങി.. ഇറങ്ങിയതും അകത്തേക്ക് കയറാൻ നിന്ന കാശിയേട്ടന്റെ മുന്നിലാണ് ചെന്ന് പെട്ടത്..! വേഗം മറി കടന്ന് പോകാൻ തുനിഞ്ഞതും പെട്ടെന്നെന്റെ കയ്യിൽ പിടിച്ചു.. ഞെട്ടലോടെ തിരിഞ്ഞു നോക്കിയതും എന്റെ മുഖത്തേക്ക് തന്നെ സംശയത്തോടെ നോക്കി നിൽക്കുന്ന ഏട്ടനെ കണ്ട് ഒന്ന് ഭയന്നു.. പക്ഷെ അത് പുറമേ പ്രകടിപ്പിക്കാതെ ഏട്ടനെ നോക്കി ചിരിച്ചു.. "എന്താ ഏട്ടാ ഇങ്ങനെ നോക്കുന്നേ?" "ഒന്നുല്ല... നിനക്കെന്തായിരുന്നു അകത്ത് പണി?" "അ.. അത് പിന്നെ.. ആഹ്.. ഡ്രെസ്സിലറിയാതെ ചായയൊന്ന് പോയി.. അത് കഴുകാനായി വന്നതാ" "മ്മ്.. അല്ല എന്നിട്ട് നനവൊന്നും ഡ്രെസ്സിൽ കാണുന്നില്ലല്ലോ" എന്നെ അടിമുടി നോക്കിക്കൊണ്ട് ഏട്ടൻ പറഞ്ഞതും ഞാൻ ആകെ പതറിപ്പോയി.. "അത് പിന്നെ.. അത് ഉണങ്ങി.. ഉണങ്ങാൻ വേണ്ടി കൂടെ കുറച്ച് നേരം കാത്തു നിന്നിരുന്നു.. എന്നാൽ ഞാൻ പോട്ടേ.." പറഞ്ഞു കൊണ്ട് വേഗം ഏട്ടന്റെ കൈ എടുത്ത് മാറ്റി ദൃതിയിൽ താഴേക്ക് നടന്നു... ❣️❣️❣️❣️

"ഉറങ്ങുമ്പോ എന്താ ഒരു നിഷ്കളങ്കത..കാണാൻ തന്നെ വല്ലാത്തൊരു ക്യൂട്ട്.. പക്ഷെ എഴുനേറ്റ് കഴിഞ്ഞാൽ അതല്ലല്ലോ സ്വഭാവം.. കടിച്ച് കീറാൻ വരും തെണ്ടി.. ഇതിനെയൊക്കെ എങ്ങനെയാണോ ദൈവമേ ഞാൻ സ്നേഹിച്ചത്.." ഉറങ്ങിക്കിടക്കുന്ന ലോകേഷിനെ നോക്കിയാണ് മാളു പിറു പിറുക്കുന്നത്.. ഇടയ്ക്കിടെ ആരെങ്കിലും വരുന്നുണ്ടോ എന്ന് അറിയാൻ ഡോറിനരികിലേക്കും ശ്രദ്ധ തിരിക്കുന്നുണ്ട്... "ഡോ.. ഡോ.. നീ ആരാന്നാടാ നിന്റെ വിചാരം.. ഇഷ്ടമുള്ളത് നേരെ ചൊവ്വേ തുറന്ന് പറയില്ല.. ആളെ വട്ടാക്കും.. മനുഷ്യന്റെ നേരെ ചാടിക്കയറാനും വരും.. ഇഷ്ടപ്പെട്ടു പോയി.. അല്ലേൽ പിടിച്ച് കൊന്നേനെ" അവന്റെ കഴുത്തിൻ നേരെ കൈ ഉയർത്തിക്കൊണ്ട് അവൾ പറഞ്ഞതും പെട്ടെന്ന് ലോകേഷ് ആ കയ്യിൽ പിടിച്ചു കൊണ്ട് അവളെ ദേഹത്തേക്ക് വലിച്ചിട്ടു..! കണ്ണ് മിഴിച്ച് മാളു അവനെ നോക്കിയതും കണ്ണ് തുറന്ന് തന്നെ നോക്കി ഇളിക്കുന്നത് കണ്ട് ഞെട്ടിപ്പോയി.. "അ..അപ്പൊ നീ ഉറ..ഉറങ്ങുവല്ലായിരുന്നോ?" "ആയിരുന്നു.. ഇപ്പൊ എഴുന്നേറ്റു" അവളൊന്ന് നീട്ടി ശ്വാസം വിട്ടു കൊണ്ട് അവനെ നോക്കി ചിരിച്ചു.. "അപ്പൊ ഞാൻ പറഞ്ഞത്" "എല്ലാം വ്യക്തമായി കേട്ടു" പറഞ്ഞു പൂർത്തിയാക്കുന്നതിന് മുന്നേ അവൻ പറഞ്ഞതും അവളുടെ ചിരി താനേ നിന്നു..

