ഇനിയും പൂക്കാം നിനക്കായ് : ഭാഗം 10

iniyum pookkam ninakkay

എഴുത്തുകാരി: ബിജി

പുണ്യം.... ജന്മം തന്നു എന്നിൽ നിന്ന് ഇനി വന്നു ചേരാൻ സാധ്യമല്ലാത്ത ലോകത്തേക്ക് പോയ അമ്മ..... ഇങ്ങനെയൊരു മകൾ ഈ ഭൂമിയിൽ ഉണ്ടെന്നറിയാത്ത അച്ഛൻ....... അവളുടെ മിഴികളുടെ നനവ് ആരും അറിയാതിരിക്കാൻ ഒന്നു തിരിഞ്ഞു...... അപ്പോഴവിടെ നോവൂറും മിഴികളോടെ തന്നെ നോക്കുന്ന ഭഗതിനെ കണ്ടു...... ജ്വാലയുടെ മിഴികൾ പിടഞ്ഞു. അവനെ നോക്കാതെ മിഴികൾ താഴ്ത്തി...... ഇതിനു മുന്നേ ഈ സാമിപ്യം ആരൊക്കെയോ ഉണ്ടെന്നൊരു തോന്നൽ ഉളവാക്കിയിരുന്നു. തനിച്ചായി പോയെന്നൊരു തോന്നൽ...... അല്ല...... ഞാൻ തനിച്ചാണ്...... ഇനിയെൻ്റെ ജീവിതത്തിലങ്ങോളം തനിച്ചാണ്......... ജ്വാല ഭഗത് നില്ക്കുന്നിടത്തേക്ക് നോക്കിയില്ല. അപ്പൂ...... ദേവിക്ക് വിരലുകൾ ചലിപ്പിക്കാൻ കഴിയുന്നുണ്ട്...... കൈയ്യും ഒന്നുയർത്തി ...... മുത്തശ്ചൻ ആവേശത്തോടെ പറഞ്ഞു....... ഭഗത് അത്യന്തം ആഹ്ളാദത്തോടെ അമ്മയെ നോക്കി..... അമ്മേ ..... അവൻ ഓടി അവരുടെ അരികിൽ വന്നിരുന്നു..... അവന് വാക്കുകളൊന്നും പുറത്തു വരുന്നില്ലായിരുന്നു. അപ്പൂ...... അവരും ഗദ്ഗദത്തോടെ അവനെ വിളിച്ചു...... ൻ്റെ കുഞ്ഞോളു കാരണമാ ഞാൻ എനിക്ക് ഇത്രയൊക്കെ ചെയ്യാനായത്..... കണ്ണുനീരിനിടയിലും അവർ പറഞ്ഞു...... ശരിയാ..... ൻ്റെ കുട്ടിയെ നമുക്ക് നരസിംഹമൂർത്തി കൊണ്ടു തന്നതാ.....

മുത്തശ്ചനും അത് ശരിവച്ചു..... ഭഗതാണേൽ ഒന്നു നോക്കുക കൂടി ചെയ്തില്ല .... എന്തൊ അവൻ്റെ അവഗണന ഹൃദയത്തിൽ മുള്ളു തറച്ചതു പോലെ നോവിച്ചുകൊണ്ടിരുന്നു. വീണ്ടും തനിച്ചാകുന്നു....... ഹൃദയം കഴച്ചു പൊട്ടുന്നു. ഒന്ന് ഓടി അകലണം....... എനിക്കായി തണൽ വിരിച്ചു കാത്തിരിക്കുന്ന നരച്ച രോമങ്ങൾ നിറഞ്ഞ ആ നെഞ്ചിൽ മുഖം ചേർത്ത് ഉറക്കെ ഉറക്കെ കരയണം....... കുറുപ്പമാവൻ്റെ നെഞ്ചിൻ തണലിൽ ചേരണം...... പോകണം ഇപ്പോൾ തന്നെ..... ജാല തീരുമാനിച്ചു...... മുത്തശ്ചാ എനിക്ക് വീട് വരെ പോകണം...... വേഗം തിരച്ചു വരാം..... മുഖം കുനിച്ചവൾ നിന്നു കുട്ടിയെ അത്? പോകണോ....?? ഇതിപ്പോ നീയില്ലാണ്ട് പറ്റാണ്ടായിട്ടുണ്ട് മ്മ്മ്.... സാരമില്ല..... പോയി അച്ഛനേയും അമ്മയേയും കൂടെപ്പിറപ്പുകളെയൊക്കെ കണ്ടേച്ചും വാ പെട്ടെനിങ്ങു പോരണം എൻ്റെ ഗ്രാമഫോൺ...... മുത്തശ്ചൽ ചിരിച്ചു....... അമ്മയ്ക്കരികിൽ സംസാരിച്ചിരുന്ന ഭഗതും ഒന്നു തിരിഞ്ഞു നോക്കി.... അവളുടെ നോട്ടം മറ്റെവിയോ ആണ് ആ മിഴികളിലെ വിഷാദക്കടൽ അവൻ തിരിച്ചറിഞ്ഞു....... അപ്പച്ചിക്കുള്ള മെഡിസിനൊക്കെ രാമേട്ടനെ ഏല്പ്പിച്ചു...... ജ്വാല ചെമ്പുറത്തിലേക്ക് യാത്രയായി....... ഗ്രാമത്തിലേക്കുള്ള ആനവണ്ടിയിൽ കയറി പുറം കാഴ്ചയിൽ കണ്ണും നട്ടിരുന്നു......

""ഇതിപ്പോ ആന കുത്തിയാലും അറിയില്ലാലോ ഡോക്ടർ കൊച്ചിന് ..... ഏതോ ഓർമ്മക്കുത്തൊഴുക്കിൽ പെട്ടു പോയ ജ്വാല ആരുടെയോ സംസാരം കേട്ടാണ് നോക്കിയത് .... ദയാൽ മാഷ്..... ബസിൻ്റെ കമ്പിയിൽ പിടിച്ച് തൻ്റെ സീറ്റിനരികിൽ നില്ക്കുന്നു...... കൈയ്യിൽ കുറേ ബുക്സ് ഉണ്ട്...... ""ഹാ..... മാഷ്നില്ക്കാതെ ഇവിടിരിക്കു..... അവൾക്കരികിലുള്ള സീറ്റിലേക്ക് നോക്കിട്ട് പറഞ്ഞു..... ദയാൽ അവൾക്കരികിലിരുന്നു...... എന്താടോ... തനിക്ക് താനാകെ മാറിയല്ലോ ?? കത്തി ജ്വാലിച്ചു നിന്ന കണ്ണുകളിലാകെ ശൂന്യത..... തളർന്നു പോയിരിക്കുന്നു. ""തോല്ക്കാനാകുമോ ജ്വാലയ്ക്ക് ..... ജ്വാല തോറ്റാൽ ......നീ പടുത്തുയർത്തിയ പ്രസ്ഥാമുണ്ട്...... അവിടെയുള്ള പെൺകുട്ടികൾക്ക് മാതൃകയാവേണ്ടവൾ ...... ജ്വാലയെന്ന ഡോക്ടറെ ആവശ്യമുള്ള നിരവധി രോഗികൾ ഉണ്ട്..... തളർന്നൂന്ന് മനസ്സുകൊണ്ട് വിചാരിച്ചാൽ ..... പിന്നെ തിരിച്ചു കയറാൻ കഴിയില്ല. പൊരുതണം ...... നിനക്കു വേണ്ടിയല്ലെങ്കിലും..... നിന്നെ വിശ്വസിക്കുന്നവർക്കു വേണ്ടി..... ജ്വാല തോല്ക്കാൻ പാടില്ല എല്ലാം നഷ്ടപ്പെട്ടവളേപ്പോലെയുള്ള.... ഈ ഭാവം നിനക്കൊട്ടും ചേരില്ല....... ജ്വാല ദയാലിനെ ഒന്നു നോക്കി....... ആ കണ്ണുകളിൽ തന്നോടുള്ള പ്രണയത്തോടൊപ്പം...... താൻ ഒന്നിലും തോല്ക്കാൻ പാടില്ലെന്നുള്ള മുന്നറിയിപ്പും ഉണ്ട്. ജാല മെല്ലെയൊന്നു ചിരിച്ചു...... താൻ സ്നേഹിക്കുന്നവരും.... തന്നെ സ്നേഹിക്കുന്നവരും അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ്.......

ഓരോ വിധത്തിലാണെന്നു മാത്രം...... ദയാൽ മാഷിൻ്റെ കൈയ്യിലിരിക്കുന്ന ബുക്കുകളിലേക്ക് നോക്കി.... ഏറ്റവും മുകളിൽ കണ്ട ബുക്കിലേക്ക് നോക്കി...... Three Mistakes of My Life..... ചേതൻ ഭഗത്......... സ്വയം ചെയ്ത തെറ്റുകൾ..... അല്ലെങ്കിൽ....... ചെയ്യാത്ത തെറ്റിന് ക്രൂശിക്കപ്പെടുന്നവർ ജ്വാലാ...... നീയെന്ത് തെറ്റാണ് ചെയ്തത് ബസിനു പുറത്തേക്ക് നോക്കി കൊണ്ടവൾ സ്വയം ചോദിച്ചു...... ആരുടെയെക്കെയോ തെറ്റുകൾ അതാണ്.....ജ്വാല...... സ്പന്ദനത്തിലേക്ക് ..... ഇനി എന്നാണ്..... ദയാൽ ചോദിച്ചതും..... അവിടെയും പോകണം...... ജ്വാല സംസാരം നിർത്തി...... അതു മനസ്സിലായെന്നവണ്ണം ദയാൽ പിന്നെയവളെ ബുദ്ധിമുട്ടിച്ചില്ല..... ദയാൽ ഇടയ്ക്കവളെയൊന്നു നോക്കി........ ആദ്യമായി പ്രണയം തോന്നിയ പെണ്ണ്..... പറയാതെ പറഞ്ഞവളോട്..... തൻ്റെ ഉള്ളിലുള്ളത് നിരാകരിച്ചവൾ....... ആരെയും ജീവിതത്തിലേക്ക് കൂട്ടില്ലെന്നു പറഞ്ഞു...... മുറിവേറ്റ ഹൃദയമുണ്ടവൾക്ക് ....... സാരമില്ല ഞാനുണ്ടാവും താങ്ങായും തണലായും എന്നും....... ആൽത്തറയ്ക്കു മുന്നിൽ ബസ് നിർത്തിയതും അവർ ഇറങ്ങി...... ദയാലിന് പിന്നിലായി പാടവരമ്പിലൂടെ അവളും നടന്നു..... അതേ..... മാഷേ ...... കുഞ്ഞൂലിപ്പെണ്ണിനെ കാണാൻ അങ്ങട് വരണ്ടുണ്ട്...... ആയിക്കോട്ടെ....... തിരിഞ്ഞു നോക്കാതവൻ പറഞ്ഞു....... ജ്വാലയുടെ തറവാട്ടിലേക്ക് തിരിയുന്നിടം ആയപ്പോൾ ദയാൽ നിന്നു..... ""എവിടെയായിരുന്നു ഇത്ര നാൾ എന്നു ചോദിക്കുന്നില്ല ചോദിക്കാനുള്ള അവകാശം എനിക്കില്ല. പക്ഷേ എവിടെ ആയാലും പഴയ ജ്വാല ആയിരിക്കണം..... ഇവിടുന്ന് പോകുമ്പോഴുള്ള ജ്വാല.....

