ഹൃധികാശി: ഭാഗം 50 | അവസാനിച്ചു

hridikashi

രചന: അൻസിയ ഷെറി (അനു)

പുറത്ത് പോയി വന്ന കാശി മുറിയുടെ ഡോർ തുറന്ന് അകത്തേക്ക് കയറിയതും ബെഡ്‌ഡിൽ കിടന്നുറങ്ങുന്ന ഹൃധുവിനെയാണ് കണ്ടത്.. ഒരു ദീർഘശ്വാസം വിട്ടു കൊണ്ടവൻ കാറിന്റെ കീ ടേബിളിൽ വെച്ചതിൻ ശേഷം കയ്യിൽ കെട്ടിയിരുന്ന വാച്ച് അഴിച്ച് വെച്ചു.. ആംഗറിൽ ഇട്ടിരുന്ന തോർത്തെടുത്ത് ബാത്‌റൂമിലേക്ക് കയറി... ഫ്രഷ് ആയി ഇറങ്ങിയതിന് ശേഷം ഒരു തുണിയും ഷർട്ടും ഇട്ട് കൊണ്ട് ബെഡ്‌ഡിൽ ചെന്ന് കിടന്നു... ചെരിഞ് ഉറങ്ങുന്നവളെ കുറച്ച് നിമിഷം നോക്കിയതിന് ശേഷം അവളുടെ അരയിലൂടെ കയ്യിട്ട് തന്നിലേക്ക് ചേർത്ത് പിടിച്ച് കിടന്നു.. ** അരയിലൂടെ എന്തോ ഇഴയുന്നത് പോലെ തോന്നിയപ്പോഴാണ് ഹൃധു കണ്ണുകൾ തുറന്നത്.. ഞെട്ടലോടെ ചാടി എഴുനേൽക്കാൻ തുനിഞ്ഞതും കാശി അവളെ വലിച്ച് ബെഡ്‌ഡിലേക്ക് തന്നെ കിടത്തിയിരുന്നു.. "കിടക്കെടി ഇവിടെ.. എവിടേക്കാ നീ ദൃതി പിടിച്ച് എഴുനേറ്റ് പോകുന്നത്." കാശിയുടെ ശബ്ദം കേട്ടതും ആശ്വാസത്തോടെ തല ചെരിച്ച് അവൾ അവനെ നോക്കി..

"കാശിയേട്ടൻ ആയിരുന്നോ..ഞാൻ ആകെ പേടിച്ചു പോയി.." "എന്തിന്?" "അത് പിന്നെ..വല്ല കള്ളന്മാരും ആണോന്ന് വിചാരിച്ചു" ഇളിച്ചു കൊണ്ട് അവൾ പറഞ്ഞതും അവൻ അവളുടെ മൂക്കിൽ പിടിച്ചു വലിച്ചു.. "ആഹ്.. കാശിയേട്ടാ.. നിക്ക് വേദനിച്ചുട്ടോ" "വേദനിച്ചോ? ന്നാ ആ വേദന ഞാൻ മാറ്റിത്തരട്ടെ" പറഞ്ഞു കൊണ്ടവൻ അവളുടെ മുഖത്തിന് നേരെ മുഖം താഴ്ത്തിയതും ഹൃധു പെട്ടെന്നവന്റെ വാ പൊത്തി... "വിട്ടേ.. കാശിയേട്ടാ.. ഇപ്പോ തന്നെ സമയം ഒരുപാടായി.. ഞാൻ പോട്ടേ" "ഒരു കാര്യം പറഞ്ഞിട്ട് പൊക്കോ"ചുണ്ടിൽ വെച്ച അവളുടെ കൈ എടുത്തു മാറ്റി ചുംബിച്ച ശേഷം അവൻ പറഞ്ഞതും ഒരു പിടച്ചിലോടെ അവൾ അവനെ നോക്കി.. "എന്ത് കാര്യം?" "നീ എന്തിനാ കരഞ്ഞേ?" "ഞാനോ? എപ്പോ?" "കരഞ്ഞിട്ടില്ലെന്ന് പറയരുത്.. കാരണം ഞാൻ കണ്ടതാ നേരത്തെ നീ കരഞ്ഞത്" അവൻ പറഞ്ഞതും അവളൊരു ദീർഘ ശ്വാസം വിട്ടു കൊണ്ട് അവനെ നോക്കി പുഞ്ചിരിച്ചു... "അതായിരുന്നോ.. കരഞ്ഞിരുന്നു.. അതെന്തിനാന്ന് വെച്ചാ കാശിയേട്ടന്റെ അച്ഛനെ ഇനി മുതൽ ഞാനും അച്ഛാ ന്ന് വിളിച്ചാ മതീന്ന് പറഞ്ഞപ്പോ എന്റെ അച്ഛനെ ഓർത്ത് പോയി.. അപ്പൊ സങ്കടം വന്നു..അത്രയേ ഉള്ളു.. ഇനി വിട് കാശിയേട്ടാ.. പോട്ടേ"

