ഇനിയും പൂക്കാം നിനക്കായ് : ഭാഗം 16

iniyum pookkam ninakkay

എഴുത്തുകാരി: ബിജി

പക്ഷേ...... കുട്ടീ .... ആ മക്കൾക്കു വേണ്ടി നിന്നോട് അപേക്ഷിക്കാനാ ഞാനിപ്പോൾ വന്നത്..... സ്വർത്ഥതയാണ് അറിയാം... എൻ്റെ മോൾക്കു വേണ്ടി എനിക്കിതു ചെയ്തേ പറ്റു..... എൻ്റെ കുടുംബം തകരാതിരിക്കാൻ എനിക്കിതേ നിവർത്തിയുള്ളു.... പൊന്നോത്ത് മഠത്തിൻ്റെ അസ്ഥിവാരം തോണ്ടാതിരിക്കാൻ ഇതേ വഴിയുള്ളു...... കുട്ടി അപ്പൂനേ മറക്കണം....? ഇവിടുന്ന് പോകണം..... എന്നെന്നേയ്ക്കുമായി.... ആരെയും തേടി വരരുത്..... ആരെയും......!! ചുഴറ്റിയടിക്കുന്ന ചുഴലിക്കാറ്റ് ചുറ്റും കൊടുമ്പിരി കൊണ്ടു..... മനസ്സ് പുകയുന്നു..... ചിലപ്പോൾ താഴെ വീണു പോയേക്കാം...... നീ വീഴരുത്..... നീ തോല്ക്കരുത്.... ആരോ ഉരുവിടും പോലെ.... അത് അവളുടെ ഹൃദയം അവളോട് മന്ത്രിക്കുന്നതായിരുന്നു..... പിൻതിരിഞ്ഞു നോക്കിയാൽ .... നിറയെ വെല്ലുവിളികൾ ..... പ്രതിസന്ധികൾ..... ഞാൻ കുട്ടിയോട് സംസാരിച്ചത് ആരും അറിയണ്ട അച്ഛൻ പോലും..... സോമരാജൻ തിരിഞ്ഞതും .... ജ്വാല വിളിച്ചു...... സാറൊന്നു നിന്നെ.....? സാറു പറഞ്ഞതു മുഴുവൻ ഞാൻ കേട്ടു..... എനിക്ക് പറയാനുള്ളത് കൂടീ കേട്ടേ പറ്റുകയുള്ളു.... ഇനി ഒരിക്കലും സാറിന് എന്നോട് സംസാരിക്കേണ്ടി വരില്ല... ഞാൻ തിരിച്ചു പോകേണ്ട സമയം എത്തിയിരിക്കുന്നു..... അതെനിക്ക് നന്നായി അറിയാം..... ഞാനിവിടെ ശ്രീദേവി തമ്പുരാട്ടിയെ നോക്കാനെത്തിയ ഹോംനേഴ്സാണ് ..... തമ്പുരാട്ടിയുടെ ഹെൽത്ത് ഓകെ ആയതിനാൽ ഇവിടെ തുടരേണ്ട ആവശ്യം എനിക്ക് ഇല്ല..... ചിലത് കണ്ടപ്പോൾ കുറച്ചു ദിവസം കൂടി ഇവിടെ നിന്നു പോയി..... ചില നോവുകൾ കാണുമ്പോൾ ഇട്ടെറിഞ്ഞ് പോകാൻ സാധിച്ചില്ല.... ഒരു മൊട്ടുസൂചി പോലും ജ്വാലയ്ക്ക് പൊന്നോത്തു മഠത്തിൽ നിന്നു വേണ്ട ..... എന്തിൻ്റെ പേരിലായാലും..... സോമരാജനെ നോക്കി ഉറപ്പോടെയാണവൾ പറഞ്ഞത്...... അവളുടെ വാക്കുകൾക്ക് മുമ്പെങ്ങും ഇല്ലാത്ത വിധം മൂർച്ച ഒരു പക്ഷേ അത് ഏറെ കൊതിയോടെ ചായാം...

