ഇനിയും പൂക്കാം നിനക്കായ് : ഭാഗം 13

iniyum pookkam ninakkay

എഴുത്തുകാരി: ബിജി

""മുത്തശ്ചാ .... ജ്വാല ഇവിടുണ്ടാവും .... ആരെതിർത്താലും ഭഗത് ദൃഢതയോടെ പറഞ്ഞു....."" ""എൻ്റെ തീരുമാനം പറയാം..... മുത്തശ്ലൻ ഗൗരവത്തോടെ എല്ലാവരേയും നോക്കി എന്നിട്ട് പറഞ്ഞു..... എൻ്റെ മാത്രമല്ല ശ്രീദേവിയുടെയും തീരുമാനമാണ്...... ജ്വാല ഇവിടുണ്ടാവും..... അപ്പൂൻ്റെ പെണ്ണായി....." ""No it will never happen....."" ഭഗത് അടിമുടി വിറച്ചിരുന്നു..... അകത്തളത്തിൽ അലങ്കാരമായി വച്ചിരുന്ന ചീനഭരണി പൊക്കിയെടുത്ത് നിലത്തിട്ടു....... ചെന്നിയിലെ ഞരമ്പ് കോപത്തിൻ്റെ പാരമ്യതയിൽ പിടച്ചിരുന്നു. നന്ദിനിയാണേൽ ഇതൊക്കെ കണ്ട് പുശ്ചത്തിൽ ജ്വാലയെ നോക്കി ചിറി കോട്ടി.... ""അപ്പൂ നീയെന്തൊക്കെ കാട്ടി കൂട്ടിയാലും എൻ്റെ തീരുമാനത്തിൽ നിന്നൊരു മാറ്റമുണ്ടാവില്ല...... മുത്തശ്ചൻ അവസാന വാക്കെന്നോണം പറഞ്ഞിട്ട് റൂമിലേക്ക് പോയി...." ഭഗത് പിശാചു കൂടിയവനെപ്പോലെ അവിടം ആകെ തകർത്തു കൊണ്ടിരുന്നു..... ഋഷി വന്നു പിടിച്ചിട്ടും അവനെ കുടഞ്ഞെറിഞ്ഞു......! ""ആർക്കാടാ എനിക്ക് ഇനി ജീവിത്വം ഉണ്ടാക്കേണ്ടത്..... രണ്ടുപേരുടെ ജീവൻ ഈ കൈയ്യാൽ കളഞ്ഞെനിക്കോ .... ഇനിയൊരു ജീവിതം....."" എൻ്റെ ഭൂമിയുടെ കൂടെ ജീവിച്ചു തുടങ്ങിയതേ ഉള്ളരുന്നെടാ..... അവളെ മറന്നിട്ടൊരു ജീവിതം.... ഇല്ലാ .... എനിക്കെൻ്റെ കുഞ്ഞുമതിയെടാ ....."" വീശിയടിക്കുന്ന തിരമാലകളിൽ പെട്ടൊന്നുഴറിപ്പോയി...... ചങ്ക് തകർന്ന് കരയുന്ന തൻ്റെ പ്രാണനെ.... നോക്കി നിന്നവൾ.... തന്നോടു തന്നെ പുശ്ചം തോന്നിയവൾക്ക്......

സ്വാർത്ഥയാണോ താൻ..... ആത്മാവിൽ അലിഞ്ഞു പോയി.... സ്വന്തമാക്കാനോ .... പിടിച്ചെടുക്കാനോ ആഗ്രഹിച്ചിട്ടില്ല.... ഒരു ജീവായുസ്സിൽ പലരും നമ്മുടെ ജീവിതത്തിലേക്ക് കയറി വരാറുണ്ട്.....?? ഒരു പുഞ്ചിരി മാത്രം നല്കി കടന്നു പോകുന്നവർ ... ചിലപ്പോൾ... ഹായ്.... ഹലോ .... സുഖമാണോ....?? എന്ന വിഷ്കളിൽ മാത്രം ഒതുങ്ങുന്നവർ... ചിലർ ആത്മാവിൻ്റെ ആഴത്തിലങ്ങ് കൂടുകൂട്ടും... ജന്മാന്തരങ്ങളുടെ ഇഴയടുപ്പം തോന്നിപ്പോകും ആ കൂട്ടിന്.... ഒറ്റ പുഞ്ചിരിയിൽ.... ഒറ്റ നോട്ടത്തിൽ ഹൃദയത്തിൽ കയറികൂടിയവൻ.... ഈ മനുഷ്യൻ അരികിൽ വരുമ്പോൾ താനറിയാതെ തളരാറുണ്ട്...... ഈ സാമിപ്യം കൊതിക്കാറുണ്ട്...... അത്രമേൽ പ്രീയതരമാണ്.... ഇയാൾക്ക് ഒപ്പമുള്ള ഓരോ നിമിഷവും...... എന്തുകൊണ്ടാണ് ഇത്രയും ആഴത്തിൽ തന്നിലേക്ക് ആഴ്ന്നിറങ്ങിയതെന്നറിയില്ല...... പറിച്ചു