ഇനിയും പൂക്കാം നിനക്കായ് : ഭാഗം 14

iniyum pookkam ninakkay

എഴുത്തുകാരി: ബിജി

തുളസിത്തറയിൽ വിളക്കു കൊളുത്തുന്ന ജ്വാലയെ കൊത്തിവലിച്ചുകൊണ്ടാണ് നികേത് പാടുന്നത്..... നിന്റെ നൂപുര മർമ്മരം ഒന്നു കേൾക്കാനായ് വന്നു ഞാൻ നിന്റെ സാന്ത്വന വേണുവിൽ രാഗ ലോലമായ് ജീവിതം നീയെന്റെയാനന്ദ നീലാംബരി നീയെന്നുമണയാത്ത ദീപാഞ്ജലി ഇനിയും ചിലമ്പണിയൂ ......."" ജ്വാല കണ്ണടച്ച് തൊഴുതുനില്ക്കുകയാണ്.... നികേതിൻ്റെ ജ്വാലയിലേക്കുള്ള നോട്ടം കാണുംതോറും ഭഗത് അസ്വസ്ഥനാകുന്നുണ്ടായിരുന്നു..... ട്രെയിൻ യാത്രയുടെ ആലസ്യത്തിലായിരുന്നു പൊന്നോത്ത് തറവാട്ടിലുള്ളവർ..... ഇതിപ്പോ എല്ലാവരും കൂടിയൊരു യാത്ര.... ശുരുവായൂരപ്പൻ്റെ മണ്ണിലേക്ക്..... കായാമ്പുവർണ്ണനെ കാണാൻ .... നന്ദിനിയൊഴിച്ച് എല്ലാവരുമുണ്ട്.... ഈ യാത്രയ്ക്കുള്ള കാരണം ..... അപ്പച്ചി ചികിത്സയുടെ മികവുകൊണ്ടും ..... അവരിലേക്കാഴ്ന്നിറങ്ങുന്ന ..... ഏറെ പ്രീയപ്പെട്ടവരുടെ സ്നേഹച്ചൂടിനാലും..... ഇപ്പോൾ മെല്ലെ നടക്കാമെന്നായിട്ടുണ്ട്..... നടക്കാനായപ്പോൾ ഒറ്റ ആഗ്രഹമേ ഉള്ളായിരുന്നു..... കള്ള കണ്ണനെ ദർശിക്കണം..... സന്ധ്യാനേരം ആയി ഗുരുവായൂർ എത്തുമ്പോൾ ....ഗുരുവായൂരുള്ള അവരുടെ തന്നെ അപ്പാർട്ട്മെൻ്റിൽ...... രാത്രി തങ്ങി കാലത്ത് നിർമ്മാല്യവും വാകച്ചാർത്തും ദർശിക്കാനാണ് തീരുമാനം ..! പെൺപടകൾ ജ്വാലയും അപ്പച്ചിയും ചിത്തുവും നമ്മുടെ കുഞ്ഞിപ്പെണ്ണും ഒരു റൂമിലേക്ക് കയറി.... വലിയൊരു മുറി .... രണ്ട് ബെഡ്ഡം ഉണ്ട്.... ""ഉഷാർ... ചിത്തു പറഞ്ഞതുമല്ല ഇട്ടിരുന്ന ഡ്രെസ്സ് പോലും മാറ്റാതെ ബെഡ്ഡിലേക്ക് വീണു......