എന്നു കരുതിയ നെഞ്ച്തന്നെ..... തള്ളി നീക്കിയതിനാലാവാം. ചിലരെ കണ്ടു..... സന്തോഷം എല്ലാം കൊണ്ടും...... പുശ്ചത്തോടെ ഊന്നി പറഞ്ഞവൾ പൊന്നോത്ത് തറവാട്ടിൽ ഇനിയൊരിക്കലും ജ്വാല കാലുകുത്തില്ല..... പിന്നെ നിങ്ങളുടെയൊക്കെ അപ്പു .... മറക്കാനാകും വിധം ഓർമ്മകളൊന്നും അയാളെനിക്ക് തന്നിട്ടില്ല..... ഞാനാരെയും പിടിച്ചു വച്ചിട്ടില്ല.... ഞാനായി ആരെയും തേടിയും വരില്ല.... ഇത്രയൊക്കെ പോരെ ഇനിയെന്തെങ്കിലും...... പുഞ്ചിരിയോടെയാണ് പറഞ്ഞതെങ്കിലും അതിനും മൂർച്ചയുണ്ടായിരുന്നു ....... പല പ്രതിസന്ധികൾ താണ്ടി ജയിച്ചു കേറിയ പെണ്ണിൻ്റെ കരുത്ത്... താനവളുടെ മുന്നിൽ ചെറുതാകുന്നതായി തോന്നി സോമരാജന്..... നന്ദിനി ഏല്പിച്ച ദൗത്യം ആയിരുന്നത്. ഒരു പെൺകുട്ടിയുടെ ശാപം കൂടി..... സ്വയം പഴിച്ചു കൊണ്ടയാൾ തൻ്റെ മുറിയിലേക്ക് കയറി..... ജാല എങ്ങനെയൊക്കെയോ അവളുടെ റൂമിലെത്തി...... മനസ്സ് അശാന്തിയുടെ തീരത്താണ്.... എത്രയൊക്കെ കൺട്രോൾ ചെയ്യാൻ ശ്രമിച്ചെങ്കിലും കണ്ണീർ വാർന്നൊഴുകുന്നുണ്ടായിരുന്നു..... ഉള്ളിൽ പേമാരി തകർക്കുന്നു.... മുൾപടർപ്പുകളിൽ കൂടീ നഗ്നപാദയായി നടക്കുകയാണവൾ .... പിന്നിൽ നിന്ന് ആക്രോശങ്ങൾ .... ഒരു കൂട്ടം ആൾക്കാർ പതിനഞ്ചു വയസ്സുകാരിയെ വിഷം ചീറ്റിയ വാക്കുകളാൽ മുറിവേലിപ്പിക്കുകയാണ്..... നാട്ടിൽ തിരിച്ചെത്തിയതിനു ശേഷം ഇരുണ്ട മുറികളെ പ്രീയമാക്കിയിരുന്നു.... ഭയം തിങ്ങിയ നാളുകൾ നീണ്ട ട്രീറ്റ്മെൻ്റിനും കൗൺസിലിങിനും ശേഷം സ്കൂളിൽ ചേർന്നു..... മീഡിയകളിൽ നിന്നും കിട്ടിയ അറിവിൽ ക്രൂശിക്കുകയാണ് ചില സദാചാരക്കാർ ഇത്ര ചെറുപ്പത്തിലെ ഇങ്ങനെയൊരു കാമഭ്രാന്തോ.... അതും നാലു പേരെ..... അവൾക്ക് പ്രായവും പ്രശ്നമല്ല.... അതിൽ ഒരുത്തൻ കിളവനായിരുന്നെന്നേ.... ചെവി പൊത്തിപ്പിടിച്ച് അലമുറയിട്ട് റോഡിലൂടെ ഓടി......

