ഇനിയും പൂക്കാം നിനക്കായ് : ഭാഗം 1

iniyum pookkam ninakkay

എഴുത്തുകാരി: ബിജി

അത്യപൂർവ്വമായി സ്പൈനൽ കോഡിൽ കണ്ടു വന്ന ട്യൂമർ നീക്കം ചെയ്ത്....... അതു വിജയകരമായി പൂർത്തിയാക്കിയ സംതൃപ്തിയോടെ മാസ്കും ഗ്ലൗസും ഊരി മാറ്റി..... ജ്വാല.....പുറത്തേക്ക് വന്നു....... പുറത്ത് വേപൂഥോടെ നിക്കുന്ന മദ്ധ്യവയസ്കയുടെ കണ്ണിർ നിറഞ്ഞ മിഴികളെ നോക്കി പുഞ്ചിരിച്ചു...... ആ ഒരൊറ്റ പുഞ്ചിരിയിൽ അവരുടെ മുഖം വിടർന്നു. ........ ആ കണ്ണിരിനിടയിലും തെളിയുന്ന പുഞ്ചിരി ..... ജ്വാലയുടെ മനസ്സ് നിറച്ചു....... ഇന്ത്യയിലെ തന്നെ നമ്പർ വൺ ന്യൂറോ സർജനാണ്.....അഗ്നിജ്വാല...... പക്ഷേ ....... ആളെ കിട്ടില്ല....... ഒരു ഹോസ്പിറ്റലുകളിലും നിലവിൽ വർക്ക് ചെയ്യണില്ല....... പിന്നെ ഇവിടെ...... എന്താണെന്നല്ലേ....... പിതൃ തുല്യനായ...... അവളുടെ ഗുരു........ Dr. രാമചന്ദ്ര പൊതുവാൾ പറഞ്ഞതു കൊണ്ടു മാത്രം അറ്റൻഡ് ചെയ്തതാണ്....... ഐ സി യു വിൻ്റെ കോറിഡോറിലൂടെ ചീഫ് ഡോക്ടറുടെ റൂം ലക്ഷ്യമാക്കിയവൾ നടന്നു........ പക്ഷേ...... ഒരു സംസാരം അവളെ പിടിച്ചുലച്ചു....... നേഴ്സിങ് സൂപ്രണ്ടായ അന്നമ്മ മാത്യൂ...... യുവഡോക്ടർ ആദർശിനോടാണ് സംസാരം...... പിന്നേ....... അവള് വലിയ ഡോക്ടർ......... എന്തൊക്കെ നേടിയാലും നാലെണ്ണത്തിൻ്റെ കൂടെ കിടന്നവളല്ലിയോ...... ജ്വാല ഒന്നുലഞ്ഞു...... മനസ്സിൻ്റെ ഏതോ കോണിൽ കുഴിച്ച് മൂടിയ മുറിവിൽ നിന്ന് രക്തം കിനിയുന്നു........ കണ്ണൊന്നു കലങ്ങി........ ശക്തമായ തലവേദന ആരംഭിച്ചു......... ഇതിപ്പോ പത്തുകൊല്ലമായി........