പെട്ടെന്നവൻ അവളിലുള്ള പിടി അയച്ചതും അവൾ വേഗം കിടന്നിടത്ത് നിന്നും എഴുന്നേറ്റിരുന്നു.. ബെഡ്‌ഡിൽ നിന്നും എഴുനേൽക്കാൻ നിന്നതും കാശി പെട്ടെന്നവളുടെ കയ്യിൽ പിടിച്ചു.. "ഇനിയെന്താ കാശിയേട്ടാ?" അവളുടെ ചോദ്യത്തിന് മറുപടി നൽകാതെ കാശി ബെഡ്‌ഡിൽ എഴുനേറ്റിരുന്ന് കൊണ്ട് അവൾക്കരികിലേക്ക് നീങ്ങി ഇരുന്നു.. ശേഷം അവളുടെ മുഖം അവന്റെ കൈകുമ്പിളിൽ എടുത്തു കൊണ്ട് ആ നെറ്റിയിൽ മൃദുവായി ചുംബിച്ചു.. "ഇനി പൊക്കോ" പറഞ്ഞു കൊണ്ടവൻ ബെഡ്‌ഡിലേക്ക് കിടന്നതും അവനെ നോക്കിയൊന്ന് തലയാട്ടിയിട്ട് അവൾ പുറത്തേക്ക് നടന്നു.. ❣️❣️❣️❣️ രാത്രി റൂമിലേക്ക് കയറിയപ്പോൾ ബെഡ്‌ഡിൽ എന്തോ ചിന്തിച്ചോണ്ടിരിക്കുന്ന കാശിയേട്ടനെയാണ് കണ്ടത്.. അടുത്ത് ചെന്നിരുന്നിട്ടും ആളറിഞ്ഞിട്ടില്ല.. "എന്താ കാശിയേട്ടാ ആലോചിക്കുന്നേ?" ഒരു ഞെട്ടലോടെ ഏട്ടനെന്നെയൊന്ന് നോക്കി.. ശേഷം എന്റെ കൈ എടുത്ത് ഏട്ടന്റെ കയ്യോട് ചേർത്തതിന് ശേഷം പുഞ്ചിരിച്ചു... "ഹൃധൂ.. നിനക്കൊരു ജോലി വേണ്ടേ?" "വേണം..അറിവ് വെച്ച പ്രായം മുതലേയുള്ള സ്വപ്നമാണ് ഒരു ജോലി" "വേറെ എന്തെങ്കിലും സ്വപ്‌നമുണ്ടോ?" "ഉണ്ട്" "എന്താ? പറ കേൾക്കട്ടെ"

ആകാംക്ഷയോടെ ഏട്ടനെന്നെ നോക്കിയതും ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ ഏട്ടനെ ഒന്ന് നോക്കിയതിന് ശേഷം ഞാൻ പറഞ്ഞു... "വേറെ സ്വപ്നം എന്താണെന്ന് വെച്ചാൽ.. എന്റെ അമ്മയേയും അമ്മായിയേയും കൊണ്ട് ഈ ലോകം ചുറ്റണം എന്നുണ്ട്.. മുഴുവനൊന്നുമല്ല.. പറ്റാവുന്ന സ്ഥലങ്ങളിലേക്കൊക്കെ അവരെ കൊണ്ട് പോകണം.. പിന്നെ പാവപ്പെട്ടവരെ സഹായിക്കണം.. അതും ഞാൻ അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് തന്നെ.. ഇതൊക്കെ സ്വപ്നം കണ്ട് ഓർക്കുമ്പോൾ തന്നെ ഉള്ളിൽ വല്ലാത്തൊരു സന്തോഷമാ.. അപ്പൊ അത് ശെരിക്കും ചെയ്യാൻ പറ്റിയാൽ എന്തായിരിക്കുമല്ലേ.. നമ്മൾ കാരണം മറ്റുള്ളവരുടെ ചുണ്ടിൽ ഒരു ചിരി വിരിയുന്നുണ്ടെങ്കിൽ അത് മതി ഉള്ളം നിറയാൻ..❤" ചിരിയോടെ ഏതോ ലോകത്തെന്ന പോലെ ഞാൻ പറഞ്ഞു നിർത്തിയതും എന്നെ തന്നെ നോക്കി താടക്ക് കൈ കൊടുത്തിരിക്കുന്ന ഏട്ടനെയാണ് കണ്ടത്... "എന്താ ഏട്ടാ ഇങ്ങനെ നോക്കുന്നേ?" എന്റെ ചോദ്യത്തിന് മറുപടി നൽകാതെ ആൾ പെട്ടെന്നെന്നെ ഇറുകെ കെട്ടിപ്പിടിച്ചതും ഞാൻ ഒന്ന് ഞെട്ടി... "കല്യാണം കഴിഞ്ഞെന്ന് വെച്ച് നിന്റെ സ്വപ്നങ്ങൾക്ക് ഞാൻ ഒരിക്കലും എതിര് നിൽക്കില്ല..

നിന്റെ വീട്ടിൽ എങ്ങനെയായിരുന്നോ അത് പോലെ തന്നെ സ്വാതന്ത്ര്യം നിനക്കിവിടെയും എടുക്കാം.. എനിക്കും അതാണ് ഇഷ്ടം.. നിന്റെ സ്വപ്നങ്ങൾ പൂർത്തീക്കരിക്കാൻ കൂടെ ഞാനുമുണ്ടാകും എന്നും.. എല്ലാം ശെരിയാക്കാം.. പാവപ്പെട്ടവരെ സഹായിക്കണം.. അമ്മയേയും അമ്മായിയേയും ഒരുപാട് സ്ഥലങ്ങളിലേക്ക് കൊണ്ട് പോകണം.." ഏട്ടൻ പറഞ്ഞത് കേട്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു.. ഇതിന് മാത്രം എന്ത് പുണ്യമാണ് ഞാൻ ചെയ്തത്.. ഇത്രമേൽ എന്നെ സ്നേഹിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന ഒരാളെ കിട്ടിയതിൽ.. "ഐ ലൗ യൂ ഏട്ടാ.. ഐ ലൗ യൂ സോ മച്ച്...🥺😘" ഏട്ടനേയും തിരികെ പുണർന്നു കൊണ്ട് കരച്ചിലോടെ ഞാൻ പറഞ്ഞു... പെട്ടെന്ന് ഏട്ടനെന്നെ അകറ്റി നിർത്തിക്കൊണ്ട് എന്റെ മുഖത്തേക്ക് നോക്കി.. "നീ എന്തിനാ പിന്നേം കരഞ്ഞേ?🤨" "ഇത് സന്തോഷം കൊണ്ടാ ഏട്ടാ" വീണ്ടും ഏട്ടനെ കെട്ടിപ്പിടിച്ചു കൊണ്ട് ഞാൻ ആ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി.. ആളുടെ കൈകൾ എന്റെ തലയിൽ തലോടിക്കൊണ്ടിരുന്നിരുന്നു അപ്പോൾ.. ❣️❣️❣️❣️ "ഹൃധൂ" ഉറങ്ങാൻ നില്കുന്നവളുടെ കവിളിൽ തട്ടിക്കൊണ്ട് ഞാൻ വിളിച്ചതും കണ്ണ് തുറന്ന് കൊണ്ട് മുഖം ഉയർത്തി അവളെന്നെ നോക്കി.. "എന്താ കാശിയേട്ടാ.. ഞാൻ ഉറങ്ങട്ടെ" "ഉറങ്ങാം.. അതിന് മുന്നേ ഒരു കാര്യം കൂടെ പറയാൻ ഉണ്ട്" "ഇനിയെന്താ?" "അത് ഇനി അടുത്ത എക്സാം ഒക്കെ കഴിഞ്ഞിട്ട് വേണ്ടേ ജോലിയുടെ കാര്യം തീരുമാനമാകാൻ..