കളയാൻ ആവില്ല...... ഇന്ന് ഞാൻ പിൻതിരിഞ്ഞു പോവുകയാണ്...... ഒരു മടക്കയാത്ര..... എൻ്റെ മനസ്സിൽ കൂടുകൂട്ടിയ പുണ്യത്തെ സ്വതന്ത്രമാക്കുകയാണ്... എൻ്റെ മാത്രം സ്വകാര്യമായി....... എൻ്റെ മാത്രം നിനവുകളായി .... എന്നിൽതന്നെ കുഴിച്ചുമൂടുകയാണ് എന്നെന്നേക്കുമായി..... ""ഭഗത് സാർ..... അന്നാദ്യമായി ആരാധന മാറിയവൾ ബഹുമാനത്തോടെ വിളിച്ചു...... ജ്വാല ആരോരുമില്ലാത്തവളാണ്..... അതിൻ്റെ പേരിൽ ആരുടെയടുത്തു നിന്നും ഒരു സഹതാപവും ഇന്നേ വരെ പ്രതീക്ഷിച്ചിട്ടുമില്ല...... ജ്വാലയ്ക്ക് ഉറപ്പുള്ള ഒരു മനസ്സുണ്ട്. ഒരിടത്തും തളരില്ലെന്ന വിശ്വാസവും ഭഗത് എന്ന താങ്കളെ ഞാനെൻ്റെ ജീവിത പങ്കാളിയായി കണ്ടിട്ടില്ല. നിങ്ങളെയെന്നല്ല ആരെയും.... മൂത്തശ്ചനോട് ഞാൻ സംസാരിച്ചോളാം.......""

ഭഗതിനോടുള്ള സംസാരം അവസാനിപ്പിച്ചവൾ നന്ദിനിയുടെ അടുത്തേക്ക് ചെന്നു. ""ഞാനുണ്ടാവും ആൻറി കുറച്ചു ദിവസം കൂടി ഇവിടെ..... സ്വയം ഏറ്റെടുത്ത ചില കമ്മിറ്റ്മെൻറ്സ്..... മുന്നിൽ കാണുന്ന ചില നോവുകളെ മറന്ന് ഇറങ്ങിപ്പോകാൻ കഴിയാത്തോണ്ടാ..... ജ്വാല വിഡ്ഢി ആയിരിക്കാം .... എനിക്കിങ്ങനെ ആകാനേ കഴിയൂ....."" അപ്പോഴും നന്ദിനിയിൽ അവളോടുള്ള പുശ്ചം മാത്രം നിറഞ്ഞിരുന്നു.... "ആൻ്റി..... ഒരുറപ്പു മാത്രം തരാം..... ഇങ്ങോട്ടു വരുമ്പോൾ എങ്ങനെയായിരുന്നോ? അങ്ങനെ തന്നെ തിരിച്ചുപോയിരിക്കും.... ഒരു മൊട്ടുസൂചി പോലും അവകാശപ്പെടാതെ..... ആരെയും നോക്കാതെയവൾ മുത്തശ്ചൻ്റെ അരികിലേക്ക് നടന്നു...." ഋഷി .... ഭഗതുമായി പുറത്ത് നെല്ലിമരച്ചുവട്ടിലേക്ക് നടന്നു..... അപ്പൂ.. അവൾ.... ജ്വാല......?? അവൾക്ക്..... നിന്നെ....?? ഋഷി ഒന്നും പറയാനാവാതെ തൻ്റെ നെറ്റിയിൽ കൈ വിരലാൽ തെരുപ്പിടിപ്പിച്ചു കൊണ്ടിരുന്നു. ... നീ പറയാൻ പോകുന്നത് എനിക്കറിയാം ഋഷി..... "ജ്വാല.... വർഷങ്ങളായി ആരാധിക്കുന്നവൻ.... അവളുടെ സ്വപ്നങ്ങളിൽ ചിന്തകളിൽ..... ഇനിയാർക്കും ഒരിടം നല്കാനാവാത്ത വിധം അവളിൽ ചേക്കേറിയവൻ അവളിൽ അലിഞ്ഞു ചേർന്നവൻ ....... അവളുടെ ജീവൻ...... ഇതല്ലേ നിനക്കു പറയാനുണ്ടായിരുന്നത്....." ഋഷി അത്ഭുതപരതന്ത്രനായി ഭഗതിനെ തുറിച്ചു നോക്കി..... "നിനക്ക്..... നിനക്കെല്ലാം അറിയാമായിരുന്നോ അപ്പൂ.'..... എന്നിട്ടും..... എന്നിട്ടുമെന്തിനാ അതിനെ വേദനിപ്പിക്കുന്നത്.... ഋഷിക്ക് നന്നായി അറിയാം അറിയാതെ പോകുന്ന പ്രണയത്തിൻ്റെ നൊമ്പരം.... "അപ്പൂ......മുത്തശ്ചൻ എല്ലാവരുടേയും നല്ലതിനാ പറഞ്ഞത്.... നീ....

