നിനക്കായ്: ഭാഗം 24

ninakkay nilavu

രചന: നിലാവ്

വൈകുന്നേരം ഓഫീസിൽ നിന്നും തിരിച്ചു വരുമ്പോഴേക്കും വീടിന്റെ വരാന്തയിൽ ഇരിക്കുന്ന വനജയെ കണ്ടു ലക്‌ഷും ശിവാനിയും അതിശയപെട്ടു...ലക്ഷ് വണ്ടിയിൽ നിന്നിറങ്ങി ഓടി ചെന്നു അമ്മയെ ഇറുകെ പുണർന്നപ്പോൾ ശിവാനി എന്തു ചെയ്യണം എന്നറിയാതെ നിന്നു പരുങ്ങി..

അമ്മ... അമ്മ ഒറ്റയ്ക്കാ ഇവിടെ വന്നത്...ഒത്തിരി നേരായോ വന്നിട്ട്...

അല്ലടാ... ദേ ഇപ്പം വന്നതേ ഉള്ളു..അച്ഛൻ കൊണ്ടു വിട്ടതാ... നിങ്ങൾ ഇല്ലെന്ന് കണ്ടപ്പോൾ അഛൻ പോയി.. ഞാൻ പറഞ്ഞു ഞാനെന്തായാലും നിങ്ങളെ കണ്ടിട്ടേ തിരികെ പോണുള്ളൂ എന്ന്.....

അതെന്തായാലും നന്നായി... അമ്മ വാ...ലക്ഷ് അമ്മയെ ചേർത്ത് പിടിച്ചു നടന്നു..

അല്ല മോളെന്താ അമ്മയെ കണ്ടിട്ട് ഒന്നും മിണ്ടാതെ നിൽക്കുന്നത്.. വനജ ശിവാനിക്ക് നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു..

അത്.. അമ്മ.. ഞാൻ..ശിവാനി തപ്പി തടയുന്നത് കണ്ടതും ലക്ഷ് ഇടയിൽ കയറി...

അമ്മ.. ആൾക്ക് അമ്മയെ ഫേസ് ചെയ്യാൻ മടി കാണും.. അന്ന് പറഞ്ഞതൊക്കെയും കള്ളമാണല്ലോ എന്നോർത്താവും ഈ പരുങ്ങൽ..

അതിന് ഇവള് കള്ളമൊന്നും പറഞ്ഞില്ലല്ലോ.. മൊത്തം കള്ളവും നീയായിരുന്നില്ലെ പറഞ്ഞത്... വനജ മകന്റെ ചെവിയിൽ പിടിച്ചു കൊണ്ടു പറഞ്ഞു...

അതിനുള്ള ശിക്ഷ ന്വാം സ്വീകരിച്ചു കഴിഞതാണലോ... അന്റെ അമ്മ എന്തൊരു അടിയായിരുന്നു അത്.. ആ അടി ചെറുതായിരിക്കുമ്പോൾ തന്നിരുന്നേൽ ഞാനെന്നെ നന്നായേനെ.. ഇനി പറഞ്ഞിട്ട് കാര്യമില്ല....

പോടാ അവിടുന്ന്.. എനിക്കറിയാം എന്റെ മോൻ അത്ര ദുഷ്ടനൊന്നും അല്ലെന്നു... അതൊക്കെ പോട്ടെ മോളിങ്ങു വന്നേ.. അമ്മയ്ക്ക് മോളോട് ഒരു ദേഷ്യവും ഇല്ലെന്ന് എന്നും പറഞു ശിവാനിയെ അവർ ചേർത്തു പിടിച്ചു....

ശിവാനി ഡോർ തുറന്നു അമ്മയെ സ്വീകരിച്ചു.... ശിവാനി പെട്ടെന്ന് വസ്ത്രം മാറി വന്നു അമ്മയ്ക്ക് കഴിക്കാനുള്ള പലഹാരം ഉണ്ടാക്കാൻ തുടങ്ങി...ചായക്ക് വെള്ളം വെച്ചു...ഇരുവരും ഇരു മുറിയിലേക്ക് പോവുന്നതും ഫ്രഷാവുന്നതും അമ്മ ശ്രദ്ധിച്ചിരുന്നു....


അടുക്കളയിൽ ഇരുന്നു വനജയും ശിവാനിയും ഓരോ കാര്യങ്ങളും സംസാരിക്കുകയായിരുന്നു... അന്നേരമാണ് ശ്രാവൺ ട്യൂഷൻ കഴിഞു വരുന്നത്... ശ്രാവൺ വനജയെ കണ്ടില്ലായിരുന്നു...എന്തോ കാര്യമായി ചേച്ചിയോട് പറയാൻ വന്ന ശ്രാവൺ വനജയെ കണ്ടു അവിടുന്ന് പിൻവാങ്ങി....അവൻ വനജയ്ക്ക് ഒരു ചിരി സമ്മാനിച്ചു.. അന്നേരമാണ് ശിവാനി അവനെ കാണുന്നത്.