അത് വരെ നിനക്ക് നമ്മുടെ കമ്പനിയിൽ ജോലി ചെയ്തൂടെ" ഞാൻ ചോദിച്ചത് കേട്ടതും കണ്ണ് മിഴിച്ച് എന്നെ നോക്കിക്കൊണ്ട് അവളെന്നിൽ നിന്നും അകന്നു മാറി ഇരുന്നു.. "ഏട്ടനെന്താ പറഞ്ഞേ?" ഇരുത്തം കണ്ടാൽ ഇത്രയും നേരം എന്നോട് ചേർന്നിരുന്ന് ഉറക്കം തൂങ്ങിയവളായിരുന്നെന്ന് പറയേ ഇല്ല.. "ഞാൻ പറഞ്ഞത് നീ കേട്ടില്ലേ.. നിന്റെ ജോലിയൊന്ന് ശെരിയാകുന്നത് വരെ നിനക്ക് നമ്മുടെ കമ്പനിയിൽ ജോലി ചെയ്തൂടെ.. എന്റെ PA ആയിട്ട്" "ഏട്ടനെന്തൊക്കെയാ ഈ പറയണേ.. അതിനെ കുറിച്ച് ഒന്നും അറിയാത്ത ഞാൻ എന്ത് കാണിച്ചു കൂട്ടാനാ അവിടെ വന്നിട്ട്.." "ചെയ്യേണ്ടതൊക്ക എങ്ങനെയാണെന്ന് ഞാൻ പറഞ്ഞു തരും.. ഇങ്ങനെ വരുവാണേൽ നിനക്ക് ഇതിനെ കുറിച്ചും പടിക്കാലോ..ശമ്പളവും തരും.. പക്ഷെ അത് ഭർത്താവ് ഭാര്യക്ക് കൊടുക്കുന്നുവെന്ന് ചിന്തിക്കരുത്.. അവിടെ നമ്മൾ ബോസും pa യും മാത്രമായിരിക്കും.. അതിന്റെ ഒരു രീതിയിൽ കണ്ടാൽ മതി.." "എനിക്കൊരു കുഴപ്പവുമില്ല.. ഏട്ടനെന്തായാലും പഠിപ്പിച്ചു തരാമെന്ന് പറഞ്ഞല്ലോ..

ഇവിടെ ഇരുന്ന് പോസ്റ്റ്‌ അടിക്കുന്നതിനേക്കാൾ നല്ലത് അത് തന്നെയാ" അവളുടെ മറുപടി കേട്ടതും എന്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞു.. പെട്ടെന്നവളെ ചേർത്ത് പിടിച്ചു കൊണ്ട് ഞാൻ നേരെ ബെഡ്‌ഡിലേക്ക് കിടന്നു... "കാശിയേട്ടാ എന്താ ഈ കാണിക്കുന്നേ.. എനിക്ക് ശ്വാസം മുട്ടുന്നു.. വിട്ടേ" "വിടാം..എനിക്കൊരു കാര്യം കൂടെ അറിയാനുണ്ട്.." "ഇനിയും കഴിഞ്ഞില്ലേ" കണ്ണുരുട്ടിക്കൊണ്ട് ചുണ്ട് കൂർപ്പിച്ച് അവൾ ചോദിച്ചതും ഒരു ചിരിയോടെ അവളുടെ ചുണ്ടിൽ അമർത്തി മുത്തിക്കൊണ്ട് വിട്ടു നിന്നു.. കണ്ണും മിഴിച്ച് എനിക്ക് മുകളിൽ കിടക്കുന്നവളെ കണ്ടപ്പോൾ കണ്ട്രോൾ പോകുമെന്ന് തോന്നിയതും അവളെ അരികിലേക്ക് മാറ്റിക്കിടത്തി... "നീ സത്യത്തിൽ എന്തിനാ പണ്ടൊക്കെ എന്നിൽ നിന്നും അകന്നു മാറി നടന്നിരുന്നത്..?ഈ നിറത്തിന്റെ കാര്യം കൊണ്ട് മാത്രമായിരുന്നോ?" "അതുണ്ടായിരുന്നു.. പക്ഷെ അത് മാത്രമല്ല.. ആകാശേട്ടനെ കുറിച്ച് അറിയാലോ.. കുറച്ച് കാലങ്ങൾക്ക് മുമ്പ് വരെ ഈ കാണുന്ന ആൾ ആയിരുന്നില്ല ഏട്ടൻ.. ഞങ്ങൾക്കൊക്കെ പേടിയായിരുന്നു.. അത് കൊണ്ട് തന്നെ കാശിയേട്ടനോട് ഞാൻ ഇഷ്ടം തുറന്ന് പറഞ്ഞാൽ ഏട്ടനെ എന്തെങ്കിലും ചെയ്യുമോന്ന് ഞാൻ ഭയന്നു.."