നിൻ്റെ വേദനകൾ മാത്രമേ കാണുന്നുള്ളു...... നിനക്ക് വേണ്ടി ഉരുകുന്ന നിൻ്റെ അമ്മ...... ഇപ്പോൾ ഭാഗിമോളും..... ഒരമ്മയുടെ തണലില്ലാതെ ആ കുഞ്ഞ്...... "ഋഷീ നീ നിർത്തുന്നുണ്ടോ.....?? ഞാൻ...... ഞാനെങ്ങനെയാ ഇക്കാലമത്രയും ജീവിതച്ചതെന്ന് ആർക്കുമറിയില്ല...... ഭ്രാന്തനായി കുറേനാൾ ....... അങ്ങനെ കഴിഞ്ഞാൽ മതിയായിരുന്നു..... ഒന്നുമറിയാതെ ..... മനസ്സു പിടിവിട്ട് ...... ദുഖങ്ങളില്ലാത്ത ലോകത്ത്.... ഒരു പട്ടം കണക്കെ പാറിപ്പറന്ന്.... ഭ്രാന്തിൽ നിന്ന് പുറത്തുവന്നപ്പോൾ ചുറ്റും എരിതീയാണെടോ..... നനുത്ത കാച്ചെണ്ണയുടെ സുഗന്ധത്തിനു പകരം അവളുടെ ചൂട് ചോരയുടെ ഗന്ധം...."" അച്ഛൻ്റെ നെഞ്ചിലെ വാത്സല്യത്തിന് പകരം..... ആത്മാവ് വേറിട്ട തണുപ്പ്...."" നീറ്റലാടാ.... ശക്തിയേറിയ നീറ്റൽ.... ചിലർക്ക് വേണ്ടി.... അപ്പു രൂപാന്തരം പ്രാപിച്ചു..... എന്തിരൻ ..... അവൾ കളിയാക്കുമെങ്കിലും..... ഒന്നിനെ കുറിച്ചും ചിന്തിക്കാതെയുള്ള ആ ജീവിതം ഞാൻ പാകപ്പെടുത്തി എടുത്തിരുന്നു..... ഇങ്ങനെ എരിഞ്ഞു തീരട്ടെ ഞാൻ.... ഋഷിയെ നോക്കാതെ .... അവൻ തൻ്റെ മാത്രം ഇടത്തിലേക്ക്.... തൻ്റെ മുറിയിലേക്ക് പോയി.... മുത്തശ്ചൻ്റെ മുറിയിൽ ചെന്നതും ..... തൻ്റെ കിടക്കയിൽ ഇരുന്ന് എന്തോ ആലോചിച്ചിരിക്കുന്നതാണ് കണ്ടത്? ആ മുഖത്തെ വേദന കണ്ടാലെ അറിയാം ഇന്നത്തെ സംഭവം ഒരുപാട് വേദനിപ്പിച്ചിട്ടുണ്ടെന്ന്.... പാവം തന്നെ ഒരു പാട് സ്നേഹിക്കുന്നുണ്ട് ..... അതു കൊണ്ടല്ലേ കൊച്ചുമകനെക്കൊണ്ട് തന്നെ കെട്ടിക്കാൻ നോക്കിയത്.... ഈ... സ്നേഹത്തിന് അർഹതയുണ്ടോ...?? ഒരിക്കൽ ഞാനാരാണെന്ന് അറിയുമ്പോൾ....?? താൻ കബളിപ്പിച്ചുവെന്നറിഞ്ഞാൽ വെറുക്കില്ലേ തന്നെ..... അവൾ പിടഞ്ഞു പോയി.... മുത്തശ്ചാ.... എന്താ കുട്ടിയേ.....??? ഈ വൃദ്ധൻ നിന്നെയും വേദനിപ്പിച്ചു അല്ലേ? ഞാൻ കാരണം ഈ മുത്തശ്ചനും -ഭഗത് സാറിനും വേദന ആയില്ലേ? മുത്തശ്ചാ....എനിക്കൊരു കാര്യം പറയാനുണ്ട്?? ഞാനെന്ത് ആവശ്യപ്പെട്ടാലും സാധിച്ചതരാമെന്ന് മുത്തശ്ചൻ ഒരിക്കൽ വാക്കു തന്നിട്ടുണ്ട്? ഇന്നേ വരെ ആരോടും സ്വന്തം താല്പര്യങ്ങൾക്കായി ഒന്നും ആവശ്യപ്പെട്ടിട്ടില്ല......

