ഇനിയും പൂക്കാം നിനക്കായ് : ഭാഗം 11

iniyum pookkam ninakkay

എഴുത്തുകാരി: ബിജി

നീ..... നീയാ ജ്വാലാ ...... എന്നെ ഉണർത്തിയത്...... ൻ്റെ .... മോളേ ..... തേടിപ്പോയതിന് കാരണം നീയാ ...... കണ്ടോ..... ൻ്റെ ..... പൊന്നിൻ്റെ ..... ദേഹത്തെ പാടുകൾ..... എന്തു വേദനിച്ചിരിക്കും. ..... ആ നക്ഷത്ര കണ്ണുകൾ ചുവന്നിരുന്നു..... ഇടറി .... ചിന്നി ചിതറിയ വാക്കുകൾ..... ജ്വാലയും തൻ്റെ പ്രാണനെ നോവോടെ നോക്കി നിന്നു..... ൻ്റെ.... മോളാ.... ഭാഗി..... ഭാഗീരഥി.... പൂക്കളെയും പൂമരങ്ങളേയും പുഴകളേയും പ്രകൃതിയേയും സ്നേഹിക്കുന്നയാൾ വേറെന്തു പേര് ഇടാനാണ്.... ഭാഗീരഥി..... പുണ്യനദി...... ജ്വാലാ മോളുടെ തുടയിൽ നന്നായി പൊള്ളിയ മുറിവുണ്ട്..... അത് പഴുത്ത് വൃണമായിട്ടുണ്ട്? അത് ഒന്നു നോക്കണേ ഭഗത് അമ്മ കേൾക്കാതെ അവളോട് പറഞ്ഞു..... ഇന്നലെ ക്ലിനിക്കിൽ കാണിച്ചിരുന്നു..... പക്ഷേ ഇത്രയും നേരമായില്ലേ.... രാത്രി മോൾ വേദന കാരണം ഉറങ്ങിയിട്ടില്ല....... കണ്ണുനിറച്ചു ഇടർച്ചയോടെ പറയുന്നവനോട് തിരിച്ചും കണ്ണു നിറച്ചു നില്ക്കാനേ ആയുള്ളു.... ഞൊടി നേരത്തിനുള്ളിൽ ഡോക്ടർ ജ്വാല ഉണർന്നു..... അപ്പച്ചിയുടെ അരികിൽ നിന്ന് മോളേ എടുത്തു.... വളരെ ക്ഷീണിതയായിരുന്നു കുഞ്ഞ്...... രണ്ടര വയസ്സോളം പ്രായമുള്ള കുഞ്ഞ്..... മോളേ നെഞ്ചോട് ചേർത്ത് പിടിച്ചപ്പോൾ.... അവളുടെ ഹൃദയം എന്തിനെന്നറിയാതെ തുടികൊട്ടി.....

കുഞ്ഞി കൈകളാൽ തൻ്റെ ദേഹത്താകെ പരതി എന്നിട്ട് എൻ്റെ മുഖത്തു നോക്കി വിങ്ങി പ്പൊട്ടി..... കഴുത്തിലൂടെ കൈയ്യിട്ട് തന്നെ കെട്ടിപ്പിടിച്ച് കിടക്കുന്ന മോളുടെ ചൂടറിഞ്ഞതും... പേറ്റുനോവറിയാതെ അവളിലെ പെണ്ണിന് മാറ് ആ കുഞ്ഞിനായി ചുരത്തുന്നതു പോലെ അനുഭവപ്പെട്ടു...... ആ നിമിഷം മുതൽ അവൾ അമ്മയാവുകയായിരുന്നു...... ഇനിയൊരാളും തൻ്റെ കുഞ്ഞിനെ ഉപദ്രവിക്കാതിരിക്കാൻ മാറോട് അടക്കിപിടച്ചവൾ തൻ്റെ റൂമിലേക്ക് കൊണ്ടുപോയി. ബെഡ്ഡിലേക്ക് കിടത്താൻ നോക്കിയതും അമ്മയുടെ തണൽ ചൂടീൽ നിന്ന് വിട്ടകലാനാവാതെ കുഞ്ഞ് അവളുടെ കഴുത്തിൽ മുറുക്കെ കെട്ടിപ്പിടിച്ചിരുന്നു..... ഒരമ്മയുടെ ആധിയിൽ അരികിൽ നില്ക്കുന്ന ഭഗതിനേയും ഋഷിയേയും അവൾ മറന്നു.... അവൾക്കു മുന്നിൽ വേദനയിൽ വിതുമ്പുന്ന തൻ്റെ മകൾ മാത്രമേ ഉള്ളായിരുന്നു...... ൻ്റെ... ചക്കരമുത്തല്ലേ..... വാവേടേ ഉവ്വാവ് മാറണ്ടേ..... കവിളിൽ പിടിച്ച് കൊഞ്ചിച്ചു കൊണ്ട് മോളോടു പറഞ്ഞതും മോളിലും വാടിയൊരു ചിരി വിരിഞ്ഞു..... മോളേ മെല്ലെ നെഞ്ചിൽ നിന്നടർത്തിമാറ്റി ബെഡ്ഡിൽ കിടത്തി..... ഉടുപ്പഴിച്ചതും...... ഓഹ്.... നിലവിളിച്ചു പോയവൾ തുടയിൽ വട്ടത്തിൽ പൊള്ളി പഴുത്ത വൃണം...... ഹൃദയം നിലച്ചവസ്ഥയിൽ ചകിതയായി നിന്നു പോയവൾ.... 'ആരാ.... ആരാ... എൻ്റെ കുഞ്ഞിനെ വേദനിപ്പിച്ചത്.... ഭഗതിൻ്റെ ഉടുപ്പിൽ പിടിച്ച് വലിച്ചോണ്ടായിരുന്നു ചോദ്യം ഭഗത് അവളെ അവളുടെ ഭാവത്തെ നോക്കി നിന്നു പോയി...... ഭൂമി.... ഭൂമി ഉണ്ടായിരുന്നെങ്കിൽ അവൾ ഇങ്ങനെ തന്നെ പെരുമാറില്ലേ....??