"എന്നാ നമുക്ക് ഇനി കെട്ടിപ്പിടിച്ചു ഉറങ്ങിയാലോ?" പറയുമ്പോൾ അവളുടെ മുഖം വാടിയത് കണ്ടതും വിഷയം മാറ്റാൻ വേണ്ടി ഞാൻ ചോദിച്ചു.. അത് കേട്ട് ഒരു ചിരിയോടെ തലയാട്ടിക്കൊണ്ട് അവളെന്നെ കെട്ടിപ്പിടിച്ചതും കയ്യെത്തിച്ച് ലൈറ്റ് ഓഫ് ചെയ്തു കൊണ്ട് ഞാൻ അവളേയും കെട്ടിപ്പിടിച്ചു.. ---- ദിവസങ്ങളും മാസങ്ങളും അങ്ങനെ കൊഴിഞ്ഞു പോയി... ഹൃധുവിപ്പോ കാശിയുടെ കൂടെ കമ്പനിയിൽ ജോലിക്ക് പോയി തുടങ്ങി.. അഞ്ചു പ്രസവിച്ചു.. ആൺകുട്ടിയാണ്.. മാളുവിനും ലോകേഷിനും പരസ്പരം ഇഷ്ടമുള്ളത് അറിയാമെങ്കിൽ കൂടി പോലും രണ്ട് പേരും അത് സമ്മതിച്ചു കൊടുക്കാൻ തയ്യാറായിരുന്നില്ല... വഴക്ക് കൂടിക്കൂടി ഇടക്കെപ്പോഴോ രണ്ട് പേർക്കും ഇഷ്ടമുള്ള കാര്യം അറിയാതെ പറഞ്ഞു പോയി.. അത് കൂടെ കേട്ടതോടെ വീട്ടുകാർ അവരെ പിടിച്ച് കെട്ടിക്കാൻ തീരുമാനിച്ചു... ഹൃധുവിന്റെ ആഗ്രഹം പോലെ പാവപ്പെട്ടവരെ സഹായിക്കാനും അമ്മയേയും അമ്മായിയേയും കൊണ്ട് പല സ്ഥലങ്ങളിൽ കറങ്ങാനും അവൾക്ക് സാധിച്ചു... നടക്കുമോ എന്ന് സംശയം തന്നെ ഉണ്ടായിരുന്ന സ്വപ്നം സഫലമായത് കൊണ്ട് തന്നെ അവൾ സന്തോഷവതിയാണ്.. ❣️❣️❣️❣️

"അച്ഛാ.. ചായ" ചായക്കപ്പ് അച്ഛൻ നേരെ നീട്ടിക്കൊണ്ട് ഞാൻ പറഞ്ഞതും എന്നെ നോക്കിയൊന്ന് ചിരിച്ച ശേഷം അച്ഛൻ അത് വാങ്ങി കുടിക്കാൻ തുടങ്ങി... "ഇപ്പൊ നീ എന്തും ചെയ്തു കൊടുത്തിട്ട് അച്ഛനിപ്പോ എല്ലാത്തിനും മടിയായിട്ടുണ്ട്" പുറത്ത് നിന്ന് വന്ന കാശിയേട്ടൻ അതും പറഞ്ഞ് അകത്തേക്ക് കയറിയതും ഞാൻ അച്ഛനെ നോക്കി.. എന്നെ നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ചതും ഞാൻ ചിരിച്ചു പോയി... "അതിനിപ്പോ എന്താ..എന്റെ അച്ഛനല്ലേ.. അപ്പൊ കുഴപ്പല്ല.. അല്ലേ അച്ഛാ" "ആന്നെ.. എന്റെ മോൾ എന്നോട് കുറച്ച് സ്നേഹം കാണിക്കുന്നതിന് നിനക്ക് അസൂയ തോന്നി.. അതിനിപ്പോ ഞാൻ എന്ത് ചെയ്യാനാ" അത് കേട്ടതും വാ പൊത്തി ചിരിച്ചു കൊണ്ട് ഞാൻ ഏട്ടനെ നോക്കി.. ആളെന്നെ നോക്കി കണ്ണുരുട്ടിക്കൊണ്ട് മുഖം വീർപ്പിച്ച് ചവിട്ടിത്തുള്ളി അകത്തേക്ക് കയറിപ്പോയതും ഞാനും അച്ഛനും പരസ്പരം ഒന്ന് നോക്കിയതിന് ശേഷം പൊട്ടിച്ചിരിച്ചു... ** "മോളെന്നാ പോയി കിടന്നോ.. ഞാനും പോയി കിടക്കട്ടെ" അടുക്കളയിലെ ലൈറ്റ് ഓഫ് ചെയ്തു കൊണ്ട് അപ്പച്ചി പറഞ്ഞു കൊണ്ട് ഹാളിലേക്ക് നടന്നതും വാതിലടച്ച് ഞാനും പിറകെ നടന്നു... "അച്ഛാ കിടക്കുന്നില്ലേ?" സോഫയിലിരുന്ന് ടീവി കണ്ടോണ്ടിരിക്കുന്ന അച്ഛന്റെ അടുത്തേക്ക് ചെന്ന് ഞാൻ ചോദിച്ചു...