ആദ്യമായി മുത്തച്ഛനോട് ആവശ്യപ്പെടുകയാണ്....?? ഈ വിവാഹത്തിൽ എനിക്ക് താല്പര്യമില്ല.... ദയവു ചെയ്ത് എന്നെ സങ്കടത്തിലാക്കരുത്....?? മറ്റൊരു നിവർത്തിയില്ലേൽ ഇവിടം ഉപേക്ഷിക്കേണ്ടി വരും.....?? മുത്തശ്ചൻ ധർമ്മസങ്കടത്തിലാക്കരുത് തൻ്റെ മുന്നിൽ കൈകൂപ്പി നിൽക്കുന്നവളെ നൊമ്പരത്തോടെ നോക്കി.... കുറച്ചു മണിക്കൂർ കൊണ്ട് അവളേറെ തളർന്നിരുന്നു. ..... അപ്പുവിനെ കാണുമ്പോൾ വിടരുന്ന കണ്ണുകളെ ചുവക്കുന്ന കവിളിണകളെ താനും അറിഞ്ഞിരുന്നു...... അപ്പുവിനെ സങ്കടപ്പെടുത്താതിരിക്കാൻ വേണ്ടിയാണീ ഒഴിഞ്ഞു മാറ്റം.... അല്ലെങ്കിൽ എന്തോ അലട്ടുന്നുണ്ട് ആ മനസ്സിനെ..... രാജ രാജ വർമ്മ ഒരു വാക്കു തന്നാൽ പാലിക്കണമല്ലോ? സമ്മതിച്ചിരിക്കുന്നു.....?? ഞാനിനി ഈ വിവാഹ കാര്യം പറയില്ല. പക്ഷേ അപ്പു നിന്നെ വേണമെന്നു പറഞ്ഞാൽ .. നിനക്കു തന്ന വാക്കു ഞാൻ കാറ്റിൽ പറത്തും.... കെട്ടെടാ താലി ഈ കാന്താരിയുടെ കഴുത്തിൽ എന്നു പറയും.....?? എന്താ സമ്മതമാണോ....?? ജ്വാല ഒന്നുമാലോചിക്കാതെ സമ്മതം എന്നു പറഞ്ഞു.... കാരണം ഒരിക്കലും ഭഗത് സാർ തന്നെ വേണമെന്ന് പറയില്ല.... ഒട്ടൊരു സമാധാനത്തോടെ ജ്വാല പോയതും...... മുത്തശ്ചൻ പൊട്ടിച്ചിരിച്ചു. ഇത് രാജ രാജ വർമ്മയാ കൊച്ചു കാന്താരി.... ചാണക്യൻ.... ബുദ്ധി കൊണ്ട് പല കളികൾ കളിച്ചാണ് ഈ നേട്ടങ്ങളൊക്കെ നേടിയത്..... കമ്പനി കാര്യത്തിൽ കുതികാൽ വെട്ടിയവരെയൊക്കെ ചാണക്യതന്ത്രത്തിൽ വീഴ്ത്തിയിട്ടുണ്ട്.... കാണാൻ പോകുന്ന പുരം കൂട്ടി കണ്ടോന്നേ..... തൻ്റെ സ്വകാര്യതയിൽ തൻ്റെ മോളേ നെഞ്ചോട് ചേർത്തവൻ കിടന്നു. അവൻ്റെ ഓർമ്മ കുമ്പിളിൽ അവളായിരുന്നു. അവൻ്റെ മാത്രം ഭൂമി...അവനിലേക്ക് പതിയെ നിറഞ്ഞ രാഗമായി ചേർന്നവൾ നാണത്താൽ വിടരുന്ന മുല്ല മൊട്ടുകൾ .... ഭാഗി ജനിച്ചിട്ടും താനൊന്നു തൊട്ടാൽ .... അപ്പോഴേ വിറയലോടെ കൂനീകൂടും...