എവിടെയെങ്കിലും തനിച്ചായി എന്ന തോന്നലുണ്ടാകുമ്പോൾ .... ഈ മുഖം മറക്കാതിരിക്കുക....... കൂടെയുണ്ടാവും......."" അവളൊന്ന് പുഞ്ചിരിച്ചു. എനിക്കറിയാം ..... ഒരു സുഹൃത്തായി എന്നും ദയാൽ മാഷിനെ കാണാനാണിഷ്ടം അത്രമാത്രം പറഞ്ഞവൾ തറവാട്ടിലേക്ക് നടന്നു..... പടിപ്പുര കടന്നതും ഉറക്കെ വിളിച്ചു. കുറുപ്പേ...... ഞാനിങ്ങെത്തീട്ടോ...... ഒറ്റ വിളിയിൽ പിന്നാംപുറത്തു നിന്ന് കുറുപ്പ് പാഞ്ഞ് പൂമുഖത്തെത്തി..... ഹല്ല..... ഇതാര് ...... ആരാണ്ടെയൊക്കെ അടിയറവു പറയിക്കുമെന്ന് പറഞ്ഞിറങ്ങിയ മുതലല്ലിയോ..... എന്തുപറ്റി..... അവളതൊന്നും കേട്ടതായി ഭാവിക്കാതെ ആ മെലിഞ്ഞ ശരീരത്തെ നോക്കി നിന്നു...... ദേഹത്ത് അപ്പടി മണ്ണ് പറ്റിയിട്ടുണ്ട്.... ആകെ വിയർപ്പിൽ കുളിച്ചിരിക്കുന്നു. താൻ പോയപ്പോൾ കണ്ടതിനേക്കാൾ ക്ഷീണിച്ചിരിക്കുന്നു..... കുറുപ്പേ..... എന്തിനാ..... ഇങ്ങനെ കഷ്ടപ്പെടുന്നേ ഞാൻ പറഞ്ഞിട്ടില്ലേ തൊടിയിലെങ്ങും ഇറങ്ങണ്ടാന്ന്.... ഇതിപ്പോ നോക്കിയേ ആകെ വിയർത്ത് ക്ഷീണിച്ച് .... കുഞ്ഞുവറീത് തേങ്ങയിടാൻ വന്നൂ ന്നേ... കൂടെ നിന്നില്ലേൽ മൂപ്പെത്താതെല്ലാം പറിച്ചിടും.... ഇനി പണിക്കാര് കളപ്പുരയിൽ എടുത്തിട്ടോളും..... കുറുപ്പ് തോളിൽ കിടന്ന തോർത്തൊന്നു കുടഞ്ഞിട്ട് മുഖം അമർത്തി തുടച്ചു....... ഷാരസ്യാരേ...... കുട്ടി വന്നത് അറിഞ്ഞില്ലേ..... കുടിക്കാനെന്തെങ്കിലും എടുക്കാ...... അതെങ്ങനാ....... പണിയെടുക്കാൻ വല്യ വിമ്മിട്ടമാ..... ജ്വാല അതു കേട്ട് ചിരിച്ചു. എന്താ എൻ്റെ കുട്ടിക്ക് ഒരു തളർച്ച..... കുറുപ്പിൻ്റെ മിഴികളിലെ വാത്സല്യത്തിൽ കണ്ണു നിറഞ്ഞെങ്കിലും ...... ആ പാവത്തിനെ വിഷമിപ്പിക്കേണ്ടെന്ന് കരുതി സങ്കടമെല്ലാം ഉള്ളിലൊതുക്കി അവളുടെ ഉള്ളം മനസ്സിലാക്കിയെന്നവണ്ണം കുറുപ്പ് വിഷയം മാറ്റി ഇക്കൊല്ലം തിരുവാതിരകളി കുഞ്ഞൂലി അമ്മയുടെ നേതൃത്വത്തിലാ.... കാവേരി പോയതിൽ പിന്നെ ചെമ്പുറത്ത് തിരുവാതിര നോമ്പും തിരുമാതിരകളിയൊന്നും ഇല്ലാണ്ടായി.....