അവൻ്റെ ചിന്തകളെ കീറിമുറിച്ച് അവൾ വീണ്ടും ചോദിച്ചു. ആരാ.... ൻ്റെ മോളോട് ഈ ക്രൂരത ചെയ്തത്.... മുകുന്ദ്..... ഋഷിയാണ് പറഞ്ഞത്? കൊന്നുടായിരുന്നോ അവനെ..... കണ്ണും മുഖവുമൊക്കെ ചുവന്ന്..... ചീറിക്കൊണ്ടവൾ ഭഗതിനോട് ചോദിച്ചു...... അമ്മയുടെ മുന്നിൽ തൻ്റെ കുഞ്ഞിൻ്റെ വേദന കൊണ്ട് പുളയുന്ന മുഖം മാത്രമേ ഉണ്ടാവുള്ളു നിയമവും നീതിന്യായ വ്യവസ്ഥകളും അവൾക്കൊരിക്കലും തൻ്റെ കുഞ്ഞിനോളം വലുതല്ല...... തന്നെ പിടിച്ചുലച്ച് രോഷത്തോടെ സംസാരിക്കുന്നവളെ നിർനിമേഷം നോക്കി നിന്നു...... ജ്വാലാ........ ഏതോ.... യുഗാന്തരങ്ങൾക്കപ്പുറത്തു നിന്നും തൻ്റെ പ്രാണനായവൻ തന്നെ വിളിച്ചതു പോൽ....... സ്ഥലകാലബോധം വന്നതും അവൾ കണ്ണു മിഴിച്ചു..... അപ്പോഴും അവളുടെ കൈകൾ അവൻ്റെ ഷർട്ടിൽ പിടിമുറുക്കിയിട്ടുണ്ട്..... തൻ്റെ ശരീരം അവനിൽ ഒട്ടിച്ചേർന്നിരിക്കുന്നു...... അവളൊന്ന് തല ഉയർത്തിയും അവൻ്റെ നിശ്വാസം അവളെ പുൽകുന്നുണ്ടായിരുന്നു..... ശരീരത്തിലൂടെ ഒരു തരിപ്പ് മിന്നി പാഞ്ഞു പോയതും..... അവനിൽ നിന്നടർന്നു മാറി. മുഖം ഉയർത്താതെ.... സോ.... സോറി..... ന്ന് വെപ്രാളത്തോടെ പറഞ്ഞു...... പിന്നെ മോളുടെ അരികിലെത്തി ..... മൂറിവ് ക്ലീൻ ചെയ്തപ്പോൾ വിങ്ങിപ്പൊട്ടിയ വാവയെ ..... ചിരിച്ചോണ്ട് ..... മൂത്തിൻ്റെ ഉവ്വാവി ദാ ഇപ്പോ പോവൂല്ലോ...... പിന്നെ വലിയ പാവ തരാല്ലോ...... എന്തൊക്കെയോ ഗോഷ്ടി കാണിച്ച് മരുന്നൊക്കെ പുരട്ടി ...... വേദനയ്ക്ക് ആശ്വാസം തോന്നിയപ്പോഴേക്കും വാവയ്ക്കു വിശക്കുന്നുവെന്ന് തോന്നി '..... ജ്വാല പാലെടുക്കാൻ പോയി..... സ്ത്രികളെ മനസ്സിലാക്കാൻ വല്യ പ്രയാസമാ അല്ലേ? ഋഷിക്കായിരുന്നു സംശയം...... എന്താടാ..... ഭഗത് അവനെ നോക്കി .....

അല്ല ഈ നേരമിത്രയും ആയിട്ടും...... ഡോക്ടർ ജ്വാലയെ കാണാൻ കഴിഞില്ല...... ഇവിടെ അവൾ മോളുടെ അമ്മ മാത്രമായിരുന്നു...... അവൾ താണ്ടിയ വീഥികളിൽ പുഷ്പങ്ങൾ നിറഞ്ഞതല്ലായിരുന്നു...... മുള്ളുകളായിരുന്നു..... വിഷം നിറഞ്ഞ മുള്ളുകൾ...... അവൾ പറഞ്ഞറിഞ്ഞ ചില ഏടുകളെ നമ്മുക്കറിയു...... അതിൻ്റെ തീവ്രത...... അനുഭവിച്ചവർക്കല്ലേ അറിയൂ...... ആ വേദനകളുടെ ആഴം അത്രത്തേളം അറിയാവുന്നതുകൊണ്ടാണ് വേദനിക്കുന്നവരേ അവൾ ചേർത്തു പിടിക്കുകയാണ്..... അവളുടെ ബാല്യകാലത്ത് അവൾ മുറിവേറ്റു പിടയുമ്പോൾ ആരുമുണ്ടായിരുന്നില്ല..:.. അവളുടെ മുന്നിൽ വരുന്ന നിസ്സഹായവരെ ..... തള്ളികളയാൻ ജ്വാലയെന്ന പെണ്ണിനാവില്ലെടോ...... ഈ തറവാട്ടിലെ ഓരോരുത്തരിലും ജ്വാലയുടെ വെട്ടം നിറയുന്നുണ്ട്..... ഇന്നു കണ്ട ഭാഗിയെ നെഞ്ചോട് ചേർക്കുന്നതു കണ്ടാൽ ആർക്കും അതിശയം തോന്നും...... ഒറ്റദിവസം കൊണ്ട് ഇത്രയും ആത്മബന്ധമോന്ന്....? പക്ഷേ എനിക്കില്ല ഋഷി'..... ഞാൻ മനസ്സിലാക്കിയ ജ്വാല മെഴുകുതിരിയാണ് താൻ ഉരുകി തീരുമ്പോഴും ചുറ്റും നില്ക്കുന്നവരിൽ പ്രകാശം നിറയ്ക്കുന്നവൾ. ജ്വാലയ്ക്കു മാത്രം സാധ്യമാകുന്ന മാജിക്കാണത്..... അവളോടൊപ്പം കുറച്ചു സമയം ചിലവഴിക്കൂ...... എത്ര നെഗറ്റീവ് ചിന്തകളോടെ അവളുടെ മുന്നിൽ പെട്ടാലും.... അവളതിലെ പോസിറ്റീവ് ചിന്തകളെ മാത്രം നിന്നിൽ നിറയ്ക്കും...... ഒരു ചെറുപുഞ്ചിരിയോടെ...... തെളിഞ്ഞ മനസ്സോടെ ആയിരിക്കും അവൾക്കരികിൽ നിന്നുള്ള നിൻ്റെ മടക്കം.....

ജ്വാലയെ അറിഞ്ഞ നാൾ മുതൽ അത്ഭുതമാടോ...... സ്പന്ദനം...... ഋഷി നീ കേട്ടിട്ടുണ്ടോ....?? ഇല്ലെടാ...... ഋഷി അറിയില്ലാന്നുള്ള മട്ടിൽ തല ചലിപ്പിച്ചു. ജ്വാലയുടെ നേതൃത്വത്തിൽ അതല്ല അവൾ സ്ഥാപിച്ച ഓർഗനൈസേഷനാ മുന്നൂറോളം ലൈഗീകാതിക്രമം നേരിടേണ്ടി വന്ന പെൺകുട്ടികൾക്കായി നിലകൊള്ളുന്ന പ്രസ്ഥാനം...... നരന്തു പോലിരിക്കുന്ന ഒരു പെൺകുട്ടി...... അവളിതെങ്ങനെ അവളെ അടുത്തറിയാത്തവർക്ക് അതിശയമായിരിക്കും. ഇറങ്ങി തിരിച്ചാൽ അടിവേരുവരെ ചൂഴ്ന്നെടുക്കാൻ ജ്വാലയോളം കാലിബർ ഞാനാരിലും കണ്ടിട്ടില്ല. ജ്വാലയെന്ന പെണ്ണിനെ അടുത്തറിയുന്നതോടൊപ്പം തന്നെ ഒരാളെ കുറിച്ചും ഇത്രയും ആവേശത്തോടെ ഭഗത് സംസാരിക്കുന്നത് മുൻപൊരിക്കലും കണ്ടിട്ടില്ലെന്നതും ഋഷിക്ക് അത്ഭുതമായി..... ജ്വാലയെ കുറിച്ച് തന്നോട് ഇതുവരെ പറയാത്തതെന്തോ ഭഗതിനുണ്ടെന്ന് തോന്നി.... ഭഗതിനുമാത്രമായുള്ള സ്വകാര്യം .... എന്തോ അവൻ മറച്ചുവയ്ക്കുന്നതു പോലൊരു തോന്നൽ...... ഋഷിയുടെ കണ്ണുകൾ തിളങ്ങി..... ഭഗതിനെ ഏറെ സ്വാധീനിച്ച മട്ടുണ്ടല്ലോ..... യെസ്... ഒഫ്കോഴ്സ്..... നിരവധി സന്ദർഭങ്ങളിൽ അവളെനിക്ക് പ്രചോദനമായിട്ടുണ്ട്? അത്രയേറെ ഇഷ്ടമുള്ള വ്യക്തിയെ ഇനിയുള്ള ജീവിതത്തിൽ കൂടെ കൂട്ടി കൂടെ.....??? നിനക്കും മോൾക്കും താങ്ങായി തണലായി...... ഷട്ടപ്പ്..... നോ...... നോ.... വേ....?? Don't talk about it anymore...... എല്ലാം അറിയാവുന്ന നീ.... കലുഷിതമായ മനസ്സുമായി ഭഗത് വേഗം അവിടെ നിന്നു പോയി.....