തുടയ്ക്കൊരു കൊട്ടു കൊടുത്തുകൊണ്ട് ഫ്രഷാകാൻ തള്ളിവിട്ടു..... കുഞ്ഞിപ്പെണ്ണാണേൽ നല്ല ഉറക്കം ആൺ പ്രജകൾ തമ്മിൽ തല്ലിയോ .. ഇനി എന്തൊക്കെ കാട്ടി കൂട്ടിയോ....?? സോമരാജൻ്റെ കടുത്ത നിർബന്ധത്തിൽ ചിൻമയും ഒപ്പം ഉണ്ട്.... മുത്തശ്ചനുമായി അവർ മൂന്ന് പേരും ഒരു റൂമിൽ കയറി... ഇനിയാണല്ലോ മെയിൻ പാർട്ടീസ് ..... ഋഷിയാണേൽ നികേതിൻ്റെ ഒപ്പം ഒരു മുറിയിൽ കിടക്കുന്നതിൻ്റെ ഏനക്കേടിൽ വെരുകിനെപ്പോലെ ബാൽക്കണിയിലൂടെ നടക്കുകയാണ്,,,,, ഭഗത് ഇതിലൊന്നും പെടാതെ ഹാളിലെ സോഫാ കം ബെഡിൽ കമഴ്ന്ന് കിടപ്പുണ്ട്...... എന്തോ ശരീരത്ത് വീഴുന്നത് അറിഞ്ഞിട്ടാണ് ഭഗത് കണ്ണു തുറന്നത് .... ബെഡ് ലാമ്പിൻ്റെ അരണ്ട വെളിച്ചത്തിൽ മനസ്സിലായി..... ഋഷിയാണ്..... ""എന്തോന്നാടാ എൻ്റെ മണ്ടയ്ക്കാണോ വീഴുന്നത്....." "ഭഗത് അരിശത്തോടെ ചോദിച്ചു. ""ൻ്റെ ....പൊന്നോ ബോധം പോയി മുറിയിൽ നിന്ന് എഴുന്നേറ്റു വന്നതാ...."" ""പാതിരാത്രി രണ്ട് മണിക്ക് അവൻ്റെ അമ്മൂമ്മേടെ കച്ചേരി....."" ഋഷിയുടെ ചെവിയിലാണേൽ പഞ്ഞിയും തിരുകിയിട്ടുണ്ട്..... ഭഗത് ശ്രദ്ധിച്ചപ്പോൾ തൊട്ടടുത്ത മുറിയിലിരുന്ന് നികേത് ഉറക്കെ പാടുകയാണ്.... ഉം.ഉം.ഉം... ആ... ആ.ആ.ആ.ആ...ആ നാ നാ നാ നാ...സഗമപനിസ സനിധപമഗരിനി സാ നഗുമോ ഓ മു ഗനലേ നി നാ ജാലി തെലിസിനഗുമോ ഓ മു ഗനലേ നി നാ ജാലി തെലിസിനനു ബ്രോവാ രാധാ ശ്രീ രഘുവര നി കച്ചേരിയൊക്കെ കൊള്ളാം പക്ഷേ പാതിരാത്രി ....

ഭഗത് വീണ്ടും കമഴ്ന്നു കിടന്നു.... ഋഷിയുടെ പല്ല് ഞെരിഞ്ഞമരുന്ന ശബ്ദം കേൾക്കാമായിരുന്നു. പുലർച്ചെ മൂന്നു മണിക്കു തന്നെ എല്ലാവരും റെഡിയായി... വയലറ്റ് കരസെറ്റുമുണ്ടുടുത്ത് ജ്വാലയും ഇറങ്ങി വന്നു. കുഞ്ഞിപ്പെണ്ണ്പട്ടുപാവാടയിൽ തിളങ്ങി. ചിത്തു ദാവണിയുടുത്തു.... അതി മനോഹരിയായിരുന്നു..... നമ്മുടെ ആമ്പിള്ളാര് ഇറങ്ങി വന്നപ്പോഴായിരുന്നു കണ്ണു തള്ളിയത്? പൂരത്തിനിറങ്ങുന്ന ഗജകേസരികളെപ്പോലെ .... എന്നാ ഒരു തലയെടുപ്പാന്നേ....! ഭഗതും ഋഷിയും നികേതും പിന്നെ ചിത്തുവും..... സ്വർണ്ണ കരയുള്ള മുണ്ടുടുത്ത്.... നേര്യത് പുതച്ച്...! എയറു പിടിച്ചാനടപ്പെങ്കിലും ഭഗതിനാണ് ഏടുപ്പ് കൂടുതൽ..... ഒറ്റക്കല്ല് കടുക്കനും നെഞ്ചിലെ ചുരുണ്ട രോമങ്ങൾക്കുള്ളിൽ പിണഞ്ഞു കിടക്കുന്ന ഏലസ്സും അലസമായി നെറ്റിയിലേക്ക് ചിതറിക്കിടക്കുന്ന