കുറുപ്പ് വേദനയോടെ നിശബ്ദനായി...... ഇനിയൊരു തിരുവാതിര ഇവിടെ നടത്തുമ്പോൾ അത് കുട്ടിയുടെ പൂത്തിരുവാതിര ആയിക്കോട്ടെ...... (കല്യാണം കഴിഞ്ഞുള്ള ആദ്യ തിരുവാതിരയാണ് പൂത്തിരുവാതിര)..... എങ്കിൽ നടന്നതു തന്നെ മനപ്പായസം കുടിച്ച് കുറുപ്പ് അവിടിരിക്കുകയേ ഉള്ളു...... ജ്വാല ചാടിത്തുള്ളി ഉളളിലേക്ക് പോയി...... കുറുപ്പ് അവളുടെ തുള്ളലുകണ്ട് ചിരിച്ചു പോയി....... അത്താഴത്തിനു ശേഷം .... മുകളിലെ നെടുനീളൻ വരാന്തയിൽ പോയി കുറേ നേരം പുറത്തേ കനമാർന്ന ഇരുട്ടിനെ നോക്കിയിരുന്നു.... ഭഗത് ഉറങ്ങിയിരിക്കുമോ.... അതോ ഇപ്പോഴും ..... ആ മുറിയിൽ നീറി..... നീറി.... ഉറങ്ങാതെ...... മിഴിനീരിൻ്റെ അകമ്പടിയോടെ ഉഴറുനുണ്ടാവുമോ.... ജ്വാലയ്ക്ക് രാവേറെ ആയിട്ടും നിദ്ര അന്യമായിരുന്നു.... : തൻ്റെ ശ്വാസം പോലെ കരുതിയവൻ്റെ അവഗണന പൊള്ളിക്കുമ്പോഴും ..... ഇടയ്ക്കിടെ അവൻ്റെ സാമിപ്യം അമൃതിന് തുല്യമായിരുന്നു..... അപ്പച്ചിയുടെ അരികിലോ...... അല്ലെങ്കിൽ അകത്തളത്തിൽ എവിടെയെങ്കിലും വച്ചോ ഒന്നു കാണാൻ കിട്ടുമായിരുന്നു...... ഇതിപ്പോ ...... ചങ്കുപറിയുന്ന വേദന...... വരാന്തയിലെ ചാരുകസേരയിലുരുന്ന് എപ്പോഴോ അവൾ ഉറങ്ങിപ്പോയി ...... പുലർച്ചെ കുളത്തിലൊന്നു മുങ്ങി നിവർന്നു..... ധനുമാസക്കുളിര്...... കോടമഞ്ഞ് മൂടി കിടക്കുന്നു...... വിറച്ചു കൊണ്ടവൾ തല തുവർത്തി...... വേഗം തറവാട്ടിലേക്ക് നാന്നു.... പച്ചക്കര നേര്യതും അതിനു ചേരുന്ന പച്ച ബ്ലൗസും ധരിച്ചു.....

ഉള്ള മുടി നന്നായി വിടർത്തിയിട്ടു..... ഇരു സൈഡിൽ നിന്നും കുറച്ച് മുടിയെടുത്ത് ചെറിയ ക്ലിപ്പിട്ടു..... നെറ്റിയിൽ ഭസ്മക്കുറി വരച്ച് കണ്ണനെ കാണാൻ പുറപ്പെട്ടു..... കുഞ്ഞൂലി മുത്തശ്ശിയെ കണ്ടിട്ടേ എത്തുള്ളൂവെന്നു കുറുപ്പിനോടു പറഞ്ഞവൾ..... കള്ളക്കണ്ണനോട് പരിഭവം പറയുമ്പോൾ അവിടെയും നോവാണെന്ന് തോന്നി...... മങ്ങിയ പുഞ്ചിരി അവൾക്കായി കള്ളക്കണ്ണൻ നല്കി..... ഈ ജന്മം ഈയുള്ളവൾക്ക് വേദന മാത്രം ഉള്ളുവല്ലേ കണ്ണാ..... അതാണോ നിനക്കിത്ര സങ്കടം...... എങ്കിൽ നി എന്നിൽ സങ്കടം നിറച്ചോളൂ..... പക്ഷേ എൻ്റെ പ്രാണൻ്റെ നക്ഷത്രക്കണ്ണിലെ പുഞ്ചിരി തിരികെ താ..... തൊഴുതിറങ്ങിയവൾ ആൽമരച്ചുവട്ടിൽ ഇരുന്നു. ഇളകിയാടുന്ന ഒരായിരം ആലിലകൾ....... ചെറുമന്ദമാരുതൻ അവളെ തഴുകിത്തലോടി...'. കാത്തിരുന്ന ആളെ കണ്ടതും ..... മിഴികൾ ഒന്നു തിളങ്ങി..... കുഞ്ഞൂലിപ്പെണ്ണേ...... ഇരുവശവും പുല്ലുകൾ നിറഞ്ഞ ചെറിയ മൺ റോഡുവഴി കൂനി.... കൂനി കൂഞ്ഞൂലി മുത്തശ്ശി.... ജ്വാല ഓടിഅങ്ങോട്ടു ചെന്നു..... പെട്ടെന്നവളെ കണ്ടതും പല്ലില്ലാത്ത വായും പൊളിച്ച് നിന്നു പോയി കുഞ്ഞൂലി മുത്തശ്ശി കൈയ്യിലെ ഇലകുമ്പിളിൽ .... കണ്ണന് അർച്ചിക്കാനുള്ള തെച്ചിയും തുളസിയും.... ൻ്റെ കുഞ്ഞൂലീ..... പ്പെണ്ണേ വായൊന്ന് അടച്ചേ..... ദീനു പറഞ്ഞു .... കുറുമ്പത്തി എത്തീട്ടുണ്ടെന്ന് .... ങ്ഹാ കുഞ്ഞൂലി.... ദയാല് മാഷോടൊപ്പമാ ഇന്നലെ വന്നത്..... നാലുനാള് കഴിഞ്ഞ് തിരുവാതിരയാ...... അതും ആലപ്പാട്ട് നമ്മുടെ തറവാട്ടിൽ..... കിടാത്തികളൊക്കെ ഉണ്ടാവും..... കൂട്ടിയും വേണം..... പാതിരാപ്പൂവ് ചൂടാൻ..... മുത്തശ്ശി ഞാൻ..... എനിക്ക് .... പറ്റില്ലാല്ലോ രണ്ടു ദിവസം കഴിഞ്ഞ് പോകണം.....