എന്നും ഒരു ചോദ്യമുണ്ടാവും എൻ്റെ നെഞ്ചിൽ പറ്റിച്ചേരുമ്പോൾ.... ന്നെ..... ഇഷ്ടാണോ.....??? നിക്ക് .... പഠിപ്പില്ല..... പരിഷ്കാരമില്ല.... നാലാളുകൂടുന്നിടത്ത് എത്തപ്പെട്ടാൽ പേടിയാ..... വലിയ ആളുകളോട് എങ്ങനെയാ സംസാരിക്കേണ്ടേന്ന് നിക്ക് അറിയില്ല..... വിതുമ്പിയുള്ള കരച്ചിലും തുടങ്ങും.... ടി പൊട്ടിപ്പെണ്ണേ നീ എന്തൊക്കെയാ ഈ കൊച്ചു ഹൃദയത്തിൽ കേറ്റി വച്ചിരിക്കുന്നത്.....?? ഭാഗിയേക്കാൾ കഷ്ടമാണല്ലോ നീ....?? ൻ്റെ ഈ പൊട്ടിപ്പെണ്ണിനെ ഉപേക്ഷിക്കാനോ....?? ഇഷ്ടാടീ ഒരുപാട്..... നിൻ്റെ ഈ കൂട്ടിത്തത്തെ നിഷ്കളങ്കതയെ എല്ലാം.... നെഞ്ചിലേക്കവളെ പൊതിഞ്ഞു പിടിച്ചു കൊണ്ട് പറഞ്ഞു...... ബഹളങ്ങളില്ലാതെ...... ചെറിയ നീരൊഴുക്കു പോലെ ...... പതഞ്ഞുയരുന്ന പ്രണയം ..... ശാന്തമായി ..... ചില നേരത്തെ മൗനങ്ങളോടു പോലും പ്രണയമായിരുന്നു. ഒന്നും പറയാതെ പോയവൾ ........ അന്നും താൻ തൊട്ടപ്പോൾ വിറച്ചിരുന്നവൾ..... ഭാഗിയുടെ ഒന്നാം പിറന്നാൾ...... വീടെല്ലാം ആഘോഷത്താൽ മുഖരിതമായിരുന്നു..... ബിസിനസ്സ് ആവശ്യത്തിനു ചെന്നൈയിൽ പോയ അച്ഛൻ രാത്രി എയർപോർട്ടിൽ എത്തും. അച്ഛനെ കൂട്ടാൻ എയർപോർട്ടിലേക്ക് പോകാൻ തുടങ്ങിയപ്പോഴാ ഭൂമിയും വന്ന് കയറുന്നത്..... നീയിതിപ്പോ എങ്ങോട്ടാ.... പെണ്ണേ .... അച്ഛനെ കൂട്ടീട്ട് വന്നിട്ട് അത്യാവശ്യമായി എനിക്കൊരു മീറ്റിങ് ഉണ്ട്.... അപ്പേട്ടാ .... എനിക്ക് സങ്കടമാവും ട്ടോ ഈ രാത്രിയിലിനി പോണോ....?? പോയിട്ട് വേഗം വരാന്നേ.... പ്രകൃതിയിൽ എന്നെ കാത്ത് ഫ്രെണ്ട്സ് ഉണ്ടെന്നേ.... അന്യമായി പോകുന്ന മരവും മഴയും..... സിമ്പോസിയം ഇപ്പോ തന്നെ നേരമായി...... രാത്രി കാലത്താ ചിമ്പാൻസി .... അവളുണ്ടക്കണ്ണുരുട്ടി പിറുപിറുത്തോണ്ടിരിന്നു...... ഭഗത് ഊറിയ ചിരി അടക്കി വേഗത്തിൽ വണ്ടിയെടുത്തു.... ടൗണിലെ സ്റ്റിച്ചിങ് സെൻ്റർ കണ്ടതും ... അപ്പേട്ടാ ഇവിടെ എന്നെ ഇറക്കിയേര്....?

രാത്രിയെ നിനക്കിതിന് നേരം കിട്ടിയുള്ളോ? ചൂടായതും..... ആള് കണ്ണുനിറച്ചു..... ഇന്നത്തെക്കിനുള്ളതാ.... പാകമല്ല..... തിരക്കിനിടയിൽ ശ്രദ്ധിച്ചില്ല..... അചച്നെ കൂട്ടീട്ടുവാ ഞാനപ്പോഴേക്കും ഇതൊക്കെ ശരിയാക്കി ഇവിടെ നില്ക്കാം... അച്ഛനുമായി തിരികെ വന്നപ്പോൾ അവളെയും കൂട്ടി ..... എനിക്ക് ഇവരെ വീട്ടിൽ എത്തിച്ച് കേക്ക് കട്ടിങും കഴിഞ്ഞ് വേണം പ്രകൃതിയിൽ എത്താൻ.... താൻ ചെന്നാൽ മാത്രമേ അവിടെ പ്രോഗ്രാം തുടങ്ങാൻ സാധിക്കുകയുള്ളു..... അതിൻ്റെയൊരു ടെൻഷനിൽ വല്ലാത്തൊരു സ്പീഡിലായിരുന്നു. വണ്ടി ഓടിച്ചിരുന്നത്..... ബാക്കിലിരുന്ന് പതുക്കെ പോകാനായി ഭൂമി പിറുപിറുക്കുന്നുണ്ടായിരുന്നു..... അച്ഛനാണേൽ ക്ഷീണത്താൽ സീറ്റിൽ ചാരി ഉറങ്ങിയിരുന്നു. ..... പ്രകൃതിയിൽ നിന്ന് ഫ്രണ്ടിൻ്റെ ഫോൺ വന്നതും.... വണ്ടി ഓടിച്ചോണ്ടു തന്നെ.... കോളെടുത്തു.... സംസാരത്തിനിടയിൽ പെട്ടെന്ന് ശ്രദ്ധ മാറിയതും മുന്നിൽ വന്ന ബസിലിടിച്ചു..... എല്ലാം..... എല്ലാം ഞൊടി നേരം കൊണ്ട് ..... അവസാനിച്ചു. അവിടെ തീരുകയായിരുന്നു എല്ലാം... എന്നിലെ പ്രണയവും എല്ലാം.... കൊണ്ടുപോയി എൻ്റെ ജീവനേക്കൂടി... എന്നിലെ എല്ലാത്തിനേയും കൊണ്ടുപോയി....