ആ.. നീ വന്നോ.. പെട്ടെന്ന് ഡ്രസ്സ്‌ മാറി വാ...ഞാൻ ചായ എടുത്ത് വെക്കാം എന്നും പറഞ്ഞൂ ശിവാനി തന്റെ പ്രവർത്തി തുടർന്നു...

ശ്രാവൺ എന്നാണല്ലെ പേര്... കണ്ണൻ പറഞ്ഞിരുന്നു മോനെ പറ്റി...ഇപ്പൊ പത്തിലാണല്ലേ....നല്ലോണം പഠിക്കണം കേട്ടോ എങ്കിലല്ലേ മോന് ആഗ്രഹിച്ചപോലെ ഡോക്ടർ ആവാൻ പറ്റുള്ളു...

പഠിക്കുന്നുണ്ട് ആന്റി... ശ്രാവൺ മറുപടി പറഞ്ഞു..

ഇവനാണ് അമ്മ ക്ലാസ്സ്‌ ടോപ്പർ.. കാണുന്നപോലെയൊന്നും അല്ല ആള് പുലിയാണ്...ലക്ഷ് ഡ്രസ്സൊക്കെ ചേഞ്ച്‌ ചെയ്ത് വന്നു കിച്ചണിലെ കൌണ്ടർ ടോപിന് മുകളിൽ ഇരുന്നു കൊണ്ട് സംസാരിച്ചു....

അങ്ങനെ ഒന്നും ഇല്ല ആന്റി... ഈ ചേട്ടൻ ചുമ്മാ പറയുന്നതാ..

ആന്റിയോ... അമ്മ..അങ്ങനെ വിളിച്ചാൽ മതിട്ടോ... നിന്റെ ചേച്ചിക്കും ചേട്ടനും ഞാൻ അമ്മയാ പിന്നെ മോനും ഞാൻ അമ്മതന്നെയല്ലേ...ശ്രാവണിനെ ചേർത്ത് പിടിച്ചു കൊണ്ട് വനജ പറഞ്ഞൂ 

വനജ പറയുന്നത് കേട്ടതും ശിവാനിയും ശ്രാവണും ഒരു പോലെ വനജയേ നോക്കിയിരുന്നു...ശ്രാവണിന്റെ കണ്ണ് നിറഞ്ഞു വന്നു... അവനു അമ്മയെന്ന് വിളിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല അതാണ് അന്നേരം അവന്റെ കണ്ണ് നിറഞ്ഞത്...

അയ്യേ..കരയുവാ..മോശം...മോശം ... നീ വല്യ കുട്ടിയല്ലേ... എന്നിട്ടാണോ ഇങ്ങനെ കരയുന്നത് .. നീയിങ്ങു വന്നേ ഞാൻ നിനക്ക് ഒരു കൂട്ടം കാണിച്ചു
തരാമെന്നും പറഞ്ഞു ലക്ഷ് അവനെയും കൂട്ടി അവിടുന്ന് പോയി...

രണ്ടാളും രണ്ടു മുറിയിൽ ആണല്ലെ താമസം... വനജയുടെ ചോദ്യം കേട്ടതും ശിവാനി ഒന്നും മിണ്ടിയില്ല...

അമ്മ പറയുന്നത് മോൾക്ക് ഒന്നും തോന്നരുത്...എന്റെ കണ്ണന് മോളെന്നു വെച്ചാൽ ജീവനാ...നിന്നോടുള്ള സ്നേഹം കൊണ്ടാ അവൻ എല്ലാം ഉപേക്ഷിച്ചു നിന്റെ കൂടെ ഇവിടെ വന്നു താമസിക്കുന്നത്... ഏ സി ഇല്ലാതെ ഒരുപോള കണ്ണടയ്ക്കാത്ത ചെക്കനാ... ഇപ്പൊ ദേ കണ്ടില്ലേ ഒന്നും വേണ്ട...അത്‌കൊണ്ട് മോൾക്ക് ഇനിയെങ്കിലും അവനെ വിഷമിപ്പിക്കാതെ ഒന്ന് സ്നേഹിക്കാൻ ശ്രമിച്ചൂടെ..... ഇങ്ങനെ വാശി കാട്ടണോ... അവന്റെ കൂടെ വീട്ടിലേക്ക് പൊയ്ക്കൂടേ..

എനിക്കറിയാം അമ്മ... ഇപ്പൊ അച്ഛൻ മരിച്ചിട്ട് അത്രയല്ലേ ആയുള്ളൂ... രണ്ടു മൂന്ന് മാസം കൂടി എനിക്കിവിടെ നിന്നെ പറ്റു.. ശ്രാവണിന് ഫൈനൽ എക്സാം അടുക്കാറായി.... അതുകഴിഞ്ഞു ഞാൻ മെന്റലി ഒന്ന് ഓക്കെ ആയി അവനെ നല്ലൊരു സ്കൂളിലും അഡ്മിഷൻ ശരിയാക്കി കഴിഞ്ഞു ഞാൻ കൂടെ പൊയ്ക്കോളാം.. അതുവരെ അമ്മ എന്നെ നിർബന്ധിക്കരുത്... എനിക്ക് കണ്ണേട്ടനോട് ഇഷ്ടകുറവൊന്നും ഇല്ല...
തത്കാലം എനിക്ക് ഇങ്ങനെയൊക്കെ പറ്റുള്ളൂ... അമ്മ എന്നെ മനസിലാക്കണം.. അമ്മയുടെ മോനെ ഞാൻ വിഷമിപ്പിക്കില്ല... അത് ഞാൻ ശ്രദ്ധിച്ചോളാം... ശിവാനി വനജയുടെ കരം കവർന്നുകൊണ്ട് പറഞ്ഞു... അത് കേട്ടതും അവർക്ക് സന്തോഷമായി....രാത്രിയിലെ ഭക്ഷണം ഒക്കെയും കഴിച്ചശേഷം ലക്ഷ് തന്നെയാണ് അമ്മയെ വീട്ടിൽ കൊണ്ടുവിട്ടത്.....