മുകൾനിലയിൽ മകളോടൊപ്പം കിടക്കുമ്പോൾ ഓർമ്മകൾ പെയ്തു കൊണ്ടേയിരുന്നു...... ഭൂമിയോടൊപ്പമുള്ള ഓരോ ദിനങ്ങളും മധുരമേറിയതായിരുന്നു...... ഭർത്താവിനും കുടുംബത്തിനുമായി പൂജാമുറിയിലും ക്ഷേത്രത്തിലുമായി സമയം ചിലവഴിക്കുന്ന പെണ്ണ്.... പൊട്ടിപ്പെണ്ണ്...... തറവാട്ടിൽ എല്ലാവരുടേയും സ്നേഹനിധിയായിരുന്നവൾ..... താനരികിൽ എത്തുമ്പോൾ ആ കണ്ണുകളിലെ പിടച്ചിലും വിറയലും.... ആ നിഷ്കളങ്കതയ്ക്ക് മാറ്റുകൂട്ടിയിരുന്നു..... അവളുടെ ആ നൈർമല്യത്തോട് അടങ്ങാത്ത പ്രണയമായിരുന്നു..... മഴ കണ്ടാൽ മഴയിലിറങ്ങി..... ചെളിവെള്ളം കാലാൽത്തട്ടിത്തെറിപ്പിച്ച് ആർത്ത് ചിരിച്ചു നടക്കുമ്പോൾ .... തറവാട്ടിനുള്ളിൽ ഇരുന്ന് ഉണ്ടക്കണ്ണുരുട്ടി എന്തൊക്കെയോ പിറുപിറുക്കുന്നതു കാണാം. മഴ നനഞ്ഞാൽ പനി പിടിക്കും.... ചേറിൽ ഇറങ്ങിയാൽ ചൊറി....ഉണ്ടാകും ആകുലതയോടെ തന്നോട് പറയില്ല വേറാരോടോന്ന ഭാവത്തിലാ പറച്ചിൽ..... തൻ്റെ ഭ്രാന്തുക്കള അമ്പരപ്പോടെ നോക്കി നില്ക്കുന്ന ഭൂമിയെ അവൾ കാണാതെ കുസൃതിയോടെ നോക്കി ഊറിച്ചിരിക്കും .... മുറിയിൽ കിടക്കാൻ വരുമ്പോൾ വിക്കലും വിറയലും തുടങ്ങും..... അതു കാണുമ്പോൾ ചിരി കടിച്ചു പിടിച്ച് കണ്ണടച്ച് കിടക്കും..... അപ്പോഴവിടെ ബാല ഗണപതിക്ക് സ്വൈര്യം കൊടുക്കാതെ പിറുപിറുക്കുന്നുണ്ടായിരിക്കും...... ഒരു നാൾ ആൾക്ക് നല്ല പനി ആയിരുന്നു....... തണുത്ത് വിറയ്ക്കുന്നുണ്ടായിരുന്നു...... ഹോസ്പ്പിറ്റലിൽ പോകാംന്നു പറഞ്ഞപ്പോൾ ഒറ്റ കരച്ചിൽ ഞാൻ ഞെട്ടി ......

