ഹൃധികാശി: ഭാഗം 9

hridikashi

രചന: അൻസിയ ഷെറി (അനു)

മുന്നിൽ ഞെട്ടലോടെ നിൽക്കുന്ന മാളുവിനെ കണ്ടതും ഞാൻ എന്ത് ചെയ്യണം എന്നറിയാതെ ആയി... അവളുടെ നോട്ടം കയ്യിലുള്ള ബാഗിലേക്ക് ആണെന്ന് കണ്ടതും വേഗം അത് പിറകിലേക്ക് പിടിച്ചു കൊണ്ട് അവളെ നോക്കി ചിരിക്കാൻ ശ്രമിച്ചു.... "മാ... മാളു... നീ നീയെന്താ ഇവിടെ...??" എന്റെ ചോദ്യം കേട്ടിട്ടും മറുപടിയൊന്നും തരാതെ അവൾ എന്നെ തന്നെ നോക്കി നിന്നതും ഞാൻ വേഗം തല താഴ്ത്തി... "മാളു... മോനെവിടേ...??" ഒരു പുരുഷ ശബ്ദം കേട്ട് തല ഉയർത്തി നോക്കിയതും മാളു വിന്റെ പിറകിൽ നടന്നു വരുന്ന ദേവേട്ടനെയാണ് കണ്ടത്... അടുത്തെത്തിയതും എന്തോ ചോദിക്കാൻ ആയി നിന്നപ്പോഴാണ് എന്നെ കണ്ടത്.... "ഹൃധു മോളെന്താ ഇവിടെ??" "ജോലിക്ക് വന്നതാ..!!" അത് പറഞ്ഞത് മാളുവായിരുന്നു... ഏട്ടന്റെ നോട്ടം ബാഗിലേക്ക് പതിഞ്ഞതും ഞെട്ടുന്നത് കണ്ട് ഞാൻ വേഗം തല താഴ്ത്തി.... "ഹൃധു..... നീ......" ചോദ്യം പൂർത്തിയാക്കാതെ ദേവേട്ടൻ നിർത്തി.... """ഏട്ടാ പല കാര്യങ്ങളും നമ്മളിൽ നിന്നും മറച്ചു വെച്ച് കളവ് പറയുന്നവരെ കൂട്ടുകാരെന്ന് പറയാൻ പറ്റുമോ..!?""" മാളുവിന്റെ അപ്രതീക്ഷിതമായ ചോദ്യം കേട്ടതും എന്റെ കണ്ണ് നിറഞ്ഞു... തല ഉയർത്തിയില്ല.... പിന്നേ ശബ്ദമൊന്നും കേൾക്കാഞ്ഞപ്പോൾ തല ഉയർത്തി നോക്കിയതും തിരിഞ്ഞു നടക്കുന്ന മാളു വിനെയാണ് കണ്ടത്...

അവളുടെ ചോദ്യവും എന്റെ കണ്ണും നിറഞ്ഞതിനാലാവാം ദേവേട്ടൻ ആകെ സങ്കടമായി.... "നീ വാ ഞങ്ങൾ നിന്റെ വീട്ടിലേക്കാ.. ഒരുമിച്ച് പോകാം..." "അ... അത് പിന്നേ... ദേവേട്ടാ..." "ഒന്നും പറയണ്ട... ഞങ്ങടെ കൂടെ വാ... ആ സാധനങ്ങളൊക്കെ പോകുന്ന വഴിക്ക് നിന്റെ ചേച്ചിയെ തന്നെ ഏല്പിക്കാം... എന്നിട്ട് ഇനി മുതൽ ഉണ്ടാകില്ലെന്നും പറയണം..." ഏട്ടന്റെ ഗൗരവത്തോടെയുള്ള വാക്കുകൾ കേട്ടതും ഞാൻ ഒന്നും മിണ്ടിയില്ല... പറ്റില്ലെന്ന് പറഞ്ഞാൽ ദേഷ്യപ്പെട്ടേക്കാം...പറ്റുമെന്ന് പറയാനും വയ്യ... അതിനേക്കാൾ നല്ലത് മൗനം തന്നെയാ.... കാറിലായിരുന്നു അവർ വന്നിരുന്നത്.... ബാക്കിലെ ഡോർ തുറന്ന് ഇരിക്കാൻ പറഞ്ഞതും മടിച്ചു മടിച്ചാണേലും ഇരുന്നു... അപ്പോഴാണ് അപ്പുറത്ത് ഇരിക്കുന്ന മാളുവിനെ കണ്ടത്... അവളെന്നെ നോക്കുന്നു കൂടിയില്ല... "ഹായ് ആന്തി....ഞങ്ങടെ കൂദെയാണോ ബരുന്നേ...." പെട്ടെന്ന് അങ്ങനെയൊരു വിളി കേട്ടതും മുന്നോട്ട് നോക്കിയപ്പോൾ കണ്ടത് നേരത്തെ കണ്ട ആ മോനെ ആണ്... "എന്റെ മോനാ..." ദേവേട്ടൻ പറഞ്ഞപ്പോഴാണ് ആളെ പിടി കിട്ടിയത്... "ആദുട്ടൻ ആണോ...??" "അതേ...." മറുപടി തന്നത് അവനായിരുന്നു.... കുറച്ച് നേരം എന്തൊക്കെയോ പറഞ്ഞതിന് ശേഷം അവൻ സീറ്റിൽ കിടന്ന് ഉറങ്ങി...