സമയം രാത്രി 11.30.... ശിവാനി നല്ല ഉറക്കത്തിൽ ആയിരുന്നു.. ക്ഷീണം കാരണം അവൾ പെട്ടെന്ന് ഉറങ്ങിയിരുന്നു... അതേ സമയം ലക്ഷ് ശിവാനിയുടെ ഡോറിന്റെ ലോക്ക് പതിയെ താഴ്ത്തി അകത്തു കടന്നു... ഡിം ലൈറ്റിന്റെ വെളിച്ചത്തിൽ ലക്ഷ് ഉറങ്ങുന്ന ശിവാനിയെ ഒരു നിമിഷം നോക്കി നിന്നു.... ശബ്ദം ഉണ്ടാക്കാതെ അവളോട് ചേർന്ന് ചരിഞ്ഞു കിടന്നു...അവൾ മുടിയൊക്കെ അലസമായി വാരിക്കെട്ടി വെച്ചിട്ടാണുള്ളത്...അതിനാൽ മുടിയിഴകൾ മുഖത്ത് വീണു കിടപ്പുണ്ട്... ലക്ഷ് പതിയെ മുടി ചെവിയുടെ ഇടയിലായി ഒതുക്കി വെച്ചു... അവളുടെ കണ്ണിലും മൂക്കിലും ചുണ്ടിലും ഒക്കെയും അവന്റെ നോട്ടം പാറി വീണു... അവൾ ഉണർന്നാലോ എന്ന് കരുതി അവൻ അവളെ സ്പർശിച്ചിരുന്നില്ല... അവളുടെ മുഖത്തേക്ക് നോക്കിയിരിപ്പാണ്..

ഈ മുഖത്ത് എന്തോ ഒരു കുറവുണ്ടല്ലോ എന്താ... അത്.. ലക്ഷ് വിചാരിക്കുവാണ്...

യെസ്. കിട്ടിപ്പോയി.. മൂക്കുത്തി... ഒരു കല്ലുവെച്ച മൂക്കുത്തി കൂടി ഉണ്ടായിരുന്നേൽ അടിപൊളി ആയേനെ... വൈകാതെ ഞാൻ ഇവിടെ ഒരു മൂക്കുത്തി അണിയിക്കുന്നുണ്ട്.. വെളുത്ത കല്ലുവെച്ച കുഞ്ഞ് മൂക്കുത്തി.. അപ്പോ എന്റെ പെണ്ണ് ഒന്നുകൂടെ സുന്ദരി ആയിരിക്കും... എന്താന്നറിയില്ല എനിക്ക് നിന്നെ അങ്ങനെ കാണാൻ തോന്നുന്നു ശിവാനി എന്നും പറഞ്ഞു അവളുടെ മൂക്കിൻ തുമ്പിൽ മെല്ലെ ചുണ്ടമർത്തി..

പെട്ടെന്നാണ് ശിവാനി ഉണരുന്നത്.. ലക്ഷ്നെ കണ്ടതും അവൾ പെട്ടെന്ന് പേടിച്ചു നിലവിളിച്ചു  ...അന്നേരം ലക്ഷ് അവളുടെ വയ പൊത്തിപിടിച്ചു...

ശിവാനി.. പേടിക്കണ്ട ഇത് ഞാനാ... ഞാനാണ്. ഞാനാണ്...

ശിവാനി ഒന്ന് ഓക്കേ ആയെന്ന് തോന്നിയ ലക്ഷ് വായയിൽ നിന്നു കയ്യെടുത്തു..

എന്ത്‌ ഞാനാണ്.. നിങ്ങൾ എന്തിനു ഇവിടെ വന്നു...

അതെന്ത് ചോദ്യാ ശിവാനി എന്റെ ഭാര്യയുടെ അടുത്തല്ലാതെ വല്ലോരുടെയും ഭാര്യയുടെ അടുത്ത് എനിക്ക് പോവാൻ പറ്റില്ലല്ലോ..ഈ ശിവാനിയുടെ കാര്യം..ഒന്നും അറിയാത്ത പോലെ..ഒറ്റ അടി വെച്ച് തരും കേട്ടോ...

മതി.. സംസാരിച്ചു പിടിച്ചു നിൽക്കാൻ 
നിങ്ങളോളം മിടുക്കൊന്നും എനിക്കില്ല..

ശോ.. അങ്ങനെ എന്നെ പുകഴ്ത്തല്ലേ..ശിവാനി...