മുടിയും ക്ലാസ് ലുക്ക് നല്കിയിരുന്നു..... കാളിന്ദി പ്രണയിച്ച കായാമ്പുവർണ്ണൻ്റെ തിരുനടയിൽ നിർമ്മാല്യവും കണ്ട്.... വാകച്ചാർത്തിൽ മയങ്ങി എത്ര നേരം തൊഴുകൈയ്യാൽ നിന്നുവെന്നറിയില്ല..... അന്തരീക്ഷത്തിൽ ഹരിനാമകീർത്തനം...... അലയടിച്ചു കൊണ്ടിരുന്നു. ഇടയ്ക്കയിലെ നാദബ്രഹ്മത്തെ പുൽകുവാനെന്നോണം ജ്വാല കണ്ണടച്ചു.... കർപ്പൂരത്തിൻ്റെയും ചന്ദനത്തിനെത്തും തുളസിക്കതിരുകളുടേയും സമ്മിശ്ര ഗന്ധം .... ആ ഗന്ധത്തിലലിഞ്ഞു പോയവൾ..... കണ്ണൻ്റെ വൃന്ദാവനം.... ഇവിടെ എവിടെയോ മഞ്ഞപ്പട്ടുചേല ചുറ്റിയ .... മയിൽപ്പീലിയിൽ പ്രണയത്തെ ഒളിപ്പിച്ച സുന്ദരരൂപം..... കുസൃതികളൊപ്പിച്ചു..... മറഞ്ഞിരിക്കുന്നുണ്ടാവാം.... മാനവഹൃദയങ്ങളിൽ പ്രണയം നിറച്ചും..... വിരഹത്തിൻ്റെ നെരിപ്പോടു കത്തിച്ചും.... കള്ളച്ചിരിയോടെ നോക്കിയിരുപ്പുണ്ടാവാം..... ""എന്തിനാണ് മഹാനുഭവാ..... നീയിങ്ങനെ ഹൃദയങ്ങളിൽ പ്രണയചഷകം നിറയ്ക്കുന്നത്...... നീയും വിരഹ ചൂടറിഞ്ഞവനില്ലിയോ.....??

ചിലരെ.... ചിലരെ അത്രമേൽ പ്രീയപ്പെട്ടവരാക്കുന്നതെന്തിനാ..... എവിടെ തിരിഞ്ഞാലും..... അവരുടെ മുഖം മാത്രം മിഴികളിൽ നിറയ്ക്കുന്നതെന്തിനാ.....?? ആ സാമിപ്യത്തിനായി കാലങ്ങളോളം കാത്തിരിക്കുന്നതെന്തിനാ.....??? ഒരിക്കലും.... ഒരിക്കലും സ്വന്തമാക്കാനാവില്ലെന്നറിഞ്ഞിട്ടും ഹൃദയത്തിൽ നിന്ന് പറിച്ചു കളയാനാവത്തത് എന്താ....? വാകച്ചർത്ത് കണ്ട് തൊഴുമ്പോൾ ജ്വാലയുടെ കണ്ണൊന്ന് തുളുമ്പിയോ....? തൊഴുത് തിരിഞ്ഞതും പുറത്തേക്കിറങ്ങാനുള്ള തിരക്കുo കൂടി....പിന്നിൽ നിന്നാരോ തള്ളിവിട്ടതും..... ആരിലോ ചെന്നിടിച്ചു നിന്നു...... രോമാവൃതമായ നെഞ്ചിൽ മുഖം ചേർന്നു...... തിരക്കിൽ വീണുപോകാതിരിക്കാൻ അള്ളിപ്പിടിച്ചു..... ""തൻ്റെ ഹൃദയത്തിൻ്റെ താളം തെറ്റിയപ്പോഴേ തിരിച്ചറിഞ്ഞു .... ആ നെഞ്ചിൻ്റെ ഉടമയെ പിച്ചിപ്പൂവിൻ്റെ ഗന്ധം അവളുടെ മൂക്കിൽ ഇരച്ചു കയറി..... അയ്യോ.... പെട്ടെന്നവൾ അടർന്നു മാറി.... സോറി.... തിരക്കിൽ .... വന്നിടിച്ചതാ....."" അവനാണേ അവളെ ശ്രദ്ധിക്കാതെ മുന്നോട്ടു നടന്നു..... ""ഇതെന്താ ഈ തിരക്കിൽ ചുറ്റിത്തിരിയുന്നെ ....?? വന്നേ..... നികേത് അവളുടെ കൈവിരലിൽ പിടിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി......"" ""അപ്പുവേ ഇവൻ കൊള്ളാല്ലേ ..... അവൾ തിരക്കിൽപ്പെട്ടപ്പോൾ കണ്ടില്ലേ എത്ര കരുതലോടെയാ കൊണ്ടു പോകുന്നേന്ന്? രണ്ടു പേരും നന്നായി ചേരും ല്ലേ? രാജ രാജ വർമ്മ കൊച്ചു മോനേ പാളി നോക്കി.... അവൻ പുശ്ചത്തോടെ തിരിഞ്ഞു നടന്നു. ... ""ൻ്റെ ഗുരുവായൂരപ്പാ ഈ വയസ്സാംകാലത്ത് നീ എന്നെക്കൊണ്ട് ആടിക്കുന്ന ലീലകളേ....."" ജ്വാല നികേതിനൊപ്പം പുറത്തിറങ്ങിയതും അപ്പച്ചിയും ഭാഗിക്കുട്ടിയും തിരക്കൊഴിഞ്ഞൊരിടത്ത് ഇരുപ്പുണ്ട്. ഋഷിയും ചിത്തുവും കണ്ണൻ്റെ പ്രതിമ വില്ക്കുന്ന കടയിൽ നില്പ്പുണ്ട്.... ജ്വാലയും സ്വന്തമാക്കി മയിൽപ്പീലിയും.... പിന്നൊരു ഇടയ്ക്കയും....

ഇടയ്ക്ക വാങ്ങിയപ്പോൾ അവൾ കണ്ണുകളാൽ ആരെയോ തേടി.... ദൂരെയൊരിടത്ത് ഫോണിൽ നോക്കിയിരിക്കുന്ന ഭഗതിനെ കണ്ടതും ... മാനം തെളിഞ്ഞ പോലെ ചുണ്ടിലൊരു ചിരി പൊടിഞ്ഞു. ചിൻമയ് ആണേൽ ആരോടും മിണ്ടാതെ കൂനിക്കൂടി ഇരുപ്പുണ്ട്..... തിരക്കും ശബ്ദവുമൊക്കെ അവനെ അസ്വസ്ഥനാക്കുന്നുണ്ടായിരുന്നു..... ജ്വാല അവനടുത്തേക്ക് പോയി .... ആള് കണ്ണടച്ചിരിക്കുകയാണ്. ഇലച്ചീന്തിലെ ചന്ദനം തൊടാൻ പോയതും പെട്ടെന്നവൻ കൈ തട്ടി... കണ്ണു തുറന്നു നോക്കിയപ്പോൾ സ്നേഹം നിറച്ച മുഖവുമായി ജ്വാലയെ കണ്ടതും കൈ താഴ്ന്നു..... ജ്വാല അവൻ്റെ നെറ്റിയിൽ ചന്ദനക്കുറി വരച്ചു..... അവൻ്റെ മുടിയിഴകളെ വെറുതെ തഴുകി കൊടുത്തിട്ട് അവനിൽ നിന്ന് കുറച്ച് മാറിയിരുന്നു.... വീണ്ടും അവൻ കുനിഞ്ഞിരിക്കാൻ തുടങ്ങി.... കുഞ്ഞിപ്പെണ്ണാണേൽ.... ചിന്മയ് ഇരുന്ന പടിക്കെട്ടിനു താഴെ കുത്തിയിരുന്ന് കള്ളച്ചിരിയോടെ കുനിഞ്ഞിരിക്കുന്ന അവൻ്റെ മുഖം കാണാനായി കള്ളച്ചിരിയോടെ ചാഞ്ഞും ചരിഞ്ഞും നോക്കുന്നുണ്ട്.... ഇടയ്ക്കിടയ്ക്ക് ചീനുവിൻ്റെ നോട്ടവും അവളിൽ പാളി വീഴുന്നുണ്ട്... ചിൻമയ് ആനക്കമ്പക്കാരനാണെന്ന് അറിഞ്ഞു കൊണ്ടാണ് ആനക്കോട്ടയിലേക്ക് പോയത്..... കുഞ്ഞിപ്പെണ്ണും ഗജവീരൻമാരെ കണ്ട് തുള്ളിച്ചാടി.... അല്ലെങ്കിൽ തന്നെ ആർക്കാണ് കരിവീരൻമാരെ ഇഷ്ടമല്ലാത്തത്? അതുവരെ മൂടിക്കെട്ടിയിരുന്ന ചീനുവിൻ്റെ മുഖം ഒന്നു തെളിഞ്ഞതു കാണാമായിരുന്നു...... നികേത് ആണേൽ വേണ്ടതിനും ...വേണ്ടാത്തതിനും ജ്വാലയുടെ അഭിപ്രായവും ചോദിച്ച് പിന്നാലെ നടക്കും. ഒഴിവാക്കും വിധം സംസാരിച്ചാലും ഉടുമ്പ് പിടിച്ച മാതിരി പിന്നിൽ നിന്ന് പോകില്ല......