ഞാനെന്ന ആൾ അടുത്തില്ലാത്തത് പോലെ ഇരിക്കുന്ന മാളുവിനെ കണ്ടപ്പോൾ സങ്കടം തോന്നി... ആദ്യമായിട്ടാണ് ഇങ്ങനെ ഒന്നും മിണ്ടാതെ...! കണ്ണ് നിറഞ്ഞതും വേഗം പുറത്തേക്ക് നോട്ടം തെറ്റിച്ചു.... വീടെത്തിയതും പുറത്ത് കിച്ചും അച്ചുവും കളിച്ചോണ്ട് ഇരിക്കുന്നുണ്ടായിരുന്നു... അപരിചിതമായ വണ്ടി കണ്ടതും രണ്ട് പേരും വേഗം അകത്തേക്ക് ഓടി... അപ്പോൾ തന്നെ അമ്മയും അമ്മായിയും പുറത്തേക്ക് വന്നതും ദേവേട്ടൻ കാറിൽ നിന്നിറങ്ങിയതും ഒരുമിച്ചായിരുന്നു... "ആഹാ... ദേവ് മോൻ ആയിരുന്നോ... കുറേ ആയല്ലോ കണ്ടിട്ട്.. വേറാരും വന്നില്ലേ..." "മാളു വും മോനും ഉണ്ട് ആന്റി..." ഉറങ്ങികിടക്കുന്ന മോനെ കാറിൽ നിന്നും എടുത്തു കൊണ്ട് ദേവേട്ടൻ ചിരിയോടെ പറഞ്ഞു... പിറകിലെ ഡോർ തുറന്നു കൊണ്ട് മാളു ഇറങ്ങിയതും പിറകെ ഞാൻ ഇറങ്ങി... അവളെ കണ്ട് അടുത്തേക്ക് വന്ന അവർ പിറകിൽ നിൽക്കുന്ന എന്നെക്കണ്ടതും ഞെട്ടലോടെ ദേവേട്ടനെ നോക്കി.... "ഇവളെങ്ങനെ നിങ്ങടെ കൂടെ..അമ്മു വിനെ പഠിപ്പിക്കാൻ വേണ്ടി പോയതായിരുന്നല്ലോ..??! അമ്മ മാളു പെട്ടെന്ന് എന്നെ നോക്കിയതും ഞാൻ വേഗം തല താഴ്ത്തി... "ഇവൾ പഠിപ്പിക്കാനല്ല ജോലിക്കാ പോകുന്നത്...!" മാളുവിന്റെ പെട്ടെന്നുള്ള മറുപടി കേട്ട് അമ്മയും അമ്മായിയും അച്ചുവും കിച്ചുവും ഒന്നും മനസ്സിലാകാതെ ഞങ്ങളെ മാറി മാറി നോക്കി...