മതി എന്നെ മണ്ടിയാക്കിത്തത്.. എന്താ ഈ വരവിന്റെ ഉദ്ദേശം...

അതു പിന്നെ ശിവാനി നമുക്ക് നിന്റെ മൂക്കിൽ ഒരു വെള്ളക്കൽ മൂക്കുത്തി വെച്ചാലോ..

ഈ പാതിരാത്രിയിലോ..

അയ്യോ ഇപ്പോഴല്ല... രണ്ടു ദിവസം കഴിഞ്ഞു..

എനിക്കിഷ്ടമല്ല മൂക്കുത്തി..

പക്ഷെ എനിക്കിഷ്ടാണ്... അത്കൊണ്ട് ഞാനിവിടെ ഒരു മൂക്കുത്തി അണിയിരിച്ചിരിക്കും...

അത് പറയാനാ ഇപ്പൊ വന്നത്...ഇയാൾ ഇത്തിരി മാറിക്കെ...

ഹേയ് അല്ല.. പറയാൻ വന്നത് വേറെ കാര്യമാണ് എന്നും പറഞ്ഞു എഴുന്നേറ്റിരിക്കാൻ നേരമാണ് ശിവാനിയുടെ താലിയിൽ ലക്ഷ്‌ന്റെ സ്വർണമാല കുടുങ്ങി കിടക്കുന്നത് ഇരുവരും കാണുന്നത്..

ഹേയ് കണ്ണേട്ടാ.. എഴുന്നേൽക്കല്ലേ. എന്റെ താലി... താലി പൊട്ടിപോവും.. അവിടെ കിടക്ക് എന്നും പറഞ്ഞതും ലക്ഷ് ശിവാനിയോട് ചേർന്ന് കിടന്നു കുരുക്കഴിക്കാൻ എന്ന പേരും പറഞ്ഞു ലക്ഷ് എന്തൊക്കെയോ കാട്ടികൂട്ടി കൂടുതൽ കുരുക്കിട്ട് മുറുക്കി.. ആളുടെ ഉദ്ദേശം വേറെ ആയിരുന്നു... അത് മനസിലാക്കിയ ശിവാനി ലക്ഷ്നോട്‌ മലർന്നു കിടക്കാൻ പറഞ്ഞു അവൾ അല്പം എഴുന്നേറ്റ് തലപൊക്കിപിടിച്ചു കുരുക്കഴിക്കാൻ തുടങ്ങി..

ശേ.. എന്താ ഈ ചെയ്ത് വെച്ചിരിക്കുന്നത്.. എനിക്ക് മനസ്സിലാവുന്നുണ്ട്..കൂടുതൽ കുരുക്കി അല്ലെ..

ഹേയ് ഞാനൊന്നും ചെയ്തില്ല ശിവാനി.. നമ്മൾ തന്നിൽ എങ്ങനെയും ഒരു കോൺടാക്ട് ഇല്ലല്ലോ.. അതിനാൽ നമ്മുടെ മാലകൾ വിഷമം മൂലം പരസ്പരം ഒന്നു ഹഗ് ചെയ്ത് വിഷമം പങ്കു വെച്ചതാ..

അത് കേട്ട ശിവാനി അവനെ ഒന്ന് നോക്കിപേടിപ്പിച്ചു... ശേഷം അവനെ ശ്രദ്ധിക്കാതെ മാലയിലെ കുരുക്കഴിക്കാൻ തുടങ്ങി.. അന്നേരം ലക്ഷിന്റെ മിഴികൾ അവളുടെ മുഖമാകെ ഓടി നടന്നു... ഇടയ്ക്കു ശിവാനി അവനെ നോക്കുമ്പോൾ അവൻ കണ്ണിമ ചിമ്മാതെ തന്നെ നോക്കുന്നതാണ് കാണുന്നത്.. അവളത് ശ്രദ്ധിക്കാതെ വീണ്ടും മാലയിൽ ശ്രദ്ധ കൊടുത്തു.. വീണ്ടും ശിവാനി അവനെ ഒന്ന് സംശയത്തോടെ നോക്കി...പിന്നെയാണ്‌ അവൾ തന്റെ മാറിലെ സ്ഥാനം മാറി കിടക്കുന്ന സാരി ശ്രദ്ധിക്കുന്നത്... താനിപ്പോ അവനു മുന്നിൽ തല കുമ്പിട്ടു നിൽക്കുകയാണല്ലോ അത്കൊണ്ട് ഒന്നും പറയണ്ട ... ആ പഷ്ട്...ശിവാനി അവനെ കടിപ്പിച്ചു നോക്കി സാരിവെച്ചു അവിടം മറച്ചു... കാര്യം മനസിലായ ലക്ഷ് നിഷ്കുവായ് പറഞ്ഞു സത്യായിട്ടും ശിവാനി ഞാൻ അവിടെ അല്ല നോക്കിയത്... ഞാൻ നിന്റെ ലെഫ്റ്റ് സൈഡ് കിടക്കുന്ന മറുക് കണ്ടിട്ട് പോലും ഇല്ല.... ലക്ഷ് അവളെ പാളി നോക്കികൊണ്ട് പറഞ്ഞു 

അത് കേട്ട ശിവാനിക്ക് ദേഷ്യം വന്നു..വൃത്തികെട്ടവൻ....