ഇനിയെത്ര കാലം ഇവിടെ അറിയില്ല കൂട്ടി..... കുഞ്ഞൂലിയോട് സ്നേഹമുണ്ടേൽ തിരുവാതിര ഇത്തവണ എൻ്റയൊപ്പം..... ഉണ്ടാവില്ലേ...... കണ്ണു നനച്ചു വേദനയോടെ പറയുന്ന ആ പാവത്തിൻ്റെ മുഖത്തു നോക്കി പറ്റില്ലെന്നു പറയാനും കഴിയില്ല..... ഞാനുണ്ടാവും ൻ്റെ കുഞ്ഞൂലി..... അതിൻ്റെ പേരിൽ ഈ ചുന്ദരി സങ്കടപ്പെടേണ്ട..... ചുളിഞ്ഞ താടിയിൽ പിടിച്ച് കൊഞ്ചിക്കൊണ്ടവൾ പറഞ്ഞു.... അപ്പോഴേ ഞാൻ ഇനി തിരുവാതിരയ്ക്കു വരാം. കുഞ്ഞൂലിയെ കണ്ടില്ലേൽ ആലപ്പാട്ടേക്കു വരാനിരുന്നതാ ഇനി അതു വേണ്ടാലോ? ചുമ്മാതല്ല ചിലർ ഭയങ്കര സന്തോഷത്തിലായിരുന്നു കള്ളച്ചിരി കുഞ്ഞുലിയിൽ വിരിഞ്ഞു. ദയാൽ മാഷിനെ കുറിച്ചാണെന്നു മനസ്സിലായതും..... മുത്തശ്ശിയെ കണ്ണുരുട്ടി കാണിച്ചു. ധനുമാസത്തിലെ മഞ്ഞുപുതച്ച രാവുകൾക്കൊക്കെ തിരുവാതിരപ്പാട്ടിൻ്റെ ഇമ്പമാണ്....... പുളിയിലക്കര മുണ്ടും നേര്യതുമുടുത്ത്...... കണ്ണാന്തളിക്കൊണ്ട് കൺമഷി കൂട്ടൊരുക്കി ആ മഷിയാൽ കണ്ണ് നീട്ടിയെഴുതി പാതിരാപ്പൂ ചൂടീ...... തിരുവാതിര ശീലുകൾ ചൊല്ലി ചുവടുവയ്ക്കുമ്പോൾ...... ഉള്ളം ഭഗതിനായി ദാഹിക്കുകയായിരുന്നു...... നാലുദിവസത്തെ വിരഹ ചുട് .... തന്നിൽ ഏറെ സ്വാധീനം ചെലുത്തിയ വ്യക്തിയിൽ നിന്നപ്പുറം ...... എന്തൊക്കെയോ മാറ്റങ്ങൾ ...... ഉടലെടുക്കുന്നു..... ഇനിയൊരു പിൻ വാങ്ങൽ ഇല്ലാത്ത വിധം ഭഗത് മനസ്സിനെ പിടിച്ചുലച്ചിരിക്കുന്നു. തിരുവാതിര ചുവടുകൾ മുറുകുമ്പോഴും ....... വിരഹത്തിൻ വിവശതയിൽ മുങ്ങിപ്പോയവൾ........

അവളിൽ പ്രണയം നിറഞ്ഞത് അവളറിയാതെ പോയോ ....... ഈ നേരമത്രയും തറവാടിൻ്റെ ഇറയത്ത് അര മതിലിൽ ഉരുളൻതൂണിൽ ചാരി ജ്വാലയെമാത്രം കണ്ണിൽ നിറച്ച് ദയാൽ പ്രണയത്തോടെ നോക്കിയിരുന്നു. ഇനി വരുന്ന തിരുവാതിര കൂടാൻ തൻ്റെ താലിയുടെ അവകാശിയായി അവൾഒപ്പമുണ്ടാകണമെന്ന് സ്വപ്നം കാണുകയായിരുന്നു. അഞ്ചു നാൾ കഴിഞ്ഞ് ജ്വാല പൊന്നോത്ത് മഠത്തിൽ എത്തുമ്പോൾ എല്ലാവരുടേയും മുഖത്ത് വിഷാദച്ഛവി നിറഞ്ഞിരിക്കുന്നു........ അകത്തളത്തിൽ മുത്തശ്ചൻ മങ്ങിയ മുഖത്തോടെ രാമേട്ടനുമായി പതിഞ്ഞ സ്വരത്തിൽ സംസാരിക്കുന്നു...... തന്നെ കണ്ടപ്പോൾ ആ മുഖത്ത് തിളക്കം ഉണ്ടായെങ്കിലും വീണ്ടും ഏതോ ചിന്താഭാരത്തിൽ താടിക്ക് കൈയ്യും കൊടുത്തിരിക്കുന്നു...... ആ സമയത്താണ് ഭഗത് അകത്തളത്തിലേക്ക് കയറി വന്നത്........ ജ്വാലയിൽ നോട്ടമെത്തിയതും..... പെട്ടെന്ന് മുത്തശ്ചനു നേരെ തിരിഞ്ഞു....... ""എന്തായാലും കുരുക്കിൽ നിന്ന് ഊരി.... ..... തല്ക്കാലം എൻ്റെ ഫ്രെണ്ടിൻ്റെ വീട്ടിലുണ്ട്...."" ഒന്നും മനസ്സിലാകാതെ ജ്വാല ഭഗതിനേയും മുത്തശ്ചനേയും മാറി മാറി നോക്കി..... ആരും ഒന്നും മിണ്ടാതായപ്പോൾ ജ്വാല അപ്പച്ചിയുടെ അരികിലേക്ക് നടന്നു. പിന്നീട് രാമേട്ടനാണ് പറഞ്ഞത് ചിൻമയ് കഞ്ചാവ് കൈവശം വെച്ചതിന് പോലീസ് പിടിയിലായെന്ന്. കൂടെ രണ്ട് കൂട്ടുകാരും പൊന്നോത്തെ സ്വാധീനം ഉപയോഗിച്ച് .... ഊരിപ്പോന്നിട്ടുണ്ട്..... ജ്വാല ചകിതയായി......