പാഴ്തടി മാത്രമാണിന്നു ഞാൻ..... ഉറക്കത്തിൽ തന്നെ ഒന്നുമറിയാതെ അച്ഛൻ..... ഭഗത് പൊട്ടി.... പൊട്ടി കരഞ്ഞു പോയി.... തൻ്റെ ശരീരത്തും നിറയെ ക്ഷതങ്ങളായിരുന്നു.... രക്തത്തിൽ കുളിച്ചിരുന്നു..... ഒടിഞ്ഞു തൂങ്ങിയ കൈയ്യാൽ ഭൂമിയുടെ മുഖത്തു തൊട്ടതും എന്നത്തേയും പോലെ അവളൊന്നു വിറച്ചു..... പിന്നെയവൾ പറന്നകന്നു...... എന്നെന്നേക്കുമായി എന്നെ കൂട്ടാതെയവൾ പോയി. ""ഒറ്റയ്ക്കിരുന്നെത്ര കാറ്റു ഞാനേൽക്കണം തീരാ നോവുമായി.. ഓർമ്മയിലാഴ്ന്നെത്ര കാതങ്ങൾ നീന്തണം നീയാം തീരമേറാൻ."" 🌹 പീന്നീടുള്ള ദിവസങ്ങളിലൊക്കെ കൂളായി തന്നെ ജ്വാല ഭഗതിനോട് ഇടപെട്ടു..... ഒരുതരത്തിൽ അവനതൊരു ആശ്വാസമായിരുന്നു.....

മുത്തശ്ചനാണേൽ ഇവരെയെങ്ങനെ പൂട്ടാം എന്നുള്ള ഗവേഷണത്തിലാണ്. പഴകിയ വീഞ്ഞിന് വിര്യം കൂടുമെന്നാണല്ലോ....?? കാത്തിരുന്നു തന്നെ കാണണം... ഋതുക്കൾ മെല്ലെ കൊഴിഞ്ഞു പോയിക്കൊണ്ടിരുന്നു....... സ്പന്ദനത്തിലെ ഒരു നാൾ..... ആലിയ എന്ന അല്ലി കൂട്ടി.... ജ്വാല യെ കണ്ട് തുള്ളിച്ചാടുകയാണ്....??? ജാലമ്മേടെ അല്ലി കൂട്ടിയേ.... ജ്വാല മുട്ടുകാലിൽ അവളുടെ മുന്നിൽ കുത്തി ഇരുന്ന് താടിയിൽ പിടിച്ച് കൊഞ്ചിച്ചു..... ജ്വാലയോടൊപ്പം ഋഷിയും ചൈതന്യയും ഉണ്ടായിരുന്നു.... ആ സ്ഥാപനത്തെ അവിടെയുള്ള ഓരോ അംഗങ്ങളേയും അവർക്കു ചുറ്റും പ്രകാശം പരത്തുന്ന ജ്വാലയേയും.... ഋഷി അത്ഭുതത്തോടെ നോക്കി..... പല പ്രായത്തിലുള്ള പെൺകുട്ടികൾ.... ലൈഗീകാതിക്രമം നേരിടേണ്ടി വന്നവർ...... അല്ലിയെ നോക്കിയപ്പോൾ ചിത്തുവിലും നോവായി..... മൂന്നു വയസ്സു മാത്രമുള്ള കുട്ടി.... ഈ കൂട്ടിയെ എന്തിൻ്റെ പേരിൽ ...... ഋഷിയുടെ ശ്രദ്ധയത്രയും തിളക്കമുള്ള ഓരോ മുഖങ്ങളും ആയിരുന്നു..... എല്ലാവരും അവരവരുടേതായ തിരക്കുകളിൽ വ്യാപൃതരായിരുന്നു..... തയ്യൽ യൂണിറ്റുകൾ കുട നിർമ്മാണം... ബാഗ് .. നിർമ്മാണം...... കേക്ക് നിർമ്മാണം.. അങ്ങനെ നീളുന്നവ... രണ്ട് ഏക്കറിൽ ജൈവകൃഷി...... പെൺകുട്ടികൾക്ക് വിദ്യാഭ്യസവും നല്കുന്നുണ്ടിവിടെ.....?? ചിത്തു.... ഇവിടെയുള്ളവരിലധികവും സ്വന്തവും ബന്ധവും ഉള്ളവരാണ്.... ഇന്നവർക്ക് താങ്ങായി ഈ സ്ഥാപനത്തിലുള്ളവരേയുള്ളു....... കരഞ്ഞിരിക്കാനോ തളർന്നിരിക്കാനോ ഇവർക്കാവില്ല..... കാരണം താങ്ങാനും തലോടാനും ആരുമില്ല..... സ്വയം കരുത്തായെങ്കിലേ.... അവർക്ക് അവരെ പരിഹസിച്ച ഈ സമൂഹത്തിനു മുന്നിൽ തലയുയർത്തി .... നില്ക്കാനാവൂ..... അവർ പോരാടുന്നത് തങ്ങളോടു തന്നെയാണ്..... തളരാതെയിരിക്കാൻ തങ്ങളുടെ മനസ്സിൽ പോരാട്ട വീര്യം വളർത്തുകയാണ്..... ഇവിടെയാർക്കും ആരുടേയും സഹതാപം വേണ്ട.... ചില്ലിക്കാശും വേണ്ട .... ഒരാളുടേയും ഔദാര്യത്തിന് അവർ കൈ നീട്ടാറില്ല.... അല്ലി മോളേ കണ്ടില്ലേ..... ചിത്തൂ.... നാടോടി കുട്ടിയാ... അമ്മയും മോളും മാത്രം റോഡരികിലെ വെയിറ്റിംങ്ങ് ഷെഡിലായിരുന്നു. കിടപ്പൊക്കെ ..... ഒരു ദിവസം അമ്മയുടെ തണുത്തുറഞ്ഞ ശരീരമാണ് വെയിറ്റിങ്ങ് ഷെഡിൽ കണ്ടത്......

ചോര പൊടിയുന്ന ശരീരത്തോടെ അല്ലി മോളും..... പനി കൊണ്ടു ഒന്നനങ്ങാൻ പോലും ആവതില്ലാതിരുന്ന ആ അമ്മയെ ക്രൂരമായി പീഡിപ്പിച്ചു.ഒപ്പം ഈ കുഞ്ഞിനേയും.... ഈ മോളേ എന്തിന്? പിഞ്ചുകുഞ്ഞ്..... മാംസളതയും മിനുസമുമേറിയ ശരീരഭാഗങ്ങൾ ആ കുഞ്ഞിനില്ല... ശരീരത്തെ മുഴുപ്പും മിനുപ്പും എടുത്തുകാണിക്കും വിധം വസ്ത്രങ്ങളും ധരിച്ചിരുന്നില്ല.... വശ്യമായ അംഗലാവണ്യത്താലാ കുഞ്ഞാരേയും ആകർഷിച്ചിരുന്നില്ല പിന്നെ എന്താണവൾക്ക് ഇങ്ങനെ സംഭവിച്ചത്.... ചില മനസ്സിൻ്റെ വൈകൃതം അല്ലേ....?? വൈകൃതം പിടിച്ച മനസ്സുള്ളവരിപ്പോഴും സമൂഹത്തിലുണ്ട്..... നമ്മുടെ നിയമം തന്നെയാണ് ഇവനെയൊക്കെ സംരക്ഷിക്കുന്നത്..... പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ നഗ്നപൂജയ്ക്ക് വിധേയമാക്കിയ സ്വാമിമാരൊക്കെ ഇന്നും തിന്നു കൊഴുത്ത് പൂജപ്പുര സെൻട്രൽ ജയിലിലുണ്ട്....... ജ്വാലയുടെ തീ പാറിയ വാക്കുകൾ ഉയർന്നതും വാസന്തി അമ്മ അങ്ങോട്ടു വന്നു.... എന്താ കൂട്ടിയേ....??? എന്തിനാ ഇങ്ങനെ വേദനിക്കുന്നത്...??? ഒന്നുമില്ലെൻ്റെ വാസൂട്ടീ.... സ്നേഹത്തോടെയവൾ അവരെ ചേർത്തു പിടിച്ചു.... അവർ പോയതും .. ചിത്തു അത് വാസന്തി അമ്മയാ എഴുപത്തി എട്ടുവയസ്സുള്ള അവരെ ഇരുപത്തി ആറുവയസ്സുള്ള അയൽക്കാരൻ ക്രൂരമായി പീഡിപ്പിച്ചു...... എന്തൊരു ലോകം അല്ലേ ...?? ചിത്തു ജ്വാലയെ കെട്ടിപ്പിടിച്ച് കരഞ്ഞു..... എനിക്ക് ഒന്നും പറ്റീല്ല.... അല്ലേ.... ജ്വാലേച്ചി..... ഞാൻ ഇനി കരയില്ല... ഋഷിയേട്ടാ ഞാനേ കോളേജിൽ പൊയ്കൊള്ളാം... ചിത്തുവിന് ഒന്നും ഇല്ലല്ലോ .... ആത്മാർത്ഥ സുഹൃത്തായി കണ്ട യാൾ മിസ് ബിഹേവ് ചെയ്തു..... ചിത്തു അവനെ അടിച്ചു കൊണ്ട് പ്രതികരിച്ചു...... ധൈര്യമുള്ള കുട്ടിയല്ലേ ചിത്തൂ...... ജ്വാല അവളുടെ മൂർദ്ധാവിൽ ചുംബിച്ചു..... പിന്നെ ധൈര്യം .... മുറി അടച്ച് അടയിരുന്നവൾക്കല്ലേ ധൈര്യം... ഋഷി ചിരി അടക്കിപ്പിടിച്ചു പറഞ്ഞതും..... പെണ്ണ് കൂർത്തൊരു നോട്ടം വച്ച് കൊടുത്തു....... എൻ്റെ പെണ്ണ്..... ഋഷി നെഞ്ചിൽ തടവി അവളുടെ കുസൃതി ആസ്വദിച്ചു..... ജ്വാലയെ കെട്ടിപ്പിടിച്ച് ....