ഇതാണ് ഞാൻ രാവിലെ പറഞ്ഞത്... അപ്പോ അതും പിടിക്കില്ല.. എന്താ ചെയ്യാ..എന്നെ ഇങ്ങനെ എത്രനാൾ പട്ടിണിക്കിടും..

ജീവിതകാലം മുഴുവൻ എന്തെ.. ഞാൻ പറഞ്ഞോ എന്നെ കെട്ടാൻ...

ഓ.. അങ്ങനെ...ആയ്ക്കോട്ടെ...ഇടക്കിടെ  പട്ടിണി കിടന്നാലും കുഴപ്പം ഇല്ലായിരുന്നു..വല്ലപ്പോഴും ഒരു ബിരിയാണി കിട്ടിയിരുന്നേൽ മതിയായിരുന്നു .... ഇതിപ്പോ ബിരിയാണി പോയിട്ട് കഞ്ഞിപോലും കിട്ടാത്ത അവസ്ഥയാ..

അത് കേട്ട് ശിവാനിക്ക് ചെറുതായി ചിരി വന്നുപോയി...

ശിവാനിക്കുട്ടി ഞാൻ ഇപ്പോ നോക്കിയത് നിന്റെ പനിനീർ ഇതളുകൾ പോലുള്ള ഈ ചുണ്ടുകളാണ്..അല്ലാതെ വേറെ എവിടെയും ഞാൻ നോക്കിയില്ല. പ്രോമിസ്സ്... പിന്നെ ആ പറഞ്ഞത് അത് നേരത്തെ കണ്ടതാണ്... ഒരു കള്ളച്ചിരിയോടെ അതും പറഞ്ഞു അവളുടെ മുഖത്തേക്ക് ഒന്ന് ഊതി വീണു കിടക്കുന്ന മുഴുയിഴകളെ ഒതുക്കി നിർത്തി.. അവന്റെ നിശ്വാസം മുഖത്ത് പതിഞ്ഞതും ശിവാനി ഒന്നേങ്ങി പോയി.....അവൻ പറഞ്ഞത് കേട്ടതും ശിവാനിയുടെ മുഖം ചുവന്നു തുടുക്കുന്നത് അവൻ ശ്രദ്ധിച്ചു...

എപ്പഴാണെന്ന് ചോദിക്കുന്നില്ലേ ശിവാനി..

എനിക്കറിയാം ഇയാൾക്ക് കട്ട് തിന്നു നല്ല ശീലം ആണെന്ന്. ദേ ഇതുപോലെ തറവാട്ടിൽ ആയിരിക്കുമ്പോൾ ചെയ്തു കാണും...

ഹേയ്.. അന്ന് ഞാൻ കട്ട് തിന്നതൊന്നും അല്ല നീയായിട്ട് അറിഞ്ഞു തന്നതാ...പക്ഷെ എങ്ങനെയാണെന്ന് ഞാൻ പറയില്ല എന്നും പറഞ്ഞു ലക്ഷ് തന്റെ ഇരുകയ്യും തലയുടെ അടിയിൽ വെച്ച് അവളെ നോക്കി കിടന്നു ...

അയ്യടാ എങ്ങോട്ടാ ഇങ്ങനെ സുഖിച്ചു കിടക്കുന്നത്..മ്മ്..എഴുന്നേറ്റോ മാല ശരിയായി...

ഇത്ര പെട്ടെന്ന് ശരിയായോ അങ്ങനെ വരാൻ വഴി ഇല്ലല്ലോ..

ഹേ... ശിവാനി  അവനെ ഒന്ന് നോക്കി

അല്ല... നല്ലോണം കുരുങ്ങി കിടക്കുവായിരുന്നു ആ ഒരു പോയിന്റ് ഓഫ് വ്യൂവിൽ പറഞ്ഞതാ..അതൊക്കെ പോട്ടെ ഞാൻ വന്ന കാര്യം പറഞ്ഞില്ലല്ലോ..ഇപ്പൊ സമയം 11.50...

അയിന്..

ഞാനൊന്ന് പറയട്ടെ എന്റെ ശിവാനിയെ.

എന്നാൽ പറ എനിക്ക് ഉറക്കം വരുന്നു..

കുറച്ചു നാൾ കഴിഞ്ഞോട്ടെ നിന്റെ ഉറക്കം ഒക്കെയും ഞാൻ തീർത്തു തരുന്നുണ്ട്...

അത് കേട്ട ശിവാനി മുഖം കോട്ടി..

സോറി ഞാൻ വീണ്ടും മാറ്ററിൽ നിന്നും വിറ്റുമാറിപ്പോയി.. അതായത് ശിവാനി നാളെയാണല്ലോ മാർച്ച്‌ 20..

അയിന്..

ദേ.. പിന്നേം... എടീ..നാളെയാണ് ശ്രാവണിന്റെ ബർത്ഡേ....

ആര് പറഞ്ഞു..