"കുറച്ചൂടെ കഴിയട്ടെ.. മോൾ പോയി കിടന്നോ" "അധികം ലേറ്റ് ആകല്ലേ" "ഇല്ലെന്നേ.." ഒന്ന് തലയാട്ടിച്ചിരിച്ചു കൊണ്ട് അച്ഛൻ പറഞ്ഞതും ഞാനും തിരികെ ചിരിച്ചു കാണിച്ചിട്ട് മുകളിലേക്ക് നടന്നു.. ❣️❣️❣️❣️ മുറിയുടെ ഡോർ തുറന്ന് അകത്തേക്ക് കയറിയതും കാശി പെട്ടെന്നവളെ എടുത്ത് പൊക്കിക്കൊണ്ട് ബെഡിലേക്കിട്ടിരുന്നു... ഹൃധു കണ്ണും മിഴിച്ച് ഞെട്ടലോടെ ചാടി എഴുന്നേറ്റതും കാശിയെ കണ്ട് നെടുവീർപ്പിട്ടു... "കാശിയേട്ടൻ എന്തിന്റെ കേടാ..മനുഷ്യൻ ആകെ പേടിച്ചു പോയി.." കണ്ണുരുട്ടിക്കൊണ്ട് അവൾ ചോദിച്ചതും മറുപടി നൽകാതെ അവനവളെയും കണ്ണുരുട്ടി നോക്കി... "അച്ഛന്റെ കൂടെ നിന്ന് നീ എന്നെ കളിയാക്കുമല്ലേ.." പറഞ്ഞു കൊണ്ടവൻ ബെഡിലേക്കിരുന്നതും ഹൃധു ഞെട്ടിക്കൊണ്ട് പിറകോട്ട് നീങ്ങി... അവൾ പിറകോട്ട് നീങ്ങുന്നതിന് അനുസരിച്ച് അവനും അവൾക്ക് നേരെ മുട്ട് കുത്തി നീങ്ങി വന്നു... നീങ്ങി നീങ്ങി അവസാനം ബെഡ്‌ഡിന്റെ തലപ്പിൽ എത്തിയതും അവൾ ഞെട്ടലോടെ പിറകോട്ട് നോക്കിയതിന് ശേഷം കാശിയെ നോക്കി... മീശ പിരിച്ച് അവളെ നോക്കി പിരികം പൊക്കി കളിക്കുന്നത് കണ്ടതും ഹൃധു പെട്ടെന്ന് ബെഡ്‌ഡിൽ നിന്നും ചാടി എഴുനേറ്റ് അവൻ പിടിക്കുന്നതിന് മുന്നേ ബാത്‌റൂമിലേക്ക് ഓടിക്കയറി വാതിലടച്ചു....

ശേഷം വാതിലിൽ ചാരി നിന്ന് കൊണ്ട് നെഞ്ചിൽ കൈ വെച്ചു... "ഹൃധൂ.. വാതിൽ തുറക്ക്.." പെട്ടെന്ന് ഡോറിൽ കൊട്ടിക്കൊണ്ട് അവൻ പറഞ്ഞതും അവളൊന്ന് ഞെട്ടി.. "ഇല്ല.. തുറക്കില്ല" "തുറക്കില്ലേ?" "ഇല്ലാന്ന്.." "ഓഹ്.. ന്നാ ഓക്ക" അതിന് ശേഷം അവന്റെ ശബ്ദം ഒന്നും കേൾക്കാഞ്ഞപ്പോൾ സമാധാനം ആയെങ്കിലും പുറത്തിറങ്ങാൻ അവൾക്കെന്തോ പേടി തോന്നി... കുറച്ചു നേരം കഴിഞ്ഞിട്ടും അവന്റെ ശബ്ദമൊന്നും കേൾക്കാഞ്ഞപ്പോൾ പിന്നെ വേഗം ഡോർ മെല്ലെ തുറന്ന് മുറിയാകെ നോക്കി... അവിടെയൊന്നും അവനെ കാണാഞ്ഞപ്പോൾ ആശ്വാസത്തോടെ പുറത്തേക്ക് ഇറങ്ങിയതും പെട്ടെന്ന് പിറകിൽ നിന്നും കാശി അവളെ കെട്ടിപ്പിടിച്ചു കൊണ്ട് പിൻ കഴുത്തിൽ അമർത്തി ചുംബിച്ചിരുന്നു.. "കാ..കാശിയേട്ടാ" പിടച്ചിലോടെ വിളിച്ചു കൊണ്ട് അവൾ അവന്റെ കയ്യിൽ പിടി മുറുക്കിയതും കാശി പെട്ടെന്നവളെ തനിക്ക് നേരെ തിരിച്ചു നിർത്തിക്കൊണ്ട് കഴുത്തിലേക്ക് മുഖം പൂഴ്ത്തി... ഞെട്ടലോടെ ഒന്നുയർന്നു കൊണ്ടവൾ അവന്റെ മുടിയിൽ പിടിത്തമിട്ടു..ചുംബനത്തോടൊപ്പം അവന്റെ താടിയും മീശയും കഴുത്തിൽ കുത്തുമ്പോൾ അവളാകെ തരിച്ചു പോയിരുന്നു...