താങ്ങാൻ നെഞ്ചോട് ചേർക്കാൻ ഒരു കൈയ്യ് മാത്രമേ ഉയർന്നു വന്നുള്ളു.... കുറുപ്പമ്മാവൻ...... രാവേറെ ആയിക്കഴിഞ്ഞിരിക്കുന്നു..... ഈ രാത്രി പുലർന്നാൽ മടക്കമാണ്..... ഇക്കാലമത്രയും ഒരു തേടലായിരുന്നു..... ഉള്ളു വിണ്ടു കീറിയപ്പോഴും.... കാത്തിരുന്നതത്രയും അച്ഛനെ ഒരു നോക്കു കാണാനായിരുന്നു..... ഇപ്പോൾ.... ഇപ്പോൾ തോന്നുന്നു ഒന്നും വേണ്ടിയിരുന്നില്ലെന്ന്..... പത്തു മണി കഴിഞ്ഞു..... ഈ നേരമത്രയും ഉറങ്ങുകയായിരുന്നോ.... അതോ ബോധമില്ലായിരുന്നോ.... വീണ്ടും ആ തലവേദന പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു...... വല്ലാതെ മനസ്സു തകരുമ്പോൾ മാത്രം സംഭവിക്കുന്നത്...... വാഷ് റൂമിൽ പോയി മുഖമൊന്ന് കഴുകി ഇറങ്ങി..... മുറിയിൽ ശ്വാസം മുട്ടുന്നു എന്നു തോന്നിയപ്പോൾ .... പുറത്തേക്കിറങ്ങിയവൾ.... സമ്മിശ്ര പൂക്കളുടെ ഗന്ധം അന്തരീക്ഷത്തിൽ നിറഞ്ഞിരുന്നു.''.. കുറച്ചു നാളു കൊണ്ട് തന്നിലേക്ക് അലിഞ്ഞു ചേർന്ന ചിലർ..... എന്നോ ഒരിക്കൽ പോകേണ്ടവളുതന്നെ..... എന്നന്നേയ്ക്കുമായി പൊന്നോത്തുമഠത്തോട് യാത്ര പറയുകയാണ്.... ചിലരോട് യാത്ര പറയാനാകില്ല.... മുത്തശ്ചൻ.... ഭഗത് സാർ..... അപ്പച്ചി.... തന്നിലേക്ക് എത്തിപ്പെട്ടവർ ഇനിയെന്നെങ്കിലും കാണാനാകുമോ....? പ്രാണനയവനേയും പിരിയുകയാണ്...... പുലരാനായി കണ്ണിർ തോരാതെ ഉറങ്ങാതെ കാത്തിരുന്നവൾ...... ❣️ കുറച്ചു നാളുകൾക്കു ശേഷം ഗോൾഡൻ ക്ലബിലെ ഒരു സന്ധ്യാനേരം..... ടാ.... നീയിങ്ങനെ വലിച്ചു കേറ്റുന്നതെന്തിനാ....? ക്ലബിലെ വിശാലമായ ഓപ്പൺ ഏരിയായിൽ ഐസ്ക്യൂബിട്ട ചുവന്ന ദ്രാവകം ആക്രാന്തത്തോടെ ഒന്നിനു പുറകെ ഒന്നായി മോന്തിക്കൊണ്ടിരുന്ന ഭഗതിനെ അരിശത്തോടെ നോക്കി....

എൻ്റെ.... മോള്.... അഞ്ചു ദിവസം ....ഹോസ്പിറ്റലിൽ കിടന്നു.... വിറയലോടെയവൻ പറഞ്ഞു...... മദ്യവും.... പൊള്ളുന്ന നൊമ്പരങ്ങളും അവനെ തളർത്തി. ഒരിറ്റു ശ്വാസത്തിനായി എൻ്റെ കുഞ്ഞ്...... അവൻ്റെ മിഴികളിൽ നിന്ന് നീർത്തുള്ളികൾ പൊഴിഞ്ഞു.... ഹാ ..... എന്താടാ.... ഇത് ... നീ വിഷമിക്കാതെ ...? അതൊക്കെ കഴിഞ്ഞില്ലേ? മോള് ഇപ്പോൾ ഹാപ്പിയാണല്ലോ? എന്ത്.... ഹാപ്പി....? എൻ്റെ മോളുടെ സന്തോഷം കൊണ്ടല്ലേ അവളു പോയേക്കുന്നെ.... ഭഗത് അമർഷം കൊണ്ടു... അവളെ കാണാതെ കരഞ്ഞു കരഞ്ഞു പനി ആയി .... പിച്ചും പേയും പറയുമ്പോഴും ജാലമ്മാ ....ജാലമ്മാ ന്നാ ... വിളിച്ചു കരഞ്ഞത്..... അവളിതൊക്കെ അറിയുന്നുണ്ടോ...? വീട്ടിൽ എത്തിയാലുടനെ ഓടി വരും ജാലമ്മയെ കൊണ്ടുവന്നോന്നുളള ചോദ്യവുമായി.... മോളുറങ്ങാതെ വീട്ടിൽ പോകാൻ പറ്റില്ലെന്നായി..... എന്തിനാടാ അവളിങ്ങനെ എല്ലാവർക്കും സ്നേഹം വാരി കൊടുത്തിട്ട് ഒളിച്ചിരിക്കുന്നത്.... ഒളിച്ചിരിക്കുന്നോ......?? എന്താടാ അപ്പൂ നീ ഈ പറയുന്നത്. മോളുടെ സങ്കടം കണ്ടു നില്ക്കാൻ പറ്റാതായപ്പോൾ ഡോക്ടർ പൊതുവാളിനെ കണ്ടു.... ജ്വാല നാട്ടിലില്ല...... മുബൈയിലാണെന്നു പറഞ്ഞു. വേറൊരു അറിവും ഇല്ല.... ഫോൺ നമ്പറൊക്കെ മാറ്റി..... മുബൈയിലുണ്ടെന്നല്ലാതെ എവിടെയെന്ന് ഒരറിവും ഇല്ല...? ഇതു പറയുമ്പോഴും ഭഗത് അസ്വസ്ഥനായിരുന്നു. ഓ...... പുരോഗമനം ഉണ്ടല്ലോ.... തമ്പുരാൻ ആളെ അന്വോഷിച്ച് ഇത്രയും അലഞ്ഞിരിക്കുന്നു...... മോൾക്കുവേണ്ടി മാത്രമാണോ....?? ഋഷി തൻ്റെ അല്പ്പം വളർന്ന താടിരോമങ്ങളിൽ പിടിച്ചു വലിച്ചുകൊണ്ട് ഗഹനമായി ചിന്തിച്ചു...... അങ്ങനെ ആരെയും പേടിച്ച് ഒളിച്ചോടുന്ന പെണ്ണല്ലവൾ......

ആരോ അവളുടെ ദൗർബല്യത്തെ മുതലെടുത്തതാണ്...... ഭഗത് പുലമ്പികൊണ്ടേയിരുന്നു..... ഡോക്ടർ പൊതുവാളെന്നോട് എന്തെങ്കിലും മറയ്ക്കുന്നോ എന്നു തോന്നിയിട്ടാണ് അവളുടെ ചെമ്പുറത്ത് മനയിലേക്ക് പോയത്.... ഇരു സൈഡിലും പാടശേഖരവും.... പിന്നെ ചെറുതോടും .... ഇതിനെല്ലാം അരികിൽ ലാളിത്യത്തോടെ ചെമ്പുറത്ത് മന...... അവിടൊരു പച്ചയായ മനുഷ്യനെ കണ്ടെടോ.... ഒരു സാധു...... അച്ചുതകുറുപ്പ് .... തൻ്റെ ജീവിതം കൊണ്ട് ഊറ്റി വളർത്തിയതാടോ അവളെ...... ആ മനുഷ്യനെ കണ്ണും പൂട്ടീ ജ്വാലക്ക് വിളിക്കാം അച്ഛാന്ന്.... ഇവനീ ചെകുത്താൻ ചെല്ലുമ്പോൾ മാത്രം ജ്വാല പുരാണം അഴിച്ചിടും.... ഋഷി പിറുപിറുത്തു..... അവിടെ... അവിടെ ഞാൻ കണ്ടെടോ..... എൻ്റെ ഇഷ്ടങ്ങളെ..... ആ മുറികളിലെ ഓരോയിടത്തും...... ഞാൻ എന്നിലെ എന്നെയാണ് കണ്ടത്.... എനിക്കിഷ്ടമുള്ള കവിതകളും.... അഷ്ടപദിശീലുകളും ....പ്രകൃതിയൊക്കെ ക്യാൻവാസിൽ നിറഞ്ഞു നില്പ്പുണ്ട് .... കുന്നിക്കുരു മണികൾ ചെറിയ ചെറിയ ബൗളുകളിൽ സൂക്ഷിച്ചിരിക്കുന്നു..... കുഞ്ഞി കണ്ണൻമാരുടെ പ്രതിമകൾ ഓടക്കുഴൽ.... മയിൽപ്പീലികൾ.... ഏറ്റവും രസകരം ഇടയ്ക്കയുടെ നല്ല ശേഖരം....... പെട്ടെന്നൊന്നും തുടങ്ങിയതല്ല... ഇതൊക്കെ വർഷങ്ങളായി അവൾ സ്വരൂ കുട്ടിയതാണ്...... ഒന്നു ഞാൻ തിരിച്ചറിഞ്ഞു..... ഏതോ ജന്മാന്തരങ്ങളിൽ നിന്നു തന്നെ ആത്മാവിൽ വഹിച്ചിരിക്കുകയാണെന്നെ..... സിൽവർ പുറംചട്ടയുള്ള ഡയറിയിൽ..... കണ്ണുനീർ ചാലിച്ചവൾ കോറിയിട്ട വരികൾ....

കണ്ണുനീരാൽ മഷി പടർന്ന ഒട്ടേറെ പേജുകൾ...... നിന്നെ വരയ്ക്കാൻ ദുഖമല്ലാതെ ഒരു തൂലികയില്ല രക്തമല്ലാത്ത ഒരു ചായമില്ല എനിക്കൊരു മുറിഞ്ഞ ഹൃദയമുണ്ട് അതാണെൻ്റെ ആനന്ദം (മാധവിക്കുട്ടി) അനുഭൂതി പകരുന്ന ആരാധനയാണവൾക്കെന്നോട്...... രക്തത്തിലലിഞ്ഞു പോയ ഇഷ്ടം പ്രണയത്തിനും അപ്പുറം പ്രാണനിൽ അലിഞ്ഞു പോയ അനശ്വരമായ എന്തോ ഒന്ന്..... ഒരുതരം ലഹരിയിലാണവൾ പിടയുന്ന ആത്മാവിലൊളിപ്പിച്ച പ്രണയത്തെ പുൽകിയ മയിൽപ്പീലി തുണ്ടുകൾ .പോലെ നനുത്ത ഒരു ഇഷ്ടത്തെ ആരാധനയെ കണ്ടറിഞ്ഞു ഞാൻ അല്ല..... തൊട്ടറിഞ്ഞ പ്രതീതി. മ്മ്മ്.... ആകെ ജ്വാലാമയം ആണല്ലോ .... ഋഷിയും കുഴഞ്ഞു തുടങ്ങിയിരുന്നു..... ചുവന്ന വെൽവറ്റ് കാർപ്പറ്റിൽ കിടന്നു കൊണ്ട് ഭഗത് ആകാശക്കാഴ്ചകളിൽ മുഴുകി.... അപ്പൂ..... ആർദ്രതതയോടെ ഋഷി വിളിച്ചു...... കൂട്ടീകൂടേ.... നീൻ്റെ ജീവിതത്തിലേക്ക്..... ഭാഗിയുടെ അമ്മയായി.... ആ കുഞ്ഞും അതാണല്ലോ ആഗ്രഹിക്കുന്നത്........ എന്നിട്ട്....... എന്നിട്ട്..... പകരം ഞാനവൾക്ക് എന്താ തിരിച്ചു നല്കേണ്ടത്? കനലു പൂക്കുകയാണ് പ്രീയേ.... നെഞ്ചിലെ തുടിപ്പും പകുത്തെൻ പ്രാണൻ അകന്നുപോയി നിനക്കായി ഞാനെന്തു പങ്കുവയ്ക്കാൻ ശൂന്യമാണിന്നു ഞാൻ... എത്രനേരം ക്ലബിലെ ഓപ്പൺ പ്ലേസിൽ കിടന്നുവെന്നറിയില്ല. എങ്ങനെയൊക്കെയോ രണ്ടും വീടെത്തി ... അപ്പുവുമായി നന്നായി കൂടിയതിനാലാകാം ആകപ്പാടെ ഒരു ഇഴച്ചിലിലായിരുന്നു...... ഋഷി തല നിവർന്നു നില്ക്കുന്നില്ല...... അല്പ്പം കൂടിപ്പോയെന്നു തോന്നുന്നു. കാണുന്നതെല്ലാം രണ്ടായിട്ടും നാലായിട്ടുമാ..... ഒരു ചുവട് മുന്നോട്ട് വച്ചാൽ രണ്ട് ചുവട് പുറകോട്ടു പോകുന്നു. ഒരു വിധേന വലിഞ്ഞ് മുറിയിലെത്തി.. ഭയങ്കര പരവേശം വെള്ളം കുടിക്കണമെന്നു തോന്നിയതും വലിഞ്ഞ് ചുവരിലൊക്കെപ്പിടിച്ച് ഫ്രിഡ്ജിനടുത്തെത്തിക്കും ...... കൂർത്ത് വീർത്ത മുഖവുമായി ചിത്തു നില്ക്കുന്നു.....

ങ്ഹാ.... പുല്ല് പെട്ടല്ലോ...?? ഇതിനൊന്നും ഉറക്കവും ഇല്ലേ.....? ഹല്ല..... കുറച്ച് വെള്ളം..... ദാഹം...അതാ.... അവൻ തല ചൊറിഞ്ഞു..... ഒരു ബാർ ഫുള്ളും വയറ്റിലുണ്ടല്ലോ..... ഇനി അതിൻ്റെ ഇടയിൽ വെള്ളം കൂടെ...... ചിത്തു കണ്ണുരുട്ടി...... പിന്നെ പ്രണയം കലർന്നവനെ നോക്കി .....എന്തിനാ ഋഷിയേട്ടാ ഇങ്ങനെ..... അവൾ വിതുമ്പിഴപ്പോഴേക്കും ചെക്കന് പിടി വിട്ടു..... കണ്ണ് നിറഞ്ഞ് പെണ്ണിനെ കണ്ടതും ചങ്ക് കൊളുത്തി വലിക്കുന്നു..... പോട്ടെടി ഇനി കുറയ്ക്കാം.... പെണ്ണിനെ നെഞ്ചിലേക്ക് ചേർത്തതും..... ഋഷി..... വിടവളേ..... തെമ്മാടിത്തരം കാണിക്കുന്നോ? നന്ദിനി ഉറഞ്ഞു തുള്ളുകയാണ്..... ചിത്തുവിനെ പിടിച്ചു വലിച്ച് ചെകിട്ടത്ത് ഒരെണ്ണം കൊടുത്തവർ... കേറിപ്പോടി.... ഇനി ഇവൻ്റെ കൂടെ കണ്ടു പോകരുത് ......... അടികൊണ്ട കവിളും പൊത്തിപ്പിടിച്ച് കരഞ്ഞു പോയവർ....... അപ്പേ..... തൊട്ടു പോകരുതവളെ..... കൊന്നുകളയും...... ബന്ധവും സ്വന്തവും ഒന്നും നോക്കില്ല ഞാൻ..... ഋഷി മുരണ്ടു.... ഒച്ചയും ബഹളവും കേട്ട് എല്ലാവരും അങ്ങോട്ടെത്തി...... എൻ്റെ പെണ്ണാ ഇവൾ ഞങ്ങൾ ഇഷ്ടത്തിലാണ്...... എല്ലാവരും സമ്മതിച്ചാൽ സന്തോഷം..... അല്ലെങ്കിലും സന്തോഷം..... ഞാനങ്ങ് കൊണ്ടു പോകും എൻ്റെ പെണ്ണായി . അകത്തു കിടക്കുന്നത് ഇടയിൽ വർക്ക് ചെയ്യുന്നുണ്ടെന്ന് തോന്നുന്നു..... പ്രത്യേക ടോണും കുഴച്ചിലും ഉണ്ടായിരുന്നു സംസാരത്തിൽ.... നടക്കില്ല...... ഞാൻ ജീവനോടെയുണ്ടേൽ നടക്കില്ല...... നന്ദിനി വെല്ലുവിളിക്കാൻ തുടങ്ങി ഇല്ലാതിരിക്കുന്നതാഭേദം.... ഋഷി പിറുപിറുത്തു. ചീനു അപ്പോഴാണ് അങ്ങോട്ടെത്തിയത്..... എൻ്റെ മോളേ എനിക്കിഷ്ടമുള്ള ആളുമായി കെട്ടിക്കും..... ഋഷി ഇന്നിവിടുന്ന് പൊയ്ക്കോണം..... നിർത്ത്.....

അമ്മേ...' ചീനു അരിശത്തോടെ പറഞ്ഞു....... കുറച്ചു ദിവസമായി അമ്മ നടത്തുന്ന നാടകങ്ങളൊന്നും അറിയില്ലെന്നാണോ......? എന്നു മുതലാ അമ്മ മക്കളുടെ കാര്യം അന്വോഷിക്കാൻ തുടങ്ങിയത്.....? എന്നെങ്കിലും ഞങ്ങളെ മനസ്സിലാക്കിയിട്ടുണ്ടോ....? നിങ്ങളുടെ വഴക്കും ശീതസമരത്തിലും ഇടയിൽ നരകിച്ചൊരു ബാല്യമായിരുന്നു ഞങ്ങളുടേത്..... ഒരു ഉരുള ചോറു വാരി തന്നിട്ടുണ്ടോ? ചേർത്തു പിടിച്ചിട്ടിട്ടുണ്ടോ എന്നെങ്കിലും..... മാസങ്ങളോളം ഭ്രാന്തുമായി മുറിയിൽ കഴിഞ്ഞു കൂടിയപ്പോൾ ഒരിക്കലെങ്കിലും ആ മുറി വാതിൽക്കൽ വന്നിട്ടുണ്ടോ? മോനേ... എന്നു വിളിച്ചിട്ടുണ്ടോ? കനിവിൻ്റെ ഒരു മുഖം രാപകലില്ലാതെ എന്നെ തേടി വന്നു...... ആ മിഴികളിലെ കരുണ പകർന്നു തന്ന വെട്ടത്തിലാ ഞാൻ ജീവിക്കുന്നേ..... അല്ലേൽ എന്നേ ആത്മഹത്യ ചെയ്തേനേ.... ഇതു കേട്ടു നിന്ന എല്ലാവരിലും നടുക്കവും വേദനയും നിഴലിച്ചു. ആ പാവത്തിനേയും ഓടിച്ചു വിട്ടില്ലേ....... അച്ഛനും....അമ്മയ്ക്കു കൂട്ടുനിന്നല്ലോ......? എല്ലാവരും നടുക്കത്തോടെ സോമരാജനെ നോക്കി.... അയാളുടെ മുഖം താണുപോയി..... എന്തിനു വേണ്ടി...... ഈ കാട്ടിക്കൂട്ടിയതെല്ലാം സ്വാർത്ഥത...... പൊന്നോത്തേ സ്വത്തു മുഴുവനായി വിഴുങ്ങാൻ.....? ഇതൊക്കെ എനിക്കോ ചിത്തുവിനോ വേണ്ട..... ഇതിനൊക്കെയൊരു അവസാനം ഉണ്ട്.....അന്ന് കൈപ്പിടിയിലൊതുക്കിയതൊന്നും പോരാതെ വരും ഏറ്റുവാങ്ങേണ്ടി വരും പലതും കരയും നെഞ്ച് പൊട്ടി കരയും പക്ഷേ ചേർത്തു പിടിക്കാൻ..... ആരും കാണില്ല ....ആരും പിന്നെ ചിത്തു ഋഷിയേട്ടനുള്ളതാ ചേച്ചി വെന്തുനീറിയ സന്ദർഭങ്ങളിൽ താങ്ങായി നിന്നത് ഏട്ടനാണ്.... കൂടെ ജ്വാല ചേച്ചിയും......