അവളുടെ മുഖത്തെ അനിഷ്ടം കണ്ടാലും നികേത് കുലുങ്ങില്ല..... ഇത്രമാത്രം ആത്മാർത്ഥത കാണിക്കാൻ എന്ത് ഓഫാറാണാവോ മുത്തശ്ചൻ പ്രഖ്യാപിച്ചേക്കുന്നത്...???? ജ്വാലയുടെ വൈഷമ്യം മനസ്സിലായതും ഋഷിയും ചിത്തുവും ജ്വാലയോടൊപ്പം നിന്നു..... ദൂരെയൊരു മരത്തണലിൽ മുത്തശ്ചനും.... അച്ഛനും പിന്നെ അപ്പച്ചിയും എന്തൊക്കെയോ സംസാരിച്ചു ചിരിക്കുന്നത് കാണാമായിരുന്നു..... ഭക്ഷണം കഴിക്കാനായി വെജിറ്റേറിയൻ ഹോട്ടലിൽ കയറിയപ്പോഴാണ് ജ്വാല ഒന്നും വേണ്ടാന്നും പറഞ്ഞിരിന്നു. വ്രതത്തിലാണെന്നു പറഞ്ഞപ്പോൾ.... ഭഗതും അവളെയൊന്നു നോക്കി... ""നികേതാണേൽ ഞാനും ഇന്ന് വ്രതത്തിലാ.... "' ചെയറിൽ നിന്നെഴുന്നേറ്റ് ജ്വാലയുടെ അരികിലേക്ക് നടന്നു...... ഇവനെൻ്റെ കൈ കൊണ്ട് തീരും.... ഋഷി മുഷ്ടി ചുരുട്ടി...."" ""അപ്പൂ നിനക്കൊന്നും തോന്നുന്നില്ലേടാ..... അവനാ കൊച്ചിന് സ്വൈര്യം കൊടുക്കാതെ പിന്നാലെ കൂടിയേക്കുകയാ....."" ""എനിക്കെന്തു തോന്നാൻ... കടുപ്പിച്ച് പറഞ്ഞിട്ട് ഭഗത് അവിടെ നിന്നു പോയി '...."" ഹോട്ടലിൽ നിന്നിറങ്ങി അപ്പാർട്ടുമെൻറിലേക്ക് പോയി. .. എല്ലാവരും മടക്കയാത്രയ്ക്കായി തയ്യാറാവുകയായിരുന്നു..... ബാൽക്കണിയിലിറങ്ങി പുറത്തേക്ക് നോക്കി ക്ഷേത്രത്തിലെ കൊടിമരവും ഗോപുരവും താഴികക്കുടവും കാണാമായിരുന്നു..... ഈ നേരമിത്രയും മനസ്സ് മഞ്ഞിൻ കണം പോലെ കുളിർന്നിരുന്നു..... നറു ചന്ദനത്തിൻ്റെ തണുപ്പു പോലെ ശാന്തത..... ഓരോ പകലുകളിലും രാത്രികളിലും ആരുമറിയാതെ പിടയുന്ന മനസ്സുമായി കാലങ്ങളായി സഞ്ചരിക്കുകയാണ്..... ഓരോരുത്തരുടെ മുന്നിലും പലവിധ വേഷങ്ങൾ ആടി തിമിർക്കുകയാണ്.....