ദൃതിയിൽ അവനിൽ നിന്നും അകന്നു മാറാൻ ശ്രമിച്ചെങ്കിലും അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് തന്നിലേക്ക് ഒന്നൂടെ ചേർത്ത് അവൻ ആ ശ്രമത്തെ ഇല്ലാതാക്കിയിരുന്നു..! "അപ്പൊ എങ്ങനാ പറയുവല്ലേ?" പിരികമുയർത്തി കള്ളച്ചിരിയോടെ അവൻ ചോദിച്ചു... "എന്ത്?😲" "ഐ ലൗ യൂ😌" "അയ്യടാ.. എന്റെ പട്ടി പറയും.. കണ്ടാലും മതി..കോഴീടെ മോന്തയും വെച്ച്" അവനെ പുച്ഛിച്ച് തള്ളി മാറ്റി അവൾ എഴുനേറ്റ് പുറത്തേക്ക് ഓടി... "ഡീ.. ഡീ.. നിന്നെ ഞാൻ പിടിക്കും" "പോടാ..ആദ്യം കിടന്നിടത്ത് നിന്ന് ഒന്ന് എഴുനേൽക്കാൻ നോക്ക്.. എന്നിട്ടാ പിടിക്കുന്നത്" അത് കേട്ടതും ഒരു ചിരിയോടെ ലോകേഷ് തലയിണയിലേക്ക് മുഖം പൂഴ്ത്തി..! ** അടുക്കളയിൽ ചെന്നതും രാവിലത്തേക്കുള്ള ഭക്ഷണം ഉണ്ടാക്കാൻ നിൽക്കുന്ന അപ്പച്ചിയെ ആണ് കണ്ടത്.. "അപ്പച്ചി ഞാൻ ചെയ്യാം.." "ഹേയ് അത് വേണ്ട.. മോളവിടെ എവിടേലും പോയി ഇരുന്നോ.. ഇതൊക്കെ എനിക്ക് ചെയ്യാവുന്നതേ ഉള്ളു" "അതൊന്നും കുഴപ്പമില്ലെന്നേ" "വേണ്ട മോളേ...ഞാൻ തന്നെ ചെയ്തോളാം.. ഞാൻ തന്നെ ചെയ്താലേ എനിക്കൊരു തൃപ്തി കിട്ടൂ" "ആഹ് അതും ശെരിയാ.. ഇത് വരെ ആയിട്ട് ആരെയും ഫുഡ്‌ ഉണ്ടാക്കാൻ സമ്മതിച്ചിട്ടില്ല..ആ കൈകൊണ്ട് ഉണ്ടാക്കിയാലേ തൃപ്തി ആവൂ.." മാളു അതും പറഞ്ഞ് അങ്ങോട്ട് വന്നതും ഞാൻ അപ്പച്ചിയെ നോക്കി.. എന്നെ നോക്കി ഒന്ന് ചിരിച്ചിട്ട് അവർ ജോലി ചെയ്യാൻ തുടങ്ങിയതും മറുത്തൊന്നും പറയാതെ ഞാൻ അത് നോക്കി നിന്നു.