എന്ത് മറക്കണമെന്ന് ആഗ്രഹിക്കുന്നുവോ....... ചിലർ കരിഞ്ഞുണങ്ങിയ മുറിവിൻ്റെ പൊറ്റകൾ അടർത്തി വേദനിപ്പിക്കുന്നു........ കഴിഞ്ഞതൊന്നും ഓർക്കാൻ നില്ക്കാതെ മുന്നോട്ടു നടന്നു..... അപ്പോഴും പുറകിൽ അന്നമ്മ മാത്യൂവിൻ്റെ വിസ്താരം മുറപോലെ നടക്കുന്നുണ്ട്..... പിഴച്ചത് മാത്രമോ........ തള്ളയും അതു തന്നെ ഏതോ ഒരുത്തൻ കൊടുത്ത സമ്മാനമാണളവൾ. വയറ്റിലുണ്ടാക്കിയിട്ട് തന്ത കടന്നു കളഞ്ഞു..... ഇവളെ പ്രസവിച്ചതോടെ തള്ളയും ചത്തു തുലഞ്ഞു......... പിന്നെ മഹാരാഷ്ട്രയിലെ ഏതോ പുവർ ഹോമിലെ അന്തേവാസിയായിരുന്നു...... ഈ സമയം ജ്വാല ചീഫ് ഡോക്ടർ രാമചന്ദ്ര പൊതുവാളുടെ ക്യാബിനുള്ളിലെത്തി....... ""അഗ്നിജ്വാലയുടെ കിരീടത്തിൽ ഒരു പൊൻ തൂവൽ കൂടീ അല്ലേ...... Congrats My fire girl....... ഒരുപാട് മുൾക്കിരീടം ഉള്ളതല്ലേ അതിനിടയിൽ ഈ തൂവലൊക്കെ ആരോർക്കാൻ എങ്ങും നോട്ടം ഉറപ്പിക്കാതെയവൾ പറഞ്ഞു...... താഴ്ന്ന മിഴികൾ കണ്ടാലെ അറിയാം എന്തോ മാനസീക പിരിമുറുക്കത്തിലാ അവളെന്ന്........ പൊതുവാൾ ഒന്നു ചിരിച്ചു...... തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എൻ്റെ അധ്യാപക എക്സ്പീരയസിനിടയിൽ നിന്നെപ്പോലെ എന്നെ വെള്ളം കുടിപ്പിച്ചവർ ആരുമില്ല........"" ജ്വാല ഒന്നു നോക്കിയതും ആ അമ്പതു വയസ്സുകാരനൊന്നു പൊട്ടിച്ചിരിച്ചു....... ജ്വാല ഓർക്കുകയായിരുന്നു അൻപത് വയസ്സിലും ഇരുപത് വയസ്സുകാരൻ്റെ ചുറുചുറുക്ക്.

ചെന്നിയുടെ ഇരു സൈഡിലേക്കും നരകയറിയിട്ടുണ്ട്....... ആ വെളുത്ത മുഖത്ത് എപ്പോഴും ശാന്തതയിൽ തെളിയുന്ന പുഞ്ചിരി തെളിഞ്ഞു കാണാമായിരുന്നു..... പൊതുവാൾ ഡോക്ടറെ കാണാൻ വരുന്ന പേഷ്യൻസിൻ്റെ ഇടയിൽ ഒരു ചൊല്ലുണ്ട്....... "ഡോക്ടറെ കാണുമ്പോഴേ പാതി രോഗം മാറുമെന്ന് ..." ഒരു കണക്കിന് അതു സത്യം തന്നെയാണ്. ജ്വാലയുടെ ചിന്തകൾ അധീകരിച്ചതും പൊതുവളിൻ്റെ സംസാരം അവളെ അതിൽ നിന്ന് പിൻതിരിപ്പിച്ചു. സീ.... ജ്വാല ..... സാധാരണ എൻ്റെ ക്ലാസുകളിലിരിക്കാൻ സ്റ്റുഡൻസ് ഒന്നു വിറയ്ക്കും. എന്നാ ഫസ്റ്റ് ക്ലാസ് മുതൽ നീയെന്നെ വിറപ്പിച്ചു കൊണ്ടിരുന്നു......... ഞാന്നെന്ത് സബ്ജക്ടിനെ കുറിച്ച് സംസാരിച്ചാലും നീ ക്രിറ്റിസൈസ് ചെയ്യുമായിരുന്നു......... നിൻ്റെ കൈയ്യിൽ തെളിവും കാണും ...... വായിച്ച മെഡിക്കൽ ബുക്സിലും അപ്പുറം നീ ചുറ്റുപാടും ഉള്ള ജീവിതങ്ങളിൽ നിന്നാണ് എൻ്റെ ചോദ്യങ്ങൾക്കെല്ലാം ബദൽ ഉത്തരം കണ്ടെത്തിയിരുന്നത് നീയെന്നെ അത്ഭുതപ്പെടുത്തിയിരുന്നു. പിന്നെ നിൻ്റെ ക്ലാസിൽ വരാൻ ഉറക്കമിളച്ച് ..... തീസിസ് തയ്യാറാക്കലും..... മെഡിക്കൽ ജേർണ്ണലുകൾ വായിച്ചും..... ഞാനും ശരിക്കും സ്റ്റുഡൻ്റായി...... എൻ്റെ കരിയറിൽ ഇങ്ങനെയൊരെണ്ണത്തിനെ കണ്ടിട്ടില്ല........