ഞാനെന്ന വ്യക്തിയെ ആരുടെ മുന്നിലും തുറക്കാതെ പൊതിഞ്ഞു പിടിച്ചിരിക്കുന്നു...... എത്ര ഭീകരമാം വിധം എന്നിലെ ബാല്യം തളച്ചിട്ടിരിക്കുന്നു..... ഇപ്പോഴും ആ ഇരുണ്ട ഇരുമ്പഴിക്കുള്ളിലെ മൂത്രച്ചൂരിൻ്റെ ദുർഗന്ധം എന്നെ തളർത്തുന്നുണ്ട്.... ഏഴാം വയസ്സിലാണെന്നു തോന്നുന്നു. ദേഹമാസകലം ചിരങ്ങ് ..... ചീഞ്ഞ ശവത്തിൻ്റെ ഗന്ധമായിരുന്നു ..... മുറിവുകളിൽ നിന്നൊക്കെ പഴുപ്പും വെള്ളവും ഒലിച്ച് .... ഒന്നുറങ്ങാനാവാതെ ..... നീറുന്ന വേദനയുമായി.... എത്ര ദിനരാത്രങ്ങൾ.... ആരുമില്ലാരുന്നു..... ഒന്നു തലോടാൻ ...... കാത്തിരുന്നു..... ആരെങ്കിലും വരുമെന്ന്? വെറുതെ... വെറുതെ.... ഓരോ പാഴ്കിനാവുകൾ....."" ""ജ്വാലാ........."" ""മമ്ഹാ .... ഒന്നു....ഞെട്ടിയവൾ.... മിഴികളിൽ ഈറൻ പാട നിറഞ്ഞതിനാൽ മിഴികൾ അമർത്തി തുടച്ചവൾ...... മിഴികൾ തുറക്കാതെ തന്നെ അവൾക്ക് മനസ്സിലായി ...."" ഭഗത് .....! കൈയ്യിലൊരു കൂടയുണ്ടായിരുന്നു അതവൾക്കു നേരെ നീട്ടി...... അവൻ്റെ മുഖത്തോട്ട് ഒന്നു നോക്കി ..... എന്തിനോ .... ഒരു വീർപ്പുമുട്ടൽ ആ മുഖത്തുണ്ടായിരുന്നു....... ഒരു ചെറുനോവ്.....! ജ്വാല ആ കൂടവാങ്ങിയതും അവൻ തിരിഞ്ഞു നടന്നു...... കൂടയിൽ ഫ്രൂട്സ് ആയിരുന്നു. .... അവളെന്തിനായിരിക്കാം കരഞ്ഞത്....?? ആവശ്യമില്ലാതെ കണ്ണു നിറയ്ക്കുന്നൊരാളല്ല..... എന്തെങ്കിലും പ്രശ്നം അവളെ അലട്ടുന്നുണ്ടോ? അവനറിയാതെ തന്നെ അവനിലും നോവ് പിടിമുറുക്കുന്നുണ്ടായിരുന്നു....!! പൊന്നോത്ത് മഠത്തിൽ നന്ദിനിയുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ടിട്ടാണ് എല്ലാവരും അകത്തളത്തിലേക്ക് പാഞ്ഞു വന്നത്.... "'ഇതെന്താ സത്രമാണോ എല്ലാവരും ഇവിടെ കയറി നിരങ്ങാൻ..... എന്താ നന്ദിനി പുതിയ കണ്ടുപിടിത്തം....??