തൻ്റെ സഹോദരൻ ... ഇത്രയും ആധംപതിച്ചു പോയുവോ..... അച്ഛൻ്റേയും നന്ദിനി ആൻ്റിയുടേയും മുറിയിൽ നിന്ന് എന്തൊക്കെയോ സംസാരങ്ങൾ കേൾക്കാമായിരുന്നു. വളർത്തുദോഷമോ..... നിങ്ങൾക്ക് എന്നെ കുറ്റം പറയാൻ എന്തു യോഗ്യതയാ...... മകൻ ഇങ്ങനെ ആയെങ്കിൽ ഇതിനൊക്കെ കാരണക്കാരൻ നിങ്ങളൊറ്റയൊരുത്തനാ...... പഴയതൊക്കെ പാടണോ ഞാൻ പണ്ടൊരു ആട്ടക്കാരിയുടെ കൂടെ അഴിഞ്ഞാടി.... തറവാടിന് ചീത്തപ്പേര് വരൂന്ന് കരുതീട്ട് ഗ്രേറ്റ് രാജ രാജ വർമ്മ നിങ്ങളുടെ അച്ഛൻ ..... പൂമംഗലം കോവിലകത്തെ വിശ്വനാഥമേനോൻ എന്ന എൻ്റെ അച്ഛൻ്റെ കാല് പിടിച്ചു നടത്തിയതാ നമ്മുടെ വിവാഹം....... വെറുമൊരു അടുപ്പമെന്നു കരുതി ..... നീങ്ങളുടെ താലിമായി ഈ തറവാട്ടിൽ കയറി വന്ന എന്നെ കാത്തിരുന്നത് വെറുപ്പോടെ മുഖം തിരിക്കുന്ന മുഖം...... എന്തിന് ഈ മുറിയിൽപ്പോലും കയറാൻ അനുവാദമില്ലായിരുന്നു...... കാത്തിരുന്നു ക്ഷമയോടെ....... ഒരുവർഷത്തോളം പിന്നീടെപ്പോഴോ നിങ്ങൾ എന്നിലേക്ക് വന്നെത്തുന്ന പോലെ തോന്നി...... ഞാനും മനസ്സുകൊണ്ടും ശരീരം കൊണ്ടും നിങ്ങളുടേതായി...... മക്കൾ ജനിച്ചതിനു ശേഷമാണ് എനിക്ക് മനസ്സിലായത്.... നിങ്ങളുടെ മനസ്സിൽ കാവേരി എന്ന ആട്ടക്കാരി മാത്രമേയുള്ളെന്ന്...... മനസ്സ് അവർക്ക് :...... നിങ്ങളിൽ വിരിയുന്ന വികാരങ്ങളെ അടക്കാൻ മാത്രം ഞാൻ...... ഒന്നുചേരുമ്പോൾ പോലും വികാരമൂർച്ചയിൽ വിളിക്കുന്നത് അവളുടെ പേര്.'.... അന്നു വെറുത്തതാ നിങ്ങളെ....... അന്നെൻ്റെ മനസ്സിൽ നിന്നും ശരീരത്തിൽ നിന്നും നിങ്ങളെ പടിയിറക്കി....... പുഴുത്ത പട്ടിയോടുള്ളതിനെക്കാൾ വെറുപ്പാ നിങ്ങളോട് പാവം പിടിച്ച നന്ദിനിയിൽ നിന്ന് തന്നിഷ്ടക്കാരിയായ നന്ദിനിയായി......