ഈ ചിൻമയ് ദൈവത്തിനൊപ്പം പൂജിക്കുന്ന മുഖമാ ജ്വാല ചേച്ചിയുടെ..... എല്ലാവർക്കും ആശ്ചര്യമായിരുന്നു. ചീനുവെന്ന ഇരുപത്തി ഒന്നു വയസ്സുകാരൻ്റെ പക്വതയോടുള്ള സംസാരവും തീരുമാനങ്ങളും നേരിട്ട് കണ്ടറിഞ്ഞതിൽ..... ജ്വാല പോയതിന് പിന്നിൽ നന്ദിനിയാണെന്നറിഞ്ഞത് മുത്തശ്ചൻ ഉൾപ്പടെ എല്ലാവരേയും അസ്വസ്ഥരാക്കി...... നീ എന്നെ എതിർക്കാനായോടാ നന്ദിനി കലിയടങ്ങാതെ ചീനുവിനെ തല്ലി. നന്ദിനി നിനക്ക് ഭ്രാന്താണോ....?? മുത്തശ്ചൻ ദേഷ്യപ്പെട്ടു...... അമ്മായി നിർത്തുന്നുണ്ടോ....?? ഭഗത് അങ്ങോട്ടേക്കു വന്നു...... അവൻ്റെ കണ്ണുകളും ചുവന്നിരുന്നു. സംസാരത്തിലും ചെറിയ കുഴച്ചിലുണ്ടെങ്കിലും ആള് സ്റ്റെഡിയാണ്..... അമ്മായിയുടെ പോക്ക് എങ്ങോട്ടാന്ന് മനസ്സിലായി..... എന്നെക്കൊണ്ട് ചിത്തുവിനെ കെട്ടിക്കണം. എന്നാ കേട്ടോ ചിത്തു എനിക്ക് അനിയത്തിക്കുട്ടിയാ...... എനിക്കൊരിക്കലും വേറൊരു അർത്ഥത്തിലും കാണാൻ കഴിയില്ല.... ചിത്തു ഋഷിയുടെ പെണ്ണാണ് .... നീ ഇതെപ്പോ അറിഞ്ഞെടാ.... ഋഷി കുസൃതിയോ അപ്പുവിനെ പാളി നോക്കി..... നിനക്ക് വച്ചിട്ടുണ്ടെടാ എന്ന ഭാവത്തിൽ ഭഗതും കൂർപ്പിച്ചൊന്നു നോക്കി. ഇറങ്ങിക്കോണം എല്ലാം..... നന്ദിനി കോപത്താൽ വിറച്ചു....... എൻ്റെ പേരിലാ പൊന്നോത്ത് തറവാട്...... എൻ്റെ മോളേ കെട്ടാൻ തയ്യാറായില്ലേൽ പൊന്നോത്തു നിന്ന് ഇറങ്ങിക്കോണം...... പിറ്റേന്ന് രാവിലെ ഭഗത് അമ്മയും മോളുമായി പൊന്നോത്തിൽ നിന്നിറങ്ങി...................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story