കഴുത്തിൽ നിന്നും അവന്റെ മുഖം മാറിലേക്ക് താഴുന്നത് അറിഞ്ഞതും ഞെട്ടലോടെ അവൾ പെട്ടെന്നവന്റെ മുടിയിൽ പിടിച്ച് പിറകോട്ട് തള്ളി... "ഔച്ച്.. വേദനിച്ചു" തലയിൽ കൈ വെച്ചു കൊണ്ട് കാശി പറഞ്ഞതും ഹൃധു അവനെ കണ്ണുരുട്ടി നോക്കി... "നിന്നെ ഇങ്ങനെ കാണുമ്പോ എന്റെ കണ്ട്രോൾ പോകുന്നെടി" പറഞ്ഞു കൊണ്ട് അവളുടെ മറുപടിക്ക് കാക്കാതെ അവൻ പെട്ടെന്നവളെ ചേർത്ത് പിടിച്ച് അധരങ്ങൾ കവർന്നെടുത്തതും അവളുടെ കണ്ണുകൾ മിഴിഞ്ഞു... തള്ളി മാറ്റാനായി മനസ്സ് പറയുന്നുണ്ടെങ്കിലും കൈ ഉയരുന്നില്ലായിരുന്നു.. വേദനിപ്പിക്കാതെ മൃദുവായി അവൻ ആ അധരങ്ങളെ നുണഞ്ഞു കൊണ്ടിരുന്നു..പതിയെ അവളും അവൻ വിധേയയായി നിന്നു.. അത്രയും മൃദുലമായി അവനവളുടെ കീഴ്ച്ചുണ്ടിനേയും മേൽചുണ്ടിനേയും മാറി മാറി നുണഞ്ഞു...അവളുടെ കണ്ണുകൾ മെല്ലെ അടഞ്ഞു.. അവന്റെ കൈകൾ പെട്ടെന്ന് അവളുടെ ശരീരമാകെ ഓടി നടക്കാൻ തുടങ്ങിയതും ഞെട്ടിക്കൊണ്ടവൾ കണ്ണ് തുറന്നു.. അതേ സമയം തന്നെ കാശി അവളിൽ നിന്നും അകന്നു നിന്നു കൊണ്ട് അവളെ എടുത്തുയർത്തി... "ഹൃധൂ... I need you.. എല്ലാ അർത്ഥത്തിലും ഞാൻ നിന്നെ സ്വന്തമാക്കിക്കോട്ടെ" നെഞ്ചിൽ കിടന്ന് തന്നെ നോക്കുന്നവളോട് അവൻ ചോദിച്ചതും മറുപടിയായി അവളൊന്ന് ഉയർന്നു കൊണ്ട് അവന്റെ ചുണ്ടിൽ അമർത്തി മുത്തി.. ശേഷം നെഞ്ചിലേക്ക് മുഖം പൂഴ്ത്തി...

. അവന്റെ കണ്ണുകൾ വിടർന്നു... അവളെ ബെഡ്‌ഡിലേക്ക് കിടത്തിക്കൊണ്ട് അവൻ ഷർട്ട് അഴിച്ചു മാറ്റിയതും ഹൃധു പെട്ടെന്ന് കൈകൊണ്ട് മുഖം പൊത്തി... അവളിലേക്ക് ചാഞ്ഞു കൊണ്ടവൻ അവളുടെ കൈകൾ എടുത്തു മാറ്റിയതും ഹൃധു കണ്ണുകൾ ഇറുകെ അടച്ചു.. അത് കണ്ടതും ഒന്ന് ചിരിച്ചു കൊണ്ടവൻ ലൈറ്റ് ഓഫ് ചെയ്തു കൊണ്ട് സീറോ ബൾബിട്ടു... "കണ്ണ് തുറക്ക് ഹൃധൂ" ആർദ്രമായ അവന്റെ സ്വരം കേട്ടതും അവൾ മെല്ലെ കണ്ണുകൾ തുറന്നു... അതേ നിമിഷം തന്നെ അവനവളുടെ അധരങ്ങളിലേക്ക് അവന്റെ അധരങ്ങളെ ചേർത്ത് നുണഞ്ഞു... അവളുടെ കണ്ണുകൾ അടഞ്ഞു..കൈകൾ അവന്റെ നഗ്നമായ പുറത്തമർന്നു... അധരങ്ങളിലെ ചുംബനത്തോടൊപ്പം അവന്റെ കൈകൾ അവളുടെ ശരീരമാകെ പാഞ്ഞു നടന്നു... അധരങ്ങളിൽ നിന്നും മുഖം ഉയർത്തിക്കൊണ്ട് അവൻ അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി അമർത്തി ചുംബിച്ചു.... ശരീരം മുഴുവൻ അവന്റെ ചുണ്ടുകൾ പാഞ്ഞു നടക്കുമ്പോൾ അവളുടെ കൈകൾ ബെഡ് ഷീറ്റിൽ അമർന്നിരുന്നു.... അവസാനം അവളിലെ സ്ത്രീയെ പൂർണ്ണമാക്കിയവൻ നിറഞ്ഞ അവളുടെ കണ്ണുകളിൽ അമർത്തി ചുംബിക്കുമ്പോൾ രണ്ട് പേരുടേയും അധരങ്ങളിൽ ചെറു പുഞ്ചിരി വിരിഞ്ഞിരുന്നു.. "Thank you..❤😘

" അവളുടെ അധരങ്ങളിലൊന്ന് അമർത്തി മുത്തിക്കൊണ്ട് പറഞ്ഞവൻ അവളുടെ ദേഹത്ത് നിന്നും മാറി സൈഡിലേക്ക് കിടന്നു.. ശേഷം അവളെ തന്നോട് ചേർത്ത് പിടിച്ച് കിടന്നു.... ** വർഷങ്ങൾക്ക് ശേഷം... "വൈലൻസ്.. വൈലൻസ്.. വൈലൻസ്" "ഡും.. ഡും.. ഡും.. ഡും.. ഡും.. ഡും." "ഐ ഡോണ്ട് ലൈക്ക് വൈലൻസ്" "ഡും.. ഡും.. ഡും.. ഡും.. ഡും.. ഡും.." "ഐ അവോയ്ഡ് ഇറ്റ്" "ഡും ഡും ഡും ഡും ഡും." "പ്പഹ്.. ഞാൻ വൈലന്റ് ആകാതിരിക്കാൻ ശ്രമിക്കുമ്പോ ആരാടാ വൈലന്റ് ആക്കുന്നത്" "ഞാനാ.. എന്താ പ്രശ്നം വല്ലതും ഉണ്ടോ" പുറത്തേക്കിറങ്ങി വന്ന അമ്മ പറഞ്ഞതും പകച്ചു കൊണ്ട് മാളു ഇരുന്നിടത്ത് നിന്നും ചാടി എഴുനേറ്റു. "അമ്മയായിരുന്നോ..ഞാൻ വിചാരിച്ചു വേറെ വല്ലവരും ആകുമെന്ന്..യൂ കണ്ടിന്യൂ" "നിൽക്കെടി അവിടെ" പറഞ്ഞു കൊണ്ട് അകത്തേക്ക് ഓടാൻ തുനിഞ്ഞ അവളുടെ കാലുകൾ ആ അലർച്ച കേട്ടതും താനേ നിന്നു...തിരിഞ്ഞ് അമ്മയെ നോക്കി വെളുക്കനെ അവളൊന്ന് ഇളിച്ചു കാണിച്ചു. "കെട്ടി കൊച്ച് ഒന്നായി...എന്നിട്ടും അവളുടെ കുട്ടിക്കളി മാറിയിട്ടില്ല.. പാവം ലോകേഷ് മോന്റെ വിധി...അല്ലാതെന്ത് പറയാൻ.." "ഓഹ് അല്ലേലും അമ്മക്ക് എന്നേക്കാൾ ഇപ്പോൾ അവനെയേ പിടിക്കത്തുള്ളൂ അതെനിക്കറിയാം..😏"