നന്ദിനി ഇവിടം വിട്ടു പോകാതിരിക്കാൻ നിങ്ങളുടെ അച്ഛൻ ഉടമ്പടിയുണ്ടാക്കി...... പൊന്നോത്ത് തറവാടിൻ്റെ ബിസിനസ്സ് മേഖലയിലേക്ക് ശ്രദ്ധ തിരിച്ചു........... ""ഈ നന്ദിനിയെ തളയ്ക്കാൻ നിങ്ങളെക്കൊണ്ടെന്നല്ല........ നിങ്ങളുടെ അച്ഛൻ രാജരാജവർമ്മയേയും കൊണ്ടും കഴിയില്ല..... ഞാനൊന്നു വിചാരിച്ചാൽ ഈ തറവാടിൻ്റെ സർവ്വനാശമായിരിക്കും ........ സർവ്വനാശം.......'' ജ്വാലയുടെ കണ്ണുകൾ ഈറനണിഞ്ഞു....... പെറ്റമ്മയെ കുറിച്ച് മോശമായ വാക്കുകൾ കേൾക്കേണ്ടി വരിക..... രണ്ടു സ്ത്രീകളെയും അച്ഛൻ വഞ്ചിച്ചു....... സ്നേഹിച്ചവളെ ചേർത്തുനിർത്താനോ ..... താലിചാർത്തിയവളോട് വിശ്വാസം കാട്ടാനോ അച്ഛനു കഴിഞ്ഞില്ല....... രണ്ടു പേർക്കും നീതി കിട്ടിയില്ല ചിലപ്പോൾ അച്ഛൻ്റെ നിസ്സഹായത ആയിരിക്കാം പക്ഷേ തെറ്റ് തെറ്റല്ലാതാവില്ലല്ലോ...... മീനച്ചൂട് അധീകരിച്ചിരിക്കുന്നു..... പ്രകൃതി പൊള്ളുന്നതിനൊപ്പം..... അത്രമേൽ പ്രാണനായി കരുതുന്നവരുടെ ചില പെരുമാറ്റങ്ങൾ.... അവഗണനകൾ ജ്വാലയുടെ ഹൃദയത്തേയും ചുട്ടുപഴുപ്പിച്ചിരുന്നു..... എത്രത്തോളം അവനിൽ നിന്ന് അവഗണന നേരിടുമ്പോഴും അതിലേറെ അവളുടെ ഹൃദയത്തിൽ അവൻ ആഴ്ന്നിറങ്ങിയിരുന്നു...... ദിവസങ്ങൾ പോകെപ്പോകെ ഫിസിയോ തെറാപ്പിയുടേയും ട്രീറ്റ്മെൻ്റിൻ്റേയും പരിണിത ഫലമായി ശ്രീദേവിയുടെ കൈകൾ അല്പ്പം ഉയർത്താനൊക്കെ സാധിക്കുന്നുണ്ട്.... ജ്വാല അപ്പച്ചിയുടെ അരികിലുള്ളപ്പോൾ ഭഗത് വന്നാൽ അവളുടനെ മുറിയിൽ നിന്നിറങ്ങിപ്പോകും.....

ഭഗത് അത് അവനെ ബാധിക്കുന്ന വിഷയമല്ലാത്ത വിധം അമ്മയോട് സംസാരിച്ചിരിക്കും...... പൊന്നോത്ത് തറവാട്ടിൽ സോമരാജവർമ്മയും നന്ദിനിയും ശരിക്കും ഇരു ധ്രുവങ്ങളിലായി.... ചിൻമയ് മാനസികമായി തകർന്ന വസ്ഥയിലെത്തി തറവാട്ടിൽ ആരും അവനോട് മിണ്ടാതെയായി....... ഭ്രാന്തു പിടിക്കുന്ന മനസ്സുമായവൻ സ്വന്തം മുറിക്കുള്ളിൽ ഒതുങ്ങി കൂടീ..... ജ്വാലയാണേൽ ഇതൊക്കെ എവിടെച്ചെന്നവസാനിക്കും എന്നറിയാതെ നീറി പുകയുന്നുണ്ടായിരുന്നു....... കൂനിൻമേൽ കുരുപോലെ ഇതിനിടയിൽ എല്ലാ മാസവും അപ്പച്ചിക്കായി രാമേട്ടൻ കൊണ്ടു തരുന്ന മെഡിസിൻ...... അത് ഡോക്ടർ മനോഹർ പ്രിസ്ക്രൈബ് ചെയ്ത മെഡിസിൻ അല്ലായിരുന്നു. ജീവിതകാലം മുഴുവൻ ഒരാളെ തളർത്തി കിടത്താൻ പാകത്തിനുള്ളതായിരുന്നു. ഇതൊക്കെ ആര്? എന്തിനു വേണ്ടി.... ഈ പാവത്തിനോട്..... ആരോടു ചോദിക്കാൻ.... തൻ്റെ നിഴലുകണ്ടാൽ ഒഴിഞ്ഞു മാറുന്ന ഭഗതിനോടോ..... രാമേട്ടനോട് ചോദിച്ചപ്പോൾ അത് ഹോസ്പിറ്റലിൽ നിന്ന് എത്തിക്കുന്നതാണെന്ന് പറഞ്ഞു..... അവിടെ തിരക്കിയപ്പോൾ ഡോക്ടർ കുറിച്ചമരുന്നു തന്നെയാ കൊടുത്തു വിട്ടതെന്നാണ് പറയുന്നത്. ആകെ കുഴഞ്ഞുമറിഞ്ഞ് ഉത്തരം കിട്ടാത്ത സമസ്യകൾ ദിവസങ്ങൾ കഴിയവെ മുത്തശ്ചൻ കൂടുതൽ സമയവും മകളോടൊപ്പം ചിലവഴിക്കുകയായി.... പൂമരങ്ങളുടെ ചുവട്ടിൽ വീൽ ചെയറിൽ അച്ഛനോടൊപ്പം പഴയ കഥകൾ പറഞ്ഞും ജ്വാലയുടെ പാട്ടു കേട്ടും അപ്പച്ചിക്ക് പുത്തനുണർവ് വന്നതുപോലെ ആയിരുന്നു......