"അല്ല നീ എവിടെപ്പോയതായിരുന്നു?" പെട്ടെന്നോർത്ത പോലെ ഞാൻ മാളുവിനോട് ചോദിച്ചതും അവളൊന്ന് പരുങ്ങി... "ഞാ.. ഞാനോ ടെറസിൽ ഉണ്ടായിരുന്നു" "ഞാൻ അങ്ങോട്ട് വന്നിരുന്നല്ലോ.. എന്നിട്ട് നിന്നെ കണ്ടില്ല" വെറുതെ തട്ടിവിട്ടതാ.. "അ.. അത് പിന്നേ.. ആദ്യം ടെറസിൽ ആയിരുന്നു.. പിന്നെ ആ കുരങ്ങനെ വിളിക്കാൻ വേണ്ടി അവന്റെ മുറിയിലേക്ക് പോയി.." "കുരങ്ങനോ?🙄" "അവൾ പറഞ്ഞേ ലോകേഷിനെ ആണ് മോളേ.." അപ്പച്ചി പറഞ്ഞതും ഞാൻ ആണോ എന്ന നിലക്ക് മാളുവിനെ നോക്കി.. അവൾ പല്ലിളിച്ചു കാണിച്ചതും ഞാൻ ചിരിച്ചു.. __ ഉച്ചക്ക് ഭക്ഷണം കഴിച്ച ശേഷം അപ്പച്ചി കിടക്കാൻ പോയി.. അച്ഛനും.. മാളു അവളുടെ വീട്ടിലേക്ക് പോയി.. എന്നെ കുറേ വിളിച്ചെങ്കിലും ഞാൻ പോയില്ല.. അവിടെ അവളെ അച്ഛനും അമ്മയും മാത്രമല്ല.. വേറെയും ആരൊക്കെയോ ഉണ്ട്.. അത് കൊണ്ടൊരു മടി.. കാശിയേട്ടൻ എന്തോ ആവശ്യത്തിനായി പുറത്തെവിടെയോ പോയതാണ്..

ലോകേഷ് അവന്റെ റൂമിലാണ്.. ഞാനും നേരെ ഞങ്ങടെ മുറിയിലേക്ക് ചെന്നു.. കല്യാണം കഴിഞ്ഞ രണ്ടാമത്തെ ദിവസം തന്നെ കിടന്നുറങ്ങുന്നത് മോശമാണ്.. പക്ഷെ ഇന്നലത്തെ ക്ഷീണം വിട്ട് മാറാത്തത് കൊണ്ടും അവരെല്ലാവരും കിടക്കുവായത് കൊണ്ടും ഞാൻ നേരെ ബെഡ്‌ഡിൽ കയറിക്കിടന്നു... അമ്മയും ബാക്കിയുള്ളവരുമൊക്കെ ഇപ്പൊ എന്ത് ചെയ്യുവായിരിക്കും.. എന്നെ ഓർത്ത്‌ ഒരുപാട് കരഞ്ഞിട്ടുണ്ടാകോ.. വീട്‌ മാറിയതിന്റെ പേടി ഇപ്പോഴും വിട്ട് പോയിട്ടില്ലാത്ത പോലെ... എന്റെ വീട്ടിൽ നിന്ന് വേറെ എവിടേക്കും ഇത് വരെ ഞാൻ മാറിത്താമസിച്ചിട്ടില്ല.. ഹോസ്റ്റലിലേക്ക് ഒഴികെ.. ഇന്നലെ കാശിയേട്ടൻ അടുത്തുണ്ടായത് കൊണ്ട് കിടന്നപ്പോ പേടിയൊന്നും തോന്നിയില്ല.. പക്ഷെ ഇപ്പൊ ന്തോ.. ഒന്നാമത് വലിയൊരു വീട്‌.. അതും പരിചിയമില്ലാത്തത്... വീടോർത്തപ്പോൾ തന്നെ അറിയാതെ കണ്ണ് നിറഞ്ഞു പോയി.......  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story