പൊതുവാൾ ഊറി ചിരിച്ചതും...... ജ്വാലയുടെ ചുണ്ടിൻ്റെ കോണിലും പുഞ്ചിരി വിരിഞ്ഞു........ ഇതൊക്കെ നിൻ്റെ നല്ല വശങ്ങൾ നാണയത്തിന് ഒരു മറുപുറം ഉണ്ടല്ലോ..... തൻ്റെ സ്പെക്സ് ഊരി മാറ്റി...... ജ്വാലയെ ഉറ്റുനോക്കിക്കൊണ്ട് പറഞ്ഞു...... ""നീ എവിടേക്കാ ഒളിച്ചോടുന്നത്..... അഗ്നിജ്വാല..... അഗ്നിശുദ്ധി വരുത്തി ആരുടെ മുന്നിലാ നീ നിൻ്റെ പരിശുദ്ധി തെളിയിക്കേണ്ടത്........ നിന്നെ ദ്രോഹിച്ചവൻമാർ വിലസുന്ന ഈ സമൂഹത്തിനോടോ....... പോകാൻ പറയെടോ..... ജീർണ്ണത ബാധിച്ച മനസ്സുകളോട്.." പത്തോ പതിമൂന്നോ വയസ്സിൽ നിൻ്റെ മനസ്സിൽ എന്തു വികാരമായിരിക്കും നിറഞ്ഞു നില്കുക....... നിഷ്കളങ്കമായ ബാല്യത്തിൻ്റെ കുതൂഹലതകൾ മാത്രം......." എന്നാൽ നിൻ്റെ ശരീരത്തെ കാമ പൂർത്തിക്കായി തകർത്തെറിഞ്ഞ കാപാലികരുടെ മനസ്സിലോ ......."" മകളുടെ പ്രായമുള്ള...... അതും പിഞ്ചു ബാലികയെ പ്രാപിക്കാൻ..... അവളിലെ വളർച്ചയെ ആർത്തിയോടെ പ്രാപിച്ച നപുംസകങ്ങള് ഭയന്നാൽ മതി......"" ""അതോ സ്ത്രീ മാത്രം പരിശുദ്ധയായാൽ മതിയോ..... പുരുഷനതൊന്നും ബാധകമല്ലേ...."" ""എൻ്റെ കുഞ്ഞേ..... ഈ പരിശുദ്ധി എന്നു പറഞ്ഞാൽ എന്താ.......???? അത് അറിവോ സമ്മതമോ ഇല്ലാതെ പിടിച്ചടക്കിയാൽ ഇല്ലാതാക്കുന്നതാണോ..... അങ്ങനെയാണേൽ ആ പരിശുദ്ധിയിൽ എനിക്ക് വിശ്വാസമില്ല......."" ""ഇതിപ്പോൾ ആരോ എന്തൊക്കെയോ പറഞ്ഞെന്നും പറഞ്ഞ് കണ്ണും കലങ്ങി ഇവിടിരിക്കുന്ന കാണുമ്പോൾ ഒരെണ്ണം തരാനാ തോന്നുന്നത്........ പൊതുവാൾ കണ്ണുരുട്ടി കൊണ്ട് പറഞ്ഞു....... എനിക്കിഷ്ടം എന്നെ ക്ലാസിൽ കുടയുന്ന പഴയ എൻ്റെ........