പ്രശ്നങ്ങൾ പൊന്നോത്ത് തറവാടിൻ്റെ കൂടെ പിറപ്പുപോലെയാണല്ലോ....?? ഇതിനിടയിൽ ആരോടും പറയാതെ ഭഗത് എങ്ങോട്ടോ പോയി..... രണ്ടാഴ്ചക്കാലം ആർക്കും ഒരു വിവരവും ഇല്ല അപ്പച്ചിയാണേൽ...... അപ്പൂ ..... അപ്പൂന്നുള്ള കരച്ചിലും തുടങ്ങി ഫോൺ സ്വിച്ച് ഓഫ് ആണ് ഇതിപ്പോ എവിടെ പോയി ഇനിയിപ്പോ ആ മുകുന്ദ് അയാളെന്തെങ്കിലും ജ്വാല ഭയന്നു വിറച്ചു. ഉറക്കമില്ലാത്ത രാവുകളായിരുന്നു പിന്നീടങ്ങോട്ട്..... തന്നോട് മിണ്ടാതിരുന്നോട്ടെ..... തന്നെ അവഗണിച്ചോട്ടെ .... പ്രിയനേ ...... ഏതോ ഇരുളടഞ്ഞ തുരുത്തിൽ ഞാൻ ഏകയാണ് ..... നിയീല്ലായ്മയിൽ നീറുകയാണ്...... വെണ്ണിലാവുപോലും നിനക്കിന്നെരിയും വേനലായി... വര്‍ണ്ണരാജി നീട്ടും വസന്തം വര്‍ഷശോകമായി... നിന്റെ ആര്‍ദ്രഹൃദയം തൂവല്‍ ചില്ലുടഞ്ഞ പടമായി.... ഇരുളില്‍ പറന്നു മുറിവേറ്റുപാടുമൊരു പാവം പൂവല്‍ കിളിയായ് നീ..... ആരോ വിരല്‍ നീട്ടി മനസ്സിന്‍ മണ്‍വീണയില്‍... ഏതോ മിഴിനീരിന്‍ ശ്രുതി മീട്ടുന്നു മൂകം... തളരും തനുവോടെ... ഇടറും മനമോടെ... വിടവാങ്ങുന്ന സന്ധ്യേ.. വിരഹാര്‍ദ്രയായ സന്ധ്യേ.... ഇന്നാരോ വിരല്‍ നീട്ടി മനസ്സിന്‍ മണ്‍വീണയില്‍....... അപ്പച്ചിക്കരികിൽ ഉഷ്ണിച്ചമനസ്സുമായി ഇരിക്കുമ്പോഴാണ്... ആരുടെയോ പാദപതനം.... ഒപ്പം ഒരു കൊഞ്ചി കുറുകലും .....

ഇരുന്നിടത്തു നിന്ന് വേപൂഥോടെ എഴുന്നേറ്റവൾ .... ഭഗത്..... പിങ്ക് കളർ ഉടുപ്പണിഞ്ഞ മാലാഖയെ എടുത്തിരിക്കുന്നു..... ഓമനത്തമുള്ള മോള് ഒറ്റ നോട്ടത്തിലേ അറിയാം ഭഗതിൻ്റെ മകളാന്നെന്ന്.... മുഖത്തും ശരീരത്തും മുറിവുകൾ കൈത്തണ്ടയിലൊക്കെ ചൂരലാൽ അടിയേറ്റ് ഉണങ്ങിയ പാടുകൾ. മുഖത്ത് നഖം കൊണ്ടുള്ള മുറിപ്പാടുകൾ കണ്ണു നിറഞ്ഞു പോയി ആ കാഴ്ചയിൽ...... പിന്നാലെ ഋഷിയും കയറി വന്നു. രണ്ടു പേരും ക്ഷീണിച്ചിരുന്നു.. .... അമ്മേ...... നമ്മുടെ ഭാഗി...... അവൻ്റെ ശബ്ദം ഇടറിയിരുന്നു..... അമ്മയുടെ അരികിൽ കുഞ്ഞുമോളേ ഇരുത്തുമ്പോൾ വാവ ചിണുങ്ങുന്നുണ്ടായിരുന്നു. ഭഗതിൻ്റെ മിഴികൾ നിറഞ്ഞു തൂവിക്കൊണ്ടിരുന്നു. ൻ്റെ പൊന്നുമോളേ ..... തൻ്റെ അരികിലിരിക്കുന്ന കുഞ്ഞിനെ നോക്കി പൊട്ടിക്കരഞ്ഞവർ........ ജീവൻ പോകുന്നതിന് മുന്നെ ൻ്റെ മുത്തിന നീ കാട്ടീതന്നല്ലോ നരസിംഹമൂർത്തി..... നീ..... നീയാ ജ്വാലാ ...... എന്നെ ഉണർത്തിയത്...... ൻ്റെ .... മോളേ ..... തേടിപ്പോയതിന് കാരണം നീയാ ...... കണ്ടോ..... ൻ്റെ ..... പൊന്നിൻ്റെ ..... ദേഹത്തെ പാടുകൾ..... എന്തു വേദനിച്ചിരിക്കും. ..... ആ നക്ഷത്ര കണ്ണുകൾ ചുവന്നിരുന്നു..... ഇടറി .... ചിന്നി ചിതറിയ വാക്കുകൾ..... ജ്വാലയും തൻ്റെ പ്രാണനെ നോവോടെ നോക്കി നിന്നു.......................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story