നിക്ക് സൂചി പേടിയാ..... പനിയായാൽ ആടലോടകവും ചുക്കും കുടുക്ക മൂലിയും തുളസിയുമിട്ട് കഷായം വച്ച് കുടിക്കും പനി വിട്ടു പോകും.'... ഞാനേ കഷായം കുടിച്ചതാ..... മാറിക്കോളും.... അതും പറഞ്ഞവൾ തലവഴിയേ പുതപ്പിട്ടു മൂടി ഞാനും ചെറുചിരിയോടെ അവളെ നോക്കി കിടന്നു. രാത്രിയിലെപ്പോഴോ ഉറക്കത്തിൽ തൻ്റെ വയറിടുക്കിലേക്ക് മുഖം പൂഴ്ത്തി ... അവളുടെ ചുണ്ടിൻ്റെ നനുത്ത സ്പർശനവും.... ചൂടു നിശ്വാസവും..... ഇതു വരെ തോന്നാത്തൊരു വിറയൽ എന്നെയും പുൽകി ...... അവളെ മെല്ലെ നെഞ്ചിലേക്ക് എടുത്ത് കിടത്തിയപ്പോൾ ഉറക്കത്തിലും ചെറുചിരിയോടെ എന്നിലേക്ക് പറ്റിച്ചേർന്ന് കിടന്നു...... പിന്നിടങ്ങോട്ടുള്ള ദിവസങ്ങളിലൊക്കെയും നെഞ്ചിലെ താളം അറിയാൻ അവളുണ്ടായിരുന്നു...... ശക്തമായ മഴയും ഇടിയും മിന്നലുമുള്ള ഒരു രാത്രിയിൽ അവളിലേക്ക് പടർന്നു കയറുമ്പോൾ പെണ്ണിൻ്റെ കരിമഷി പടർന്ന മിഴികളിൽ നാണത്തിൻ്റെ പൂക്കൾ ഉതിർന്നിരുന്നു..... സ്വർഗ്ഗമായിരുന്നു. ..... അക്ഷരാർത്ഥത്തിൽ..... അതിനു മാറ്റുകൂട്ടാനെന്നവണ്ണം .... കുഞ്ഞിമോളും ജീവിതത്തിലേക്ക് വന്നു....... ഇതിനൊക്കെ ഇടയിലും...... കാടും മേടും പുഴകളും താണ്ടി എൻ്റെ ഇഷ്ടങ്ങളുടെയൊക്കെ പിന്നാലെ ഞാനും നടന്നു...... ഓർമ്മകൾ ചുട്ടെരിക്കുകയാണ്..... മറവിയെത്താൻ മടി കാട്ടുന്ന ചില ഓർമ്മൾ ഇഴകൾ ചേർത്ത് പിന്നെയും .... പിന്നെയും എനിക്ക് കൂട്ടിരിക്കാറുണ്ട്..... അസഹ്യമായ നൊമ്പരങ്ങളുടെ പിരിമുറുക്കത്തിൽ മുടിയിഴകളെ മുറുക്കെ പിടിച്ചു വലിച്ചുകൊണ്ടിരുന്നു. 🌹

സന്ധ്യാനേരത്ത് കടൽക്കരയിലിരുന്ന് അസ്തമയ സൂര്യനെ നോക്കുന്ന യുവാവ്..... ക്യാൻവാസിൽ കറുത്ത ചായത്താൽ ഔട്ട് ലൈൻ മാത്രം വരച്ച്.... ആ നിറം ചാലിക്കാത്ത ചിത്രവുമായി ജ്വാല ഗോവണി കയറി ചിൻമയിൻ്റെ അടഞ്ഞു കിടന്ന മുറിയ്ക്ക് മുന്നിലെത്തി കൂടെ കിലുക്കാംപെട്ടി ഭാഗിയും ..... ചിൻമയ് നന്നായി ചിത്രം വരയ്ക്കുമെന്ന് മുത്തശ്ചനിൽ നിന്ന് അറിഞ്ഞതിനാലാണ് ഇങ്ങനെയൊരു നീക്കം..... അടഞ്ഞുകിടന്ന വാതിലിൽ നോക്കി ശ്വാസം അടക്കിപിടിച്ചു...... പിന്നെയവൾ വാതിലിൽ മുട്ടി...... ഒന്ന് ..... രണ്ട്..... മൂന്ന്...... ഒരനക്കവും ഇല്ല. വീണ്ടും മുട്ടി കൊണ്ടേയിരുന്നു....... ഒടുവിൽ നിശബ്ദതയെ കീറി മുറിച്ച് ആരോ നടന്നു വരുന്ന ശബ്ദം കേട്ടതും അടഞ്ഞുകിടന്ന വാതിലിനു മുന്നിൽ ആ ചിത്രം വച്ചിട്ട് ജ്വാല അവൻ തുറക്കുന്നതിന് മുന്നേ അവിടെ നിന്നു മാറി നിന്നു...... വാതിൽ തുറന്നെങ്കിലും ചീനു പുറത്തേക്ക് വന്നില്ല. ഫോൾഡ് ചെയ്തു വെച്ച ആ ചിത്രം എടുക്കാനായി ഒരു കൈ മാത്രം നീണ്ടു വന്നു..... ജ്വാലയ്ക്ക് അവൻ്റെ മുഖം കാണാൻ പറ്റുന്നുണ്ടായിരുന്നില്ല. പിന്നെ ജ്വാല കാണുന്നത്..?? ചുരുട്ടി കൂട്ടി ആ ചിത്രം താഴേക്ക് വലിച്ചെറിയുന്നതാണ്...... പിന്നാലെ വാതിലും ശക്തിയായി കൊട്ടിയടഞ്ഞു. ചെറിയൊരു പുഞ്ചിരിയോടെ ജ്വാല ഗോവണിയിറങ്ങുമ്പോൾ ഇടുപ്പിൽ കൈ കൈയ്യമർത്തി ചുണ്ട് കടിച്ച് പിടിച്ച് ഭഗത് നോക്കി നില്ക്കുന്നു. ഭാഗിയേ നിൻ്റച്ഛൻ എന്തിനുള്ള പുറപ്പാടാണാവോ?