വാക്കുകൾക്കതീധത്മാണ് ചേച്ചീ... ചേച്ചിയോടുള്ള കടപ്പാട്..... ചെറിയൊരു മുറിവായിരുന്നു..... പക്ഷേ അതെന്നിൽ ഏല്പ്പിച്ച ആഘാതം വളരെ വലുതായിരുന്നു..... എന്നിൽ സ്വാന്തനമായി.... എന്നോടൊപ്പം നിന്ന് .... എനിക്ക് കരുത്തായി.... പറഞ്ഞു വന്നപ്പോഴേക്കും കരഞ്ഞുപോയവൾ..... ജ്വാല ഋഷിയെ കണ്ണു കാണിച്ചു.... ഋഷി ചിത്തുവിൻ്റെ കൈയ്യ് വിരലിൽ കൊരുത്തു പിടിച്ച് പുറത്തേക്ക് നടന്നു..... മുത്തശ്ചൻ്റെ ചാണക്യ തന്ത്രമാണെന്നു തോന്നുന്നു..... ആറടിയിൽ കൂടുതൽ പൊക്കമുള്ള അതിനൊത്ത ശരീരമുള്ള പുരുഷ കേസരി പൊന്നോത്ത് ലാൻഡ് ചെയ്തു...... എപ്പോഴും കുസൃതിയാൽ പുഞ്ചിരിക്കുന്ന മുഖം... കണ്ണുകൾ ആരെയും വലിച്ചടുപ്പിക്കും... അത്രയും കാന്തികത നികേത് .... മുത്തശ്ചൻ്റെ ബന്ധു വാസുദേവിൻ്റെ കൊച്ചുമകനാണ്..... അസാധ്യ പാട്ടുകാരൻ.... എപ്പോഴും ചുണ്ടിൽ പാട്ടിൻ്റെ വരികൾ തത്തി കളിക്കും.... പുറത്തു നിന്നു വന്ന ഭഗതും ഋഷിയും.... പുരുഷ ശബ്ദത്തിൽ ശ്രുതിമധുരമായ പാട്ടു കേട്ടോണ്ടാണ് അകത്തളത്തിലേക്ക് കയറിയത്... ഭഗതിൻ്റെ നോട്ടം ചെന്നിടത്തേക്ക് ഋഷിയും നോക്കി.... ഇവൻ കൈയ്ക്ക് പണി ഒപ്പിക്കും.... ഋഷി മുരണ്ടു.... തുളസിത്തറയിൽ വിളക്കു കൊളുത്തുന്ന ജ്വാലയെ കൊത്തിവലിച്ചുകൊണ്ടാണ് നികേത് പാടുന്നത്..... നിന്റെ നൂപുര മർമ്മരം ഒന്നു കേൾക്കാനായ് വന്നു ഞാൻ നിന്റെ സാന്ത്വന വേണുവിൽ രാഗ ലോലമായ് ജീവിതം നീയെന്റെയാനന്ദ നീലാംബരി നീയെന്നുമണയാത്ത ദീപാഞ്ജലി ഇനിയും ചിലമ്പണിയൂ ....... ജ്വാല കണ്ണടച്ച് തൊഴുതുനില്ക്കുകയാണ്.... നികേതിൻ്റെ ജ്വാലയിലേക്കുള്ള നോട്ടം കാണുംതോറും ഭഗത് അസ്വസ്ഥനാകുന്നുണ്ടായിരുന്നു.....................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story