ഒരിക്കലും സ്വസ്ഥത തരില്ലേ? മുത്തശ്ചൻ അസ്വസ്ഥനായി എന്താ നന്ദിനി എന്താ പ്രശ്നം ശ്രീദേവിയും പതിയെ നടന്നു വന്നു..... ജ്വാലയും ഭഗതും പിന്നെ ചിൻമയും ഒഴികെ ബാക്കി എല്ലാവരും അകത്തളത്തിൽ ഉണ്ടായിരുന്നു...... ""അച്ഛനെന്താ ആളെ കളിയാക്കുകയാണോ? അന്തസ്സ് കളഞ്ഞ് ജീവിക്കാൻ നന്ദിനിയെ കിട്ടില്ല..."" ഇവനെന്താ ഇവിടെ കാര്യം.....?? നികേതിനെ ചൂണ്ടിക്കാട്ടി നന്ദിനി ദേഷ്യപ്പെട്ടു......?? ഒരുത്തിയാണേൽ ആരേ വലവീശിപ്പിടിക്കാമെന്നു പറഞ്ഞു നടക്കുകയാ.... ഏതു നേരവും ഇവൻ്റെ പിന്നാലെയാ മറ്റവള്.....?? ഇതൊക്കെ കണ്ട് എൻ്റെ കുട്ടികളും കൂടീ ചീത്തയാകാൻ ഞാൻ സമ്മതിക്കില്ല....."" ""ഓ ... പിന്നേ ... എന്നു പറഞ്ഞാൽ മക്കളെ അങ്ങനെ നോക്കുന്നൊരു അമ്മയല്ലേ...... ഋഷി പിറുപിറുത്തു....."" "ടാ... ഋഷി നിനക്ക് വീട്ടിൽ പോകാറായില്ലേ....?? ഓപ്പ ഇന്നലെ കൂടി അന്വേഷിച്ചു..... സ്വന്തം ആങ്ങളയുടെ മകനായിട്ടു കൂടി.... ഋഷി ചിത്തുവിൻ്റെ പിന്നാലെ നടക്കുന്നത് ഇഷ്ടമല്ലായിരുന്നു. നന്ദിനിക്ക് ലക്ഷ്യം പലതായിരുന്നു......! ""അമ്മായിടെ കുടുംബത്തിൽ അട്ടിപ്പേറുകിടക്കാൻ വന്നതൊന്നുമല്ല..... അപ്പു പറഞ്ഞിട്ടാ ഇവിടെ നില്ക്കുന്നത്... പിന്നെ കുറേ മനപ്പായസം ഉണ്ണുന്നുണ്ടല്ലോ....? ഒന്നും നടക്കാൻ പോകുന്നില്ല.....? ഋഷി അമർഷത്തോടെ പറഞ്ഞിട്ട് അവിടെ നിന്നു പോയി... "അച്ഛാ....ചിത്തുവിൻ്റെ കല്യാണം ഉടനെ നടത്തണം...?? നന്ദിനി രാജ രാജ വർമ്മയോട് ആവശ്യപ്പെട്ടു.....?? അതെന്താ ഇത്ര പെട്ടെന്ന് അവൾ പഠിക്കുകയല്ലേ?

മുത്തശ്ശൻ്റെ പിരികം ചുളിഞ്ഞു....! "വേണം.... എത്രയും പെട്ടെന്ന്....?? നന്ദിനി കരുതിക്കൂട്ടീ പറഞ്ഞു....." "നന്ദിനി..... ചിത്തു.... അവൾ ചെറിയ കുട്ടിയല്ലേ.....? സോമരാജൻ ഭാര്യയെ ദയനീയതയോടെ നോക്കി..."" നന്ദിനി ഒന്നും പറയാതെ പുശ്ചത്തോടെ ചിറി കോട്ടി കൊണ്ട് നടന്നകന്നു. ഇവളെന്തോ തിരക്കഥ മെനയുന്നുണ്ട്.....? പൊന്നോത്ത് മoത്തെ അപ്പാടെ വിഴുങ്ങാനുള്ള എന്തോ ഒന്ന്....? മുത്തശ്ചൻ ചിന്താകുലനായി ... ഇതൊന്നുമറിയാതെ ഭഗത് കുഞ്ഞിപ്പെണ്ണുമായി തൻ്റെ സ്വകാര്യതയിലായിരുന്നു.....!! ഭൂമീ..... പേരുപോലെ കുളിരു തോന്നുന്ന പൊട്ടിപ്പെണ്ണ്.....! അവൾ തന്നിലേക്ക് ഇറങ്ങി വരുക അല്ലായിരുന്നു..... താനവളിലേക്ക് ഒഴുകുകയായിരുന്നു.... കരിമഷി പടർന്ന മിഴിയിണകളാൽ പരിഭവം പറയാതെ പറയുമായിരുന്നു.... ഒറ്റക്കൽ കരിനീല മുക്കുത്തിയിൽ എന്നെ തളച്ചിടുമായിരുന്നു.... ഞാനെന്ന ലോകം മാത്രമേ അവൾക്കറിയുമായിരുന്നുള്ളു..... അതറിഞ്ഞാൽ മതിയവൾക്ക്... എൻ്റെ ഇഷ്ടങ്ങൾക്കായുള്ള യാത്രയിൽ രണ്ടാഴ്ചയൊക്കെ വീട്ടിൽ വരാനെ കഴിയുമായിരുന്നില്ല.... അപ്പോഴും അവൾ ഒരു വാക്കു കൊണ്ടു പോലും പരിഭവം പറയാതെ..... നൊമ്പരപ്പെടുത്താതെ കാത്തിരിക്കും.... അവളിലേക്കു ചേക്കേറുന്ന രാവുകൾക്കായി..... ഭൂമീ.... നീയില്ലായ്മയിൽ നീറുകയാണ്... കണ്ണെരിഞ്ഞ് തുള്ളികൾ അവൻ്റെ കവിളിനെ തഴുകി മൃതിയടഞ്ഞു.....