അവന്റെ സ്കൂൾ ഐഡി കാർഡ് പറഞ്ഞു..

ഓ അത് കണ്ടിട്ടാണോ ഈ പ്രസഹനം ഒക്കെയും...എന്നാലെ അത് കറക്റ്റ് അല്ല.. സ്കൂളിൽ ചേർക്കുന്ന ടൈമിൽ മാറ്റി കൊടുത്തതാ...

അത് കേട്ട ലക്ഷ്ന്റെ മുഖം ഒന്ന് വാടി...അതിനിടയിലാണ് ശിവാനിയുടെ ചങ്കിൽ കൊള്ളണ പറച്ചിൽ..

പ്ലിങ്ങിയല്ലേ...

ചെറുതായി....

എന്നാൽ പ്ലിങ്ങണ്ട.. ഞാൻ ചുമ്മാ പറഞ്ഞതാ...
നാളെ തന്നെയാണ് അവന്റെ ബർത്ഡേ.. ഈ ഒരു അവസ്ഥയിൽ വേണ്ടെന്ന് വെച്ചിട്ട ഞാൻ ഒന്നും മിണ്ടാത്തത്... ഇല്ലെങ്കിൽ അവന്റെ ബർത്ഡേയ്ക്ക് ഒരു കേക്ക് കട്ടിങ്ങും ഒരു കുഞ്ഞ് സദ്യയും പതിവാണ്..

പിന്നെ ഇത്തവണ ആ പതിവ് തെറ്റിക്കണോ.. അവന് വല്യ പ്രായം ഒന്നും ആയില്ലല്ലോ...അവൻ ഹാപ്പി ആയ്കോട്ടെന്ന്..

ദേ.. ഇപ്പൊ തന്നെ രണ്ടിന്റെയും കറക്കം കൂടിയിട്ടുണ്ട്... ഞാൻ പറഞ്ഞില്ലെന്നു വേണ്ടില്ല അവസാനം അവൻ എന്റെ കയ്യിൽ ഒതുങ്ങി എന്ന് വരില്ല...എന്റെ കയ്യിൽ അതിന് മാത്രം പൈസ ഒന്നും ഇല്ല..


ഓ.. അത് ഞാനങ്ങു സഹിച്ചു... നിന്റെ പൈസ വേണ്ടങ്കിലോ.. അതുപോട്ടെ
നിന്റെ ബര്ത്ഡേ എപ്പോഴാ.. നിനക്കും തരാലോ ഒരു സർപ്രൈസ്...

എന്റെത് ഒരു പ്രത്യേകതരം ബര്ത്ഡേ ആണ്.. നാലു വർഷത്തിൽ ഒരിക്കൽ സംഭവിക്കാറുള്ള ഒരു മഹാ സുദിനം.. ഞാൻ ജനിച്ചത് ഫെബ്രുവരി 29ത്തിനാണ്...

റിയലി... ഞാനും സെയിം ഡേറ്റിനാണ് ജനിച്ചത് അപ്പൊ നമുക്ക് ഒരുമിച്ച് ബർത്ഡേയ് സെലിബ്രേറ്റ് ചെയ്യാല്ലോ അല്ലെ..

എന്നാൽ ഞാനൊരു സത്യം പറയാം ഞാൻ ഇയാളെ പറ്റിച്ചതാ.. ഞാൻ ജനിച്ചത് ഫെബ്രുവരി 29 തിന് അല്ല..

എന്നാൽ ഞാനും ഒരു സത്യം പറയട്ടെ ശിവാനി ഞാൻ ജനിച്ചതും അന്നല്ല... ലക്ഷ് അവളുടെ മൂക്ക് പിടിച്ചുകൊണ്ട് പറഞ്ഞൂ..

ഹും..ഇയാൾക്ക് എന്റെ മൂക്കു കാണുമ്പോ എന്താ ഇത്രയും ചൊറിച്ചിൽ.. എപ്പോ നോക്കിയാൽ എന്റെ മൂക്കു പിടിച്ചു വലിച്ചോളും...

ശിവാനി കുട്ടീടെ സിവി എന്റെ ഓഫീസ് ടേബിളിന് മുന്നിൽ ഇപ്പഴും കിടപ്പുണ്ട്.. അതിൽ ഉണ്ടല്ലോ ബർത്ത് ഡേറ്റ് അത് കറക്റ്റ് ആണെന്നും എനിക്കറിയാം.... ഇപ്പൊ നീയിങ്ങ് വന്നെ .. നമുക്ക് ശ്രാവണിന്റെ മുറിയിൽ ചെന്നു അവനെ വിളിച്ചുണർത്താം എന്നും പറഞ്ഞു രണ്ടുപേരും കൂടി ശ്രാവണിന്റെ മുറിയിൽ ചെന്നു..