"ഡീ.. നിന്റെ ഭർത്താവാ അവൻ..എന്നിട്ട് ഇങ്ങനെയൊക്കെയാണോ വിളിക്കാ" കണ്ണുരുട്ടിക്കൊണ്ട് അവർ പറഞ്ഞതും അവളതിനെ പുച്ഛിച്ചു കൊണ്ട് മുഖം തിരിച്ചു... "സാരല്ല അമ്മേ.. അവളല്ലേ വിളിച്ചത്.. എനിക്ക് കുഴപ്പല്ല.." പെട്ടെന്ന് ലോകേഷ് അങ്ങോട്ട് വന്ന് കൊണ്ട് പറഞ്ഞതും മാളു അവനെ വാ തുറന്ന് നോക്കി... "കണ്ട് പടിക്കെടി.. ഇവൻ നിന്നോടുള്ള സ്നേഹത്തിന്റെ പകുതി എങ്കിലും നിനക്ക് അവനോടുണ്ടോ" പറഞ്ഞു കൊണ്ടവർ അകത്തേക്ക് കയറിപ്പോയതും ലോകേഷ് അവളെ നോക്കി. പുച്ഛിച്ചു... അത് കണ്ടതും മാളു അവനെ നോക്കി കണ്ണുരുട്ടിക്കൊണ്ട് അവന്റെ ഒക്കത്തിരുന്ന മൂന്ന് വയസ്സുള്ള അവരുടെ മോൻ ധീരവിനെ എടുത്തു... "നീ പോടാ" "നീ പോടീ" "പൊടി അടുക്കളയിൽ ഉണ്ട്.. അരിപ്പൊടി വേണോ? മൈദപ്പൊടി വേണോ?😏" "വേണ്ടെടി സാമ്പാർ പൊടി മതി😏" "ആണോ.. അത് നിന്റെ പെണ്ണുമ്പിള്ളയോട് എടുത്ത് തരാൻ പറ" "അവളോട് തന്നെയാ പറഞ്ഞത്" "നിന്റെ...." "മ്മേ..." പെട്ടെന്ന് ഒക്കത്തിരുന്ന ധീരു വിളിച്ചതും ബാക്കി പറയാതെ അവൾ മോനെ നോക്കി..ലോകേഷും... "എന്താ മോനേ" "മ്മേ..മ്മക്ക് ഞാഞ് ബന്നായാൽ ഈ ബോകത്തെ ചൊണ്ണം മൊബ്ബനും കൊണ്ടന്നെരാട്ടോ..😌" ധീരുവിന്റെ സംസാരം കേട്ടതും മാളു കണ്ണും മിഴിച്ച് ലോകേഷിനെ നോക്കി.. "Kgf കണ്ട് നിനക്ക് വട്ടായി..എന്റെ മോൻക്ക് കൂടെ കാണിച്ച് കൊടുത്തിട്ട് അതിനെക്കൂടെ വട്ടാക്കി അവൾ..😬"

പല്ല് കടിച്ചു കൊണ്ട് അവൻ പറഞ്ഞതും മാളു ഇളിച്ചു കാണിച്ചു... "അമ്മേ.. ഞങ്ങളിറങ്ങാട്ടോ" അവളെയൊന്ന് തുറുക്കനെ നോക്കിക്കൊണ്ട് മോനെ എടുത്ത് അകത്തേക്ക് നോക്കി അവൻ വിളിച്ചു പറഞ്ഞതും മാളുവിന്റെ അമ്മ പുറത്തേക്കിറങ്ങി വന്നു... "പോകാനായോ?" "ആഹ്... വീട്ടിൽ അപ്പച്ചി മാത്രമേയുള്ളു.. അച്ഛൻ പുറത്തെവിടെയോ പോയതാ.. പിന്നെ കാശിയേട്ടനും ഏട്ടത്തിയും തുമ്പിയും കൂടെ കോളേജിലേക്ക് പോയിരിക്കുവാ.." "ആണോ.. എന്നാ ഇറങ്ങിക്കോ..സുഭദ്ര തനിച്ചല്ലേ ഉള്ളു" അവരോട് യാത്രയും പറഞ്ഞ് മാളുവും ലോകേഷും വീട്ടിലേക്ക് നടന്നു... രണ്ട് പേരും പരസ്പരം നോക്കാതെ മുഖം വീർപ്പിച്ചായിരുന്നു നടന്നത്... കാലം കഴിഞ്ഞാലും സ്വഭാവത്തിന് മാറ്റമില്ലെന്നേ.. ❣️❣️❣️❣️ 🎶നിഴൽ വീഴുമെന്റെ ഇട നാഴിയിൽ.. കനിവോടെ പൂത്ത മണിദീപമേ.. ഒരു കുഞ്ഞു കാറ്റിലണയാതെ നീ.. തിരിനാളമെന്നും കാത്തിടാം.. ഒരു രാത്രി കൂടി വിടവാങ്ങവേ.. ഒരു പാട്ട് മൂളി വെയിൽ നീളവേ.. പതിയെ പറന്നെന്നരികിൽ വരും അഴകിന്റെ തൂവലാണു നീ..🎶" പാടിക്കൊണ്ട് നിർത്തിയതും ചുറ്റും കയ്യടികൾ ഉയർന്നതും ഒരുമിച്ചായിരുന്നു..