ഫയർ ഗേളിനെയാ....... എൻ്റെ ജ്വാലയെ......"" ജ്വാലയുടെ മിഴികളിൽ ചൂടു നീരുറവ പൊട്ടി മുളച്ചു...... അത് ശ്രദ്ധയിൽപ്പെട്ടതും പൊതുവാൾ വിഷയത്തിൽ നിന്ന് വ്യതിചലിച്ചു. ""ശരി അതൊക്കെ വിട്....... ഇന്ത്യയിലെ പ്രമുഖ ന്യൂറോ സർജൻ ഉത്തരവാദിത്വങ്ങളിൽ നിന്ന് പിൻവലിയുന്നു......... നിന്നെ ആവശ്യമുള്ള ഒരുപാട് നിസ്സാഹയർ...... ഇന്നാട്ടിലുണ്ട്...... മരണത്തെ മുഖാമുഖം കാണുന്നവർ...... അവരോടൊക്കെ എന്തു ന്യായമാ നിനക്ക് പറയാനുള്ളത്......."" പൊതുവാളുടെ നോട്ടത്തിൽ ജ്വാല ഒന്നു പതറി...... കുറച്ച് സമയം വേണം...... ഞാൻ തിരിച്ചു വരും...... പറഞ്ഞതും അവളെഴുന്നേറ്റ് നടന്നു........"" പുറത്തേക്ക് വേഗത്തിൽ നടന്നു. മനസ്സ് ശരിയല്ലാഞ്ഞിട്ടാകാം..... ചുറ്റും ശ്രദ്ധിക്കാതെ പോയതിനാൽ എതിരെ വന്നൊരാളെ പോയി ഇടിച്ചു. ആ കൈയ്യിലിരുന്ന ജ്യൂസ് താഴെ വീണു...... ഗ്ലാസ് താഴെ വീണ് പൊട്ടി...... അയാളുടെ ഷർട്ടിലും ജീൻസിലും ജ്യൂസ് വീണു....... സ്ഥലകാലബോധം വന്നതു പോലെ ജ്വാല സ്തബ്ധയായി ...... നിന്നു പോയി...... അവൾ ആകെ വെപ്രാളപ്പെട്ടു...... കണ്ണടച്ചവൾ അയാളോട് sorry പറഞ്ഞു....... its ok...... അതും പറഞ്ഞവൻ തൻ്റെ ഷർട്ടൊന്നു തട്ടിക്കൂടഞ്ഞ് മുന്നോട്ട് നടന്നു...... അടി വീഴുമെന്ന് പ്രതീക്ഷിച്ചാണവൾ നിന്നത്...... അല്ലെങ്കിൽ യമണ്ടൻ ചീത്തയെങ്കിലും..... പക്ഷേ ഇതൊരു ഇഷ്യൂ ആയി പോലും എടുക്കാതെ പോയ അയാളെക്കുറിച്ചോർത്ത് ഒന്നു നിന്നു.

എന്തോ ആ മുഖം ഒന്നു കാണണമെന്നു തോന്നി പിൻതിരിഞ്ഞു നോക്കിയപ്പോൾ അയാളെ കാണാനില്ല ആ... നിരാശയോടെയവൾ നടന്നകന്നു തല വെട്ടിപ്പുളർന്ന് പോകുന്ന വേദന...... ജ്വാല നെറ്റി നന്നായി തടവിക്കൊണ്ട് തൻ്റെ കാറിൽ കയറി ...... കാർ ചെന്നു നിന്നത് പഴമയും പുതുമയും ഒത്തുചേർന്ന നാലുകെട്ടിലേക്കാണ്....... ചെമ്പുറത്ത് മനയിലേക്ക്....... അഗ്നിജ്വാലയുടെ അമ്മയായ കാവേരിയുടെ തറവാടാണ് ചെമ്പുറത്ത് മന...... കാവേരി ഇഷ്ടപ്പെട്ടയാൾ ഒരു കുഞ്ഞിനെ അവളുടെ വയറ്റിലുരുവാക്കി നാടുവിട്ടു....... മകൾ ഗർഭിണിയാണെന്നറിഞ്ഞതും തറവാടിന് ചീത്തപ്പേരാകാതിരിക്കാൻ ദൂരദേശത്തേക്ക് മാറ്റി....... ജനിക്കുന്ന കുട്ടിയെ ഒഴിവാക്കാനായിരുന്നു.കാരണവരുടെ തീരുമാനം.കാവേരിയെ തിരികെ കൊണ്ടുവരാനും എന്നാൽ പ്രസവത്തോടെ കാവേരി മരണപ്പെട്ടു...... ജ്വാലയെ മഹാരാഷ്ട്രയിലുള്ള പുവർ ഹോമിലേക്കും മാറ്റി..... എന്നാൽ ചെമ്പുറത്ത് തറവാടിൻ്റെ ഒസ്യത്ത് വീതം വെയ്ക്കാൻ നോക്കിയപ്പോഴാണ് ചെമ്പുറത്ത് തറവാടും പകുതി സ്വത്തുവകകളും കാവേരിക്ക് പിറക്കുന്ന കുട്ടിയുടെ പേരിലാണ്....... അങ്ങനെയാണ് ജ്വാല ചെമ്പുറത്ത് തറവാടിൻ്റെ അവകാശിയായത്.......

ജ്വാലയുടെ കാർ ചെമ്പുറത്ത് മനയിലേക്ക് കയറിയതും..... അകത്തുനിന്നും കുറുപ്പ് ഇറങ്ങി വന്നു...... ആഹാ..... വെയിലിൻ്റെയാണോ ജ്യാല ഡോക്ടർക്ക് തെളിച്ചമില്ലാത്തത് കുറുപ്പ് തൻ്റെ കഷണ്ടിത്തല തലോടിക്കൊണ്ട് ഒന്നു ചിരിച്ചു...... മ്മ്..... പൊതുവാള് വിളിച്ചിരുന്നു....... ബാധ കേറിയപോലെ അവിടെ നിന്ന് ഇറങ്ങിയിട്ടുണ്ടെന്ന്....."" എൻ്റെ ഒതേന കൂറുപ്പേ കഷണ്ടിത്തല വെയിലു കൊള്ളിക്കാതെ പൂമുഖത്തോട്ട് കയറിയാട്ടെ........"" എന്തോ തൻ്റെ നൊമ്പരം അറിയിച്ച് ആ മനുഷ്യനെക്കൂടി വേദനിപ്പിക്കാൻ കഴിയണില്ല...... അച്ചുതകുറുപ്പ് ..... രക്ത ബന്ധം കൊണ്ടല്ലെങ്കിലും തനിക്ക് അച്ഛനാണ്........ ചെമ്പുറത്ത് തറവാട്ടിലെ കാര്യസ്ഥൻ്റെ മകനായിരുന്നു...... അല്പസ്വല്പ്പം സംഗീതാഭിരുചിയുണ്ടായിരുന്നു...... ചെമ്പുറത്തെ കാവേരീത്തമ്പുരാട്ടി.... അസാമാന്യ നർത്തകിയും..... സംഗീത പാഠവവും നിറഞ്ഞവളായിരുന്നു..... കാര്യസ്ഥൻ്റ മകനായിരുന്നിട്ടു കൂടി....... കാവേരിയൽ അനുരക്തനായി....... ഒരിക്കലും പറയാതെ പോയ പ്രണയം...... അതായിരുന്നു അച്യൂത കുറിപ്പിൻ്റെ പ്രണയം ...... എന്നും കാത്തിരുന്നു കാണുമായിരുന്നു....... കോളേജ് പ0നത്തിന് പോകുന്ന കാവേരിയെ ...... അങ്ങനെയൊരിക്കൽ സർപ്പ കാവിൽ മറ്റൊരാളുമായി ഇണചേരുന്ന കാവേരിയെ കണ്ട് ചങ്ക്തകർന്ന് പിൻവാങ്ങി....... എൻ്റെ കുറുപ്പേ ഒന്നു വരണുണ്ടോ....?? ശ്ശി.... കഷ്ടാണല്ലോ ഒതേന കൂറുപ്പേ നിങ്ങളുടെ കാര്യം...... എവിടെങ്കിലും നിന്നാ അവിടെ ചിന്തിച്ചോണ്ടിരിക്കും...... ജ്വാല അയാളുടെ കൈയ്യിൽ പിടിച്ച് അകത്തോട്ട് പോയി..... ചന്ദനത്തിൻ്റെ സുഗന്ധമാണ് അകത്തളത്തിന്.......