അവിടെ ചെന്ന ലക്ഷ് അവന്റെ ബെഡിലേക്ക് ഒരൊറ്റ ചട്ടമായിരുന്നു... അത് കണ്ടു പേടിച്ചു ഞെട്ടിയുണർന്ന് ശ്രാവൺ ഇരുവരെയും മാറി മാറി നോക്കി.. അന്നേരമാണ് ലക്ഷ് അവനെ കെട്ടിപിടിച്ചു ബർത്ഡേ വിഷ് ചെയ്യുന്നത്... അത് കേട്ടതും അവന്റെ കണ്ണ് നിറഞ്ഞു... ലക്ഷ്നോട് താങ്ക്സ് പറഞ്ഞ ശേഷം ഇതൊക്കെ കണ്ടു ചെറുചിരിയാലേ എല്ലാം നോക്കി കാണുന്ന തന്റെ ചേച്ചിയെ ഓടിച്ചെന്നു അവൻ കെട്ടിപിടിച്ചു... ചേച്ചി അവന്റെ നെറ്റിയിൽ ചുണ്ട് ചേർത്തു അവന്റെ നിറഞ്ഞ കണ്ണ് തുടച്ചു കൊടുത്തു... പിന്നീട് മൂന്നു പേരും ചേർന്നു ഒരു കേക്ക് കട്ടിങ്..... എല്ലാം കഴിഞ്ഞു മൂന്നു പേരും മൂന്നു മുറികളിലേക്ക് നടന്നു... ശിവാനി തന്റെ മുറിയിലേക്ക് പോവാൻ നേരം ലക്ഷ്നെ ഒന്നു തിരിഞ്ഞു നോക്കി... അന്നേരം അവളുടെ മുഖം പതിവിലും അധികം വിടർന്നിരുന്നു...


പിറ്റേ ദിവസം രാവിലെ തന്നെ ഇരുവരും ശ്രാവണിനെയും കൊണ്ട് ഒരു ചെറിയ ഔട്ടിങ്ങിനു പോയി... അനിയന്റെ 
സന്തോഷം കാണുമ്പോൾ വിടരുന്നത് ചേച്ചിയുടെ മുഖമാണ്... അത് കാണുബോൾ ലക്ഷിന്റെ മനസ്സ് നിറയും.. അതാണ് അവനും ആഗ്രഹിക്കുന്നത്... ഫുഡും കറക്കവും ഷോപ്പിങ്ങും ഒക്കെ കഴിഞ്ഞു അന്നേ ദിവസം ഫുൾ ജോളിയടിച്ചു വൈകുന്നേരം ആയപ്പോൾ തിരികെ മടങ്ങാൻ നേരമാണ് ഇത്തിരി കാറ്റു കൊള്ളാൻ വേണ്ടിയും ശിവാനിയുമായി സംസാരിക്കാനും വേണ്ടി ലക്ഷ് വണ്ടി ബീചിലേക്ക് തിരിച്ചു വിട്ടത്...

ശ്രാവൺ വെള്ളത്തിലങ്ങിയതും ശിവാനി ഇത്തിരി തണലുള്ള ഭാഗത്തു നോക്കി  കടലിലേക്ക് കണ്ണും നട്ടിരുന്നു.. അന്നേരം ലക്ഷ് ഒരു ഫോൺ കാളിൽ ആയിരുന്നു.... ശിവാനി ഇരുന്നതിന്റെ കുറച്ചകലെയായി രണ്ടുപേർ ഇരിക്കുന്നുണ്ടായിരിന്നു..കണ്ടാൽ അറിയാം രണ്ടുപേർക്കും പ്രായം നന്നേ കുറവാണെന്ന് ..കണ്ടാൽ ഭാര്യഭർത്താക്കന്മാരാണെന്ന് തോന്നും....പ്രണയവിവാഹം ആയിരിക്കാം..അവരുടെ കൂടെ രണ്ട് വയസ്സ് പ്രായം തോന്നിക്കുന്ന ക്യൂട്ട് ആയിട്ടുള്ള ഒരു പെൺകുട്ടി ഉണ്ടായിരുന്നു... ശിവാനി ആ കുട്ടിയുടെ കളിചിരികൾ അങ്ങനെ നോക്കിയിരിക്കുവാണ്... അന്നേരമാണ് ലക്ഷ് അവളുടെ അരികിൽ വന്നിരിക്കുന്നത്... ഇമ ചിമ്മാതെ ആ കുഞ്ഞിനെ നോക്കുന്ന ശിവാനിയെ ലക്ഷ് കുറച്ചു നേരം നോക്കിയിരുന്നു...തന്നെ നോക്കി കുഞ്ഞിപ്പല്ലുകാട്ടി ചിരിക്കുന്ന ആ കുഞ്ഞിനെ ലക്ഷ് അരികിലേക്ക് വിളിച്ചു..അതിന്റെ അച്ഛനും അമ്മയും ആണെങ്കിൽ പരസപരം കരം കവർന്നു കാര്യമായ റൊമാൻസിൽ ആണ്...

 ലക്ഷ് വിചാരിക്കുവാണ് പക്വതവരാത്ത പ്രായത്തിൽ കല്യാണം കഴിഞ്ഞതിന്റെ കുഴപ്പം ആണ്... ആ കുട്ടിയെ ഇരുവരും ശ്രദ്ധിക്കുന്നില്ല.... ഇരുവരും ഇരുവരുടേത് മാത്രമായ ലോകത്തായിരിക്കാം...