തല ഉയർത്തി ഏറ്റവും പിറകിലായി മോളേയും പിടിച്ച് ചിരിയോടെ എന്നെ നോക്കി നിൽക്കുന്ന കാശിയേട്ടനെ കണ്ടതും എന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു... "വൗ.. മേഡമിത്ര നന്നായി പാടുമെന്നും വായിക്കുമെന്നും ഞങ്ങൾ അറിഞ്ഞിരുന്നില്ല.. ഒരു രക്ഷയും ഇല്ലട്ടോ.. അമ്മാതിരി ഫീലായിരുന്നു.." അടുത്തേക്ക് വന്ന് കൊണ്ട് ഒരു കുട്ടി പറഞ്ഞതും മറുപടിയായി ഒന്ന് ചിരിച്ചു കൊണ്ട് വയലിൻ അവർക്ക് നേരെ നീട്ടി... ശേഷം സ്റ്റേജിൽ നിന്നും ഇറങ്ങി നേരെ കാശിയേട്ടന്റെ അടുത്തേക്ക് നടന്നു... "അമ്മേ...." അടുത്തെത്തിയതും എനിക്ക് നേരെ ചാടിക്കൊണ്ട് മോൾ വിളിച്ചതും അവളെ എടുത്തു കൊണ്ട് ഞാൻ കാശിയേട്ടനെ നോക്കി.. "എങ്ങനെയുണ്ടായിരുന്നു.." "പൊളിച്ചു.. തിമിർത്തു.. കലക്കി.. അല്ലേലും ന്റെ കളക്ടർ കൊച്ച് പൊളിയല്ലേ" പറഞ്ഞിട്ട് പെട്ടെന്നെന്റെ കവിളിൽ ഏട്ടൻ അമർത്തി ചുംബിച്ചതും ഞാൻ കണ്ണ് മിഴിച്ച് ചുറ്റും നോക്കി.. എല്ലാവരും ഞങ്ങളെ തന്നെ നോക്കി നിൽക്കുവാണ്... ശേ.. ചമ്മി... കാശിയേട്ടനെ ഒന്ന് കണ്ണുരുട്ടി നോക്കിയതിന് ശേഷം ഞാൻ മോളേയും കൊണ്ട് മുന്നോട്ട് നടന്നു... ❣️❣️❣️❣️ "ഡീ.. അവിടെ നിൽക്കെടി.." എവിടെ.. കേട്ടിട്ടും കേൾക്കാത്ത പോലെ പോകുവാ കുരിപ്പ്..

കളക്ടർ ആയതിൽ പിന്നെ കുറച്ച് അഹങ്കാരം കൂടിയോ എന്ന് ഡൌട്ട് ഇല്ലാതില്ല... ഓഹ്.. നിങ്ങളോട് പറഞ്ഞില്ലല്ലോ.. ഹൃധുവിപ്പോ ഒരു കളക്ടറാണ്.. ഇന്ന് ഞങ്ങൾ പഠിച്ച കോളേജിലേക്ക് തന്നെ അവളെ ഗസ്റ്റ് ആയി വിളിച്ചതായിരുന്നു.. അവരെല്ലാം കൂടെ നിർബന്ധിച്ചപ്പോൾ വയലിൻ വായിച്ചു.. ഒപ്പം പാടുകയും ചെയ്തു.. വല്ലാത്തൊരു ഫീലായിരുന്നുട്ടോ അവളെ പാട്ട് കേൾക്കാൻ.. അതും എന്റെ ഫേവറെയ്റ്റ് സോങ്... പിന്നെ അവളുടെ ഒക്കത്തിരിക്കുന്നത് ഞങ്ങടെ മോളാണ്..നാലര വയസ്സുള്ള ഞങ്ങടെ മോൾ തുമ്പി.. എല്ലാവരുടെ മുന്നിൽ വെച്ച് കിസ് ചെയ്തത് അവൾക്ക് പറ്റിയിട്ടില്ല.. അതിന്റെ ദേഷ്യത്തിൽ പോയതാ.. ആ പിണക്കം എങ്ങനെയെങ്കിലും പോയി മാറ്റട്ടെ... കാറിൽ മുഖവും വീർപ്പിച്ച് അവൾ ഇരിക്കുന്നത് കണ്ടതും ഞാൻ മോളേ നോക്കി..അവൾ വായും പൊത്തി ഇരിക്കുവാണ്... "മോളേ നമുക്ക് ബീച്ചിലേക്ക് പോയാലോ..ചിലരെ പിണക്കം മാറ്റാൻ നമുക്ക് അവിടെ പോയി കടല മേടിച്ചു കൊടുക്കാം.." "അത് ന്താ അച്ചേ.. ഇബടെ ഒന്നും കദലല്ലേ?🤔" അവളുടെ ചോദ്യം കേട്ടതും തലക്ക് കൈ കൊടുത്ത് ഞാൻ ഹൃധുവിനെ നോക്കി.. ഞാൻ കാണാതിരിക്കാൻ വേണ്ടി പുറത്തേക്ക് നോക്കി ചിരിക്കുന്നത് കണ്ടതും പെട്ടെന്ന് അവളുടെ കവിളിലൊന്ന് അമർത്തി മുത്തിക്കൊണ്ട് ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ ഞാൻ കാർ സ്റ്റാർട്ട് ചെയ്തു...അവളുടെ മിഴിച്ചുള്ള നോട്ടം ശ്രദ്ധിക്കാതെ..! അവസാനിച്ചു..❣️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story