അതേപോലെ കുളിർമ്മയും..... ചുവരിൽ രവി വർമ്മ ചിത്രങ്ങൾ....... തടിയിൽ തീർത്ത കൊത്തുപണി'കൾ ..... നൂറ്റാണ്ടുകൾ പഴക്കമുള്ള തൂക്ക് വിളക്കുകൾ..... ലാളിത്യം നിറഞ്ഞ ചെമ്പുറത്ത് മന. ചുട്ടുപഴുക്കുന്ന മനസ്സും ശരീരവും ജ്വാലയ്ക്ക് തനിച്ചിരിക്കണമെന്ന് തോന്നി........ താൻ പണ്ടും അങ്ങനെ ആയിരുന്നല്ലോ വൃഥകളൊക്കെ അനാഥാലയത്തിൻ്റെ ചുവരുകൾക്കുള്ളിൽ ഒഴുക്കിവിടുമായിരുന്നു.... അവൾ പതിയെ മരപ്പലകയിൽ നിർമ്മിച്ച ഗോവണി കയറാൻ തുടങ്ങിയതും...... കുട്ടിയെ....... ഇവിടെ നിരാഹാര വൃതം വേണ്ട...... രണ്ട് വറ്റ് കഴിച്ചിട്ട് പൊയ്ക്കൊള്ളു...... കുറുപ്പ് അന്ത്യശാസനം പോലെ പറഞ്ഞു....... ഷാരസ്യാരേ ...... കൂട്ടിക്ക് ഭക്ഷണം എടുത്തോളൂ....... മധ്യവയസ്കയായ സരസ്വതി ഷാരസ്യാർ ....... ഊണുമേശയിൽ...... ചെമ്പുറത്ത് മന വക ക്ഷേത്രത്തിലെ നേദ്യച്ചോറ് തൂശനിലയിൽ എടുത്തു വച്ചു. തേങ്ങ ചുട്ടരച്ച ചമ്മന്തിയും തൈരും വെണ്ടയ്ക്കാ കൊണ്ടാട്ടവും. ഇതു കണ്ടതും ജ്വാലയുടെ കണ്ണിൽ ഒരു തിളക്കം ഉണ്ടായി...... തന്നെയുമല്ല...... ആഹാരം നിഷേധിക്കാൻ അവൾക്കാകുമായിരുന്നില്ല.... ഒരു വറ്റിന് കൊതിച്ച ബാല്യം അവളിൽ നിറഞ്ഞുനിന്നു....... സന്ധ്യാ സമയം ചെറിയ കറുത്ത കരയുള്ള നേര്യതുടുത്ത്......

നെറ്റിയിൽ മഞ്ഞൾ ക്കുറിയും വരച്ച്...... കുറച്ച് മുടിയേ ഉള്ളുവെങ്കിലും അത് ടവലാൽ ചുരുട്ടി കെട്ടിയിരിക്കുന്നു....... ഗോവണി ഇറങ്ങി വന്ന ജ്വാലയെ കണ്ടതും...... കുറുപ്പ് വാ പൊത്തി ഒന്നു ചിരിച്ചു....... ആഹ് .... ഹാ ..... ആരും കാണുന്നില്ലേ.... ഇത് ചെമ്പുറത്തെ കൊച്ചു തമ്പുരാട്ടിയുടെ എഴുന്നള്ളത്ത്....... കുറിപ്പ് ചിരിയോടെ പറഞ്ഞതും.... ജ്വാല അതു ശ്രദ്ധിക്കാതെ പൂജാമുറിയിലേക്ക് കയറി..... ഉണ്ണിക്കണ്ണാ എന്തോ കാര്യസാധ്യമാണല്ലോ കുട്ടിയുടെ ലക്ഷ്യം....... കുറുപ്പ് നെഞ്ച് തിരുമ്മി....... അങ്ങനെയൊന്നിനും നിർബന്ധബുദ്ധി കാണിക്കില്ല. ഇന്നെന്തോ മനസ്സിനെ അത്രമേൽ വിഷമിപ്പിക്കുന്ന വിഷയം ഉണ്ടായിട്ടുണ്ട്....? എന്താണെന്ന് നോക്കാം...... എന്തോ ഒന്ന് എന്നെക്കൊണ്ട് നേടിയെടുക്കാനുണ്ട്? അതു പക്ഷേ ഏവരേയും വിഷമിപ്പിക്കുന്ന എന്തോ ഒന്ന് ....?? ... തുടരും

Share this story