ഹേയ് ഡോൾ ഇങ് വാ... ലക്ഷ് ആ കുട്ടിയെ വിളിച്ചതും ആ കുട്ടി പെട്ടെന്ന് വന്നു... ലക്ഷ് പോക്കറ്റിൽ നിന്നും ഒരു ഡയറി മിൽക്ക് എടുത്ത് ആ കുട്ടിക്ക് കൊടുത്തതും കുട്ടി ചിരിയോടെ അത് വാങ്ങിച്ചു..ലക്ഷ് കുട്ടിയെ പിടിച്ചു മടിയിൽ ഇരുത്തി കൊഞ്ചിക്കാൻ തുടങ്ങി...

പോക്കറ്റിൽ ഡയറിമിൽക്ക് സ്റ്റോക്ക് ആണല്ലോ... ആർക്കു വേണ്ടി വാങ്ങിയതാ...ശിവാനി അതുകണ്ട് ചോദിച്ചു..

ബീചിലേക്ക് വരുവല്ലേ കാണാൻ കൊള്ളാവുന്ന വല്ല പെൺപിള്ളേരെയും കണ്ടാൽ കൊടുക്കാന്നു കരുതി വാങ്ങിച്ചതാ....

ഓ.. അങ്ങനെ..ശിവാനി മുഖം കോട്ടി 

ദേ കണ്ടോ ഇതിന്റെ തന്തക്കും തള്ളയ്ക്കും കുട്ടിയെ കുറിച്ച് ഒരു വിചാരവും ഇല്ല... കണ്ടില്ലേ അവരുടെ റൊമാൻസിനിടയിൽ കൊച്ചൊരു അധികപറ്റാണ്... ഇത് കൊണ്ടാ ഞാൻ പെട്ടെന്ന് ഒരു കുട്ടി വേണ്ടെന്ന് വെച്ചത്...

ആര് പറഞ്ഞു എല്ലാരും അങ്ങനെ ആയിരിക്കണമെന്നില്ല..എനിക്ക് അങ്ങനെ  അധിക പറ്റൊന്നും ആവില്ല... ശിവാനി പറഞ്ഞു കഴിഞ്ഞപ്പോഴാണ് താനെന്താണ് പറഞ്ഞത് എന്നുള്ള ബോധം വരുന്നത്..

എന്നാൽ എനിക്ക് ദേ ഇവളെ പോലൊരു മോള് മതി.... പെട്ടെന്ന് തരുവോ...എനിക്കെ ഇവളെ അങ്ങ് വീട്ടിലോട്ടു കൊണ്ട് പോവാൻ തോന്നുവാ.... ശിവാനിയെ പാളി നോക്കികൊണ്ട് പറഞ്ഞുകൊണ്ട് കുട്ടിയെ ചേർത്തുപിടിച്ചു പല പോസിലുള്ള സെൽഫി എടുത്തു.... ശിവാനി ഇങ്ങോട്ട് നോക്ക്... അത് കേട്ടതും ശിവാനിയും കൂടി ചേർന്നു...
അടുത്ത നിമിഷം ലക്ഷ് അത് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ്‌ ചെയ്തു...

എന്തുവാ ഇത് ആ ക്യാപ്ഷൻ കണ്ടാൽ എല്ലാരും കരുതും അത് നമ്മുടെ കൊച്ചാണെന്ന്...

അതിനെന്താ കരുതിക്കോട്ടെ... എന്നും പറഞ്ഞു അവൻ കുഞ്ഞിക്കവിളിൽ ചുണ്ട് ചേർത്തു... കുറച്ചു നേരം കഴിഞ്ഞപ്പോഴാണ് കൊച്ചിന്റെ അച്ഛനും അമ്മയ്ക്കും സ്ഥലകാല ബോധം വരുന്നത്....

ഹലോ.. ദേ. ഇവിടെ... പേടിക്കേണ്ട കൊച്ച് സേഫ് ആണ്... കൊച് നിങ്ങളെ ബുദ്ധിമുട്ടിക്കണ്ടെന്ന് കരുതിക്കാണും... എനിക്ക് ഇവളെ ഒരുപാട് ഇഷ്ടായി... ഞാൻ കൊണ്ട്പൊയ്ക്കോട്ടേ ലക്ഷ് അതും പറഞ്ഞു അവളെ ചേർത്തുപിടിച്ചു അവളുടെ അച്ഛന്റെയും അമ്മയുടെയും അരികിലേക്ക് വിട്ടതും ആ കുഞ്ഞ് ലക്ഷ്നെ നോക്കി ചിരിച്ചു കൊണ്ട് അതിന്റെ അച്ഛന്റെ മേലേക്ക് ചാടിക്കയറി.... ഇരുവരുടെയും കൂടെ പോകുമ്പോഴും ആ കുഞ്ഞ് ലക്ഷ്‌നെയും ശിവാനിയെയും തിരിഞ്ഞു നോക്കി കൈ കൊണ്ട് റ്റാറ്റാ കാണിക്കുന്നുണ്ടായിരുന്നു ....ആ കാഴ്ച കണ്ണിൽ നിന്നും മായുന്നത് വരെ ഇരുവരും നോക്കി നിന്നു .....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story