"നീ എന്തൊക്കെയാ മോളേ പറയുന്നേ.. അവൾ ജോലിക്ക് പോകുകയോ.. അതെന്തിന്..?" അമ്മ "കുടുംബം പോറ്റാൻ വേണ്ടി...അപ്രതീക്ഷിതം ആയിട്ടാണ് വരുന്ന വഴിക്ക് ഇവളെ കണ്ടത്...തെരുവിൽ കുറച്ച് സാധനങ്ങളും കൊണ്ട് വിളിച്ചു നടക്കുവായിരുന്നു...." മാളുവിന്റെ വാക്കുകളിൽ മുഴുവൻ ഈർഷ്യ നിറഞ്ഞിരുന്നു.... "നീ വേറെ എവിടെ ഒക്കെ പോകുന്നുണ്ട്.." അമ്മ പെട്ടെന്ന് എന്നോടായി ചോദിച്ചതും ഞാൻ തല താഴ്ത്തിക്കൊണ്ട് രാമച്ഛന്റെ കടയിൽ നിൽക്കുന്നതും സാധനങ്ങൾ വിൽക്കാൻ പോകുന്നതും തയ്യൽ കടയിൽ പോകുന്നതും ഒക്കെ പറഞ്ഞു... തയ്യൽ ജോലിക്ക് പോയാൽ ഒരു പക്ഷെ അമ്മ ഒന്നും പറയില്ല.. പക്ഷെ മറ്റേത് രണ്ടും അമ്മ എതിർക്കും.... "കടം വീട്ടാൻ വേണ്ടി ആണോ ഇതൊക്കെ?" അമ്മായിയുടെ ചോദ്യം കേട്ടതും ഞാൻ ചെറുതായൊന്ന് തലയനക്കി..... "കഴിഞ്ഞത് കഴിഞ്ഞു...ഇനി ആരും അവളെ വിഷമിപ്പിക്കണ്ട... അവൾക്കും കാണില്ലേ സ്വന്തം ക്യാഷ് കൊണ്ട് കുടുംബം നോക്കാൻ ഒരു ആഗ്രഹം... അത് കുറച്ച് കൂടിപ്പോയി.. അത്രയേ ഉള്ളു... ഇനി ഉണ്ടാകില്ല... ഞങ്ങളൊക്കെ ഇല്ലേ.... എല്ലാ പ്രശ്നവും തീർക്കും.. ഇപ്പൊ ഹൃധൂട്ടി ഒന്ന് ഫ്രഷ് ആയി വാ... ക്ഷീണം കാണും..." എന്നെ ചേർത്തു പിടിച്ചു കൊണ്ട് ദേവേട്ടൻ പറഞ്ഞതും ഞാൻ തലയാട്ടിക്കൊണ്ട് മുറിയിലേക്ക് ചെന്നു....

മാറാനുള്ള ഡ്രസ്സ്‌ എടുത്ത് ബാത്‌റൂമിൽ കയറി.... തലയിലൂടെ വെള്ളം ഒഴിക്കുമ്പോഴും ഉള്ളം ചുട്ടു പൊള്ളുകയായിരുന്നു.... മാളുവിന്റെ അവഗണന...! അമ്മയുടെയും അമ്മായിയുടേയും ഒക്കെ പ്രതികരണം...! എന്തൊക്കെ നടക്കുമെന്നറിയില്ല.... ഫ്രഷ് ആയി തലയും തൂവർത്തിക്കൊണ്ട് ഇറങ്ങിയതും ബെഡ്‌ഡിൽ ഇരിക്കുന്ന മാളുവിനേ ആണ് കണ്ടത്.... എന്നെ തന്നെ അവൾ നോക്കി ഇരിക്കുന്നത് കണ്ടതും ഞാൻ മെല്ലെ തല താഴ്ത്തി... പക്ഷെ അപ്പോഴേക്കും ഓടി വന്ന് അവളെന്നെ കെട്ടിപ്പിടിച്ചിരുന്നു... "ഹൃധൂ.... സോറി ഡീ... ഞാ... ഞാൻ അപ്പോ നിന്നേ അങ്ങനെ ഒക്കെ കണ്ടപ്പോൾ... നീ എന്നോട് ഒന്നും പറഞ്ഞിരുന്നില്ലല്ലോ... അത്രക്ക് അകൽച്ചയുള്ള ഫ്രണ്ട്‌ഷിപ്പ് ആണോ നമ്മുടേതെന്ന് കരുതി...😭😭" പതം പറഞ്ഞു കൊണ്ട് അവൾ കരഞ്ഞതും എന്റെയും കണ്ണ് നിറഞ്ഞു... തിരികെ അവളേയും പുണർന്നു കൊണ്ട് ഞാൻ പൊട്ടിക്കരഞ്ഞു.... "എന്റെ തെറ്റാ... ഞാൻ നിന്നോട് എല്ലാം നേരത്തെ പറയണം ആയിരുന്നു...നിന്നെ കൂടെ ശല്യപ്പെടുത്തേണ്ടെന്ന് കരുതിയാ ഞാൻ..." അത് കേട്ടതും അവൾ പെട്ടെന്ന് എന്നിൽ നിന്നും അകന്നു മാറിക്കൊണ്ട് എന്നെ നോക്കി... ഞാൻ വേഗം തല താഴ്ത്തിയതും എന്റെ കവിളിൽ അവൾ മെല്ലെ കുത്തിയതും ഒരുമിച്ചായിരുന്നു....