പലനാളലഞ്ഞ മരുയാത്രയിൽ ഹൃദയം തിരഞ്ഞ പ്രിയസ്വപ്നമേ മിഴിക‍ൾക്കു മുമ്പിലിതളാർന്നു നീ വിരിയാനൊരുങ്ങി നിൽക്കയോ വിരിയാനൊരുങ്ങി നിൽക്കയോ പുലരാൻ തുടങ്ങുമൊരു രാത്രിയിൽ തനിയേ കിടന്നു മിഴിവാർക്കവേ ഒരു നേർത്ത തെന്നലലിവോടെ വന്നു നെറുകിൽ തലോടി മാഞ്ഞുവോ നെറുകിൽ തലോടി മാഞ്ഞുവോ നന്ദിനി പതിവില്ലാതെ രാജരാജവർമയുടെ അറയിലേക്ക് ചെന്നു...... ഇക്കാലയളവിൽ ഒന്നോ രണ്ടോ വട്ടം മാത്രം ഇങ്ങനൊരു വരവ് ഉണ്ടായിട്ടുള്ളു..... ക്ഷീണത്താൽ ഉച്ചമയക്കത്തിലാരുന്നു രാജരാജവർമ്മ... എപ്പോഴോ കണ്ണു തുറന്നു നോക്കിയ അദ് ദേഹം കാണുന്നത് വലിഞ്ഞു മുറുകിയ ഭാവത്തോടെ കട്ടിലിൻ്റെ കാല്ക്കൽ കൈ രണ്ടും നെഞ്ചത്ത് പിണച്ചു വച്ചിരിക്കുന്ന നന്ദിനിയെ ആണ്....??? രാജ രാജ വർമ്മയ്ക്ക് നന്ദിനിയെ കണ്ടപ്പോൾ അമ്പരപ്പോ അത്ഭുതമോ അല്ല തോന്നിയത് ഭയമാണ്.... നന്ദിനിയെന്ന കുശാഗ്രബുദ്ധിക്കാരിയോടുള്ള ഭയം..... ഒരിക്കൽ ഇവൾ തന്നെ അടിയറവ് പറയിച്ചതാണ്..... ഇതിപ്പോ എന്തിനുള്ള പുറപ്പാടാണ്....?? അച്ഛൻ നന്നായി ചിന്തിച്ചു കൂട്ടുന്നുണ്ടല്ലോ....?? നന്ദിനി കൗശലത്തോടെ ചിരിച്ചു.... എന്താ നന്ദിനി ഇങ്ങോട്ട്.... യാതൊരു ഭാവമാറ്റവും ഇല്ലാതെ മുത്തശ്ചൻ ചോദിച്ചു...?? ചിത്തുവിൻ്റെ കല്യാണം നടത്തണം അപ്പുവുമായി....! ഇതു നടന്നില്ലെങ്കിൽ അറിയാല്ലോ നന്ദിനിയെ....?? മുത്തശ്ചനിൽ നടുക്കം നിഴലിച്ചു....................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story