മോളാണേ സംഭവം ഒന്നും മനസ്സിലാകാതെ ജ്വാലയുടെ മൂക്കിൽ പിടിച്ച് വലിക്കുന്നുണ്ട്..... ""എന്തു ബോംബാ അവിടെയിട്ടത്? ഭഗത് അവളെ കൂർപ്പിച്ച് നോക്കി.....?? ""ബോംബോ..... ജ്വാലയും തുറിച്ച് നോക്കി..... ""മുത്തശ്ചനെ മെരുക്കിയപോലെയല്ല ചീനൂ.... ""ഓ..... അപ്പോ..... എല്ലാം കണ്ടിട്ടുള്ള നില്പ്പാണ്..... അവളൊരു വളിച്ച ചിരിയോടെ നിന്നു..... ""കൂടെ ഉണ്ടാവുമോ.....??? പെട്ടെന്നായിരുന്നു ഭഗതിൻ്റെ ചോദ്യം...... വർഷ കാലം ചീറിയടിച്ചതു പോലെ അവളൊന്നുലഞ്ഞു...... ജന്മാന്തരങ്ങിലെന്നോ ആരോ ചെവിയിൽ മൊഴിഞ്ഞ വാക്കുകളെന്ന പോൽ.... ഇനിയെനിക്ക് പറക്കാം...... ചിറകില്ലാതെയും പറക്കാം..... ഒരു തൂവലിനെത്ര ഭാരമുണ്ടാകും...... പൊങ്ങി..... പൊങ്ങി..... ഇളകി.... ഇളകി....വായുവിൽ അലതല്ലി.....പറന്നുയരുന്നു...... ആകാശച്ചെരുവിലെങ്ങോ മഴവില്ലാൽ അവളൊരു കൂടൊരുക്കി പ്രണയത്താൽ.... അവൾ തെല്ലുനേരം കൊണ്ട് നെയ്ത സ്വപ്നങ്ങളുടെ ചിറകുകൾ അരിഞ്ഞു വീഴ്ത്തിയെന്നപ്പോലെ ആയിരുന്നു. ഭഗതിൽ നിന്ന് അടർന്നു വീണ വാക്കുകൾ..... ജ്വാലാ ഒരാഴ്ചത്തെ ബിസിനസ്സ് ട്രിപ്പ് ..... മോളുടെ കൂടെ ഉണ്ടാവുമല്ലോ..... നീയുണ്ടെന്നുള്ള ധൈര്യത്തിലാ പോകുന്നത്..... മിഴികൾ പെയ്യുന്നു...... എന്തുകൊണ്ടോ അവൻ്റെ മിഴികളിൽ നിന്ന് അടരാനാവാതെ വിളറിയ ചിരിയോടെ അവനോട് പറഞ്ഞു..... മോളേ ഞാൻ നോക്കിക്കൊള്ളാം..... മോളേ അവൻ്റെ കൈയ്യിൽ കൊടുത്തിട്ട് തൻ്റെ മുറിയിലേക്ക് ഭ്രാന്തിയെപ്പോലെ ഓടിയവൾ..... 🌹 ""പ്രണയം നൊമ്പരമാണല്ലേ...?? ഋഷിയുടെ ചോദ്യത്തിനു മുന്നിൽ ഒന്നു പിടഞ്ഞുവെങ്കിലും അവളവനെ നോക്കി .......