"നീ എന്നെക്കുറിച്ച് അങ്ങനെയാണോ കരുതിയിരിക്കുന്നത്... നീ അനുഭവിക്കുന്ന കഷ്ടപ്പാടെല്ലാം എനിക്ക് അറിയാവുന്നതെല്ലേടി...എന്റെ വീട്ടുകാരെ പോലെ തന്നെയല്ലെ എനിക്ക് ഇവിടെ ഉള്ളവരും..നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഒരുപക്ഷെ ഞാനും കൂടെ നിന്റെ ഒപ്പം ജോലിക്ക് വരുമായിരുന്നു...നീ എനിക്ക് എങ്ങനെ ആടി ശല്യം ആകുന്നത്..." അതിന് ഞാൻ മറുപടിയൊന്നും പറഞ്ഞില്ല... കുറച്ചു നേരം രണ്ട് പേരും മൗനമായി ഇരുന്നു..... "കഴിഞ്ഞത് കഴിഞ്ഞു... ഇനി നീ ആ പണിക്ക് പോകണ്ട...നമ്മളൊക്കെ ഒരു കുടുംബക്കാരെ പോലെ അല്ലെ... അപ്പോ ഇവിടുത്തെ കാര്യങ്ങളൊക്കെ ഞങ്ങൾ നോക്കാം..." "മാളു... ഞാൻ... അത് വേ...." "വേണ്ടെന്ന് പറയാൻ ആണെങ്കിൽ മിണ്ടണ്ട..എനിക്കറിയാം നിനക്ക് നിന്റെ ക്യാഷ് കൊണ്ട് കുടുംബം നോക്കണം എന്ന് ആഗ്രഹമുള്ളത്.... അതിനെനിക്കും സന്തോഷമേയുള്ളൂ... പക്ഷെ ഇപ്പൊ വേണ്ട... നീ പഠിക്കണം... പഠിച്ച് നല്ലൊരു ജോലി മേടിക്കണം... അതിനിടയിൽ ഇതിന് ഞാൻ സമ്മതിക്കില്ല... ഇനി നിന്റെ ഒരു തൃപ്തിക്ക് വേണ്ടി മാത്രം ആണെങ്കിൽ തയ്യൽ ജോലിക്ക് പൊക്കോ... മറ്റേത് രണ്ടും വേണ്ട... കേട്ടോ നീ....." ഒരു ആഞ്ജ സ്വരത്തിൽ അവൾ പറഞ്ഞതും ഞാൻ എതിർക്കാതെ തലയാട്ടി... എന്നെ മനസ്സിലാക്കാൻ പലപ്പോഴും മാളുവിനും അമ്മയ്ക്കും മാത്രമേ സാധിക്കൂ....!

"അല്ല നീ എങ്ങനെ ഇവിടെ എത്തി... അങ്കിളും ആന്റിയൊന്നും ഇല്ലേ...." "ഉണ്ടെടി... അവരൊക്കെ കുറച്ച് കഴിഞ്ഞേ എത്തു... ഏട്ടത്തിക്ക് കോഴിക്കോട് വരെ പോകേണ്ട ആവശ്യം ഉണ്ടായിരുന്നു... അത് കൊണ്ട് അമ്മയും അച്ഛനും ഏട്ടത്തിയുടെ കൂടെ വരാം എന്ന് പറഞ്ഞു....ഇനി ഓണം കഴിയും വരെ ഞങ്ങൾ ഇവിടെ ഉണ്ടാകും.. നമുക്ക് അടിച്ചു പൊളിക്കാടി...😍" അവൾ പറഞ്ഞത് കേട്ടതും ഞാൻ സന്തോഷം കൊണ്ട് അവളെ കെട്ടിപ്പിടിച്ചു....പക്ഷെ പെട്ടെന്ന് എന്തോ ഓർത്ത പോലെ അകന്നു മാറി... "ശ്ശെ... കുറച്ചു നേരത്തെ പറഞ്ഞിരുന്നെങ്കിൽ നിങ്ങൾക്ക് കൂടെ മേടിക്കാമായിരുന്നു..." "എന്ത്..??🙄" "ഓണത്തിന് ഡ്രെസ്സ്... ഇവിടെ എല്ലാവർക്കും മേടിച്ചു.... നിങ്ങൾ ഇങ്ങോട്ട് വരും അറിഞ്ഞിരുന്നെങ്കിൽ മേടിക്കുമായിരുന്നു..." "നിന്റെ അധ്വാനിച്ചുള്ള ക്യാഷ് അല്ലെ... എനിക്ക് വേണ്ട..." മുഖം കോട്ടിക്കൊണ്ട് അവൾ പറഞ്ഞതും ഞാൻ ഇളിച്ചു കാണിച്ചു..........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story