അവിടെയും പ്രണയ നിഷേധത്താൽ തളരുന്നൊരു മനസ്സുണ്ടായിരുന്നു...... ""സ്വന്തം അനുഭവമാണോ ഋഷി......??? ഋഷിയൊന്നു പൊട്ടി ചിരിച്ചു....... ""സുഖമുള്ള നൊമ്പരം....... ഋഷി മതിലിലേക്ക് ചാരി നിന്നുകൊണ്ട് പറഞ്ഞു......."" ""ഋഷിക്ക് ഇപ്പോൾ ലീവാണോ .....?? ""ഇനിയൊരു തീരുമാനം ഉണ്ടാകാതെ തിരിച്ചൊരുമടക്കം ഇല്ല.... ജ്വാലാ....."" ""ചിത്തു...... ആ മുറിയിൽ നിന്ന് ഇറങ്ങുന്നത് ഭക്ഷണം കഴിക്കാൻ വേണ്ടി മാത്രമാ..... ജ്യാല നെടുവീർപ്പെട്ടു......."" ""വല്ലപ്പോഴും അവളിൽ നിന്ന് അറിയാതെ വീഴുന്ന ഒരു നോട്ടമുണ്ട്....... ഹമ്മോ..... ഹൃദയം നിലച്ചുപോകുന്ന പോലെയാ.. ഋഷി ഒന്നു ഇടറിയോ...."" ഋഷിയുടെ വേദന മനസ്സിലായതും വിഷയം മാറ്റാനെന്നോണം ജ്വാല ചോദിച്ചു...... ""ഋഷി..... ഭാഗിമോൾ എവിടെ ആയിരുന്നു.......?? എന്താണ് ഇത്ര കാലം മാഷ് കുഞ്ഞിനെ തേടിപ്പോകാതിരുന്നത്...?? എന്തിനാണ് കുഞ്ഞിൽ നിന്ന് അതിൻ്റെ അച്ഛനെ അകറ്റിയത്? അവനെന്തോ മറുപടി പറയാൻ തുടങ്ങിയതും പൂമുഖത്ത് നിന്ന് ഭഗത് അവനെ വിളിച്ചു..... ഋഷി അവൻ്റെയടുത്തേക്ക് നടന്നു...... രണ്ട് ദിവസങ്ങൾക്കു ശേഷം ഭഗത് ബിസിനസ്സ് ട്രിപ്പിനായി പുറപ്പെട്ടു..... പോകാൻ നേരം മോൾക്ക് ഉമ്മ കൊടുത്ത് ജ്വാലയെ ഏല്പ്പിച്ചു..... അവളെ ഒന്നു നോക്കി ഞാനുണ്ട് എന്നർത്ഥത്തിൽ കണ്ണടച്ചു കാണിച്ചു...... പൊന്നോത്ത് ചിലരിൽ സന്തോഷം വീണ്ടും ഇതൾ വിരിയുമ്പോൾ..... മറ്റു ചിലർ അഗ്നിപർവ്വതം പൊട്ടാൻ വെമ്പും പോലെയുള്ള മനസ്സുമായി ഉഴറുന്നു..... അച്ഛനെയാണ് ജ്വാലയ്ക്ക് ഒട്ടും പിടികിട്ടാത്തത് നന്ദിനിയാൻ്റിയുടെ സ്ഥാനത്തു നിന്ന് നോക്കിയാൽ ആൻറിയെ കുറ്റപ്പെടുത്താൻ പറ്റില്ലെങ്കിലും തൻ്റെ ദാമ്പത്യം ശിഥിലമായെങ്കിലും കുട്ടികളെ ചേർത്തു പിടിക്കണമായിരുന്നു..... നല്ലതും ചീത്തയും തിരിച്ചറിയാൻ സ്നേഹത്തോടെയുള്ള ബാല്യം അവർക്ക് സമ്മാനിക്കണമായിരുന്നു. കുട്ടികളെ നേർവഴിക്ക് നയിക്കാമായിരുന്നു......

അച്ഛനാണേൽ കൂടുതലും തീർത്ഥാടനമാണ് ഇപ്പോൾ തന്നെ പോയിട്ട് ഒരു മാസം ആകുന്നു...... 🌹 ഇടയ്ക്കൊക്കെ ഭാഗിമോൾ ഭഗതിനെ തേടുന്നുണ്ടായിരുന്നു.. :. നിറയെ സമ്മാനങ്ങളുമായി ഓടി വരുമെന്ന് പറഞ്ഞ് സമാധാനിപ്പിക്കും..... ഋഷിയുടെ ഫോണിൽ ഭഗതിൻ്റെ വിഡിയോ കോളെത്തും മോൾക്കായി..... ഞാനും കൊതിക്കാറുണ്ട് ആ മുഖമൊന്നു കാണാൻ അടക്കിപിടിക്കും എൻ്റെ ഇഷ്ടങ്ങളെ...... അതു മനസ്സിലാക്കിയെന്നവണ്ണം ഋഷി കുസൃതിയോടെ ഫോൺ നീട്ടുമ്പോൾ മെല്ലെയവിടുന്ന് ഓടിയൊളിക്കും..... മോളുടെ മുറിവുകളൊക്കെ ഇതിനിടയിൽ ഉണങ്ങി..... പൂമ്പാറ്റയെപ്പോലെ പാറിപ്പറന്നു നടക്കുകയാണവൾ....... അവളുടെ പൊട്ടിച്ചിരികളിൽ മാത്രം താളം കാണുന്ന ചിലർ.... അപ്പച്ചിയും മുത്തശ്ചനും ആ ഒഴുക്കിൽ ഒഴുകുകയാണ്..... ഭഗത് എത്താൻ ഇനിയും രണ്ടുനാൾ ഉണ്ട്....... ""ജ്വാലയ്ക്കറിയുമോ...... അപ്പൂൻ്റെ അച്ഛനും...... ഭാര്യ ഭൂമികയും എങ്ങനെയാ മരിച്ചതെന്ന്????? ""ഇല്ല അറിയില്ല..... നോവോടെ ജ്വാല തല വെട്ടിച്ചു...."" ""അവർ രണ്ടാളും പോയത് അപ്പു കാരണമാണ്....."" ""എന്താ...... എന്താ പറഞ്ഞത്....?? ഭഗത്.... മാഷോ..... മാഷിന് ഒരു ഉറുമ്പിനെപ്പോലും നോവിക്കാനാവില്ല......"" ""അതേ അവനാരെയും നോവിക്കാനാവില്ല..... പക്ഷേ അവനറിയാതെ സംഭവിച്ചു പോയ കൈപ്പിഴവാണ്..... അവര് രണ്ടു പേരും......."" ദീർഘനിശ്വാസത്തോടെ ഋഷി തല കുമ്പിട്ടിരുന്നു....... ""ആറു മാസത്തോളം താളം തെറ്റിയ മനസ്സുമായി ജീവിച്ചു...... .നീ കളിയാക്കാറുള്ള എന്തിരനിലേക്കുള്ള ദൂരത്തിന് ഒരു വർഷം എടുത്തു......"" ""അവനെ നോക്കിയ ഡോക്ടർ അവസാനം പറഞ്ഞത് ..... ഇനിയൊരു വേദന..... മുറിപ്പാട് ..... ആ നെഞ്ചിലുണ്ടാക്കരുതെന്ന് പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്ന്......"" മിഴി നിറച്ചു നിന്നവളെ ഋഷി നോക്കി അവനറിയാം അവളുടെ മനസ്സിൽ അപ്പൂ അത്രമേൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ടെന്ന് ......

നേരം ഇരുട്ടാകാറായി പോകാം.... ഋഷി അവളോട് മെല്ലെ പറഞ്ഞു......"" ഭഗത് വീട്ടിലെത്തുമ്പോൾ..... കുഞ്ഞിപ്പെണ്ണ് പൂത്തുമ്പിയെപ്പോലെ ഡാൻസ് കളിക്കുകയാണ്..... ജ്വാലയാണേൽ ആസ്വദിച്ച് പാടുകയാണ് ""ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ പ്രണയമേ അരികിൽ വന്നു നീ ഒരു സുഖമറവിയിൽ ഉരുകുകയാണെൻ ഹൃദയമേ വെറുതേ നിന്നു ഞാൻ തോഴീ ഒരു നോവുപോലെരിയുന്നിതാ......"" പാടി മുഴുമിപ്പിക്കുന്നതിന് മുന്നേ ഭഗതിനെ കണ്ടതും പുഞ്ചിരി പൊഴിയുന്ന നക്ഷത്ര കണ്ണുകളെ നോക്കി നിന്നു പോയി..... പാടാൻ വന്നവരികളും അവൾ മറന്നു..... ചുവന്ന ഒറ്റക്കല്ലിൻ കടുക്കനിൽ അവൾ ലയിച്ചു...... ""മ്ഹും.... മ്ഹും ..... അവളുടെ പരവേശം കണ്ടതും ഋഷി ആക്കി ചുമക്കാൻ തുടങ്ങി....."" ""നിനക്കിതിനിടയിൽ ക്ഷയവും പിടിച്ചോ കുഞ്ഞിപ്പെണ്ണിനെ ഇക്കിളി കൂട്ടിക്കൊണ്ട് ഭഗത് അവനോട് ചോദിച്ചു....."" ""മരങ്ങോടൻ ഒരുത്തി അവനോടുള്ള പ്രണയത്താൽ പൂത്തുലഞ്ഞു നില്ക്കുന്നത് കണ്ണിൽ പെടാത്ത .....തെണ്ടി....? ഋഷി തലയ്ക്കു രണ്ടു കൈയ്യും കൊടുത്ത് ഭഗതിനെ നോക്കി പിറുപിറുത്തു...... നമ്മളൊരെണ്ണത്തിനെ നോക്കുന്നുണ്ട് അവളാണേൽ മുറിക്കകത്ത് അടച്ചിരുന്ന് നിധി കുഴിച്ചെടുക്കുകയാണോ ???? അവൻ്റെ ചിന്ത നീണ്ടുപോയി....." ""തിരിച്ചെടുക്കാനാവാത്തതിനെ ഓർത്ത് ഖേദിക്കരുത്.... അസാധ്യമായത് വിശ്വസിക്കരുത്.... അപ്രാപ്യമായതിനെ തേടിപ്പോവരുത്......."" വാതിലിനു മുന്നിൽ തുണ്ടു പേപ്പറിലെ വയലറ്റുമഷി പുരണ്ട വരികൾ വായിച്ചതും ചിൻമയ് അതും ചുരുട്ടി കൂട്ടി താഴേക്കെറിഞ്ഞു...... തൻ്റെ മുന്നിൽ വീണ തുണ്ടു പേപ്പെറെടുത്ത് ഭഗത് നോക്കി..... അവൻ്റെ മുഖം ചുളിഞ്ഞു......."".....................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story